IslamBooks.in
  • ഹോം
  • ഗ്രന്ഥങ്ങൾ
  • ലേഖനങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക
  • ഹോം
  • ഗ്രന്ഥങ്ങൾ
  • ലേഖനങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

വലതിന് മുൻഗണന നൽകൽ

18/10/2020

0 Comments

 
ആയിശ റദിയള്ളാഹു അൻഹ പറയുന്നു "പാദരക്ഷ ധരിക്കുന്നതിലും മുടി ചീകുന്നതിലും ശുദ്ധി വരുത്തുന്നതിലുമടക്കം, തന്റെ കാര്യങ്ങളിലെല്ലാം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ കഴിയുന്നത്ര വലതിനു മുൻഗണന നൽകാനിഷ്ടപ്പെട്ടിരുന്നു". ബുഖാരി
0 Comments

ഹദീസ് പഠിക്കുമ്പോൾ

15/7/2020

0 Comments

 
ഹദീസ് പഠിക്കുമ്പോൾ

മനുഷ്യൻ...
ഈ പ്രപഞ്ചത്തിലെ മഹാവിസ്മയങ്ങളിൽ ഒന്ന്. സർഗ്ഗശേഷിയും പ്രതിഭാധനത്വവും കൊണ്ട് അനുഗൃഹീതൻ. സ്വതന്ത്രമായി ആവിഷ്കരിക്കാനും സ്വയം നിർമ്മിക്കാനും കഴിവുള്ളവൻ. വിപുലമായ സാധ്യതകളുള്ള സവിശേഷമായ​​ അസ്തിത്വത്തിന്റെ ഉടമ.

അനശ്വരതക്കു വേണ്ടിയുള്ള അടങ്ങാത്ത ദാഹം. ആത്മപ്രകാശനത്തിന്റെ വഴികൾ തേടിയുള്ള യാത്രകൾ. കല, സാഹിത്യം, സംഗീതം, ശാസ്ത്രം, ഗണിതം, തത്വചിന്ത, നിരൂപണം, ലാവണ്യം, ആസ്വാദനം... എല്ലാം ഈ യാത്രകളിൽ കണ്ട വഴിയടയാളങ്ങൾ.

അവയൊന്നും ദാഹം തീർക്കാൻ മാത്രം ഉതകുന്നില്ല. മൃഗതൃഷ്ണ പോലെ മോഹിപ്പിച്ച് നിരാശപ്പെടുത്തുക മാത്രം. ലക്ഷ്യത്തിന് രണ്ടു പടി ഇപ്പുറം നിന്നു പോകുന്ന പോലെ ചുണ്ടിനും കപ്പിനും ഇടയിൽ ഇനിയുമെത്ര ദൂരം!!!

ഞാൻ ആത്മാവിൽ അനുഭവിക്കുന്നത് വാദിഈ മുമ്പേ പറഞ്ഞു. അല്ലാഹുവിന്റെ കരുണാ കടാക്ഷം അദ്ദേഹത്തിനുമേൽ വർഷിക്കട്ടെ. അസ്സ്വഹീഹുൽ മുസ്നദ് 1/9 നമുക്ക് വായിക്കാം:
وإني إذا فتحت صحيح البخاري وقلت: قال الإمام البخاري رحمه الله: حدثنا عبد الله بن يوسف قال: حدثنا مالك
أو فتحت صحیح مسلم وقلت: قال الإمام مسلم رحمه الله: حدثنا يحي بن يحي قال: قرأت على مالك
أنسى جميع مشاغل الدنيا ومشاكلها
[الشيخ مقبل الوادعي في الصحيح المسند 9/1]
«സ്വഹീഹുൽ ബുഖാരി തുറന്നുവെച്ച് ഞാൻ വായിച്ചു തുടങ്ങിയാൽ 
“ഇമാം ബുഖാരി പറയുന്നു: നമുക്ക് ഈ ഹദീസ് ഉദ്ധരിച്ചു തന്നത് അബ്ദുല്ലാഹ് ബിൻ യൂസുഫ്. അദ്ദേഹം പറയുന്നു: നമുക്ക് ഈ ഹദീസ് ഉദ്ധരിച്ചു തന്നത് മാലിക്... "

