0 Comments
അവൻ മരിച്ചു! എപ്പോൾ ? ആ സമയം . എവിടെ വെച്ച്? ആ സ്ഥലത്ത്. എന്താ കാരണം?! ഒന്നുമില്ല.. പെട്ടെന്ന്.. അങ്ങനെ... ആത്മാവ് വേർപിരിഞ്ഞ് ശ്വാസം നിലക്കാവുന്ന എണ്ണമറ്റ കാരണങ്ങളുടെ ഇടയിലാണ് ശരീരം എപ്പോഴും കഴിഞ്ഞിരുന്നതെന്നതാണു കാര്യം... അതിൽ ഏതോ ഒന്ന് കാരണമായി; കൃത്യ സമയമായപ്പോൾ!! وَلَن یُؤَخِّرَ ٱللَّهُ نَفۡسًا إِذَا جَاۤءَ أَجَلُهَاۚ وَٱللَّهُ خَبِیرُۢ بِمَا تَعۡمَلُونَ (المنافقون ۱۱) "ഒരു ആത്മാവിനെയും അതിന്റെ അവധിയെത്തിയാൽ അല്ലാഹു പിന്തിപ്പിക്കുകയില്ല, നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു." (അൽ മുനാഫിഖുൻ 11) — അബൂ തൈമിയ്യ ഹനീഫ് عن خالد بن دريك قال خرج ابن محيريز (التابعي) إلى بزاز يشتري منه ثوبا والبزاز لا يعرفه قال: وعنده رجل يعرفه فقال : بكم هذا الثوب؟ قال الرجل : بكذا وكذا فقال الرجل الذي يعرفة: أحسن إلى ابن محيريزا فقال ابن محيريز: إنمَا جِئت أشتري بمالي ولم أجئ أشتري بديني فقام ولم يشتر ഖാലിദ് ബിൻ ദുറൈക് പറയുന്നു: പ്രശസ്ത താബിഈവര്യനായ ഇബ്നു മുഹൈരീസ്, തന്നെ പരിചയമില്ലാത്ത ഒരു വസ്ത്രവ്യാപാരിയുടെ അടുക്കൽ വസ്ത്രം വാങ്ങാൻ പോയി. അപ്പോൾ അദ്ദേഹത്തിന്റെയടുക്കൽ ഇബ്നു മുഹൈരീസിനെ അറിയുന്ന മറ്റൊരാളുണ്ടായിരുന്നു. ഇബ്നു മുഹൈരീസ്: ഈ വസ്ത്രത്തിന്റെ വിലയെന്താണ്? വ്യാപാരി: ഇത്രയാണ് അതിന്റെ വില. ഇബ്നു മുഹൈരീസിനെ പരിചയമുള്ള വ്യക്തി: ഇബ്നു മുഹൈരീസാണ്, വിലയിൽ ഇളവു നൽകൂ. ഇബ്നു മുഹൈരീസ്: ഞാൻ വന്നത് കാശ് കൊടുത്ത് വാങ്ങാനാണ്, ദീൻ കൊടുത്ത് വാങ്ങാനല്ല. അതും പറഞ്ഞ് അദ്ദേഹം എഴുന്നേറ്റുപോയി. അവിടെ നിന്ന് ഒന്നും വാങ്ങിയതുമില്ല. ഇത് സലഫുകളുടെ മാതൃക! സലഫികൾ പിന്തുടരേണ്ട രീതി! قيل للفضيل بن عياض: من السفلة؟ قال: الذي يأكل بدينه وقال رحمه الله: لأن أطلب الدنيا بطبل ومزمار أحب إلي من أن أطلبها بالفقه. ഫുളൈൽ ബിൻ ഇയാളിനോട് ചോദിക്കുകയുണ്ടായി: ആരാണ് നീചന്മാരായ സഫലികൾ? ഫുളൈൽ: ദീൻ കൊണ്ട് ചെലവ് കഴിയുന്നവർ. അദ്ദേഹം പറയുന്നു: ചെണ്ട കൊട്ടിയും കുഴലൂതിയും ദുനിയാവ് നേടലാണ് മതപരമായ അറിവ് കൊണ്ട് ദുനിയാവ് നേടുന്നതിനെക്കാൾ എനിക്കിഷ്ടം. സഫലികൾ അങ്ങനെയാണ്. ദീൻ കൊണ്ട് ചെലവ് കഴിയുന്ന നീചന്മാർ. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|