ഫജ്‌റിന്റെ മുമ്പുള്ള രണ്ട് റക്അത് റവാത്തിബ് നമസ്കാരം
1. നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു: "ഫജ്‌റിന്റെ (മുമ്പുള്ള) രണ്ട് റക്അത് ദുനിയാവിനെക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ്." (മുസ്‌ലിം) 2. ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന്, അവർ പറഞ്ഞു: "നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഫജ്‌റിന്റെ (മുമ്പുള്ള) രണ്ട് റക്അത്തിൽ പുലർത്താറുണ്ടായിരുന്നതിനേക്കാൾ ശ്രദ്ധ, സുന്നത്തായ ഒരു കാര്യത്തിലും, കാണിച്ചിരുന്നില്ല." 3. ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന്: "ഫജ്‌റിനു മുമ്പുള്ള രണ്ട് റക്അത് നമസ്കാരത്തിന്റെ കാര്യത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു: 'അവ രണ്ടും എനിക്ക് ദുനിയാവിലുള്ള എല്ലാറ്റിനേക്കാളും ഇഷ്ടമാണ്'." (മുസ്‌ലിം) » ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറഞ്ഞു: "അദ്ദേഹം അത് ഉപേക്ഷ വരുത്താറുണ്ടായിരുന്നില്ല - ഫജ്‌റിന്റെ സുന്നത്തും, വിത്റും - യാത്രയിലായാലും അല്ലാത്ത സന്ദർഭങ്ങളിലും. യാത്രയിൽ അദ്ദേഹം ഫജ്‌റിന്റെ സുന്നത്തിലും വിത്റിലും, മറ്റു ഐച്ഛിക നമസ്കാരങ്ങളിലൊന്നിലും കാണിക്കാത്ത ജാഗ്രത കാണിച്ചിരുന്നു. അദ്ദേഹം തന്റെ ഒരു യാത്രയിലും അവ രണ്ടുമല്ലാത്ത റാതിബതായ ഒരു സുന്നത് നമസ്കാരവും നിർവ്വഹിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല." (സാദുൽ മആദ് 1/135) അതിന്റെ രൂപം • ഫജ്‌റിന്റെ മുമ്പുള്ള രണ്ട് റക്അത് നമസ്കാരം ലഘുവായിട്ടാണ് നിർവഹിക്കേണ്ടത്. » ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന്, അവർ പറഞ്ഞു: "നബി സ്വല്ലള്ളാഹു അലൈഹി വസല്ലം, സുബ്ഹിനു തൊട്ടു മുമ്പുള്ള രണ്ട് റക്അത് നമസ്കാരം ലഘുവായിട്ടായിരുന്നു നിർവ്വഹിച്ചിരുന്നത്. അദ്ദേഹം സൂറത്തുൽ ഫാതിഹ ഓതിയോ എന്ന് (പോലും) ഞാൻ പറഞ്ഞു പോകുന്നത്ര (ലഘുവായി)." (ബുഖാരി) അതിൽ ഓതേണ്ട സൂറത്തുകൾ (1) • ഒന്നാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ കാഫിറൂൻ (ഖുൽ യാ അയ്യുഹൽ കാഫിറൂൻ) • രണ്ടാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ ഇഖ്‌ലാസ്വും (ഖുൽ ഹുവള്ളാഹു അഹദ്). അല്ലെങ്കിൽ, (2) • ഒന്നാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ ബഖറയിലെ 136-മത്തെ ആയത്തും (ഖൂലൂ ആമന്നാ ബില്ലാഹി...) • രണ്ടാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തു ആലു ഇംറാനിലെ 64-മത്തെ ആയത്തും (ഖുൽ യാ അഹ്‌ലൽ കിതാബി...) — ബശീർ പുത്തൂർ
0 Comments
Your comment will be posted after it is approved.
Leave a Reply. |
IslamBooks.inBooks and Articles on Islam, correct and pure. Archives
February 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2022. IslamBooks.in - All Rights Reserved.
|