IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

പള്ളിയിൽ തഹജ്ജുദ് ജമാഅത്തായി? വല്ലാത്തൊരു കച്ചിത്തുരുമ്പ് !

1/4/2025

0 Comments

 
പള്ളിയിൽ തഹജ്ജുദ് ജമാഅത്തായി നമസ്കരിക്കുന്നതിന് തെളിവായി ചില റുവൈബിളമാർ ഉദ്ധരിക്കുന്ന ഹദീസ് മുൻവിധിയും പക്ഷപാതവുമില്ലാതെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നു.

Your browser does not support viewing this document. Click here to download the document.
Download Article (PDF)
بسم الله الرحمن الرحيم
​
عَن  قيس بن طلق قال
زارنا طَلْقُ بن علي في يوم من رمضان، وأمسى عندنا وأفطر، ثم قام بنا تلك الليلة
 وأوتر بنا، ثم انحدر إلى مسجده، فصلى بأصحابه، حتى إذا بقي الوتر قدَّم رجلًا، فقال
 أوتر بأصحابك؛ فإني سمعت رسول الله -صَلَّى اللَّهُ عَلَيهِ وَسَلَّمَ- يقول
«لَا وِتْرَانِ فِي لَيْلَةٍ»

قلت: إسناده صحيح، وصححه ابن حبان، وحسنه الترمذي
[الألباني في صحيح سنن أبي داود]
 
 
ഖൈസ് رحمه الله പറയുന്നു: പിതാവായ ത്വൽഖ് رضي الله عنه റമദാനിൽ ഒരു ദിവസം ഞങ്ങളെ സന്ദർശിക്കാൻ വന്നു. സന്ധ്യാസമയം ഞങ്ങളോടൊപ്പം കഴിച്ചുകൂട്ടി നോമ്പ് തുറന്നു. പിന്നെ ഞങ്ങളെയും കൂട്ടി രാത്രി നമസ്കരിക്കുകയും വിത്റാക്കുകയും ചെയ്തു. ശേഷം അദ്ദേഹം തന്റെ പള്ളിയിൽ പോയി, തന്റെ ആളുകളെയും കൂട്ടി നമസ്കരിച്ചു. അങ്ങനെ വിത്ർ അവശേഷിച്ചപ്പോൾ മറ്റൊരാളെ മുന്നിൽ നിർത്തിയിട്ട് പറഞ്ഞു:
താങ്കൾ ആളുകളെയും കൂട്ടി വിത്ർ നമസ്കരിക്കുക. നബി ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: « ഒരു രാത്രിയിൽ രണ്ടു വിത്ർ ഇല്ല ».
 
അൽബാനി പറയുന്നു: അതിന്റെ ഇസ്‌നാദ് സ്വഹീഹാണ്.  ഇബ്‌നു ഹിബ്ബാൻ അത് സ്വഹീഹാണെന്നും, തിർമുദി അത് ഹസനാണെന്നും പറഞ്ഞിട്ടുണ്ട്.
( അൽബാനി സ്വഹീഹു സുനനി അബീ ദാവൂദിൽ ഉദ്ധരിച്ചത്)
 
പള്ളിയിൽ തഹജ്ജുദ് ജമാഅത്തായി നമസ്കരിക്കുന്നതിന് തെളിവായി ചില റുവൈബിളമാർ മേൽ ഹദീസ് ഉദ്ധരിക്കുന്നതായി കാണുന്നു. പ്രസ്തുത ഹദീസ് സ്വഹീഹായ നിവേദക പരമ്പരയോടു കൂടി ഒന്നിലധികം മുഹദ്ദിസുകൾ ഉദ്ധരിച്ചിട്ടുണ്ടെന്നത് സത്യമാണ്. അതിൽ പറയപ്പെട്ട ത്വൽഖ് ബിൻ അലി رضي الله عنه സഹാബിവര്യനുമാണ്. മുൻവിധിയും പക്ഷപാതവുമില്ലാതെ അതൊന്ന് വസ്തുനിഷ്ഠമായി വിശകലനം ചെയ്യാം.

  • ഈ ഹദീസ് സ്ഥിരീകരിക്കുന്ന പ്രാഥമികമായ വസ്തുത ഒരു രാത്രിയിൽ രണ്ട് വിത്ർ പാടില്ല എന്നുള്ളതാണ്. 
  • രാത്രി നമസ്കാരം വീട്ടിൽവെച്ചു നിർവ്വഹിച്ച ഒരു വ്യക്തിക്ക്, മറ്റുള്ളവർക്കു വേണ്ടി പള്ളിയിൽ വെച്ച് രാത്രി നമസ‌്കാരത്തിന‌് ഇമാമായി നിൽക്കാം എന്നുള്ളത‌് ഇതിൽനിന്ന‌് ഉപലബ‌്ധമാകുന്നു. 
  • ത്വൽഖ് ബിൻ അലി رضي الله عنه വിന്റെ പള്ളിയിൽ, രാത്രിനമസ്കാരം ജമാഅത്തായി നടത്താറുണ്ടായിരുന്നത് ജനം ഉറങ്ങി എഴുന്നേറ്റ‌് തഹജ്ജുദായിട്ടായിരുന്നു എന്ന‌് ഈ ഹദീസ‌് വ്യക്തമാക്കുന്നില്ല.
  • അതിൽ അവർ പതിനൊന്ന് റക്അത്തിലധികം നമസ്കരിച്ചു എന്നും പ്രസ്താവിക്കുന്നില്ല.
  • അദ്ദേഹം മകനായ ഖൈസിന്റെ വീട്ടിൽ ചെന്ന ദിവസം അവരോടൊപ്പം തറാവീഹ‌് നമസ്കരിച്ചു. പിന്നെ തന്റെ പള്ളിയിൽ പോയി അവിടെ കാത്തിരുന്ന ആളുകൾക്ക‌് രണ്ടാമത‌് ഇമാമായി രാത്രി നമസ‌്കരിച്ചു കൊടുത്തു. അവരുടെ തറാവീഹ‌് കുറച്ച‌് വൈകി എന്നു മാത്രമേ അതിൽനിന്ന‌് ലഭിക്കുകയുള്ളു. പള്ളിയിൽ തഹജ്ജുദ‌് ജമാഅത്തായി സംഘടിപ്പിക്കുന്നതിന‌് ഈ ഹദീസ‌് തെളിവാകുകയില്ല.
  • അദ്ദേഹം അവരെ കൂട്ടി തഹജ്ജുദായിട്ടാണ് രാത്രിനമസ്കാരം നിർവ്വഹിച്ചതെങ്കിൽ അക്കാര്യം അറബിയിൽ പറയേണ്ടിയി-രുന്നത‌് (فتهجد بأصحابه) എന്നായിരുന്നു. അങ്ങനെ ഒരു പരാമർശം അതിലില്ല.
 
— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 
 03 ശവ്വാൽ 1446 / 01 ഏപ്രിൽ 2025
0 Comments

മാസപ്പിറവിയും കേരള മുസ്‌ലിങ്ങളും

30/3/2025

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)

​بسم الله الرحمن الرحيم
 
മാസപ്പിറവിയുടെ കാര്യത്തിൽ അള്ളാഹു കേരളത്തിലെ മുസ്‌ലിംകളോട് കരുണ കാണിക്കട്ടെ.
 
കേരളത്തിലെ മുസ്‌ലിം പുരോഗമന സംഘടനകൾ പിളരുന്നതിന-നുസരിച്ചു മാസപ്പിറവി സംബന്ധിച്ചുള്ള അനൈക്യം  കൂടി വരികയാണ് ചെയ്തത്.
 
ഈ വർഷത്തെ റമദാൻ പിറവി നിർണ്ണയത്തിൽ കേരള മുസ്‌ലിംകൾ എത്ര തട്ടിലാണെന്നു അള്ളാഹുവിനു മാത്രമേ അറിയൂ.
 
വാസ്തവത്തിൽ വഹ്‌യിന്റെ അടിസ്ഥാനത്തിൽ അതിന് യോഗ്യരായ ആളുകൾ തീരുമാനമെടുക്കേണ്ട വിഷയമാണ് മാസപ്പിറവി സ്ഥിരീക-രണം. ബുദ്ധിയും യുക്തിയും കഴിവും നാട്ടു നടപ്പും ഭൗതിക താൽപര്യങ്ങളും മുൻനിർത്തി മതപരമായ കാര്യങ്ങൾ തീരുമാനിക്കാൻ പാടില്ല.
 
മാസപ്പിറവി നിർണയത്തിന്റെ കാര്യത്തിൽ എങ്ങനെയായിരിക്കണ-മെന്നു അള്ളാഹുവിന്റെ ദീനിൽ വ്യക്തമായ കല്‍പനയുണ്ട്.
 
ഈ വിഷയത്തിൽ പരക്കെ അറിയപ്പെട്ട കൽപന, " അത് (പിറവി) കണ്ടാൽ നിങ്ങൾ നോമ്പെടുക്കുകയും, അത് (പിറവി) കണ്ടാൽ നിങ്ങൾ നോമ്പ് അവസാനിപ്പിക്കുകകയും ചെയ്യുക " എന്ന അബുഹുറൈറ റദിയ-ള്ളാഹു അൻഹു രിവായത് ചെയ്ത ഹദീസാണ്.
 
ഈ ഹദീസിന്റെ സ്ഥിരീകരണത്തിലോ അതിന്റെ പ്രാമാണികതയിലോ ആർക്കും തർക്കമില്ല.
 
അതിന് പുറമെ, മാസപ്പിറവി സ്ഥിരീകരണവുമായി ബന്ധപ്പെട്ട് നബി H യും സ്വഹാബത്തും സലഫുകളും പൗരാണികരും ആധുനിക-രുമായ അഹ്‌ലുസ്സുന്നത്തിന്റെ ഇന്നോളമുള്ള ഉലമാക്കളും സ്വീകരിച്ചു പോരുന്ന വ്യവസ്ഥാപിതമായ രീതി നഗ്ന നേത്രങ്ങൾ കൊണ്ടുള്ള പിറവി ദർശനം തന്നെയാണ്. അക്കാര്യത്തിലും ആർക്കും തർക്കമില്ല.
 
മുകളിൽ പറഞ്ഞ നിലപാടാണ് മാസപ്പിറവി നിർണ്ണയത്തിലെ ആധികാരികമായ നിലപാട്.
 
ഇതിനെതിരായ മുഴുവൻ വാദങ്ങളും ബുദ്ധിപരമായ വ്യാഖ്യാനങ്ങളോ അടിസ്ഥാനരഹിതമായ വാദങ്ങളോ ആണ്. അതായത്, പ്രാമാണികവും സ്വീകാര്യവുമായ നിലപാടായി പരിഗണിക്കാൻ കഴിയില്ല എന്ന് തന്നെ. പക്ഷെ, കേരള മുസ്‌ലിങ്ങളിലെ മഹാഭൂരിപക്ഷവും ശറഇനും പ്രമാണ-ത്തിനും വിരുദ്ധമായ നിലപാടാണ് മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് കാലങ്ങളായി സ്വീകരിച്ചു വരുന്നത്.
നോമ്പും പെരുന്നാളുമൊക്കെ നിശ്ചയിക്കേണ്ടത് പിറവി ദർശനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം എന്ന് പറയുന്നവരിൽ ചിലർ, "ഗോളശാസ്ത്രത്തിന്റെ ഖണ്ഡിതമായ കണക്കിന് എതിരാവാൻ പാടില്ല" എന്ന ഒരു ക്ളോസ് കൂടി അവരുടെ വകയായി എഴുതിച്ചേർക്കാറുണ്ട്. ഉത്തരവാദപ്പെട്ട അഥോറിറ്റി കാഴ്ച സ്ഥിരീകരിച്ചാലും കണക്ക് പ്രകാരം കാണില്ലെന്ന് പറഞ്ഞ ദിവസമാണെങ്കിൽ ആ കാഴ്ച അവർ സ്വീകരിക്കില്ല.
 
അതായത്, 2025 മാർച്ച് 29, ശനിയാഴ്ച വൈകീട്ട്, റമദാൻ 29 ന് ശവ്വാൽ പിറവി സ്ഥിരീകരിച്ചതായി സൗദി അറേബ്യ ഔദ്യോഗികമായി പ്രസ്താവിച്ചു. ലോകം മുഴുവൻ ആ വാർത്ത അറിഞ്ഞു. ലോകത്തിന്റെ ഒട്ടു മിക്ക സ്ഥലങ്ങളിലും മാർച്ച് 30 ഞായറാഴ്ച ഈദുൽ ഫിത്ർ ആയി തീരുമാനിച്ചു.
 
എന്നാൽ, കേരളത്തിലെ മഹാ ഭൂരിപക്ഷം മുസ്‌ലിംകളും അത് ചെവിക്കൊള്ളുകയോ പെരുന്നാളായി അംഗീകരിക്കുകയോ ചെയ്തില്ല. പിറവി നിർണ്ണയത്തിൽ ഗോളശാസ്‌ത്ര കണക്കിനെ മാത്രം അവലം-ബിക്കുന്ന മർകസ് ദഅവ മുജാഹിദുകൾ, അന്നേ ദിവസം പിറവി ദർശനം അസാധ്യമാണെന്ന് ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ നേരത്തെ തന്നെ പ്രസ്താവിച്ചിട്ടുണ്ട് എന്ന ഞൊണ്ടി ന്യായം പറഞ്ഞ് സൗദിയുടെ മാസപ്പിറവി സ്ഥിരീകരണം തള്ളിക്കളഞ്ഞു.
 
അതോടെ ഈ വർഷത്തെ റമദാൻ മുപ്പത് തികക്കുന്ന ലോകത്തെ ഏക വിഭാഗം അവരായി !
 
നോക്കൂ, മാസപ്പിറവിയുമായി ബന്ധപ്പെട്ട് നബി H യുടെ കല്‍പനയെക്കാൾ ഈ കള്ള കണക്കന്മാർക്ക് കൂറ് ആസ്ട്രോണമി സെൻറ്ററിനോടാണ്.
 
ഒരു മുസ്‌ലിം ഭരണാധികാരി ആധികാരികമായി സ്ഥിരീകരിച്ച പിറവി ദർശനം തള്ളാൻ അവർ പറഞ്ഞ ന്യായം ഗോളശാസ്‌ത്ര കണക്കാ-ണെന്ന കാര്യം പ്രത്യേകം ഓർക്കുക ! കാഴ്ചയെ അവലംബിക്കണം എന്ന നബി H യുടെ കൽപനയെ അവർ തിരസ്കരിക്കുകയും, നബി ചര്യക്ക് എതിരായ ഗോളശാസ്‌ത്ര കണക്കിനെ അവർ അവലംബി-ക്കുകയും ചെയ്തു. ഈ നിലപാട് പ്രമാണങ്ങൾക്ക് വിരുദ്ധമാണ്.
 
