മുസ്ലിം എന്ന് കരുതുന്ന ആരുടെ പിന്നിൽ നിന്നും നമസ്കാരം ശെരിയാകും എന്നതാണ് (ശെരിയോടു) ഏറ്റവും അടുത്തത്. الله أعلم അല്ലെങ്കിൽ (മുസ്ലിം ആയി കരുതുന്നില്ലെങ്കിൽ) ശെരിയാവുകയുമില്ല. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്. ഇതാണ് ഏറ്റവും ശെരിയായിട്ടുള്ളതും. ~ ഷെയ്ഖ് ഇബ്നു ബാസ് റഹിമഹുള്ളാ - ഫതാവ - വോള്യം 12 - പേജ് 117 - ബഷീർ പൂത്തർ الأقرب والله أعلم أن كل من نحكم بإسلامه يصح أن نصلي خلفه ومن لا فلا، وهذا قول جماعة من أهل العلم وهو الأصوب
الشيخ ابن باز رحمه الله - مجموع فتاوى ومقالات متنوعة - الجزء ١٢ - ص ١١٧
0 Comments
كانَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ إذَا قالَ: سَمِعَ اللَّهُ لِمَن حَمِدَهُ، لَمْ يَحْنِ أحَدٌ مِنَّا ظَهْرَهُ حتَّى يَقَعَ النبيُّ صَلَّى اللهُ عليه وسلَّمَ سَاجِدًا، ثُمَّ نَقَعُ سُجُودًا بَعْدَهُ- أخرجه البخاري (690)، ومسلم (474) ബറാഉ ബിൻ ആസിബ് رَضيَ اللهُ عنه വിൽ നിന്ന് " റസൂലുള്ളാഹി ﷺ سَمِعَ اللَّهُ لِمَن حَمِدَهُ എന്ന് പറഞ്ഞാൽ, നബി ﷺ സുജൂദ് ചെയ്യുന്നത് വരെ ഞങ്ങളിലൊരാളും തന്നെ തങ്ങളുടെ മുതുക് കുനിക്കാറുണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹത്തിന് ശേഷം ഞങ്ങൾ സുജൂദിലേക്ക് പോകും. ( ബുഖാരി, മുസ്‌ലിം) ഇമാം മുസ്‌ലിമിൽ നിന്നുള്ള മറ്റൊരു രിവായത്തിൽ : "كانوا يصلون مع رسول الله صلى الله عليه وسلم ، فإذا ركع ركعوا ، و إذا قال " سمع الله لمن حمده " لم يزالوا قياما حتى يروه قد وضع وجهه ( و في لفظ :جبهته ) في الأرض ، ثم يتبعونه "അവർ (സ്വഹാബത്) നബി ﷺ യുടെ കൂടെ നമസ്കരിക്കാറുണ്ടായിരുന്നു. അദ്ദേഹം റുകൂഉ ചെയ്‌താൽ അവർ റുകൂഉ ചെയ്യും. അദ്ദേഹം سمع الله لمن حمده എന്ന് പറഞ്ഞാൽ, അദ്ദേഹത്തിന്റെ മുഖം തറയിൽ വെച്ചതായി അവർ കാണുന്നത് വരെ നിന്നു കൊണ്ടേയിരിക്കും. ( വേറൊരു രിവായത്തിൽ തന്റെ നെറ്റിത്തടം എന്നാണ്) പിന്നീടവർ അദ്ദേഹത്തെ പിന്തുടരും" ഈ ഹദീസ് തഖ്‌രീജ് ചെയ്തതിന് ശേഷം ശൈഖ് അൽബാനി റഹിമഹുള്ളാ പറയുന്നു:- و إنما أخرجت الحديث هنا لأمرين : الأول : أن جماهير المصلين يخلون بما تضمنه من التأخر بالسجود حتى يضع الإمام جبهته على الأرض ، لا أستثني منهم أحدا حتى من كان منهم حريصا على اتباع السنة ، للجهل بها أو الغفلة عنها ، إلا من شاء الله ، و قليل ما هم "രണ്ട് കാര്യങ്ങൾക്കാണ് ഈ ഹദീസ് ഞാനിവിടെ തഖ്‌രീജ് ചെയ്തത്. അതിലൊന്ന്: നമസ്കാരക്കാരിൽ ഭൂരിഭാഗം പേരും, ഇമാം തന്റെ നെറ്റി നിലത്തു വെക്കുന്നത് വരെ സുജൂദ് ചെയ്യുന്നതിൽ നിന്ന് പിന്തുക എന്ന കാര്യത്തിൽ അവർ ഉപേക്ഷ വരുത്തുന്നുവെന്നതാണ്. എന്നതാണ്. ആരേയും അതിൽ നിന്ന് ഞാൻ ഒഴിവാക്കുന്നില്ല. അശ്രദ്ധ കൊണ്ടോ അറിവില്ലായ്മ മൂലമോ, സുന്നത് പിൻപറ്റുന്നതിൽ ശ്രദ്ധ പുലർത്തുന്നവരായവരിൽ നിന്ന് പോലും. അള്ളാഹു ഉദ്ദേശിച്ചവരൊഴികെ; അവരാകട്ടെ വളരെ കുറച്ചാണുതാനും!"
