നബി صلى الله عليه وسلم ഒരു സ്ത്രീയോട് "നീ ഭർതൃമതിയാണോയെന്നു ചോദിച്ചു. അവർ അതെയെന്നു പറഞ്ഞപ്പോൾ നബി ചോദിച്ചു "അവനു നിനക്ക് എങ്ങിനെയാണ്? അപ്പോൾ അവർ പറഞ്ഞു "എന്നാൽ ചെയ്യാൻ കഴിയുന്നതിൽ ഞാൻ കുറവ് വരുത്താറില്ല" അപ്പോൾ നബി പറഞ്ഞു "എങ്കിൽ, അവനിൽ നിന്ന് നീ എവിടെയാണെന്ന് നീ നോക്കിക്കൊള്ളൂക (ഭർത്താവ്, ഭാര്യയെക്കുറിച്ച് സംതൃപ്തനാണോ എന്ന്) കാരണം, അവനാണ് നിന്റെ സ്വർഗ്ഗവും നരകവും !"
- അഹ് മദ്, ഹാകിം - ബഷീർ പുത്തൂർ
0 Comments
അബൂ ഖിലാബ പറയാറുണ്ടായിരുന്നു " നിങ്ങൾ ഹവയുടെ ആളുകളുടെ കൂടെ ഇരിക്കരുത്. അവരോട് തർക്കത്തിലേർപ്പെടുകയും അരുത്. കാരണം, അവൻ നിങ്ങളെ വഴികേടിൽ മുക്കിക്കളയുകയോ, അല്ലെങ്കിൽ അവർക്ക് ആശയക്കുഴപ്പം സംഭവിച്ച ചില കാര്യങ്ങളിൽ മതത്തിൽ നിങ്ങളെക്കുടി ആശയക്കുഴപ്പത്തിലാക്കുകയോ ചെയ്യുമെന്നതിൽ ഞാൻ നിർഭയനാകുന്നില്ല " ആജുരി-ശരീഅ - ബഷീർ പുത്തൂർ حدثنا الفريابي؛ قال حدثنا قتيبة بن سعيد؛ قال حدثنا حماد بن زيد؛ عن أيوب قال: كان أبو قلابة يقول: لا تجالسوا أهل الأهواء ولا تجادلوهم، فإني لا آمن أن يغمسوكم في الضلالة أو يلبسوا عليكم في الدين بعض ما لبس عليهم (الشريعة للآجري ٥٧٧/٩)
حَدَّثَنَا بِشْرُ بْنُ الْمُفَضَّلِ عَنْ عَبْدِ اللَّهِ بْنِ عُثْمَانَ، عَنْ يُوسُفَ بْنِ مَاهَكَ قَالَ: دَخَلْنَا عَلَى حَفْصَةَ بِنْتِ عَبْدِ الرَّحْمَنِ فَأَخْبَرَتْنَا، أَنَّ عَائِشَةَ أَخْبَرَتْهَا، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «عَنِ الْغُلَامِ شَاتَانِ مُكَافَأَتَانِ، وَعَنِ الْجَارِيَةِ شَاةٌ» ( أحمد ) ആഇശ رضي الله عنها ൽ നിന്ന് നിവേദനം : അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു : " ആൺ കുട്ടിക്കുവേണ്ടി ഒരുപോലത്തെ രണ്ട് ആടുകളും , പെൺ കുട്ടിക്കുവേണ്ടി ഒരു ആടുമാണ് ( അറുക്കേണ്ടത് )" . ( അഹ്‌മദ് - അൽബാനി : സ്വഹീഹ് ) ٢٧٥٨٢ - حَدَّثَنَا هَيْثَمُ بْنُ خَارِجَةَ، قَالَ: حَدَّثَنِي إِسْمَاعِيلُ بْنُ عَيَّاشٍ، عَنْ ثَابِتِ بْنِ الْعَجْلَانِ، عَنْ مُجَاهِدٍ، عَنْ أَسْمَاءَ بِنْتِ يَزِيدَ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «الْعَقِيقَةُ عَنِ الْغُلَامِ شَاتَانِ مُكَافَأَتَانِ، وَعَنِ الْجَارِيَةِ شَاةٌ» ( أحمد ) അസ്‌മാ ബിൻത് യസീദ് رضي الله عنها നിവേദനം : നബി صلى الله عليه وسلم പറഞ്ഞു : അഖീഖ എന്നാൽ ; ആൺ കുട്ടിക്കുവേണ്ടി ഒരുപോലത്തെ രണ്ട് ആടുകളും , പെൺ കുട്ടിക്കുവേണ്ടി ഒരു ആടുമാണ് ." ( അഹ്‌മദ് - അൽബാനി : സ്വഹീഹ് ) ٧٩٥٦ - عَبْدُ الرَّزَّاقِ قَالَ: أَخْبَرَنَا ابْنُ جُرَيْجٍ قَالَ: أَخْبَرَنَا يُوسُفُ بْنُ مَاهَكَ قَالَ: دَخَلْتُ أَنَا، وَابْنُ مُلَيْكَةَ عَلَى حَفْصَةَ بِنْتِ عَبْدِ الرَّحْمَنِ بْنِ أَبِي بَكْرٍ، وَوَلَدَتْ لِلْمُنْذِرِ بْنِ الزُّبَيْرِ غُلَامًا، فَقُلْتُ: «هَلَّا عَقَقْتِ جَزُورًا عَلَى ابْنِكِ»، فَقَالَتْ: مَعَاذَ اللَّهِ كَانَتْ عَمَّتِي عَائِشَةُ، تَقُولُ: «عَلَى الْغُلَامِ شَاتَانِ، وَعَلَى الْجَارِيَةِ شَاةٌ ( مصنف عبد الرزاق ) യൂസുഫ് ബ്‌നു മാഹക് പറയുന്നു : ഞാനും ഇബ്‌നു മുലൈകയും ഹഫ്‌സ ബിൻത് അബ്ദുറഹ്‌മാൻ ബ്‌ൻ അബീബക്‌ർ رحمهم الله യുടെ അടുക്കൽ ചെന്നു , മുൻദിർ ബ്‌നു സുബൈർ رحمه الله ക്ക് ഒരു ആൺ കുഞ്ഞ് പിറന്ന സമയമായിരുന്നു അത് , അപ്പോൾ ഞാൻ പറഞ്ഞു : താങ്കളുടെ മകനു വേണ്ടി ഒരു ഒട്ടകത്തെ അറുക്കാമായിരുന്നില്ലേ. അപ്പോൾ അവർ ( ഹഫ്‌സ ) പറഞ്ഞു : അല്ലാഹുവിനോട് ഞാൻ കാവൽ ചോദിക്കുന്നു , എന്റെ അമ്മായി ആഇശ رضي الله عنها പറയാറുണ്ടായിരുന്നത് : " ആൺ കുട്ടിക്കുവേണ്ടി രണ്ട് ആടുകളും , പെൺ കുട്ടിക്കുവേണ്ടി ഒരു ആടുമാണ് ( അറുക്കേണ്ടത് )" എന്നാണ് . ( മുസന്നഫ് അബ്ദുറസാഖ് ) قال ابن القيم رحمه الله فروى ابْن الْمُنْذر عَن عَطاء عَن أبي كرز وَأم كرز قَالَا قَالَت امْرَأَة من أهل عبد الرَّحْمَن بن أبي بكر لما ولدت امْرَأَة عبد الرَّحْمَن نحرنا جزورا فَقَالَت عَائِشَة لَا بل السّنة شَاتَان مكافئتان ( تحفة المودود ) ഇബ്‌നുൽ ഖയ്യിം رحمه الله പറയുന്നു :
ഇബ്‌നുൽ മുൻദിർ അതാഇൽ നിന്നും അദ്ദേഹം അബൂ കുർസ്സ് , ഉമ്മു കുർസ്സ് എന്നിവരിൽ നിന്നുമായി നിവേദനം ചെയ്തത് , അവർ രണ്ടു പേരും പറഞ്ഞു : അബ്ദുറഹ്‌മാനു ബ്‌നു അബീബക്‌ർ رحمه الله യുടെ ഭാര്യ പ്രസവിച്ചപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിൽ പെട്ട ഒരു സ്ത്രീ പറഞ്ഞു : ഞങ്ങൾ ഒരു ഒട്ടകത്തെ അറുത്തു . അപ്പോൾ ആഇശ رضي الله عنها പറഞ്ഞു : പാടില്ല , മറിച്ച് സുന്നത്ത് ഒരുപോലത്തെ രണ്ട് ആടുകളാണ്. ( തുഹ്‌ഫതുൽ മൗദൂദ് ) അബു തൈമിയ്യ ഹനീഫ് ഇബ്‌നുൽ ഖയ്യിം رحمه الله പറയുന്നു :
