ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറഞ്ഞു: "തനിക്ക് ഭിന്നാഭിപ്രായമുള്ളതും വെറുപ്പുള്ളതുമായ പ്രമാണവാക്യങ്ങളെ മറച്ചു പിടിക്കുപിടിക്കുവാൻ ഇഷ്ട്ടപ്പെടുന്നവനായിട്ടല്ലാതെ ഒരു ബിദ് അതുകാരനെയും നിനക്ക് കാണാൻ കഴിയുകയേയില്ല. അത് ജനങ്ങൾ അറിയുന്നതും അതിനെക്കുറിച്ചു സംസാരിക്കുന്നതും അത് ഉദ്ധരിക്കുന്നതും മാത്രമല്ല, അങ്ങിനെ ചെയ്യുന്നവരോടും അവർക്ക് വെറുപ്പായിരിക്കും " - മജ് മൂഉൽ ഫതാവാ - 20\161 - ബഷീർ പുത്തൂർ قال شيخ الإسلام ابن تيمية
فلا تجد قطُّ مبتدعاً إلا وهو يحب كتمان النصوص التي تخالفه ويبغضها، ويبغض إظهارها وروايتها والتحدث بها ويبغض من يفعل ذلك مجموع الفتاوى (٢٠/١٦١)
0 Comments
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ നിഷേധിക്കുന്നവർ സാധാരണ ഗതിയിൽ അതിനു ഉന്നയിക്കാറുള്ള ന്യായങ്ങൾ, പ്രസ്തുത ഹദീസ് ഖുർആൻ ആയത്തിനു എതിരാവുന്നു, ആ ഹദീസിന്റെ റിപ്പോർട്ടർമാരിൽ ന്യുനതയുള്ള ആളുകൾ ഉണ്ട് എന്നൊക്കെയാണ്. വാസ്തവത്തിൽ ഇവരുടെ വാദത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങി ചെന്നാൽ നബിക്കു സിഹ്ർ ബാധിച്ചു എന്ന് വിശ്വസിക്കാൻ ഇവരുടെ ബുദ്ധി ഇവരെ അനുവദിക്കുന്നില്ല എന്നതാണ് വസ്തുത. ഖുർആൻ, ഹദീസ് തുടങ്ങിയ പ്രമാണങ്ങളെ കേവല ബുദ്ധിയുടെ അടിസ്ഥാനത്തിൽ സമീപിക്കാൻ പാടില്ല എന്ന അടിസ്ഥാന തത്വം മറന്നു പോവുകയും അള്ളാഹുവിന്റെ ദീനിലെ എല്ലാ കാര്യവും ബുദ്ധിക്കും യുക്തിക്കും ആധുനിക ശാസ്ത്രത്തിനും യോജിച്ചാൽ മാത്രമേ ശെരിയാകൂ എന്നുമുള്ള ധാരണ സയ്യിദ് റഷീദ് രിദ-മുഹമ്മദ് അബ്ദ തുടങ്ങിയ ഈജിപ്ത്യൻ അഖ് ലാനിയ്യത്തിൽ നിന്ന് കേരളത്തിലേക്ക് കയറിവന്നതാണ്. അത് കൊണ്ട് തന്നെ ബുദ്ധിക്കു യോജിക്കാത്ത വേറെയും ഒരു പാട് ഹദീസുകൾ പരശ്ശതം ഹദീസ് ഗ്രന്ഥങ്ങളിൽ സ്വഹീഹായ സനദുകളിൽ രിവായതു ചെയ്യപ്പെടുകയും മുസ്‌ലിം ലോകം ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്യപ്പെട്ടതായിട്ടുണ്ട്. ഇന്ന് സിഹ്‌റിന്റെ ഹദീസിനെ നിഷേധിക്കുന്നവർ നാളെ അവരുടെ യുക്തിക്കു നിരക്കാത്ത മറ്റു ഹദീസുകളെ നിഷേധിക്കും എന്നതിൽ യാതൊരു സംശയവുമില്ല.
