മിസ്അർ رحمه الله പറയുന്നു: "ഞാൻ ഗുണദോഷിച്ച ഒരാളും എൻ്റെ കുറ്റവും കുറവും പരതുന്നതായി ഞാൻ കാണാതിരുന്നിട്ടില്ല." [ഇബ്നു ഖുതൈബഃ | ഉയൂനുൽ അഖ്ബാർ] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قال مسعر رحمه الله"ما نصحت أحدا قط إلا وجدته يفتش عن عيوبي "
[ابن قتيبة في عيون الأخبار]
0 Comments
പ്രശസ്ത താബിഈവര്യൻ ബക്ർ ബിൻ അബ്ദില്ലാ അൽ മുസ്നി رحمه الله പറയുന്നു: "നോമ്പോ നമസ്കാരമോ വർദ്ധിപ്പിച്ചതുകൊണ്ടല്ല അബൂബക്ർ അവരെ മുൻകടന്നത്. മറിച്ച്, തന്റെ ഹൃദയത്തിൽ രൂഢമൂലമായ ഒന്നുകൊണ്ടാണ്." (ഇബ്നു റജബ് ലത്വാഇഫിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قال بكر بن عبد الله المزني رحمه الله
"ما سبقهم أبو بكر بكثرة صيام ولا صلاة، ولكن بشيء وقر في صدره" [ابن رجب في لطائف المعارف] “കാര്യം, ഈമാനിന്റെ നില ഒരു വ്യക്തിയിൽ താണുപോകുമ്പോഴെല്ലാം അവന്റെ ഐഹിക മോഹങ്ങൾ അതിരുകളില്ലാതെ നീണ്ടുപോകും. ഭൗതികമായ ആസക്തികളോടും ആസ്വാദന ങ്ങളോടുമുള്ള അവന്റെ അഭിനിവേശം വർദ്ധി ക്കുകയും ചെയ്യും." - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് وقال قائل
إنه الإيمان؛ كلما انخفص مستواه في العبد طال أمله في الدنيا، وازدادت تطلعاته لملذات الدنيا وشهواتها ആസ്വിം ബിൻ അലി رحمه الله ക്ക് വാസിത്വിൽ നിന്ന് തൻ്റെ രണ്ടു പെൺകൊടിമാരയച്ച കത്ത് വന്നു: ഞങ്ങളുടെ ഉപ്പാ, “ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് പറയി പ്പിക്കാനായി ആ മനുഷ്യൻ (അബ്ബാസീ ഖലീഫയായ മുഅ്തസ്വിം) അഹ്മദ് ബിൻ ഹൻബലിനെ പിടികൂടി ചമ്മട്ടികൊണ്ടടിച്ച വിവരം ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. ആയതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണേ. അയാൾ നിങ്ങളോടതിന് ആവശ്യപ്പെട്ടാൽ നിങ്ങൾ ഒരു നിലക്കും അതിന് ഉത്തരം ചെയ്യരുതേ. അല്ലാഹു തന്നെ സത്യം! ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണെന്ന് നിങ്ങൾ പറഞ്ഞതായി കേൾക്കേണ്ടി വരുന്നതിനെക്കാൾ നിങ്ങളുടെ മരണവാർത്ത കേൾക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം." - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് وجاء كتاب ابنتي عاصم من واسط
يا أبانا! إنه بلغنا أن هذا الرجل أخذ أحمد بن حنبل، فضربه بالسوط على أن يقول القرآن مخلوق فاتق الله، ولا تجبه إن سألك فوالله لأن يأتينا نعيك أحب إلينا من أن يأتينا أنك قلت القرآن مخلوق (تهذيب الكمال ٥١٤/١٣) അലി ബിൻ അൽ മദീനി رحمه الله പറയുന്നു : അഹ്'മദ് ബിൻ ഹൻബലിനെ ഞാൻ യാത്രയാക്കവേ അദ്ദേഹത്തോട് ചോദിച്ചു: എന്നോട് എന്തെങ്കിലും വസിയ്യത്ത് ചെയ്യാനുണ്ടോ? അദ്ദേഹം പറഞ്ഞു: ഉണ്ട്, തഖ്'വയെ നിന്റെ പാഥേയമാക്കുക, പരലോകത്തെ നിന്റെ മുന്നിൽ നാട്ടിനിർത്തുക. (മനാഖിബുൽ ഇമാം അഹ്'മദ്) വിവ: അബൂ തൈമിയ്യ ഹനീഫ് قال علي بن المديني