അല്ലാഹുവിന്റെ ഹിക്‌മത്തിനെക്കുറിച്ച് നീ ചിന്തിക്കുക ! മനുഷ്യർക്കുള്ള രാജാക്കന്മാരെയും നേതാക്കന്മാരെയും ഭരണകർത്താക്കളെയും അവരുടെ ചെയ്തികൾക്കനുസരിച്ചുള്ളവരാക്കി മാറ്റി. എന്നല്ല; അവരുടെ ചെയ്തികൾ അവരെ ഭരിക്കുന്ന രാജാക്കളുടെയും ഭരണാധികാരികളുടെയും രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. അവർ ആർജ്ജവം പുലർത്തിയാൽ അവരുടെ രാജാക്കളും ആർജ്ജവമുള്ളവരായിത്തീരും. ജനം നീതി കാണിച്ചാൽ അവരുടെ രാജാക്കന്മാരും അവരോട് നീതി കാണിക്കും. അവർ അന്യായം ചെയ്താൽ അവരുടെ രാജാക്കളും ഭരണാധികാരികളും അവരോട് അന്യായം കാണിച്ചിരിക്കും. അവരിൽ ചതിയും കുതന്ത്രവും പ്രകടമായാൽ അവരുടെ ഭരണാധികാരികളും അങ്ങനെത്തന്നെയായിരിക്കും. അല്ലാഹുവിനുള്ള അവകാശങ്ങൾ അവർ തടയുകയും, അതിലവർ പിശുക്കുകാണിക്കുകയും ചെയ്താൽ അവരുടെ രാജാക്കളും ഭരണാധികാരികളും അവർക്ക് നൽകാനുള്ള അവകാശങ്ങൾ തടയുകയും അവരോട് പിശുക്കു കാണിക്കുകയും ചെയ്യും. അവശരിൽ നിന്ന് അന്യായമായി വല്ലതും അവർ കൈപ്പറ്റിയാൽ അവരിൽ നിന്ന് രാജാക്കന്മാർ അന്യായമായി പലതും പിടിച്ചെടുക്കും, അവരുടെമേൽ അന്യായമായ ചുങ്കവും നികുതിയും ചുമത്തും. ദുർബ്ബലരിൽ നിന്ന് അവർ പിടിച്ചെടുക്കുന്നതെല്ലാം രാജാക്കൾ അവരിൽ നിന്ന് ബലാൽക്കാരമായി പിടിച്ചെടുക്കും. അവരുടെ ഗവർണ്ണർമാർ അവരുടെ ചെയ്തികളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടും. ദുഷ്ടരും നികൃഷ്ടരുമായ ആളുകൾക്ക് അതേ ഇനത്തിൽപ്പെട്ടവരല്ലാത്തവരെ ഭരണാധികാരികളായി നൽകുക എന്നത് അല്ലാഹുവിന്റെ ഹിക്‌മത്തിൽപെട്ടതല്ല. ഇസ്‌ലാമിലെ ആദ്യ തലമുറകൾ ഉത്തമരും പുണ്യവാന്മാരുമായതിനാൽ അവരുടെ ഭരണാധികാരികളും അപ്രകാരമുള്ളവരായിരുന്നു. കലർപ്പുള്ള പിന്മുറക്കാർ വന്നപ്പോൾ അതേ രൂപത്തിലുള്ള ഭരണാധികാരികളും ഉണ്ടായി. ഇതുപോലുള്ള കാലഘട്ടങ്ങളിൽ അബൂബക്കർ, ഉമർ പോലുള്ളവർ പോകട്ടെ ; മുആവിയ, ഉമറുബ്‌നു അബ്ദിൽ അസീസ് എന്നിവരെപ്പോലുള്ള വ്യക്തികളെപ്പോലും നിശ്ചയിക്കുക എന്നത് അല്ലാഹുവിന്റെ ഹിക്‌മത്ത് സമ്മതിക്കാത്ത കാര്യമാണ്. മറിച്ച് നമ്മുടെ ഭരണാധികാരികൾ നമുക്കനുസരിച്ചുള്ളവർ മാത്രമായിരിക്കും, നമ്മുടെ മുൻഗാമികൾക്കുള്ള ഭരണാധികാരികൾ അവർക്കനുസരിച്ചും. ഇതു രണ്ടും അല്ലാഹുവിന്റെ ഹിക്‌മത്തിന്റെ താൽപ്പര്യവും തേട്ടവുമനുസരിച്ച് മാത്രമാണ് . ( മിഫ്‌താഹു ദാരിസ്സആദ 1/253 ) - അബൂ തൈമിയ ഹനീഫ് അല്ലാമ സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാ പറഞ്ഞു :
