IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

ഉലമാക്കളോട് കാണിക്കേണ്ട അദബ്

12/5/2023

0 Comments

 
നമ്മൾ, വ്യക്തികൾക്ക് അപ്രമാദിത്വം കൽപിക്കുകയോ, അമിത പ്രാധാന്യം നൽകുകയോ ചെയ്യില്ല, മറിച്ച് ഉലമാക്കളോട് കാണിക്കേണ്ട അദബ് കാണിക്കുകയും, അവരുടെ നിലവാരം അറിഞ്ഞു (ഇടപെടുകയും) ചെയ്യും. 

~ ശൈഖ് റബീഉ അൽ മദ്ഖലി حفظه الله​
- ബഷീർ പൂത്തർ 
قال الشيخ ربيع المدخلي -حفظه الله
نحن ليس عندنا تقديس للأشخاص والغلو فيهم ولكن عندنا الأدب ومعرفة قدر العلماء
​
المجموع 63/1
Download Poster
0 Comments

ഇറയിൽ തൂങ്ങുന്നവരുടെ അരയിൽ തൂങ്ങുന്നവരോട്, വിനയ പൂർവ്വം

8/6/2020

0 Comments

 
​​ശൈഖ് അഹ്‌മദ് യഹ്‌യാ അന്നജ്മി പറയുന്നു:

തെളിവ് ഒരു വ്യക്തിയുടെ കൂടെയാണെന്ന് ബോധ്യപ്പെട്ടതിനാൽ അദ്ദേഹത്തോട് യോജിക്കുന്ന ഒരാളെയും ആ വ്യക്തിയോട് യോജിക്കുന്നവനായി കണക്കാക്കാ​​വതല്ല. മറിച്ച്, തെളിവിനോട് യോജിക്കുന്നവനായിട്ടാണ് ഗണി​​കേണ്ടത്. നാം പിന്തുടരുന്ന സലഫിയ്യത്ത്, ആധുനികരിൽ പെട്ട ഒരാളെ അദ്ദേഹം പറയുന്ന  എല്ലാ വാക്കിലും ഫത്‌വയിലും തഖ്ലീദ് ചെയ്യലല്ല. അനുകരണത്തിന്റെ ഈ പ്രകാരത്തെ നാം പരിഗണിക്കുന്നത്‌ സങ്കുചിതമായ കക്ഷിത്വത്തിന്റെ ഒരിനമായിട്ടാണ്. ഗർഹണീയമായ മദ്ഹബീ പക്ഷപാതത്തിന്റെ ഒരു രൂപമായിട്ടുമാണ്‌. എത്ര സമുന്നതനായ പണ്ഡിതനായാലും, അറിവും മികവും എത്ര വിശാലമായാലും, അദ്ദേഹത്തിന്റെ വാക്കുകളിൽ അനിവാര്യമായും നാം സ്വീകരിക്കേണ്ടതും നിരസിക്കേണ്ടതുമുണ്ടായിരിക്കും.
(അൽമൗരിദ്‌ അല്‍അദ്ബുസ്സുലാല്‍, പുറം 1/289)

- അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى

قال الشيخ أحمد يحيى النجمي - رحمه الله
من وافق شخصا لكونه رأى أن الدليل معه فإنه لا يُعدُّ موافقا للشخص، ولكنه يُعَدُّ موافقا للدليل، وليست السلفية عندنا تقليدَ رجل من الرجال المعاصرين في كل ما يقوله ويفتي به، فمثل هذا النوع من التقليد نعتبره لونا من ألوان الحزبية الضيقة، وشكلا من أشكال التعصب المذهبي المذموم، والعالم مهما علَا شأنه، وعَمَّ فضله وعلمه لا بد أن تأخذ من قوله ونَرُدَّ.
[المورد العذب الزلال ٢٨٩/١]
0 Comments

​സക്കരിയ സ്വലാഹി ആളിക്കത്തുമ്പോൾ...

21/1/2015

0 Comments

 
മണ്ണെണ്ണ തീർന്ന വിളക്ക് അണയുന്നതിനു മുമ്പ് ആളിക്കത്താറുണ്ട്. അണയാൻ പോകുന്ന മണ്ണണ്ണ വിളക്കിന്റെ അതേ അവസ്ഥയിലാണ് ജിന്ന് വിഭാഗം മുജാഹിദിൽ നിന്ന് പിടുത്തം വിട്ട ഒരുത്തൻ. മരുഭൂമിയിൽ വഴിയറിയാതെ ഒറ്റപ്പെട്ടവനു ജിന്നിനോട് സഹായം തേടിയാൽ അത് ശിർക്കാണെന്നു പറയാൻ പറ്റില്ലായെന്നു ദുർബലമായ ഒരു ഹദീസിന്റെ അടിസ്ഥാനത്തിൽ വാദമുന്നയിക്കുകയും, തൗഹീദും സുന്നത്തും പഠിക്കാത്ത, കേവല പാർട്ടി അംഗത്വത്തിന്റെ ബലത്തിൽ മുജാഹിദുകൾ എന്ന് പറഞ്ഞു കു‌ടെ നടക്കുന്ന പരസഹസ്രം സാധാരണ മുസ്ലിംകളെ ആശയക്കുഴപ്പത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുകയും ചെയ്ത ഈ വിദ്വാൻ, കേരളത്തിൽ, സ്വച്ഛമായി, സലഫീ ദഅവത്തിനു വഴി കാണിച്ച സുബൈർ മൌലവിക്കു നേരെ വെളിച്ചപ്പാടായി ഉറഞ്ഞു തുള്ളുകയാണ്.

അഹ് ലുസ്സുന്നത്തിന്റെ ഇന്ന് ജീവിച്ചിരിപ്പുള്ള ഉലമാക്കളിൽ, പ്രഥമഗണനീയനായ ഷെയ്ഖ്‌ അല്ലാമ റബീഉ ബിന് ഹാദി അൽ മദ്ഖലി ഹഫിദഹുള്ളാ, കേരളത്തിൽ മുസ്ലിംകൾക്ക് സുബൈർ മൌലവിയിൽ നിന്ന് ഇല്മ് സ്വീകരിക്കാം എന്ന് പറഞ്ഞത് ഇയാൾക്ക് തീരെ രസിച്ചില്ല. അതിന്റെ കെറുവ് കരഞ്ഞു തീർക്കുകയാണ് പാവം.

സംഘടന തിന്മയാണെന്ന് പറയാൻ പാടില്ലെന്നും, നിബന്ധനകളോടെ അത് അനുവദനീയമാണെന്നും വാദിച്ചു നാട് നീളെ പ്രസംഗിച്ചു നടക്കുന്ന ഇയാൾ, അതിനു പറഞ്ഞ നിബന്ധനകൾ പോലും പ്രാമാണികരായ ഉലമാക്കളിൽ നിന്ന് കുറ്റമറ്റ നിലക്ക് ഉദ്ധരിക്കുക പ്രയാസം. 

സത്യത്തിൽ, ഹജൂരിയ്യത്തിന്റെ അസുഖം ബാധിച്ച, ഒന്നിനും കൊള്ളാത്ത രണ്ടു പീറ പയ്യന്മാരുടെ (സുഫഹാഉൽ അഹ് ലാം ഹുദസാഉൽ അസ്നാൻ) കയ്യിലെ പമ്പരമായി കറങ്ങാൻ സ്വയം നിന്ന് കൊടുത്ത ഈ സ്വലാഹി, ദശദിന പര്യടനത്തിനു പോയത് അവരുടെ ആചാര്യന്റെ നാടായ യമനിലേക്കാണ് എന്നത് തന്നെ ഇയാളുടെ മൻഹജ് ഏതാണെന്ന് കാര്യബോധാമുള്ളവർക്കൊക്കെ മനസ്സിലാവാൻ മതിയായ തെളിവാണ്. അല്ലെങ്കിൽ, അതായത്, ഇയാൾക്ക് സലഫിയ്യത്ത് മനസ്സിലായിരുന്നുവെങ്കിൽ, മൻഹജു അറിയാമായിരുന്നുവെങ്കിൽ, ഷെയ്ഖ്‌ റബീഉ, ഷെയ്ഖ്‌ ഉബൈദ്, ഷെയ്ഖ്‌ മുഹമ്മദ്‌ ബിന് ഹാദി തുടങ്ങി അഹ് ലുസ്സുന്നത്തിന്റെ ധാരാളം ഉലമാക്കൾ ഉള്ള സൗദി അറേബ്യയിലേക്കായിരുന്നില്ലേ പോകേണ്ടിയിരുന്നത്? പക്ഷെ അതുണ്ടായില്ല എന്ന് മാത്രമല്ല, ഷെയ്ഖ്‌ റബീഇനെ തന്നെ ഇയാൾ തന്റെ കാളമൂത്ര പ്രസംഗത്തിൽ പരിഹസിക്കുകയാണ് ചെയ്യുന്നത്. എന്നല്ല, പ്രസിദ്ധ സലഫി പണ്ഡിതനായ ഷെയ്ഖ് റബീഉ തസ്കിയ നൽകിയ സുബൈർ മൌലവിയുടെ ആദർശത്തിൽ അല്ല ഞങ്ങൾ എന്ന് പറയാനാണ് ഇയാൾ സമയം ചെലവഴിക്കുന്നത്. പിന്നെ എന്ത് സലഫിയ്യത്താണ് ഇയാൾ അവകാശപ്പെടുന്നത്? ആരുടെ മന്ഹജാണ് ഇയാൾ സലഫിയ്യതിന്റെ പേരില് മാർകെറ്റ് ചെയ്യുന്നത് ? നേരത്തെ പറഞ്ഞ രണ്ടു കഴുകന്മാർ ഏതു കുഴിയിലാണോ വീണത്‌ ആ കുഴിയിൽ തന്നെ ഈ സ്വലാഹിയെയും അവർ തന്ത്രപൂർവ്വം വീഴ്ത്തിയെന്നു പറയുന്നതാവും ശെരി. നാളുകളായി അവർ എഴുതിക്കൊടുത്തതാണ് ഇയാൾ പ്രസംഗിച്ചു കൊണ്ടിരിക്കുന്നത്.അവരുടെ മന്ത്രങ്ങളാണ് ഇയാൾ അണ്ണാക്ക് തൊടാതെ വിഴുങ്ങിയത്. സലഫിയ്യത് എന്ന് പറഞ്ഞു ഇയാളിൽ അവർ ഹജൂരിയ്യത്ത് മുളപ്പിച്ചു. സുബൈർ മൗലവിയെയും അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കളെയും ആക്ഷേപിച്ചു കൊണ്ട് സംസാരിപ്പിച്ചു.അവസാനം യെമൻ സന്ദർശനവും സാധിപ്പിച്ചു. ഈ രണ്ടു കള്ളന്മാരെ തിരിച്ചറിയാൻ കഴിയാതെ പോയി എന്നതും, ആദർശമെന്നു പറഞ്ഞു ഇക്കാലമത്രയും പ്രസംഗിച്ചു നടന്നതിൽ സത്യസന്ധത (സ്വിദ്ഖ്) ഇല്ലാതെ പോയി എന്നതുമാണ്‌ സ്വലാഹീ നിങ്ങളെ ഈ നിലയിലെത്തിച്ചത്. 