ഈ അഖ് ലാനിയ്യത്തിനെ നേരിടേണ്ടത് സുന്നത്തു കൊണ്ട് മാത്രമാണ്. പൊതു സമൂഹത്തിനു മുമ്പിൽ ഉത്പതിഷ്ണുക്കളായി പ്രത്യക്ഷപ്പെടാൻ പരിഷ്കാരികളായി ഇവർക്ക് വേഷം കെട്ടേണ്ടതായി വരും. വിശ്വാസങ്ങളും ആചാരങ്ങളും പഴഞ്ചനാണെന്ന പൊതുബോധത്തിന്റെ ആക്ഷേപം ഒഴിവാക്കാൻ ഇവർക്ക് പലപ്പോഴും മുഖം മിനുക്കേണ്ടതായി വരും. അള്ളാഹുവിന്റെ ദീനിനെ വേണ്ട വിധം മനസ്സിലാക്കുകയും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യ സ്വഹാബത് മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും അമല് ചെയ്യുകയും ചെയ്യുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം പൊതുബോധത്തെ പ്രീണിപ്പിക്കുകയും സുഖിപ്പിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. പ്രമാണങ്ങളെ ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ സമീപിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ആളുകളോട് സുന്നത്തുമായി സമീപിക്കുമ്പോൾ അവർക്ക് ഒളിച്ചോടേണ്ടി വരിക സ്വാഭാവികം. ഈയിടെ ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ നബിക്കു സിഹ്ർ ബാധിച്ചു എന്ന വിഷയത്തിൽ വെല്ലുവിളിയുമായി നടന്ന അഖ് ലാനികൾക്കു അവസാനം " കൂട്ട ആത്മഹത്യ" ചെയ്തു ഓടിയൊളിക്കേണ്ട ഗതികേടുണ്ടായി. പ്രമാണങ്ങൾക്ക് മുമ്പിൽ പിടിച്ചു നിൽക്കാൻ ഒരിക്കലും ഇവർക്ക് കഴിയില്ല. എന്നാൽ തെറ്റിധാരണ ജനിപ്പിക്കുകയും സാധാരണ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നതിൽ നിന്ന് ഇവർ ഒരിക്കലും പിന്മാറുകയുമില്ല. സുന്നത്തിനെതിരിൽ ഉന്നയിക്കപ്പെടുന്ന എല്ലാ ആരോപണങ്ങളെയും സുന്നത്തു കൊണ്ട് തന്നെ നേരിടേണ്ടതുണ്ട്. ജനങ്ങളെ ഗ്രുപ്പുകളും കക്ഷികളും പാർട്ടികളും സംഘടനകളുമാക്കി കോളം തിരിച്ചു അതിനു വേണ്ടി പരസ്പരം പോരടിച്ചു കൊണ്ടിരിക്കുന്നവർ അള്ളാഹുവിന്റെ ദീനിനെയാണ് തർക്കവേദിയാക്കിക്കൊണ്ടിരിക്കുന്നത് എന്ന കാര്യം മറക്കാതിരിക്കുക. — ബഷീർ പുത്തൂർ ഇമാം അഹ്മദ് ബിൻ ഹമ്പൽ റഹിമഹുള്ളാ പറഞ്ഞു : നമ്മുടെ പക്കൽ ( അഹ്‌ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ അരികിൽ) സുന്നത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ എന്നാൽ :- 1- നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സ്വഹാബത് ഏതൊന്നിലായിരുന്നുവോ അതിനെ അവലംബിക്കലും 2- അവരെ (സ്വഹാബത്തിനെ) പിൻപറ്റലും (മത കാര്യങ്ങളിൽ) 3- ബിദ്‌അത്തുകൾ വെടിയലും 4- ബിദ്‌അത്തുകൾ എല്ലാം വഴികേടാണ് - 5- ബിദ്അത്തിന്റെ ആളുകളുടെ കൂടെ ഇരിക്കാതിരിക്കലും തർക്കങ്ങൾ ഒഴിവാക്കലും 6- മതത്തിൽ കുതർക്കങ്ങളിലും വാഗ്വാദങ്ങളിലും വാദ -പ്രതിവാദങ്ങളിലും ഏർപ്പെടാതിരിക്കലുമാണ്.7 - നമ്മുടെ പക്കൽ സുന്നത്ത് എന്നാൽ : റസൂലുള്ളാഹി സല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്നുള്ള അസറുകൾ ( ഹദീസുകൾ) ആണ്. 