0 Comments
ഷെയ്ഖ് സ്വാലിഹുൽ ഉസൈമീൻ റഹിമഹുള്ളാ പറഞ്ഞു "സുന്നത്തു മുറുകെപ്പിടിക്കുന്ന ഒരാൾക്ക് ഒരിക്കലും പുഷ്പങ്ങൾ കൊണ്ട് പരവതാനി വിരിക്കപ്പെടുകയില്ല. ആരെങ്കിലും അങ്ങിനെ കരുതുന്നുവെങ്കിൽ, അവൻ അസംഭവ്യത്തെ പ്രതീക്ഷിച്ചു " - ശറഹുന്നുനി യ്യ - ബഷീർ പുത്തൂർ قال العلامة ابن عثيمين رحمه الله : ولا يمكن ان تفرش الارض ورودا وزهورا لانسان متمسك بالسنة أبدا، فمن رام ذالك فقد رام المحال
شرح النونية (٢٧٠/٣) ചിന്താ പ്രഭാത"ത്തിന്റെ സുന്നത്തിനോടുള്ള കലിപ്പ് തീരുന്നില്ല. *സുന്നത്തിനെ പ്രഹരിക്കാൻ കിട്ടിയ അവസരം മുതലാക്കുകയാണ് മടമൂരിക്കുട്ടന്മാർ.*** സ്ത്രീകൾ മുഖം* മറക്കുന്നത് മതവിരുദ്ധമെന്നു ഒരുത്തൻ മൈക്ക് കെട്ടിപ്പറഞ്ഞപ്പോൾ ^ചിന്താ പ്രഭാതക്കാരൻ ^എഴുതിപ്രചരിപ്പിക്കുകയാണ്. ചുരുക്കത്തിൽ സുന്നത്തിനെതിരെ തുറന്ന യുദ്ധത്തിലാണ് മർക്കസുദ്ദഅവയിലെ മുറിവൈദ്യന്മാർ.
>ചിന്താ പ്രഭാതമെന്നാൽ നേരം വെളുക്കുമ്പോൾ തലയിൽ തെളിയുന്ന ഒരുത്തന്റെ ചിന്ത മാത്രമാണ്. അതിനു എരിവും പുളിയും കൂട്ടി ഓരോന്ന് എഴുതി വിടുന്ന കൂട്ടത്തിൽ മുസ്‌ലിം സ്ത്രീകൾ മുഖം മറക്കുന്നതിനെ പരിഹസിച്ചു കൊണ്ട് രണ്ടു പെൺകുട്ടികൾ തന്നെ കാണാൻ വന്ന അനുഭവം പങ്കു വെക്കുന്നുണ്ട്. തന്റെ ശിഷ്യയുടെ മുഖമടക്കം ആകാര വടിവും ശരീര മുഴുപ്പും കാണാൻ കഴിയാത്തതിലുള്ള പരിഭവം അതിൽ മുഴുക്കെ പറഞ്ഞു അരിശം തീർക്കുകയാണ്. പോരാത്തതിന് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഇതുപോലുള്ള മറ്റൊരനുഭവവും ചേർത്തിട്ടുണ്ട്. കേരളത്തിൽ ഇസ്‌ലാമിക പ്രബോധന രംഗത്ത് മഹത്തായ സംഭാവനകൾ അർപ്പിച്ച ആളൊന്നുമല്ലല്ലോ അയാൾ. പക്ഷെ, ഇവിടെ രണ്ടു പേരുടെയും ലക്ഷ്യം ഒന്ന് തന്നെ. അതിനു എരിവ് കൂട്ടാൻ പറ്റിയത് എന്ന നിലയിൽ കൊടുത്തതാണ്. ഏറ്റവും പുതിയതായി ടീപിയുടെ മാതൃഭൂമി ലേഖനവുമായി ബന്ധപ്പെട്ടു എഴുതിയ കൂട്ടത്തിൽ എഴുതിയത് ഇങ്ങിനെ :- " ജിന്ന് ബാധ, സിഹ്ർ ബാധ, വിരലനക്കൽ, കാൽ വിരൽ കൊണ്ട് നമസ്കാരത്തിൽ ചവിട്ടൽ(മുട്ടൽ), താടി ക്രമാതീതമായി വളർത്തൽ, തുണിയും പാന്റും കാൽമുട്ടിനു തൊട്ടു താഴെ വെച്ച് മുറിക്കൽ, സ്ത്രീകൾ മുഖം മറക്കൽ, ആട് ജീവിതം തുടങ്ങിയ എത്രയെത്ര അറബി വേഷപ്പകർച്ചകൾ" 1 - ജിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കും. 