0 Comments
ശൈഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു:
"ഫിതര്‍ സകാത് നമ്മുടെ സ്വാഇന്റെ കണക്കില്‍ ഇപ്പോള്‍ ഏതാണ്ട് മൂന്ന് കിലോയോളം വരും, ഒരൽപ്പം കുറയും. സൂക്ഷമതക്കുവേണ്ടി മൂന്ന് കിലോ കൊടുത്താൽ പൂര്‍ണ്ണമായ സ്വാഅ് കൊടുത്തതാകും." - അബൂ തൈമിയ്യ ഹനീഫ്
بسم الله الرحمن الرحيم • ശൂന്യാവസ്ഥയില്‍ (البراءة الأصلية) ഇബാദത്ത് എല്ലാം വിലക്കപ്പെട്ടതാണ്.
• അല്ലാഹുവോ നബി صلى الله عليه وسلمയോ കല്‍പിച്ചെങ്കില്‍ മാത്രമേ ഇബാദത്ത് പാടുള്ളൂ. • വീട്ടിൽ വെച്ച് പെരുന്നാള്‍ നമസ്കരിക്കാന്‍ ഖുര്‍ആനില്‍ കല്‍പനയില്ല. • വീട്ടിൽ വെച്ച് പെരുന്നാള്‍ നമസ്‌കരിക്കാന്‍ നബി صلى الله عليه وسلمയും കല്‍പിച്ചില്ല. ✓ ഇതോടെ തെളിവ് ബലഹീനമായിത്തീരുന്നു. • അനസ് رضي الله عنه ന്റെ നടപടി ഉണ്ട്. ✓ അത് വിശകലനം ചെയ്യേണ്ടതായി വരുന്നു. • പ്രസ്തുത രിവായത്ത് ഹസൻ മാത്രമാണ്. ✓ പ്രബലമല്ല. സ്വീകരിക്കാം എന്നു മാത്രം. • അത് അദ്ദേഹം നബി صلى الله عليه وسلم യിൽനിന്ന് മനസ്സിലാക്കിയതാവാം. ✓ സാധ്യത മാത്രം; ഉറപ്പില്ല. തെളിവ് വീണ്ടും ബലഹീനമായിത്തീരുന്നു. • അത് അദ്ദേഹം ഇജ്തിഹാദ് ചെയ്തതാവാം. ✓ സാധ്യതയുണ്ട്. എങ്കിൽ തെളിവ് യോഗ്യമല്ലാതായിത്തീരുന്നു. • അത് ഖളാഅ് ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ✓ കൊറോണക്കാലത്ത് നമസ്കരിക്കാനുള്ള തെളിവില്ലാതാവുന്നു. • അത് അദാഅ് ആവാൻ ചെറിയ സാധ്യത പറയപ്പെടുന്നു. ✓ എങ്കിൽ യാത്രക്കാരനും ഒറ്റപ്പെട്ടു കഴിയുന്നവർക്കും ആവാം. അങ്ങനെ ഒരു മുൻമാതൃകയില്ല; ആരും പറഞ്ഞിട്ടുമില്ല. • ഇത്രയും ബലഹീനമായിത്തീരുന്ന ഒരു കാര്യത്തിനു പിന്നിൽ പോകണോ? ✓ ഉത്തരം: സുന്നത്തിൽ നിന്നുകൊണ്ട് മിതത്വം പാലിക്കുക. അതാണ് ബിദ്അത്തിൽ പോയി കഠിനാധ്വാനം ചെയ്യുന്നതിനേക്കാൾ നല്ലത്. (ഇബ്നു മസ്ഊദ്) — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى കർഫ്യു കാരണമോ മറ്റു ജോലി സംബന്ധമായ തടസ്സങ്ങൾ മൂലമോ വീട്ടിൽ വെച്ചോ ജോലി സ്ഥലത്തു വെച്ചോ പെരുന്നാൾ നമസ്കാരം നിർവ്വഹിക്കാൻ പറ്റുമോ ?
