عن عبد الله بن عمر رضي الله عنهما قال : سمعت رسول الله ﷺ یقول : " إنما الناس كالإبل المائة لا تكاد تجد فيها راحلة ". (البخاري) ഇബ്നു ഉമർ رضي الله عنهما നിവേദനം.അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നത് ഞാൻ കേട്ടു: "ജനങ്ങൾ നൂറ് ഒട്ടകങ്ങൾ പോലെയാണ്; അവയിൽ സവാരിക്കു പറ്റിയ ഒന്നിനെ കാണാൻ പ്രയാസമാണ്." (ബുഖാരി) عن زيد, قال: قال عمر: اعتزل ما يؤذيك, وعليك بالخليل الصالح وقلما تجده, وشاور في أمرك الذين يخافون الله عز وجل (شعب الإيمان) ഉമർ رضي الله عنه പറയുന്നു: "നിന്നെ ഉപദ്രവിക്കുന്നവയിൽ നിന്ന് മാറി നിൽക്കുക. നല്ലവനായ സുഹൃത്തിനെ നീ മുറുകെ പിടിക്കുക, വളരെ വിരളമായേ നിനക്ക് അങ്ങനെ ഒരുത്തനെ കിട്ടുകയുള്ളു. അല്ലാഹുവിനെ ഭയപ്പെടുന്നവരോട് നിന്റെ കാര്യങ്ങളിൽ കൂടിയാലോചിക്കുക." (ശുഅബുൽ ഈമാൻ) قال الحسن البصري رحمه الله: أعز الأشياء: درهم حلال، وأخ في الله؛ إن شاورته في دنياك وجدته متين الرأي، وإن شاورته في دينك وجدته بصيراً به (آداب الحسن البصري) ഹസൻ അൽ ബസ്'രീ പറയുന്നു:
"ഏറ്റവും വിലപ്പെട്ട കാര്യങ്ങളാണ്: ഹലാലായ ഒരു ദിർഹം,അല്ലാഹുവിന്റെ വഴിയിലെ ഒരു സഹോദരൻ; നിന്റെ ദുനിയാവിന്റെ വിഷയത്തിൽ കൂടിയാലോചിച്ചാൽ പരിപക്വമായ അഭിപ്രായം നൽകുന്നവനായി അവനെ നിനക്കു കാണാം.നിന്റെ ദീനിന്റെ വിഷയത്തിൽ കൂടിയാലോചിച്ചാൽ അതിൽ വ്യക്തമായ അവബോധമുള്ളവനായി അവനെ നിനക്കു കാണാം." (ആദാബുൽ ഹസൻ അൽ ബസരി) - അബു തൈമിയ്യ ഹനീഫ്
0 Comments