"മനുഷ്യൻ തന്റെ ജീവിതത്തിന്റെ അന്ത്യനിമിഷം വരെ ഫിത്‌നയുടെ കൂടെ ജീവിക്കേണ്ടിവരും ; എന്നല്ല ഖബറിൽ വെച്ചുകഴിഞ്ഞാലും ശരി . അതുകൊണ്ട് ഈ കാര്യം വളരെയധികം ഗൗനിക്കേണ്ടതാണ്. ഫിത്‌നയിൽ നിന്നുള്ള രക്ഷ : ഒന്നാമതായി , അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കലാണ് . പക്ഷെ അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കുക എന്നത് അല്ലാഹുവിന്റെ ദീനിൽ ഫിഖ്‌ഹ് നേടുന്നതിലൂടെയല്ലാതെ സാധ്യമാവില്ല . അല്ലാഹുവിന്റെ ദീനിൽ ഫിഖ്‌ഹ് നേടലാകട്ടെ ; വെറുതെയോ , വ്യാമോഹം കൊണ്ടോ സാധ്യമാവില്ല . അല്ലാഹു പറഞ്ഞതു പോലെ : " അവരുടെ കൂട്ടത്തിൽ ഉമ്മിയ്യുകളുണ്ട് , കിതാബ് അവർക്ക് അറിയില്ല ; വെറും വ്യാമോഹങ്ങളല്ലാതെ , അവർ വെറുതെ ഊഹിക്കുക മാത്രമാണ് ." ( അൽ ബഖറ : 78 ) ഇൽമ് എന്നത് വായനയുടെ ആധിക്യം കൊണ്ടോ , പുസ്തകങ്ങളുടെ ആധിക്യം കൊണ്ടോ ലഭ്യമാവില്ല . അല്ലെങ്കിൽ കുറേ റഫർ ചെയ്യുന്നതിലുമല്ല, അതുകൊണ്ടൊന്നും ഇൽമ് ലഭിക്കില്ല . അഹ്‌ലുൽ ഇൽമിന്റെ അടുക്കലിരുന്ന് പഠിക്കുന്നതിലൂടെ മാത്രമേ ഇൽമ് ലഭിക്കുകയുള്ളൂ . ഉലമാക്കളിൽ നിന്ന് മുഖദാവിൽ സ്വീകരിക്കുന്നതിലൂടെ മാത്രമാണ് ഇൽമുണ്ടാവുക . നേർക്കുനേർ പണ്ഡിതനിൽ നിന്ന് ഏറ്റുവാങ്ങുന്നതാണ് ഇൽമ് . ഇന്ന് ചിലർ കരുതുന്നപോലെ ; സ്വയം സഹജമാകുന്നതല്ല . ഇപ്പോൾ ചില ആളുകളുണ്ട് അവർ കുറച്ച് കിതാബുകൾ സംഘടിപ്പിക്കും , എന്നിട്ട് ഹദീസിന്റെയും ജർഹ് തഅദീലിന്റെയും ഗ്രന്ഥങ്ങളും തഫ്‌സീറുമൊക്കെ സ്വന്തമായി വായിക്കും , അതിലൂടെ അവർക്ക് ഇൽമ് ലഭിച്ചു എന്ന് ജൽപ്പിക്കുകയും ചെയ്യും . ഇല്ല , അത് അടിസ്ഥാനമില്ലാത്തതും അടിത്തറയിൽ പടുത്തുയർത്തപ്പെടാത്തതുമായ അറിവുമാത്രമാണ് ; കാരണം അത് പണ്ഡിതന്മാരിൽ നിന്ന് ഏറ്റുവാങ്ങിയതല്ല . അതിനാൽ ഇൽമിന്റെ സദസ്സുകളിലും ക്ലാസ്സ് റൂമുകളിലും , അദ്ധ്യാപകരും ഫുഖഹാക്കളും ഉലമാക്കളുമായവരുടെകൂടെ ഇരിക്കൽ അനിവാര്യമാണ്. ഇൽമ് അന്വേഷിക്കുന്നതിൽ ക്ഷമ അനിവാര്യമാണ് ". (അൽ ഫിഖ്‌ഹു