2 - സിഹ്ർ ബാധ സംഭവിക്കും. 3 - അത്തഹിയ്യാത്തിൽ വിരൽ അനക്കണമെന്ന സുന്നത്ത് 4 - നമസ്കാരത്തിൽ കാൽ മടമ്പു ചേർത്ത് വെക്കണമെന്ന ഹദീസ്. 5 - താടി വളർത്താനുള്ള കൽപന. 6 - നെരിയാണിക്കു മുകളിൽ വസ്ത്രം ആക്കൽ. 7 - സ്ത്രീകൾ മുഖം മറക്കൽ. സ്വഹീഹ് ആയ ഹദീസുകൾ കൊണ്ട് വ്യക്തമായി സ്ഥിരപ്പെട്ട അഞ്ചോളം സുന്നത്തുകളെ ഒറ്റശ്വാസത്തിൽ വെട്ടി നിരത്തുന്ന ഇവൻ മടവൂരിയല്ല, ഇഖ് വാനികൾക്കു കഞ്ഞി വെച്ച കള്ളനാണ്. അനിഷേധ്യമായ തെളിവുകൾ കൊണ്ട് മുകളിലുള്ള ഏഴു കാര്യവും ഖണ്ഡന ഭയമില്ലാതെ സ്ഥാപിക്കാൻ സാധിക്കും. പക്ഷെ, പോത്തിനോട് വേദമോതിയിട്ടു എന്ത് കാര്യം? നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ സ്നേഹിക്കുകയെന്നത് ഒരു മുസ്‌ലിമിന്റെ നിർബന്ധ ബാധ്യതയാണ്. അത് പോലെ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ദീൻ എന്ന നിലയിൽ കൊണ്ട് വന്ന കാര്യങ്ങൾ സ്വീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യാൻ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്. അതിനു പകരം പരിഹസിക്കുകയും കൊച്ചാക്കുകയും ചെയ്യുന്നത് കുഫ്‌റിലേക്കു പോലും എത്തിച്ചേരുമെന്ന് നാം അറിയുക. "താടി ക്രമാതീതമായി വളർത്തൽ" എന്ന് പറഞ്ഞാൽ എന്താണ് ?താടിയുടെ ക്രമം എങ്ങിനെയാണ്? സലാഹുദ്ധീൻ മദനിയും സലാം സുല്ലമിയുമൊക്കെ വെച്ച ഉമിക്കരി താടി ക്രമപ്രകാരമാണോ? ഇനി അതല്ല മടവൂരും ഹമീദ് മദീനിയുമൊക്കെ വെച്ച ഒരിഞ്ചു താടി മതിയോ? അതുമല്ല ഉമർ സുല്ലമിയുടെ ഒരു ചാൺ താടി? സയീദ്-ജമാലുദ്ധീൻ ഫാറൂഖിമാരുടെ നെഞ്ചിലേക്ക് പടർന്നിറങ്ങിയ താടി ക്രമാതീതമാവുമോ? ഒന്ന് വിശതീകരിച്ചു തരണം! ഇനി ഇവരൊക്കെ ഈ അറബി വേഷപ്പകർച്ചകൾ കെട്ടിയാടുന്നത് അറബികളുടെ കീശ കണ്ടിട്ടാണോ? പാലക്കോടുംപാറക്കടവുമൊക്കെയാണ് ഇപ്പോൾ മത കാര്യങ്ങൾ നിശ്ചയിക്കുന്നത്. പൊതു സമൂഹത്തിൽ ലയിച്ചു ചേർന്ന് ബഹുസ്വരത ഉണ്ടാക്കാൻ സുന്നത്തു (ചേലാകർമ്മം) ചെയ്യാൻ പാടില്ലെന്നും മൂത്രമൊഴിച്ചാൽ ശുദ്ധി വരുത്തരുതെന്നുമൊക്കെ ചിലപ്പോൾ ഇവർ ഫത് വ ഇറക്കിക്കളയും !! അറബി ആചാരങ്ങൾ ഇഷ്ടമില്ലാത്ത 'പരുഷ്കാരി'കളാണ്. ആനുകാലിക ചർച്ചകളുടെ കൂട്ടത്തിൽ, മുജാഹിദ് പ്രസ്ഥാനവും, മർകസ് ദഅവയും മടവൂരുമൊക്കെ മുസ്‌ലിം കൈരളിക്കു ഇനിയും ഒരു ബാധ്യതയായി ആവശ്യമുണ്ടോ എന്ന് കൂടി ഗൗരവപൂർവ്വം ആലോചിക്കേണ്ടതുണ്ട്. കള്ളനാണയങ്ങൾ തിരിച്ചറിയപ്പെടണം. സാധാരണ ജനങ്ങൾ വഞ്ചിക്കപ്പെടരുത്. മുസ്ലിംകളുടെ ശത്രുക്കൾ ഹൈന്ദവ തീവ്രവാദികളോ മാധ്യമങ്ങളോ അല്ല. അവരാരും ഒരു ആയത്തോ ഹദീസോ ദുർവ്യാഖ്യാനിച്ചിട്ടില്ല. മറിച്ചു മുസ്‌ലിമിന്റെ യഥാർത്ഥ ശത്രു, പ്രമാണങ്ങളെ ദുർവ്യാഖ്യാനിക്കുകയും തെറ്റായി പ്രചരിപ്പിക്കുകയും ചെയ്യുന്ന കൂട്ടിക്കൊടുപ്പുകാരാണ്. കാരണം, പുറത്തുള്ള ശത്രുക്കൾക്കു പിൻവാതിൽ തുറന്നു കൊടുക്കുന്നത് ഉള്ളിലുള്ള ശത്രുക്കളാണ്. ഉള്ളിലുള്ള ചതിയന്മാരായ കള്ളന്മാരെ തിരിച്ചറിഞ്ഞില്ലെങ്കിൽ പുറത്തുള്ളവരെ തിരിച്ചറിയാൻ കഴിയില്ല. - ബഷീർ പുത്തൂർ ഉമർ ബിനുൽ ഖത്താബ് റദിയള്ളാഹു അൻഹു പറഞ്ഞു " ആരെങ്കിലും സന്മാർഗമാണെന്നു കരുതി പിഴച്ച മാർഗത്തിൽ പ്രവേശിച്ചാലും ദുഷിച്ച മാർഗമെന്ന് വിചാരിച് സന്മാർഗം ഉപേക്ഷിച്ചാലും അവനു ബോധിപ്പിക്കാൻ ഒരു ന്യായവുമില്ല. കാരണം, കാര്യങ്ങൾ വ്യക്തമാക്കപ്പെടുകയും തെളിവുകൾ സ്ഥാപിക്കപ്പെടുകയും ഒഴിവു കഴിവ് പറയാനുള്ള അവസരം ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. (ശറഹുസ്സുന്ന - ബർബഹാരി) - ബഷീർ പുത്തൂർ قال عمر بن الخطاب رضي الله عنه : "لا عذر لاحد في ضلالة ركبها حسبها هدى، ولا في هدى تركه حسبه ضلالة
فقد بينت الامور وثبتت الحجة وانقطع العذر ﺷﺮﺡ ﺍﻟﺴﻨﺔ ( 1/36 ) "മുസ്ലിം സ്ത്രീ മുഖം മറക്കണമെന്നു വിശുദ്ധ ഖുർആനോ നബി ചര്യയോ പഠിപ്പിക്കുന്നില്ല. ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്ന് അതിനു യാതൊരു വിധ തെളിവും കണ്ടെത്തുക സാധ്യമല്ല".
