നബി ദിനാഘോഷത്തെക്കുറിച്ച് ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ رحمه الله പറയുന്നു: "സാഹചര്യം ഉണ്ടാവുകയും തടസ്സം ഇല്ലാതിരിക്കുകയും ചെയ്തിട്ടും സലഫുകൾ അത് ( നബി ദിനാഘോഷം ചെയ്തിട്ടില്ല. തനിച്ചതോ പ്രാമുഖ്യമുള്ളതോ ആയ നന്മയായിരുന്നുവെങ്കിൽ സലഫുകൾ നമ്മെക്കാൾ അതിന് അവകാശപ്പെട്ടവരായിരുന്നു. കാരണം അവർ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോട് നമ്മെക്കാൾ കടുത്ത സ്നേഹമുള്ളവരും ആദരവുള്ളവരും നന്മയിൽ അങ്ങേയറ്റം ആഗ്രഹമുള്ളവരുമായിരുന്നു. തീർച്ചയായും അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെയും ആദരവിന്റേയും പൂർണ്ണത, അദ്ദേഹത്തെ അനുസരിക്കുന്നതിലും അദ്ദേഹത്തിന്റെ സുന്നത് പിൻപറ്റുന്നതിലും അദ്ദേഹത്തിന്റെ കൽപന പിന്തുടരുന്നതിലും, പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹത്തിന്റെ സുന്നത് ജീവിപ്പിക്കുന്നതിലും അദ്ദേഹം കൊണ്ടു വന്നത് പ്രചരിപ്പിക്കുന്നതിലും, അതിന് വേണ്ടി കൈ കൊണ്ടും നാവ് കൊണ്ടും ഹൃദയം കൊണ്ടും ജിഹാദ് ചെയ്യുന്നതിലുമാണ്. ഇതാണ് ആദ്യമായി മുൻകടന്നവരായ മുഹാജിറുകളുടെയും അൻസ്വാരികളുടെയും നന്മയിൽ അവരെ പിന്തുടർന്നവരുടെയും മാർഗ്ഗം" (ഇഖ്തിദാഉസ്സ്വിറാത്തിൽ മുസ്തഖീം 295) - ബഷീർ പുത്തൂർ [في حكم الإحتفال بالمولد النبوي]
قال شيخ الإسلام ابن تيمية رحمه الله: لم يفعله السلف الصالح مع قيام المقتضي وعدم المانع منه ، ولو كان هذا خيرا محضا أو راجحا لكان السلف رضي الله عنهم أحق به منا ؛ فإنهم كانوا أشد محبة لرسول الله صلى الله عليه وسلم وتعظيما له منا ، وهم على الخير أحرص ، وإنما كمال محبته وتعظيمه في متابعته وطاعته واتباع أمره وإحياء سنته باطنا وظاهرا ، ونشر ما بعث به ، والجهاد على ذلك بالقلب واليد واللسان ، فإن هذه هي طريقة السابقين الأولين من المهاجرين والأنصار والذين اتبعوهم بإحسان. (اقتضاء الصراط المستقيم لمخالفة أصحاب الجحيم ص ٢٩٥)
0 Comments
ഇപ്പോൾ നാം റമളാൻ അന്ത്യപാദത്തിൽ. ഇത് ഇരുപത്തൊന്നാം രാവ്. ലൈലത്തുൽ ഖദ്ർ ആവാൻ സാധ്യത. ആയിരം മാസങ്ങളെക്കാൾ ഗുണകരം. തിരിച്ചറിയാൻ അടയാളങ്ങൾ പലത്. ഒത്തു വന്നാൽ പ്രത്യേകമായി എന്തു ചെയ്യാം? നമ്മുടെ ഉമ്മ ആയിശ -رضي الله عنها- നബി -صلى الله عليه وسلم- യോട് ചോദിച്ചു. اللهم إنك عفوٌّ تحب العفو فاعف عني എന്ന് ദുആ ചെയ്യാം. പോരാന്ന് തോന്നുന്നുവെങ്കിൽ മനസിൽ അത്യുക്തിയും കൃത്രിമത്വവും ഉണ്ടെന്ന് കരുതണം. മതത്തിൽ അതിര് വിടരുതാരും. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
