നബി صلى الله عليه وسلم യുടെ നിയോഗത്തിന് അഞ്ജു വര്‍ഷം മുമ്പ് മക്കയില്‍ ജനനം. നബി അവര്‍ക്ക് ഫാത്വിമ എന്ന് പേരിടുകയും ഉമ്മു മുഹമ്മദ് എന്ന് كنية വിളിപ്പേരിടുകയും ചെയ്തു. നബിയോട് ഏറ്റവും സാത്രിശ്യമുണ്ടായിരുന്ന അവര്‍ നബിയുടെ ശിക്ഷണത്തില്‍ വളര്‍ന്നു. നബി صلى الله عليه وسلم മദീനയിലേക്ക് ഹിജ്ര പോയപ്പോള്‍ ഫാത്വിമയും സഹോദരി ഉമ്മു കുല്തുമും സൗദ رضي الله عنها യുടെ കൂടെ മക്കയില്‍ കഴിഞ്ഞു. പിന്നീട് അവരും മദീനയിലേക്ക് പോയി. മദീനയില്‍ നബി صلى الله عليه وسلم ആഇഷ رضي الله عنها യുമായി വീട് കുടി. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഫാത്വിമ رضي الله عنها യോട് ചോദിച്ചു : أي بنية ألست تحين ما أحب ؟ فقالت : بلى ، قال فأحبي هذه (مسلم) "പുന്നാര മകളെ, ഞാന്‍ ഇഷ്ടപ്പെടുന്നതിനെ നീയും ഇഷ്ടപ്പെടുന്നില്ലേ? അവര്‍ "അതേ" എന്ന് പറഞ്ഞു. അപ്പോള്‍ നബി പറഞ്ഞു. " എങ്കില്‍ ഇവരെയും (ആഇഷ رضي الله عنها) ഇഷ്ടപ്പെടു" ഫാത്വിമ رضي الله عنها യെ അലി رضي الله عنه വിവാഹം കഴിച്ചു . അവര്‍ക്ക് ഹസന് എന്ന് പേരായ ഒരു കുഞ്ഞു പിറന്നു. ഒരു വര്‍ഷത്തിനു ശേഷം ഹുസൈൻ رضي الله عنه വും ഉണ്ടായി. നബി صلى الله عليه وسلم അവരെക്കുരിച്ചാണ് "സ്വര്‍ഗത്തിലെ യുവാക്കളുടെ രണ്ടു നേതാക്കള്‍" എന്ന് പറഞ്ഞത്. ആഇഷ رضي الله عنها പറയുന്നു: ما رأيت أحدا أشبه كلاما وحديثا برسول الله صلى الله عليه وسلم من فاطمة ، وكانت إذا دخلت عليه قام إليها فقبلها ورحب بها وكذلك هي كانت تصنع به (النسائي) "നബി صلى الله عليه وسلم യുടെ സംസാരതോടും വാകുകളോടും ഫാത്വിമ رضي الله عنها യേക്കാള്‍ സാദ്രിശ്യമുള്ള ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. അവര്‍ വന്നാല്‍ നബി എഴുന്നേറ്റു ചെല്ലുകയും സ്വീകരിക്കുകയും അവരെ ചുംബിക്കുകയും ചെയ്യുമായിരുന്നു. അവര്‍ തിരിച്ചും അങ്ങിനെ ചെയ്യാറുണ്ടായിരുന്നു."
നബി صلى الله عليه وسلم മരണാസന്നനായി രോഗിയായി കിടക്കുന്ന നേരം. ഫാത്വിമ رضي الله عنها അദ്ധേഹത്തിന്റെ അടുത്ത വന്നു നിന്നു. തനിക്കു മരണം ആസന്നമായിട്ടുണ്ട് എന്നും എന്റെ കുടുംബക്കാരില്‍ ആദ്യം എന്നില്‍ വന്നുചേരുക നീയായിരിക്കും എന്നും അവരുടെ കാതില്‍ മന്ത്രിച്ചു. നബി صلى الله عليه وسلم യുടെ വഫാതിനു ശേഷം, ആറു മാസം കഴിഞ്ഞപ്പോഴേക്കും ഫാത്വിമ رضي الله عنها യുടെ രോഗം കഠിനമായി. ഹിജ്ര പതിനൊന്നു റമദാന് മാസം ചൊവ്വാഴ്ച രാത്രി, ഇരുപത്തി ഏഴാമത്തെ വയസ്സില്‍ അവര്‍ മരണപ്പെട്ടു - ബഷീർ പുത്തൂർ
0 Comments
|
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|