അല്ലാമ മുഹമ്മദ് ബിനു സ്വാലിഹ് അൽ ഉഥൈമീൻ ﺭَﺣِﻤَﻪُ ﺍﻟﻠﻪ പറഞ്ഞു : ഒരു മനുഷ്യൻ തന്റെ നഫ്സിന്റെ കാര്യത്തിൽ നിർബന്ധമായും പരിശോധിക്കേണ്ടതുണ്ട് ; തന്റെ സഹോദരന്റെ സാന്നിദ്ധ്യത്തിലും അസാന്നിദ്ധ്യത്തിലും അവനെ സഹായിക്കുന്നവനാണോ അവൻ ?! അല്ലങ്കിൽ സാന്നിദ്ധ്യത്തിലല്ലാതെ സഹായിക്കില്ല; അസാന്നിദ്ധ്യത്തിലാകട്ടെ അവന്റെ ഇറച്ചി തിന്നുകയും ചെയ്യുന്നവനാണോ ! അങ്ങനെയാണെങ്കിൽ അവൻ മുനാഫിഖുകളെ പോലെയാണ്, സത്യ വിശ്വാസികളിൽ നിന്ന് ദൂരെയുമാണ് ; കാരണം സത്യ വിശ്വാസികൾ പരസ്പരം സഹായിക്കുന്ന മിത്രങ്ങളാണ്, പരസ്പരം പ്രതിരോധിക്കുന്നവർ, പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നവർ, ഒഴിവുകഴിവു കണ്ടെത്തുന്നവർ, തന്റെ സഹോദരന് ഒരു ഉപദ്രവം ബാധിക്കുന്നത് ഇഷ്ടപ്പെടാത്തവരാണവർ. - അബു തൈമിയ്യ ഹനീഫ് ﻗَـﺎﻝَ ﺍلعَلّامَة ﺍﺑﻦُ عُثَيْمِين ﺭَﺣِﻤَﻪُ ﺍﻟﻠﻪ تبارك وتعالى
يجب ﻋﻠﻰ ﺍﻹﻧﺴﺎﻥ ﺃﻥ ﻳﻨﻈﺮَ ﻓﻲ ﻧﻔﺴﻪ ، ﻫﻞ ﻫﻮ ﻧﺎﺻﺮ ﻷﺧﻴﻪ ﻏﻴﺒﺎً ﻭﻣﺸﻬﺪﺍً ؟! ﺃﻭ ﻻ ﻳﻨﺼﺮﻩ ﺇﻻ ﻓﻲ ﻣﺸﻬﺪﻩ ﺛﻢ ﻳﺄﻛُﻞُ ﻟﺤﻤﻪ ﻓﻲ ﻏﻴﺒﺘﻪ ﺇﻥ ﻛﺎﻥ ﻛﺬﻟﻚ ﻓﻬﻮ ﻣُﺸْﺒِﻪ ﻟﻠﻤﻨﺎﻓﻘﻴﻦ ﻭﺑﻌﻴﺪٌ ﻣﻦ ﺍﻟﻤﺆﻣﻨﻴﻦ ؛ ﻷﻥ ﺍﻟﻤﺆﻣﻨﻴﻦ ﺑﻌﻀﻬﻢ ﺃﻭﻟﻴﺎﺀ ﺑﻌﺾ ﻳﺪﺍﻓﻊ ﺑﻌﻀﻬﻢ ﻋﻦ ﺑﻌﺾ ﻭﻳﻌﺬﺭ ﺑﻌﻀﻬﻢ ﺑﻌﻀﺎ ًﻭﻳﻠﺘﻤﺲ ﻟﻪ ﺍﻟﻌﺬﺭ ﻭﻻ ﻳُﺤﺐّ ﺃﻥ ﻳﻨﺎﻟﻪ ﺷﻲﺀ التعليق على اقتضاء الصراط (٣٨/١) قال الأوزاعي رحمه الله تعالى: ((من ستر علينا بدعته لم تخُف علينا ألفته)) ഇമാം ഔസാഈ റഹിമഹുള്ളാഹ് പറഞ്ഞു " ഒരാൾ തന്നിലുള്ള ബിദ്അത്തുകൾ എത്ര ഒളിപ്പിച്ചാലും, അത് അയാളുടെ ചങ്ങാത്തത്തിലൂടെ പുറത്തു വരും"
കാണുന്നവരെ വഞ്ചിക്കാൻ പുറമേ സുന്നത്തിന്റെ ആളായി നടക്കും, പക്ഷെ ബിദ്അത്തിന്റെ ആൾക്കാരുമായുള്ള സഹവാസത്തിലൂടെ യഥാർത്ഥ ചിത്രം വെളിവാകും. ആരുടെ കൂടെ ഇരിക്കുന്നു, നടക്കുന്നു, സഹവസിക്കുന്നു, ചങ്ങാത്തം കൂടുന്നു? ഇത് ഒരാളുടെ മൻഹജു എന്തെന്ന് തിരിച്ചറിയാൻ സഹായിക്കും - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|