- അബൂ തൈമിയ്യ സയീദ് ബിൻ അൽ മുസയ്യബ് റഹിമഹുള്ളയിൽ നിന്ന്: ഒരാൾ റുകൂഉകളും സുജൂദുകളും അധികരിപ്പിച്ചു കൊണ്ട് ഫജ്റിനു ശേഷം രണ്ടു റക്അത്തിലധികം നമസ്കരിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം അയാളെ വിലക്കി. അപ്പോളയാൾ ചോദിച്ചു: " അല്ലയോ അബൂ മുഹമ്മദ്, നമസ്കരിച്ചതിന്റെ പേരിൽ അള്ളാഹു എന്നെ ശിക്ഷിക്കുമോ?" അദ്ദേഹം ( സഈദ് ബിൻ അൽ മുസയ്യബ് ) പറഞ്ഞു : "ഇല്ല, പക്ഷെ, സുന്നത്തിനു എതിര് പ്രവർത്തിച്ചതിന്റെ പേരിൽ അവൻ നിന്നെ ശിക്ഷിക്കും." (ബൈഹഖീ) ഇതിനു അനുബന്ധമായി ശൈഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ പറയുന്നു: "സയീദ് ബിൻ അൽ മുസയ്യബ് റഹിമഹുള്ളയുടെ മനോഹരമായ ഒരു മറുപടിയാണ് ഇത്. ദിക്ർ, നമസ്കാരം എന്നൊക്കെ പറഞ്ഞു കൊണ്ട് ധാരാളം ബിദ്അത്തുകളെ നല്ലതാണെന്ന് കരുതുന്ന ബിദ്അത്തിന്റെ ആളുകൾക്ക് എതിരെയുള്ള ശക്തമായ ഒരായുധമാണ് ഇത്. എന്നിട്ട്, ഇത്തരം കാര്യങ്ങളെ എതിർക്കുന്ന സുന്നത്തിന്റെ ആളുകളെ അവർ നമസ്കാരത്തെയും ദിക്റിനേയും എതിർക്കുന്നവർ എന്ന് കുറ്റപ്പെടുത്തുകയും ചെയ്യും. വാസ്തവത്തിൽ അവർ നമസ്കാരത്തിലും ദിക്റിലുമൊക്കെയുള്ള സുന്നത്തിനു വിരുദ്ധമായ കാര്യങ്ങളെ മാത്രമാണ് എതിർക്കുന്നത്. (ഇർവാഉൽ ഗലീൽ 2/236) — ബഷീർ പുത്തൂർ روى عبد الرزاق في المصنف (3/52ح 4755 ) ، والدارمي في سننه (1/404 ح 405 ) ، والبيهقي في السنن الكبرى (2/466) ، والخطيب في الفقيه والمتفقه ( 1 / 380 ح 387) من طريقين عن سعيد بن المسيب ـ رحمه الله ـ (( أنه رأى رجلاً يصلي بعد طلوع الفجر أكثر من ركعتين يكثر فيها الركوع والسجود فنهاه ، فقال : يا أبا محمد يعذبني الله على الصلاة ؟ قال : لا ولكن يعذبك على خلاف السنة )) وهذا الأثر صحح إسناده الشيخ الألباني ـ عليه رحمة الله ـ في إرواء الغليل (2/236) وقال : " وهذا من بدائع أجوبة سعيد بن المسيب ـ رحمه الله تعالى ـ ، وهو سلاح قوي على المبتدعة الذين يستحسنون كثيراً من البدع باسم أنها ذكر وصلاة ثم ينكرون على أهل السنة إنكار ذلك عليهم ، ويتهمونهم بأنهم ينكرون الذكر والصلاة !! وهم في الحقيقة إنما ينكرون خلافهم للسنة في الذكر والصلاة ونحو ذلك " . أهـ ورحم الله الإمام الجليل مالك بن أنس فإنه كان يكره كل بدعة وإن كانت في خير . ذكره ابن وضاح في كتاب البدع ص (94)روى عبد الرزاق في المصنف (3/52ح 4755 ) ، والدارمي في سننه (1/404 ح 405 ) ، والبيهقي في السنن الكبرى (2/466) ، والخطيب في الفقيه والمتفقه ( 1 / 380 ح 387) من طريقين عن سعيد بن المسيب ـ رحمه الله ـ (( أنه رأى رجلاً يصلي بعد طلوع الفجر أكثر من ركعتين يكثر فيها الركوع والسجود فنهاه ، فقال : يا أبا محمد يعذبني الله على الصلاة ؟ قال : لا ولكن يعذبك على خلاف السنة )) وهذا الأثر صحح إسناده الشيخ الألباني ـ عليه رحمة الله ـ في إرواء الغليل (2/236) وقال : " وهذا من بدائع أجوبة سعيد بن المسيب ـ رحمه الله تعالى ـ ، وهو سلاح قوي على المبتدعة الذين يستحسنون كثيراً من البدع باسم أنها ذكر وصلاة ثم ينكرون على أهل السنة إنكار ذلك عليهم ، ويتهمونهم بأنهم ينكرون الذكر والصلاة !! وهم في الحقيقة إنما ينكرون خلافهم للسنة في الذكر والصلاة ونحو ذلك " . أهـ ورحم الله الإمام الجليل مالك بن أنس