ഇനി വേറെ ചിലരുണ്ട്. അവർക്ക് അവരുടെ കുപ്പയിൽ തന്നെ മാസ-പ്പിറവി കണ്ടാലേ സ്വീകരിക്കുകയുള്ളൂ. അതും കണക്കിന് എതിരാകാത്ത കാഴ്ച തന്നെ വേണം. "കണക്കിന് എതിരാകാത്ത കാഴ്ച" എന്നതിന്റെ ആധികാരികതയും അടിസ്ഥാനവുമൊന്നും ആരും ചോദിക്കരുത്. ബഡായി അല്ലാതെ സ്വീകാര്യമായ യാതൊരു ഉത്തരവും അതിനൊ-ന്നുമുണ്ടാകില്ല. സ്വന്തം വീട്ടുവളപ്പിൽ കാണുകയും സ്വന്തം കമ്മറ്റി ചെയർമാൻ അംഗീകരിക്കുകയും ചെയ്യാത്തതിനാൽ അവരും വേറിട്ടു. മാത്രവുമല്ല അവർക്ക് 28 നോമ്പേ തികഞ്ഞിട്ടുണ്ടായിരുന്നുള്ളു.
 
ഇനി വേറെ ഒരു കൂട്ടരുണ്ട്. അവർക്ക് താരതമ്യേനെ കാര്യം തിരിഞ്ഞി-ട്ടുണ്ട്. പക്ഷെ വകതിരിവ് അശേഷമില്ല ! ലോകത്ത് എവിടെ മാസപ്പിറവി സ്ഥിരീകരണം ഉണ്ടായാലും അത് സ്വീകരിക്കണമെന്ന അഭിപ്രായം അവർക്കുണ്ട്. ഞാവൽ പഴുത്തപ്പോൾ കാക്കക്ക് വായിൽ പുണ്ണ് എന്ന് പറഞ്ഞ പോലെയാണ് ഇവരുടെ കാര്യം. മഹാ കഷ്ടമെന്നല്ലാതെ എന്ത് പറയാൻ ?!
 
ശവ്വാൽ പിറവി അംഗീകരിക്കുന്നുണ്ടെങ്കിലും പെരുന്നാൾ ആഘോ-ഷിക്കാൻ പാടില്ല ! കാരണം നാട്ടുകാർക്ക് ആർക്കും അന്ന് പെരുന്നാളില്ല. അതായത് പിറവി ദർശനത്തിന്റെ സ്ഥിരീകരണം അംഗീകരിക്കാ-തിരിക്കുകയും പ്രാമാണികവിരുദ്ധമായ മുടന്തൻ ന്യായങ്ങൾ പറഞ്ഞു പെരുന്നാളാഘോഷിക്കാതെ മാറി നിൽക്കുകയും ചെയ്യുന്ന ഭൂരിപക്ഷ-ത്തിന്റെ കൂടെയാണ് അവർ നിലയുറപ്പിച്ചത്. ഇതെങ്ങനെ ശരിയാകും?
 
സത്യത്തിന്റെ കൂടെ നിൽക്കുന്നതിനു പകരം അവർ, തെറ്റായ നിലപാട് സ്വീകരിച്ച ഭൂരിപക്ഷത്തിന്റെ കൂടെ നിന്നു. അതിന് ഇവർക്കുള്ള ന്യായം, ഇവ്വിഷയകമായി ഹദീസുകളിൽ വന്നിട്ടുള്ള, അൽ ജമാഅ, അന്നാസ്, തുടങ്ങിയ ചില സാങ്കേതിക ശബ്ദങ്ങളെ തെറ്റായി മനസ്സിലാക്കി എന്നുള്ളതാണ്. വാസ്തവത്തിൽ മുകളിലെ സംജ്ഞകൾ കൊണ്ട് അർ-ത്ഥമാക്കുന്നത്, ബൈഅത് ചെയ്യപ്പെട്ട ഭരണാധികാരിയും ബൈഅത് നൽകിയ പ്രജകളും ചേർന്ന മുസ്‌ലിം സമൂഹം എന്ന അർത്ഥത്തിലാണ്. മുസ്‌ലിം ഭരണാധികാരിയും ഭരണീയരും ചേർന്ന മുസ്‌ലിം സമൂഹത്തി-നാണ് അൽ ജമാഅ എന്ന് പറയുന്നത്. അതേ അർത്ഥത്തിലാണ് മുക-ളിൽ സൂചിപ്പിച്ച മറ്റു പദങ്ങളും ഈ സന്ദർഭത്തിൽ ഉപയോഗിച്ചിട്ടുള്ളത്.
 
അബൂ ഹുറൈറ റദിയള്ളാഹു അൻഹു രിവായത് ചെയ്യുന്ന ഇബ്നു മാജയുടെ ഹദീസിൽ "ഫിത്ർ, നിങ്ങൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന ദിവസവും, അദ്ഹാ നിങ്ങൾ ബലിപെരുന്നാൾ ആഘോഷിക്കുന്ന ദിവസവുമാണ്." (സുനൻ ഇബ്നു മാജഃ)
 
ഈ ഹദീസിനെ വ്യാഖ്യാനിച്ചു കൊണ്ട് അബുൽ ഹസൻ അസ്സിന്ദി റഹിമഹുള്ള പറഞ്ഞു : "... ഇത്തരം കാര്യങ്ങളിൽ വ്യക്തികൾക്ക് യാതൊരു സ്വാധീനവുമില്ല. അവർക്കതിൽ തനിച്ചു നിൽക്കാനും പാടില്ല. മറിച്ച്, ഇത്തരം കാര്യങ്ങൾ ഭരണാധികാരിയിലേക്കും പ്രജകളി-ലേക്കുമാണ് മടക്കപ്പെടുക. വ്യക്തികൾക്കതിൽ ഭരണാധികാരിയെയും പ്രജകളെയും പിൻപറ്റൽ നിർബന്ധമാണ്. തദടിസ്ഥാനത്തിൽ ഒരാൾ പിറവി ദർശിക്കുകയും ഭരണാധികാരി അയാളുടെ സാക്ഷ്യം തള്ളുകയും ചെയ്‌താൽ അദ്ദേഹത്തിന് (ഭരണാധികാരിയും പ്രജകളും അടങ്ങുന്ന) അൽ ജമാഅ പിന്തുടരൽ നിർബന്ധവുമാണ്‌."
(സിന്ദി സുനനു ഇബിനു മാജക്ക് എഴുതിയ ഹാഷിയയിൽ നിന്ന്)
 
അപ്പോൾ "ഭൂരിപക്ഷം" എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് തികച്ചും വ്യവസ്ഥാപിതമായ ഒരു നേതൃത്വത്തെയും അനുസരണ പ്രതിജ്ഞ ചെയ്ത പ്രജകളെയുമാണ്. അല്ലാതെ, യാതൊരു വ്യവസ്ഥക്കും വഴങ്ങാതെ, പ്രമാണരേഖകൾക്കു കീഴ്‌പെടാതെ നിൽക്കുന്ന ആൾക്കൂട്ട-ത്തിനല്ല; അവർ ഭൂരിപക്ഷമായാലും ! അത് കൊണ്ട് തന്നെ, മാസപ്പിറവി ദർശനം സ്ഥിരപ്പെട്ടു കഴിഞ്ഞാൽ, അതിന്റെ താൽപര്യമനുസരിച്ച് അമല് ചെയ്യൽ നിർബന്ധമാണ്. ഭൂരിപക്ഷം എതിരാണ് എന്ന വാദം, അമല് ചെയ്യാതിരിക്കാനുള്ള ന്യായമല്ല. കാരണം, അവർ സത്യം ബോധ്യപ്പെട്ടിട്ടും സ്വീകരിക്കാതെ അതിനോട് പുറം തിരിഞ്ഞു നിൽക്കുന്ന-വരാണ്. എന്നാൽ ഒരാളുടെ കഴിവിൽ പെടാത്ത കാരണങ്ങൾ കൊണ്ട്, അമല് ചെയ്യാൻ അസൗകര്യം നേരിടുന്ന പക്ഷം അവരുടെ വിധി "ഒഴിവുകഴിവുകാരന്റെ"തുമാണ്.
 
ഭൂരിപക്ഷം എന്നത് ഒരിക്കലും പരിഗണിക്കപ്പെടേണ്ട ഒരു വിഭാഗമേയല്ല. അള്ളാഹു ഖുർആനിൽ ഇരുപതോളം സ്ഥലത്ത് ഭൂരിപക്ഷത്തെ അധിക്ഷേപിക്കുന്നതായി കാണാം.
 
മതപരമായ പല വിഷയങ്ങളിലും പ്രമാണങ്ങളെ വിട്ട്, സ്വന്തം ബുദ്ധിയും യുക്തിയും അവലംബമാക്കുകയും സുന്നത്തിന്‌ വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നവർ മാസപ്പിറവിയുമായി ബന്ധപ്പെട്ടും, സുന്നത്തിൽ നിന്ന് വിട്ടു മാറി, സ്വന്തം യുക്തിയും നാട്ടാചാരവും പ്രായോഗികതയും  സ്വീകരിക്കുന്നുവെന്ന് മാത്രം.
 
—  ബശീർ പുത്തൂർ 
01 ശവ്വാൽ 1446 / 30 മാർച്ച് 2025
0 Comments

എല്ലാ ഖുനൂത്തും ബിദ്അത്തല്ല!

27/3/2025

0 Comments

 
നബി صلى اللّه عليه وسلم യുടെ പൗത്രനായ ഹസൻ ബിൻ അലി رضي اللّه عنهما നിവേദനം. താഴെ പറയുന്ന ഈ വചനങ്ങൾ വിത്റിൽ ചൊല്ലാൻ വേണ്ടി നബി صلى اللّه عليه وسلم യാണ് എനിക്ക് പഠിപ്പിച്ചു തന്നത്...
 
Your browser does not support viewing this document. Click here to download the document.
Download Article (PDF)

​بسم الله الرحمن الرحيم
​
عَن الْحَسَنِ بْنِ عَلِيٍّ ــ رَضِيَ اللهُ عَنْهُمَا ــ قَالَ : عَلَّمَنِي رَسُولُ اللهِ ــ صَلَّى اللهُ عَلَيْهِ وَسَلَّمَ ــ هَؤُلَاءِ الْكَلِمَاتِ فِي الْوِتْرِ
 
اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ، وَبَارِكْ لِي فِيمَا أَعْطَيْتَ، وَقِنِي شَرَّ مَا قَضَيْتَ، فَإِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ، وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ، وَلَا يَعِزُّ مَنْ عَادَيْتَ تَبَارَكْتَ رَبَّنَا وَتَعَالَيْتَ، لَا مَنْجَا مِنْكَ إِلَّا إِلَيْكَ
 
[انظر: أصل صفة صلاة النبي ــ صلى الله عليه وسلم ــ  للإمام الألباني]

​സുബ്ഹ് നമസ്‌കാരത്തിലെ അവസാന റക്‌അത്തിൽ ഇഅ്‌തി-ദാലിനു ശേഷം സ്ഥിരമായി ഖുനൂത് ഓതുന്ന രീതി ശാഫിഈ മദ്ഹബിലുണ്ട്. അത് നബിചര്യയിൽ സ്ഥിരപ്പെട്ടതല്ല; ഒരു നൂതന കാര്യമാണ്.
 
സുബ്ഹിലെ മേൽ ഖുനൂതിനോടുള്ള വിരോധത്തിൽ പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട വിത്റിലെ ഖുനൂതിനെ കൂടി നിഷേധിക്കുന്ന ഒരു പ്രവണത കേരളത്തിലെ മുജാഹിദുകൾക്കിടയിൽ സാർവ്വത്രികമാണ്. അത് പ്രമാണ വിരുദ്ധമായ നിലപാടാണ്; അതിരുവിട്ട നടപടിയാണ്.
 
മുസ്‌ലിംകൾക്ക് വലിയ ആപത്ത് വരുമ്പോൾ അഞ്ചു നേരത്തെ നിർബ്ബന്ധ നമസ്‌കാരങ്ങളിലും അവസാന റക്‌അത്തിൽ റുകൂഇനു ശേഷം നടത്തുന്ന നാസിലത്തിന്റെ ഖുനൂതും നബിചര്യയിൽ സ്ഥിര-പ്പെട്ടിട്ടുള്ളതാണ്.
 
ആചാര സംബന്ധമായ വലിയ വൈചിത്ര്യം തന്നെ ഖുനൂത്തിന്റെ കാര്യത്തിൽ കാണാൻ സാധിക്കും. വിത്ർ നമസ്‌കാരത്തിൽ റുകൂഇനു മുമ്പ് നടത്തേണ്ട ഖുനൂതിൽ ചൊല്ലാൻ നബി ﷺ തന്റെ പൗത്രനെ പഠിപ്പിച്ച ദുആയാണ് ശാഫിഇകൾ സുബ്ഹ് നമസ്‌കാ-രത്തിൽ ഇഅ്‌തിദാലിനു ശേഷം നടത്തുന്ന ഖുനൂതിൽ ചൊല്ലാൻ ഉപയോഗിക്കുന്നത്. അതേ സമയം ഹനഫികൾ, ഉമർ رضي الله عنه നാസിലത്തിന്റെ ഖുനൂത്തിൽ ചൊല്ലിയിരുന്ന ദുആയാണ് വിത്റിലെ ഖുനൂതിൽ ചൊല്ലാൻ ഉപയോഗിക്കുന്നത്. എന്നാൽ മുജാഹിദുകൾ വിതർ നമസ്ക്‌കാരത്തിലെ ഖുനൂതിനെ തന്നെ പാടെ നിഷേധിച്ച് തള്ളുകയും ചെയ്യുന്നു. ശാഫിഇകൾ വിഷയത്തിന്റെ ഒരറ്റത്തേക്ക് വ്യതിചലിക്കുന്ന, ഹനഫികൾ അതിന്റെ മറ്റേ അറ്റത്തേക്ക് തെന്നിപ്പോകുന്ന, മുജാഹിദ് കളത്തിന് പുറത്തേക്ക് തെറിച്ച് വീഴുന്ന ഈ കാഴ്‌ച വിചിത്രം തന്നെ! സുന്നത്ത് അനുസരിച്ച് ഖുനൂത് എടുക്കുന്നവർ വിരളം എന്നേ പറയേണ്ടൂ. അത് സത്യത്തിനു പറഞ്ഞതുമാണല്ലോ.
 
ചുരുക്കത്തിൽ, വിത്റിലെ ഖുനൂത് നബിചര്യയിൽ സ്ഥിരപ്പെട്ടതാണ്. അത് റുകൂഇന് മുമ്പാണ് നിർവ്വഹിക്കേണ്ടത്. അതിനുള്ള ദുആ ഇപ്രകാരമാണ്:
 
നബി ﷺ യുടെ പൗത്രനായ ഹസൻ ബിൻ അലി رضي الله عنه നിവേദനം. താഴെ പറയുന്ന ഈ വചനങ്ങൾ വിത്റിൽ ചൊല്ലാൻ വേണ്ടി നബി ﷺ യാണ് എനിക്ക് പഠിപ്പിച്ചു തന്നത്:
​അല്ലാഹുവേ, നീ നേർവഴി കാണിച്ചവരുടെ കൂട്ടത്തിൽ എനിക്കും നേർവഴി കാണിച്ചു തരേണമേ.
اللّٰهُمَّ اهْدِنِي فِيمَنْ هَدَيْتَ
അല്ലാഹുവിനെ വിളിക്കാൻ 'യാ അല്ലാഹ് ' എന്നതിനു പകരം, അറബിയിൽ ഉപയോഗിക്കുന്ന മറ്റൊരു പദമാണ് 'അല്ലാഹുമ്മ' എന്നത്. തുടക്കത്തിലെ 'യാ' എന്ന അവ്യയം വിട്ടുകളയുകയും പകരമായി അന്ത്യത്തിൽ ദ്വിത്വത്തോടു കൂടിയ 'മീം' ചേർക്കുകയുമാണ് ചെയ്‌തിട്ടുള്ളത്.
 