അല്ലെങ്കിൽ, സ്വഹീഹു മുസ്‌ലിം തുറന്നുവെച്ച് ഞാൻ വായിച്ചു തുടങ്ങിയാൽ 
“ഇമാം മുസ്‌ലിം പറയുന്നു: നമുക്ക് ഈ ഹദീസ് ഉദ്ധരിച്ചു തന്നത് യഹ്യാ ബിൻ യഹ്യാ. അദ്ദേഹം പറയുന്നു: ഇതു നാം മാലിക് മുമ്പാകെ വായിച്ച് സ്ഥിരപ്പെടുത്തിയത്... "

ദുനിയാവിന്റെ എല്ലാ വ്യവഹാരങ്ങളും വ്യാകുലതകളും ഞാൻ മറക്കും. »

ഇമാം ബുഖാരിയുടെ കൂടെ ഒരു യാത്ര, മഹാന്മാരായ ഗുരുവര്യന്മാരെയെല്ലാം സന്ദർശിക്കാനുള്ള സുവർണ്ണാവസരം, സമയ രഥത്തിൽ പിറകോട്ടുള്ള യാനം, അറിവിന്റെ തീരത്തിരുന്ന് നബി صلى الله عليه وسلم-യെയും അനുചരന്മാരെയും കേൾക്കാനുള്ള മഹാഭാഗ്യം, ദുനിയാവിന്റെ അതിരുകൾ ഭേദിച്ച് അനശ്വരതയിൽ എവിടെയോ ആത്മീയതയുടെ ഓരമണയുന്ന അനുഭവം.

ഇതാണ് വഴി, തനതായ വഴി, ലക്ഷ്യത്തിലെത്തുന്ന വഴി. മറ്റുള്ളവയെല്ലാം മായ. ഞാൻ ആസ്വദിക്കാൻ ശ്രമിച്ച പ്രതിഭാവിലാസങ്ങളും ആത്മപ്രകാശനങ്ങളും സർഗ്ഗക്രിയകളും എല്ലാം എല്ലാം ഇടുങ്ങിവരുന്നു, ഇരുട്ട് മൂടുന്നു, പ്രതിസന്ധികളിൽ മുട്ടി മുടങ്ങി നിൽക്കുന്നു. ഇതു മാത്രം മറിച്ചാണ്. അത് എന്നെ തുറന്നു വിടുന്നു, വിശാലതകളുടെ അനന്ത വിഹായുസ്സിലേക്ക്, അനുഭൂതികളുടെ അവാച്യമായ തലങ്ങളിലേക്ക്. അനുഭവിച്ചവനല്ലേ അറിയൂ. അനുകരിക്കുന്നവൻ അഭിനയിക്കുകയാവും. കേട്ടുകേൾവിക്കാർ അന്തംവിടുകയും ചെയ്യും.

اللهم الرفيق الأعلى

— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى

0 Comments

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    January 2020
    December 2019
    September 2019
    September 2018
    June 2018
    September 2017
    October 2015

    Categories

    All
    Untagged
    അഖീദ
    അബു മൂസ അനസ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അമാനത്ത്
    അഹങ്കാരം
    ആഹ്ലുല്‍ ബിദഅ
    ഇബാദാത്
    ഇല്മ്
    ഉമ്മ
    ഉലമാക്കൾ
    കടം
    കുടുംബം
    ഗ്രഹണം
    ​തൗഹീദ്
    ദിക്ർ
    ദു'ആ
    ദുല്‍ഹിജ്ജ
    നമസ്കാരം
    പകർച്ച വ്യാധികൾ
    പണ്ഡിതന്മാർ
    പാപങ്ങൾ
    പെരുന്നാൾ
    പ്രളയം
    ഫിത് ന
    ബഷീർ പുത്തൂർ
    ബിദ്അത്ത്
    മരണം
    മൻഹജ്
    മാതാപിതാക്കള്‍
    മുഹറം
    രാത്രി നമസ്കാരം
    രിസാലത്
    ലൈലത്തുൽ ഖദ്ർ
    വിത്ർ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    സകാത്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സുഹൃത്ത്‌
    സ്ത്രീ
    സ്വർഗ്ഗം
    സ്വദഖ
    സ്വഭാവം
    ഹദീസ്
    ഹിസ്‌ബിയ്യത്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2020. IslamBooks.in - All Rights Reserved.