فإنه كان يكره كل بدعة وإن كانت في خير . ذكره ابن وضاح في كتاب البدع ص (94)روى عبد الرزاق في المصنف (3/52ح 4755 ) ، والدارمي في سننه (1/404 ح 405 ) ، والبيهقي في السنن الكبرى (2/466) ، والخطيب في الفقيه والمتفقه ( 1 / 380 ح 387) من طريقين عن سعيد بن المسيب ـ رحمه الله ـ (( أنه رأى رجلاً يصلي بعد طلوع الفجر أكثر من ركعتين يكثر فيها الركوع والسجود فنهاه ، فقال : يا أبا محمد يعذبني الله على الصلاة ؟ قال : لا ولكن يعذبك على خلاف السنة )) وهذا الأثر صحح إسناده الشيخ الألباني ـ عليه رحمة الله ـ في إرواء الغليل (2/236) وقال : " وهذا من بدائع أجوبة سعيد بن المسيب ـ رحمه الله تعالى ـ ، وهو سلاح قوي على المبتدعة الذين يستحسنون كثيراً من البدع باسم أنها ذكر وصلاة ثم ينكرون على أهل السنة إنكار ذلك عليهم ، ويتهمونهم بأنهم ينكرون الذكر والصلاة !! وهم في الحقيقة إنما ينكرون خلافهم للسنة في الذكر والصلاة ونحو ذلك " . أهـ ورحم الله الإمام الجليل مالك بن أنس فإنه كان يكره كل بدعة وإن كانت في خير . ذكره ابن وضاح في كتاب البدع ص (94) ബിദ്അത്തുകൾ ഒഴിവാക്കി സുന്നത്തിനെ മുറുകെ പിടിച്ചാൽ സമയവും ലാഭിക്കാം, ജീവനും രക്ഷിക്കാം; ഇരു ലോകങ്ങളിലും. قال رسول الله صلى الله عليه وسلم، يقول: إن طول صلاة الرجل، وقصر خطبته، مئنة من فقهه، فإطيلوا الصلاة، وقصروا الخطبة، وإن من البيان السحر (رواه مسلم) "തീര്‍ച്ചയായും ഒരാളുടെ നമസ്കാരത്തിൻ്റെ ദൈർഘ്യവും ഖുതുബയുടെ ചുരുക്കവും അവൻ്റെ അറിവിന്റെ അടയാളത്തിൽ പെട്ടതാണ്." (മുസ്'ലിം)
സുന്നത്തിലേക്ക് മടങ്ങുന്നത് എത്ര നല്ല കാര്യം. ആ നിയ്യത്തിലായിരുന്നെങ്കിൽ ഈ സമയം ചുരുക്കലുകൾ!! - അബൂ തൈമിയ്യ ഹനീഫ് ഒരു മുസ്ലിമായ മനുഷ്യൻ മരണപ്പെട്ടാൽ അവനോട് മറ്റു മുസ്ലിംകൾക്ക് ചില കടമകളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് അവന്റെ മയ്യിത്ത് കുളിപ്പിക്കുകയും മറമാടുകയും ചെയ്യുകയെന്നുള്ളത്. മയ്യിത്ത് മറമാടിക്കഴിഞ്ഞാൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഖബറിന്റെ അടുത്ത് നിന്ന് കൊണ്ട് മയ്യിത്തിന് തസ്ബീത്തിനു വേണ്ടി (മലക്കുകൾ ചോദ്യം ചെയ്യുമ്പോൾ സ്ഥൈര്യം ലഭിക്കാൻ) ദുആ ചെയ്യാറുണ്ടായിരുന്നു. ഇമാം അബുദാവൂദ് ഉദ്ധരിക്കുകയും ശൈഖ് അൽബാനി റഹിമഹുള്ളാ സ്വഹീഹ് എന്ന് വിധി പറയുകയും ചെയ്ത ഉസ്മാൻ ബിൻ അഫ്ഫാൻ റദിയള്ളാഹു അൻഹുവിൽ നിന്നുള്ള ഹദീസിൽ ഇങ്ങിനെ കാണാം. عثمان بن عفان رضي الله عنه قال : كان النبي صلى الله عليه وسلم : (إِذَا فَرَغَ مِنْ دَفْنِ الْمَيِّتِ وَقَفَ عَلَيْهِ ، فَقَالَ : اسْتَغْفِرُوا لِأَخِيكُمْ ، وَسَلُوا لَهُ بِالتَّثْبِيتِ فَإِنَّهُ الْآنَ يُسْأَلُ) وصححه الشيخ الألباني في صحيح أبي داود മയ്യിത്ത് മറമാടിക്കഴിഞ്ഞാൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഖബറിന്റെ അടുത്ത് നിന്ന് പറയാറുണ്ടായിരുന്നു " നിങ്ങൾ നിങ്ങളുടെ സഹോദരന് വേണ്ടി ഇസ്തിഗ്ഫാർ (പാപമോചനത്തിന് തേടുക ) നടത്തുകയും അവനു തസ്ബീത് (സ്ഥൈര്യം ) ലഭിക്കാൻ അപേക്ഷിക്കുകയും ചെയ്യുക; കാരണം അവനിപ്പോൾ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്" അള്ളാഹു നമുക്കെല്ലാവർക്കും സ്ഥൈര്യം പ്രദാനം ചെയ്യട്ടെ. ഇതാണ് തസ്ബീതുമായി ബന്ധപ്പെട്ടു നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയിൽ നിന്ന് സ്ഥിരപ്പെട്ടു വന്നത്. ഇക്കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസവുമില്ല. മരിച്ച വ്യക്തിക്ക് വേണ്ടി ഇസ്തിഗ്ഫാറു നടത്തുകയും തസ്ബീത്തിനു വേണ്ടി അള്ളാഹുവിനോട് ചോദിക്കുകയും ചെയ്യുന്നത് സുന്നത്തായ കാര്യമാണ്. എന്നാൽ തസ്ബീത്തിന്റെ രൂപം എങ്ങിനെയെന്ന് ഹദീസുകളിൽ കാണുന്നില്ല. പ്രത്യേകമായ ഒരു ദുആയും ഈ വിഷയത്തിൽ സ്വഹീഹ് ആയ നിലയിൽ രിവായതു ചെയ്യപ്പെട്ടിട്ടില്ല. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് മുകളിലെ ഹദീസ് വ്യാഖ്യാനിച്ചു കൊണ്ട് ഉലമാക്കൾ പറഞ്ഞത്, തസ്ബീത്തിന്റെ രൂപം ഇന്നതാണ് എന്ന് വ്യക്തമാക്കുന്ന ഹദീസുകൾ ഇല്ലാത്തതിനാൽ മയ്യിത്തിനു വേണ്ടി ഇസ്തിഗ്ഫാർ നടത്തുകയും തസ്ബീത്തിനു വേണ്ടി ദുആ ചെയ്യുകയുമാണ് വേണ്ടത്. അത് اللهم اغفر له ، اللهم ثبت له എന്ന് മൂന്നു തവണ പറയലാണ്. (നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ദുആകൾ കുറഞ്ഞത് മൂന്ന് എന്ന ക്രമത്തിലായിരുന്നു) ഹദീസിലെ കൽപന പൊറുക്കലിനും സ്ഥൈര്യത്തിനും വേണ്ടി ആയതിനാൽ ആ രണ്ടു കാര്യവും അതിൽ ഉൾപ്പെടുത്തി എന്നു മാത്രം. ഈ വിഷയത്തിന്റെ നിജസ്ഥിതി ഇതായിരിക്കെ, ഇന്ന് നമ്മുടെ നാടുകളിൽ തസ്ബീത്തിന്റെ ദുആ എന്ന പേരിൽ വ്യാപകമായി ഒരു ദുആ പ്രചരിക്കപ്പെട്ടതായി കാണുന്നു. اللهم ثبته عند السؤال ، اللهم ألهمه الجواب ، اللهم جاف القبر عن جنبيه ، اللهم اغفرله وارحمه ، اللهم آمنه من كل الفزع എന്ന കൃത്യമായ പദങ്ങളും ( ألفاظ ) രൂപവുമുള്ള ഈ ദുആ ദശാബ്ദങ്ങളായി കേരള നദ് വത്തുൽ മുജാഹിദീൻ അവരുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും കുട്ടികളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. മാത്രമല്ല ഒന്നൊഴിയാതെ എല്ലാ മഹല്ലിലും മയ്യിത്ത് മറമാടിക്കഴിഞ്ഞാൽ ഈ ദുആ കൂട്ടമായി ഉച്ചത്തിൽ ശബ്ദമുയർത്തിക്കൊണ്ട് ചൊല്ലുകയും (ചിലയിടങ്ങളിൽ ചൊല്ലിക്കൊടുക്കുകയും മറ്റുള്ളവർ ഏറ്റു ചൊല്ലുകയും ) ചെയ്യുന്നു. നബി ചര്യയിൽ സ്ഥിരപ്പെട്ട ഒരു അമൽ എന്ന നിലക്കാണ് എല്ലാവരും ഈ ദുആ പഠിക്കുകയും ചൊല്ലുകയും ചെയ്യുന്നത്. സത്യത്തിൽ മുകളിൽ പറഞ്ഞ വിധത്തിലുള്ള ഒരു ദുആ സുന്നത്തിൽ സ്ഥിരപ്പെട്ടിട്ടില്ല. നബി ചര്യയിൽ സ്ഥിരപ്പെട്ടതാണെന്ന് സ്വഹീഹ് ആയ ഹദീസ് കൊണ്ട് തെളിയിക്കപ്പെടാത്ത കാലത്തോളം ഇത് നൂതന നിർമ്മിതി ആയാണ് പരിഗണിക്കപ്പെടുക. തസ്ബീത് സുന്നത്തിൽ സ്ഥിരപ്പെട്ടതാണ് എന്ന കാര്യം ഇവിടെ വായനക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ മുകളിൽ സൂചിപ്പിച്ച