പള്ളിയിൽ തഹജ്ജുദ് ജമാഅത്തായി നമസ്കരിക്കുന്നതിന് തെളിവായി ചില റുവൈബിളമാർ ഉദ്ധരിക്കുന്ന ഹദീസ് മുൻവിധിയും പക്ഷപാതവുമില്ലാതെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നു. Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم عَن قيس بن طلق قال زارنا طَلْقُ بن علي في يوم من رمضان، وأمسى عندنا وأفطر، ثم قام بنا تلك الليلة وأوتر بنا، ثم انحدر إلى مسجده، فصلى بأصحابه، حتى إذا بقي الوتر قدَّم رجلًا، فقال أوتر بأصحابك؛ فإني سمعت رسول الله -صَلَّى اللَّهُ عَلَيهِ وَسَلَّمَ- يقول «لَا وِتْرَانِ فِي لَيْلَةٍ» قلت: إسناده صحيح، وصححه ابن حبان، وحسنه الترمذي [الألباني في صحيح سنن أبي داود] ഖൈസ് رحمه الله പറയുന്നു: പിതാവായ ത്വൽഖ് رضي الله عنه റമദാനിൽ ഒരു ദിവസം ഞങ്ങളെ സന്ദർശിക്കാൻ വന്നു. സന്ധ്യാസമയം ഞങ്ങളോടൊപ്പം കഴിച്ചുകൂട്ടി നോമ്പ് തുറന്നു. പിന്നെ ഞങ്ങളെയും കൂട്ടി രാത്രി നമസ്കരിക്കുകയും വിത്റാക്കുകയും ചെയ്തു. ശേഷം അദ്ദേഹം തന്റെ പള്ളിയിൽ പോയി, തന്റെ ആളുകളെയും കൂട്ടി നമസ്കരിച്ചു. അങ്ങനെ വിത്ർ അവശേഷിച്ചപ്പോൾ മറ്റൊരാളെ മുന്നിൽ നിർത്തിയിട്ട് പറഞ്ഞു: താങ്കൾ ആളുകളെയും കൂട്ടി വിത്ർ നമസ്കരിക്കുക. നബി ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: « ഒരു രാത്രിയിൽ രണ്ടു വിത്ർ ഇല്ല ». അൽബാനി പറയുന്നു: അതിന്റെ ഇസ്‌നാദ് സ്വഹീഹാണ്. ഇബ്‌നു ഹിബ്ബാൻ അത് സ്വഹീഹാണെന്നും, തിർമുദി അത് ഹസനാണെന്നും പറഞ്ഞിട്ടുണ്ട്. ( അൽബാനി സ്വഹീഹു സുനനി അബീ ദാവൂദിൽ ഉദ്ധരിച്ചത്) പള്ളിയിൽ തഹജ്ജുദ് ജമാഅത്തായി നമസ്കരിക്കുന്നതിന് തെളിവായി ചില റുവൈബിളമാർ മേൽ ഹദീസ് ഉദ്ധരിക്കുന്നതായി കാണുന്നു. പ്രസ്തുത ഹദീസ് സ്വഹീഹായ നിവേദക പരമ്പരയോടു കൂടി ഒന്നിലധികം മുഹദ്ദിസുകൾ ഉദ്ധരിച്ചിട്ടുണ്ടെന്നത് സത്യമാണ്. അതിൽ പറയപ്പെട്ട ത്വൽഖ് ബിൻ അലി رضي الله عنه സഹാബിവര്യനുമാണ്. മുൻവിധിയും പക്ഷപാതവുമില്ലാതെ അതൊന്ന് വസ്തുനിഷ്ഠമായി വിശകലനം ചെയ്യാം.
— അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് 03 ശവ്വാൽ 1446 / 01 ഏപ്രിൽ 2025
0 Comments
നബി صلى اللّه عليه وسلم യുടെ പൗത്രനായ ഹസൻ ബിൻ അലി رضي اللّه عنهما നിവേദനം. താഴെ പറയുന്ന ഈ വചനങ്ങൾ വിത്റിൽ ചൊല്ലാൻ വേണ്ടി നബി صلى اللّه عليه وسلم യാണ് എനിക്ക് പഠിപ്പിച്ചു തന്നത്... Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم عَن الْحَسَنِ بْنِ عَلِيٍّ ــ رَضِيَ اللهُ عَنْهُمَا ــ قَالَ : عَلَّمَنِي رَسُولُ اللهِ ــ صَلَّى اللهُ عَلَيْهِ وَسَلَّمَ ــ هَؤُلَاءِ الْكَلِمَاتِ فِي الْوِتْرِ اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ، وَبَارِكْ لِي فِيمَا أَعْطَيْتَ، وَقِنِي شَرَّ مَا قَضَيْتَ، فَإِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ، وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ، وَلَا يَعِزُّ مَنْ عَادَيْتَ تَبَارَكْتَ رَبَّنَا وَتَعَالَيْتَ، لَا مَنْجَا مِنْكَ إِلَّا إِلَيْكَ [انظر: أصل صفة صلاة النبي ــ صلى الله عليه وسلم ــ للإمام الألباني] സുബ്ഹ് നമസ്‌കാരത്തിലെ അവസാന റക്‌അത്തിൽ ഇഅ്‌തി-ദാലിനു ശേഷം സ്ഥിരമായി ഖുനൂത് ഓതുന്ന രീതി ശാഫിഈ മദ്ഹബിലുണ്ട്. അത് നബിചര്യയിൽ സ്ഥിരപ്പെട്ടതല്ല; ഒരു നൂതന കാര്യമാണ്. സുബ്ഹിലെ മേൽ ഖുനൂതിനോടുള്ള വിരോധത്തിൽ പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട വിത്റിലെ ഖുനൂതിനെ കൂടി നിഷേധിക്കുന്ന ഒരു പ്രവണത കേരളത്തിലെ മുജാഹിദുകൾക്കിടയിൽ സാർവ്വത്രികമാണ്. അത് പ്രമാണ വിരുദ്ധമായ നിലപാടാണ്; അതിരുവിട്ട നടപടിയാണ്. മുസ്‌ലിംകൾക്ക് വലിയ ആപത്ത് വരുമ്പോൾ അഞ്ചു നേരത്തെ നിർബ്ബന്ധ നമസ്‌കാരങ്ങളിലും അവസാന റക്‌അത്തിൽ റുകൂഇനു ശേഷം നടത്തുന്ന നാസിലത്തിന്റെ ഖുനൂതും നബിചര്യയിൽ സ്ഥിര-പ്പെട്ടിട്ടുള്ളതാണ്. ആചാര സംബന്ധമായ വലിയ വൈചിത്ര്യം തന്നെ ഖുനൂത്തിന്റെ കാര്യത്തിൽ കാണാൻ സാധിക്കും. വിത്ർ നമസ്‌കാരത്തിൽ റുകൂഇനു മുമ്പ് നടത്തേണ്ട ഖുനൂതിൽ ചൊല്ലാൻ നബി ﷺ തന്റെ പൗത്രനെ പഠിപ്പിച്ച ദുആയാണ് ശാഫിഇകൾ സുബ്ഹ് നമസ്‌കാ-രത്തിൽ ഇഅ്‌തിദാലിനു ശേഷം നടത്തുന്ന ഖുനൂതിൽ ചൊല്ലാൻ ഉപയോഗിക്കുന്നത്. അതേ സമയം ഹനഫികൾ, ഉമർ رضي الله عنه നാസിലത്തിന്റെ ഖുനൂത്തിൽ ചൊല്ലിയിരുന്ന ദുആയാണ് വിത്റിലെ ഖുനൂതിൽ ചൊല്ലാൻ ഉപയോഗിക്കുന്നത്. എന്നാൽ മുജാഹിദുകൾ വിതർ നമസ്ക്‌കാരത്തിലെ ഖുനൂതിനെ തന്നെ പാടെ നിഷേധിച്ച് തള്ളുകയും ചെയ്യുന്നു. ശാഫിഇകൾ വിഷയത്തിന്റെ ഒരറ്റത്തേക്ക് വ്യതിചലിക്കുന്ന, ഹനഫികൾ അതിന്റെ മറ്റേ അറ്റത്തേക്ക് തെന്നിപ്പോകുന്ന, മുജാഹിദ് കളത്തിന് പുറത്തേക്ക് തെറിച്ച് വീഴുന്ന ഈ കാഴ്‌ച വിചിത്രം തന്നെ! സുന്നത്ത് അനുസരിച്ച് ഖുനൂത് എടുക്കുന്നവർ വിരളം എന്നേ പറയേണ്ടൂ. അത് സത്യത്തിനു പറഞ്ഞതുമാണല്ലോ. ചുരുക്കത്തിൽ, വിത്റിലെ ഖുനൂത് നബിചര്യയിൽ സ്ഥിരപ്പെട്ടതാണ്. അത് റുകൂഇന് മുമ്പാണ് നിർവ്വഹിക്കേണ്ടത്. അതിനുള്ള ദുആ ഇപ്രകാരമാണ്: നബി ﷺ യുടെ പൗത്രനായ ഹസൻ ബിൻ അലി رضي الله عنه നിവേദനം. താഴെ പറയുന്ന ഈ വചനങ്ങൾ വിത്റിൽ ചൊല്ലാൻ വേണ്ടി നബി ﷺ യാണ് എനിക്ക് പഠിപ്പിച്ചു തന്നത്:
അല്ലാഹുവിനെ വിളിക്കാൻ 'യാ അല്ലാഹ് ' എന്നതിനു പകരം, അറബിയിൽ ഉപയോഗിക്കുന്ന മറ്റൊരു പദമാണ് 'അല്ലാഹുമ്മ' എന്നത്. തുടക്കത്തിലെ 'യാ' എന്ന അവ്യയം വിട്ടുകളയുകയും പകരമായി അന്ത്യത്തിൽ ദ്വിത്വത്തോടു കൂടിയ 'മീം' ചേർക്കുകയുമാണ് ചെയ്‌തിട്ടുള്ളത്. അല്ലാഹുവേ, നി എനിക്ക് സന്മാർഗ്ഗം വ്യക്തമാക്കിത്തരികയും (هِدَايَةُ الْبَيَانِ) അത് സ്വീകരിക്കാനുള്ള തൗഫീഖ് (هِدَايَةُ الْتَّوْفِيقِ) നല്കുകയും ചെയ്യണേ. അല്ലാഹുവിന്റെ ദൂതന്മാർ, അവരെ സത്യപ്പെടുത്തിയ സാത്വികരായ സ്വിദ്ദീഖുകൾ, സത്യത്തിന്റെ പ്രയോക്താക്കളും വാഹകരുമായ ശുഹദാക്കൾ, സജ്ജനങ്ങൾ പോലുള്ളവർക്കാണ് അല്ലാഹു ഹിദായത്ത് നൽകിയിട്ടുള്ളത്. അവരുടെ കൂട്ടത്തിലുൾപ്പെടുത്തി, എന്നെയും നീ ഹിദായത്ത് നൽകി അനുഗ്രഹി-ക്കേണമേ.
ഹിദായത്ത് കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ അനുഗ്രഹം ആഫിയ-ത്താണ്. ആഫിയത്ത് അഥവാ സൗഖ്യം ലഭിച്ച വ്യക്തിക്ക് കടുത്ത രോഗങ്ങളും വേദനകളുമില്ലാതെ, തീക്ഷ്‌ണമായ പരീക്ഷണങ്ങളും വിഷമ-ങ്ങളുമില്ലാതെ, സമാധാന പൂർണ്ണമായ വിശിഷ്‌ടജീവിതം നയിക്കാനുള്ള ഭാഗ്യമാണ് ലഭിക്കുന്നത്. ഇഹത്തിലും പരത്തിലും സംതൃപ്തമായ ജീവിതം! പരീക്ഷണങ്ങളും അവ സഹിക്കാനുള്ള ക്ഷമയും ലഭിക്കുന്നതിനെക്കാളും മധുരം ആഫിയത്തും അതിനു നന്ദി കാണിക്കാനുള്ള മനസ്സും ലഭിക്കു-ന്നതിനായിരിക്കും. അങ്ങനെ ഇഹത്തിലും പരത്തിലും ആഫിയത്ത് ലഭിച്ചിട്ടുള്ള, അതിന് അല്ലാഹുവിനോട് നന്ദി കാണിക്കുന്ന മഹാഭാഗ്യ-വാന്മാരുടെ ഗണത്തിൽ എന്നെ നീ ഉൾപ്പെടുത്തേണമേ.
അല്ലാഹു അവന്റെ ഇഷ്‌ടദാസന്മാർക്ക് നൽകുന്ന പ്രത്യേകമായ സഹായത്തിനും പിന്തുണക്കുമാണ് വിലായത്ത് എന്ന് പറയുന്നത്. ഏതൊരുവന് അല്ലാഹു വിലായത്ത് നൽകുന്നുവോ അവന്റെ കാര്യം അല്ലാഹു ഏറ്റെടുത്തു കഴിഞ്ഞു. അല്ലാഹു ഒരുവനെ ഏറ്റെടുത്താൽ അവനെ ആർക്കും അതിജയിക്കാനാവില്ല. അത് ഇഷ്ടദാസന്മാർക്ക് ലഭിക്കുന്ന വിശിഷ്‌ടമായ ഉബൂദിയ്യത്തിന്റെ പദവിയാണ്. ആ ഉൽകൃഷ്‌ടമായ പദവി ലഭിക്കുന്നവരുടെ കൂട്ടത്തിൽ റബ്ബേ, നീ എന്നെയും ഉൾപ്പെടുത്തേണമേ.
എന്ത് ലഭിച്ചു, എത്ര ലഭിച്ചു എന്നതിലല്ല കാര്യം, ലഭിച്ചതിൽ ബറകത്ത് ഉണ്ടോ എന്നതാണു പ്രശ്‌നം. പലതും വലിയ അളവിൽ ലഭിച്ച പലരെയും നാം കാണുന്നു. അത് സ്വസ്ഥമായി അനുഭവിക്കാനുള്ള ഭാഗ്യം അവർ-ക്കില്ല. അനുഭവിക്കാൻ കഴിയുന്നില്ല എന്നതു മാത്രമല്ല പലരുടെയും പ്രശ്‌നം. ലഭിച്ച കാര്യങ്ങൾ തന്നെ വലിയ പരീക്ഷണവും ദൗർഭാഗ്യ-ഹേതുവുമായിത്തീരുന്നു എന്നതു കൂടിയാണ്. അതിനാൽ അല്ലാഹു നൽകുന്നതെന്തോ അതിൽ ബറകത്ത് ചൊരിയണേ എന്നതായിരിക്കണം വിശ്വാസിയുടെ പ്രാർത്ഥന. അല്ലാഹു നൽകുന്ന ഒരു നന്മ. അത് വർദ്ധിത വീര്യത്തിലും നിലച്ചു പോകാത്ത നിലയിലും വ്യാപകമായ തോതിലും ലഭിക്കുന്നുവെങ്കിൽ അതിന് അറബിയിൽ ബറകത്ത് എന്ന് പറയും. അല്ലാഹുവേ, എനിക്കു നീ നൽകുന്നതിൽ നീ ബറകത്ത് ചൊരിയണേ, റഹ്‌മാനേ!
എല്ലാം അല്ലാഹുവിന്റെ ആദിയായ അറിവിൽ മുൻകഴിഞ്ഞിട്ടുള്ളതാണ്. അത് ലൗഹിൽ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. ലൗഹിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ തന്നെ പല ഘട്ടങ്ങളിലായി വീണ്ടും നിർണ്ണയം ചെയ്യപ്പെടുന്ന കാര്യം പ്രമാണങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഒരു ആയുസ് കാലത്തേക്കുള്ള നിർണ്ണയം, ഒരു വർഷത്തേക്കുള്ള നിർണ്ണയം.. അങ്ങ-നെയുള്ളവ ഉദാഹരണം. എല്ലാം അല്ലാഹുവിന്റെ നിർണ്ണയം. നന്മയും തിന്മയുമെല്ലാം അവനിൽ-നിന്നുള്ളത്. നന്മ, തിന്മ എന്നതു തന്നെ യഥാർത്ഥത്തിൽ ആപേക്ഷികവും. മനുഷ്യാനുഭവങ്ങളെ അപേക്ഷിച്ചാണ് ആ വേർതിരിവ്. അത് ഭാഗികവും താൽക്കാലികവും മാത്രമാണ്. നമുക്ക് തിന്മയായി അനുഭവപ്പെടുന്ന കാര്യങ്ങളിൽനിന്ന് രക്ഷയും കാവലും ചോദിക്കാം. നാം ചോദിക്കുമോ, ഇല്ലയോ? അത് സ്വീകരിക്കപ്പെടുമോ, ഇല്ലയോ? അക്കാര്യം അല്ലാഹു മുൻകൂട്ടി അറിയുന്നു അതതിന്റെ ഘട്ടങ്ങളിൽ അത് നിർണ്ണയിക്കപ്പെടുന്നു, രേഖപ്പെടുത്തപ്പെടുന്നു. « അല്ലാഹു താൻ ഉദ്ദേശിക്കുന്നത് മായ്ച്ചുകളയുന്നു, താൻ ഉദ്ദേശിക്കുന്നത് സ്ഥിരപ്പെടുത്തുന്നു. മൂലഗ്രന്ഥം അവന്റെറെ പക്കലുണ്ട് താനും.» (റഅദ്: 39) അതിനാൽ നാം കാവൽ തേടുക, നമുക്ക് ദോഷകരമായി അനുഭവ-പ്പെടുന്ന കാര്യങ്ങളെ കുറിച്ച്. അല്ലാഹു സൂക്ഷ്‌മമായി അറിയുന്നവനും എല്ലാറ്റിനും കഴിവുള്ളവനുമാണ്. കാര്യങ്ങൾ യഥാവിധം നിർണ്ണയിക്കുന്നതും നടപ്പിലാക്കുന്നതും അവനാണ്. അവന്റെ മേൽ വിധിക്കാൻ ആരുമില്ല. അവൻ്റെ വിധിയെ റദ്ദ് ചെയ്യാനോ വിളംബം വരുത്താനോ ആർക്കും സാധിക്കുകയുമില്ല. സർവ്വാധിപത്യവും അവനാണ്. അവന്റെ കാവലിലും കാരുണ്യത്തിലുമല്ലാതെ മറ്റെന്തിലാണ് നമുക്ക് പ്രതീക്ഷയർപ്പിക്കാനാവുക?
ദൃശ്യവും അദൃശ്യവുമായ, സൂക്ഷ്‌മവും സ്ഥൂലവുമായ, ജീവീയവും അജീവീയ-വുമായ, മൂർത്തവും അമൂർത്തവുമായ മുഴുവൻ അണ്ഡകടാഹങ്ങളുടെയും സ്രഷ്‌ടാവും അധിപനുമായ അല്ലാഹു, അവൻ ഒരുവനെ പിന്തുണച്ചാൽ അവനാണ് സുരക്ഷിതൻ. അവനാണ് അന്തസ്സുള്ളവൻ. അല്ലാഹു ഒരു-വനോട് വിരോധം വെക്കുന്നതു പോകട്ടെ, അവഗണിച്ചാൽ അവനാണ് നാണം കെട്ട പരാജിതൻ.
ഏവർക്കും ലഭിക്കുന്ന, അളവറ്റ, നിലക്കാത്ത നന്മകളുടെ ഉടമയാണ് ഞങ്ങളുടെ റബ്ബ്. സർവ്വശ്വര്യങ്ങൾക്കും അഭിവൃദ്ധികൾക്കും ഉടയവൻ അവൻ മാത്രം. സൃഷ്ടിക്കും സമഷ്ടിക്കും നിർലോഭം വാരിക്കോരി കൊടു-ക്കുന്നവൻ. മഹത്വത്തിന്റെയും ഔന്നത്യത്തിൻ്റെയും ഉയരങ്ങളിൽ വാഴുന്നവൻ. അവനെ വാഴ്ത്താനുള്ള ഈ രണ്ട് ചെറുവചനങ്ങൾ ഉൾക്കൊള്ളുന്ന ആശയങ്ങളുടെ അടരുകൾ അപാരം തന്നെ. അല്ലാഹു-വിന്റെ അപദാനങ്ങൾ, മഹാകൃത്യങ്ങൾ, അവ വിളംബരം ചെയ്യുന്ന ഐശ്വര്യങ്ങൾ... ഇതെല്ലാമാണ് ഒന്നാമത്തെ വചനം ദ്യോതിപ്പിക്കുന്നത്. അവന്റെ സത്താപരവും ആശയപരവുമായ ഔന്നത്യം വിളിച്ചോതുന്ന, സൃഷ്ടികൾക്കതീതനായി, അർശിനും മീതെ, ഉയരങ്ങൾക്കെല്ലാം ഉപരിയിൽ വാഴുന്ന അല്ലാഹുവിന്റെ അതുല്യതയാണ് രണ്ടാമത്തെ വചനം ധ്വനിപ്പിക്കുന്നത്.
എല്ലാം അല്ലാഹുവിന്റെ മാത്രം സൃഷ്‌ടികൾ. നിർണ്ണയിക്കപ്പെട്ട കാലാവധി തീരുമ്പോൾ ഓരോരുത്തരും മടങ്ങേണ്ടതും ഒടുങ്ങേണ്ടതും അവനിലേക്കു തന്നെ. അവനെ കബളിപ്പിക്കാനാവില്ല. അവനിൽനിന്ന് കടന്നുകളയാനുമാവില്ല. അവന്റെ അടുക്കൽനിന്ന് ഓടിപ്പോകാൻ ഓരു അഭയകേന്ദ്രമോ സുരക്ഷാ താവളമോ ഇല്ല — അവനിൽനിന്ന് അവനി-ലേക്കു മാത്രം, മറ്റൊരിടവുമില്ല ചെന്നവസാനിക്കാൻ. അല്ലാഹു തന്നെ ചോദിക്കുന്നത്: « അപ്പോൾ നിങ്ങൾ എവിടേക്കാണ് പോവുക?! » (തക്വീർ : 26) എന്നാണ്. അതെ, നാം പറയുക: അവനിലേക്ക് മാത്രം!
ഖുനൂതിന്റെ വേളയിൽ കൈ ഉയർത്തുന്നതും, പിന്തുടർന്നു നമസ്‌കരി-ക്കുന്നവർ കൈ ഉയർത്തി ആമീൻ ചൊല്ലുന്നതും, അതു പോലെ ഖുനൂതിന്റെ അവസാനത്തിൽ നബി ﷺ യുടെ പേരിൽ (وَصَلَّى اللهُ عَلَى النَّبِيِّ الْأُمِّيِّ) പോലെ ചുരുങ്ങിയ വാക്കിൽ സ്വലാത് ചൊല്ലുന്നതും കൂടി സലഫുകളുടെ ചര്യയിൽ സ്ഥിരപ്പെട്ടിരിക്കുന്നു. ഉമർ رضي الله عنه തറാവീഹിന് ഇമാമായി നിശ്ചയിച്ച ഉബയ്യു ബിൻ കഅ്ബ് رضي الله عنه, അബൂ ഹലീമഃ മുആദുൽ ഖാരി رضي الله عنه എന്നീ സ്വഹാബിമാർ നടത്തിയ ഖുനൂതിനെ കുറിച്ചുള്ള വിവരണത്തിൽ ഇക്കാര്യം പ്രസ്‌താ-വിച്ചിട്ടുണ്ട്. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله 27 റമദാൻ 1446 / 27 മാർച്ച് 2025
|
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|