8- സുന്നത്ത്, ഖുർആനിന്റെ വിശദീകരണമാണ്. അത് ഖുർആനിന്റെ ദലീലുകളാണ്. 9- സുന്നത്തിൽ (ബുദ്ധിപരമായ) താരതമ്യങ്ങളോ, ഉദാഹരണങ്ങളോ പാടില്ല. അവ (സുന്നത്ത്) ബുദ്ധി കൊണ്ട് ഉൾക്കൊള്ളാൻ കഴിയുന്നതുമല്ല. മറിച്ച്, അവ ബുദ്ധിപരമായ നിഗമനങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള "ഇത്തിബാഉ" മാത്രമാണ്. ( ഉസൂലുസ്സുന്ന - ഇമാം അഹ്‌മദ് റഹിമഹുള്ളാ ) - ബഷീർ പുത്തൂർ قال عبدوس بن مالك العطار - رحمه الله - : سمعت أبا عبدالله أحمد بن حنبل - رضى الله عنه - يقول
" أصول السنة عندنا ________________ 1 - التمسك بما كان عليه أصحاب الرسول - صلى الله عليه وسلم 2 - و الإقتداء بهم 3 - وترك البدع 4 - وكل بدعة فهي ضلالة 5 - وترك الخصومات والجلوس مع أصحاب الأهواء 6 - وترك المراء والجدال والخصومات في الدين 7- والسنة عندنا آثار رسول الله - صلى الله عليه وسلم 8 - والسنة تفسر القرآن، وهي دلائل القرآن 9 - وليس في السنة قياس، ولا تضرب لها الأمثال، ولا تدرك بالعقول والأهواء. إنما هو الاتباع وترك الهوى "ജനങ്ങളിൽ നിന്ന് അള്ളാഹു താങ്കളെ രക്ഷിക്കുന്നതാണ് " എന്ന സൂറത്തുൽ മാഇദയിലെ ആയത്ത് വിശദീകരിച്ചു കൊണ്ട് ശൈഖ് അൽബാനി റഹിമഹുള്ളാ പറയുന്നു. " ....പിന്നെ അവർ ഈ തെറ്റായ ധാരണ കൊണ്ട് ഇമാം ബുഖാരിയും മുസ്‌ലിമും രിവായത് ചെയ്ത മുതഫഖുൻ അലൈഹി ആയ, മുസ്‌ലിം ഉമ്മത്ത് അഭിപ്രായ വിത്യാസമില്ലാതെ സ്വീകരിച്ച സ്വഹീഹായ ഹദീസിനെ ബാത്വിലാക്കുകയാണ് ചെയ്യുന്നത്. ഹിഷാം ബിൻ ഉർവ തന്റെ പിതാവ് ഉർവയിൽ നിന്നും അദ്ദേഹം ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നും അങ്ങേയറ്റം സ്വഹീഹായ സനദിലൂടെ വിത്യസ്ഥ പരമ്പരകളിലൂടെ ഈ ഹദീസ് വന്നിട്ടുണ്ട്. ഹിഷാം ബിൻ ഉർവ തന്റെ പിതാവായ ഉർവയിൽ നിന്നും അദ്ദേഹം തന്റെ ഭാര്യയായ(അസ്മാ റദിയള്ളാഹു അൻഹയുടെ) സഹോദരി ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നും ഉദ്ധരിക്കുന്ന ഈ ഹദീസ് സ്വിഹത്തിന്റെ കാര്യത്തിൽ വളരെ വളരെ അറിയപ്പെട്ടതാണ്. അതിനാൽ ഈ സംഭവം ശെരിയാവാതിരിക്കുകയെന്നത് വളരെ വിദൂരമായ കാര്യമാണ്. പക്ഷെ ഹവയുടെ ആളുകൾ വാസ്തവത്തിൽ..., ഇവിടെ വിഷയം നിങ്ങൾക്ക് അറിയാവുന്ന പോലെ ഈജിപ്തുകാരനായ ഷെയ്ഖ് ഗസ്സാലിയെപ്പോലുള്ളവർ, സുന്നത്തിനെ സംരക്ഷിക്കാനും, അതിലില്ലാത്തത് അതിലേക്കു കടന്നു കൂടാതിരിക്കാനും ഹദീസ് പണ്ഡിതന്മാർ സുദീർഘമായ കാലയളവിൽ അർപ്പിച്ച സേവനത്തിനും പ്രയത്നത്തിനും യാതൊരു വിലയും കൽപ്പിക്കാത്തവരാണ്. ഇവർ മുസ്ലിംകളുടെ പാതയിൽ നിന്ന് പുറത്തു പോയിരിക്കുന്നു. അതിൽ ഫിഖ്ഹ്, ഹദീസ്, തഫ്സീർ എന്ന വിത്യാസമൊന്നുമില്ലാതെ, എല്ലാവരോടും വൈരുദ്ധ്യം പുലർത്തുന്നു. കാരണം, ഈ ഹദീസ് ഇമാം ബുഖാരിയും മുസ്‌ലിമും അവരുടെ സ്വഹീഹുകളിൽ കൊണ്ട് വന്നതാണ്. മാത്രമല്ല, മുഴുവൻ തലങ്ങളിലുള്ള- തഫ്സീർ, ഫിഖ്ഹ് - മുസ്‌ലിം ഉമ്മത്തിലെ ഉലമാക്കൾ ഇത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടാണ് നേരത്തെ പറഞ്ഞത് പോലെയുള്ള ചിലയാളുകൾ വ്യതിയാനവുമായി വരുന്നത്. അവർ സത്യവിശ്വാസികളുടെ മാർഗത്തോട് വിയോജിപ്പ് കാണിക്കുന്നു. അവർ അള്ളാഹുവിന്റെ ഈ താക്കീതിൽ ഉൾപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു. وَمَـــن يُشَاقِــــقِ الرَّسُـــولَ مِـــن بَعْــــدِ مَــــا تَبَيَّـــنَ لَــــهُ الْهُــــدَى وَيَتَّبِــــعْ غَيْــــرَ سَبِيــــلِ الْمُؤْمِنِيــــنَ نُوَلِّــــهِ مَــــا تَوَلَّــــى وَنُصْلِــــهِ جَهَنَّـــمَ وَسَـــــاءتْ مَصِيــــرًا- (115) سورة النساء തനിക്കു സന്മാർഗം വ്യക്തമായതിനു ശേഷവും ആരെങ്കിലും റസൂലുമായി എതിർത്ത് നിൽക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ടു നാമവനെ കരിക്കുന്നതുമാണ്. അത് മോശമായ മടക്കസ്ഥാനം തന്നെ." അത് കൊണ്ട് തന്നെ തഫ്സീറിന്റെ ഉലമാക്കൾ അവരിലെ പ്രധാനിയായ ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയയെപ്പോലുള്ളവർ പറഞ്ഞത്, ((إذا كــــان هنــــاك آية وفـــي تفسيرهــــا قــــولان، فــــلا يـــجوز لـــمن جــــاء فــــي آخـــر الزمــــان أنْ يأتــــي بقــــول ثالــــث) ഒരു ആയത്തിന്റെ തഫ്സീറിൽ രണ്ടു തരം അഭിപ്രായമുണ്ടെങ്കിൽ, പിൽക്കാലക്കാർക്ക് അത് രണ്ടും ഒഴിവാക്കി മൂന്നാമതൊരു അഭിപ്രായം കൊണ്ട് വരാൻ പാടില്ല" എന്ന്. കാരണം ഈ മൂന്നാമത്തെ വീക്ഷണം ബിദ്അത്തും, സത്യ വിശ്വാസികളുടെ മാർഗത്തിന് എതിരും ആയിരിക്കും. ഒരു ആയത്തിനു രണ്ടു വ്യാഖ്യാനങ്ങൾ ഉണ്ടെന്നു സങ്കൽപ്പിച്ചാൽ തന്നെ, മൂന്നാമത്തെ വ്യാഖ്യാനം ഇയാൾക്ക് എവിടെ നിന്ന് കിട്ടി? ഈ വാതിൽ തുറക്കാൻ നാം അനുവദിച്ചാൽ, പ്രമാണ വാക്യങ്ങൾ കൊണ്ട് കളിച്ചപ്പോൾ ജൂതന്മാർക്കും നസാറാക്കൾക്കും സംഭവിച്ചത് തന്നെ ഇസ്‌ലാം മതത്തിനും സംഭവിക്കും....."