പദങ്ങൾ അതേ പടി സാർവ്വത്രികമായി അനുഷ്ഠിക്കുകയും ഇബാദത്തായി കരുതുകയും നബിയിൽ നിന്ന് സ്ഥിരപ്പെട്ടു വന്ന തസ്ബീത്തിന്റെ രൂപം എന്ന് വിശ്വസിക്കുകയും ചെയ്യുന്നതിൽ അപകടമുണ്ട്. അത് പോലെ എടുത്തു പറയേണ്ട ഒന്നാണ് തസ്ബീത്തിന്റെ സമയപരിധി. ഒരു ഒട്ടകത്തെ അറുത്തു അതിന്റെ മാംസം ഓഹരി വെക്കുന്ന സമയത്തോളം തസ്ബീത് ചൊല്ലണം എന്ന ധാരണയും പരക്കെ നിലവിലുണ്ട്. യഥാർത്ഥത്തിൽ ഇതിന്റെ ആധാരം അംറ് ബിൻ ആസ്വ് റദിയള്ളാഹു അൻഹുവിൽ നിന്നുള്ള ഒരു ഹദീസാണ്. അദ്ദേഹം മരണാസന്നനായ സമയത്ത് തന്റെ ബന്ധുക്കളെ വിളിച്ചു പറഞ്ഞു " എന്നെ നിങ്ങൾ മറമാടിക്കഴിഞ്ഞാൽ ഒരൊട്ടകത്തെ അറുത്തു അതിന്റെ മാംസം വിഹിതം വെക്കുന്ന അത്രയും സമയം നിങ്ങളെന്റെ ഖബറിന്റെ അടുക്കൽ നിൽക്കണം, അതെനിക്ക് ആശ്വാസം പകർന്നേക്കാം " ഈ ഹദീസിനെക്കുറിച്ചു ഉലമാക്കൾ പറഞ്ഞത് ഈ നിർദ്ദേശം ആ സ്വഹാബിയുടെ ഇജ്തിഹാദ് മാത്രമാണ്. അതിന് ശറഇന്റെ പിൻബലമില്ല എന്നാണ്. കാരണം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് അങ്ങിനെ ഒരു കൽപനയോ ഒരു അമലോ സ്ഥിരപ്പെട്ടു വന്നിട്ടില്ല. മാത്രമല്ല സ്വഹാബികളിൽ ആരും അങ്ങിനെ ചെയ്തതായി രേഖയുമില്ല. ചുരുക്കത്തിൽ, ഇന്ന് പ്രചാരത്തിലുള്ള തസ്ബീത്തിന്റെ രൂപവും അതിന്റെ സമയപരിധിയും സുന്നത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഒരു ബിദ്അത്തും ഒരു സുപ്രഭാതത്തിൽ ബിദ്അത് എന്ന ബോർഡ് വെച്ച് പ്രത്യക്ഷപ്പെടുന്നതല്ല. മറിച്ച്, സുന്നത്തിനോട് അങ്ങേയറ്റം സാദൃശ്യം പുലർത്തുകയും സവിശേഷരായ ആളുകൾക്ക് പോലും ആശയക്കുഴപ്പം (ബിദ്അത് എന്ന് പറയാൻ പറ്റുമോ എന്ന്) സൃഷ്ടിക്കുകയും ചെയ്യുന്ന വിധത്തിൽ അതി സൂക്ഷ്മമായ വിധത്തിലാണ് അത് രംഗപ്രവേശം ചെയ്യുക. അവസാനം എല്ലാവരും അറിഞ്ഞു വരുമ്പോഴേക്ക് അത് ഒരു " സുന്നത്തിന്റെ" രൂപത്തിലേക്ക് വളർന്നു കഴിഞ്ഞിരിക്കും والله المستعان وإليه التكلان ഓർക്കുക ; ഖുർആനും സുന്നത്തും മാത്രമാണ് പ്രമാണമെന്നും അവ സലഫുകൾ എങ്ങിനെ മനസ്സിലാക്കുകയും അമല്‍ ചെയ്യുകയും ചെയ്തുവോ അങ്ങിനെതന്നെ അമല്‍ ചെയ്യുകയും ചെയ്‌താൽ മാത്രമാണ് നാം അവരുടെ മാർഗത്തിൽ ആയിത്തീരുക. — ബഷീർ പുത്തൂർ പൊതുജനം സുന്നത്തുകളോട് വൈരുദ്ധ്യം പുലർത്തുന്നതിൽ അത്ഭുതമില്ല. കാരണം, അവർ സുന്നത്തിൽ നിന്നും എത്രയോ അകലെയാണ്. പക്ഷെ, ശെരിക്കും വിചിത്രമായ കാര്യം സുന്നത്ത് അവകാശപ്പെടുന്നവരും, അതിനുവേണ്ടി പ്രതിരോധം തീർക്കുന്നവരും അതിനുവേണ്ടി അങ്ങേയറ്റം പോരാടുന്നവരും അതിനോട് വൈരുദ്ധ്യം പുലർത്തുന്നതിലാണ്. സിൽസിലതുൽ ഹുദാ വന്നൂർ - (630) ശൈഖ് നാസിറുദ്ദീൻ അൽബാനി - ബഷീർ പുത്തൂർ لا غرابة أن يخالف السنة جماهير الناس لأنهم بعيدون كل البعد عن السنة لكن الغرابة حقاً أن يقع في مخالفة السنة من ينتمي إليها ويدافع عنها ويذب كل الذب في سبيل الدفاع عنها (الشيخ ناصر الدين الألباني - الهدى والنور ٦٣٠) നമസ്കാര ശേഷമുള്ള കൂട്ട പ്രാർത്ഥന ബിദ്'അത്താണ് (കൂട്ട തക്'ബീറോ ?!)