" മുഖം മറക്കൽ നബി ചര്യയാണെന്നും നിർബന്ധമാണെന്നും ശഠിക്കുന്ന ചിലർ" " മുസ്‌ലിം സ്ത്രീ മുഖം മറക്കൽ നിർബന്ധമാണെന്ന വാദം മതവിരുദ്ധം തന്നെ." "സ്ത്രീകൾ മുഖം മറക്കുന്നത് മത വിരുദ്ധം" എന്ന പേരിൽ ജലീൽ മാമാങ്കര എന്ന മടവൂരി പയ്യന്റെ പേരിൽ സോഷ്യൽ മീഡിയയിൽ അനുയായികൾ പ്രചരിപ്പിച്ച ഒരു വാചകം വിശദീകരിച്ചു പണ്ടാരമടങ്ങിയതിലെ ചില വരികളാണ് മുകളിൽ കൊടുത്തത്. ഇവിടെ ചില കാര്യങ്ങൾക്ക് അയാൾ ഉത്തരം നൽകാൻ ബാധ്യസ്ഥനാണ്. മുസ്‌ലിം സ്ത്രീ മുഖം മറക്കണമെന്നു വിശുദ്ധ ഖുർആനോ നബി ചര്യയോ പഠിപ്പിക്കുന്നില്ലെങ്കിൽ " 1- അവർ അവരുടെ ശിരോവസ്ത്രങ്ങൾ അവരുടെ മാറിടത്തിലേക്കു താഴ്ത്തിയിട്ടു കൊള്ളട്ടെ" എന്ന ആയതു അവതരിച്ചപ്പോൾ, സഹാബീ വനിതകൾ ഒന്നടങ്കം, വസ്ത്രം കീറി മുഖം മറച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്? 2 - പ്രമാണങ്ങളിൽ അതിനു തെളിവില്ലെങ്കിൽ സ്വഹാബീ വനിതകൾ തെളിവില്ലാത്ത ഒരു കാര്യത്തിന്റെ പേരിൽ അമൽ ചെയ്തുവോ 3 -മുസ്‌ലിം സ്ത്രീകൾ മുഖം മറക്കൽ നിർബന്ധമാണെന്ന വാദം മത വിരുദ്ധമെങ്കിൽ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ജീവിച്ചിരിക്കെ, സ്വഹാബി വനിതകൾ മത വിരുദ്ധമായ ഒരു കാര്യം ചെയ്തിട്ട് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം അതിനെ വിലക്കാതെ മൗനം പാലിച്ചുവോ? ഇബ്നു ഹാജർ ഫത് ഹുൽ ബാരിയിൽ പറയുന്നത് കാണുക. " പണ്ട് കാലത്തും ഇപ്പോഴും (ഇബ്നു ഹജർ ജീവിക്കുന്ന കാലത്തു) സ്ത്രീകൾ അന്യ പുരുഷന്മാരിൽ നിന്ന് മുഖം മറക്കുന്നവരാണ്. (ഫത് ഹുൽ ബാരി 9/ 324 ) മുസ്‍ലിം ലോകത്തു സ്ത്രീകൾ മുഖം മറക്കുന്ന വിഷയത്തിൽ അത് വാജിബാണോ അല്ലേ എന്നതിൽ മാത്രമാണ് തർക്കം നിലനിൽക്കുന്നത്. സുന്നത്താണ് എന്ന വിഷയത്തിൽ തർക്കമേയില്ല.!! - ബഷീർ പുത്തൂർ ആയിഷ റദിയള്ളാഹു അൻഹ പറയുന്നു.