എഴുപതു അല്ല എഴുന്നൂറു ഗ്രന്ധങ്ങൾ കൊണ്ട് വന്നാലും, ഒരു മസ്അലയിൽ ഹഖ് എവിടെയാണോ അവിടെയാണ് നിൽക്കേണ്ടത് എന്ന് നിങ്ങളെ ഓർമിപ്പിക്കേണ്ടി വന്നതിൽ സന്തോഷമുണ്ട്. സുബൈർ മൗലവി ജിന്ന് വിഷയത്തിൽ എടുത്ത നിലപാട് തെറ്റാണ് എന്ന് പ്രമാണബദ്ധമായി തെളിയിക്കാൻ കഴിയാത്ത കാലത്തോളം, നിങ്ങളുടെ അവകാശവാദം ദുരാരോപണമായി തന്നെ നിലനിൽക്കും. 

നിങ്ങളുടെ കു‌ടെ നടന്നവർ പോലും നിങ്ങളുടെ തനി നിറം തിരിച്ചറിയുകയും അവർ നിങ്ങളെ വേണ്ട വിധം കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം നാട്ടുകാർക്കൊക്കെ അറിയാം. ഹവയും ഹിസ്‌ബിയ്യതും കൈമുതലാക്കിയ ഇയാൾ ഒരിക്കലും സലഫിയ്യതിന്റെ സഹയാത്രികൻ ആയിരുന്നില്ലാ എന്നതാണ് വസ്തുത. സലഫുകളുടെ അഖീദയും മൻഹജും സ്വീകരിക്കാത്തവർക്ക്, അഹ് ലുൽ അഹ് വാഇ വൽ ബിദഉ എന്നല്ലാതെ മറ്റെന്തു പേരാണ് പറയുക സ്വലാഹീ ? ദീൻ സ്വീകരിക്കേണ്ടത് കലർപ്പില്ലാത്ത സ്രോദസ്സുകളിൽ നിന്നാവണം എന്ന കാര്യം നിങ്ങൾക്കറിയില്ലെങ്കിൽ അറിയുന്നവരിൽ നിന്ന് പഠിക്കുക എന്നേ പറയുന്നുള്ളൂ. ഉസ്വൂലുസുന്ന, കിതാബുതൗഹീദ് തുടങ്ങി സലഫീ ഉലമാക്കളുടെ കിതാബുകൾ വായിക്കുകയും മജ് ലിസുൽ ഇൽമു എന്ന പേരിൽ നാല് ക്ലാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്‌താൽ സലഫിയ്യത്തിൽ എത്തിച്ചേരുമെന്ന് നിങ്ങളെ പറഞ്ഞു പറ്റിച്ചത് ആരാണ് ?

തന്റെ പ്രസംഗത്തിൽ പലയിടത്തായി, "ഞാൻ ഞാൻ' എന്ന പദം വിരസത സൃഷ്ടിക്കുവാൻ മാത്രം ആവർത്തിച്ചു വരുന്നത് കണ്ടില്ലെന്നു നടിക്കാം. പക്ഷെ, ഒരു കുന്തവും തിരിയാത്ത അനുയായി വൃന്ദത്തെ സ്വന്തത്തിലേക്കു ചേർത്ത് പരിമിതപ്പെടുത്തുകയും, കിട്ടിയ വേദികളിലെല്ലാം കെ എന്നമ്മിലെയും മറ്റു ഗ്രുപിലെയും ചില വ്യക്തികളെ തെരഞ്ഞു പിടിച്ചു ആക്രമിച്ചു പക തീർക്കുന്നതും സലാഫിയ്യത്തല്ലല്ലോ സ്വലാഹീ ? !

അഹ് ലുസ്സുന്നത്തിന്റെ അഖീദയും മൻഹജും പഠിപ്പിക്കുന്നതിന് തസ്കിയ നിർബന്ധമാണെന്നു ഇവിടെ ആർക്കാണ് വാദമുള്ളത്? ദുരാരോപണങ്ങൾ ഉന്നയിക്കുന്നതിനുമില്ലേ ഒരു പരിധിയൊക്കെ ? 

സ്വലാഹീ, നിങ്ങൾ, നിങ്ങളുടെ വാക്കുകളിൽ സത്യ സന്ധൻ ആയിരുന്നെങ്കിൽ, നിങ്ങൾ അവകാശപ്പെടുന്ന സലഫിയ്യത്തിൽ ആത്മാർത്ഥതയുടെ അംശമുണ്ടായിരുന്നെങ്കിൽ, സലഫിയ്യത്തിനെ ഒരു കൈ സഹായിച്ചില്ല എന്ന് നിങ്ങൾ ആക്ഷേപിക്കുന്നതിന് പകരം, ബാറകള്ളാഹു ഫീഹി എന്ന് പറഞ്ഞു ദുആ ചെയ്യുമായിരുന്നു.

കാരണം, കേരള മുസ്ലിംകൾക്ക് അദ്ദേഹം ചെയ്ത സേവനമേന്തെന്നു നിങ്ങൾക്കറിയില്ലെങ്കിലും, വേറെ പലർക്കുമറിയാം. നിങ്ങളുടെ അംഗീകാരവും പ്രശംസയും ആവശ്യമുള്ളവർ ആരാണെന്ന് അന്വേഷിച്ചു കണ്ടെത്തിക്കൊള്ളുക. ദയവു ചെയ്തു മാർഗ തടസ്സം സൃഷ്ടിക്കരുത്.

അള്ളാഹുവിന്റെ ദീൻ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ തിരു ചര്യ, ഇവയുടെ സമാഹാരമായ സലഫിയ്യത്തിനെ, പിഴച്ച സൂഫീ ത്വരീഖത്തുമായി താരതമ്യം ചെയ്യാനുള്ള നിങ്ങളുടെ ശ്രമമുണ്ടല്ലോ, അത് അങ്ങേയറ്റം വില കുറഞ്ഞതായിപ്പോയി. കാരണം, സുബൈർ മൗലവി ഒരിക്കലും തനിക്കു ഉലമാക്കളുടെ 'ഇജാസതു' ഉണ്ട്, അതിനാൽ എല്ലാവരും ഇൽമു തേടി എന്റെ അടുത്ത് വരണം എന്ന് പറയുകയോ പ്രസംഗിക്കുകയോ,വ്യന്ഗ്യമായി സൂചിപ്പിക്കുകയോ, സ്വകാര്യ ഭാഷണത്തിലെങ്കിലും ആരോടെങ്കിലും ആവശ്യപ്പെടുകയോ ചെയ്തതായി സ്വലാഹിക്ക് തെളിയിക്കാൻ സാധിക്കുമോ ? ഹിസ്‌ബിയ്യതിന്റെ അടിസ്ഥാന ഘടകങ്ങളായി ഷെയ്ഖ്‌ മുഖ്ബിൽ റഹിമഹുള്ളാ പറഞ്ഞ കളവു പറയുക, ആശയക്കുഴപ്പം സൃഷ്ടിക്കുക, വഞ്ചന കാണിക്കുക എന്നീ മൂന്നു വിശേഷണങ്ങൾ നിങ്ങളിൽ പൂർണമായി സമ്മേളിച്ചിട്ടുണ്ട്. ഏതു പേരാണ് നിങ്ങൾക്ക് ചേരുക, എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക. !

