فإن البدع تستدرج بصغيرها الى كبيرها، حتى ينسلخ صاحبها من الدين، كما تنسل الشعرة من العجين، فمفاسد البدع لا يقف عليها الا ارباب البصائر، والعميان ضالون في ظلمة العمى {ومن لم يجعل الله له نورا فما له من نور}[ النور : ٤٠ ] ابن القيم رحمه الله - مدارج السالكين ഇമാം ഇബ്നുൽ ഖയ്യിം رحمه الله :-
❝നിശ്ചയമായും ബിദ്അത്തുകൾ ചെറിയതിൽ നിന്ന് വലിയതിലേക്ക് പ്രലോഭിപ്പിച്ചു കൊണ്ടിരിക്കും. അവസാനം ഗോതമ്പ് മാവിൽ നിന്ന് മുടിയിഴ ഊരിയെടുക്കുന്ന പോലെ ദീനിൽ നിന്ന് തന്നെ ഊരി പ്പോകുന്ന അവസ്ഥ ഉണ്ടാകുന്നത് വരെ. നല്ല ഉൾക്കാഴ്ചയുള്ള ആളുകൾക്കല്ലാതെ ബിദ്അത്തിന്റെ വിപത്തുകള്‍ തിരിച്ചറിയാൻ കഴിയില്ല. ഉൾക്കാഴ്ചയില്ലാത്തവർ അന്ധതയുടെ ഇരുട്ടിൽ പിഴച്ചു പോയവരാണ്. "അല്ലാഹു ആർക്ക് വെളിച്ചം നൽകിയിട്ടില്ലയോ അവന് മറ്റൊരു വെളിച്ചവുമില്ല" (നൂർ : 40)❞ ~ മദാരിജുസ്സാലികീൻ - ബഷീർ പുത്തൂർ
0 Comments
അബ്ദുള്ള ബിൻ ദൈലമി റഹിമഹുള്ളയിൽ നിന്ന് ; അദ്ദേഹം പറഞ്ഞു: ദീൻ നഷ്ട്ടപ്പെടുന്നതിൽ ആദ്യം ഉപേക്ഷിക്കപ്പെടുന്നതു സുന്നത്തായിരിക്കുമെന്നു എനിക്ക് വിവരം കിട്ടിയിട്ടുണ്ട്. സുന്നത്തു ഓരോന്നോരോന്നായി പോയിക്കൊണ്ടിരിക്കും. കയറിന്റെ ഓരോ ഇഴയും അഴിഞ്ഞു പോകുന്ന പോലെ — ബഷീർ പുത്തൂർ عَنْ عَبْد الله بن الديلمي، رَحِمَهُ اللهُ تَعَالَى، قَالَ
"بَلَغَنِي أَنَّ أَوَّلَ ذَهَابِ الدِّينَ تَرْكُ السَّنَّةِ، يَذْهَبُ الدِّينُ سُنَّةَ سنَّةَ، كَمَا يَذْهَبُ الْحَبْلُ قُوةً قُوَّةً" رواه الدارمي: (1\ 98,230) " باب اتباع السنة"، وصحح إسناده محققه സുബൈർ ബ്‌നു അദിയ്യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞങ്ങൾ അനസ് ബ്‌നു മാലിക് رضي الله عنه ന്റെ അടുക്കൽ ചെന്ന്, ഹജ്ജാജിൽ നിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നതിനെ സംബന്ധിച്ച് ആവലാതിപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു:
"നിങ്ങൾ ക്ഷമിക്കുവീൻ, കാരണം നിങ്ങൾക്ക് ഒരുനാളും വരികയില്ല; അതിനു ശേഷമുള്ളത് അതിനേക്കാൾ മോശമായിട്ടല്ലാതെ, നിങ്ങൾ നിങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുന്നതുവരെ." ഇത് ഞാൻ നിങ്ങളുടെ നബി صلى الله عليه وسلم യിൽ നിന്ന് കേട്ടതാണ്. (ബുഖാരി) ഇബ്‌നു ഹജർ رحمه الله പറഞ്ഞു: സ്വഹാബത്ത് ഉണ്ടായിരുന്ന കാലമാണ് അതിന്റെ ശേഷമുള്ള കാലത്തേക്കാൾ ഉത്തമം; നബി صلى الله عليه وسلم യുടെ വചനം തെളിയിക്കുന്നതാണത് : "ഏറ്റവും ഉത്തമരായവർ എന്റെ ഈ തലമുറയാണ്" (ഇത് രണ്ടു സ്വഹീഹുകളിലും വന്നതാണ്). അതുപോലെത്തന്നെ അദ്ദേഹത്തിന്റെ ഈ വചനവും: "എന്റെ സ്വഹാബത്ത് എന്റെ ഉമ്മത്തിനുള്ള സുരക്ഷയാണ്, എന്റെ സ്വഹാബത്ത് പോയിക്കഴിഞ്ഞാൽ എന്റെ ഉമ്മത്തിനു മുന്നറിയിപ്പു നൽകപ്പെട്ടവ (ഫിത്‌നകൾ) വന്നെത്തുകയായി." (മുസ്‌ലിം ഉദ്ധരിച്ചതാണിത്). പിന്നെ അബ്ദുല്ല ബ്‌നു മസ്‌ഊദിൽ നിന്നുള്ള വിവരണം എനിക്കു കാണാൻ കഴിഞ്ഞു - അത് ഉൾകൊള്ളാൻ ഏറ്റവും അർഹമായതാണ് - ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്ത് എന്ന് വ്യക്തമാക്കുന്നതുമാണ്. ... അദ്ദേഹം പറഞ്ഞു: "നിങ്ങൾക്ക് ഒരു നാളും വരികയില്ല, അത് അതിന്റെ തൊട്ടുമുൻപുള്ളതിനേക്കാൾ മോശമായിട്ടല്ലാതെ; അന്ത്യനാൾ സംഭവിക്കും വരെ. ഞാൻ ഉദ്ദേശിക്കുന്നത് നിങ്ങൾക്ക് ലഭിക്കുന്ന ജീവിത സൗകര്യങ്ങളോ, സാമ്പത്തിക നേട്ടമോ നഷ്ടമാകുമെന്നല്ല. മറിച്ച്, നിങ്ങൾക്ക് ഒരു നാളും വരികയില്ല അത് അതിന്റെ തൊട്ടുമുൻപുള്ളതിനേക്കാൾ അറിവു കുറഞ്ഞതായിട്ടല്ലാതെ. പണ്ഡിതന്മാർ പോയാൽ പിന്നെ ജനങ്ങൾ എല്ലാരും ഒരുപോലെയായി. പിന്നെ അവർ നന്മ കൽപ്പിക്കില്ല, തിന്മ വിലക്കില്ല, അപ്പോഴാണവർ നശിക്കുക". ... ഒരുകാലവും നിങ്ങൾക്ക് വരികയില്ല; അത് അതിന്റെ മുൻപുള്ളതിനേക്കാൾ വളരെ മോശമായിട്ടല്ലാതെ. എന്നാൽ ഞാൻ ഇതുകൊണ്ട് അർത്ഥമാക്കുന്നത് ഒരു ഭരണാധികാരിയേക്കാൾ നല്ല മറ്റൊരു ഭരണാധികാരി, അല്ലെങ്കിൽ ഒരു വർഷത്തേക്കാൾ മുന്തിയ വർഷമോ അല്ല. മറിച്ച്, നിങ്ങളിലെ ഉലമാക്കളും ഫുഖഹാക്കളും പോയിത്തീരും,പിന്നെ അവർക്ക് പിന്മുറക്കാരെ നിങ്ങൾക്ക് കണ്ടെത്താനാവില്ല, പിന്നെ ഒരു വിഭാഗം വരും; സ്വേച്ഛാനുസാരം മതവിധി പറയുന്നവർ." (ഫത്‌ഹുൽബാരി) - അബൂ തൈമിയ്യ ഹനീഫ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|