എന്തുകൊണ്ട് ? നബി صلى الله عليه وسلم അഞ്ചുനേരത്തെ നമസ്കാര ശേഷം ഉച്ചത്തിൽ, ഈണത്തിൽ, നമ്മളിന്ന് പല പള്ളികളിലും കാണുന്ന പോലെ, ദുആ ചെയ്യുകയും സ്വഹാബത്ത് അതിന് ആമീൻ പറയുകയം ചെയ്തതായി സ്വഹീഹായ ഹദീസുകൊണ്ട് സ്ഥിരപ്പെട്ടിട്ടില്ല. കൂട്ട തക്'ബീറിന്റെ സ്ഥിതിയോ ? നബി صلى الله عليه وسلم അഞ്ചുനേരത്തെ നമസ്കാര ശേഷം ഉച്ചത്തിൽ, ഈണത്തിൽ, നമ്മളിന്ന് പല പള്ളികളിലും കാണുന്ന പോലെ, തക'ബീറ് ചൊല്ലുകയും സ്വഹാബത്ത് അതേറ്റുചൊല്ലുകയും ചെസ്തതായി സ്വഹീഹായ ഹദീസുകൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ടോ ?!! ദുൽ ഹിജ്ജ പത്തിലും ചെറിയപെരുന്നാൾ രാവിലും, പള്ളിമിനാരങ്ങളിൽ, ലൌഡ് സ്പീക്കറുകൾ വഴി, നമസ്കാരങ്ങൾക്കു ശേഷം കൂട്ടമായി നടത്തുന്ന തക്'ബീറിന്റെ വിധിയെപ്പറ്റി അല്ലാമാ മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ رحمه ചോദിക്കപ്പെട്ടു, അപ്പോൾ മഹാനായ അദ്ദേഹം മറുപടി പറഞ്ഞു: ദുൽ ഹിജ്ജ പത്തിലെ തക്'ബീർ നമസ്കാരങ്ങൾക്കുശേഷമെന്ന് ബന്ധിക്കപ്പെട്ടതല്ല. അപ്രകാരം തന്നെ ചെറിയപെരുന്നാൾ രാവിലും, നമസ്കാരങ്ങൾക്കുശേഷമെന്ന് ബന്ധിക്കപ്പെട്ടതല്ല. അവർ അത് നമസ്കാരങ്ങൾക്കുശേഷവുമായി പ്രത്യേകം ബന്ധിപ്പിക്കുന്നത് വിമർശന വിധേയമാണ് . പിന്നെ അവർ അതിനെ കൂട്ടമായിട്ടാക്കിയതും വിമർശന വിധേയമാണ് . കാരണം അത് സലഫുകളുടെ രീതിക്കെതിരാണ് . അവർ അത് പള്ളിമിനാരങ്ങളിലൂടെ ഉയർത്തുന്നതും വിമർശന വിധേയമാണ് . ഈ മൂന്നു കാര്യങ്ങൾ ഇവയൊക്കെയും വിമർശന വിധേയമാണ് . നമസ്കാരങ്ങൾക്കു ശേഷം ശറഇൽ സ്ഥിരപ്പെട്ടിട്ടുള്ളത്, അറിയപ്പെട്ടതും സ്ഥിരമായിട്ടുള്ളതുമായ ദിക്'റുകൾ ചൊല്ലുക, പിന്നെ അതിൽ നിന്ന് വിരമിച്ചാൽ തക്'ബീറ് ചൊല്ലുക എന്നതുമാണ് . അപ്രകാരം തന്നെ അത് എല്ലാവരും കൂട്ടമായി ചെയ്യാതിരിക്കലാണ് ശറഇൽ സ്ഥിരപ്പെട്ടിട്ടുള്ളത്. മറിച്ച് എല്ലാവരും ഒറ്റക്കൊറ്റക്ക് ചൊല്ലുക, അതാണ് ശറഇൽ സ്ഥിരപ്പെട്ടിട്ടുള്ളത്. അനസ് ബിനു മാലികിൽ നിന്നുള്ള ഹദീസിൽ വന്നതുപോലെ; അവർ ഹജ്ജിന്റെ വേളയിൽ നബി صلى الله عليه وسلم യോടൊപ്പമായിരുന്നു , അവരിൽ തഹ്'ലീൽ ( لا إِلٰهَ إلا الله ) ചൊല്ലുന്നവർ ഉണ്ടായിരുന്നു, അവരിൽ തക്'ബീർ ചൊല്ലുന്നവർ ഉണ്ടായിരുന്നു, അവർ എല്ലാവരും ഒരേ അവസ്ഥയിലായിരുന്നില്ല. (ഫതാവാ അർകാനിൽ ഇസ്'ലാം) - അബു തൈമിയ്യ ഹനീഫ് സഹ്ലുബ്നു അബ്ദുള്ള അത്തസത്തുരി റഹിമഹുള്ളാ പറഞ്ഞു : "ആരെന്കിലും ദീനിൽ പുതിയതായി വല്ലതും കൊണ്ടുവന്നാൽ അന്ത്യനാളിൽ അതിനെക്കുറിച്ച് ചോദിക്കപ്പെടുക തന്നെ ചെയ്യും. സുന്നത്തുമായി അത് പൊരുത്തപ്പെട്ടാൽ അവൻ രകഷപ്പെട്ടു. അല്ലെന്കിൽ അവനാണ് നാശം" — ബഷീർ പുത്തൂർ قال سهل بن عبدالله التستري رحمه الله