- ബഷീർ പുത്തൂർ
0 Comments

ഹിസ്ബിയ്യ : ശൈഖ് അൽബാനിയുടെ അനുഭവം

19/9/2014

0 Comments

 
ഹിസ്‌ബിയ്യത് (കക്ഷിത്വം) മനുഷ്യ ശരീരത്തിലും മനസ്സിലും പടരുന്ന ചികിത്സയില്ലാത്ത രോഗമാണ്. സമൂഹത്തെയും ജനതയെയും അത് നശിപ്പിക്കുന്നു. അനൈക്യത്തിന്റെയും, ഛിദ്രതയുടെയും, കുശുമ്പിന്റെയും വിളനിലമാണത്.
സംഘടനക്കാരൻ, സംഘടനാബന്ധത്തിന്റെ അടിസ്ഥാനത്തിൽ ബന്ധം കാണിക്കുകയും ബന്ധം മുറിക്കുകയും ചെയ്യുന്നു. എതിരാളി എത്ര നല്ലവനാണെങ്കിലും, സ്വന്തം പാർട്ടിക്കാരനല്ലെങ്കിൽ അവനു യാതൊരു വിലയും കൽപിക്കില്ല. അതാണ്‌ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇമാമുകളിൽ ഒരാളും, ഹദീസ് പണ്ഡിതനുമായ ശൈഖ് നാസ്വിറുദീൻ അൽബാനി റഹ് മതുള്ളാഹി അലൈഹിയുടെ അനുഭവം.

ദഅവത്തിന്റെ മറ പിടിച്ചിട്ടാണെങ്കിൽ പോലും, കക്ഷിത്വത്തിന്റെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ട് ശൈഖ് അൽബാനി, ഇഖ് വാനുൽ മുസ്ലിമൂനുമായി ഉള്ള തന്റെ അനുഭവം പങ്കു വെക്കുന്നു.
(( ഇവിടെ, അമ്മാനിൽ അൽബാനിയെയും, അൽബാനിയുടെ ശിഷ്യൻമാരെയും ഒരു വർഷത്തോളം ബഹിഷ്കരിക്കാൻ ഇഖ് വാനുൽ മുസ്ലിമൂൻ തീരുമാനിച്ചു. ഇത് ദുഃഖകരമായ ഒരു തീരുമാനമായിരുന്നു. അതിനു ശേഷം അൽബാനിയുടെ ദർസിൽ പങ്കെടുക്കുന്നുവെന്ന കാരണത്താൽ ഒരു വിഭാഗം ആളുകളെ അവർ ഇഖ് വാനുൽ മുസ്ലിമൂനിൽ നിന്ന് പുറത്താക്കി. ആറു മാസത്തോളം താക്കീതെന്ന നിലയിൽ അംഗത്വം മരവിപ്പിച്ചു. എന്നിട്ട് ഇന്നാലിന്ന വ്യക്തിയുമായി നിങ്ങൾ ബന്ധപ്പെടരുത് എന്ന് മുന്നറിയിപ്പ് നൽകി. പക്ഷെ, അവർ ശൈഖ് അൽബാനി കക്ഷിത്വത്തിന്റെ ആൾ അല്ലായെന്നും അദ്ദേഹം അതിനെ എതിർക്കുന്ന ആളാണെന്നും ഞങ്ങൾ അദ്ധേഹത്തിൽ നിന്ന് ഇൽമു നേടുക മാത്രമേ ചെയ്യുന്നുള്ളൂ എന്നുമൊക്കെ പറഞ്ഞു നോക്കി. അപ്പോൾ, അതിനു മറ്റാരെയെങ്കിലും സമീപിക്കാനായിരുന്നു അവരുടെ മറുപടി. അതെന്താണെന്ന് ചോദിച്ചപ്പോൾ " അതാണ്‌ പാർട്ടി തീരുമാനം" എന്ന മറുപടിയാണ് കിട്ടിയത്. ആറു മാസം കഴിഞ്ഞപ്പോൾ നിങ്ങൾ ഇപ്പോഴും അൽബാനിക്കൊപ്പമാണെന്നു ഞങ്ങൾക്കറിയാമെന്നും എന്താണ് നിങ്ങളുടെ തീരുമാനമെന്നും ചോദിച്ചു. ഞങ്ങൾ തീരുമാനം മാറ്റാൻ ഉദേശിച്ചിട്ടില്ല എന്നു പറഞ്ഞപ്പോൾ അവരെ പുറത്താക്കി. ആറു മാസത്തെ മരവിപ്പിക്കലിനു ശേഷം പുറത്താക്കി. അന്ധമായ ഈ അനുസരണം ഇസ്‌ലാമിൽ അനുവദനീയമല്ല.