( സിൽസിലത്തുസ്വഹീഹ 225/6) - ബഷീർ പുത്തൂർ വാഇലു ബിൻ ഹുജർ رضي الله عنه വിൽ നിന്ന് "നബി ﷺ (നമസ്കാരത്തിൽ) റുകൂഇൽ തന്റെ വിരലുകൾ വിടർത്തി വെക്കുകയും സുജൂദിൽ വിരലുകൾ ചേർത്ത് വെക്കുകയും ചെയ്യാറുണ്ടായിരുന്നു" (സ്വഹീഹുൽ ജാമിഉ) - ബഷീർ പുത്തൂർ عن وائل بن حجر رضي الله عنه إنّ النبي صلى الله عليه وسلّم: كان إذا ركع فرج أصابعه وإذا سجد ضمّ أصابعه ( صحيح الجامع)
ആയിശ رضي الله عنها യിൽ നിന്ന് "നബി ﷺ യെ (ഒരു രാത്രിയിൽ) കാണാതായി. അദ്ദേഹം എന്റെ കൂടെ എന്റെ വിരിപ്പിലുണ്ടായിരുന്നു. പിന്നീട് ഞാനദ്ദേഹത്തെ കാൽ മടമ്പുകൾ ഖിബ് ലക്ക് നേരെയായി വിരലുകളുടെ അറ്റങ്ങൾ ചേർത്ത് വെച്ച നിലയിൽ സുജൂദ് ചെയ്യുന്ന അവസ്ഥയിൽ കണ്ടു. - സ്വഹീഹ് മുസ്ലിം നമസ്കാരത്തിൽ സുജൂദ് ചെയ്യുമ്പോൾ കാൽ വിരലുകൾ ഖിബ് ലക്ക് നേരെ ആക്കണമെന്നതിനും വിരലുകൾ ചേർത്ത് വെക്കണമെന്നതിനും ഈ ഹദീസ് തെളിവാണ് - ബശീർ പുത്തൂർ عن عائشة أم المؤمنين: فقدتُ رسول الله ﷺ وكان معي على فراشي فوجدتُه ساجدا راصًّا عقبيه مستقبلا بأطراف أصابعه القبلة • صحيح على شرط مسلم فقط
ഇത് ഗൗരവതരമായ പരീക്ഷണമാകുന്നു, ഗൗരവമായ തെറ്റുമാകുന്നു, മുസ്ലിംകളിൽ ധാരാളം പേർ അതിൽ അകപ്പെട്ടിരിക്കുന്നു. നാം അതിൽ നിന്നും അല്ലാഹുവിനോട് രക്ഷതേടുന്നു. ചില വ്യക്തികൾ തന്റെ ഭൗതിക ആവശ്യങ്ങൾക്കും സൃഷ്ടികളോടുള്ള കടമകൾ നിർവ്വഹിക്കുന്നതിനും എഴുന്നേൽക്കുന്നു, അവൻ അല്ലാഹുവിനോടുള്ള കടമ നിർവ്വഹിക്കാൻ എഴുന്നേൽക്കുന്നുമില്ല. ഇതു പോലുള്ളവർ ഇത് ബോധപൂർവ്വം ചെയ്യുന്നപക്ഷം ഉലമാക്കളുടെ قول കളിൽ ഏറ്റവും സ്വഹീഹായ قول അത് ഇസ്ലാമിൽ നിന്നു പുറത്താകുന്ന പ്രവർത്തിയാണ്. കാരണം അവൻ നമസ്കാരത്തെ അതിന്റെ സമയത്ത് ഉപേക്ഷിക്കുകയാണ് ചെയ്തത്. റസൂൽ ﷺ പറഞ്ഞിട്ടുണ്ട്: “ഒരു മനുഷ്യനും കുഫ്റിനും ശിർക്കിനു ഇടക്കുള്ള വ്യത്യാസം നമസ്കാരം ഉപേക്ഷിക്കലാകുന്നു “ [മുസ്ലിം] (ഇബ്നു ബാസ് رحمه الله യുടെ മജ്മൂഅ് ഫതാവാ 29/181) - അബൂ സ്വാലാഹ് അബ്ദുൽ കരീം അമാനി حكم تأخير صلاة الفجر لغير عذر
هذه بلية عظيمة، ومنكر عظيم وقع فيه كثير من المسلمين نعوذ بالله من ذلك، يقوم الشخص لحاجته الدنيوية ولحق المخلوق ولا يقوم لحق الله تعالى، ومثل هذا إذا تعمد هذا العمل يكون ردة عن الإسلام في أصح قولي العلماء؛ لأنه تعمد ترك الصلاة في وقتها، وقد قال الرسول ﷺ: بين الرجل وبين الكفر والشرك ترك الصلاة رواه مسلم مجموع الفتاوى ومقالات الشيخ ابن باز (١٨١/٢٩) ഹസൻ റഹിമഹുള്ളാ പറഞ്ഞു " നീ നമസ്കാരത്തിന് വേണ്ടി വണക്കത്തോട് കൂടി നിന്ന് കഴിഞ്ഞാൽ, അല്ലാഹു കൽപിച്ച പ്രകാരം നീ നിൽക്കുക. മറവിയും തിരിഞ്ഞും മറിഞ്ഞുമുള്ള നോട്ടവും നീ സൂക്ഷിക്കണം. അല്ലാഹു നിന്നിലേക്ക് നോക്കുമ്പോൾ നീ മറ്റുള്ളവരിലേക്ക് നോക്കുന്ന അവസ്ഥയുണ്ടാകരുത്. നീ അല്ലാഹുവിനോട് സ്വർഗ്ഗം ചോദിക്കുകയും നരകത്തിൽ നിന്ന് കാവലിനെ തേടുകയും ചെയ്യുമ്പോൾ നിന്റെ നാവു കൊണ്ട് നീ ചോദിക്കുന്ന കാര്യം അറിയാത്ത വിധത്തിൽ നിന്റെ ഹൃദയം അശ്രദ്ധമായിപ്പോവരുത്. ( الحشوع في الصلاة - لابن رجب الحنبلي) - ബഷീർ പുത്തൂർ قال الحسن رحمه الله تعالى: «إذَا قُمْتَ إِلَى الصَّلَاةِ فَقُمْ قَانِتَا كَمَا أَمَرَكَ اللَّهُ ، وَإِيَّاكَ وَالسَّهْوَ وَالاِلْتِفَاتَ، إِيَّاكَ أَنْ يَنْظُرَ اللَّهُ إِلَيْكَ وَتَنْظُرَ إِلَى غَيْرِهِ، وَتَسْأَلُ اللهَ الْجَنَّةَ وَتَعَوَّذُ بِهِ مِنَ النَّارِ، وَقَلْبُكَ سَاءٍ وَلَا تَدْرِي مَا تَقُولُ بِلِسَانِكَ»، خرجه محمد بن نصر المروزي (1) رحمه الله تعالى
ഇമാം ദഹബി റഹിമഹുള്ള പറയുന്നു :
"ഹിജ്റ 448- ഇൽ ഈജിപ്തിലും അന്തലൂസിലും (ഇന്നത്തെ സ്പെയിൻ) മുമ്പൊന്നുമില്ലാത്ത വിധത്തിലുള്ള ഭക്ഷ്യ ക്ഷാമവും മഹാ മാരിയും പടർന്നു പിടിച്ചു. നമസ്കരിക്കാനാളില്ലാതെ പള്ളികളെല്ലാം അടച്ചു പൂട്ടപ്പെട്ട ആ വർഷത്തിന് : വൻ വിശപ്പിന്റെ വർഷം എന്ന് പേര് വന്നു ! ( സിയറു അഅലാമിന്നുബലാഇ 18/311) — ബഷീർ പുത്തൂർ ഇത് ഇമാം ബുഖാരി റഹിമഹുള്ളാ, തന്റെ സ്വഹീഹിൽ അബ്ദുല്ലാഹിബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസാണ്. ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു മഴയുള്ള ഒരു ദിവസം തന്റെ മുഅദ്ദിനിനോട് പറയുന്നു . " നീ أشهد أن محمدًا رسول الله എന്ന് പറഞ്ഞു കഴിഞ്ഞാൽ حي على الصلاة എന്ന് പറയുന്നതിന് പകരം صلوا في بيوتكم ( നിങ്ങൾ വീട്ടിൽ വെച്ച് നമസ്കരിക്കുക ) എന്ന് പറയുക. ഇത് കേട്ട് ജനങ്ങൾക്ക് പ്രയാസമുണ്ടായപ്പോൾ അദ്ദേഹം പറഞ്ഞു. " എന്നെക്കാൾ ഉത്തമനായ ആൾ (നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ) ഇത് ചെയ്തിട്ടുണ്ട്. നിർശ്ചയം ജുമുഅ നിർബന്ധ കർമ്മമാണ് (ഈ സംഭവം ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു) എന്നാൽ ചെളിയിലും മണ്ണിലും നടന്ന് നിങ്ങൾക്കു പ്രയാസം ഉണ്ടാവുന്നത് എനിക്ക് വെറുപ്പാണ്. "
ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്ന കാര്യങ്ങൾ :-