"അള്ളാഹുവിന്റെ കിതാബിനെ വളരെ കൂടുതലായി സത്യപ്പെടുത്തുകയും വഹ് യിനെ അങ്ങേയറ്റം വിശ്വസിക്കുകയും ചെയ്യുന്നവരായി അൻസ്വാരി സ്ത്രീകളെക്കാൾ ഉത്തമരായി ആരെയും ഞാൻ കണ്ടിട്ടില്ല. സൂറത്തുന്നൂറിലെ " അവർ അവർ ശിരോവസ്ത്രങ്ങൾ മാറിടത്തിലേക്കു താഴ്ത്തിയിട്ടു കൊള്ളട്ടെ " എന്ന ആയത്ത് അവതരിച്ചപ്പോൾ അവരുടെ ഭർത്താക്കന്മാർ അവരുടെ വിഷയത്തിൽ അവതീർണമായതു അവർക്കു പാരായണം ചെയ്തു കൊടുത്തപ്പോൾ അവരോരോരുത്തരും അവരുടെ ശിരോവസ്ത്രം കൊണ്ട് ശരീരം ചുറ്റിപ്പുതച്ചു കൊണ്ട്, അവരുടെ തലക്കു മുകളിൽ കാക്കകൾ ഇരിക്കുന്ന പോലെ (ശാന്തരായി) സുബ്ഹ് നമസ്കാരത്തിന് സന്നിഹിതരായി. മറ്റൊരു രിവായത്തിൽ " فاختمرن" അതായത് " അവർ അവരുടെ മുഖങ്ങൾ മറച്ചു" എന്നാണ് - ഫത് ഹുൽ ബാരി 490/8 - ബഷീർ പുത്തൂർ "സ്ത്രീകൾ മുഖം മറക്കണമെന്നു അള്ളാഹുവോ റസൂലോ പറഞ്ഞിട്ടില്ല. ചില വ്യാഖ്യാനമോ അഭിപ്രായമോ മാത്രമാണിത്." മുഖത്ത് കർട്ടനിടുന്ന പെണ്ണുങ്ങൾ എന്ന തലക്കെട്ടിൽ "ചിന്താ പ്രഭാതം" എന്ന പരമ്പരയിൽ മടവൂരി സഹയാത്രികൻ ശംസുദ്ധീൻ പാലക്കോട് എന്ന മൊയന്തു ( എല്ലാ മൊയന്തുകളും ക്ഷമിക്കുക) എഴുതിയ "ചിന്തകളിലെ" വരികളാണ് മുകളിൽ കൊടുത്തത്. സ്ത്രീകൾ മുഖം മറക്കുന്ന വിഷയത്തിൽ ആ വിഷയത്തിൽ സുന്നത്തിനെ പരിഹസിക്കുന്ന കൂട്ടത്തിൽ എഴുതിയതാണ്.
ഖുർആനും ഹദീസുമാണ് പ്രമാണമെന്നു പറയുകയും മരം നട്ടും പിച്ചയെടുത്തും നടക്കുന്ന മടവൂർ മുജാഹിദുകളോട് ഖുർആനും ഹദീസും തെളിവായി പറഞ്ഞാൽ അനുഷ്ഠാന തീവ്രതയെന്നു ആക്ഷേപിക്കുകയും സ്വന്തം അഭിപ്രായങ്ങൾ ദീനായി പ്രചരിപ്പിക്കുകയും ചെയ്യും. സുന്നത്തിൽ സ്ഥിരപ്പെട്ട പല കാര്യങ്ങളോടും അവർക്കു വെറുപ്പും അനിഷ്ടവുമാണ്. സ്വന്തം താൽപര്യങ്ങൾക്കു അനുസൃതമായി അവരുടെ സംഘടനാ ആചാര്യന്മാരും എടവണ്ണക്കാരൻ ഒരു സലാം സുല്ലമിയുമാണ് ഇവരുടെ ആദർശ സ്രോദസ്സുകൾ. ആനുകാലികമായി കൂടുതൽ ചർച്ച ചെയ്യപ്പെട്ട തീവ്രവാദ ചർച്ചകളുടെ മറ പിടിച്ചു മുഖം മറക്കുന്നതടക്കമുള്ള സുന്നത്തുകളെ മൃഗീയമായി തമസ്കരിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. കേരളത്തിൽ മുജാഹിദ് പ്രസ്ഥാനം അതിന്റെ ദ്രംഷ്ടങ്ങൾ മുസ്‌ലിം സമൂഹത്തിൽ അടിച്ചേൽപ്പിക്കുന്നതിനു മുമ്പ് മുസ്‌ലിം സ്ത്രീകൾ മുഖം മറക്കുന്നവരായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അരീക്കോട് സുല്ലമുസ്സലാം അറബി കോളേജിൽ ആദ്യ കാലത്തു സ്ത്രീകൾ പഠിച്ചിരുന്നത് മുഖം മറച്ചു കൊണ്ടായിരുന്നുവെന്നു അനുഭവസ്ഥർ പറഞ്ഞു കേട്ടിട്ടുണ്ട്. താടി വളർത്തലും സ്ത്രീകൾ മുഖം മറക്കലുമൊക്കെ തീവ്രവാദത്തിന്റെ ബ്രാൻഡ് സിമ്പൽ ആയതു, മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളർപ്പിന് ശേഷം മടവൂർ മുജാഹിദുകളിലെ രണ്ടാം തലമുറ സംഘടനയിൽ പിടിമുറുക്കുകയും സലാം സുല്ലമിയെ ആസ്ഥാന പണ്ഡിതനായി വാഴിക്കുകയും ചെയ്തതിനു ശേഷമാണ്. മുസ്‌ലിം ലോകം പരക്കെ അംഗീകരിക്കുന്നതും തെളിവുകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നവുമായ ഏതാണ്ടെല്ലാ മസ് അലകളിലും അവർ വേർപിരിയുകയും സ്വന്തം "ഒരു മത"മായി വേറിട്ട് നിൽക്കാൻ മത്സരിക്കുകയും ചെയ്യുന്നു. അനുഷ്ഠാന തീവ്രത, പ്രമാണങ്ങളുടെ അക്ഷരവായന, നവ സലഫിസം, മത തീവ്രത, അക്ഷരപൂജ തുടങ്ങിയ വിശേഷണങ്ങളിലൂടെ ഇവർ ആക്ഷേപിക്കുന്നത് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ട സുന്നത്തുകളെത്തന്നെയാണ്. മതത്തിൽ മൊത്തത്തിൽ വിലക്കപ്പെട്ട 'ഗുലുവ്വ്' അഥവാ അതിവായനകൾ അല്ലെങ്കിൽ അതിരു കവിയലുകളാണ് അത് കൊണ്ട് ഉദ്ദേശം എന്ന് വരുത്തിതീർത്തു പിന്തുണ നേടാൻ ചില ചോട്ടാ മൊല്ലകൾ ശ്രമിക്കുന്നുണ്ട്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സുന്നത്തിനു അതീതമായ രൂപത്തിൽ പ്രമാണങ്ങളുടെ മുൻകാല മാതൃകയില്ലാതെ, കൽപനക്കു വിരുദ്ധമായ നിലയിൽ വ്യാഖ്യാനിക്കപ്പെട്ട വ( ഗുലുവ്വ്) ആയിരുന്നു ഉദ്ദേശമെങ്കിൽ, താടി വളർത്തുന്നതും, നെരിയാണിക്കു മുകളിൽ വസ്ത്രമാകുന്നതും, സ്ത്രീകൾ മുഖം മറക്കുന്നതും, അറാക് കൊണ്ട് ദന്തശുദ്ധി വരുത്തുന്നതുമൊന്നും പ്രാമാണികമായി സ്ഥിരപ്പെട്ടതിനാൽ ഈ ഗണത്തിൽ വരുമായിരുന്നില്ല. ചുരുക്കത്തിൽ, മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് വേറിട്ട് പോയ മടവൂർ വിഭാഗം വ്യക്തമായ അജണ്ടകളോടെയാണ് കരുക്കൾ നീക്കുന്നത് എന്ന് വ്യക്തം. സുന്നത്തിന്റെയും ഇസ്‌ലാമിന്റെയും ശത്രുക്കൾ ഇസ്‌ലാമിന് പുറത്തുള്ള ഹൈന്ദവ തീവ്രവാദികളോ മീഡിയയോ ഒന്നുമല്ല. മറിച്ചു സുന്നത്തിനെ തെറ്റായി വ്യാഖ്യാനിക്കുകയും പരിഹസിക്കുകയും പ്രാമാണികത ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒറ്റുകാരാണ്. മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃത്വം കയ്യാളുകയും അതി വിദഗ്ദമായി അതിന്റെ ദിശ മാറ്റുകയും ചെയ്ത