ശൈഖ് ആദിൽ മൻസൂർ അൽ ബാശാ - حفظه الله - പറയുന്നു: "പണ്ഡിതന്മാരുടെ ചരിതങ്ങളിൽ വന്ന പരാമർശങ്ങളെല്ലാം പിന്തുടരപ്പെടേണ്ടവയല്ല. അവയെ പ്രമാണവുമായി ഒത്തുനോക്കണം. പ്രമാണവുമായി യോജിക്കുന്നവ നാം സ്വീകരിക്കുക. സ്ഖലിതങ്ങളിൽ അവരോട് ക്ഷമിക്കുക." മർകസ് അബീ ബക്ർ അസ്സിദ്ദീഖിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന് - ഞായർ, 15/ദുൽഹിജ്ജ/1444 AH - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ذكر شيخنا عادل بن منصور الباشا حفظه الله
ليس كل ما يذكر في سير العلماء يقتدى به بل يعرض على الحق، فما وافق الحق قبلناه، ويعتذر لهم فيما أخطئوا فيه محاضرة لمركز أبي بكر الصديق رضي الله عنه الأحد ١٥/ذي الحجة/١٤٤٤هـ
0 Comments
അടുത്തിടെ വായിച്ച പുസ്തകങ്ങളിൽ ഏറെ ഹൃദ്യവും ആകർഷണീയവുമായ കൈപ്പുസ്തകമാണ്, അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് എഴുതിയ "മാസപ്പിറവി, മന്ഹജും മസ്അലയും" എന്ന കൊച്ചു കൃതി.
ദശാബ്ദങ്ങളായി കേരളത്തിലെ മുസ്ലിംകൾക്കിടയിൽ കുറഞ്ഞത്, വർഷത്തിൽ രണ്ടു തവണയെങ്കിലും വാഗ്പോരിനും സംവാദങ്ങൾക്കും വഴിമരുന്നിടാറുള്ള മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ കൊച്ചു പുസ്തകം സമഗ്രമാണ്; വൈജ്ഞാനികമാണ്. പിറവി ദർശനം സ്ഥിരീകരിക്കാനും പ്രയോഗവൽക്കരിക്കാനുമുള്ള മാനദണ്ഡങ്ങൾ എന്താണെന്ന് അതി സൂക്ഷ്മവും കൃത്യവുമായ പ്രമാണങ്ങൾ കൊണ്ട് സ്ഥാപിക്കുന്ന പ്രസ്തുത കൃതി, ഇവ്വിഷയകമായി സത്യം എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്ന ഏതൊരു നിഷ്പക്ഷമതിയായ ഏതൊരു അന്വേഷകനും വ്യക്തമായ അവബോധം നൽകാൻ പര്യാപ്തമാണെന്ന് നിസ്സംശയം പറയാം. മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടീ താൽപര്യങ്ങളും സംഘടനാ സങ്കുചിതത്വവും തൊട്ടു തീണ്ടാത്ത, തികച്ചും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെയും സ്വഹാബത്തിന്റെയും നിലപാട് പച്ചയായി പ്രതിഫലിപ്പിക്കുകയും, അത് പ്രയോഗവൽക്കരിക്കുന്നതിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വരച്ചു കാണിക്കുകയും ചെയ്യുന്നതിൽ ലേഖകൻ വിജയിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ഓരോ ദേശക്കാർക്കും പ്രത്യേകം പ്രത്യേകം പിറവി ദർശനം വേണം എന്ന അതിരുവിട്ട നിലപാടിനെയും , പിറവി ദർശനം നിർണ്ണയിക്കാൻ, കാഴ്ചക്ക് പകരം കണക്കിനെ അവലംബിക്കാമെന്ന വികല വാദത്തെയും വ്യക്തമായ പ്രമാണങ്ങൾ കൊണ്ട് ഖണ്ഡിക്കുകയും, ലോകത്ത് എവിടെ പിറവി ദർശനം സ്ഥിരീകരിക്കപ്പെടുകയും ഒരു മുസ്‌ലിം ഭരണാധികാരി അത് തുല്യം ചാർത്തുകയും ചെയ്താൽ ആ വിവരമറിയുന്ന എല്ലാവരും തദടിസ്ഥാനത്തിലുള്ള അമല് ചെയ്യാൻ നിർബന്ധിതരാണെന്ന വസ്തുത തെളിവുകൾ സഹിതം പ്രസ്തുത ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു. കുറൈബ് റദിയള്ളാഹു അൻഹുവിന്റെ ഹദീസിൽ വന്ന ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ വാക്ക് മനസ്സിലാക്കുന്നതിൽ നവവിക്ക് സംഭവിച്ച