മാന്യ വായനക്കാരാ, ഇടുങ്ങിയ ഗഹ്വരങ്ങളിലേക്ക് മുസ്ലിം ചെറുപ്പക്കാരെ ആട്ടിത്തെളിക്കുകയും, അവരുടെ കഴുത്തിൽ സംഘടനാ ബന്ധനം തീർക്കുകയും ചെയ്യുന്ന ഈ പാർട്ടിക്കാരെ നോക്കൂ ! ഇസ്ലാമിന്റെ വിശാലതയിൽ നിന്ന് ഇവർ കക്ഷിത്വത്തിന്റെ കുടുസ്സുവഴികളിലേക്കാണ് നയിക്കുന്നത്. മുസ്ലിംകൾ ഒരൊറ്റ കക്ഷിയാണെന്ന കാര്യം നാം നിർബന്ധമായും മനസ്സിലാക്കണം. അള്ളാഹു പറയുന്നു. " അള്ളാഹുവിന്റെ പാശം നിങ്ങൾ എല്ലാവരും ഒരുമിച്ചു മുറുകെപ്പിടിക്കുക, നിങ്ങൾ ഭിന്നിച്ചു പോകരുത്. " പാർട്ടികൾ മുസ്ലിം ഉമ്മത്തിൽ അനൈക്യവും ഛിദ്രതയും ഉണ്ടാക്കുന്നു. അതിനു അവർ മുസ്ലിം ചെറുപ്പക്കാരെ ദുരുപയോഗം ചെയ്യുന്നു. അള്ളാഹു പറയുന്നു. " വ്യക്തമായ ദൃഷ്ടാന്തങ്ങൾ വന്നെത്തിയതിനു ശേഷവും ഭിന്നിക്കുകയും അഭിപ്രായവിത്യാസത്തിലകപ്പെടുകയും ചെയ്തവരെപ്പോലെ നിങ്ങൾ ആയിത്തീരരുത്. അക്കൂട്ടർക്ക് കടുത്ത ശിക്ഷയാണുള്ളത്. "

അപ്പോൾ, കക്ഷിത്വം പൈസയില്ലാത്ത അടിമത്വവും തീരാത്ത സംഘട്ടനവുമാണ്. അതിനാൽ പല കോലത്തിലും ഭാവത്തിലും നില നിൽക്കുന്ന ഈ പാർട്ടികളെക്കുറിച്ച് അതീവ ജാഗ്രത പുലർത്തുക. അമ്പിയാക്കളുടെ അനന്തരാവകാശികളായ ഉലമാക്കളോട് പോലും ഇവർക്ക് സഹകരിക്കാൻ കഴിയില്ല. കാരണം, മുസ്ലിംകൾ ഈ സംഘടനകളുടെയും അതിന്റെ നേതൃത്വത്തിന്റെയും ആജ്ഞാനുവർത്തികളായി നില നിൽക്കണമെന്ന് അവർ ആഗാഹിക്കുന്നു. അവരുടെ നേതൃത്വതെക്കുറിച്ച്‌ നിനക്കെന്തറിയാം ?

അള്ളാഹുവേ, മുഹമ്മദ്‌ നബിസ്വല്ലള്ളാഹു അലൈഹിവ സല്ലമയും അവിടത്തെ സ്വഹാബത്തും നില കൊണ്ട, ഇസ്‌ലാം ആകുന്ന ഏക പാർട്ടിയല്ലാത്ത മുഴുവൻ പാർട്ടികളിൽ നിന്നും ഞാനിതാ ഒഴിവായിരിക്കുന്നു.

( അബൂ ഉസ്മാൻ അൽ അന്ജരി ഹഫിദഹുള്ളാ)
റമദാൻ 21 - ഹിജ്ര 1420

​- ബഷീർ പുത്തൂർ
0 Comments

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക