മുസ്നദ്:
സഹാബികളുടെ പേരുകള്‍ ക്രമീകരിച്ചു ക്രോടീകരിച്ച ഹദീസ് സമാഹാരങ്ങല്‍ക്കാണ് മുസ്നദ് എന്ന് പറയുന്നത്. അതായത്, ഓരോ സഹാബിയും റിപ്പോര്‍ട്ട് ചെയ്ത മൊത്തം ഹദീസുകളെ പ്രത്യേകം പ്രത്യേകമായി ക്രോടീകരിച്ചത്. പ്രധാന മുസ്നദ്കള്‍ : 1 - മുസ്നദ് ഇമാം അഹ്മദ് (241 - ഹിജ്ര) 2 - മുസ്നദ് ഹുമൈദി (219 - ഹിജ്ര) 3 - മുസ്നദ് ത്വയാലിസീ (204 - ഹിജ്ര) 4 - മുസ്നദ് അബീ യഅല (307 - ഹിജ്ര) അല്‍ മആജിം: സ്വഹാബിമാരുടെയോ, ഗുരുനാധന്മാരുടെയോ, നാടുകളുടെയോ അടിസ്ഥാനത്തില്‍ ക്രോഡീക്രിക്കപ്പെട്ട ഹദീസ് സമാഹാരങ്ങള്‍ക്കാണ് " അല്‍ മആജിം " എന്ന് പറയുന്നത്. ഇത് മിക്കവാറും അക്ഷരമാലാ ക്രമത്തില്‍ ആയിരിക്കും. ഉദാ : അല്‍ മു അജമുല്‍ കബീര്‍ - ത്വബറാനി (ഹിജ്ര-360 ), അല്‍ മുഅജമുല്‍ ഔസത്വ- ത്വബറാനി (ഹിജ്ര-360 ) അദ്ധേഹത്തിന്‍റെ ശൈഖുമാരുടെ പേരുകളുടെ അടിസ്ഥാനത്തില്‍ ക്രോഡീകരിക്കപ്പെട്ട ഇതില്‍ മുപ്പതിനായിരത്തോളം ഹദീസുകള്‍ ഉണ്ട്. അല്‍ ജാമിഉ വിശ്വാസം , (അഖിദ) വിധികള്‍, ഭക്ഷണ പാനീയ മര്യാതകള്‍, യാത്ര, ചരിത്രം, ഖുറാന്‍ വിയാഖ്യാനം, തുടങ്ങിയവയുമായി ബന്ദപ്പെട്ട ഹദീസ് സമാഹാരത്തിനാണ് 'അല്‍ ജാമിഉ' എന്ന് പറയുന്നത്. ഉദാ : അല്‍ ജാമിഉസ്സഹിഹ് - ഇമാം ബുഖാരിഅല്‍ ജാമിഉസ്സഹിഹ് - ഇമാം മുസ്ലിം ജാമിഉ - ഇമാം നവവി ജാമിഉ - മഅമര്‍ സുനന്‍: കര്‍മ ശാസ്ത്ര ക്രമത്തില്‍ ക്രോഡീകരിക്കപ്പെട്ടവയാണ് സുനനുകള്‍. ഇതില്‍ 'മര്‍ഫുഅ' ആയ ഹദീസുകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഉദാ : - സുനനു അബീ ദാവുദ് - സുനനു ഇബിന്‍ മാജ - സുനനു ന്നസാഇ - സുനനു ദാറഖു ത്നി - സുനനുല്‍ ബൈഹഖി മുസ്വന്നഫ് : 'മര്ഫുഉം ' മൌഖ്‌ഫും' 'മഖതുഉം ' ആയ ഹദീസുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് , കര്‍മ ശാസ്ത്ര ക്രമത്തില്‍ ക്രോഡീകരിക്കപ്പെട്ട ഹദീസ് സമാഹാരത്തിനാണ് മുസ്വന്നഫ് എന്ന് പറയുന്നത്. ഇതില്‍ സ്വഹാബതിന്‍റെ വാക്കുകളും , താബിഉകളുടെയും , താബീ താബിഉകളുടെയും ഫത്വകളും ഉണ്ടായിരിക്കും ഉദാ : - മുസ്വന്നഫ് അബ്ദു റസാഖു (ഹിജ്ര 211 ) - മുസ്വന്നഫ് ഇബ്ന്‍ അബീ ശൈബ (ഹിജ്ര 235 ) - ബഷീർ പുത്തൂർ
0 Comments
തക്ഫീരികള്‍ ഭരണാധികാരികളെ തക്ഫീര്‍ ചെയ്യാന്‍ സ്വീകരിക്കുന്ന അവലംബം ഏതാണ്?