ഫിദ്ദീൻ ഇസ്‌മതുൻ മിനൽ ഫിതൻ പേ:21) - അബൂ തൈമിയ ഹനീഫ്. ഒരുഭാഗത്ത്, സലഫിയ്യത്തിനും അഹ് ലുസ്സുന്നത്തിനും അവകാശികൾ കൂടിക്കൊണ്ടിരിക്കുമ്പോൾ, മറുഭാഗത്ത്, ഖുർആനിന്റെയും, സുന്നത്തിന്റെയും സലഫീ മന്ഹജിന്റെയും പേരിൽ തന്നെ എതിരാളികളും കൂടിക്കൊണ്ടിരിക്കുകയാണ്. അള്ളാഹുവിന്റെ ദീനിനു, അള്ളാഹു നിശ്ചയിച്ച പ്രാപഞ്ചിക വിധികളിൽ (قدر كوني) ഒന്നാണിത്. അഹ് ലുസ്സുന്ന പലപ്പോഴും ജനനങ്ങളിൽ എണ്ണത്തിൽ കുറവായിരിക്കും. عن الحسن – رحمه الله - قال : ( يا أهل السنة ترفقوا رحمكم الله فإنكم من أقل الناس ) اللالكائي ഹസനുൽ ബസ്വരി റഹിമഹുള്ളാ പറയുന്നു. " സുന്നത്തിന്റെ അഹ് ലുകാരേ, നിങ്ങൾ പരസ്പരം അനുകമ്പ കാണിക്കൂ, - അള്ളാഹു നിങ്ങൾക്ക് റഹ്മത്തു ചൊരിയട്ടെ, - കാരണം നിങ്ങൾ ജനങ്ങളിൽ എണ്ണത്തിൽ കുറവാണ്." ലാലകാഇ
സത്യം സ്വീകരിക്കുന്ന ആളുകൾ കുറവും അസത്യത്തിന്റെയും വഴികേടിന്റെയും ആളുകൾ കൂടുതലുമായിരിക്കും. ഇത് മുൻഗാമികകളായ ഇമാമുകൾ പിൻഗാമികൾക്കായി ഒരു പാഠമാവാൻ അവരുടെ ഗ്രന്ഥങ്ങളിൽ എഴുതി വെച്ചു. നടേ പറഞ്ഞ എതിരാളികളിൽ, പ്രസംഗിച്ചു പ്രമാണിയായ ഒരു " ഖ്വാസ്" , അഥവാ മതപരമായി ഒരാൾക്ക് ഉണ്ടായിരിക്കേണ്ട ഇൽമു ഇല്ലാത്ത, പൊതു വിജ്ഞാനവും പദക്കസർത്തും മാത്രം കൈമുതലാക്കിയ, എല്ലില്ലാത്ത അവയവം കൊണ്ട് ജനങ്ങളുടെ വിശ്വാസത്തെയും ആദർശത്തേയും അമ്മാനമാടുന്ന ഒരുത്തൻ, അഹ് ലുസ്സുന്നത്തിന്റെ നിസ്വാർത്ഥരായ വാഹക സംഘത്തിനു വിലയിടുന്നു. അള്ളാഹുവിന്റെ പേരിൽ, ഇസ്‌ലാം ദീനിന്റെ പേരിൽ, സുന്നത്തിന്റെ പേരിൽ, - ഈ വാഹക സംഘത്തിനു നേരെ ബാത്വിലിന്റെ സഹയാത്രികർ, തൊടുത്തു വിടുന്ന വിഷം പുരട്ടിയ കൂരമ്പുകൾ സുന്നത്ത് കൊണ്ട് നേരിടുകയും വ്യർത്ഥ വാദങ്ങളുടെ മുനയൊടിക്കുകയും ചെയ്യാതെ പോവില്ല. സുന്നത്തിനെ പ്രധിരോധിക്കുന്ന ആയുധങ്ങൾ കൊണ്ട് തന്നെ അതിന്റെ വാഹകരെയും എതിരാളികളായ ബിദ് അത്തിന്റെ ആളുകളുടെ ആക്രമണത്തിൽ നിന്ന് പ്രധിരോധിക്കുന്നത്, സുന്നത്തിന്റെ സംരക്ഷണത്തിന്റെ ഭാഗമാണ്. അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കളെ കാണുകയോ, അവരിൽ നിന്ന് ശറഇയ്യായ ഇൽമ് നേടാൻ തൗഫീഖ് ലഭിക്കുകയോ ചെയ്യാത്ത ഇയാൾ, ഇൽമിനെയും, അത് പഠിക്കുന്നതിനേയും പാമര ജനങ്ങൾക്ക് മുമ്പിൽ പരിഹസിക്കുകയും കൊച്ചാക്കുകയും ചെയ്യുമ്പോൾ, കാര്യ ബോധമുള്ളവർ ഇയാളുടെ വിവരമില്ലായ്മയെക്കുറിച്ച് സങ്കടപ്പെടുകയും സഹതപിക്കുകയുമാവും ചെയ്യുക. ഇത്തരം ചാഴികളെ മുളപ്പിക്കാൻ എന്തിനു നൂറു കൊല്ലം? ദിവസം രണ്ടു പത്രവും നാല് ചാനൽ പ്രോഗ്രാമും കണ്ടാൽ ഇതിലും നന്നായി പാമര ജനങ്ങളെ സുന്ദരമായി കേരളത്തിൽ പൊട്ടന്മാരാക്കാം. നദ് വത്തുൽ മുജാഹിദീൻ എന്ന പാർട്ടി കെട്ടിക്കൊടുത്ത മൈകിന്റെ പിൻബലത്തിൽ സാമൂഹിക പൊതു അന്തരീക്ഷത്തെ പരമാവധി ശബ്ദ മലിനീകരണം നടത്തി ക്ഷമ പരീക്ഷിച്ച ഈ ബാലുശേരിക്കാരന്റെ കയ്യിലിരിപ്പുകൾ കേട്ടാൽ ആരും ഒന്ന് ഞെട്ടും. " ഞാൻ പറഞ്ഞ അത്ര തൗഹീദ്, കേരളത്തിൽ ആരും പറഞ്ഞിട്ടില്ല" എന്താണ് ഈ പറഞ്ഞതിന്റെ അർത്ഥം ? ഈ പറയപ്പെട്ട തൗഹീദ് എവിടെ നിന്ന് പഠിച്ചു? ആരാണ് ഇയാളുടെ ഗുരുനാഥന്മാർ? കേരളത്തിലെ ദീനും സുന്നത്തുമറിയാവുന്ന ആരെങ്കിലും പറയുമോ ഈ പൊങ്ങച്ചക്കാരൻ എന്റെ ശിഷ്യനാണെന്ന് ? " പത്തു കൊല്ലം കിതാബ് വായിച്ചിട്ടും, ഒരു പ്രബോധകനെപ്പോലും പുറത്തു വിടാൻ കഴിഞ്ഞോ" യെന്നു ആക്രോശിക്കുന്ന നിങ്ങൾ, മരുപ്രദേശത്ത് വെച്ച് വഴി തെറ്റിയവൻ ജിന്നിനെ വിളിച്ചാൽ അത് വസീലതു ശിർക്ക് മാത്രമേ ആവൂ എന്ന് കേരള മുസ്‌ലിം സമൂഹത്തിൽ പ്രസംഗിച്ചു നടന്നിട്ടില്ലേ? ഇൽമു സ്വീകരിക്കേണ്ടത് എവിടെ നിന്നാണെന്നും, നൂതനമായി സംജാതമാവുന്ന ഗുരുതരമായ പ്രശ്നങ്ങളിൽ, പരിഹാരത്തിന് ആരിലേക്കാണ് മടക്കേണ്ടതെന്നും നിങ്ങൾക്ക് അറിയാതെ പോയത്, അഹ് ലുസ്സുന്നത്തിന്റെ ആളുകളിൽ നിന്ന് കേൾക്കാനും പഠിക്കാനുമുള്ള തൗഫീഖ് നിങ്ങൾക്ക് ലഭിക്കാത്തത് കൊണ്ടാണ്. ദീൻ പഠിക്കാനും അമൽ ചെയ്യാനും സലഫുകൾ സ്വീകരിച്ച രീതി എന്താണെന്ന് നിങ്ങൾക്കവിടെ കാണാമായിരുന്നു. അള്ളാഹുവിൽ നിന്ന് പ്രദിഫലം ആഗ്രഹിച്ചു കൊണ്ട് നടത്തേണ്ട ഒരു ഇബാദത്താണ് ദഅവത്ത്. സ്വീകരിക്കുന്നവരുടെ എണ്ണമോ അവരുടെ പദവിയോ പരിഗണിച്ചും മാനദണ്ഡമാക്കിയുമല്ല അതിന്റെ വിജയ പരാജയങ്ങൾ നിശ്ചയിക്കുന്നത്. അഹ് ലുസ്സുന്നത്തിന്റെ ഒരു കിതാബു പോലും വായിച്ചിട്ടില്ലാത്ത ഇയാൾക്ക് ഇതൊന്നും പറഞ്ഞാൽ തലയിൽ കയറില്ല. ഏറ്റവും ചുരുങ്ങിയത്, പ്രവാചകന്മാരുടെ പ്രബോധന ചരിത്രമെങ്കിലും ഈ ജാതി ആളുകൾ പഠിച്ചു വെക്കേണ്ടതുണ്ട്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ മിഅറാജ് രാവിൽ പൂർവ്വ സമുദായങ്ങൾ കാണിക്കപ്പെട്ടു. ഒരു പ്രവാചകന്റെ കൂടെ പത്തിൽ താഴെ അനുയായികൾ, മറ്റൊരു പ്രവാചകന്റെ കൂടെ ഒന്നോ രണ്ടോ ആളുകൾ, മറ്റൊരു പ്രവാചകന്റെ കൂടെ ആരുമില്ല. !! അള്ളാഹു നിയോഗിച്ചയച്ച ഒരു പ്രവാചകൻ, തന്റെ ജീവിത കാലം മുഴുവൻ പ്രബോധനം നടത്തിയിട്ടും ഒരാൾ പോലും വിശ്വസിച്ചില്ല. !! ഈ രൂപത്തിലായിരുന്നു ആ പ്രവാചകന്മാരോട് അവരുടെ ജനത പ്രതികരിച്ചത്. ദഅവത്ത് നടത്താൻ ഒരു പുരുഷായുസ്സ് മുഴുവൻ ബലി നൽകിയ ഈ പ്രവാചകന്മാരെക്കുറിച്ച് ബാലുശേരിക്ക് എന്ത് പറയാനുണ്ട്? ആളുകളുടെ തലയെണ്ണി പ്രബോധന വിജയം നിശ്ചയിക്കുന്ന നിങ്ങൾക്ക് പ്രവാചക ചര്യയെക്കുറിച്ചു പറയാൻ എന്തവകാശം ? സാധാരണ മുസ്ലിംകളിൽ ശിർക്കും കുഫ്റും ആരോപിക്കുക, വ്യക്തികളെ നിജപ്പെടുത്തി കാഫിറും മുശ് രിക്കുമാക്കുക, സ്വഹാബത്തിനെതിരെ ദുരാരോപണമുന്നയിക്കുക, തുടങ്ങിയ ഗുരുതര മൻഹജിയായ വൈരുദ്ധ്യങ്ങൾ ദീനായി കൊണ്ട് നടക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ബാലുശ്ശേരിക്കാരാ, സലഫിയ്യത്തിലേക്കുള്ള നിങ്ങളുടെ ദൂരം, ബിദ്അത്തിൽ നിന്ന് സുന്നത്തിലേക്കുള്ള ദൂരമാണ്. നിങ്ങൾ ആഞ്ഞു തുഴഞ്ഞു കൊണ്ടിരിക്കുന്ന വഞ്ചി, സലഫിയ്യത്തിന്റെ തീരത്ത് ചെന്നണയില്ല. കാരണം, "കെ എന്നം" എന്ന പായക്കപ്പലിൽ കിടന്നുറങ്ങാൻ പറ്റാത്ത തോതിൽ കുത്തിത്തിരിപ്പുണ്ടാക്കിയ നിങ്ങളെ അവർ എടുത്തു കടലിലിട്ടപ്പോൾ, മറ്റൊരു തരിപ്പം കെട്ടിയുണ്ടാക്കി, സലഫിയ്യത്തിനു സമാന്തരമായി തുഴയുകയാണ് നിങ്ങൾ. ജനങ്ങൾക്കിടയിൽ ദീനിന്റെ പേരിൽ നിങ്ങൾ തെറ്റായി പ്രചരിപ്പിച്ച പിഴച്ച വാദങ്ങളുടെ ഭാണ്ടവുമായി നാളെ നിങ്ങൾ അള്ളാഹുവിന്റെ മുമ്പിൽ വരും. ഭയാനകരവും അപമാനകരവുമായ ആ ദിവസത്തെ മറക്കാതിരിക്കുക - ബശീർ പുത്തൂർ
ലോകത്ത്, പലപ്പോഴും കാര്യങ്ങൾ നിശ്ചയിക്കുന്നത് ഭൂരിപക്ഷത്തെ ആശ്രയിച്ചാണ്. എന്നാൽ, ഇത് പോലെ, ജാതി മത വർഗ വർണ ലിംഗ വിശ്വാസ വിവേചനമില്ലാതെ തലയെണ്ണി തീരുമാനം എടുക്കുന്ന തല തിരിഞ്ഞ രാഷ്ട്രീയ സമീപനമല്ല ഇസ്ലാമിന്റെത്. മറിച്ച്, കറകളഞ്ഞ വിശ്വാസത്തിന്റെ താൽപര്യം പരിഗണിച്ചു കൊണ്ട് സത്യത്തിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിൽ മാത്രമാണ് ഒരു കാര്യം ശെരിയാണോ തെറ്റാണോ എന്ന് നിശ്ചയിക്കപ്പെടുന്നത്. ആളുകളുടെയും, അനുയായികളുടെയും എണ്ണവും ആധിക്യവും ഇവിടെ ഒരു നിലക്കും പ്രസക്തമാവുന്നില്ല.