അല്ലാഹുവേ, നി എനിക്ക് സന്മാർഗ്ഗം വ്യക്തമാക്കിത്തരികയും (هِدَايَةُ الْبَيَانِ) അത് സ്വീകരിക്കാനുള്ള തൗഫീഖ് (هِدَايَةُ الْتَّوْفِيقِ) നല്കുകയും ചെയ്യണേ.
അല്ലാഹുവിന്റെ ദൂതന്മാർ, അവരെ സത്യപ്പെടുത്തിയ സാത്വികരായ സ്വിദ്ദീഖുകൾ, സത്യത്തിന്റെ പ്രയോക്താക്കളും വാഹകരുമായ ശുഹദാക്കൾ, സജ്ജനങ്ങൾ പോലുള്ളവർക്കാണ് അല്ലാഹു ഹിദായത്ത് നൽകിയിട്ടുള്ളത്. അവരുടെ കൂട്ടത്തിലുൾപ്പെടുത്തി, എന്നെയും നീ ഹിദായത്ത് നൽകി അനുഗ്രഹി-ക്കേണമേ.

നീ സൗഖ്യം നല്കിയവരിൽ എനിക്കും സൗഖ്യം നൽകേണമേ
وَعَافِنِي فِيمَنْ عَافَيْتَ
ഹിദായത്ത് കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ അനുഗ്രഹം ആഫിയ-ത്താണ്. ആഫിയത്ത് അഥവാ സൗഖ്യം ലഭിച്ച വ്യക്തിക്ക് കടുത്ത രോഗങ്ങളും വേദനകളുമില്ലാതെ, തീക്ഷ്‌ണമായ പരീക്ഷണങ്ങളും വിഷമ-ങ്ങളുമില്ലാതെ, സമാധാന പൂർണ്ണമായ വിശിഷ്‌ടജീവിതം നയിക്കാനുള്ള ഭാഗ്യമാണ് ലഭിക്കുന്നത്. ഇഹത്തിലും പരത്തിലും സംതൃപ്തമായ ജീവിതം! പരീക്ഷണങ്ങളും അവ സഹിക്കാനുള്ള ക്ഷമയും ലഭിക്കുന്നതിനെക്കാളും മധുരം ആഫിയത്തും അതിനു നന്ദി കാണിക്കാനുള്ള മനസ്സും ലഭിക്കു-ന്നതിനായിരിക്കും. അങ്ങനെ ഇഹത്തിലും പരത്തിലും ആഫിയത്ത് ലഭിച്ചിട്ടുള്ള, അതിന് അല്ലാഹുവിനോട് നന്ദി കാണിക്കുന്ന മഹാഭാഗ്യ-വാന്മാരുടെ ഗണത്തിൽ എന്നെ നീ ഉൾപ്പെടുത്തേണമേ.

​നിന്റെ സവിശേഷ സഹായം (വിലായത്ത്) നല്​കി, നീ സംരക്ഷണം ഏറ്റെടുത്തവരിൽ ഉൾപ്പെടുത്തി, എനിക്കും വിലായത്ത് നല്​കി, എന്റെ സംരക്ഷണവും നീ ഏറ്റെടുക്കേണമേ.
وَتَوَلَّنِي فِيمَنْ تَوَلَّيْتَ
അല്ലാഹു അവന്റെ ഇഷ്‌ടദാസന്മാർക്ക് നൽകുന്ന പ്രത്യേകമായ സഹായത്തിനും പിന്തുണക്കുമാണ് വിലായത്ത് എന്ന് പറയുന്നത്. ഏതൊരുവന് അല്ലാഹു വിലായത്ത് നൽകുന്നുവോ അവന്റെ കാര്യം അല്ലാഹു ഏറ്റെടുത്തു കഴിഞ്ഞു. അല്ലാഹു ഒരുവനെ ഏറ്റെടുത്താൽ അവനെ ആർക്കും അതിജയിക്കാനാവില്ല. അത് ഇഷ്ടദാസന്മാർക്ക് ലഭിക്കുന്ന വിശിഷ്‌ടമായ ഉബൂദിയ്യത്തിന്റെ പദവിയാണ്. ആ ഉൽകൃഷ്‌ടമായ പദവി ലഭിക്കുന്നവരുടെ കൂട്ടത്തിൽ റബ്ബേ, നീ എന്നെയും ഉൾപ്പെടുത്തേണമേ.

​എനിക്കു നീ നല്​കിയതിൽ, നീ ബറകത്ത്‌  ചൊരിയേണമേ.
وَبَارِكْ لِي فِيمَا أَعْطَيْتَ
എന്ത് ലഭിച്ചു, എത്ര ലഭിച്ചു എന്നതിലല്ല കാര്യം, ലഭിച്ചതിൽ ബറകത്ത് ഉണ്ടോ എന്നതാണു പ്രശ്‌നം. പലതും വലിയ അളവിൽ ലഭിച്ച പലരെയും നാം കാണുന്നു. അത് സ്വസ്ഥമായി അനുഭവിക്കാനുള്ള ഭാഗ്യം അവർ-ക്കില്ല. അനുഭവിക്കാൻ കഴിയുന്നില്ല എന്നതു മാത്രമല്ല പലരുടെയും പ്രശ്‌നം. ലഭിച്ച കാര്യങ്ങൾ തന്നെ വലിയ പരീക്ഷണവും ദൗർഭാഗ്യ-ഹേതുവുമായിത്തീരുന്നു എന്നതു കൂടിയാണ്. അതിനാൽ അല്ലാഹു നൽകുന്നതെന്തോ അതിൽ ബറകത്ത്‌ ചൊരിയണേ എന്നതായിരിക്കണം വിശ്വാസിയുടെ പ്രാർത്ഥന.
 
അല്ലാഹു നൽകുന്ന ഒരു നന്മ. അത് വർദ്ധിത വീര്യത്തിലും നിലച്ചു പോകാത്ത നിലയിലും വ്യാപകമായ തോതിലും ലഭിക്കുന്നുവെങ്കിൽ അതിന് അറബിയിൽ ബറകത്ത് എന്ന് പറയും. അല്ലാഹുവേ, എനിക്കു നീ നൽകുന്നതിൽ നീ ബറകത്ത് ചൊരിയണേ, റഹ്‌മാനേ!
​
നിന്റെ നിർണ്ണയത്തിൽ ദോഷകരമാ-യുള്ളതെന്തോ അതിൽനിന്ന് നീ എന്നെ സംരക്ഷിക്കേണമേ. നീയാണ് വിധിക്കുന്നത്; നിന്റെമേൽ വിധിക്കപ്പെടുന്ന പ്രശ്നമില്ല.
وَقِنِي شَرَّ مَا قَضَيْتَ
 فَإِنَّكَ تَقْضِي  وَلَا يُقْضَى عَلَيْكَ
എല്ലാം അല്ലാഹുവിന്റെ ആദിയായ അറിവിൽ മുൻകഴിഞ്ഞിട്ടുള്ളതാണ്. അത് ലൗഹിൽ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. ലൗഹിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ തന്നെ പല ഘട്ടങ്ങളിലായി വീണ്ടും നിർണ്ണയം ചെയ്യപ്പെടുന്ന കാര്യം പ്രമാണങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഒരു ആയുസ് കാലത്തേക്കുള്ള നിർണ്ണയം, ഒരു വർഷത്തേക്കുള്ള നിർണ്ണയം.. അങ്ങ-നെയുള്ളവ ഉദാഹരണം.
 
എല്ലാം അല്ലാഹുവിന്റെ നിർണ്ണയം. നന്മയും തിന്മയുമെല്ലാം അവനിൽ-നിന്നുള്ളത്. നന്മ, തിന്മ എന്നതു തന്നെ യഥാർത്ഥത്തിൽ ആപേക്ഷികവും. മനുഷ്യാനുഭവങ്ങളെ അപേക്ഷിച്ചാണ് ആ വേർതിരിവ്. അത് ഭാഗികവും താൽക്കാലികവും മാത്രമാണ്. നമുക്ക് തിന്മയായി അനുഭവപ്പെടുന്ന കാര്യങ്ങളിൽനിന്ന് രക്ഷയും കാവലും ചോദിക്കാം. നാം ചോദിക്കുമോ, ഇല്ലയോ? അത് സ്വീകരിക്കപ്പെടുമോ, ഇല്ലയോ? അക്കാര്യം അല്ലാഹു മുൻകൂട്ടി അറിയുന്നു അതതിന്റെ ഘട്ടങ്ങളിൽ അത് നിർണ്ണയിക്കപ്പെടുന്നു, രേഖപ്പെടുത്തപ്പെടുന്നു.
 
« അല്ലാഹു താൻ ഉദ്ദേശിക്കുന്നത് മായ്ച്ചുകളയുന്നു, താൻ ഉദ്ദേശിക്കുന്നത് സ്ഥിരപ്പെടുത്തുന്നു. മൂലഗ്രന്ഥം അവന്റെറെ പക്കലുണ്ട് താനും.» (റഅദ്: 39) അതിനാൽ നാം കാവൽ തേടുക, നമുക്ക് ദോഷകരമായി അനുഭവ-പ്പെടുന്ന കാര്യങ്ങളെ കുറിച്ച്.
 
അല്ലാഹു സൂക്ഷ്‌മമായി അറിയുന്നവനും എല്ലാറ്റിനും കഴിവുള്ളവനുമാണ്. കാര്യങ്ങൾ യഥാവിധം നിർണ്ണയിക്കുന്നതും നടപ്പിലാക്കുന്നതും അവനാണ്. അവന്റെ മേൽ വിധിക്കാൻ ആരുമില്ല. അവൻ്റെ വിധിയെ റദ്ദ് ചെയ്യാനോ വിളംബം വരുത്താനോ ആർക്കും സാധിക്കുകയുമില്ല. സർവ്വാധിപത്യവും അവനാണ്. അവന്റെ കാവലിലും കാരുണ്യത്തിലുമല്ലാതെ മറ്റെന്തിലാണ് നമുക്ക് പ്രതീക്ഷയർപ്പിക്കാനാവുക?

തീർച്ചയായും കാര്യം, നീ പിന്തുണച്ചവൻ ഒരിക്കലും അപമാനിതനാവേണ്ടി വരില്ല; നീ വിരോധം കാണിച്ചവന് ഒരിക്കലും അന്തസ്സ് കൈവരികയുമില്ല.
وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ
 وَلَا يَعِزُّ مَنْ عَادَيْتَ
ദൃശ്യവും അദൃശ്യവുമായ, സൂക്ഷ്‌മവും സ്ഥൂലവുമായ, ജീവീയവും അജീവീയ-വുമായ, മൂർത്തവും അമൂർത്തവുമായ മുഴുവൻ അണ്ഡകടാഹങ്ങളുടെയും സ്രഷ്‌ടാവും അധിപനുമായ അല്ലാഹു, അവൻ ഒരുവനെ പിന്തുണച്ചാൽ അവനാണ് സുരക്ഷിതൻ. അവനാണ് അന്തസ്സുള്ളവൻ. അല്ലാഹു ഒരു-വനോട് വിരോധം വെക്കുന്നതു പോകട്ടെ, അവഗണിച്ചാൽ അവനാണ് നാണം കെട്ട പരാജിതൻ.

ഞങ്ങളുടെ റബ്ബേ, എല്ലാ നന്മകളുടെയും ഉടയവനാണു നീ. എല്ലാ ഔന്നത്യങ്ങൾക്കും ഉപരിയിലാണു നീ.
 تَبَارَكْتَ رَبَّنَا وَتَعَالَيْتَ
ഏവർക്കും ലഭിക്കുന്ന, അളവറ്റ, നിലക്കാത്ത നന്മകളുടെ ഉടമയാണ് ഞങ്ങളുടെ റബ്ബ്. സർവ്വശ്വര്യങ്ങൾക്കും അഭിവൃദ്ധികൾക്കും ഉടയവൻ അവൻ മാത്രം. സൃഷ്ട‌ിക്കും സമഷ്ട‌ിക്കും നിർലോഭം വാരിക്കോരി കൊടു-ക്കുന്നവൻ. മഹത്വത്തിന്റെയും ഔന്നത്യത്തിൻ്റെയും ഉയരങ്ങളിൽ വാഴുന്നവൻ. അവനെ വാഴ്​ത്താനുള്ള ഈ രണ്ട് ചെറുവചനങ്ങൾ ഉൾക്കൊള്ളുന്ന ആശയങ്ങളുടെ അടരുകൾ അപാരം തന്നെ. അല്ലാഹു-വിന്റെ അപദാനങ്ങൾ, മഹാകൃത്യങ്ങൾ, അവ വിളംബരം ചെയ്യുന്ന ഐശ്വര്യങ്ങൾ... ഇതെല്ലാമാണ് ഒന്നാമത്തെ വചനം ദ്യോതിപ്പിക്കുന്നത്. അവന്റെ സത്താപരവും ആശയപരവുമായ ഔന്നത്യം വിളിച്ചോതുന്ന, സൃഷ്ടികൾക്കതീതനായി, അർശിനും മീതെ, ഉയരങ്ങൾക്കെല്ലാം ഉപരിയിൽ വാഴുന്ന അല്ലാഹുവിന്റെ അതുല്യതയാണ് രണ്ടാമത്തെ വചനം ധ്വനിപ്പിക്കുന്നത്.

​നിന്നിൽനിന്ന് നിന്നിലേക്ക്, അല്ലാതെ മറ്റൊരു രക്ഷാസ്ഥാനമോ അഭയ കേന്ദ്രമോ ഇല്ല.
 لَا مَنْجَا مِنْكَ إِلَّا إِلَيْكَ
എല്ലാം അല്ലാഹുവിന്റെ മാത്രം സൃഷ്‌ടികൾ. നിർണ്ണയിക്കപ്പെട്ട കാലാവധി തീരുമ്പോൾ ഓരോരുത്തരും മടങ്ങേണ്ടതും ഒടുങ്ങേണ്ടതും അവനിലേക്കു തന്നെ. അവനെ കബളിപ്പിക്കാനാവില്ല. അവനിൽനിന്ന് കടന്നുകളയാനുമാവില്ല. അവന്റെ അടുക്കൽനിന്ന് ഓടിപ്പോകാൻ ഓരു അഭയകേന്ദ്രമോ സുരക്ഷാ താവളമോ ഇല്ല — അവനിൽനിന്ന് അവനി-ലേക്കു മാത്രം, മറ്റൊരിടവുമില്ല ചെന്നവസാനിക്കാൻ. അല്ലാഹു തന്നെ ചോദിക്കുന്നത്: « അപ്പോൾ നിങ്ങൾ എവിടേക്കാണ് പോവുക?! » (തക്‌​വീർ : 26) എന്നാണ്. അതെ, നാം പറയുക: അവനിലേക്ക് മാത്രം!
 