പെരുന്നാൾ നമസ്കാരം മുസ്‌ലിം പൊതുജനങ്ങൾ ജമാഅത്തായി നിർവ്വഹിക്കേണ്ടതാണ്. അത് ഫർദ് കിഫായിൽ പെട്ട കാര്യമാണ്. ജുമുഅ ജമാഅത്തുകൾ മൂലമുണ്ടാകുന്ന തിരക്കിൽ കൊറോണ വൈറസിന്റെ വ്യാപത്തിന് കാരണമാകുന്ന വിധത്തിൽ ഈ വർഷത്തെ പോലെ അത് നിർവ്വഹിക്കാൻ വല്ല തടസ്സവും നേരിട്ടാൽ, പള്ളിയിൽ വെച്ചുള്ള ജുമുഅ ജമാഅത്തുകൾ ഉപേക്ഷിച്ചത് പോലെ പെരുന്നാൾ നമസ്കാരവും അതിന്റെ തുടർച്ചയാണെന്നു നിസ്സംശയം പറയാം. പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിന് വേണ്ടി നേരത്തെ പറഞ്ഞത് പോലെയുള്ള സാഹചര്യങ്ങളിൽ പെരുന്നാൾ നമസ്കാരം ഉപേക്ഷിക്കപ്പെട്ടാൽ അത് വീട്ടിൽ വെച്ച് നിർവ്വഹിക്കേണ്ടതില്ല. അതുപോലെ ഖദാഉ വീട്ടേണ്ടതുമില്ല. അത് നിർവ്വഹിക്കൽ മുസ്‌ലിംകളുടെ മേൽ ഫർദ് കിഫ ആയ നിലയിൽ ഉള്ള കാര്യമാണ്. മുകളിൽ പറഞ്ഞ കാരണം കൊണ്ട് ഒരു നാട്ടിൽ അത് നിർവ്വഹിക്കാൻ തടസ്സം നേരിട്ടാൽ പിന്നീട് വൈയക്തികമായി ഓരോരുത്തരും ഖദാ ആയി നിർവ്വഹിക്കേണ്ടതില്ല. അള്ളാഹുവിന്റെ കിതാബിലോ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യയിലോ വീട്ടിൽ വെച്ച് അത് നിർവ്വഹിച്ചതായി സ്ഥിരപ്പെട്ടു വന്നിട്ടില്ല. പള്ളികളിൽ വെച്ച് നമസ്കരിക്കുന്നതിനു പകരം പെരുന്നാൾ നമസ്കാരം വീട്ടിൽ വെച്ച് നിർവ്വഹിക്കാൻ പാടില്ല. അടിസ്ഥാനപരമായി ഇബാദത്തുകൾ നിർണ്ണിതങ്ങളാണ്. അവ നിയമമാക്കപ്പെട്ട വിധത്തിൽ മാത്രമേ നിർവ്വഹിക്കപ്പെടാൻ പാടുള്ളൂ. മുകളിൽ പറഞ്ഞ കാരണം മൂലം പെരുന്നാൾ നമസ്കാരത്തിന് തടസ്സം നേരിടുന്ന പക്ഷം അത് വീട്ടിൽ വെച്ച് നിർവ്വഹിക്കപ്പെടാവതല്ല. കാരണം അത് നബിയിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടില്ല. അബ്‌ദുല്ലാഹിബിനു മസ്‌ഊദ് റദിയള്ളാഹു അൻഹുവിൽ നിന്നും അനസ് റദിയള്ളാഹു അൻഹുവിൽ നിന്നും വന്നിട്ടുള്ള പെരുന്നാൾ നമസ്കാരം നഷ്ട്ടപ്പെട്ടവന്റെ വിഷയത്തിലുള്ള അസർ നബിയിലേക്ക് ചേർക്കപ്പെട്ടവയല്ല. ഇബാദത്തുകൾ അള്ളാഹുവിന്റെ നിർണ്ണിതങ്ങളായ കാര്യമാണ്. മാത്രവുമല്ല, പെരുന്നാൾ നമസ്കാരം നഷ്ട്ടപ്പെട്ട ആൾക്ക് വീട്ടിൽ വെച്ച് അത് നിർവ്വഹിക്കുക എന്നതും അനുവദനീയമല്ല. കാരണം നേരത്തെ നാം സൂചിപ്പിച്ചത് പോലെ ഇബാദത്തുകൾ നിർണ്ണിതങ്ങളാണ്. നിശ്ചിതമായ ഇബാദത്തുകൾ താരതമ്യം ചെയ്യാൻ പാടില്ല. അലി റദിയള്ളാഹു അൻഹു പറഞ്ഞു : "മതം യുക്തിയുടെ അടിസ്ഥാനത്തിലായിരുന്നുവെങ്കിൽ പാദ രക്ഷയുടെ മുകൾ ഭാഗത്തേക്കാൾ തടവാൻ കടപ്പെട്ടത് അടിഭാഗമായിരുന്നു" പിന്നെ, പെരുന്നാൾ നമസ്കാരത്തിന് പകരമായി മറ്റൊന്നില്ല. അതിന് തടസ്സം നേരിടുമ്പോൾ ജുമുഅയുമായി താരതമ്യം ചെയ്യപ്പെടാവുന്നതുമല്ല. ഇതിൽ നിന്ന് വ്യക്തമാവുന്നത് പെരുന്നാൾ നമസ്കാരം വീട്ടിൽ വെച്ച് നിർവ്വഹിക്കാൻ പാടില്ല എന്ന് തന്നെയാണ് الله أعلم. — ശൈഖ് അബ്ദുള്ള ബിൻ ഖുനൈൻ ഹഫിദഹുള്ളാ (ഉന്നത പണ്ഡിത സഭ മെമ്പർ - സൗദി അറേബ്യ) മൊഴിമാറ്റം : ബശീർ പുത്തൂർ മുഹമ്മദ് ബ്നു ജഹ്ശ് رضي الله عنه പറയുന്നു: ഞങ്ങൾ റസൂൽ صلى الله عليه وسلم യുടെ സമീപം ഇരിക്കുന്ന സന്ദർഭം റസൂൽ صلى الله عليه وسلم അവിടത്തെ തല ആകാശത്തേക്ക് ഉയർത്തി, പിന്നീട് തന്റെ ഉള്ളൻ കൈ തന്റെ നെറ്റിത്തടത്തിൽ വെച്ചു, എന്നിട്ട് അവിടുന്ന് പറഞ്ഞു: "സുബ്ഹാനല്ലാഹ് ! എന്ത് കഠിനപ്രയാസമാണ് ഇറക്കപ്പെട്ടിരിക്കുന്നത്?" അപ്പോൾ നമ്മൾ മൗനം പാലിക്കുകയും ഭയപ്പാടിലാകുകയും ചെയ്തു. പിറ്റേ ദിവസം ഞാൻ നബിയോട് ചോദിച്ചു: "അല്ലാഹുവിന്റ റസൂലേ , ഈ ഇറക്കപ്പെട്ട പ്രയാസം എന്താണ്?" അവിടുന്ന് പറഞ്ഞു: "എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! ഒരു മനുഷ്യൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെട്ടു പിന്നീട് അദ്ദേഹത്തിന് ജീവൻ നല്കപ്പെട്ടു, പിന്നേയും അദ്ദേഹം വധിക്കപ്പെട്ടു, പിന്നേയും അദ്ദഹത്തിനു ജീവൻ നല്കപ്പെട്ടു, പിന്നേയും അദ്ദേഹം വധിക്കപ്പെട്ടു, എന്നാൽ അവന്റെ മേൽ കടബാദ്ധ്യത ഉണ്ടായിരിന്നു, അവന്റെ കടം വീട്ടപ്പെടും വരെ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതല്ല.“ (നസാഈ 4367. അൽബാനി ഹസൻ എന്ന പദവി നല്കി) - അബൂ സ്വലാഹ് അബ്ദുൽകരീം അമാനി عَنْ مُحَمَّدِ بْنِ جَحْشٍ رضي الله عنه قَالَ كُنَّا جُلُوسًا عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَرَفَعَ رَأْسَهُ إِلَى السَّمَاءِ ، ثُمَّ وَضَعَ رَاحَتَهُ عَلَى جَبْهَتِهِ ثُمَّ قَالَ "سُبْحَانَ اللَّهِ ! مَاذَا نُزِّلَ مِنَ التَّشْدِيدِ؟" فَسَكَتْنَا وَفَزِعْنا، فَلَمَّا كَانَ مِنَ الْغَدِ سَأَلْتُهُ "يَا رَسُولَ اللَّهِ ، مَا هَذَا التَّشْدِيدُ الَّذِي نُزِّلَ؟" فَقَالَ: "وَالَّذِي نَفْسِي بِيَدِهِ ! لَوْ أَنَّ رَجُلا قُتِلَ فِي سَبِيلِ اللَّهِ ثُمَّ أُحْيِيَ، ثُمَّ قُتِلَ، ثُمَّ أُحْيِيَ، ثُمَّ قُتِلَ، وَعَلَيْهِ دَيْنٌ مَا دَخَلَ الْجَنَّةَ حَتَّى يُقْضَى عَنْهُ دَيْنُهُ (حسنه الألباني في صحيح النسائي ٤٣٦٧) عَنْ عَائِشَةَ، أَنَّهَا سَأَلَتْ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَتْ: إِنْ وَافَقَنِي لَيْلَةُ الْقَدْرِ فَمَاذَا أَقُولُ؟ فَقَالَ: قُولِي اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ عَنِّي (رواه أحمد والترمذي وابن ماجه وصححه الألباني) "അല്ലാഹുവേ, തീർച്ചയായും നീ ധാരാളമായി തെറ്റുകളെ മായ്ച്ച് പൊറുത്തു മാപ്പു തരുന്നവനാണ്. മാപ്പു നൽകുന്നത് ഇഷ്ടമുള്ളവനാണ്. അതിനാൽ എന്റെ തെറ്റുകളെ മായ്ച്ച് പൊറുത്ത് മാപ്പാക്കണേ!" അല്ലാഹുവേ! (يا الله) എന്നാണ് (اللهم) എന്നതിന്റെ അർത്ഥം. വിളിക്കാൻ നാമങ്ങൾക്കു മുൻപിൽ ഉപയോഗിക്കുന്ന (يا) എന്ന അക്ഷരത്തെ മാറ്റി പകരം നാമം അവസാനിക്കുന്നിടത്ത് വെച്ച (م) എന്ന അക്ഷരം അതേ ആശയത്തെ പ്രതിനിധീകരിക്കുന്നു. അല്ലാഹുവിന്റെ മഹത്തായ നാമത്തെ മുന്തിക്കുകയും അതുകൊണ്ട് തുടങ്ങി ആ നന്മയും ബറകതും സ്വായത്തമാക്കുക എന്ന ലക്ഷ്യം കൂടി അതിലുണ്ട്. മാത്രമല്ല 