ഹുസൈൻ മടവൂർ സാഹിബ് അനുയായികളുടെ അമ്പരപ്പിക്കുന്ന പരിണാമം കണ്ടു എവിടെയോ ഇരുന്നു ഊറിച്ചിരിക്കുന്നുണ്ടാകണം. ! - ബഷീർ പുത്തൂർ قال الإمام البخاري رحمه الله بَابُ {وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ} [النور: ٣١] ഇമാം ബുഖാരി ( എന്ന പണ്ഡിതൻ ) പറയുന്നു : " അവരുടെ തലയിലിട്ട തുണി മാറിലൂടെ താഴ്തിയിടട്ടെ " ( അന്നൂർ : 31 ) എന്ന ( ഖുർആനിലുള്ള ആയത്തിനെ തഫ്സീർ ചെയ്യുന്ന ) അദ്ധ്യായം. عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا، قَالَتْ: " يَرْحَمُ اللَّهُ نِسَاءَ المُهَاجِرَاتِ الأُوَلَ، لَمَّا أَنْزَلَ اللَّهُ: {وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ} [النور: ٣١] شَقَّقْنَ مُرُوطَهُنَّ فَاخْتَمَرْنَ بِهَا ആഇശ പറയുന്നു : ആദ്യകാലക്കാരായ മുഹാജിർ വനിതകൾക്ക് അല്ലാഹുകാരുണ്യം വർഷിക്കട്ടെ. " അവരുടെ തലയിലിട്ട തുണി മാറിലൂടെ താഴ്തിയിടട്ടെ " ( അന്നൂർ : 31 ) എന്ന് അല്ലാഹു അവതരിപ്പിച്ചപ്പോൾ, അവർ അവരുടെ ഉടുവസ്ത്രത്തിൽ നിന്ന് കീറി അതുകൊണ്ട് മുഖം മൂടി . ബുഖാരിയുടെ സ്വഹീഹിലെ വാക്കുകളെ വിശദീകരിച്ചവരിൽ ഏറ്റവും പ്രാമാണികനായി ലോക മുസ'ലിം ജനത ഒരുപോലെ അംഗീകരിക്കുന്ന പണ്ഡിതനായ ഹാഫിള് അഹ'മദ് ഇബ'നു ഹജർ പറഞ്ഞു : എന്നു പറഞ്ഞാൽ അർത്ഥം അവർ അവരുടെ മുഖം മൂടി എന്നാണ്. അദ്ദേഹം മറ്റൊരു ഹദീസ് വിശദീകരിക്കവേ പറഞ്ഞു : പഴയകാലത്തും ആധുനിക കാലത്തും സ്ത്രീകളുടെ നടപടി തുടർന്നു കൊണ്ടേയിരുന്നു ; പരപുരുഷൻമാരിൽ നിന്നും അവർ അവരുടെ മുഖം മറക്കുന്നവരായിക്കൊണ്ട്. عَنْ أُمِّ سَلَمَةَ، قَالَتْ: " لَمَّا نَزَلَتْ: {يُدْنِينَ عَلَيْهِنَّ مِنْ جَلَابِيبِهِنَّ} [الأحزاب: ٥٩]، خَرَجَ نِسَاءُ الْأَنْصَارِ كَأَنَّ عَلَى رُءُوسِهِنَّ الْغِرْبَانَ مِنَ الأَكْسِيَةِ ( رواه أبو داود وصححه الألباني ) ഉമ്മു സലമ പറയുന്നു:
" അവരുടെ തലയിലിട്ട തുണി മാറിലൂടെ താഴ്തിയിടട്ടെ " ( അന്നൂർ : 31 ) എന്ന് അവതരിച്ചുകഴിഞ്ഞപ്പോൾ അൻസാരീ വനികൾ പുറത്തിറങ്ങിയിരുന്നത് വസ്ത്രം കൊണ്ട് മറച്ചിട്ട് അവരുടെ തലകളിൽ കാക്കകൾ ഇരിക്കുന്നതുപോലെയായിരുന്നു. വാൽ കഷണം : സ്വന്തം ഉമ്മാനെ പരിഹസിക്കാനുള്ള തൊലിക്കട്ടി മടവൂരീ ജാഹിലുകൾക്ക് മാത്രം സ്വന്തം !! - അബൂ തൈമിയ്യ ഹനീഫ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|