എന്നാൽ, ആധുനിക മുസ്ലിം സംഘടനകളിൽ പലപ്പോഴും അനുയായികളുടെ ആധിക്യം പ്രമാണമായി പരിഗണിക്കുന്നതായി കണ്ടു വരുന്നു. പ്രബോധന പ്രവർത്തനത്തിന്റെ പേരിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടികളിൽ ജനപങ്കാളിത്തം വലിയ ഒരു അജണ്ടയാണ് അവർക്ക്. ഭൂരിപക്ഷം തങ്ങളോടൊപ്പമാണ് എന്ന് സ്ഥാപിക്കാൻ തറ വേലകൾ ചെയ്യുന്ന ആളുകൾ പോലും അവരിലുണ്ട്. സത്യത്തിൽ, ഒരു നിലക്കും ന്യായീകരണം അർഹിക്കാത്ത തീർത്തും തെറ്റായ ഒരു സമീപനമാണിത്. ഇക്കാര്യം മനസ്സിലാക്കുന്നവർ വിരളമാണെങ്കിലും. അളളാഹു പറയുന്നു : നീ അങ്ങേയറ്റം ആഗ്രഹിച്ചാലും ധാരാളം ആളുകളും സത്യവിശ്വാസികൾ ആവുകയില്ല. - യൂസുഫു -103 "ഭൂമിയിലുള്ള ഭൂരിഭാഗം പേരെ നീ അനുസരിക്കുന്ന പക്ഷം അള്ളാഹുവിന്റെ മാർഗത്തിൽ നിന്ന് അവർ നിന്നെ പിഴപ്പിച്ചു കളയും" -അൻആം - 116 ഇമാം ഫുദൈൽ ബിൻ ഇയാദ് പറയുന്നു " സത്യത്തിന്റെ മാർഗത്തിൽ നീ പ്രവേശിച്ചു കൊള്ളുക, അതിൽ പ്രവേശിക്കുന്നവരുടെ എണ്ണക്കുറവ് നിനക്കൊരു ദോഷവും വരുത്തില്ല. വഴിപിഴച്ച മാർഗങ്ങൾ നീ സൂക്ഷിക്കണം, നശിക്കാൻ തീരുമാനിച്ചവരുടെ ആധിക്യം നിന്നെ വഞ്ചിക്കാതിരിക്കട്ടെ" സലഫുകൾ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് ഇമാം ഫുദൈലിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം. ഒരിക്കലും ആൾക്കൂട്ടം എവിടെ നിൽക്കുന്നുവന്നത് അവർ പരിഗണിക്കുകയോ പരിശോധിക്കുകയോ ചെയ്തിരുന്നില്ല. അപ്പോൾ, ദീനിനെക്കുറിച്ചോ സുന്നത്തിനെക്കുറിച്ചോ അറിവും ധാരണയുമില്ലാത്ത പൊതുജനങ്ങളുടെ ആധിക്യവും പങ്കാളിത്തവും ആരെയും വഞ്ചിതരാക്കരുത്. മറിച്ച് ഏതൊരു വിഷയത്തിലും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യയും അതിൽ സ്വഹാബത്തിന്റെ ധാരണയും ഏതെന്നു കണ്ടെത്തുകയും മനസ്സിലാക്കുകയും അത് പിന്തുടരുകയുമാണ് രക്ഷയാഗ്രഹിക്കുന്ന ആളുകൾ ചെയ്യേണ്ടത്, അതിന്റെ ആളുകൾ കുറവും, അനുയായികൾ എണ്ണത്തിൽ വിരളവുമാണെങ്കിലും. |
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|