ഖുനൂതിന്റെ വേളയിൽ കൈ ഉയർത്തുന്നതും, പിന്തുടർന്നു നമസ്‌കരി-ക്കുന്നവർ കൈ ഉയർത്തി ആമീൻ ചൊല്ലുന്നതും, അതു പോലെ ഖുനൂതിന്റെ അവസാനത്തിൽ നബി ﷺ യുടെ പേരിൽ (وَصَلَّى اللهُ عَلَى النَّبِيِّ الْأُمِّيِّ) പോലെ ചുരുങ്ങിയ വാക്കിൽ സ്വലാത് ചൊല്ലുന്നതും കൂടി സലഫുകളുടെ ചര്യയിൽ സ്ഥിരപ്പെട്ടിരിക്കുന്നു. ഉമർ رضي الله عنه തറാവീഹിന് ഇമാമായി നിശ്ചയിച്ച ഉബയ്യു ബിൻ കഅ്ബ് رضي الله عنه, അബൂ ഹലീമഃ മുആദുൽ ഖാരി رضي الله عنه എന്നീ സ്വഹാബിമാർ നടത്തിയ ഖുനൂതിനെ കുറിച്ചുള്ള വിവരണത്തിൽ ഇക്കാര്യം പ്രസ്‌താ-വിച്ചിട്ടുണ്ട്.
 
— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്  حفظه الله
 27 റമദാൻ 1446 / 27 മാർച്ച് 2025
0 Comments

ഫിത്വ്ർ സകാത്

26/3/2025

0 Comments

 
  • ഫിത്വ്ർ സകാത് ഭക്ഷണ വിഭവമാണ്
  • ഫിത്വ്ർ സകാത് ഇബാദത്താണ്
  • ഫിത്വ്ർ സകാത് വ്യക്തികതമാണ്
  • ഫിത്വ്ർ സകാത് പൈസയല്ല
  • ഫിത്വ്ർ സകാത് ശേഖരിക്കാനുള്ള അവകാശം ഭരണാധികാരിയിൽ നിക്ഷിപ്തമാണ്
  • ഫിത്വ്‌ർ സകാത് ഭക്ഷണത്തിനു പകരമായി പൈസ നൽകിയാൽ ഹഖ് വീടില്ല
  • ഭക്ഷണത്തിനു പകരമായി പൈസയായി നിശ്ചയിക്കാൻ ആർക്കും അവകാശമില്ല
  • ഫിത്വ്ർ സകാത്തിന്റെ തോത് സ്വാഉ അടിസ്ഥാനപ്പെടുത്തിയാണ്; തൂക്കമല്ല
    ​
    ​— ബഷീർ പുത്തൂർ
0 Comments

ഖിയാമുല്ലൈൽ: ഉത്തമ തലമുറയുടെ സുന്നത്ത് പിന്തുടരുക

21/3/2025

0 Comments

 
Picture
​عِمْرَانُ بْنُ حُدَيْرٍ رَحِمَهُ اللَّهُ: أَرْسَلْتُ إِلَى الْحَسَنِ رَحِمَهُ اللَّهُ فَسَأَلْتُهُ عَنْ صَلَاةِ الْعِشَاءِ فِي رَمَضَانَ أَنُصَلِّي، ثُمَّ نَرْجِعُ إِلَى بُيُوتِنَا فَنَنَامُ، ثُمَّ نَعُودُ بَعْدَ ذَلِكَ؟  فَأَبَى، قَالَ: "لَا، صَلَاةُ الْعِشَاءِ ثُمَّ الْقِيَامُ"
 أَبُو دَاوُدَ رَحِمَهُ اللَّهُ: قِيلَ لِأَحْمَدَ رَحِمَهُ اللَّهُ وَأَنَا أَسْمَعُ يُؤَخَّرُ الْقِيَامُ يَعْنِي التَّرَاوِيحَ إِلَى آخِرِ اللَّيْلِ؟ قَالَ: "لَا، سُنَّةُ الْمُسْلِمِينَ أَحَبُّ إِلَيَّ"- مختصر قيام الليل للمروزي
ഇമ്രാൻ ബിൻ ഹുദൈർ رحمه الله പറയുന്നു: ഹസൻ رحمه الله യുടെ അടു ത്തേക്ക് ഒരാളെ പറഞ്ഞയച്ച്, റമദാനിലെ ഇശാ നമസ്കാരത്തെക്കുറിച്ച് ഞാൻ ചോദിച്ചു: നമ്മൾ അത് നിസ്കരിച്ച് നമ്മുടെ വീടുകളിലേക്ക് മടങ്ങുകയും എന്നിട്ട് ഉറങ്ങുകയും അതിനുശേഷം തിരിച്ചുവരികയും ചെയ്യട്ടെ എന്ന്. അപ്പോൾ അതിന് വിസമ്മതിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: അങ്ങനെ ചെയ്യരുത്, ഇശാ നമസ്കാരം തൊട്ടുടനെ രാത്രി നമസ്കാരവും.

അബൂ ദാവൂദ് رحمه الله പറയുന്നു:  അഹ്‌മദ് ബിൻ ഹമ്പൽ رحمه الله ചോദിക്ക പ്പെടുന്നത് ഞാൻ കേട്ടു: ഖിയാമുല്ലൈൽ അഥവാ തറാവീഹ് രാത്രിയുടെ അവസാനത്തേക്ക് പിന്തിപ്പിക്കാമോ? അദ്ദേഹം പറഞ്ഞു: അരുത്,  മുസ്‌ ലിമീങ്ങളുടെ സുന്നത്താണ് എനിക്കേറ്റവും ഇഷ്ടം.
​
[ഇമാം മർവസിയുടെ ഖിയാമുല്ലൈൽ എന്ന ഗ്രന്ഥത്തിന്റെ സംക്ഷിപ്ത ത്തിൽ നിന്ന്]

- ​അബൂ തൈമിയ്യ ഹനീഫ്
Download Poster
0 Comments

ഫിത്വ്‌ർ സകാത് നൽകേണ്ടത് ധാന്യമായിട്ട് തന്നെ

20/3/2025

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
ഫിത്വ്‌ർ സകാത് നൽകേണ്ടത് ഭക്ഷ്യ വിഭവങ്ങളിൽ നിന്നാണ്. നബി  ﷺ യുടെ കാലത്ത്‌ സ്വഹാബികൾ, കാരക്ക, ബാർലി, ഉണക്കമുന്തിരി, പാൽക്കട്ടി തുടങ്ങിയവ ഫിത്വ്‌ർ സകാത്തായി നൽകിയിരുന്നു. അബൂ സയീദ് അൽ ഖുദ്‌രി റദിയള്ളാഹു അൻഹുവിൽ നിന്നും ഇബ്നു ഉമർ റദിയള്ളാഹു അൻഹുവിൽ നിന്നുമായി ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും രിവായത് ചെയ്യുന്ന ഹദീസുകളിൽ അത് കാണാം. 

  • നബിയോ സ്വഹാബികളോ അവരുടെ ജീവിതത്തിൽ ഒരിക്കൽ പോലും ഫിത്വ്‌ർ സകാത് നാണയമായി നൽകിയതായി രേഖയില്ല.
  • ഫിത്വ്‌ർ സകാത് ഒരു ഇബാദത്താണ്. ഇബാദത്തുകൾ തൗഖീഫിയാണ്. ഏതൊരു ഇബാദത്തും എങ്ങിനെയാണോ നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ട് വന്നത്, അതുപോലെ യാതൊരു ഭേദഗതിയും വരുത്താതെ സ്വീകരിക്കുകയും അമലായി ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ചെയ്യുകയാണ് വേണ്ടത്.
  • ഫിത്വ്‌ർ സകാത് ഭക്ഷ്യവിഭവങ്ങൾക്കു പകരമായി പൈസയായിട്ട് നൽകാൻ പാടില്ല. കാരണം അത് സ്വഹീഹായി വന്ന ഹദീസിനും സ്വഹാബത്തിന്റെ ഫഹ് മിനും അവരുടെ നടപടിക്രമത്തിനും എതിരാണ്.
  • ഫിത്വ്‌ർ സകാത് പൈസയായി നൽകിയാൽ ഹഖ് വീടുകയോ അതിന് അതിന്റെ പ്രതിഫലം ലഭിക്കുകയോ ചെയ്യില്ല. 
  • ഒരാൾക്ക് ഒരു സ്വാഉ എന്ന അളവിലാണ് ഫിത്വ്ർ സകാത് നൽകേണ്ടത്. സമാനമായ തൂക്കം കണക്കാക്കുന്നതിനേക്കാൾ ഉചിതവും സുന്നത്തിനോട് യോചിക്കുന്നതും സ്വാഉ ആണ്.
 
ശൈഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറയുന്നു:
 
“… ഒരാൾ വന്നിട്ട് പറയുകയാണ്, ‘അല്ല, നമുക്ക് പൈസ കൊടുക്കാം അതാണ് സാധുക്കൾക്ക് കൂടുതൽ ഫലപ്രദം.’ അവന് രണ്ട് പ്രാവശ്യം തെറ്റ് പറ്റി.
 
ഒന്നാമത്തേത് : പ്രമാണത്തിന്‌ എതിരായി എന്നതാണ്. ഇതിൽ ഏറ്റവും കുറഞ്ഞ അളവിൽ പറയാനുള്ളത്, വിഷയം ഇബാദ-ത്തുമായി ബന്ധപ്പെട്ടതാണ് എന്നതാണ്.
 
രണ്ടാമത്തേത് : അതിനേക്കാൾ ഗുരുതരമാണ്. ഫിത്വ്‌ർ സകാത് ഭക്ഷ്യവിഭവത്തിൽ നിന്ന് ഒരു സ്വാഉ വീതം നൽകണമെന്ന് നിയമമാക്കിയ അള്ളാഹുവിന്, അഗതികൾക്ക് ഭക്ഷണത്തേക്കാൾ

ഏറ്റവും അനുയോജ്യമായത് പൈസയാണ് എന്ന കാര്യം ഇവർക്ക് മനസ്സിലായ പോലെ മനസിലായില്ല എന്നാണ്…അപ്പോൾ അതിനൊരു ലക്ഷ്യമുണ്ട്.”
[സില്‍സിലതുൽ ഹുദാ വന്നൂർ 274]
 
—  ബശീർ പുത്തൂർ
20 റമദാൻ 1446 / 20 മാർച്ച് 2025
0 Comments

അന്ത്യയാമങ്ങൾ ഇസ്തിഗ്ഫാറിന് നീക്കിവെക്കുക

19/3/2025

0 Comments

 
രാത്രിയുടെ അന്ത്യയാമങ്ങളിൽ പാപമോചനം തേടുന്നവരെ ഒന്നിലധികം തവണ അല്ലാഹു പ്രശംസിച്ചിരിക്കുന്നു. അത്തരം വചനങ്ങളിലും അവയുടെ വ്യാഖ്യാനങ്ങളിലും രാത്രിനമസ്കാരത്തിനു പുറമെ ഇസ്‌തിഗ്ഫാറിന്റെ കാര്യം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കൂടാതെ, പുണ്യവാന്മാർ ആ സമയമാണ് പാപമോചനത്തിനു വേണ്ടി യാചിക്കാൻ തെരഞ്ഞെടുത്തിരുന്നത്...

Your browser does not support viewing this document. Click here to download the document.
Download Article (PDF)
بسم الله الرحمن الرحيم
​
ഏറ്റവും ശ്രേഷ്ഠമായ മാസമാണ് റമദാൻ. അതിൽ ഏറ്റവും ശ്രേഷ്ഠമാണന്ത്യപാദം. അതിലെ ഒറ്റയൊറ്റ രാവുകളിലൊന്നിൽ ആയിരം മാസങ്ങളെക്കാൾ പുണ്യകരമായ ലൈലതുൽ ഖദ്ർ വർഷാവർഷം ആവർത്തിക്കുന്നു.
 
അല്ലാഹുവിന്റെ പ്രതിഫലം മോഹിച്ചു കൊണ്ട് വിശ്വാസപൂർവ്വം ആർ റമദാനിൽ നോമ്പെടുക്കുന്നുവോ, രാത്രി നമസ്കാരം നിർവ്വഹിക്കുന്നുവോ, ഖദ്റിന്റെ രാവിൽ നമസ്കരിക്കുന്നുവോ അവനു മുൻകഴിഞ്ഞ പാപങ്ങളെ-ല്ലാം പൊറുത്തു കിട്ടുമെന്നാണ് ഹദീസിൽ പറയുന്നത്.
 
അല്ലാഹുവിന് വേണ്ടി ഗോപ്യമായി ചെയ്യുന്ന സ്വകാര്യമായ ഒരു സുകൃ-തമായി രാത്രിനമസ്കാരം നിർവ്വഹിക്കുന്നതാണ് ഉത്തമം. വീട്ടിനുള്ളിൽ, രാവിന്റെ മറവിൽ, അവസാന യാമങ്ങളിൽ (أسْحَار) അല്ലാഹുവിനു സമർപ്പിക്കുന്ന രഹസ്യമായ ഇബാദത്തുകൾ ഏറെ ശ്രേഷ്ഠകരമാണ്. രാത്രിനമസ്കാരം, ഖുർആൻ പാരായണം, ദിക്ർ, ദുആ പോലുള്ള സുകൃതങ്ങൾ കൊണ്ട് രാവിന്റെ അവസാന യാമങ്ങൾ ധന്യമാക്കണം. വേഗം എണ്ണിതീർത്ത് പുതുപ്പിനകത്തേക്ക് വലിയുകയെന്നതിലല്ല കാര്യം. അല്ലാഹു ഒന്നാനാകാശത്തിലേക്ക് ഇറങ്ങിവരുന്ന യാമങ്ങളിൽ, അവൻ അനുശാസിക്കും വിധം ആരാധനകളിൽ മുഴുകി, അവനോട് ഉള്ളുരുകി കേണുകൊണ്ടിരിക്കുന്നതിലാണ് മാഹാത്മ്യം. വിശ്വാസികളുടെ മഹത്വത്തെ കുറിച്ച് അല്ലാഹു പറയുന്നത്:
​
 كَانُوا قَلِيلًا مِّنَ اللَّيْلِ مَا يَهْجَعُونَ ۝  وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ  (الذاريات ١٧-١٨)
​

«രാവിൽ അല്പം മാത്രമേ അവർ ശയിക്കാറുണ്ടായിരുന്നുള്ളു. രാത്രിയുടെ അന്ത്യയാമങ്ങളിൽ പാപമോചനം തേടിക്കൊണ്ടിരിക്കുന്നവരായിരുന്നു അവർ.» (ദാരിയാത് 17-18)

الصَّابِرِينَ وَالصَّادِقِينَ وَالْقَانِتِينَ وَالْمُنفِقِينَ وَالْمُسْتَغْفِرِينَ بِالْأَسْحَارِ (آل عمران ١٧)

«ക്ഷമിക്കുന്നവരും, സത്യവാന്മാരും, നിതാന്തമായി അല്ലവാഹുവിനെ സൂക്ഷിക്കുന്നവരും, ധനം നല്ല മാർഗ്ഗത്തിൽ വ്യയം ചെയ്യുന്നന്നവരും, രാത്രിയുടെ അന്ത്യവേളകളില്‍ പാപമോചനം തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നവർ.» (ആലു ഇംറാൻ 17)
 
ഗോപ്യമായ ഇബാദത്ത് എന്നതിനു പുറമെ, അല്ലാഹു ഒന്നാനാകാ-ശത്തിലേക്ക് ഇറങ്ങി വന്ന് അതുല്യമായ വാഗ്ദാനങ്ങൾ നൽകുന്ന ശ്രേഷ്ഠകരമായ യാമം എന്ന ഒരു സവിശേഷത കൂടി അതിനുണ്ട്. നബി ﷺ പറയുന്നു:

عن أبي هريرة رضي الله عنه أن رسول الله ﷺ قال: «يَنْزِلُ رَبُّنَا كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الْآخِرُ فَيَقُولُ: مَنْ يَدْعُونِي فَأَسْتَجِيبَ لَهُ؟ وَمَنْ يَسْأَلُنِي فَأُعْطِيَهُ؟ وَمَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ؟ »   (متفق عليه)

​അബൂ ഹുറയ്റഃ رضي الله عنه നിവേദനം. നബി ﷺ പറയുന്നു: «നമ്മുടെ റബ്ബ് എല്ലാ രാവിലും, രാത്രിയുടെ മൂന്നിലൊന്നിലെ അവസാന യാമത്തിൽ ഒന്നാനാകാശത്തേക്ക് ഇറങ്ങുന്നു. അവൻ ചോദിക്കും: എന്നോട് പ്രാർത്ഥിക്കാനാരുണ്ട്? ഞാൻ അവന് ഉത്തരം ചെയ്യാം. എന്നോട് ചോദിക്കാനാരുണ്ട്? ഞാൻ അവനു നൽകാം. എന്നോട് പാപമോചനം തേടാനാരുണ്ട്? ഞാൻ അവന് പൊറുത്തു കൊടുക്കാം.»
[ബുഖാരി, മുസ്‌ലിം]

രാവിൽ ഒടുവിലത്തെതും ഏറ്റവും ഇരുൾ മുറ്റിയതുമായ ആ വിശിഷ്ട യാമം ഉറങ്ങിത്തീർക്കുകയല്ല, ഇബാദത്തിൽ മുഴുകുകയാണ് വേണ്ടത്.
 
ആരാധനകളിൽ രാത്രി നമസ്കാരമോ, ഖുർആൻ പാരായണമോ, ദിക്റോ, ദുആയോ.. ഏതാണ് അപ്പോൾ ഉത്തമം?
 
സംശയം വേണ്ട, ഇസ്‌തിഗ്ഫാർ അഥവാ പാപമോചത്തിനു വേണ്ടി-യുള്ള യാചന തന്നെ!
 
കാരണം രാത്രിയുടെ അന്ത്യയാമങ്ങളിൽ പാപമോചനം തേടുന്നവരെ ഒന്നിലധികം തവണ അല്ലാഹു പ്രശംസിച്ചിരിക്കുന്നു. അത്തരം വചന-ങ്ങളിലും അവയുടെ വ്യാഖ്യാനങ്ങളിലും രാത്രിനമസ്കാരത്തിനു പുറമെ ഇസ്‌തിഗ്ഫാറിന്റെ കാര്യം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കൂടാതെ, പുണ്യവാന്മാർ ആ സമയമാണ് പാപമോചനത്തിനു വേണ്ടി യാചിക്കാൻ തെരഞ്ഞെടുത്തിരുന്നത്.
​

عن إبراهيم التيميّ في قول يعقوب لبنيه: ﴿ سَوْفَ أَسْتَغْفِرُ لَكُمْ رَبِّي ﴾   (يوسف ٩٨)
قال: أخّرهم إلى السحر. (الطبري)

​യഅ്ഖൂബ് عليه السلام തന്റെ മക്കളോട് പറഞ്ഞു: «ഞാൻ എന്റെ റബ്ബിനോട് നിങ്ങളുടെ പാപങ്ങൾ പൊറുത്തുകിട്ടാൻ വേണ്ടി യാചിക്കാം».
 
ഈ വചനത്തെ കുറിച്ച് ഇബ്റാഹീം അത്തയ്‌മി رحمه الله പറയുന്നത്, "അവർക്കു വേണ്ടിയുള്ള ദുആ രാത്രിയുടെ അന്ത്യയാമത്തിലേക്ക് അദ്ദേഹം നീട്ടിവെച്ചു" എന്നാണ്. (ത്വബരി തഫ്‌സീറിൽ ഉദ്ധരിച്ചത്)

عن نَافِعٌ يقول: أَنَّ ابْنَ عُمَرَ كَانَ يُحْيِي اللَّيْلَ صَلاةً، فَيَقُولُ: يَا نَافِعُ: أَسْحَرْنَا؟ فَيَقُولُ: لا، فَيُعَاوِدُ الصَّلاةَ فَإِذَا قُلْتُ: نَعَمْ، قَعَدَ يَسْتَغْفِرُ اللَّهَ وَيَدْعُو حَتَّى يُصْبِحَ    ( ابن أبي حاتم)

നാഫിഅ് رحمه الله പറയുന്നു: "ഇബ്‌നു ഉമർ رضي الله عنه നമസ്കാരം കൊണ്ട് രാവിനെ ജീവിപ്പിക്കുമായിരുന്നു. അദ്ദേഹം ചോദിക്കും: ഓ നാഫിഅ് ! നാം രാത്രിയുടെ അവസാന യാമത്തിലായോ?
 
അപ്പോൾ അദ്ദേഹം പറയും: ഇല്ല. എങ്കിൽ അദ്ദേഹം നമസ്കാരത്തിലേക്കു തന്നെ മടങ്ങും. അതെ എന്ന് ഞാൻ പറഞ്ഞാൽ അദ്ദേഹം ഇസ്‌തിഗ്ഫാർ ചെയ്യാനായി ഇരിക്കുകയും പ്രഭാതം വരെ ആ ദുആയിൽ മുഴുകുകയും ചെയ്യും."
[ഇബ്‌നു അബീ ഹാതിം]

ഇസ്‌തിഗ്ഫാറിനുള്ള വചനങ്ങൾ ഏറെയുണ്ട്. രാത്രിയുടെ അന്ത്യയാ-മങ്ങളിൽ പാപമോചനം തേടാൻ ഏറ്റവും ഉചിതമായ ചില വചനങ്ങൾ മാത്രം താഴെ കൊടുക്കാം:

سيد الاستغفار
 
 اللهم أنت ربي لا إله إلا أنت، خلقتني وأنا عبدك، وأنا على عهدك ووعدك ما استطعت، أعوذ بك من شر ما صنعت، أبوء لك بنعمتك علي، وأبوء بذنبي فاغفر لي فإنه لا يغفر الذنوب إلا أنت

ഇസ്‌തിഗ്ഫാറുകളിൽ മുഖ്യൻ:
 
അല്ലാഹുവേ, നീയാണ് എന്റെ റബ്ബ്, നീയല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമേ ഇല്ല.
 
നീയാണ് എന്നെ സൃഷ്ടിച്ചത്, ഞാൻ നിന്റെ അടിമയും.
 
കഴിവിന്റെ പരമാവധി ഞാൻ നിന്നോടുള്ള ഉടമ്പടിയിലും വാഗ്ദാ-നത്തിലും നിലകൊള്ളും.
 
സംഭവിച്ചു പോയ ദുഷ്ചെയ്തികളിൽനിന്ന് ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു.
 
നീ എനിക്കു ചെയ്തു തന്നെ അനുഗ്രഹങ്ങൾ ഞാൻ ഏറ്റുപറയുന്നു.
എന്റെ തെറ്റുകുറ്റങ്ങൾ ഞാൻ സമ്മതിക്കുന്നു.
 
നീ എന്നോട് പൊറുക്കണേ. കാര്യം, നീയല്ലാതെ ആരും പാപങ്ങൾ പൊറുക്കുകയില്ല.

استغفار نبي الله يونس عليه السلام
  لا إله إلا أنت سبحانك إني كنت من الظالمين

യൂനുസ് عليه السلام നടത്തിയ ഇസ്‌തിഗ്ഫാർ:
 
നീയല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല. സൃഷ്ടികളുടെ ദുരാരോപണങ്ങളിൽനിന്നെല്ലാം നിന്നെയകറ്റി, നിന്റെ ഔന്നത്യവും വിശുദ്ധിയും ഞാൻ വാഴ്‌ത്തുന്നു. തീർച്ചയായും ഞാൻ അക്രമകാരികളിൽ പെട്ടുപോയിരിക്കുന്നു..

من قال : أستغفر الله (العظيم) الذي لا إله إلا هو الحي القيوم وأتوب إليه
 ثلاثاغفرت له ذنوبه وإن كان فارا من الزحف [الصحيحة ٢٧٢٧]
 وعند الطبراني زيادة: غفر له ذنوبه ولو كانت عدد رمل عالج، وغثاء البحر، وعدد نجوم السماء

"വലിയവനായ അല്ലാഹുവിനോട് ഞാൻ പാപമോചനത്തിനായി യാചിക്കുന്നു.
 
അവനല്ലാതെ ന്യായമായും ആരാധിക്കപ്പെടേണ്ടവനായി ആരുമില്ല.
അവൻ അമരനായി ജീവിച്ചിരിക്കുന്നവൻ, മുഴുസൃഷ്ടികളെയും നില-നിർത്തിപ്പോരുന്നവൻ.
 
അവനിലേക്ക് ഞാൻ അനുതപിച്ചു കൊണ്ട് മടങ്ങുന്നു."
ഇപ്രകാരം ഒരാൾ മൂന്നു തവണ ചൊല്ലിയാൽ, അവൻ യുദ്ധമുഖത്തു നിന്ന് പിന്തിരിഞ്ഞോടിയവനാണെങ്കിൽ പോലും അവന്റെ പാപങ്ങളെല്ലാം പൊറുക്കപ്പെടും.
 
ചില രിവായത്തുകളിൽ ഇങ്ങനെ കൂടി കാണാം: «അവന്റെ പാപങ്ങൾ ആലിജ് മരുഭൂമിയിലെ (സൗദി അറേബ്യയിലെ നുഫൂദുൽ കബീർ) മണൽത്തരികളുടെ എണ്ണത്തോളമോ, സമുദ്രത്തിലെ നുരകളോളമോ, വാനിലെ നക്ഷത്രങ്ങളുടെ എണ്ണത്തോളമോ എത്തിയാലും അവയെല്ലാം അവനു പൊറുത്തു കൊടുക്കും.» ഈ രിവായത്തുകളെ കുറിച്ച് ചില വിമർശനങ്ങളുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.
​
رب اغفر لي وتب عليَّ إنك أنت التواب الرحيم

അല്ലാഹുവേ, നീ എന്നോട് പൊറുക്കുകയും, എന്റെ പശ്ചാത്താപം സ്വീകരിച്ച് നീ എന്നിലേക്ക് മടങ്ങുകയും ചെയ്യണേ. തീർച്ചയായും നീ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യം ചെയ്യുന്നവനുമാണല്ലോ.

أستغفر الله وأتوب إليه
​
അല്ലാഹുവേ, നിന്നോട് ഞാൻ പാപമോചനത്തിനായി യാചിക്കുകയും, അനുതപിച്ചു കൊണ്ട് നിന്നിലേക്ക് ഞാൻ മടങ്ങുകയും ചെയ്യുന്നു.

أستغفر الله
 
അല്ലാഹുവേ, നിന്നോട് ഞാൻ പാപമോചനത്തിനായി യാചിക്കുന്നു.
 
ഖദ്റിന്റെ രാവിൽ എന്താണ് പ്രത്യേകമായി ദുആ ചെയ്യേണ്ടതെന്ന് ഉമ്മുനാ ആയിശ رضي الله عنها ചോദിച്ചപ്പോൾ അവിടുന്ന് ﷺ പഠിപ്പിച്ചു കൊടുത്തതും ഇതേ ഗണത്തിൽപെട്ട കാര്യം തന്നെയാ-ണെന്നതും സ്മർത്തവ്യമാണ്. അവിടുന്ന് പറഞ്ഞു:
​

قُولِي: اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ؛ فَاعْفُ عَنِّي
 
“നീ പറയൂ: അല്ലാഹുവേ, തീർച്ചയായും നീ ധാരാളമായി തെറ്റുകളെ മായ്‌ക്കുന്നവനും മാപ്പു നൽകുന്നവനുമാണ്. മാപ്പു നൽകൽ നീ ഇഷ്ടപ്പെടുന്നു. അതിനാൽ എന്റെ തെറ്റുകളെ മായ്‌ച്ച് മാപ്പാക്കണേ!”
​
 — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്  حفظه الله
 20 റമദാൻ 1446 / 20 മാർച്ച് 2025
0 Comments

റമദാനിനെ വരവേൽക്കേണ്ടത്

25/2/2025

0 Comments

 
Picture
قال سماحة الشيخ ابن باز رحمه الله: نصيحتي للمسلمين جميعًا أن يتقوا الله جل وعلا، وأن يستقبلوا شهرهم العظيم بتوبة صادقة من جميع الذنوب، وأن يتفقهوا في دينهم وأن يتعلموا . أحكام صومهم وأحكام قيامهم؛ لقول النبي ﷺ: من يرد الله به خيرا يفقهه في الدين
[مجموع فتاوى ومقالات سماحة الشيخ ابن باز 15/ 50]
മുഴുവൻ മുസ്ലിമിങ്ങളോടുമുള്ള എന്റെ നസ്വീഹത്ത്: അവർ മഹോന്നതനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ. മുഴുപാപങ്ങളിൽ നിന്നും സത്യസന്ധമായ പശ്ചാത്താപം കൊണ്ട് അവരുടെ മഹത്തായ ഈ മാസത്തെ സ്വീകരിക്കട്ടെ. അവരുടെ ദീനിൽ ജ്ഞാനം നേടുകയും, അവരുടെ നോമ്പിന്റെയും രാത്രി നമസ്കാരത്തിന്റെയും വിധിവിലക്കുകളെ സംബന്ധിച്ച് പഠിക്കുകയും ചെയ്യട്ടെ. നബി ﷺയുടെ ഈ വചനപ്രകാരം: “ആർക്ക് അല്ലാഹു നന്മയുദ്ദേശിച്ചുവോ അവന് ദീനിൽ ജ്ഞാനം നൽകും - ശൈഖ് ഇബ്നു ബാസ് رحمه الله

മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ്
Download Poster
0 Comments

കൃത്രിമത്വം വെടിയുക

9/6/2024

0 Comments

 
കൃത്രിമത്വം (تَكَلُّف) വല്ലാത്തൊരു വിനയാണ്. അതുമൂലമാണ് ഇങ്ങനെ ഒരു സംശയം ഉടലെടുക്കുന്നത്. മുൻവിധിയില്ലാതെ, പക്ഷപാതമില്ലാതെ, സത്യം കണ്ടെത്തണം എന്ന സൽബുദ്ധിയോടെ, സഹൃദയത്വത്തോടെ, ശാന്തമായി കാര്യം വിലയിരുത്തൂ.
 
ഹിലാലിനെ കുറിച്ച് അവർ താങ്കളോട് ആരായും. പറഞ്ഞേക്കുക അത് ജനങ്ങൾക്ക് കാലവും ഹജ്ജും നിർണ്ണയിക്കാനുള്ളതാണ്. (ബഖറഃ 189)
 
ദുൽഹിജ്ജ 8 യൗമുത്തർവിയഃ, ദുൽഹിജ്ജ 9 അറഫാ ദിനം, ദുൽഹിജ്ജ 10  യൗമുന്നഹ്ർ, തുടന്നുള്ള ദിനങ്ങൾ അയ്യാമുത്തശ്‌രീഖ്.. ഇങ്ങനെ ഹജ്ജിന്റെ കർമ്മങ്ങളും കാലവും നിർണ്ണയിക്കാനാണ് ഹിലാൽ.
 
ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന ദിവസമാണ് അറഫാ ദിനം. അത് ദുൽഹിജ്ജ ഒമ്പതിനാണ്. അറബി മാസം തീരുമാനിക്കുന്നത് മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. മാസപ്പിറവി ഒരോ വീട്ടിലും നാട്ടിലും പാടത്തും പറമ്പിലും മഹല്ലിലും ഫർഖയിലും ജില്ലയിലും സംസ്ഥാനത്തും രാജ്യത്തും പ്രത്യേകം പ്രത്യേകം കാണേണ്ടതില്ല. ലോകത്ത് എവിടെയെങ്കിലും ഒരിടത്ത് കാണുകയും, ആ കാഴ്ച ഒരു മുസ്‌ലിം ഭരണാധികാരി അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്താൽ ആ വിവരം യഥാസമായം ലഭിക്കുന്ന ഏതൊരാള്‍ക്കും അത് ബാധാകമായിരിക്കും.
 
ഹജ്ജിൻെറ കർമ്മങ്ങൾ നടക്കുന്നത് മക്കയിലാണ്. അവിടുത്തെ ഭരണാധികാരി, ദുൽഹിജ്ജ മാസപ്പിറവി കണ്ടത് അംഗീകരിച്ച് പ്രഖ്യാപിക്കുകയും തദടിസ്ഥാനത്തില്‍ ദുൽഹിജ്ജ ഒമ്പതിന്ന് അറഫാ ദിനം നിശ്ചയിക്കുകയും ചെയ്യുന്നു. അന്നാണ് ഹാജിമാര്‍ അറഫയില്‍ നിൽക്കുന്നത്.
 
മക്കയിലെ ഭരണാധികാരി മക്കയിലെ പ്രാദേശികമായ കാഴ്ച മാത്രമല്ല പരിഗണിക്കുക. ലോകത്ത് എവിടെ കണ്ടാലും, യോഗ്യരായ ആളുകള്‍ സാക്ഷ്യപ്പെടുത്തുന്ന പക്ഷം, അദ്ദേഹത്തിന് അത് അംഗീകരിച്ച് പ്രഖ്യാപിക്കാവുന്നതാണ്. ഉമര്‍ رضي الله عنه അങ്ങനെ ചെയ്തിരുന്നു എന്നത് സുവിദിതമാണല്ലോ.
 
ഇത് സ്വാഭാവിക നടപടി. അതിൽ കൃത്രിമത്വം ഒട്ടുമില്ല ഇല്ല. അത് ഇസ്‌ലാമിന്റെ വഴി. നബിയും സ്വഹാബിമാരും പിന്തുടർന്ന മാർഗ്ഗം. ഇതിൽ തൃപ്തി വരാത്ത കുറേ റുവൈബിളമാർ കാലാകാലങ്ങളിൽ വന്നു പോയിക്കൊണ്ടിരിക്കും. കുനിഷ്ഠും കുന്നായ്മയും കൃത്രിമത്വവും കാട്ടിക്കൂട്ടലാദികളുമായി ജനങ്ങളെ സമീപിക്കും. മുന്നിലൂടെ വരും. പിന്നിലൂടെ വരും. ഇടതു ഭാഗത്തിലൂടെയും വലതു ഭാഗത്തിലൂടെയും സമീപിക്കും. അവസാനം പാവങ്ങളെ പറഞ്ഞു പറ്റിച്ച് നാശത്തിൽ വീഴ്‌ത്തിക്കളയും.
​
ഇത് കൃത്രിമത്വമാണെന്ന് പറയാൻ കാരണം, അങ്ങനെ അറഫാ ദിനം അറിയിച്ചു കൊണ്ട് മക്കയിൽനിന്ന് മദീനയിലേക്കെങ്കിലും ഒരു ദൂതനെ അയക്കണമായിരുന്നുവത്രെ.
 
മദീനയിലേക്ക് മാത്രം അയച്ചാൽ മതിയോ? പോരാ. എല്ലായിടങ്ങളിലേക്കും അയക്കേണ്ടി വരില്ലേ? അത്തരം ഒരു കൃത്രിമത്വം നബി യും സ്വഹാബിമാരും കാണിച്ചിട്ടില്ല. അതു തന്നെ മതി. പകരം അവർ കാണിച്ചു തന്നത് ഒട്ടും കൃത്രിമത്വമില്ലാത്ത സ്വാഭാവിക നടപടിയാണ്. അഥവാ ലോകത്ത് എവിടെയെങ്കിലും ഒരിടത്ത് കാണുകയും, ആ കാഴ്ച ഒരു മുസ്‌ലിം ഭരണാധികാരി അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്താൽ ആ വിവരം യഥാസമായം ലഭിക്കുന്ന ഏതൊരാള്‍ക്കും അത് സ്വീകരിക്കണമെന്നുള്ളതാണ്.
 
യഥാസമയം ആ വിവരം ലഭിക്കാത്തവർ വിട്ടുവീഴ്‌ച ലഭിച്ചവർ (مَعْذُور) ആണ്. ഈ വിട്ടു വീഴ്ച അറഫാ ദിനത്തിന്റെ കാര്യത്തിൽ മാത്രമല്ല, എല്ലാ വിഷയങ്ങളിലും അല്ലാഹു അനുവദിച്ചിട്ടുള്ളതുമാണ്. ഈ സ്വാഭാവികത മനസ്സിലാക്കാനും കൃത്രിമത്വം വെടിയാനും വലിയ തൗഫീഖ് വേണം. തൗഫീഖ് ലഭിക്കണമെങ്കിൽ صِدْق വേണം. പേരിനും പ്രശസ്തിക്കും വേണ്ടി നിലകൊള്ളരുത് ദീനു കൊണ്ട് ചെലവ് കഴിക്കാമെന്ന് കരുതുകയും അരുത്.
 
- ​അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്
0 Comments

പെരുന്നാൾ ആശംസ

10/4/2024

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ
​

عن جبير بن نفير قال: كان أصحاب النبي  ﷺ   إذا التقوا يوم العيد يقول بعضهم لبعض: تقبل الله منا ومنك. قال الحافظ: إسناده حسن"  [تمام المنة]

ജുബൈർ ബിൻ നുഫൈർ رحمه الله പറയുന്നു:
നബി ﷺ യുടെ സ്വഹാബിമാർ പെരുന്നാൾ ദിനത്തിൽ കണ്ടു മുട്ടിയാൽ അവർ തമ്മിൽ പരസ്പരം പറയുമായിരുന്നു:
​
تَقَبَّلَ اللَّهُ مِنَّا وَمِنْك​
നമ്മിൽ നിന്നും നിന്നിൽ നിന്നും അല്ലാഹു സ്വീകരിക്കട്ടെ.
[തമാമുൽ മിന്നഃ]
​
സ്വഹാബത്ത് അത് പറയാറുണ്ടായിരുന്നതെപ്പോൾ?
 
ഇബ്‌നു ഖുദാമഃ رحمه الله പറയുന്നു:
 ​
وَذَكَرَ ابْنُ عَقِيلٍ فِي تَهْنِئَةِ الْعِيدِ أَحَادِيثَ، مِنْهَا، أَنَّ مُحَمَّدَ بْنَ زِيَادٍ، قَالَ: كُنْت مَعَ أَبِي أُمَامَةَ الْبَاهِلِيِّ وَغَيْرِهِ مِنْ أَصْحَابِ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَكَانُوا إذَا رَجَعُوا مِنْ الْعِيدِ يَقُولُ بَعْضُهُمْ لَبَعْضٍ: تَقَبَّلَ اللَّهُ مِنَّا وَمِنْك. وَقَالَ أَحْمَدُ: إسْنَادُ حَدِيثِ أَبِي أُمَامَةَ إسْنَادٌ جَيِّدٌ
[المغني لابن قدامة]
 
പെരുന്നാൾ ആശംസയുമായി ബന്ധപ്പെട്ട് ഇബ്‌നു അഖീൽ ഏതാനും ഹദീസുകൾ സ്മരിക്കുകയുണ്ടായി. അതിൽപെട്ട ഒന്ന്,  മുഹമ്മദ് ബിൻ സിയാദ് പറയുന്നു: ഞാൻ നബി ﷺ യുടെ അനുചരന്മാരിൽ-പെട്ട അബൂ ഉമാമഃ അൽ ബാഹിലിയും മറ്റുചിലരുടെയും കൂടെ ആയിരുന്നു. അവർ പെരുന്നാൾ നമസ്കാരം കഴിഞ്ഞു മടങ്ങുമ്പോൾ പരസ്പരം പറയുമായിരുന്നു:   تَقَبَّلَ  اللَّهُ  مِنَّا  وَمِنْك
നമ്മിൽ നിന്നും നിന്നിൽ നിന്നും അല്ലാഹു സ്വീകരിക്കട്ടെ.
[അൽ മുഗ്‌നി]
 
ഇസ്‌ലാമിന്റെ ആശംസകളും അഭിവാദ്യങ്ങളും എത്ര മഹനീയവും അനുഗ്രഹീതവും! ഹൃദയം തൊടുന്ന പ്രാർത്ഥനകളാണ് അവയുടെ ഉള്ളടക്കം. തന്നെപ്പോലെ തന്റെ സഹോദരനും അല്ലാഹു നന്മ നൽകണമെന്ന ഉള്ളറിഞ്ഞ തേട്ടം. വെറുമൊരു മാമൂലായല്ല അല്ലാഹുവിനുള്ള ആരാധനയായി, അവന്റെയടുക്കൽ നിന്ന് പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടു മാത്രമാണ് അവർ അത് നിറവേറ്റുന്നത്. അവിടെ മുൻ മാതൃക പിന്തുടരലാണ്, പുതു വഴികൾ വെട്ടിയുണ്ടാക്കലില്ല.

...وكل خير في اتباع من سلف
‘മുൻഗാമികളെ പിന്തുടരുന്നതിലാണ് സകല നന്മയും

وصلى الله وسلم وبارك على نبينا محمد وعلى آله وصحبه أجمعين
والحمد لله رب العالمين
​

—  അബൂ തൈമിയ്യ ഹനീഫ് ബാവ حفظه الله
30 റമദാൻ 1445 / 10 ഏപ്രിൽ 2024
0 Comments

ഭംഗിയായി പാരായണം ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക് !

6/4/2024

0 Comments

 
Your browser does not support viewing this document. Click here to download the document.
Download Article (PDF)
بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ
​

അല്ലാഹുവിന്റെ വചനമാണ് ഖുർആൻ. അത് പഠിക്കാനുള്ള അവസരം അല്ലാഹുവിന്റെ അത്യപാരമായ അനുഗ്രഹമാണ്. യോഗ്യരായ പണ്ഡിതന്മാരിൽ നിന്ന് നേരിട്ട് ശ്രദ്ധാപൂർവ്വം കേട്ടു പഠിക്കണം. എന്നിട്ട് അവധാനപൂർവ്വം പാരായണം ചെയ്യാൻ ശീലിക്കണം. പഠിക്കാനും തുടർന്ന് അത് നിലനിർത്താനും പാരായണം ചെയ്തുകൊണ്ടേയിരിക്കണം. അതുകൊണ്ട് തന്നെ ഖുർആൻ പാരായണത്തിന് കൽപിക്കപ്പെട്ടിരിക്കുന്ന പ്രാധാന്യം വളരെ വലുതും അതിനു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതി-ഫലം അതി മഹത്തരവുമാണ്. നബി ﷺ പറയുന്നത് കാണു:

عَبْدَ اللَّهِ بْنَ مَسْعُودٍ يَقُولُ: قَالَ رَسُولُ اللَّهِ ﷺ: " مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالْحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ: الم حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ، وَلَامٌ حَرْفٌ، وَمِيمٌ حَرْفٌ".   [رواه الترمذي  وصححه الألباني]

​അബ്ദുല്ലാ ബിൻ മസ്ഊദ് رضي الله عنه നിവേദനം. നബി ﷺ പറയുന്നു: “അല്ലാഹുവിന്റെ കിതാബിൽ നിന്ന് ഒരാൾ ഒരക്ഷരം പാരായണം ചെയ്താൽ അത് അവനുള്ള ഒരു നന്മയാണ്. നന്മ പത്ത് ഇരട്ടിയായിട്ടാണ് നൽകപ്പെടുക. അലിഫ്-ലാം-മീം എന്നത് ഒരക്ഷര-മാണെന്ന് ഞാൻ പറയുന്നില്ല. മറിച്ച്, അലിഫ് ഒരക്ഷരമാണ്. ലാം മറ്റൊരക്ഷരവും. മീം വേറെ ഒരക്ഷരവും”. [തിർമുദി സുനനിൽ ഉദ്ധരിച്ചത്]
 
ശരിയായ വിധത്തിലും പൂർണ്ണാർത്ഥത്തിലും ഖുർആൻ പാരായണം ചെയ്തിരുന്ന ഒരു വ്യക്തിക്ക് പരലോകത്ത് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലം എത്ര മഹത്തരമാണ്! എത്ര മനോഹരമാണ്!! നബി ﷺ പറയുന്നത് കാണുക:

عَنْ عَبْدِ اللَّهِ بْنِ عَمْرٍو قَالَ: قَالَ رَسُولُ اللَّهِ ﷺ: " يُقَالُ لِصَاحِبِ الْقُرْآنِ: اقْرَأْ وَارْتَقِ، وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا؛ فَإِنَّ مَنْزِلَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا ".    [رواه  أبو داود  وصححه الألباني]

അബ്ദുല്ലാ ബിൻ അംറ് رضي الله عنه നിവേദനം. നബി ﷺ പറയുന്നു: “ഖുർആനിന്റെ അവകാശിയോട് പറയപ്പെടും, നീ പാരായണം ചെയ്യൂ. അങ്ങനെ നീ ഉന്നതങ്ങളിലേക്ക് കയറിപ്പോകൂ. ഇഹലോകത്ത് എങ്ങ-നെയായിരുന്നുവോ നീ പാരായണം ചെയ്തിരുന്നത് അപ്രകാരം തന്നെ നീ പാരായണം ചെയ്തുകൊള്ളുക. നിന്റെ സ്ഥാനം നീ ഓതിയെത്തുന്ന അവസാനത്തെ സൂക്തത്തിനടുത്തായിരിക്കും.” [അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്]
 