അബദ്ധം ഈ വിഷയത്തിലെ സങ്കീർണ്ണതക്ക് ആക്കം കൂട്ടി എന്ന ലേഖകന്റെ നിരീക്ഷണം പക്വവും അതിലേറെ സംഗതവുമാണ്. മുസ്‌ലിം പണ്ഡിതന്മാർക്കിടയിലും വിശിഷ്യാ ശാഫിഈ മദ്ഹബിലും അപനിർമാണത്തിനു വലിയ പങ്കു വഹിച്ച പ്രസ്തുത നിലപാട് അസ്വീകാര്യവും പ്രമാണങ്ങളോട് പൊരുത്തപ്പെടാത്തതുമാണ് എന്ന് ഈ കൃതി വിളിച്ചോതുന്നു. ചുരുക്കത്തിൽ മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള മുസ്‌ലിംകളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ ദുരീകരിക്കാനും, ഈ വിഷയത്തിൽ ഏറ്റവും കുറ്റമറ്റതും സത്യസന്ധവും പ്രമാണബദ്ധവുമായ നിലപാട് ഏതെന്ന് തിരിച്ചറിയാനും ഈ ലഘു കൃതി സഹായിക്കും എന്നതിൽ രണ്ടു പക്ഷമില്ല. - ബശീർ പുത്തൂർ മുസ്‌ലിം എന്ന് കരുതുന്ന ആരുടെ പിന്നിൽ നിന്നും നമസ്കാരം ശെരിയാകും എന്നതാണ് (ശെരിയോടു) ഏറ്റവും അടുത്തത്. الله أعلم അല്ലെങ്കിൽ (മുസ്‌ലിം ആയി കരുതുന്നില്ലെങ്കിൽ) ശെരിയാവുകയുമില്ല. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്. ഇതാണ് ഏറ്റവും ശെരിയായിട്ടുള്ളതും. ~ ഷെയ്ഖ് ഇബ്നു ബാസ് റഹിമഹുള്ളാ - ഫതാവ - വോള്യം 12 - പേജ് 117 - ബഷീർ പൂത്തർ الأقرب والله أعلم أن كل من نحكم بإسلامه يصح أن نصلي خلفه ومن لا فلا، وهذا قول جماعة من أهل العلم وهو الأصوب
الشيخ ابن باز رحمه الله - مجموع فتاوى ومقالات متنوعة - الجزء ١٢ - ص ١١٧ ഒരു 'അറിവ്' (ഇൽമ്) ആണെന്നു തോന്നാവുന്നതൊക്കെ എവിടെനിന്ന് കിട്ടിയാലും കണ്ണും പൂട്ടി പെറുക്കിയെടുത്ത് തലയിൽ കയറ്റണമെന്നാണ് അധികമാളുകളും കരുതുന്നത്. ഇമാം മുഹമ്മദ് ബ്നു സീരീൻ رحمه الله പഠിപ്പിച്ചുതന്നത് നോക്കൂ: عن محمد بن سيرين، قال: إن هذا العلم دين، فانظروا عمن تأخذون دينكم (مسلم في مقدمة صحيحه) "നിശ്ചയം ഈ അറിവ് (ഇൽമ്) നിങ്ങളുടെ ദീനാണ്. അതിനാൽ ആരിൽ നിന്നാണ് നിങ്ങളുടെ ദീൻ സ്വീകരിക്കുന്നതെന്ന് ശരിക്കു പരിശോധിക്കണം."
പളപളപ്പുള്ള അലംകൃത വാചകങ്ങളാൽ കൗതുകമുണർത്തുന്നതിൽ മുഴുവൻ അന്ധാളിച്ച് കണ്ണുമഞ്ഞളിക്കുന്നവനല്ല വിശ്വാസി. രാത്രിയുടെ ഇരുട്ടിൽ വിറക് പെറുക്കുന്നവൻ അബദ്ധത്തിൽ തന്റെ കൈകൊണ്ടുതന്നെ പാമ്പിനെ എടുത്ത് സ്വയം നാശത്തിലകപ്പെട്ടേക്കും. പ്രാമാണ്യ യോഗ്യരും സത്യസന്ധരും അമാനത്തുള്ളവരുമായ അറിവിന്റെ അഹ്ലുകാരിൽ നിന്നു മാത്രമേ ദീൻ പഠിക്കാവു. അതു മാത്രമാണ് സുരക്ഷിതമായ മാർഗം. വഴിക്കൊള്ളക്കാരെയും കള്ളനാണയങ്ങളെയും തിരിച്ചറിയാൻ അല്ലാഹുവിന്റെ തൗഫീഖു തന്നെ വേണം. ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറയുന്നു: ഇൽമ് എന്നത് വായനയുടെ ആധിക്യം കൊണ്ടോ, പുസ്തകങ്ങളുടെ ആധിക്യം കൊണ്ടോ ലഭ്യമാവില്ല. അല്ലെങ്കിൽ കുറേ ഏടുകൾ മറിച്ചു നോക്കലുമല്ല. അതുകൊണ്ടൊന്നും ഇൽമ് ലഭിക്കില്ല. അഹ് ലുൽ ഇൽമിന്റെ അടുക്കലിരുന്ന് പഠിക്കുന്നതിലൂടെ മാത്രമേ ഇൽമ് ലഭിക്കുകയുള്ളൂ. ഉലമാക്കളിൽ നിന്ന് മുഖദാവിൽ സ്വീകരിക്കുന്നതിലൂടെ മാത്രമാണ് ഇൽമുണ്ടാവുക. നേർക്കുനേർ പണ്ഡിതനിൽ നിന്ന് ഏറ്റുവാങ്ങുന്നതാണ് ഇൽമ്. ഇന്ന് ചിലർ കരുതുന്നപോലെ; സ്വയം സഹജമാകുന്നതല്ല. ഇപ്പോൾ ചിലരുണ്ട്, കുറച്ച് കിതാബുകൾ സംഘടിപ്പിക്കും, എന്നിട്ട് ഹദീസിന്റെയും ജർഹ് തഅ'ദീലിന്റെയും ഗ്രന്ഥങ്ങളും തഫ്സീറുമൊക്കെ സ്വന്തമായി വായിക്കും, അതിലൂടെ അവർക്ക് ഇൽമ് ലഭിച്ചു എന്ന് ജൽപ്പിക്കുകയും ചെയ്യും. ഇല്ല, അത് അടിസ്ഥാനമില്ലാത്തതും അടിത്തറയില്ലാതെ പടുത്തുയർത്തിയതുമായ അറിവുമാത്രമാണ്; കാരണം അത് പണ്ഡിതന്മാരിൽ നിന്ന് ഏറ്റുവാങ്ങിയതല്ല. അതിനാൽ ഇൽമിന്റെ സദസ്സുകളിലും ക്ലാസ്സ് റൂമുകളിലും, അദ്ധ്യാപകരും ഫുഖഹാക്കളും ഉലമാക്കളുമായവരുടെകൂടെ ഇരിക്കൽ അനിവാര്യമാണ്. ഇൽമ് അന്വേഷിക്കുന്നതിൽ ക്ഷമ അനിവാര്യമാണ് ". ( അൽ ഫിഖ്ഹു ഫിദ്ദീൻ ഇസ്മതുൻ മിനൽ ഫിതൻ പേ:21 ) - അബു തൈമിയ്യ ഹനീഫ്
ശൈഖ് അഹ്‌മദ് യഹ്‌യാ അന്നജ്മി പറയുന്നു: തെളിവ് ഒരു വ്യക്തിയുടെ കൂടെയാണെന്ന് ബോധ്യപ്പെട്ടതിനാൽ അദ്ദേഹത്തോട് യോജിക്കുന്ന ഒരാളെയും ആ വ്യക്തിയോട് യോജിക്കുന്നവനായി കണക്കാക്കാവതല്ല. മറിച്ച്, തെളിവിനോട് യോജിക്കുന്നവനായിട്ടാണ് ഗണികേണ്ടത്. നാം പിന്തുടരുന്ന സലഫിയ്യത്ത്, ആധുനികരിൽ പെട്ട ഒരാളെ അദ്ദേഹം പറയുന്ന എല്ലാ വാക്കിലും ഫത്‌വയിലും തഖ്ലീദ് ചെയ്യലല്ല. അനുകരണത്തിന്റെ ഈ പ്രകാരത്തെ നാം പരിഗണിക്കുന്നത് സങ്കുചിതമായ കക്ഷിത്വത്തിന്റെ ഒരിനമായിട്ടാണ്. ഗർഹണീയമായ മദ്ഹബീ പക്ഷപാതത്തിന്റെ ഒരു രൂപമായിട്ടുമാണ്. എത്ര സമുന്നതനായ പണ്ഡിതനായാലും, അറിവും മികവും എത്ര വിശാലമായാലും, അദ്ദേഹത്തിന്റെ വാക്കുകളിൽ അനിവാര്യമായും നാം സ്വീകരിക്കേണ്ടതും നിരസിക്കേണ്ടതുമുണ്ടായിരിക്കും. (അൽമൗരിദ് അല്‍അദ്ബുസ്സുലാല്‍, പുറം 1/289) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى قال الشيخ أحمد يحيى النجمي - رحمه الله
من وافق شخصا لكونه رأى أن الدليل معه فإنه لا يُعدُّ موافقا للشخص، ولكنه يُعَدُّ موافقا للدليل، وليست السلفية عندنا تقليدَ رجل من الرجال المعاصرين في كل ما يقوله ويفتي به، فمثل هذا النوع من التقليد نعتبره لونا من ألوان الحزبية الضيقة، وشكلا من أشكال التعصب المذهبي المذموم، والعالم مهما علَا شأنه، وعَمَّ فضله وعلمه لا بد أن تأخذ من قوله ونَرُدَّ. [المورد العذب الزلال ٢٨٩/١] ഇപ്പോൾ നാം റമളാൻ അന്ത്യപാദത്തിൽ. ഇത് ഇരുപത്തൊന്നാം രാവ്. ലൈലത്തുൽ ഖദ്ർ ആവാൻ സാധ്യത. ആയിരം മാസങ്ങളെക്കാൾ ഗുണകരം. തിരിച്ചറിയാൻ അടയാളങ്ങൾ പലത്. ഒത്തു വന്നാൽ പ്രത്യേകമായി എന്തു ചെയ്യാം? നമ്മുടെ ഉമ്മ ആയിശ -رضي الله عنها- നബി -صلى الله عليه وسلم- യോട് ചോദിച്ചു. اللهم إنك عفوٌّ تحب العفو فاعف عني എന്ന് ദുആ ചെയ്യാം. പോരാന്ന് തോന്നുന്നുവെങ്കിൽ മനസിൽ അത്യുക്തിയും കൃത്രിമത്വവും ഉണ്ടെന്ന് കരുതണം. മതത്തിൽ അതിര് വിടരുതാരും. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഇബ്നു ഉഥൈമീൻ മാത്രമല്ല മറ്റു പലരും ഈ അഭിപ്രായക്കാരുണ്ട്, എന്നാൽ അദ്ദേഹം പറഞ്ഞതുപോലെ തന്നെ മറിച്ച് അഭിപ്രായം പറഞ്ഞ പണ്ഡിതന്മാരുമുണ്ട്.
അങ്ങനെ പണ്ഡിതന്മാർ അഭിപ്രായ വ്യത്യാസത്തിലായാൽ നമ്മൾ അതിൽ നമ്മുടെ ബുദ്ധിക്ക് യോജിക്കുന്നതോ, ഭൂരിപക്ഷത്തിനനുസരിച്ചോ ഒന്നുമല്ല നിലപാടെടുക്കേണ്ടത്. പണ്ഡിതന്മാർ നിരത്തിയ പ്രമാണങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്. അല്ലാഹുവിന്റെ കിതാബിലേക്കും റസൂലുല്ലയുടെ സുന്നത്തിലേക്കും മടക്കുന്നതിൽ ശരിയായത് ആരുടേതോ അതാണ് പിന്തുടരേണ്ടത്. അത് ഒരുപക്ഷേ ന്യൂനപക്ഷമാകാം പക്ഷേ അവരായിരിക്കും അപ്പോൾ സത്യത്തിന്റെ പക്ഷം. പണ്ഡിതന്മാരുടെ വാക്കുകളെ പ്രമാണമാക്കുകയല്ല; മറിച്ച് പണ്ഡിതന്മാരുടെ വാക്കുകളിൽ പ്രമാണത്തെ തിരയുകയാണ് നമ്മുടെ കർത്തവ്യം. പണ്ഡിതവചനങ്ങളിൽ നമ്മളാഗ്രഹിക്കുന്ന ഇളവുകൾ ലക്ഷ്യം പരതി, യോജിച്ചതു മാത്രം തെരഞ്ഞു നടക്കുന്നവൻ അറിയാതെ മതവിരോധത്തിലെത്തുമെന്നാണ് ഇമാം ഇബ്നുൽ ഖയ്യിമും മറ്റു പലരും പറഞ്ഞിട്ടുള്ളത്. മേൽ വിഷയത്തിലും ഇതു തന്നെയാണ് സ്ഥിതി. അല്ലാമാ ഇബ്നു ഉഥൈമീൻ പറഞ്ഞ അഭിപ്രായമല്ല, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, അല്ലാമാ സ്വിദ്ദീഖ് ഹസൻ ഖാൻ, അല്ലാമാ അൽബാനി തുടങ്ങിയവർ നിരത്തിയ പ്രമാണങ്ങളാണ് ബലപ്പെട്ടവ. വിശദമായി അവയുടെ ബലാബലം മനസ്സിലാക്കാൻ അബൂത്വാരിഖിന്റെ വിവരണം അവലംബിക്കുക. അല്ലാഹു നമ്മെ ഹിദായത്തിലാക്കട്ടെ. - അബു തൈമിയ്യ ഹനീഫ് ഭരണാധികാരികളുടെ അക്രമത്തിൽ നിന്നും മോചനം ലഭിക്കാൻ, മുസ്ലിംകൾ അവരുടെ റബ്ബിലേക്കു പശ്ചാത്തപിച്ചു മടങ്ങുകയും, അവരുടെ വിശ്വാസം ശെരിയാക്കുകയും സ്വജീവിതത്തിലും കുടുംബത്തിലും ശെരിയായ ഇസ്‌ലാമിക ശിക്ഷണം വളർത്തിയെടുക്കുകയും ചെയ്യുകയാണ് വേണ്ടത്. ( ഷെയ്ഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ളാ - അഖീദത്തുതഹാവിയ്യ)
- ബഷീർ പുത്തൂർ അബ്ദു റഹ്‌മാൻ ബിൻ അബീ ലൈല പറയുന്നു. "നൂറ്റി ഇരുപതോളം സ്വഹാബിമാരെ ഈ പള്ളിയിൽ (മസ്ജിദുന്നബവിയിൽ) ഞാൻ കണ്ടിട്ടുണ്ട്. അവരിൽ ആരോടെങ്കിലും വല്ല ഫത് വയോ ഹദീസോ ആരെങ്കിലും ചോദിച്ചാൽ, തന്നെക്കാൾ തന്റെ സഹോദരനാണ് അതിനു (ഉത്തരം പറയാൻ) മതിയായവൻ എന്നായിരുന്നു അവർ അഭിലഷിച്ചിരുന്നത്. പിന്നീട് ഇന്ന് അറിവ് അവകാശപ്പെടുന്ന ചിലർ പല വിഷയങ്ങളിലും മറുപടി പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. ഉമർ ബിൻ ഖത്താബ് റദിയള്ളാഹുവിന്റെ മുമ്പിലായിരുന്നു ഇത്തരം വിഷയങ്ങൾ വന്നത് എങ്കിൽ അദ്ദേഹം ബദർ യുദ്ധത്തിൽ പങ്കെടുത്ത സ്വഹാബികളെ വിളിച്ചു കൂട്ടി അവരോടു കൂടിയാലോചന നടത്തുമായിരുന്നു." - ബഷീർ പുത്തൂർ قَالَ عَبْدُ الرَّحْمَنِ بْنُ أَبِي لَيْلَى
أَدْرَكْتُ فِي هَذَا المَسْجِدِ مِئَةً وَعِشْرِينَ مِنْ أَصْحَابِ رَسُولِ اللهِ صلَّى اللهُ عَلَيْهِ وَسَلَّمَ، مَا أَحَدٌ يُسْأَلُ عَنْ حَدِيثٍ أَوْ فَتْوَى إِلاَّ وَدَّ أنَّ أَخَاهُ كَفَاهُ ذَلِكَ، ثُمَّ قَدْ آلَ الأَمْرُ إِلَى إِقْدَامِ أَقْوَامٍ يَدَّعُونَ العِلْمَ ليَوْمَ، يُقْدِمُونَ عَلَى الجَوَابِ فِي مَسَائلَ لَوْ عَرَضَتْ لِعُمَرَ بْنِ الخَطَّابِ رَضِيَ اللهُ عَنْهُ لََجَمَعَ أَهْلَ بَدْرٍ وَاسْتَشَارَهُمْ [«شرح السّنّة» للبغويّ: (1/ 305)] ഉമർ ബിനുൽ ഖത്താബ് റദിയള്ളാഹു അൻഹു പറഞ്ഞു " ആരെങ്കിലും സന്മാർഗമാണെന്നു കരുതി