'മീം' ഒരുമിച്ചുകൂട്ടുന്നതിനെ (جمع) സൂചിപ്പിക്കുന്നതാണ്. തേടുന്നവൻ തന്റെ ഹൃദയത്തെ അല്ലാഹുവിന്റെ മുന്നിൽ സമ്മേളിപ്പിച്ച് നിർത്തി അവനിലേക്കു മാത്രം തിരിഞ്ഞിരിക്കുന്നു എന്ന് അത് അറിയിക്കുന്നു. അല്ലാഹുവിന്റെ അതിസുന്ദരമായ ഒരു നാമവും (عَفُوٌّ) അത്യുന്നതമായ ഒരു ഗുണവിശേഷവും (تُحِبُّ الْعَفْوَ) മുൻ നിർത്തി അവനോട് തവസ്സുൽ ചെയ്യലാണ് ഈ ദുആയിലെ മുഖ്യമായ ഒരു പാഠം. അല്ലാഹുവിനോട് അവന്റെ സൃഷ്ടികളിലൊരാളെയും തവസ്സുലാക്കൽ അനുവദനീയമല്ല. മറിച്ച് അവന്റെ നാമങ്ങളും ഗുണവിശേഷങ്ങളും മുൻ നിർത്തി തവസ്സുലാക്കേണ്ടതാണ്. عَفُوٌّ എന്നത് അല്ലാഹുവിന്റെ നാമമാണ് عَفْو എന്ന ദാതുവിൽ നിന്നുള്ള فَعُول രൂപമാണത്. അത് مُبالَغة യെ അഥവാ ആ നാമത്തിൽ ഉൾചേർന്നിരിക്കുന്ന ആശയത്തിന്റെ അതിശയോക്തിയെ അറിയിക്കുന്നു. عفا എന്നാണ് അതിന്റെ ക്രിയാ രൂപം. അതിന്റെ അടിസ്ഥാന അർത്ഥം المحو والطمس തേച്ചു മായ്ച്ച് ഇല്ലാതാക്കി എന്നാണ്. മരുഭൂമിയിലെ കാലടികളെ കാറ്റു വന്നു മായ്ച്ച് അടയാളങ്ങൾ നീക്കിക്കളയുന്നതിന് ഈ പദമാണ് ഉപയോഗിക്കുക. പാപങ്ങളുടെ അടയാളങ്ങളെ മായ്ച്ച് ധാരാളമായി മാപ്പു നൽകി ശിക്ഷിക്കാതെ വിടുന്നവനാണ് عَفُوّ ആയ റബ്ബ്. അല്ലാഹുവിന്റെ ഗുണവിശേഷങ്ങളിൽ പെട്ടതാണ് അവൻ عفو നെ ഇഷ്ടപ്പെടുന്നു എന്നത്. അവന്റെ അതിമനോഹരമായ നാമവും അത് ഉൾകൊള്ളുന്ന അത്യുന്നതമായ ഈ ഗുണവും മുൻ നിർത്തി അവനോട് ചോദിക്കുന്നത് നമ്മുടെ തെറ്റുകുറ്റങ്ങളെല്ലാം പൊറുത്ത് മാപ്പു നൽകി, അവയുണ്ടാക്കിയ അടയാളങ്ങളെല്ലാം തേച്ചു മായ്ച്ച് ശിക്ഷിക്കാതെ വിടണമെന്നാണ്. നോമ്പും സുദീർഘമായ നമസ്കാരവും ഖുർആൻ പാരായണവും ദിക്റുകളും ദുആകളും സ്വദഖയും തുടങ്ങി ഒട്ടനേകം പുണ്യകർമങ്ങളനുഷ്ഠിച്ച് ദിനരാത്രങ്ങൾ കഴിച്ചു കൂട്ടി, ലൈലതുൽ ഖദർ വരെയുള്ള അതിമഹത്തായ പുണ്യത്തിന് സാക്ഷിയാകാൻ അല്ലാഹു അവസരം നൽകിയ സന്ദർഭത്തിലാണ് ഇങ്ങനെ ദുആ ചെയ്യാൻ നമ്മുടെ ഉമ്മാക്ക് അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പഠിപ്പിച്ചുകൊടുത്തത്. അഹന്തയുടെയും താൻപോരിമയുടെയും അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന വാക്കുകളാണ് ഈ ദുആയിലുള്ളത്. ഇത്രയൊക്കെ ചെയ്തു എന്ന വലിപ്പത്തരമല്ല, വന്നുപോയ വീഴ്ചകളെക്കുറിച്ച് ഓർമിക്കാനാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്. അത് വല്ലാത്ത ഒരു സുരക്ഷാ കവചമാണ്. إياك نعبد വിന്റെ കൂടെ وإياك نستعين എന്നു പറയാൻ കൽപ്പിച്ച പോലെയാണത്. അല്ലാഹുവിന്റെ അതിമഹത്തായ ഔദാര്യമില്ലായിരുന്നെങ്കിൽ നന്മയുടെ വഴിയിലെത്താനാവില്ലെന്ന ബോധ്യവും, തന്റെമേൽ അർപ്പിതമായ ബാധ്യതകൾ നിറവേറ്റുന്നതിൽ വരുത്തിയ വീഴ്ചകളെക്കുറിച്ച ആകുലതയും, തന്നിൽ നിന്നു സംഭവിച്ച അബദ്ധങ്ങളെ ഓർത്തുള്ള ആശങ്കയും ഒരു ദാസനെ അവന്റെ അഹന്തയുടെ മുനയൊടിച്ച്, ഉബൂദിയ്യത്ത് സാക്ഷാൽകാരിക്കാൻ സഹായിക്കും. - അബൂ തൈമിയ്യ ഹനീഫ് ബാവ ഇപ്പോൾ നാം റമളാൻ അന്ത്യപാദത്തിൽ. ഇത് ഇരുപത്തൊന്നാം