ഖുർആനിന്റെ ശബ്ദം പരിപാലിക്കുകയും ആശയം പാഴാക്കുന്നവരെയുമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. മറിച്ച് ശരിയായ പ്രകാരത്തിലും പൂർണ്ണാർത്ഥ-ത്തിലും പാരായണം ചെയ്യുന്നവർക്കുള്ള പ്രതിഫലമാണിത്. പാരായണം ചെയ്യുമ്പോൾ അതിൽ മനസ്സിരുത്തുകയും ആശയങ്ങളെക്കുറിച്ച് പര്യാലോചന നടത്തുകയും വേണം. അതിൽ പറയപ്പെട്ട വൃത്താന്തങ്ങൾ സത്യപ്പെടുത്തുകയും അവയിൽ വിശ്വസിക്കുകയും വേണം. അതിലുള്ള വിധിവിലക്കുകൾ മാനിക്കുകയും അവ ജീവിതത്തിൽ പ്രാവർത്തികമാ-ക്കുകയും വേണം. അല്ലാഹു പറയുന്നു:
​
كِتَـٰبٌ أَنزَلۡنَـٰهُ إِلَیۡكَ مُبَـٰرَكٌ لِّیَدَّبَّرُوۤا۟ ءَایَـٰتِهِۦ وَلِیَتَذَكَّرَ أُو۟لُوا۟ ٱلۡأَلۡبَـٰبِ  [ص ٢٩]

​“നിനക്ക് നാം അവതരിപ്പിച്ചു തന്നിരിക്കുന്ന അനുഗ്രഹീതമായ ഗ്രന്ഥം! അതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവർ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്മാർ ഉൽബുദ്ധരാകേണ്ടതിനും വേണ്ടിയാണത്.” [സ്വാദ് 29]

 
സുന്ദരമായ ശബ്ദമാധുരിയോടെ പാരായണം ചെയ്ത് ഖുർആനിനെ അലങ്കരിക്കുന്നത് പര്യാലോചനക്ക് ഏറെ സഹായകവും പ്രോത്സാ-ഹനീയവുമാണ്. എന്നാൽ ശബ്ദത്തിൽ മാത്രം ശ്രദ്ധിക്കുകയും ലക്ഷ്യത്തിൽ നിന്ന് വഴിതെറ്റുകയും ചെയ്യുന്നത് അങ്ങേയറ്റം കരുതിയിരിക്കേണ്ട അപകടവുമാണ്. ഖുർആൻ ശബ്ദമാധുരിയോടെ പാരായണം ചെയ്യാൻ അല്ലാഹു അനുഗ്രഹം നൽകിയവർ അറിഞ്ഞിരിക്കേണ്ട അതിഗൗരവതരമായ ഒരു താക്കീത് ഇമാം ആജുര്‌രി رحمه الله തന്റെ വിഖ്യാത ഗ്രന്ഥമായ ‘അഖ്‌ലാകു അഹ്‌ലിൽ ഖുർആനി’ൽ വിവരിക്കുന്നുണ്ട്. ആ ഭാഗം ചുവടെ ചേർക്കുന്നു:
​
بَابٌ فِي حُسْنِ الصَّوْتِ بِالْقُرْآنِ

ഖുർആൻ കൊണ്ട് ശബ്ദം ഭംഗിയാക്കുന്നതിനെക്കുറിച്ചുള്ള അദ്ധ്യായം
​
…عَنِ الْبَرَاءِ بْنِ عَازِبٍ، عَنْ رَسُولِ اللَّهِ ﷺ قَالَ:
​ «زَيِّنُوا الْقُرْآنَ بِأَصْوَاتِكُمْ»


​ബറാഅ് ബിൻ ആസിബ് 
رضي الله عنه നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നു: “നിങ്ങളുടെ ശബ്ദംകൊണ്ട് ഖുർആനിനെ നിങ്ങൾ അലങ്കരിക്കുവീൻ.”

... صَالِحُ بْنُ أَحْمَدَ بْنِ حَنْبَلٍ، عَنْ أَبِيهِ، قَالَ: قُلْتُ لَهُ: قَوْلُهُ ﷺ: «زَيِّنُوا الْقُرْآنَ بِأَصْوَاتِكُمْ» مَا مَعْنَاهُ؟ قَالَ: التَّزَيُّنُ أَنْ تُحْسِنَهُ قَالَ مُحَمَّدُ بْنُ الْحُسَيْنِ: يَنْبَغِي لِمَنْ رَزَقَهُ اللَّهُ حُسْنَ الصَّوْتِ بِالْقُرْآنِ أَنْ يَعْلَمَ أَنَّ اللَّهَ قَدْ خَصَّهُ بِخَيْرٍ عَظِيمٍ فَلْيَعْرِفْ قَدْرَ مَا خَصَّهُ اللَّهُ بِهِ، وَلْيَقْرَأْ لِلَّهِ لَا لِلْمَخْلُوقِينَ وَلِيَحْذَرْ مِنَ الْمَيْلِ إِلَى أَنْ يُسْتَمَعَ مِنْهُ لِيَحْظَى بِهِ عِنْدَ السَّامِعِينَ رَغْبَةً فِي الدُّنْيَا وَالْمَيْلِ إِلَى حُسْنِ الثَّنَاءِ وَالْجَاهِ عِنْدَ أَبْنَاءِ الدُّنْيَا، وَالصَّلَاةِ بِالْمُلُوكِ دُونَ الصَّلَاةِ بِعَوَامِّ النَّاسِ فَمَنْ مَالَتْ نَفْسُهُ إِلَى مَا نَهَيْتُهُ عَنْهُ خِفْتُهُ أَنْ يَكُونَ حُسْنُ صَوْتِهِ فِتْنَةً عَلَيْهِ، وَإِنَّمَا يَنْفَعُهُ حُسْنُ صَوْتِهِ إِذَا خَشِيَ اللَّهَ عَزَّ وَجَلَّ فِي السِّرِّ وَالْعَلَانِيَةِ وَكَانَ مُرَادُهُ أَنْ يُسْتَمَعَ مِنْهُ الْقُرْآنُ؛ لِيَنْتَبِهَ أَهْلُ الْغَفْلَةِ عَنْ غَفْلَتِهِمْ، فَيَرْغَبُوا فِيمَا رَغَّبَهُمُ اللَّهُ عَزَّ وَجَلَّ وَيَنْتَهُوا عَمَّا نَهَاهُمْ، فَمَنْ كَانَتْ هَذِهِ صِفَتَهُ انْتَفَعَ بِحُسْنِ صَوْتِهِ، وَانْتَفَعَ بِهِ النَّاسُ

സ്വാലിഹ് ബിൻ അഹ്‌മദ് ബിൻ ഹൻബൽ തന്റെ പിതാവിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: ഞാൻ എന്റെ പിതാവിനോട് ചോദിച്ചു: “നിങ്ങളുടെ ശബ്ദംകൊണ്ട് ഖുർആനിനെ നിങ്ങൾ അലങ്കരിക്കുവീൻ.” എന്നതിന്റെ വിവക്ഷയെന്താണ്? അദ്ദേഹം പറഞ്ഞു: അലങ്കരിക്കൽ എന്നാൽ അതിനെ ഭംഗിയാക്കലാണ്.
 
മുഹമ്മദ് ബിനുൽ ഹുസൈൻ (ആജുര്‌രി)  رحمه الله പറയുന്നു:
ഖുർആൻ കൊണ്ട് ഭംഗിയായ ശബ്ദം അല്ലാഹു ദാനമായി നൽകിയ ഒരുത്തന്, നിശ്ചയമായും അല്ലാഹു അവനെ അതിമഹത്തായ നന്മ-യുമായി സവിശേഷമാക്കിയിരിക്കുന്നു എന്ന അറിവ് അനിവാര്യമാണ്.
 
അവനെ അല്ലാഹു സവിശേഷമാക്കിയിരിക്കുന്ന കാര്യത്തിന്റെ വില അവൻ മനസ്സിലാക്കട്ടെ, അല്ലാഹുവിന് വേണ്ടി അവൻ പാരായണം ചെയ്യട്ടെ; പടപ്പുകൾക്കുവേണ്ടിയല്ല. ദുനിയാവിനോടുള്ള കൊതിയും, ദുനിയാവിന്റെ മക്കളൾക്കിടയിൽ പേരും പെരുമയും പ്രശംസയും കിട്ടുന്നതിലേക്കുള്ള ചായ്‌വും കൊണ്ട്, കേൾവിക്കാരുടെ തൃപ്തി നേടാനായി തന്നിൽ നിന്ന് ശ്രദ്ധിക്കപ്പെടുന്നതിലേക്ക് തിരിയുന്നതും, സാധാരണക്കാരുമായി നിസ്കരിക്കാതെ രാജാക്കന്മാരുമായി മാത്രം നിസ്കരിക്കലും അവൻ കരുതിയിരിക്കട്ടെ. ഞാൻ വിലക്കിയ ഈ കാര്യങ്ങളിലേക്ക് ഒരുത്തന്റെ മനസ്സ് തിരിയുന്നുവെങ്കിൽ അവന്റെ ഭംഗിയായ ശബ്ദം അവന് ഫിത്നയായിത്തീരുമെന്ന് ഞാൻ ഭയക്കുന്നു.
 
രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ ഭയക്കുന്നുവെ ങ്കിൽ മാത്രമേ അവന്റെ ശബ്ദ മാധുര്യം ഉപകരിക്കുകയുള്ളൂ. അവന്റെ ഉദ്ദേശ്യം തന്നിൽ നിന്ന് ഖുർആൻ ശ്രദ്ധിക്കണമെന്നതാണ്; അശ്രദ്ധരായ ആളുകൾ അവരുടെ ആലസ്യത്തിൽ നിന്ന് ഉണരാനും, എന്നിട്ട് അല്ലാഹു അവരെ പ്രേരിപ്പിച്ചതിലേക്ക് അവർക്ക് ആഗ്രഹമുണ്ടാകാനും, അല്ലാഹു വിലക്കിയതിൽ നിന്ന് അവർ വിട്ടുനിൽക്കാനും വേണ്ടി. ഇത് ആരുടെ വിശേഷണമാകുന്നുവോ അവൻ തന്റെ ശബ്ദമാധുരി കൊണ്ട് ഉപകാരമുള്ളവനായിത്തീരുന്നു, അവനിലൂടെ ജനങ്ങൾക്കും ഉപകാരം ലഭിക്കുന്നു.

…عَنْ جَابِرٍ قَالَ: قَالَ رَسُولُ اللَّهِ ﷺ: «إِنَّ أَحْسَنَ النَّاسِ صَوْتًا بِالْقُرْآنِ الَّذِي إِذَا سَمِعْتَهُ يَقْرَأُ حَسِبْتَهُ يَخْشَى اللَّهَ»
​
​ജാബിർ رضي الله عنه നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നു: “ഏതൊരാൾ ഖുർആൻ പാരായണം ചെയ്യുമ്പോൾ അല്ലാഹുവിനെ അറി ഞ്ഞുകൊണ്ട് ഭയപ്പെടുന്നതായി നിനക്ക് കാണാൻ കഴിയുന്നുവോ അവനാണ് ഖുർആനിന് ഏറ്റവും ഉദാത്തമായ സ്വരം നൽകുന്നവൻ.”

…قَالَ مُحَمَّدُ بْنُ الْحُسَيْنِ: وَأَكْرَهُ الْقِرَاءَةَ بِالْأَلْحَانِ وَالْأَصْوَاتِ الْمَعْمُولَةِ الْمُطْرِبَةِ، فَإِنَّهَا مَكْرُوهَةٌ عِنْدَ كَثِيرٍ مِنَ الْعُلَمَاءِ، مِثْلِ يَزِيدَ بْنِ هَارُونَ وَالْأَصْمَعِيِّ، وَأَحْمَدَ بْنِ حَنْبَلٍ، وَأَبِي عُبَيْدٍ الْقَاسِمِ بْنِ سَلَّامٍ، وَسُفْيَانَ بْنِ عُيَيْنَةَ، وَغَيْرِ وَاحِدٍ مِنَ الْعُلَمَاءِ، وَيَأْمُرُونَ الْقَارِئَ إِذَا قَرَأَ أَنْ يَتَحَزَّنَ وَيَتَبَاكَى وَيَخْشَعَ بِقَلْبِهِ. [أخلاق أهل القرآن]

മുഹമ്മദ് ബിനുൽ ഹുസൈൻ (ആജുര്‌രി) رحمه الله പറയുന്നു: രാഗവും കൃത്രിമ ശബ്ദമുപയോഗിച്ചുള്ള മധുരസംഗീതവും കൊണ്ട് ഖുർആൻ പാരായണം ചെയ്യുന്നതിനെ ഞാൻ വെറുക്കുന്നു. കാരണം അത് യസീദ് ബിൻ ഹാറൂൻ, അസ്‌മഈ, അഹ്‌മദ് ബിൻ ഹൻബൽ, അബൂ ഉബൈദ് ഖാസിം ബിൻ സല്ലാം, സുഫ്‌യാൻ ബിൻ ഉയയ്‌നഃ തുടങ്ങിയ ധാരാളം പണ്ഡിതന്മാരുടെയടുക്കൽ വെറുക്കപ്പെട്ടതാണ്. അവരെല്ലാം പാരാ-യണം ചെയ്യുന്നവനോട് കൽപ്പിച്ചിട്ടുള്ളത് വ്യസനവും കരച്ചിലുമുണ്ടാക്കും വിധം ഹൃദയത്താൽ താഴ്മയോടെ പാരായണം ചെയ്യാനാണ്. [അഖ്‌ലാകു അഹ്‌ലിൽ ഖുർആൻ]
 
ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്‌. അത്‌ പഠിക്കേണ്ടത്‌ അല്ലാഹുവിന്റെ വജ്‌ഹിനുവേണ്ടി മാത്രമാണ്‌. നല്ല സ്വരത്തില്‍ ഭംഗിയായി പാരായണം ചെയ്യണം. അത്‌ അല്ലാഹുവിനു വേണ്ടിയായിരിക്കണം; പടപ്പുകള്‍ക്കു വേണ്ടിയാകരുത്. ഖുര്ആന്‍ പഠനവും പാരായണവും അതിശ്രേഷ്ടമായ ആരാധനയാണ്‌. പക്ഷെ അത്‌ ശരിയായ വിധത്തിലല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം അതി ഗുരുതരമാണ്‌. ഖുര്‍ആന്‍ പഠനം ജാട കാണിക്കാനും പ്രശസ്തി നേടാനും ജീവിതമാര്‍ഗ്ഗമാക്കാനും തുനിയുന്നവര്‍ക്ക്‌ വലിയ താക്കീതാണ്‌ നല്‍കപ്പെട്ടിരിക്കുന്നത്‌. പരലോകത്ത്‌ അവരെ കാത്തിരിക്കുന്നത്‌ അപമാനകരവും വേദനാജനകവുമായ ശിക്ഷയാണ്‌.
നബി ﷺ  പറയുന്നത്‌ കാണുക:

