"നീ താരതമ്യം ചെയ്യരുത്. പിന്നെ അസൂയ വെക്കും, അങ്ങനെ അതിക്രമിയായി മാറും. ദുഷ്ടതയുടെ ഈ ത്രികോണത്തിലാണ് അധികമാളുകളും അകപ്പെടുന്നത്; അല്ലാഹു കരുണ ചെയ്തവരൊഴികെ." —ശൈഖ് അഹ്മദ് അസ്സുബൈഈ മൊഴിമാറ്റം: അബു തൈമിയ്യ ഹനീഫ് لا تقارن ثم تحسد ثم تبغي هذا الثلاثي الشرير الذي يقع فيه أكثر الناس إلا من رحم الله الشيخ أحمد السبيعي حفظه الله
0 Comments
സഹ്'ലുബ്നു ഹുനൈഫിന്റെ മകനായ അബൂ ഉമാമയിൽ നിന്ന് അദ്ദേഹം പറഞ്ഞു : സഹ്'ലു ബിൻ ഹുനൈഫ് കുളിച്ചു കൊണ്ടിരിക്കെ ആമിറു ബിൻ റബീഅ അദ്ദേഹത്തിന്റെ അടുത്ത് കൂടെ കടന്നു പോയി. അപ്പോൾ അദ്ദേഹം (ആമിർ) പറഞ്ഞു " ഇന്നത്തെപ്പോലെ (ഒരു ദിവസം) ഞാൻ കണ്ടിട്ടില്ല. ഒരു കന്യകയുടെ (അന്തപുരത്തിലിരിക്കുന്ന) ചർമ്മവും കണ്ടിട്ടില്ല " ഒട്ടും താമസിയാതെ അദ്ദേഹം (സഹ്ൽ) ബോധമറ്റു വീണു! അപ്പോൾ അദ്ദേഹത്തെ നബി ﷺ യുടെ അടുത്ത് എത്തിച്ചു. എന്നിട്ട് "ബോധമറ്റ് കിടക്കുന്ന സഹ്'ലിനെ നോക്കൂ" എന്ന് കൂടെയുള്ളവർ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം (നബി ﷺ) ചോദിച്ചു "ആരെയാണ് നിങ്ങൾക്ക് സംശയം?" "ആമിർ ബിൻ റബീഅ" എന്ന് അവർ പറഞ്ഞു. അദ്ദേഹം പറഞ്ഞു "എന്തിനാണ് നിങ്ങളിലൊരുവൻ തന്റെ സഹോദരനെ കൊല ചെയ്യുന്നത്?" ആരെങ്കിലും തന്റെ സഹോദരനിൽ അതിശയകരമായ വല്ലതും കണ്ടാൽ അവന് ബർക്കത്തിന് വേണ്ടി ദുആ ചെയ്യട്ടെ" പിന്നീടദ്ദേഹം (നബി ﷺ) വെള്ളം കൊണ്ടു വരാൻ ആവശ്യപ്പെട്ടു. എന്നിട്ട് ആമിറിനോട് വുദു ചെയ്യാൻ കൽപ്പിച്ചു. എന്നിട്ടദ്ദേഹം (ആമിർ رضي الله عنه) തന്റെ മുഖവും മുട്ടുൾപ്പെടെ കൈകളും കാൽമുട്ടുകളും വസ്ത്രത്തലപ്പും കഴുകി. അത് അദ്ദേഹത്തിന്റെ (സഹ്ൽ رضي الله عنه വിൻ്റെ) മേൽ ഒഴിക്കാൻ അദ്ദേഹം (നബി ﷺ) കൽപ്പിച്ചു. സുഹ്'രിയിൽ നിന്ന് മഅമർ പറഞ്ഞതായി സുഫിയാൻ പറയുന്നു"അദ്ദേഹത്തിന്റെ (സഹ്'ലിന്റെ) പിന്നിലൂടെ പാത്രം കമഴ്ത്താൻ അവിടുന്ന് കൽപ്പിച്ചു" (സുനൻ ഇബ്ൻ മാജ) ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്ന കാര്യങ്ങൾ : - ആമിറു ബിൻ റബീഅ رضي الله عنه ബദറിൽ പങ്കെടുത്ത സ്വഹാബിയാണ് - സഹ്ൽ ബിൻ ഹുനൈഫ് رضي الله عنه ഉഹ്ദിൽ പങ്കെടുത്ത സ്വഹാബിയാണ് - മുൻ വൈരാഗ്യമോ ശത്രുതയോ ഒന്നുമില്ലാത്ത, ആത്മ മിത്രങ്ങളിൽ നിന്ന് പോലും കണ്ണേറ് ബാധിക്കാം (അസൂയ ഇല്ലെങ്കിലും) - മുസ്ലിങ്ങൾ പരസ്പരം സംസാരത്തിലും പെരുമാറ്റത്തിലും സ്വീകരിക്കേണ്ട മര്യാദകൾ - തന്റെ സഹോദരനിലോ അവന്റെ സമ്പത്തിലോ അവന് നൽകപ്പെട്ട മറ്റു അനുഗ്രഹങ്ങളിലോ ആശ്ചര്യകരമായ വല്ലതും കണ്ടാൽ "ബാറകള്ളാഹു ഫീക്" എന്നോ "അള്ളാഹ് യുബാരിക് ഫീക്" എന്നോ ബർക്കത്തിന് വേണ്ടി ദുആ ചെയ്യുക - ഇനി അബദ്ധവശാൽ ആരിൽ നിന്നെങ്കിലും കണ്ണേറ് ബാധിച്ചതായി ബോധ്യപ്പെട്ടാൽ, വുദു ചെയ്യാൻ ആവശ്യപ്പെടുകയും വെള്ളം ശരീരത്തിൽ ഒഴിക്കുകയും ചെയ്യുക. - ആരെങ്കിലും വുദു ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടാൽ അതിനോട് സഹകരിക്കുകയും നിരസിക്കാതിരിക്കുകയും ചെയ്യുക. - ഹദീസിൽ പറഞ്ഞ കാര്യങ്ങൾ യുക്തി കൊണ്ടും ഗവേഷണം കൊണ്ടും സ്ഥാപിക്കാൻ കഴിയാത്തതാണെന്നും നബി ﷺ യുടെ കൽപന എന്ന നിലയിൽ അവ സ്വീകരിക്കുകയും ചോദ്യം ചെയ്യാതെ പൂർണ്ണ തൃപ്തിയോടെ അനുസരിക്കുകയും ചെയ്യുക. - ബഷീർ പുത്തൂർ حفظه الله عن أبي أمامة بن سهل بن حنيف قال : مر عامر بن ربيعة بسهل بن حنيف وهو يغتسل . فقال : لم أر كاليوم ولا جلد مخبأة . فما لبث أن لبط به . فأتي به النبي صلى الله عليه وسلم . فقيل له : أدرك سهلا صريعا.قال: من تتهمون به ؟ قالوا : عامر بن ربيعة . قال : علام يقتل أحدكم أخاه ؟ إذا رأى أحدكم من أخيه ما يعجبه فليدع له بالبركة.ثم دعا بماء . فأمر عامرا أن يتوضأ . فغسل وجهه ويديه إلى المرفقين . وركبتيه وداخله إزاره . وأمره أن يصب عليه . قال سفيان قال معمر عن الزهري : وأمره أن يكفأ الإناء من خلفه (سنن ابن ماجه)
വഹബ് ഇബ്'നു മുനബ്ബിഹ് رحمه الله പറഞ്ഞു അസൂയാലുവിന് മൂന്ന് ലക്ഷണങ്ങളുണ്ട് - അസൂയവെക്കുന്നതാരോടോ, അവന്‍റെ അഭാവത്തിൽ പരദൂഷണം പറയും. നേരിൽ കാണുന്പോൾ (ഹൃദയത്തിൽ തട്ടാതെ) സ്നേഹമൊലിപ്പിക്കും. അവന് വല്ല ദോഷവും ബാധിക്കുന്പോൾ സന്തോഷിക്കും. - അബു തൈമിയ്യ ഹനീഫ് قال وهب بن منبه رحمه الله
وَلِلْحَاسِدِ ثَلَاثُ عَلَامَاتٍ يَغْتَابُ إِذَا غَابَ الْمَحْسُودُ، وَيَتَمَلَّقُ إِذَا شَهِدَ، وَيَشْمَتُ بِالْمُصِيبَةَ ( حلية الأولياء ) |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|