"ما أحدثَ أحدٌ في #العلم شيئاً إلاَّ سئل عنه يوم القيامة ؛ فإنْ وافقَ السُّنَّة سَلِمَ و إلا فهو العطب" (جامع بيان العلم) (2 / 1085) അബ്ദുള്ള ബിൻ ദൈലമി റഹിമഹുള്ളയിൽ നിന്ന് ; അദ്ദേഹം പറഞ്ഞു: ദീൻ നഷ്ട്ടപ്പെടുന്നതിൽ ആദ്യം ഉപേക്ഷിക്കപ്പെടുന്നതു സുന്നത്തായിരിക്കുമെന്നു എനിക്ക് വിവരം കിട്ടിയിട്ടുണ്ട്. സുന്നത്തു ഓരോന്നോരോന്നായി പോയിക്കൊണ്ടിരിക്കും. കയറിന്റെ ഓരോ ഇഴയും അഴിഞ്ഞു പോകുന്ന പോലെ — ബഷീർ പുത്തൂർ وجوب اتّباع السّنّة
عَنْ عَبْدِ اللَّهِ بْنِ الدَّيْلَمِيِّ، رَحِمَهُ اللهُ تَعَالَى، قَالَ "بَلَغَنِي أَنَّ أَوَّلَ ذَهَابِ الدِّينِ تَرْكُ السُّنَّةِ، يَذْهَبُ الدِّينُ سُنَّةً سُنَّةً، كَمَا يَذْهَبُ الْحَبْلُ قُوَّةً قُوَّةً" [رواهُ الدّارميّ: (٢٣٠/١، ٩٨)، "بَابُ اتِّبَاعِ السُّنَّةِ"، وصحّح إسناده محقّقه]
ഹുദൈഫത് ഇബ്നുൽ യമാൻ رضي الله عنه രണ്ടു കല്ലുകളെടുത്ത്, ഒന്ന് മറ്റേതിന്റെ മുകളിൽ വെച്ച് തന്റെ സഹചാരികളോട് ചോദിച്ചു: " ഈ രണ്ടു കല്ലുകൾക്കിടയിലൂടെ നിങ്ങൾ വെളിച്ചം കാണുന്നുണ്ടോ"? അവർ പറഞ്ഞു " അബൂ അബ്ദില്ലാ, ഞങ്ങൾ അവക്കിടയിലൂടെ കുറച്ചു വെളിച്ചം മാത്രമേ കാണുന്നുള്ളൂ" അദ്ദേഹം പറഞ്ഞു " എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, ഈ രണ്ടു കല്ലുകൾക്കിടയിലൂടെ എത്ര കണ്ടു വെളിച്ചം കാണുന്നുണ്ടോ, അത്രമാത്രം ഹഖു കാണപ്പെടുന്ന വിധത്തിൽ, ബിദ്അത്തുകൾ വെളിപ്പെടുക തന്നെ ചെയ്യും. അള്ളാഹുവാണ് സത്യം, അതിൽ നിന്ന് (ബിദ്അത്തിൽ നിന്ന്) വല്ലതും ഉപേക്ഷിക്കപ്പെട്ടാൽ 'സുന്നത്തു ഉപേക്ഷിച്ചു' വെന്ന് ആളുകൾ പറയുന്ന (അവസ്ഥ വരുന്നത് വരെ) ബിദ്അത്തുകൾ വ്യാപകമാവുകതന്നെ ചെയ്യും. - ബഷീർ പുത്തൂർ أخذ حذيفة بن اليمان رضي الله عنه، حجرين فوضع أحدهما على اﻵخر ثم قال ﻷصحابه 《هل ترون مابين هذين الحجرين من النور؟》قالوا يا أبا عبد الله مانرى بينهما من النور إﻻ قليلا. قال والذي نفسي بيده لتظهرنّ البدع حتى ﻻ يُرى من الحق إﻻ قدر مابين هذين الحجرين من النور، والله لتفشونّ البدع حتى إذا ترك منها شيء قالوا: تركت السنة [الإعتصام للشاطبي صـ ٦١] "അത്ഭുതകരമായ കാര്യം, ഒരു വിഭാഗം ആളുകള്‍ അവരുടെ ന്യുന ബുദ്ധി കൊണ്ടും, ദുഷിച്ച ധാരണകള്‍ കൊണ്ടും ശറഇനെ സഹായിക്കാമെന്ന് കരുതി, വാസ്തവത്തില്‍, നിരീശ്വര നിര്‍മതനമാരായ ശത്രുക്കള്‍ക്ക് കടന്നു വരാനുള്ള സുരക്ഷിത പാതയൊരുക്കുകയാണ് അവര്‍ ചെയ്തത്. ഫലത്തില്‍, അവര്‍ ഇസ്ലാമിനെ സഹായിക്കുകയോ ശത്രുക്കളെ നിഗ്രഹിക്കുകയോ ചെയ്തില്ല " - ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തീമിയ രഹ്മതുല്ലാഹി അലൈഹി. - ബഷീർ പുത്തൂർ والعجب من قوم أرادوا نصر الشرع بعقولهم الناقصة، وأقيستهم الفاسدة، فكان ما فعلوه ممرا جرأ الملحدين أعداء الدين عليه، فلا الإسلام نصروا ، والا الأعداء كسروا
مجموع الفتاوى 253/254-9 ബിദ്അത്തുകൾ മതത്തിലേക്ക് കടന്നു വരുന്നതിനെക്കുറിച്ചും, അതിന്റെ അപകടത്തെക്കുറിച്ചും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഒരു ബിദ്അത്തു പോലും തല പൊക്കിയിട്ടില്ലാത്ത കാലത്ത് തന്നെ സ്വഹാബത്തിനെ ഉൽബോധിപ്പിച്ചു.