ജവാബ് : തൌഹീദുല്‍ ഹാകിമിയ്യ എന്നത് നുതനമായ ഒരു സാങ്കേതിക ശബ്ദമാണ്. തൌഹീദില്‍ അടിസ്താനപരമായിട്ടുള്ളത്, റബ്ബാനികളായ ഉലമാക്കള്‍ അതിനു നല്‍കിയ വിഭജനമാണ്. അതാണ് യഥാര്‍ത്ഥ അവലംബം. അതില്‍ തൌഹീദുല്‍ ഉലുഹിയ ആണ് അതി പ്രധാനം. ശാരീരികമോ സാമ്പത്തികമോ ആയ എല്ലാ ഇബാദതുകളും അവനു മാത്രമാക്കലാണ് അത്. ജീവിപ്പിക്കുന്നവനും, മരിപ്പിക്കുന്നവനും, മുഴുവന്‍ വസ്തുക്കളുടെയും നിയന്താവും, അന്നതാതാവും, സൃഷ്ടികളുടെ മുഴുവന്‍ കൈകാര്യ കര്‍ത്താവും ഏകനായ അല്ലാഹു മാത്രമാണെന്ന് വിശ്വസിക്കലാണ് തൌഹീദ് രുബുബിയ്യ. കാരണം അവനാണ് അവരുടെ റബ്ബും മാലിക്കും, ഖാലികും. 'ഹാകിമിയ്യ' രുബുബിയ്യയുടെ ഭാഗമാണ്. മുന്നാമാതെത് തൌഹീദുല്‍ അസ്മാഇ വ സ്സ്വിഫാത് ആണ്. മറ്റൊന്നിനോട് സാദ്രിശ്യപ്പെടുതുകയോ, ഉപമിക്കുകയോ, മരവിപ്പിക്കുകയോ, കോട്ടിമാട്ടുകയോ, വ്യാഖ്യാനിക്കുകയോ ചെയ്യാത്ത തരത്തില്‍, അവന്‍റെ മഹത്വത്തിന് ചേര്‍ന്ന രൂപത്തിലുള്ള ഉന്നതമായ വിശേഷണങ്ങളും, മനോഹരമായ നാമങ്ങളും അല്ലാഹുവിന്നു ഉണ്ടെന്ന ഉറച്ച വിശ്വാസമാണ് അത്. എന്നാല്‍ ഈ മഹത്തായ അസ്വിലിനെക്കുറിച്ചും, ഇബാദതിനെക്കുറിച്ചും, മനസിലാക്കിയിട്ടില്ലാത്തവര്‍ പ്രാധാന്യം കൊടുക്കുന്ന തൌഹീദുല്‍ ഹാകിമിയ്യയെക്കുറിച്ച് പറയാനുള്ളത്, അത് തൌഹീദ് രുബുബിയ്യയ്യില്‍ പെട്ടതാണ് എന്നാണു. ഇതില്‍ നിന്ന് മനസ്സിലാവുന്ന കാര്യങ്ങള്‍ " തൌഹീദുല്‍ ഹാകിമിയ്യ " എന്നാ വിഭജനം ബിധ്അതാണ്, അടിസ്ഥാന രഹിതമാണ്. തൌഹീദിന്നു പ്രാമാണികരായ ഉലമാക്കള്‍ നല്‍കിയ വിഭജനത്തെ വിശദീകരിക്കല്‍. തൌഹീദുല്‍ ഹാകിമിയ്യ തൌഹീദ് രുബുബിയ്യയുടെ ഭാഗം. - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|