രാവ്. ലൈലത്തുൽ ഖദ്ർ ആവാൻ സാധ്യത. ആയിരം മാസങ്ങളെക്കാൾ ഗുണകരം. തിരിച്ചറിയാൻ അടയാളങ്ങൾ പലത്. ഒത്തു വന്നാൽ പ്രത്യേകമായി എന്തു ചെയ്യാം? നമ്മുടെ ഉമ്മ ആയിശ -رضي الله عنها- നബി -صلى الله عليه وسلم- യോട് ചോദിച്ചു. اللهم إنك عفوٌّ تحب العفو فاعف عني എന്ന് ദുആ ചെയ്യാം. പോരാന്ന് തോന്നുന്നുവെങ്കിൽ മനസിൽ അത്യുക്തിയും കൃത്രിമത്വവും ഉണ്ടെന്ന് കരുതണം. മതത്തിൽ അതിര് വിടരുതാരും. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
അല്ലാഹു അവന്റെ റസൂലിനോട് പറഞ്ഞു: وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا...(طه ١٣٢) "താങ്കളുടെ കുടുംബത്തോട് നമസ്കാരത്തിനു കൽപ്പിക്കുകയും, അത് കർക്കശമായി പാലിക്കുകയും ചെയ്യുക." (ത്വാഹ 132) ഇസ്മാഈൽ നബി عليه السلام യെക്കുറിച്ച് പറഞ്ഞു: وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ...(مريم ٥٥) "അദ്ദേഹം തന്റെ കുടുംബത്തോട് നമസ്കാരത്തിനും സകാതിനും കൽപ്പിക്കുമായിരുന്നു." (മർയം 55) ലുഖ്മാൻ عليه السلام തന്റെ പുത്രനു നൽകിയ വസിയ്യത്തിൽ പെട്ടതായിരുന്നു يَا بُنَيَّ أَقِمِ الصَّلَاةَ ...لقمان ٢٧ "അല്ലയോ കുഞ്ഞു മകനേ, നീ നമസ്കാരം കൃത്യമായനുഷ്ഠിക്കുവീൻ." (ലുഖ്മാൻ 27) عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: رَحِمَ اللَّهُ رَجُلًا قَامَ مِنَ اللَّيْلِ فَصَلَّى، وَأَيْقَظَ امْرَأَتَهُ، فَإِنْ أَبَتْ، نَضَحَ فِي وَجْهِهَا الْمَاءَ، رَحِمَ اللَّهُ امْرَأَةً قَامَتْ مِنَ اللَّيْلِ فَصَلَّتْ، وَأَيْقَظَتْ زَوْجَهَا، فَإِنْ أَبَى، نَضَحت فِي وَجْهِهِ الْمَاءَ (رواه أبو دَاوُدَ وصححه الألباني) അബൂ ഹുറൈറ رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "ഒരു പുരുഷന് അല്ലാഹു കരുണചെയ്യട്ടെ, രാത്രിയിൽ എഴുന്നേറ്റ് നമസ്കരിക്കുന്നു, തന്റെ ഇണയെ വിളിച്ചുണർത്തുന്നു, അവൾ വിസമ്മതിച്ചാൽ മുഖത്ത് വെള്ളം കുടയുന്നു. ഒരു സ്ത്രീക്ക് അല്ലാഹു കരുണചെയ്യട്ടെ, രാത്രിയിൽ എഴുന്നേറ്റ് നമസ്കരിക്കുന്നു, തന്റെ ഇണയെ വിളിച്ചുണർത്തുന്നു, അവൻ വിസമ്മതിച്ചാൽ മുഖത്ത് വെള്ളം കുടയുന്നു." (അബൂ ദാവൂദ്) وَعَنْ أَبِي سَعِيدٍ وَأَبِي هُرَيْرَةَ قَالَا: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «إِذا أَيْقَظَ الرَّجُلُ أَهْلَهُ مِنَ اللَّيْلِ فَصَلَّيَا أَوْ صَلَّى رَكْعَتَيْنِ جَمِيعًا كُتِبَا فِيالذَّاكِرِينَ وَالذَّاكِرَاتِ (رَوَاهُ أَبُو دَاوُد وَابْن مَاجَه وصححه الألباني) അബൂ സഈദും അബൂ ഹുറൈറയും رضي الله عنهما നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "ഒരുത്തൻ തന്റെ ഇണയെ രാത്രിയിൽ വിളിച്ചുണർത്തുകയും എന്നിട്ട് അവർ രണ്ടുപേരും ഒന്നിച്ച് രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്താൽ, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷൻമാരിലും സ്ത്രീകളിലും അവർ രേഖപ്പെടുത്തപ്പെടും." (അബൂ ദാവൂദ്, ഇബ്നു മാജ:) عَنْ عَائِشَةَ، قَالَتْ: كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي مِنَ اللَّيْلِ، فَإِذَا أَوْتَرَ، قَالَ: «قُومِي فَأَوْتِرِي يَا عَائِشَةُ» (رواه مسلم) ആഇശ رضي الله عنها നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم രാത്രികളിൽ നമസ്കരിക്കുമായിരുന്നു, വിത്റാക്കാനുദ്ദേശിക്കുമ്പോൾ പറയുമായിരുന്നു: "എഴുന്നേൽക്കൂ, എന്നിട്ട് വിത്റ് നമസ്കരിക്കൂ ആഇശാ!" (മുസ്'ലിം) - അബൂ തൈമിയ്യ ഹനീഫ് നീ : ഞാന്‍ നിന്നെ സ്നേഹിക്കുന്നു... ഞാൻ : എന്തിന്റെ പേരില്‍? നീ : അല്ലാഹുവിന്റെ പേരില്‍ ഞാൻ : വെറുതെ പൊളിവാക്ക് പറയാതെ നീ : അല്ല, സത്യമായും... ഞാൻ : അതിനു വലിയ വില നല്‍കണം; ഒരുക്കമാണോ? നീ : പിന്നെന്താ!! ഞാൻ : അതിന് സ്നേഹത്തിന്റെ വിലയറിയാമോ? നീ : ബബ്ബബ്ബാ... ബബ്ബബ്ബാ... ബബ്ബബ്ബാ... ഞാൻ : പറഞ്ഞു തന്നാല്‍ ഒടുക്കാന്‍ ഒരുക്കമാണോ? നീ : ആശയാമാശയ തന്ത്രമന്ത്ര തകിടതരികിട... ഞാൻ : പറയാം, ഇനിമേല്‍ കാശില്ലാതെ കച്ചവടത്തിന് വരരുത്. നീ : ശ്രമിക്കാം, ഇന്ന് കടം തരു... ഞാൻ : ഗുണകാംക്ഷയോടെ പരസ്പരം ഓഡിറ്റ് ചെയ്യണം. നീ : മനസ്സിലായില്ല, ദയവായി നല്ല മലയാളത്തിൽ... ഞാൻ : തെറ്റു കണ്ടാല്‍ പരസ്പരം തിരുത്തണം. തെറ്റുമോ, ദ്വേഷ്യപ്പെടുമോ, ചങ്ങാത്തം നഷ്ടപ്പെടുമോ... അതൊന്നുമല്ല കാര്യം. ക്ഷമയോടെ, ഗുണകാംക്ഷയോടെ തെറ്റുകൾ പരസ്പരം ചൂണ്ടിക്കാണിക്കണം. നിര്‍ബ്ബന്ധ ബുദ്ധിയോടെ തിരുത്തിക്കണം. തെളിവ് വേണോ? തരാം: وَتَوَاصَوۡا۟ بِٱلۡحَقِّ وَتَوَاصَوۡا۟ بِٱلصَّبۡرِ - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
അടിയനായ മനുഷ്യാ! ആദരിക്കുന്നവരോടും സ്നേഹിക്കുന്നവരോടുമുള്ള ഇടപെടലുകളില്‍ കപടോക്തി ഒഴിവാക്കു. അതിയായ സ്നേഹാദരവുകളുണ്ടായിരിക്കെ തന്നെ നബി صلى الله عليه وسلم യോടുള്ള സ്വഹാബിമാരുടെ ഇടപെടലുകള്‍ എങ്ങനെയായിരുന്നു എന്ന് നോക്കൂ. ഒരാള്‍ പറയുന്നു: മുഹമ്മദ്! ഞാന്‍ താങ്കളോട് ചോദിക്കുകയാണ്, കര്‍ക്കശമായ ഒരു ചോദ്യം. അതുമൂലം താങ്കള്‍ക്ക് മനസ്സില്‍ ഒന്നും തോന്നാന്‍ ഇടവരരുത്. ഒരു ഗ്രാമീണന്‍ നബി صلى الله عليه وسلم യെ അനേഷിച്ചു വരുന്നു. അനുചരന്മാര്‍ക്കിടയില്‍ നിന്ന് അദ്ദേഹത്തെ തിരിച്ചറിയാൻ പറ്റുന്നില്ല. നിര്‍ണ്ണിതമായ രൂപ ഭാവവങ്ങളൊന്നും നബി صلى الله عليه وسلم ക്കുണ്ടായിരുന്നില്ല, പ്രത്യേകമായ ഇരുത്തവുമില്ല. അയാള്‍ ചോദിക്കുന്നു; അബ്ദുല്‍ മുത്വലിബിന്റെ മകനെവിടെ? അവര്‍ പറയുന്നു: അദ്ദേഹം ഇതാ! മറ്റൊരാൾ വന്നു ചോദിക്കുന്നു: മുഹമ്മദ്! അല്ലാഹുവിന്റെ ധനത്തില്‍നിന്ന് എനിക്കും തരൂ. പിന്നെയും ഒരാള്‍ വന്ന് ചോദിക്കുന്നു: മുഹമ്മദ്! ഇസ്‌ലാമിനെ കുറിച്ച് എനിക്ക് പറഞ്ഞു തരൂ. അവിടുന്ന് പറയുന്നു: "ഇസ്‌ലാം എന്നാല്‍ അല്ലാഹു അല്ലാതെ ന്യായമായി ആരാധിക്കപ്പെടേണ്ടവനായി ആരുമില്ലെന്ന് നീ സാക്ഷ്യപ്പെടുത്തലാണ്." ഖബ്റിനരികില്‍ വെച്ച് ഒരു സ്ത്രീ വാവിട്ട് കരയുന്നത് കാണുമ്പോള്‍ അവിടുന്ന് വിലക്കുന്നു. അവരോട് പറയുന്നു: "നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ, ക്ഷമിക്കൂ നിങ്ങൾ." അവര്‍ക്ക് നബി صلى الله عليه وسلم യെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. മാനവരിൽ ശ്രേഷ്ഠനായിരിക്കെ തന്നെ നബി صلى الله عليه وسلم ക്ക് പ്രത്യക രൂപ ഭാവങ്ങളൊന്നുമുണ്ടായിരുന്നില്ല. മുന്നിലും പിന്നിലും പൈലറ്റും എസ്‌കോര്‍ട്ടുമുണ്ടായിരുന്നില്ല. പിന്നെ എന്തിനാണ് ഈ അത്യുക്തി?ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരുടെ കാര്യത്തിൽ എന്തിനാണ് ഈ അതിരുവിട്ട ആദരവ്? അല്ലാഹുവിനെ സൂക്ഷിക്കൂ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കൂ! സ്വന്തത്തെ സൂക്ഷിക്കൂ! നിങ്ങൾ അതിരുവിട്ട് പോകുന്നത് സൂക്ഷിക്കൂ! നിങ്ങൾക്കു മുമ്പുള്ള സമുദായങ്ങള്‍ നശിച്ചത് നബിമാരുടെ കാര്യത്തില്‍ അമിതത്വം കാണിച്ചതു കൊണ്ട് മാത്രമാണ്. ആദരവിൽ കാണിക്കുന്ന ഈ കപടോക്തി ജുതന്മാരുടെ രീതിയാണ്; ക്രൈസ്തവരുടെയും. അതിനാല്‍ അല്ലാഹു പറഞ്ഞു: “ഗ്രന്ഥം നല്‍കപ്പെട്ടവരേ! നിങ്ങള്‍ ദീന്‍ കാര്യത്തില്‍ മിതത്വം കൈവിടരുത്." നബി صلى الله عليه وسلم പറഞ്ഞു: "ക്രൈസ്തവര്‍ മര്‍യമിന്റെ പുത്രനെ അതിരുവിട്ട് വാഴ്ത്തിയ പോലെ നിങ്ങളും എന്നെ അതിരുവിട്ട് വാഴ്ത്തരുത്." ശബ്ദം: അബുല്‍ ഫദ്ല്‍ അല്‍ സുവൈഈ മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് حفظهما الله تعالى دع التكلف يا عبد الله في المعاملة مع من تعظمون. ومن تحبون' واتظروا إلى أصحاب رسول الله صلى الله عليه وسلم كيف كانوا يعاملون النبي صلى الله عليه وسلم. مع محبتيم له. وتعظيميم له - عليه الصلاة والسلام - ومع ذلك؛ كان أحدهم يقول: يا محمد! إني سائلك فمشدد عليك في المسألة. فلا يكن في قلبك شيء. ويأتيه الأعرابي يبحث عنه. فلا يعرفه من بين أصحابه - عليه الصلاة والسلام. فلم تكن له هينة معروفة ومعينة. وجلسة خاصة به. يأتيه فيقول: أين ابن عبد المطلب؟ ويقول: هذا هو. ويأتيه الآخر فيقول: يا محمد ! أعطيني من مال اللّه. ويأتيه الآخر ويقول: يا محمد ! أخبرني عن الإسلام؟ فقال: الإسلام أن تشهد أن لا إله إلا الله. وأنكر على المرأة التي وجدها تبكي عند قبر. فقال لها: اتقي الله واصبري. ولم تعرفه - عليه الصلاة والسلام - فلم تكن له هينة معروفة. ولا أناس يجرون بين يديه ولا من خلفه - عليه الصلاة والسلام - وهو أفضل البشر، فلماذا هذا الغلو؟! ولماذا هذا التعظيم الزائد في حق من تعظمونه ومن تحبونه؟!! فاتقوا اللّه. فاتقوا الله، وإياكم والغلو. فإنما أهلك الأمم السالفة الغلو في أنبيائيم. وهذه طريقة اليهود، وطريقة التصاري في التعظيم. ولهذا قال اللّه: يا أهل الكتاب لا تغلوا في ديتكم. قال صلى الله عليه وسلم: لا تطروني كما أطرت النصاري ابن مريم.
പെണ്‍കൊടിമാരോടുള്ള സ്നേഹം സവിശേഷമാകുന്നതെന്തുകൊണ്ട്? അവര്‍ പ്രത്യേക സ്നേഹ ഭാജനങ്ങളായിത്തിരുന്നു; കാര്യമെന്താണ്? • കൂട്ടാളികളിൽ ആര്‍ക്കെങ്കിലും പെണ്‍കുഞ്ഞുണ്ടായ വിവരമറിഞ്ഞാല്‍ ഇമാം അഹ്മദ് പറയുമായിരുന്നു: "അദ്ദേഹത്തോട് പറയൂ, നബിമാരെല്ലാം പെണ്‍കൊടിമാരുടെ ഉപ്പമാരായിരുന്നു." ആണ്‍കുട്ടികള്‍ നൂറു മേനി വിളഞ്ഞാലും പെണ്‍ൺതരികൾ പൊടിയുന്നതു വരെ ഒരാൾ ഷണ്ഡനായി തന്നെ തുടരും. പെണ്‍തരികൾ കാരുണ്യത്തിന്റെ കരുതല്‍ ശേഖരമാണ്, കലവറയില്ലാത്ത സ്നേഹത്തിന്റെ അക്ഷയ പാത്രങ്ങളാണ്, നിവര്‍ത്തിയും സാഫല്യവുമാണ്. പെണ്‍കൊടിമാരിറങ്ങും കുടുംബങ്ങളും തുല്യമാണ്, താരങ്ങളലങ്കരിച്ചാകാശങ്ങളും വിപത്തുകള്‍ താണ്ഡവമാടുമ്പോള്‍ ജീവനും ജീവിതവും അവരാണ്, അന്തരാളങ്ങളില്‍ അരിച്ചു കേറുന്ന താരങ്ങളും • മുആവിയഃ رضي الله عنهയുടെ മുന്നിൽ മകള്‍ ആയിശയുള്ളപ്പോള്‍ അംറ് ബ്നുല്‍ ആസ് رضي الله عنه സന്ദര്‍ശകനായെത്തുന്നു. അംറ് : "ഇതാര്?" മുആവിയ : "ഇത് മനസ്സിന്റെ കനി! അല്ലാഹുവാണ് സത്യം, രോഗമായല്‍ ശുശ്രൂഷിക്കാന്‍, മരിച്ചാൽ അനുശോചിക്കാന്‍, ദുഃഖങ്ങളിലും വിഷമങ്ങളിലും സഹായിക്കാന്‍ അവരെ പോലെ മറ്റൊരാളില്ല." • പെണ്‍കൊടിമാരോടുള്ള പിതൃവാത്സല്യത്തിന്റെ ഏറ്റവും മനോഹരമായ ആവിഷ്കാരം നബി صلى الله عليه وسلم പ്രിയ പുത്രി ഫാത്വിമഃ رضي الله عنهاയെ കുറിച്ച് പറഞ്ഞ വാക്കുകളില്‍ കാണാം: “എന്റെ ജീവാംശം തന്നെയാണ് എന്റെ മകള്‍. അവരെ ആശങ്കപ്പെടുത്തുന്നതെന്നും എന്നെയും അലോസരപ്പെടുത്തും. അവരെ അസ്വസ്ഥമാക്കുന്നതെന്തും എന്നെയും അലട്ടിക്കൊണ്ടിരിക്കും." (ഉദ്ധരണം: മുസ്‌ലിം) • യൂസുഫിന്റെ കൂടപ്പിറപ്പുകളില്‍ സഹോദരിമാരുണ്ടായിരുന്നെങ്കിൽ ആ പെൺകൊടിമാര്‍ അദ്ദേഹത്തിനു പ്രതിരോധം തീര്‍ത്തിട്ടുണ്ടാകുമായിരുന്നു. അവര്‍ അദ്ദേഹത്തെ - പൊട്ടക്കിണറിന്റെ ആഴങ്ങളിലല്ല - ഹൃദയത്തിന്റെ അടിത്തട്ടിൽ കാത്തുസൂക്ഷിക്കുമായിരുന്നു. പക്ഷെ, അത് അല്ലാഹുവിന്റെ മറ്റൊരു ഹിക്മത്ത്... യൂസുഫ് عليه السلام ന്റെ ഉടപ്പിറപ്പുകളില്‍ ഒരു സഹോദരിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ... മൂസാ عليه السلام യൂടെ സഹോദരി ചെയ്ത പോലെ, മണംപിടിച്ച് പിറകിൽ പോയി അദ്ദേഹത്തെ ഉമ്മയുടെ മടിത്തട്ടിൽ തിരിച്ചെത്തിക്കുമായിരുന്നു. സഹോദരിമാര്‍ക്കും പെണ്‍കൊടിമാര്‍ക്കും പൊട്ടക്കിണറ്റിലേക്കുള്ള വഴി അറിയുകയേ ഇല്ല; അവര്‍ക്ക് അറിയാവുന്നത് സ്നേഹത്തിന്റെ വഴി മാത്രമാണ്. • നബി صلى الله عليه وسلم പറഞ്ഞു: "പെൺകുട്ടികളെ വെറുക്കരുതാരും. അവര്‍ വിലമതിക്കാനാവാത്ത അനുനേയവതികളാണ്." (ഉദ്ധരണം: ത്വബ്റാനി, അല്‍ബാനി സ്വഹീഹയില്‍ ഉള്‍പ്പെടുത്തിയത്) മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى |
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|