- ബഷീർ പുത്തൂർ അല്ലാഹു അവന്റെ റസൂലിനോട് പറഞ്ഞു: وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا...(طه ١٣٢) "താങ്കളുടെ കുടുംബത്തോട് നമസ്കാരത്തിനു കൽപ്പിക്കുകയും, അത് കർക്കശമായി പാലിക്കുകയും ചെയ്യുക." (ത്വാഹ 132) ഇസ്മാഈൽ നബി عليه السلام യെക്കുറിച്ച് പറഞ്ഞു: وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ...(مريم ٥٥) "അദ്ദേഹം തന്റെ കുടുംബത്തോട് നമസ്കാരത്തിനും സകാതിനും കൽപ്പിക്കുമായിരുന്നു." (മർയം 55) ലുഖ്മാൻ عليه السلام തന്റെ പുത്രനു നൽകിയ വസിയ്യത്തിൽ പെട്ടതായിരുന്നു: يَا بُنَيَّ أَقِمِ الصَّلَاةَ ...(لقمان ٢٧) "അല്ലയോ കുഞ്ഞു മകനേ, നീ നമസ്കാരം കൃത്യമായനുഷ്ഠിക്കുവീൻ." (ലുഖ്മാൻ 17) عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «رَحِمَ اللَّهُ رَجُلًا قَامَ مِنَ اللَّيْلِ فَصَلَّى، وَأَيْقَظَ امْرَأَتَهُ، فَإِنْ أَبَتْ، نَضَحَ فِي وَجْهِهَا الْمَاءَ، رَحِمَ اللَّهُ امْرَأَةً قَامَتْ مِنَ اللَّيْلِ فَصَلَّتْ، وَأَيْقَظَتْ زَوْجَهَا، فَإِنْ أَبَى، نَضَحت فِي وَجْهِهِ الْمَاءَ» (رواه أبو دَاوُدَ وصححه الألباني) അബൂ ഹുറൈറ رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "ഒരു പുരുഷന് അല്ലാഹു കരുണചെയ്യട്ടെ, രാത്രിയിൽ എഴുന്നേറ്റ് നമസ്കരിക്കുന്നു, തന്റെ ഇണയെ വിളിച്ചുണർത്തുന്നു, അവൾ വിസമ്മതിച്ചാൽ മുഖത്ത് വെള്ളം കുടയുന്നു. ഒരു സ്ത്രീക്ക് അല്ലാഹു കരുണചെയ്യട്ടെ, രാത്രിയിൽ എഴുന്നേറ്റ് നമസ്കരിക്കുന്നു, തന്റെ ഇണയെ വിളിച്ചുണർത്തുന്നു, അവൻ വിസമ്മതിച്ചാൽ മുഖത്ത് വെള്ളം കുടയുന്നു." (അബൂ ദാവൂദ്) وَعَنْ أَبِي سَعِيدٍ وَأَبِي هُرَيْرَةَ قَالَا: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «إِذا أَيْقَظَ الرَّجُلُ أَهْلَهُ مِنَ اللَّيْلِ فَصَلَّيَا أَوْ صَلَّى رَكْعَتَيْنِ جَمِيعًا كُتِبَا فِيالذَّاكِرِينَ وَالذَّاكِرَاتِ» . (رَوَاهُ أَبُو دَاوُد وَابْن مَاجَه وصححه الألباني) അബൂ സഈദും അബൂ ഹുറൈറയും رضي الله عنهما നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "ഒരുത്തൻ തന്റെ ഇണയെ രാത്രിയിൽ വിളിച്ചുണർത്തുകയും എന്നിട്ട് അവർ രണ്ടുപേരും ഒന്നിച്ച് രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്‌താൽ, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷൻമാരിലും സ്ത്രീകളിലും അവർ രേഖപ്പെടുത്തപ്പെടും." (അബൂ ദാവൂദ്, ഇബ്നു മാജ:) عَنْ عَائِشَةَ، قَالَتْ: كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي مِنَ اللَّيْلِ، فَإِذَا أَوْتَرَ، قَالَ: قُومِي فَأَوْتِرِي يَا عَائِشَةُ (رواه مسلم) ആഇശ رضي الله عنها നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم രാത്രികളിൽ നമസ്കരിക്കുമായിരുന്നു, വിത്റാക്കാനുദ്ദേശിക്കുമ്പോൾ പറയുമായിരുന്നു: "എഴുന്നേൽക്കൂ, എന്നിട്ട് വിത്റ് നമസ്കരിക്കൂ ആഇശാ!" (മുസ്'ലിം) - അബൂ തൈമിയ്യ ഹനീഫ്
ഫജ്റിന്റെ മുമ്പുള്ള രണ്ട് റക്അത് റവാത്തിബ് നമസ്കാരം
1. നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു: "ഫജ്റിന്റെ (മുമ്പുള്ള) രണ്ട് റക്അത് ദുനിയാവിനെക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ്." (മുസ്ലിം) 2. ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന്, അവർ പറഞ്ഞു: "നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഫജ്റിന്റെ (മുമ്പുള്ള) രണ്ട് റക്അത്തിൽ പുലർത്താറുണ്ടായിരുന്നതിനേക്കാൾ ശ്രദ്ധ, സുന്നത്തായ ഒരു കാര്യത്തിലും, കാണിച്ചിരുന്നില്ല." 3. ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന്: "ഫജ്റിനു മുമ്പുള്ള രണ്ട് റക്അത് നമസ്കാരത്തിന്റെ കാര്യത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു: 'അവ രണ്ടും എനിക്ക് ദുനിയാവിലുള്ള എല്ലാറ്റിനേക്കാളും ഇഷ്ടമാണ്'." (മുസ്ലിം) » ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറഞ്ഞു: "അദ്ദേഹം അത് ഉപേക്ഷ വരുത്താറുണ്ടായിരുന്നില്ല - ഫജ്റിന്റെ സുന്നത്തും, വിത്റും - യാത്രയിലായാലും അല്ലാത്ത സന്ദർഭങ്ങളിലും. യാത്രയിൽ അദ്ദേഹം ഫജ്റിന്റെ സുന്നത്തിലും വിത്റിലും, മറ്റു ഐച്ഛിക നമസ്കാരങ്ങളിലൊന്നിലും കാണിക്കാത്ത ജാഗ്രത കാണിച്ചിരുന്നു. അദ്ദേഹം തന്റെ ഒരു യാത്രയിലും അവ രണ്ടുമല്ലാത്ത റാതിബതായ ഒരു സുന്നത് നമസ്കാരവും നിർവ്വഹിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല." (സാദുൽ മആദ് 1/135) അതിന്റെ രൂപം • ഫജ്റിന്റെ മുമ്പുള്ള രണ്ട് റക്അത് നമസ്കാരം ലഘുവായിട്ടാണ് നിർവഹിക്കേണ്ടത്. » ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന്, അവർ പറഞ്ഞു: "നബി സ്വല്ലള്ളാഹു അലൈഹി വസല്ലം, സുബ്ഹിനു തൊട്ടു മുമ്പുള്ള രണ്ട് റക്അത് നമസ്കാരം ലഘുവായിട്ടായിരുന്നു നിർവ്വഹിച്ചിരുന്നത്. അദ്ദേഹം സൂറത്തുൽ ഫാതിഹ ഓതിയോ എന്ന് (പോലും) ഞാൻ പറഞ്ഞു പോകുന്നത്ര (ലഘുവായി)." (ബുഖാരി) അതിൽ ഓതേണ്ട സൂറത്തുകൾ (1) • ഒന്നാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ കാഫിറൂൻ (ഖുൽ യാ അയ്യുഹൽ കാഫിറൂൻ) • രണ്ടാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ ഇഖ്ലാസ്വും (ഖുൽ ഹുവള്ളാഹു അഹദ്). അല്ലെങ്കിൽ, (2) • ഒന്നാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ ബഖറയിലെ 136-മത്തെ ആയത്തും (ഖൂലൂ ആമന്നാ ബില്ലാഹി...) • രണ്ടാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തു ആലു ഇംറാനിലെ 64-മത്തെ ആയത്തും (ഖുൽ യാ അഹ്ലൽ കിതാബി...) ഇവ രണ്ടിൽ ഏത് സൂറത്തും ഓതാം. ഒന്ന് മാത്രം ഓതാതെ ഇടയ്ക്കിടയ്ക്ക് മാറിമാറി ഓതിയാൽ രണ്ടിന്റെയും സുന്നത് ലഭിക്കും إن شاء الله — ബശീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|