പിഴച്ച മാർഗത്തിൽ പ്രവേശിച്ചാലും ദുഷിച്ച മാർഗമെന്ന് വിചാരിച് സന്മാർഗം ഉപേക്ഷിച്ചാലും അവനു ബോധിപ്പിക്കാൻ ഒരു ന്യായവുമില്ല. കാരണം, കാര്യങ്ങൾ വ്യക്തമാക്കപ്പെടുകയും തെളിവുകൾ സ്ഥാപിക്കപ്പെടുകയും ഒഴിവു കഴിവ് പറയാനുള്ള അവസരം ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. (ശറഹുസ്സുന്ന - ബർബഹാരി) - ബഷീർ പുത്തൂർ قال عمر بن الخطاب رضي الله عنه : "لا عذر لاحد في ضلالة ركبها حسبها هدى، ولا في هدى تركه حسبه ضلالة
فقد بينت الامور وثبتت الحجة وانقطع العذر ﺷﺮﺡ ﺍﻟﺴﻨﺔ ( 1/36 ) ലോകത്തു സലഫിസം ചർച്ച ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. മുമ്പും പലവട്ടം പല രൂപത്തിൽ സാമൂഹിക വേദികളിൽ അതു ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ, അന്ധൻ ആനയെക്കണ്ട പോലെയാണ് പലപ്പോഴും പലരും വിലയിരുത്തിയത് എന്നു മാത്രം. സലഫുകൾ, അഥവാ സ്വഹാബത്ത് എങ്ങിനെ ദീനിനെ സ്വീകരിച്ചോ അതു പോലെ കലർപ്പില്ലാതെ സ്വീകരിക്കുകയും അമൽ ചെയ്യുകയും ചെയ്യാൻ ആഗ്രഹിക്കുന്നവർ, തീർച്ചയായും സമൂഹത്തിൽ അന്യവൽക്കരിക്കപ്പെടുകയും അപരിചിതത്വം നേരിടുകയും ചെയ്യും. അതു അവരുടെ കുഴപ്പമല്ല.
ആനുകാലിക സമൂഹത്തിലെവിടെയും സലഫികൾ ആളെക്കൊല്ലുകയോ ബോമ്പ് സ് ഫോടനം നടത്തുകയോ ചെയ്യുന്നത് പോയിട്ടു ഒരു ഉറുമ്പിനെ പോലും നോവിച്ചു വിട്ടതായി ഒരു "മാധ്യമ" ഹിജഡയും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിട്ടും തീർത്താൽ തീരാത്ത അന്തിചർച്ചകളിലും അന്വേഷണങ്ങളിലും കുഴിച്ചിട്ടാൽ കുരുക്കാത്ത പെരും നുണകളിലൂടെ സലഫികൾ വേട്ടയാടപ്പെടുകയാണ്! ഐസിസിൽ തുടങ്ങിയ അന്വേഷണങ്ങൾ ഒടുവിൽ ചെന്നവസാനിക്കുന്നത് നിരുപദ്രവകാരികൾ എന്നു അവർ തന്നെ ആണയിടുന്ന സലഫികളിലാണ് എന്നത് ഒട്ടധികം ആശ്ചര്യജനകം തന്നെ. തീർത്തും നിരുപദ്രവകാരിയും ചിരപരിചിതവുമായ ആട് എന്ന ജീവിയും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. ഐസിസോ അൽജെ ഖാഇദയോ ആടിനെ വളർത്തുന്നതായി കേട്ടിട്ടില്ല. കേരളത്തിൽ ചില ആളുകൾ നബിയുടെ മാതൃക പിന്തുടർന്നു ആടുവളർത്തലിലേക്കു തിരിഞ്ഞിട്ടുണ്ടെങ്കിൽ, അതിനു ഭീകരവാദവുമായി എന്താണ് ബന്ധം എന്ന കാര്യവും അറിയില്ല. ആടിനെ വളർത്തുന്നത് പ്രത്യേകം പുണ്യകരമാണെന്നോ ഒട്ടകപ്പുറത്തു മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂവെന്നോ ഗോതമ്പും ബാർലിയും ഒട്ടകപ്പാലും ചോളവും കാരക്കയുമൊക്കെയാണ് മുസ്‌ലിമിന്റെ ഭക്ഷണമെന്നോ ബ്രഷിനു പകരം അറാക്കു മാത്രം ഉപയോഗിക്കുകയും കണ്ണട, അണ്ടർവയർ അടക്കം എല്ലാം ഉപേക്ഷിക്കണം എന്നും ഒരു മുസ്‌ലിമും നാളിതുവരെ പറഞ്ഞതായി എവിടെയും വായിച്ചിട്ടുമില്ല. സത്യസന്ധതയും ആത്മാർത്ഥതയും ആത്മാഭിമാനവുമില്ലാത്ത ഇവിടെയുള്ള മാധ്യമ പിമ്പുകൾ പകലന്തിയോളം വിളമ്പിത്തരുന്ന വിസർജ്യങ്ങൾ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന എഭ്യന്മാർ പറയുന്നത് മാത്രം വിശ്വസിക്കുന്നവരുണ്ടാകും. അവർക്കുള്ള ആ സ്വാതന്ത്ര്യം വക വെച്ചു കൊണ്ടു തന്നെ പറയട്ടെ, എല്ലാവരും അങ്ങിനെ ആവില്ല. കാറ്റും കോളുമടങ്ങുകയും കാര്യങ്ങൾ, അതു മനസ്സിലാക്കണം എന്നുള്ളവർക്കു തിരിയുകയും ചെയ്യുന്ന സമയം വരും. ഇതു ഒരു നിശ്ചിത സമയത്തിന്റെ മാത്രം പ്രശ്നമാണ്. നമുക്ക് പറയാനുള്ളത് ഇന്ന് ഏതു രൂപത്തിൽ പറയാമോ അതേ രൂപത്തിൽ നാളെയും പറയും. പറയണം. ദീൻ എന്നു പറഞ്ഞാൽ ആളുകളെ പൊട്ടീസാക്കാനും പൊതു ജനത്തിന്റെ കയ്യടി വാങ്ങാനുമുള്ളതല്ല. ഇന്ന് സലഫിസത്തെ പ്രതിക്കൂട്ടിൽ നിർത്തി കല്ലെറിയുകയും കൂടെ കൂക്കുകയും ചെയ്യുന്നവർക്കു ഇത്രയൊക്കെ മാത്രമേ കാണൂ. പക്ഷെ, അവർക്കു മറക്കാൻ പാടില്ലാത്ത ചില സത്യങ്ങളുണ്ട്. വളരെ പണ്ടൊന്നുമല്ലാത്ത ഒരു സമയത്തു, ജമാഅത്തെ ഇസ്‌ലാമിയുടെ മീഡിയ " ഊശാൻ താടിയും മുട്ടിനു താഴെ പെട്ടെന്നവസാനിക്കുന്ന വസ്ത്രവും കയ്യിൽ ഒരു മരക്കൊള്ളിയും " എന്നു സലഫിസത്തെ കൊച്ചാക്കി വിശേഷിപ്പിച്ചപ്പോഴും ശ്മശാന വിപ്ലവക്കാർ എന്നു പരിഹസിച്ചപ്പോഴും ഒന്നിച്ചെതിർത്ത ആളുകൾ ഇന്ന് സലഫിസത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുകയും അതിൽ നിന്നു നിരപരാധിത്വം തെളിയിക്കാൻ പാടുപെടുകയുമാണ്. ഈ സാധുക്കൾക്കറിയില്ലല്ലോ സലഫിസമെന്നു വിളിച്ചു ഇവർ എതിർത്തു തോൽപിക്കാൻ ശ്രമിക്കുന്നത് യഥാർത്ഥ സുന്നത്തിനെയാണെന്ന്! ഇന്ന് താടിയെയും നീളം കുറഞ്ഞ വസ്ത്രത്തെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർ, കഴിഞ്ഞു പോയ ഇന്നലെകൾ മറന്നു പോകരുത്. തെളിവായി വെറും "ഹസൻ" ആയ (ഹസൻ ആയ ഹദീസുകൾ തെളിവിനു എന്തു കൊണ്ടും മതിയായതാണ്) ഹദീസ് വെച്ചു കൊണ്ടു, നമസ്കാരത്തിൽ നെഞ്ചിലാണ് കൈ കെട്ടേണ്ടത് എന്ന് സ്ഥാപിക്കാൻ വാദപ്രതിവാദം വരെ നടത്തിയ ആളുകളുടെ പിന്മുറക്കാർക്കു, സ്വഹീഹായ പരശ്ശതം ഹദീസുകൾ തെളിവായുള്ള താടി വെക്കാനുള്ള കൽപനയോട് എന്താണിത്ര പുഞ്ഞം ? പൊതു മനസ്സിൽ ഇടം നേടാൻ നവോദ്ധാന പ്രസ്ഥാനങ്ങളും അതിന്റെ നേതാക്കളും കാണിക്കുന്ന അടവുകൾ മനസ്സിലാകുന്നവർ ഉണ്ട് എന്ന കാര്യം നിങ്ങൾ മറന്നു പോകരുത്. രാഷ്ട്രീയ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ സമീപനങ്ങൾ മുജാഹിദ് പ്രസ്ഥാനത്തിന് പഥ്യമായിതുടങ്ങി. ഓണാഘോഷവും, ക്രിസ്മസും നിലവിളക്കും തുടങ്ങി മദ്യവർജ്ജന സമിതികളിൽ വരെയുള്ള നേതാവിന്റെ സാന്നിധ്യം മത നേതാവ് എന്ന നിലയിൽ നിന്നു ഒരു സാമൂഹ്യ നേതാവിന്റെ കുപ്പായത്തിലേക്കുള്ള ദൂരമാണ്. അപ്പോൾ പിന്നെ സലഫിസത്തെ താങ്ങാൻ കിട്ടുന്ന ഒരവസരവും ഒഴിവാക്കുമെന്ന് കരുതേണ്ട. ചുരുക്കത്തിൽ, ആനുകാലിക തീവ്രവാദ-ഭീകരവാദ ചർച്ചകളുടെ മുന സലഫിസത്തിനു നേരെ തിരിച്ചു വെച്ചവർ ഒന്നോർക്കുക. നിങ്ങൾ തെറ്റായ ദിശയിലാണു. മീഡിയക്ക് ഇതു ഒരു അന്തിചർച്ചയുടെയോ ഒരാഴ്ച വരെ നീളുന്ന റിപ്പോർട്ടിന്റെയോ മരുന്ന് മാത്രം. ഒരു യഥാർത്ഥ മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം, അവന്റെ ഊർജവും വായുവുമാണ്. സലഫിസം ഇസ്‌ലാം ദീൻ തന്നെയാണ്. ശത്രുക്കളുടെ കൂടെ നിന്നു കല്ലെറിയുന്ന കഷ്മലന്മാരെ, നിങ്ങൾക്കു മാപ്പില്ല. - ബഷീർ പുത്തൂർ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പ്രഥമസംബോധിതരായ അനുചരന്മാർ, അഥവാ സ്വഹാബത്ത്, മതം എന്ന നിലയിൽ, മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്ത കാര്യങ്ങൾ അതിന്റെ പൂർണമായ വിശുദ്ധിയിൽ സ്വീകരിക്കുകയും അതു അതു പോലെ തിരുത്തലില്ലാതെ സ്വീകരിക്കുകയും ചെയ്യുന്നവരാണ് സാങ്കേതികമായി സലഫികൾ എന്നത് കൊണ്ടു വിവക്ഷിക്കപ്പെടുന്നത്.