പക്ഷെ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ വിയോഗത്തോടെ, പല രൂപത്തിലും ഭാവത്തിലുമുള്ള ബിദ്അത്തുകൾ മതത്തിലേക്ക് ഒന്നൊന്നായി കടന്നു വന്നു. അള്ളാഹുവിന്റെ റസൂലിൽ നിന്ന് നേരിട്ട് ദീൻ പഠിച്ച അവിടുത്തെ സ്വഹാബത്തു, എല്ലാ തരത്തിലുള്ള ബിദ്അത്തുകളെയും സുന്നത്ത് കൊണ്ടെതിർത്തു പരാജയപ്പെടുത്തി. അക്കൂട്ടത്തിൽ സഹാബത്തിന്റെ കാലശേഷം വന്നു ചേർന്ന ഒരു ബിദ്അത്താണ് നബിയുടെ ജന്മദിനാഘോഷം. നബിസ്വല്ലള്ളാഹു അലൈഹി വ സല്ലം മാതൃക കാണിക്കുകയോ സ്വഹാബത്തു പിന്തുടരുകയോ ചെയ്യാത്ത ഈ ആഘോഷം ലോകത്തിന്റെ പല ഭാഗത്തും പടർന്നു പിടിക്കുകയും മുസ്ലിം ഉമ്മത്തിൽ, വിശിഷ്ടമായ ഒരു ഇബാദത്തായി ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. والله المستعان ബിദ്അത്തിനെക്കുറിച്ച് പറയുമ്പോൾ ചില കാര്യങ്ങൾ ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ബിദ്അത്തുകൾക്ക് വലിപ്പച്ചെറുപ്പം ഇല്ലാത്തത് പോലെ തന്നെ നല്ല ബിദ്അത്തു, ചീത്ത ബിദ്അത്തു എന്ന വേർതിരിവുമില്ല. എല്ലാ ബിദ്അത്തും വഴികേടാണ് എന്നത് പോലെ തന്നെ എല്ലാ വഴികേടുകളും നരകത്തിലെക്കുമാണ്. പക്ഷെ, നബി ദിനാഘോഷം എന്ന ബിദ്അത്തിനെ ശക്തിയുക്തം എതിർക്കുന്നവർ തന്നെ കാണാതെ പോകുന്ന മറ്റനേകം ബിദ്അതുകൾ ഉണ്ട്. തങ്ങളുടെ എതിർപക്ഷം ചെയ്യുന്നു എന്ന കാരണത്താൽ ബിദ്അത്തു എന്ന് പറയുകയും പ്രമാണങ്ങളുടെ പിന്തുണയില്ലാത്ത കാര്യങ്ങൾ സ്വന്തം പാർട്ടി ചെയ്‌താൽ കണ്ണടക്കുകയും ചെയ്യുന്നതെങ്ങിനെ? സാധാരണയായി, നിർബന്ധ നമസ്കാര ശേഷം കൈകളുയർത്തി പ്രാർത്ഥിക്കുകയും തുടർന്ന് മുഖം തടവുകയും ചെയ്യുന്ന ഒരു സമ്പ്രദായം കണ്ടു വരുന്നു. എവിടെയാണ് അതിനു തെളിവുള്ളത് ? നബിയോ സ്വഹാബത്തോ അങ്ങിനെ ചെയ്‌തതായി സ്ഥിരപ്പെട്ടു വന്നിട്ടില്ല. അത് പോലെ, ഖുർആൻ പാരായണം ചെയ്ത ശേഷം صدق الله العظيم എന്ന് പറയുന്നതിന് എന്താണ് പ്രമാണം? രാവിലെ അദ്യയനം തുടങ്ങുന്നതിനു മുമ്പ് സൂറത്തുൽ ഫാതിഹ കൊണ്ട് തുടങ്ങുകയും ഏതെങ്കിലും ഒരു "പാട്ട്" കൊണ്ട് അവസാനിപ്പിക്കുകയും ചെയ്യാത്ത ഒരു മദ്രസ ചൂണ്ടിക്കാണിക്കാൻ നവോഥാനപ്രസ്ഥാനങ്ങൾക്ക് കഴിയുമോ ? മയ്യിത്ത് മറമാടിക്കഴിഞ്ഞാൽ, സാധാരണ ചൊല്ലി വരാറുള്ള اللهم ثبته عند السؤال എന്ന് തുടങ്ങുന്ന തഥ്‌ബീതിന് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ വരെ എത്തുന്ന സനദ് കാണിക്കാമോ ? കേ എം മൗലവി സാഹിബിനു അപ്പുറം ആ ദുആക്കു ഒരു സനദ് ഉള്ളതായി ഈയുള്ളവൻ കേട്ടിട്ടില്ല. ഇതൊക്കെ, ബിദ്അത്തുകൾക്കെതിരെ " പോരാട്ടം" നടത്തിക്കൊണ്ടിരിക്കുന്ന നവോഥാനപ്രസ്ഥാനങ്ങൾ നിർബാധം, ചോദ്യം ചെയ്യാതെ കൊണ്ടാടുന്ന ബിദ്അത്തുകളിൽ ചിലത് മാത്രം. അപ്പോൾ, പാർട്ടി തിട്ടൂരങ്ങളെക്കാൾ റസൂലിന്റെ സുന്നത്തിനു പ്രാധാന്യം നൽകാനും അവ ജീവിപ്പിക്കാനും എന്ന് സാധിക്കുന്നുവോ അന്ന് മാത്രമേ ഇത്തരം പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യം മൂല്യവത്താവുകയുള്ളൂ - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|