അബ്ദുള്ള ബിൻ ദൈലമി റഹിമഹുള്ളയിൽ നിന്ന് ; അദ്ദേഹം പറഞ്ഞു: ദീൻ നഷ്ട്ടപ്പെടുന്നതിൽ ആദ്യം ഉപേക്ഷിക്കപ്പെടുന്നതു സുന്നത്തായിരിക്കുമെന്നു എനിക്ക് വിവരം കിട്ടിയിട്ടുണ്ട്. സുന്നത്തു ഓരോന്നോരോന്നായി പോയിക്കൊണ്ടിരിക്കും. കയറിന്റെ ഓരോ ഇഴയും അഴിഞ്ഞു പോകുന്ന പോലെ — ബഷീർ പുത്തൂർ وجوب اتّباع السّنّة
عَنْ عَبْدِ اللَّهِ بْنِ الدَّيْلَمِيِّ، رَحِمَهُ اللهُ تَعَالَى، قَالَ "بَلَغَنِي أَنَّ أَوَّلَ ذَهَابِ الدِّينِ تَرْكُ السُّنَّةِ، يَذْهَبُ الدِّينُ سُنَّةً سُنَّةً، كَمَا يَذْهَبُ الْحَبْلُ قُوَّةً قُوَّةً" [رواهُ الدّارميّ: (٢٣٠/١، ٩٨)، "بَابُ اتِّبَاعِ السُّنَّةِ"، وصحّح إسناده محقّقه]
0 Comments
ഗ്രഹണ നമസ്കാരത്തിന്റെ രൂപം ചുരുക്കത്തിൽ 2 റക്'അത്തുകൾ അവയിൽ ഓരോന്നിലും 2 റുകൂഉകളും 2 സുജൂദുകളുമുണ്ടാകും.
തക്'ബീറതുൽ ഇഹ്'റാമിനു ശേഷം സൂറതുൽ ഫാതിഹ ഓതുക, പിന്നെ ദീർഘമായി മറ്റു സൂറതുകൾ ഓതുക, (ഏതാണ്ട് ബഖറയുടെ ദൈർഘ്യത്തിൽ നബി صلى الله عليه وسلم പാരായണം ചെയ്തിരുന്നു.) ശേഷം റുകൂഅ' ചെയ്യുക ഏതാണ്ട് ഖിയാമിനോളം തന്നെ ദീർഘമായ റുകൂഅ'. റുകൂഇൽ ദീർഘമായി ദിക്റ് ചൊല്ലുക. ശേഷം سمع الله لمن حمده എന്നുചൊല്ലിക്കൊണ്ട് റുകൂഇൽ നിന്ന് തല ഉയർത്തുകയും ربنا ولَك الحمد എന്ന് ചൊല്ലുകയും വേണം. പിന്നീട് വീണ്ടും ഫാതിഹ ഓതുക, പിന്നെ ദീർഘമായി മറ്റു സൂറതുകൾ ഓതുക, ആദ്യത്തേതിനേക്കാൾ കുറഞ്ഞ ദൈർഘ്യത്തിൽ. ശേഷം റുകൂഅ' ചെയ്യുക ഏതാണ്ട് ഖിയാമിനോളം തന്നെ ദീർഘമായ റുകൂഅ', ആദ്യത്തേതിനേക്കാൾ കുറഞ്ഞ ദൈർഘ്യത്തിൽ. ശേഷം سمع الله لمن حمده എന്നുചൊല്ലിക്കൊണ്ട് റുകൂഇൽ നിന്ന് തല ഉയർത്തുകയും ربنا ولَك الحمد എന്ന് ചൊല്ലുകയും വേണം. ദീർഘമായി ഇഅ'തിദാലിൽ ദിക്റുകൾ ചൊല്ലിക്കൊണ്ട് നിൽക്കണം. പിന്നെ തക്ബീറുചൊല്ലി സുജൂദിലേക്ക് പോവുക. ദീർഘമായി ദിക്റുകളും ദുആയുമായി സുജൂദ് ചെയ്യുക. ശേഷം തക്ബീറുചൊല്ലി സുജൂദിൽ നിന്ന് എഴുന്നേറ്റ് ഇരിക്കുക, ദീർഘമായി ദിക്റുകൾ ചൊല്ലിക്കൊണ്ട് ഇരിക്കുക. പിന്നെ തക്ബീറുചൊല്ലി സുജൂദിലേക്ക് പോവുക. ദീർഘമായി ദിക്റുകളും ദുആയുമായി സുജൂദ് ചെയ്യുക. ശേഷം രണ്ടാമത്തെ റക്അത്തിലേക്ക് തക്ബീർ ചൊല്ലിക്കൊണ്ട് എഴുന്നേൽക്കുക. ആദ്യത്തെ റക്അത്തിലേതുപോലെ ആവർത്തിക്കുക, ദൈർഘ്യം അൽപം കുറച്ചുകൊണ്ട്. രണ്ടാമത്തെ റക്അത്തിലെ സുജൂദുകൾക്കു ശേഷം തശഹ്ഹുദും സ്വലാതും ദീർഘമായ ദുആകൾക്കും ശേഷം സലാം വീട്ടുക. - അബൂ തൈമിയ്യ ഹനീഫ് ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയ പോലെ മനസ്സിലാക്കുകയും, അവർ വിശ്വസിച്ചത് പോലെ വിശ്വസിക്കുകയും, അവർ ഉൾക്കൊണ്ടത് പോലെ ഉൾക്കൊള്ളുകയും അവർ പ്രയോഗവൽക്കരിച്ചതു പോലെ സ്വന്തം ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ സലഫുകളെ പിന്തുടരുന്നവൻ ആയിത്തീരുന്നത്. സ്വന്തമായ വ്യാഖ്യാനങ്ങൾ കണ്ടെത്തുകയും, സ്വഹാബത്തിന്റെ വഴി വിട്ടു, വേറിട്ട വഴികളിൽ സഞ്ചരിക്കുകയും, ഒറ്റപ്പെട്ട അഭിപ്രായങ്ങൾ ആദർശവൽക്കരിക്കുകയും ചെയ്യുന്നതിനെയാണ് നാം സൂക്ഷിക്കേണ്ടത്. ചില മരണങ്ങൾ ജീവിച്ചിരിക്കുന്നവർക്കു മുന്നറിയിപ്പും ഗുണപാഠവുമാണ്. ന്വേഷിക്കുകയും അറിയുമ്പോൾ തിരുത്തുകയും ചെയ്യുക. ഓർക്കുക; തിരുത്താനുള്ള സമയം തിരിച്ചു വരില്ല. - ബശീർ പുത്തൂർ قال النبي صلى الله عليه وسلم
« سيخرج أقوام من أمتي يَشْربُونَ القُرآنَ كَشُربهم اللَّبَنَ» صحيح الجامع -3653 أي: يسلقونه بألسنتهم من غير تدبر لمعانيه ولا تأمل في أحكامه بل يمر على ألسنتهم كما يمر اللبن المشروب عليها بسرعة. ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ള പറഞ്ഞു : “മുസ്ലിംകൾ ദുർബലരാവുകയും, അവരുടെ ശത്രു അവർക്കു മേൽ വിജയം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, അതവരുടെ പാപങ്ങൾ കൊണ്ടും തെറ്റുകൾ കൊണ്ടുമാണ്” مجموع الفتاوى ٦٤٥/١١ - ബശീർ പുത്തൂർ قال شيخ الإسلام ابن تيميَّة رَحِمَهُ اللَّهُ
"وَإِذَا كَانَ فِي المُسلِمِينَ ضعف وكَانَ عَدُوَّهُم مُسْتَظْهِرًا عَلَيْهِم كَانَ ذلِكَ بِسَبَبٍ ذُنُوبِهِم وخطَايَاهُم" مَجمُوع الفَتَاوَى (١١ / ٦٤٥) ഭർത്താവിനെ അനുസരിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. ഭർത്താവ് പറയുന്നത് അതേപോലെ അനുസരിച്ച് , ഭർത്താവിന് ഒപ്പിച്ച് വീട്ടിലും വീടിന്റെ പുറത്തും നിൽക്കുന്ന, നല്ല സ്ത്രീകളെന്നു പറയുന്ന സ്ത്രീകളുണ്ട്.
അവർ യഥാർത്ഥത്തിൽ ഒരു ടെസ്റ്റു നടത്തണം. ഭർത്താവ് പള്ളിയിൽ പോകാൻ പറഞ്ഞാൽ പള്ളിയിൽ പോകും , ക്ലാസ്സിന് പോകാൻ പറഞ്ഞാൽ ക്ലാസ്സിന് പോകും. ഭർത്താവിനെ സ്നേഹിക്കാൻ വേണ്ടി, ഭർത്താവിന്റെ സ്നേഹത്തിനു വേണ്ടിയുള്ളതിന്റെ ഭാഗമായിട്ടാണോ നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നത് ? അതല്ല മറിച്ച് ഭർത്താവിനെ സ്നേഹിക്കുന്നത് അല്ലാഹുവിനെ സ്നേഹിക്കുന്നതുകൊണ്ടും അനുസരിക്കുന്നതുകൊണ്ടുമാണോ ? രണ്ടാമതു പറഞ്ഞതാണ് ശരിക്കും വേണ്ടത് . മഹബ്ബത്തിന്റെ ഈ ദറജയിലേക്ക് നമ്മൾ എത്തിയാൽ ഒരു പ്രശ്നവും കുടുംബത്തിലുണ്ടാകില്ല. ഒരു മനശ്ശാസ്ത്രജ്ഞനും വേണ്ട, അല്ലാത്തോരും വേണ്ട , ഒരാളും വേണ്ട. ഞാൻ എന്റെ ഭർത്താവിനെ സ്നേഹിക്കുന്നത് അല്ലാഹുവിനു വേണ്ടിയാണ്. അല്ലാഹു എന്നോട് പറഞ്ഞിട്ടുണ്ട് ഭർത്താവിനെ അനുസരിക്കണമെന്ന് , അതുകൊണ്ട് ഞാൻ അനുസരിക്കുന്നു. ഭർത്താവിനെ സ്നേഹിക്കണമെന്ന് അല്ലാഹു എന്നോട് പറഞ്ഞിട്ടുണ്ട് , അതുകൊണ്ട് ഞാൻ ഭർത്താവിനെ സ്നേഹിക്കുന്നു എന്ന നിലവാരത്തിൽ ഭാര്യ എത്തണം. അപ്പോൾ ആ കുടുംബം സമാധാനമുള്ള, പ്രശ്നങ്ങൾ സ്വയം പരിഹൃതമാകുന്ന ഒരു കുടുംബമായിത്തീരും. ( അബൂ ത്വാരിക് حفظه الله - ശുറൂതു ലാ ഇലാഹ ഇല്ലല്ലാ - ) |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|