« وَدَّعت أحمد بن حنبل فقلتُ له: توصيني بشيء؟ قال: نعم، اجعل التقوى زادك، وانصب الآخرة أمامك » (مناقب الإمام أحمد بن حنبل) മിഖ്ദാം ബിൻ മഅ്ദീകരിബ് അൽ കിന്ദി رضي الله عنه നിവേദനം. തീർച്ചയായും നബി ﷺ പറയുകയുണ്ടായി: ഒരാൾ തന്റെ സോഫയിൽ ചാരിക്കിടന്ന്, എന്റെ വചനങ്ങളിലൊന്ന് അയാളോട് ഉദ്ധരിക്കപ്പെടുന്ന കാലം വരാറായി. അപ്പോൾ അയാൾ പറയും : നമുക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവിന്റെ ഗ്രന്ഥമുണ്ടല്ലോ. അതിൽ ഹലാലായി കാണുന്നതിനെ നാം നിയമാനുസാരമായി ഗണിക്കും. അതിൽ ഹറാമായി കാണുന്നതിനെ നാം നിഷിദ്ധമായി കാണുകയും ചെയ്യും. അറിയുക! അല്ലാഹുവിന്റെ ദൂതൻ നിഷിദ്ധമാക്കിയത് അല്ലാഹു നിഷിദ്ധമാക്കിയതിനു തുല്യമാണ്.[ഇബ്നു മാജഃ, സുനനിൽ ഉദ്ധരിച്ചത്] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عن المقدام بن معدي كرب الكندي، أن رسول الله ﷺ قال : يوشك الرجل متكئا على أريكته، يحدث بحديث من حديثي، فيقول: بيننا وبينكم كتاب الله عز وجل، فما وجدنا فيه من حلال استحللناه، وما وجدنا فيه من حرام حرمناه، ألا وإن ما حرم رسول الله مثل ما حرم الله
[ابن ماجه في سننه، وصححه الألباني] ഇംറാൻ ബിൻ ഹത്വാൻ അഹ്ലുസ്സുന്നഃക്കാരനായിരുന്നു. ഹദീസ് പണ്ഡിതൻ, നിവേദകൻ, സുന്നത്തിന്റെ വാഹകൻ ബുഖാരി പോലും ഹദീസ് സ്വീകരിച്ച നിവേദകൻ പ്രശസ്തനായ കവി... അങ്ങനെയായിരുന്നു പഴയ ഇംറാൻ.
വിരൂപനെങ്കിലും സൌന്ദര്യാസ്വാദകനായിരുന്ന ഇംറാൻ ലാവണ്യവും ചാരുതയുമുള്ള ഒരു പെണ്ണിനെ കെട്ടാൻ മോഹിച്ചു. ഖവാരിജുകളിൽപെട്ട ഒരു സുന്ദരിയെ തന്നെ കെട്ടാൻ കിട്ടി. വിവാഹാനന്തരം അവളെ സുന്നത്തിലേക്ക് മാറ്റാമെന്നു വ്യാമോഹിച്ചു ശ്രമിച്ചു, നടന്നില്ല. കാര്യം അങ്ങനെയാണല്ലോ. അവളുടെ സൌന്ദര്യത്തിൽ വീണ ഇംറാന് തിരിച്ചു കേറാനായില്ല അവൾ അയാളെ ഖവാരിജ് പക്ഷത്തേക്ക് മാറാൻ നിർബന്ധിച്ചു. അപ്പോഴേക്കും മതത്തെക്കാൾ മദം വലുതായിക്കഴിഞ്ഞിരുന്നു.അങ്ങനെ അയാളും പ്രതിലോമകാരിയായി. ഖാരിജിയായി.അലി ബിൻ അബീ ത്വാലിബി رضي الله عنه നെ വധിച്ച ഇബ്നു മുൽജിമിനെ കുറിച്ച് പാടി, ആ പുകഴ്ത്തു പാട്ട് ചരിത്രത്താളുകളിൽ കിടപ്പുണ്ട്. അല്ലാഹുവിന്റെ മുഖാമുഖമുള്ള വിചാരണയിൽ ഇനി എന്തു പറയും? പാഠം: മേലിൽ ആരും കെട്ടിക്കുടുങ്ങാതിരിക്കാൻ സൂക്ഷിക്കുക. - അബൂ താരിഖ് സുബൈർ മുഹമ്മദ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|