0 Comments
നുറുങ്ങുകൾ - ശൈഖ് മുഹമ്മദ് ബ്നു ഉമർ ബാസ്മൂൽ
ആയുസ്സ് കൂടും തോറും കുറയുന്നു. ദുനിയാവിലെ ജീവിതമാണ് കർമത്തിന്റെ ഗോദ. എല്ലാ മനുഷ്യരും നേരം വെളുക്കുമ്പോൾ പുറപ്പെടുന്നു; തന്റെ ആത്മാവിനെ വിൽക്കാനായി. ഒന്നുകിൽ (അല്ലാഹുവിന്ന് വിറ്റ്) അതിനെ മോചിപ്പിച്ചവനാകുന്നു. അല്ലങ്കിൽ (പിശാചിന്ന് വിറ്റ്) അതിനെ നശിപ്പിച്ചവനാകുന്നു. നിന്റെ ജീവിതമെന്നാൽ നിന്റെ ആയുസ്സാണ്. നിന്റ ആയുസ്സെന്നാൽ നീ ജീവിക്കുന്ന ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വർഷങ്ങളും എന്നുവേണ്ട, മണിക്കൂറുകളും മിനുറ്റുകളും സെക്കന്റുകളുമാണ്. മനുഷ്യന്റെ ഹൃദയമിടിപ്പുകൾ അവനോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്; ജീവിതമെന്നാൽ മിനിറ്റുകളും സെക്കന്റുകളുമാണെന്ന്. അത് സൽകർമങ്ങളിൽ ജീവിച്ചു തീർത്താൽ നീ അതിൽ ലാഭം നേടിയവനായി. അത് കളിതമാശകളിൽ ജീവിച്ചു തീർത്താൽ നീ അതിൽ നഷ്ടവാനായി. അത് തിന്മകളിൽ ജീവിച്ചു തീർത്താൽ നീ അതിൽ നഷ്ടവാനും പാപിയുമായി; പശ്ചാതപിക്കാത്തിടത്തോളം! - അബു തൈമിയ്യ ഹനീഫ്
തഖ്'വകൊണ്ട് ബോധനം നൽകപ്പെട്ട ആത്മാവ് സത്യം തിരിച്ചറിയുന്ന നിമിഷം അതിനെ മുറുകെപ്പിടിക്കും; അല്ലാഹുവിന്റെ തീരുമാനത്തിൽ സംതൃപ്തിയോടെ.
എന്നാൽ അഭീഷ്ടത്തെ (ബിദ്അത്തിനെ) പിന്തുടരുന്നവനാകട്ടെ, സ്വന്തം നഫ്സിനെയും അഭീഷ്ടത്തെയും സഹായിക്കാനുദ്ദേശിക്കുന്നവനാണവൻ. അതിനാൽ സത്യം കൺമുന്നിൽ കാണും, പക്ഷേ അതിലവൻ സംതൃപ്തനാവില്ല. കാരണം അവൻ തന്റെ അഭീഷ്ടം കൊണ്ട് രോഗം പിടിപെട്ടവനാണ്. അല്ലാഹുവിനോട് നാം രക്ഷ തേടുന്നു. ശൈഖ് മുഹമ്മദ് അൽ അഞ്ചരീ - അബു തൈമിയ്യ ഹനീഫ്
ഖുർആൻ പാരായണം ചെയ്യുമ്പോൾ അതിന്റെ ഗുണം നേടാൻ സഹായകമായ കാര്യങ്ങളിൽ പെട്ടതാണ്:
- അല്ലാഹുവിന്റെ വചനം വായിക്കുന്നത് ബോധത്തോടെ, ഹൃദയസാനിദ്ധ്യത്തിൽ, ചിന്തിച്ചും ആലോചിച്ചും ആയിരിക്കണം. - ഖുർആൻ കൊണ്ടുള്ള ഗുണം നൽകാൻ അല്ലാഹുവിനോട് ദുആ ചെയ്യണം. - ശ്രദ്ധയാകർഷിക്കുന്ന ആയത്തുകൾ ആവർത്തിച്ചു പാരായണം ചെയ്യണം. - അതിന്റെ ആശയം ഗ്രഹിക്കുന്നതിന്ന് സ്വഹാബത്തിന്റെ വാക്കുകളെ അവലംബിക്കാൻ ശ്രമിക്കണം. ശൈഖ് അഹ്'മദ് അസ്സുബൈഈ - അബു തൈമിയ്യ ഹനീഫ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
November 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2023. IslamBooks.in - All Rights Reserved.
|