( ഷെയ്ഖ് അൽബാനിയോടുള്ള ചോദ്യോത്തര ഭാഗത്തിൽ നിന്ന് ആശയ വിവർത്തനം) - ബഷീർ പുത്തൂർ Read more - സ്വഹീഹുൽ ബുഖാരിയും വിമർശകരും ഇബ്നു ഹജർ റഹിമഹുള്ളാ പറഞ്ഞു :
അലി റദിയള്ളാഹു അൻഹുവിൽ നിന്ന് , അദ്ദേഹം പറഞ്ഞു " യുക്തിയുടെ അടിസ്ഥാനത്തിലായിരുന്നു ദീൻ എങ്കിൽ, പാദരക്ഷയുടെ അടിഭാഗമായിരുന്നു മുകൾ ഭാഗത്തേക്കാൾ തടവാൻ കടപ്പെട്ടത്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം തന്റെ ഇരു പാദരക്ഷകളുടെയും മുകൾ ഭാഗത്തു തടവുന്നതായി ഞാൻ കണ്ടു" അബൂ ദാവൂദ് ( പാദരക്ഷ ധരിച്ചു വുദു ചെയ്യുന്നതിന്റെ രൂപമാണ് ഇവിടെ വിശദീകരിക്കുന്നത്.) യുക്തിയുടെ അടിസ്ഥാനത്തിലല്ല ദീൻ സ്വീകരിക്കേണ്ടത് എന്ന അതിപ്രധാനമായ തത്വം ഇതിൽ അടങ്ങിയിട്ടുണ്ട്. നബിയിൽ എന്താണോ കണ്ടത് അത് സ്വീകരിക്കുകയും അതിനു വിരുദ്ധമായ യുക്തിയെ തള്ളിക്കളയുകയും ചെയ്യുന്ന രീതിയാണ് സലഫുകൾ ദീനിന്റെ കാര്യത്തിൽ സ്വീകരിച്ചിരുന്നത്. അതാണ് اتباع അഥവാ നബിചര്യ പിൻപറ്റൽ. - ബഷീർ പുത്തൂർ ഖുർആനും സ്വഹീഹായ സുന്നത്തുമാണ് ഇസ്‌ലാമിക ദഅവത്തിന്റെ ആധാരങ്ങൾ. അതാണ് നബിയുടെയും സ്വഹാബത്തിന്റെയും സലഫുകളുടെയും മാതൃക. വേദവും ബൈബിളും ഗീതയും മഹാഭാരതവും മനുസ്മൃതിയുമൊന്നും മുസ്ലിംകൾക്ക് പ്രമാണമേയല്ല. അവയിലെ ഉദ്ധരണികൾ ദലീൽ എന്ന നിലക്കോ استشهاد ന് വേണ്ടിയോ ഉദ്ധരിക്കാൻ പാടില്ല; ഖുർആനിനും ഹദീസിനും യോജിച്ചതായാൽ പോലും ! മറിച്ചുള്ള രീതി, അതായത് വേദങ്ങളും ഉപനിഷത്തുകളും കൊണ്ട് ദഅവത്തു നടത്തുന്ന സമ്പ്രദായം അഹ്‌മദ് ദീദാത് മുതൽ അക്ബർ വരെയുള്ള മതതാരതമ്യ വാദക്കാർ ഉണ്ടാക്കിയതാണ്. ഓർക്കുക: അവക്ക് യാതൊരു പ്രാമാണികതയുമില്ല.
— ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|