ഖുർആൻ, ഹദീസ് (നബിചര്യ) തുടങ്ങിയ പ്രമാണവാക്യങ്ങളുടെ വായനയിലും പ്രയോഗവൽക്കരണത്തിലുമുള്ള വൈരുധ്യങ്ങൾ നിമിത്തമാണ് ഇന്ന് മുസ്‌ലിംകളിൽ നിലനിൽക്കുന്ന ഭിന്നവീക്ഷണങ്ങൾ ഉടലെടുത്തത്. ഒരാൾക്ക് ഞാൻ നബിചര്യയാണ് പിൻപറ്റുന്നത് എന്നു പറയാൻ കാര്യമായ പ്രയാസം ഉണ്ടാവില്ല. പക്ഷെ, സൂക്ഷ്മമായി വിഷയം വിലയിരുത്തുമ്പോൾ അതത്ര എളുപ്പമല്ല, എന്നു മാത്രമല്ല, മഹാഭൂരിപക്ഷത്തിന്റെ സഹകരണം കിട്ടുകയുമില്ല എന്നു മനസ്സിലാക്കാം. വ്യക്തിയുടെ താൽപര്യങ്ങളും ചേഷ്ടകളും മാറ്റി വെച്ചു നബിയുടെ അനുചരന്മാർ ദീനിനെ എങ്ങിനെ മനസ്സിലാക്കുകയും അമൽ ചെയ്തു ആചരിക്കുകയും ചെയ്തു എന്നു കണ്ടെത്തുകയും അതു ജീവിതധർമമായി അനുഷ്ഠിക്കുകയും ചെയ്യുന്നത് പുണ്യകരമാണ് എന്നതിൽ സംശയത്തിന് അവകാശമേയില്ല. ഇക്കാര്യം കൃത്യമായി മനസ്സിലാക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്നതിലാണ് പലരും പരാജയപ്പെടുകയും പിന്നാക്കം പോവുകയും ചെയ്തത്. കേരളത്തിൽ, മുസ്‌ലിം നവോദ്ധാനരംഗത്തു ഒരു കാലത്തു നിറഞ്ഞു നിന്ന ഇസ്‌ലാഹീ പ്രസ്ഥാനം എന്ന മുജാഹിദ് പ്രസ്ഥാനം ഏറെക്കുറെ, ഖുർആനും സുന്നത്തും സ്വഹാബത്തിന്റെ ധാരണക്ക് അനുസൃതമായി പിന്തുടരുന്ന രീതി സ്വീകരിച്ചവരായിരുന്നു. എന്നാൽ പുതിയ കാലത്തെ സാഹചര്യത്തിന്റെ സാമൂഹിക സമ്മർദ്ദങ്ങളും ബഹുസ്വര സമൂഹത്തിന്റെ സ്വാധീനവും മതപരമായ വിഷയങ്ങളിലുള്ള സൂക്ഷ്മമായ ധാരണക്കുറവും നിമിത്തം ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത വിധം അതു അതിന്റെ ആദ്യ കാല ലക്ഷ്യങ്ങളിൽ നിന്നും പിറകോട്ടു പോയി. മാത്രമല്ല, പലവുരു പിളർന്നു തളർന്നു പോയ പ്രസ്തുത പ്രസ്ഥാനത്തിന്റെ ഒരു വലിയ വിഭാഗം, നബിചര്യയിൽ നിന്നും വിട്ടകന്നു "മതേതര ഇസ്‌ലാമിന്റെ" വക്താക്കളായി മാറിയെന്നതു ആശ്ചര്യകരം മാത്രമല്ല, ഏറെ സങ്കടകരം കൂടിയാണ്. 'മതേതര ഇസ്‌ലാം' എന്നത് കൊണ്ടു ഉദ്ദേശിച്ചത് സ്വഹാബത്ത് മനസ്സിലാക്കിയ പോലെ ദീൻ സ്വീകരിക്കുകയെന്ന ശെരിയായ നിലപാടിന് വിരുദ്ധമായി, സ്വന്തം ബുദ്ധിയുടെയും താൽപര്യത്തിന്റെയും സാമൂഹിക സാഹചര്യങ്ങളുടേയുമൊക്കെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ശറഇന്റെ താൽപര്യങ്ങൾ സൗകര്യപൂർവ്വം ബലി കഴിക്കുകയും, സലഫുകൾ അങ്ങിനെയായിരുന്നുവെന്നു തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുക. പല വിഷയങ്ങളിലും മുസ്‌ലിം ലോകത്തു, പ്രാമാണിക പണ്ഡിതന്മാർ സ്വീകരിച്ച പൊതുനിലപാടിനെ നിരാകരിക്കുകയും സ്വന്തമായ രീതികളും നിലപാടുകളും തീർത്തു അപനിർമാണം നടത്തുകയും ചെയ്യുന്നത് ബോധപൂർവ്വം തന്നെയാണ്. ഉദാഹരണത്തിന് പുരുഷന്മാർ താടി വളർത്തുകയും, വസ്ത്രം കണങ്കാലിന് മുകളിലാക്കുകയും ചെയ്യുക, സ്ത്രീകൾ മുഖാവരണം ധരിക്കുക, തുടങ്ങിയ, സലഫുകളുടെ ജീവിതത്തിൽ അഭിപ്രായവ്യത്യാസം പോലുമില്ലാത്ത വിഷയങ്ങൾ സ്വീകരിക്കുന്ന ആളുകളെ, "തീവ്ര നിലപാടുകാരും" "അനുഷ്ഠാന" വിഷയങ്ങളിൽ അസഹിഷ്ണുക്കളും ആണെന്ന് പ്രചരിപ്പിക്കുക. ഇത്തരം പ്രസ്താവനകളിലൂടെ സാധാരണക്കാരായ അനുവാചകരെ തെറ്റിദ്ധരിപ്പിക്കാനാണ് അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം വിഷയങ്ങൾ പരിശോധനക്ക് വിധേയമാക്കുമ്പോൾ, ഇതു സത്യസന്ധമോ വസ്തുതാപരമോ അല്ലായെന്നു എളുപ്പം ബോധ്യപ്പെടും. സത്യത്തിൽ മുജാഹിദ് പ്രസ്ഥാനത്തിൽ ഇത്തരം അടിസ്ഥാനരഹിതവും പ്രമാണത്തിന്റെ താൽപര്യങ്ങൾക്കു നിരക്കാത്തതുമായ നിലപാടുകൾക്ക് മേൽകൈ ലഭിക്കാനുള്ള ഒരു കാരണം, കേരളക്കരയിലേക്കു ഇസ്‌ലാമികാദർശങ്ങൾ കടന്നു വന്ന ഈജിപ്ത്യൻ കൈവഴിയുടെ വിശുദ്ധമല്ലാത്ത ഉറവിടമാണ്. മുകളിൽ പറഞ്ഞതിനോട് സമാനമോ അതിനേക്കാൾ അപകടകരമോ പല നിലപാടുകളും ഈ പ്രസ്ഥാനം "ഐസിസ്" കാലത്തു വ്യാപകമായി മാർക്കെറ്റ് ചെയ്യുന്നുണ്ട്. "തീവ്ര സലഫിസമെന്നോ" "അസഹിഷ്ണുത"യെന്നോ ഇങ്ങിനെ എന്തു പേരിട്ടു വിളിച്ചാലും ശെരി, സത്യം ഊതിക്കെടുത്താൻ കഴിയില്ലെന്നും, നിലനിൽക്കുന്ന അശാന്തിയുടെ നാളങ്ങൾ അടങ്ങുമെന്നും, ആത്യന്തിക വിജയം സലഫുകളുടെ മൻഹജ് പിന്തുടരുന്നവർക്കായിരിക്കുമെന്നും സവിനയം ഓർമപ്പെടുത്തുന്നു. - ബഷീർ പുത്തൂർ ഇബ്നു മസ്ഊദ് റദിയള്ളാഹു അൻഹു പറയുന്നു "നിന്നിലേക്ക് സത്യം കൊണ്ട് വന്നത്, ആരാണോ അവനിൽ നിന്ന് നീയതു സ്വീകരിക്കുക, അവൻ നിന്നിൽ നിന്നകന്നവനും നിനക്ക് ഇഷ്ടമില്ലാത്തവനുമാണെങ്കിലും. നിനക്ക് അസത്യം കൊണ്ട് വന്നത് ആരായിരുന്നാലും നീയതു തള്ളിക്കളയുക. അവൻ നിനക്ക് പ്രിയപ്പെട്ടവനും അടുത്തവനുമാണെങ്കിലും" (ശറഹുസ്സുന്ന 1/234) - ബഷീർ പുത്തൂർ ﻗﺎﻝ ﺍﺑﻦ ﻣﺴﻌﻮﺩ رضي الله عنه
" ﻣﻦ ﺟﺎﺋﻚ ﺑﺎﻟﺤﻖ ﻓﺎﻗﺒﻞ ﻣﻨﻪ ﻭﺍﻥ ﻛﺎﻥ ﺑﻌﻴﺪﺍً ﺑﻐﻴﻀﺎً ﻭﻣﻦ ﺟﺎﺀﻙ ﺑﺎﻟﺒﺎﻃﻞ ﻓﺎﺭﺩﺩﻩ ﻋﻠﻴﻪ ﻭﺍﻥ ﻛﺎﻥ ﻗﺮﻳﺒﺎً ﺣﺒﻴﺒﺎً " ------- ﺷﺮﺡ ﺍﻟﺴﻨﺔ ( 1/234 ) |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2023. IslamBooks.in - All Rights Reserved.
|