عن أبي سعيد الخدريء عن النبي ﷺ  قال: تعلموا القرآن، وسلوا اللّه به الجنة، قبل أن
يتعلمه قوم يسألون  به  الدنياء،  فإن القرآن  يتعلمه  ثلاثة: رجل يباهي به، ورجل يستأكل به، ورجل  يقرؤه  للّه. [رواه  البيهقي  في الشعب، وحسنه الألباني]
​

അബൂ സഈദ്‌ അല്‍ഖുദ്രി رضي الله عنه നിവേദനം. നബി ﷺ പറയുന്നു: "നിങ്ങള്‍ ഖുര്‍ആന്‍ പഠിക്കുക. അത്‌ മുന്‍ നിര്‍ത്തി അല്ലാഹു-വിനോട്‌ നിങ്ങള്‍ സ്വര്‍ഗ്ഗം തേടുക. ഒരു കൂട്ടര്‍ അത്‌ പഠിക്കുകയും അതുകൊണ്ട്‌ ദുനിയാവ്‌ തേടുകയും ചെയ്യുന്നതിനു മുമ്പ്‌. നിശ്ചയമായും ഖുര്‍ആന്‍ പഠിക്കുക മൂന്നു തരക്കാരാണ്‌. ഒരാള്‍ അതുകൊണ്ട്‌ മേനി നടിക്കും. ഒരാള്‍ അതുകൊണ്ട്‌ ചെലവ്‌ കഴിക്കും, ഒരാള്‍ അത്‌ അല്ലാഹുവിനുവേണ്ടി പാരായണം ചെയ്യും." [ബൈഹഖി ശുഅബില്‍ ഉദ്ധരിച്ചത്‌]
و صلى اللّه وسلم وبارك على نبينا محمد وعلى آله صحبه أجمعين
 والحمد للّه رب العالمين
—  അബൂ തൈമിയ്യ ഹനീഫ് ബാവ 
27 റമദാൻ 1445 / 06 ഏപ്രിൽ 2024
0 Comments

മുറപ്രകാരമുള്ള പാരായണം

6/1/2024

0 Comments

 
"ഒരുകൂട്ടര്‍, അവര്‍ക്ക് നാം ഗ്രന്ഥം നല്‍കി അവരത് പാരായണ മുറപ്രകാരം പാരായണം ചെയ്തു വരുന്നു" - സൂറത്തുൽ ബക്കറ 121

ശൈഖ് സ്വാലിഹുൽ ഫൗസാൻ ഹഫിദഹുള്ളാ പറയുന്നു:


'മുറപ്രകാരമുള്ള പാരായണം' എന്നാൽ ചില ആളുകൾ കരുതുന്ന പോലെ, അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനവും മണിക്കലും നീട്ടലും ഇദ്ഗാം ചെയ്യലും (അക്ഷരത്തെ മറ്റൊരക്ഷരത്തിലേക്കു ചേർക്കൽ) തജ്‌വീദും ഒന്നുമല്ല. 'മുറപ്രകാരമുള്ള പാരായണം' എന്നാൽ അതൊന്നുമല്ല. ഇപ്പറഞ്ഞതെല്ലാം പാരായണത്തിന്റെ രൂപം മാത്രമാണ്. 'മുറപ്രകാരമുള്ള പാരായണം' എന്നാൽ, അതിന്റെ ആശയം അറിയലും അതിനനുസരിച്ച് അമൽ ചെയ്യലുമാണ്.

التعليقات التوضيحية على مقدمة الحموية 99

- ബഷീർ പുത്തൂർ
ٱلَّذِینَ ءَاتَیۡنَـٰهُمُ ٱلۡكِتَـٰبَ یَتۡلُونَهُۥ حَقَّ تِلَاوَتِهِۦۤ - سورة البقرة ١٢​١

​معنى حق تلاوته
‏قال الشيخ صالح الفوزان - حفظه الله
‏- حَقَّ تِلاوَتِهِ : ليس هو مثل ما يظن بعض الناس أنه التجويد ومخارج الحروف والغنة والإدغام والمدود ليس هذا حق تلاوته إنما هذا كيفية تلاوته
‏وحق تلاوته: العلم بمعانيه، والعمل به 

‏ [الأدلة التوضيحية على مقدمة الحموية ( ٩٩)]
0 Comments

​ഖുർആൻ പാരായണം എന്നാൽ അക്ഷരവായനയല്ല

6/10/2023

0 Comments

 
"നാം ഗ്രന്ഥം നൽകിയവരായ ആളുകൾ അതിൽ വിശ്വസിക്കുന്നവരും മുറപ്രകാരം പാരായണം ചെയ്യുന്നവരുമാണ് " (അൽബഖറ- 121)
 
ഖുർആൻ വ്യാഖ്യാതാക്കളുടെ ഇമാമായ ഇമാം ത്വബരി, തന്റെ തഫ്സീറിൽ പറയുന്നു:
"വ്യാഖ്യാതാക്കളിൽ ചിലർ നാം ഗ്രന്ഥം നൽകിയവരായ ആളുകൾ 'എന്നാൽ' അവർ നബി صلى الله عليه وسلم യിലും, അദ്ദേഹത്തിന്റെ സ്വഹാബത് ഏതൊന്നിലായിരുന്നുവോ അതിലും വിശ്വസിക്കുന്നവരാണ്" എന്നാണ്.
 
അല്ലാമാ സഅദീ റഹിമഹുള്ളാ തന്റെ തഫ്സീറിൽ പറയുന്നു:
"മുറപ്രകാരം അവർ അത് പാരായണം ചെയ്യുന്നു, അതായത് : മുറപ്രകാരം അതിനെ അവർ പിൻപറ്റുന്നു എന്നാണ്. പാരായണം എന്നാൽ പിൻപറ്റലാണ്. അതിലെ അനുവദനീയമായവ അനുവദനീയമായി കാണുകയും വിലക്കിയവയെ നിഷിദ്ധമായി കണക്കാക്കുകയും അതിലെ ദൃഢമായവയുടെ അടിസ്ഥാനത്തിൽ അമല് ചെയ്യുകയും പരസ്പര സാദൃശ്യമുള്ളവയിൽ വിശ്വസിക്കുകയും ചെയ്യുന്നവരാണ്." (തഫ്സീർ സഅദീ -പേജ് 58)
 
ശൈഖ് സ്വാലിഹുൽ ഫൗസാൻ حفظه الله പറയുന്നു:
"മുറപ്രകാരമുള്ള പാരായണം" എന്നാൽ ചില ആളുകൾ കരുതുന്ന പോലെ, അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനവും മണിക്കലും നീട്ടലും ഇദ്‌ഗാം ചെയ്യലും ( അക്ഷരത്തെ മറ്റൊരക്ഷരത്തിലേക്കു ചേർക്കൽ) തജ്‌വീദും ഒന്നുമല്ല. 'മുറപ്രകാരമുള്ള പാരായണം' എന്നാൽ അതൊന്നുമല്ല. ഇപ്പറഞ്ഞതെല്ലാം പാരായണത്തിന്റെ രൂപം മാത്രമാണ്. 'മുറപ്രകാരമുള്ള പാരായണം' എന്നാൽ, അതിന്റെ ആശയം അറിയലും അതിനനുസരിച്ച് അമൽ ചെയ്യലുമാണ്. (التعليقات التوضيحية على مقدمة الحموية 99 )
 
ഞാൻ പറയട്ടെ (ശൈഖ് അബു ഉസ്മാൻ മുഹമ്മദ് അൽ അഞ്ചരി حفظه الله) നബി صلى الله عليه وسلم പറഞ്ഞു:
"എന്റെ സമുദായത്തിൽ നിന്ന് ഒരു വിഭാഗം ആളുകൾ പുറപ്പെടും. അവർ പാല് കുടിക്കുന്ന പോലെ ഖുർആൻ കുടിക്കും (സിൽസിലതുസ്സ്വഹീഹ-188)
 
അതായത്, പാല് നാവിൽ ഏതു രൂപത്തിലാണോ ഒഴുകുന്നത് അത് പോലെ.
 
അല്ലാഹു പറഞ്ഞു: "അവർ ഖുർആനിനെക്കുറിച്ചു ഉറ്റാലോചിക്കുന്നില്ലേ?" (സൂറത് മുഹമ്മദ് 24 )
 
അല്ലാഹു പറയുന്നു: "നാം നിനക്ക് അവതരിപ്പിച്ചതായ ഗ്രന്ഥം അനുഗ്രഹീതമാണ്. അതിന്റെ ആയത്തുകളെ നിങ്ങൾ ഉറ്റാലോചിക്കുന്നതിന് വേണ്ടി" (സ്വാദ് 29)
 
അല്ലാഹു പറഞ്ഞു: "നീ ഖുർആൻ പിന്തുടരുക" (ഖിയാമ 18)
അപ്പോൾ ഇത്തിബാഉ എന്നാൽ അതിന്റെ ആശയത്തെക്കുറിച്ചുള്ള അറിവും അതനുസരിച്ച് അമല് ചെയ്യലുമാണ്.
 
- അബു ഉസ്മാൻ മുഹമ്മദ് അൽ അഞ്ചരി حفظه الله
 
വിവ : ബശീർ പുത്തൂർ حفظه الله

0 Comments

ആശൂറായുടെയും റമളാന്റെയും മഹത്വം

26/7/2023

0 Comments

 
Picture
Download Poster
عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: مَا رَأَيْتُ النَّبِيَّ صلى الله عليه وسلم يَتَحَرِّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ، إِلَّا هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ (يَعْنِي شَهْرَ رَمَضَانَ)

ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിൽ നിന്ന്: അദ്ദേഹം പറയുന്നു:

ഈ ദിവസത്തിനും അതായത് ആശൂറാഉ - ഈ മാസത്തിനും, അതായത് റമദാൻ - അല്ലാതെ, എതെങ്കിലും ഒരു നോമ്പിന് മറ്റൊന്നിനേക്കാൾ ശ്രേഷ്ഠത നൽകിക്കൊണ്ട്, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ജാഗ്രത പുലർത്തുന്നതായി ഞാൻ കണ്ടിട്ടില്ല.

ബുഖാരി, മുസ്ലിം

​— ബഷീർ പുത്തൂർ
0 Comments

പുസ്തകാവലോകനം - "മാസപ്പിറവി, മന്‍ഹജും മസ്അലയും"

15/6/2023

0 Comments

 
അടുത്തിടെ വായിച്ച പുസ്തകങ്ങളിൽ ഏറെ ഹൃദ്യവും ആകർഷണീയവുമായ കൈപ്പുസ്തകമാണ്, അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് എഴുതിയ "മാസപ്പിറവി, മന്‍ഹജും മസ്അലയും" എന്ന  കൊച്ചു കൃതി.

ദശാബ്ദങ്ങളായി കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ കുറഞ്ഞത്, വർഷത്തിൽ രണ്ടു തവണയെങ്കിലും വാഗ്‌പോരിനും സംവാദങ്ങൾക്കും വഴിമരുന്നിടാറുള്ള മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ കൊച്ചു പുസ്തകം സമഗ്രമാണ്; വൈജ്ഞാനികമാണ്. 

പിറവി ദർശനം സ്ഥിരീകരിക്കാനും പ്രയോഗവൽക്കരിക്കാനുമുള്ള മാനദണ്ഡങ്ങൾ എന്താണെന്ന് അതി സൂക്ഷ്മവും കൃത്യവുമായ പ്രമാണങ്ങൾ കൊണ്ട് സ്ഥാപിക്കുന്ന പ്രസ്തുത കൃതി, ഇവ്വിഷയകമായി സത്യം എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്ന ഏതൊരു നിഷ്പക്ഷമതിയായ ഏതൊരു അന്വേഷകനും വ്യക്തമായ അവബോധം നൽകാൻ പര്യാപ്തമാണെന്ന് നിസ്സംശയം പറയാം. മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടീ താൽപര്യങ്ങളും സംഘടനാ സങ്കുചിതത്വവും തൊട്ടു തീണ്ടാത്ത, തികച്ചും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെയും സ്വഹാബത്തിന്റെയും നിലപാട് പച്ചയായി പ്രതിഫലിപ്പിക്കുകയും, അത് പ്രയോഗവൽക്കരിക്കുന്നതിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വരച്ചു കാണിക്കുകയും ചെയ്യുന്നതിൽ ലേഖകൻ വിജയിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. 
ഓരോ ദേശക്കാർക്കും പ്രത്യേകം പ്രത്യേകം പിറവി ദർശനം വേണം എന്ന അതിരുവിട്ട നിലപാടിനെയും , പിറവി ദർശനം നിർണ്ണയിക്കാൻ, കാഴ്ചക്ക് പകരം കണക്കിനെ അവലംബിക്കാമെന്ന വികല വാദത്തെയും വ്യക്തമായ പ്രമാണങ്ങൾ കൊണ്ട് ഖണ്ഡിക്കുകയും, ലോകത്ത്‌ എവിടെ പിറവി ദർശനം സ്ഥിരീകരിക്കപ്പെടുകയും ഒരു മുസ്‌ലിം ഭരണാധികാരി അത് തുല്യം ചാർത്തുകയും ചെയ്‌താൽ ആ വിവരമറിയുന്ന എല്ലാവരും തദടിസ്ഥാനത്തിലുള്ള അമല് ചെയ്യാൻ നിർബന്ധിതരാണെന്ന വസ്തുത തെളിവുകൾ സഹിതം പ്രസ്തുത ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു. 
കുറൈബ് റദിയള്ളാഹു അൻഹുവിന്റെ ഹദീസിൽ വന്ന ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ വാക്ക് മനസ്സിലാക്കുന്നതിൽ  നവവിക്ക്‌ സംഭവിച്ച അബദ്ധം ഈ വിഷയത്തിലെ സങ്കീർണ്ണതക്ക് ആക്കം കൂട്ടി എന്ന ലേഖകന്റെ നിരീക്ഷണം പക്വവും അതിലേറെ സംഗതവുമാണ്. മുസ്‌ലിം പണ്ഡിതന്മാർക്കിടയിലും വിശിഷ്യാ ശാഫിഈ മദ്ഹബിലും അപനിർമാണത്തിനു വലിയ പങ്കു വഹിച്ച പ്രസ്തുത നിലപാട് അസ്വീകാര്യവും പ്രമാണങ്ങളോട് പൊരുത്തപ്പെടാത്തതുമാണ് എന്ന് ഈ കൃതി വിളിച്ചോതുന്നു.

ചുരുക്കത്തിൽ മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള മുസ്ലിംകളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ ദുരീകരിക്കാനും, ഈ വിഷയത്തിൽ  ഏറ്റവും കുറ്റമറ്റതും സത്യസന്ധവും പ്രമാണബദ്ധവുമായ നിലപാട് ഏതെന്ന് തിരിച്ചറിയാനും ഈ ലഘു കൃതി സഹായിക്കും എന്നതിൽ രണ്ടു പക്ഷമില്ല.

- ബശീർ പുത്തൂർ
Picture
0 Comments
<<Previous

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    July 2025
    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക