സൂറത്തുൽ ഇസ്‌റാഇലെ 47-മത്തെ വചനവും സൂറത്തുൽ ഫുർഖാനിലെ എട്ടാമത്തെ വചനവും ചിലയാളുകൾ മനപ്പൂർവ്വം തെറ്റായി വ്യാഖ്യാനിക്കുകയും തൽഫലമായി സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ആദ്യം ആ ആയത്തുകളുടെ അർത്ഥവും അതിന്റെ ശെരിയായ വ്യാഖ്യാനവും ഒന്ന് പരിശോധിക്കാം. സൂറത്തുൽ ഇസ്‌റാഇൽ അല്ലാഹു പറയുന്നു. نَّحْنُ أَعْلَمُ بِمَا يَسْتَمِعُونَ بِهِ إِذْ يَسْتَمِعُونَ إِلَيْكَ وَإِذْ هُمْ نَجْوَىٰ إِذْ يَقُولُ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا- سورة الإسراء4 " നീ പറയുന്നത് അവർ സശ്രദ്ധം കേൾക്കുന്ന സന്ദർഭത്തിൽ എന്തൊന്നാണ് അവർ കേട്ട് കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് നന്നായി അറിയാം. അവർ സ്വകാര്യമായി പറയുന്ന സന്ദർഭത്തിൽ മാരണം ബാധിച്ച ഒരാളെ മാത്രമാണ് നിങ്ങൾ പിന്തുടരുന്നത് എന്ന് അക്രമകാരികളായ ആളുകൾ പറയുന്ന സന്ദർഭവും (നമുക്കറിയാം) സൂറത്തുൽ ഇസ്‌റാഉ -47 സൂറത്തുൽ ഫുർഖാനിൽ അല്ലാഹു പറയുന്നു. وَقَالُوا مَالِ هَٰذَا الرَّسُولِ يَأْكُلُ الطَّعَامَ وَيَمْشِي فِي الْأَسْوَاقِ ۙ لَوْلَا أُنزِلَ إِلَيْهِ مَلَكٌ فَيَكُونَ مَعَهُ نَذِيرًا أَوْ يُلْقَىٰ إِلَيْهِ كَنزٌ أَوْ تَكُونُ لَهُ جَنَّةٌ يَأْكُلُ مِنْهَا ۚ وَقَالَ الظَّالِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورًا - سورة الفرقان 7 -8 അവർ പറയുകയും ചെയ്തു. : ഈ ദൂതൻ എന്താണിങ്ങനെ? ഇയാൾ ഭക്ഷണം കഴിക്കുന്നു, അങ്ങാടികളിലൂടെ നടക്കുന്നു. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിട്ട് എന്ത് കൊണ്ടാണ് ഇയാളുടെ അടുത്തേക്ക് ഒരു മലക്ക് ഇറക്കപ്പെടാത്തത്? അതല്ലെങ്കിൽ, അയാൾക്കൊരു നിധി ഇട്ടു കൊടുക്കപ്പെടുന്നില്ല? അല്ലെങ്കിൽ ഇയാൾക്ക് കായ് കനികൾ തിന്നാൻ പറ്റുന്ന രൂപത്തിൽ ഒരു തോട്ടമുണ്ടാകുന്നില്ല? അക്രമികൾ പറഞ്ഞു " മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങൾ പിൻപറ്റുന്നത്" സൂറത്തുൽ ഫുർഖാൻ 7-8
ഈ രണ്ട് ആയത്തുകൾ ദുർവ്യാഖ്യാനിച്ചു കൊണ്ട് വളരെ വ്യാപകമായി മർകസ് ദഅവ മുജാഹിദുകൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്നത് മക്കാ മുശ്‌രിക്കുകളുടെ അടിസ്ഥാന രഹിതമായ ആരോപണമാണെന്നും, അത് വിശ്വസിക്കാൻ പാടില്ലെന്നുമാണ് പ്രചരിപ്പിക്കുന്നത്. യഥാർത്ഥത്തിൽ ഖുർആനിലെ ആയത്തുകളെയും ഹദീസുകളെയും വ്യാഖ്യാനിക്കുന്നതിന് കേവല യുക്തിയും ബുദ്ധിയും മാത്രം അവലംബിച്ചപ്പോൾ സംഭവിച്ച അബദ്ധമാണിത്. മറിച്ച് വിശ്വാസയോഗ്യവും സത്യസന്ധവുമായ പ്രാമാണിക തഫ്സീറുകളെ അവലംബിക്കുകയും സലഫുകളായ ഉലമാക്കളും മുഫസ്സിറും ഈ ആയത്തുകൾക്കു നൽകിയ വ്യാഖ്യാനം പരിശോധിക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ ഇവർ ഈ അബദ്ധത്തിൽ ചെന്ന് ചാടുമായിരുന്നില്ല. മുകളിലെ ആയത്തുകൾ വിശതീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു തഫ്സീർ ഗ്രന്ഥത്തിലും പ്രാമാണികരായ മുഫസ്സിറുകളാരും ഇവിടെയുള്ള ഉദ്ദേശം നബിക്ക് സിഹ്ർ ബാധിച്ചു എന്ന വിഷയമാണ് ഇതെന്ന് രേഖപ്പെടുത്തുകയോ അതിന്റെയടിസ്ഥാനത്തിൽ നബിക്കു സിഹ്ർ ബാധിച്ചു എന്ന ഹദീസിന്റെ സ്വീകാര്യതയിൽ സംശയം രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. മറിച്ച് മക്കാ മുശ്‌രിക്കുകളുടെ ആരോപണം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ മൂലം ബുദ്ധിഭ്രമം സംഭവിക്കുകയും, അങ്ങിനെ വഹ്‌യ് എന്ന് പറഞ്ഞു കൊണ്ട് പിച്ചും പേയും പറയുകയാണ് എന്നായിരുന്നു. യഥാർത്ഥത്തിൽ നബിയെ പരിഹസിക്കുകയും കൊച്ചാക്കുകയും അപഹസിക്കുകയും ചെയ്യുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ പുറത്തിറങ്ങി അങ്ങാടികളിലൂടെ നടക്കുന്നതും ഭക്ഷണം കഴിക്കുന്നത് പോലും അവർ പ്രവാചകത്വത്തിനു യോജിക്കാത്ത കാര്യമായാണ് കണക്കാക്കിയത്. സിഹ്ർ ബാധിച്ചുവെന്നത് അതിൽ ഒരാരോപണം മാത്രമാണ്. കൂടാതെ, ഭ്രാന്തൻ, മാരണക്കാരൻ, ജ്യോൽസ്യൻ, തുടങ്ങിയ പല ആരോപണങ്ങളും അതിന്റെ പുറമെയുണ്ട്. വഹ്‌യിനെക്കുറിച്ചുള്ള അവരുടെ ആ ആരോപണത്തെയാണ് അല്ലാഹു ഈ ആയത്തുകളിലൂടെ ഖണ്ഡിക്കുന്നത്. ഇക്കാര്യമാണ് പ്രാമാണിക വ്യാഖ്യാനഗ്രന്ഥങ്ങളിലെല്ലാം ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയായത്. എന്നാൽ ഖുർആനും ഹദീസും സ്വന്തം നിലക്ക് വ്യാഖ്യാനിക്കുന്ന പ്രവണത വ്യാപകമായി കണ്ടു വരുന്നു. പണ്ടൊക്കെ രാഷ്ട്രീയക്കാരിലായിരുന്നു ഇത്തരം പ്രവണതകൾ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് മതരംഗത്തു പ്രവർത്തിക്കുന്നവരും യാതൊരു തത്വദീക്ഷയുമില്ലാതെ സ്വന്തം യുക്തിയെ അടിസ്ഥാനമാക്കി ഖുർആൻ വ്യാഖ്യാനിക്കുന്നു. പണ്ട് മൗലാനാ മൗദൂദിയും കാന്തപുരവുമൊക്കെ അവരുടെ തെറ്റായ വാദങ്ങളെ സ്ഥാപിക്കാൻ സ്വീകരിക്കുന്ന കുതന്ത്രമാണ് ഖുർആനിന്റെ ആയത്തുകളെ തങ്ങളുടെ താല്പര്യങ്ങൾക്ക് അനുസൃതമായി ദുർവ്യാഖ്യാനിക്കുകയെന്നത്. കൊട്ടപ്പുറത്തു വെച്ച് നടന്ന വാദപ്രതിവാതത്തിൽ മരിച്ചു പോയവരോട് വിളിച്ചു പ്രാർത്ഥിക്കാൻ ഖുർആനിൽ തെളിവുണ്ടോയെന്ന് ചോദിച്ചപ്പോൾ, സൂറത്തു സുഖ്‌റുഫിലെ "വസ്അൽ മൻ അർസൽനാ ....." എന്ന് തുടങ്ങുന്ന തൗഹീദിന്റെ ആയത്ത് ഓതി തെറ്റിദ്ധരിപ്പിച്ചാണ് കാന്തപുരം രക്ഷപ്പെട്ടത്. വാസ്തവത്തിൽ അയാൾക്ക് എവിടെ നിന്നാണ് ഈ വ്യാഖ്യാനം കിട്ടിയത്? അതിന്റെ ആധാരം എന്താണ് ? ഈ ചോദ്യത്തിന്റെ ഉത്തരത്തിൽ ആ വ്യാഖ്യാനം തെറ്റാണെന്ന് സ്ഥാപിക്കാൻ കഴിയും. ലോകത്തു ഇന്നേ വരെയുള്ള ഒരൊറ്റ മുഫസ്സിറും ആ ആയതിന് കാന്തപുരം നൽകിയ വ്യാഖ്യാനം നൽകുകയോ സലഫുകൾ അങ്ങിനെ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. മറിച്ച് അയാൾ സ്വയംകൃതമായി കെട്ടിച്ചമച്ചതാണ് ആ വ്യാഖ്യാനം. അക്കാരണം കൊണ്ട് തന്നെ അത് ദുർവ്യാഖ്യാനവും അസ്വീകാര്യവുമായി. മറ്റൊരു ലക്ഷ്യത്തിനു വേണ്ടിയാണെങ്കിലും മുകളിൽ കൊടുത്ത ആയത്തുകൾ വ്യാഖ്യാനിക്കുന്നതിൽ മർകസ് ദഅവ മുജാഹിദുകൾ സ്വീകരിച്ചത് കാന്തപുരത്തിന്റെ അതേ അടവ് തന്നെയാണ്. മക്കാ മുശ്‌രിക്കുകൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്കെതിരിൽ പല ആക്ഷേപങ്ങളും ആരോപണങ്ങളും പരിഹാസങ്ങളും നടത്താറുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒന്നാണ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമക്ക് സിഹ്ർ ബാധിച്ചുവെന്നത്. എന്നാൽ സിഹ്ർ ബാധിക്കുകയെന്നത് പ്രവാചകത്വത്തിന് എതിരാവുകയോ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ദൗത്യനിർവഹണത്തിന് തടസ്സമാകുന്ന രൂപത്തിൽ പരിണമിക്കുകയോ ചെയ്തിട്ടില്ല. അക്കാര്യങ്ങളെല്ലാം തന്നെ പ്രാമാണികരായ പണ്ഡിതന്മാർ ഈ വിഷയം ചർച്ച ചെയ്യുന്ന ഇടങ്ങളിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, ഖുർആനിലെ ആയത്തുകൾ ദുർവ്യാഖ്യാനം ചെയ്യുകയും, അതു വഴി മുസ്‌ലിം ലോകത്തു അഹ്‌ലുസ്സുന്നയുടെ പ്രാമാണിക പണ്ഡിതന്മാർക്കിടയിൽ യാതൊരഭിപ്രായ വിത്യാസവുമില്ലാത്ത നബിക്ക് സിഹ്ർ ബാധിച്ചുവെന്നു പറയുന്ന സ്വഹീഹുൽ ബുഖാരിയിലടക്കം വന്നിട്ടുള്ള സ്വഹീഹായ ഹദീസിനെ നിഷേധിക്കുകയും ചെയ്യുക. ഇതാണിപ്പോൾ വലിയ വിശ്വാസ വിപ്ലവമായി കൊണ്ടാടുന്ന ഇവരുടെ ദഅവത്. " മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല, അത് മക്കാ മുശ്‌രിക്കുകളുടെ വിശ്വാസമാണ്' എന്ന് മൈക്കിന്റെ മുമ്പിൽ വന്ന് പറയുന്ന ഒരു കാഥികനോട് നമുക്ക് ഏറ്റവും ലളിതമായി ചോദിക്കാനുള്ളത് "എവിടെ നിന്ന് കിട്ടി നിങ്ങൾക്കീ വാദം"? ആരാണ് ഈ വിഷയത്തിൽ നിങ്ങളുടെ പൂർവ്വീകർ? ഖുർആൻ ദുർവ്യാഖ്യാനിച്ചിട്ടല്ലാതെ സ്വീകാര്യമായ ഒരുദ്ധരണി കൊണ്ടെങ്കിലും നിങ്ങൾക്ക് ഈ വാദം സ്ഥാപിക്കാൻ കഴിയുമോ? നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം കൊണ്ട് വന്ന സത്യ സന്ദേശത്തെ നേരിടാൻ ഒരു കോപ്പും കയ്യിലില്ലാതെ വിഷമിച്ച മുശ്‌രിക്കുകൾ ഉന്നയിച്ച വെറും പോയിവെടികളായിരുന്നു ആ ആക്ഷേപങ്ങളെല്ലാം. രോഗം, മനോവിഷമം, വിശപ്പ്, ദാഹം, സന്തോഷം, ദുഃഖം, സങ്കടം തുടങ്ങി ഒരു മനുഷ്യന് ഉണ്ടാകുന്ന എല്ലാം നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെയും ബാധിക്കാം. സിഹ്ർ അതിൽ ഒന്ന് മാത്രം. അത് നുബുവ്വത്തിനെ ഒരു നിലക്കും ബാധിച്ചിട്ടില്ല. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സംഭവം ഹദീസ് ഗ്രന്ഥങ്ങളിൽ സുവിദിതമായി രേഖപ്പെട്ടു കിടക്കുന്ന കാര്യമാണ്. ബുദ്ധിയെ പ്രമാണങ്ങൾക്ക് മുമ്പിൽ നാട്ടി വെക്കലാണ് പുരോഗമനം എന്ന് കരുതുന്ന ആളുകൾ സത്യം ഗ്രഹിക്കുകയും പ്രമാണങ്ങളിലേക്ക് മടങ്ങുകയുമാണ് വേണ്ടത്. - ബശീർ പുത്തൂർ
0 Comments
അബൂ ഹുറൈറ റദിയള്ളാഹു അൻഹുവിൽ നിന്ന് : നബി ﷺ പറഞ്ഞു " രണ്ടു കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് വിട്ടേച്ചു പോകുന്നു. അവക്ക് ശേഷം നിങ്ങൾ വഴി പിഴക്കുകയില്ല. അല്ലാഹുവിന്റെ കിതാബും എന്റെ സുന്നത്തും. അവ രണ്ടും ഹൗദിന്റെ അരികെ എന്റെ അടുത്ത് വരുന്നത് വരെ വേർപിരിയുകയില്ല" ഹാകിം ( അൽബാനി സ്വഹീഹ് എന്ന് വിധി പറഞ്ഞത്) - ഖുർആനിനെപ്പോലെ സുന്നത്തും പിൻപറ്റൽ വാജിബാണ് - നബി ചര്യ അവഗണിച്ചു കൊണ്ട് ഖുർആൻ കൊണ്ട് മാത്രം വിധി നിർണ്ണയിക്കുന്നത് അസ്വീകാര്യം - നബി ﷺ യുടെ സ്ഥിരപ്പെട്ട സുന്നത്തുകളെ ആക്ഷേപിക്കുന്നവർ പിഴച്ചവരാണ് വിവ: ബശീർ പുത്തൂർ عن أبي هريرة فال صلى الله عليه وسلم تركتُ فيكم شيئَينِ، لن تضِلوا بعدهما: كتابَ اللهِ، وسُنَّتي، ولن يتفرَّقا حتى يَرِدا عليَّ الحوضَ. رواه الحاكم وصححه الألباني. (صحيح الجامع ٢٩٣٧ )
فيه وجوب اتباع السنة كالقرآن فيه رد على من حكّم الكتاب دون السنة التي سنها الرسول صلى الله عليه وسلم فيه ضلال من طعن في السنة الثابتة عن النبي صلى الله عليه وسلم
ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറയുന്നു :- "നിങ്ങളിൽ ശ്രേഷ്ടർ ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്തവരാണ്" എന്നതിന്റെ അർത്ഥത്തിൽ പെട്ട കാര്യമാണ് അതിന്റെ അക്ഷരങ്ങളോടൊപ്പം ആശയങ്ങളും പഠിപ്പിക്കുകയെന്നത്. എന്നല്ല, അതിന്റെ ആശയങ്ങൾ പഠിക്കുകയെന്നതാണ് അതിന്റെ അക്ഷരങ്ങൾ പഠിപ്പിക്കുകയെന്നത് കൊണ്ടുള്ള പ്രഥമമായ ലക്ഷ്യം. അതാണ് ഈമാൻ വർധിപ്പിക്കുന്നത്. ജുന്‍ദുബു ബിൻ അബ്ദില്ലയും അബ്ദുള്ള ബിൻ ഉമറും മറ്റുപലരും പറഞ്ഞത് പോലെ "ഞങ്ങൾ ഈമാൻ പഠിച്ചു, പിന്നെ ഞങ്ങൾ ഖുർആൻ പഠിച്ചു. അങ്ങിനെ ഞങ്ങളുടെ ഈമാൻ വർദ്ധിച്ചു. നിങ്ങളാകട്ടെ, ഖുർആൻ പഠിക്കുന്നു, പിന്നെ ഈമാൻ പഠിക്കുന്നു" (ഫതാവാ 4/423) - ബഷീർ പുത്തൂർ دَخَلَ فِي مَعْنَى قَوْلِهِ «خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ» تَعْلِيمُ حُرُوفِهِ وَمَعَانِيه جَمِيعًا، بَلْ تَعَلُّمُ مَعَانِيه هُوَ الْمَقْصُودُ الْأَوَّلُ بِتَعْلِيمِ حُرُوفِهِ، وَذَلِكَ هُوَ الَّذِي يَزِيدُ الْإِيمَانَ، كَمَا قَالَ جُنْدَبُ بْنُ عَبْدِ اللَّهِ، وَعَبْدُ اللَّهِ بْنُ عُمَرَ وَغَيْرُهُمَا: تَعَلَّمْنَا الْإِيمَانَ ثُمَّ تَعَلَّمْنَا الْقُرْآنَ فَازْدَدْنَا إيمَانًا، وَإِنَّكُمْ تَتَعَلَّمُونَ الْقُرْآنَ ثُمَّ تَتَعَلَّمُونَ الْإِيمَانَ. الفتاوى ج ٤/٤٢٣
ഖുർആൻ അല്ലാഹുവിൽ നിന്ന് അവതീർണമായ അവന്റെ വചനമാണ്. ഖുർആൻ അല്ലാഹുവിന്റെ ഒരു സൃഷ്ടിയല്ല അതിന്റെ അക്ഷരങ്ങളും ആശയങ്ങളും അല്ലാഹുവിൽ നിന്നുള്ളതാണ്. അവനിൽ നിന്നാണ് അത് തുടങ്ങിയത്; അതവനിലേക്ക് തന്നെ മടങ്ങുകയും ചെയ്യും! ഹഖായ നിലക്ക് അല്ലാഹു സംസാരിച്ചതാണ്. അല്ലാഹു ജിബ്‌രീൽ അലൈഹിസ്സലാം മുഖേന മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമക്ക് അത് വഹ്‌യ് (ബോധനം) ആയി ഇറക്കിയതാണ്. അറബി ഭാഷയിലുള്ള ആ മഹത്‌ഗ്രന്ഥം മുതവാതിറായ (വിശ്വസ്തരായ ഒരു സംഘം ആളുകളിൽ നിന്ന് വിശ്വസ്തരായ ഒരു സംഘം ആളുകളിലൂടെ) നിലയിൽ യാതൊരുവിധ ശങ്കക്കും സംശയത്തിനും ഇടയില്ലാത്ത വിധം നമ്മിലേക്ക് തലമുറകളായി എത്തിച്ചേർന്നതാണ്.
- ബഷീർ പുത്തൂർ ഖുർആൻ പാരായണം ചെയ്യുമ്പോൾ അതിന്റെ ഗുണം നേടാൻ സഹായകമായ കാര്യങ്ങളിൽ പെട്ടതാണ്:
- അല്ലാഹുവിന്റെ വചനം വായിക്കുന്നത് ബോധത്തോടെ, ഹൃദയസാനിദ്ധ്യത്തിൽ, ചിന്തിച്ചും ആലോചിച്ചും ആയിരിക്കണം. - ഖുർആൻ കൊണ്ടുള്ള ഗുണം നൽകാൻ അല്ലാഹുവിനോട് ദുആ ചെയ്യണം. - ശ്രദ്ധയാകർഷിക്കുന്ന ആയത്തുകൾ ആവർത്തിച്ചു പാരായണം ചെയ്യണം. - അതിന്റെ ആശയം ഗ്രഹിക്കുന്നതിന്ന് സ്വഹാബത്തിന്റെ വാക്കുകളെ അവലംബിക്കാൻ ശ്രമിക്കണം. ശൈഖ് അഹ്'മദ് അസ്സുബൈഈ - അബു തൈമിയ്യ ഹനീഫ് അബൂഹുറൈറ رضي الله عنه പറയാറുണ്ടായിരുന്നു: തീർച്ചയായും ഒരു വീട് അതിലെ ആളുകൾക്ക് വിശാലമാവുകയും, അതിൽ മലക്കുകൾ സന്നിഹിതരാവുകയും, പിശാചുക്കൾ അതിനെ വെടിയുകയും, അതിലെ ഐശ്വര്യങ്ങൾ വർധിക്കുകയും ചെയ്യും; അതിൽ ഖുർആൻ പാരായണം ചെയ്യപ്പെടുന്നതിനാൽ. തീർച്ചയായും ഒരു വീട് അതിലെ ആളുകൾക്ക് ഇടുങ്ങിയതാവുകയും, മലക്കുകൾ അതിനെ വെടിയുകയും, അതിൽ പിശാചുക്കൾ സന്നിഹിതരാവുകയും, അതിലെ ഐശ്വര്യങ്ങൾ കുറയുകയും ചെയ്യും; അതിൽ ഖുർആൻ പാരായണം ചെയ്യപ്പെടാതിരിക്കുന്നതിനാൽ. - അബൂ തൈമിയ്യ ഹനീഫ് عن حَفْص بْنُ عِنَانٍ الْحَنَفِيُّ، أَنَّ أَبَا هُرَيْرَةَ، كَانَ يَقُولُ: «إِنَّ الْبَيْتَ لَيَتَّسِ عَلَى أَهْلِهِ وَتَحْضُرُهُ الْمَلَائِكَةُ وَتَهْجُرُهُ الشَّيَاطِينُ، وَيَكْثُرُ خَيْرُهُ أَنْ يُقْرَأَ فِيهِ الْقُرْآنُ، وَإِنَّ الْبَيْتَ لَيَضِيقُ عَلَى أَهْلِهِ وَتَهْجُرُهُ الْمَلَائِكَةُ، وَتَحْضُرُهُ الشَّيَاطِينُ، وَيَقِلُّ خَيْرُهُ أَنْ لَا يُقْرَأَ فِيهِ الْقُرْآنُ» (الدارمي) [تعليق المحقق] إسناده صحيح وهو موقوف على أبي هريرة وَمَا كَانَ ٱللَّهُ لِيُعَذِّبَهُمۡ وَأَنتَ فِيهِمۡۚ وَمَا كَانَ ٱللَّهُ مُعَذِّبَهُمۡ وَهُمۡ يَسۡتَغۡفِرُون നബിയേ, താങ്കൾ അവരില്‍ ഉണ്ടായിരിക്കെ, അവരെ ശിക്ഷിക്കുവാന്‍ അള്ളാഹു (ഒരുക്കം) ഇല്ല; അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നവനല്ല. (സൂറത്തുൽ അൻഫാൽ)
ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു പറയുന്നു : "അവരിൽ രണ്ടു നിർഭയത്വങ്ങൾ ഉണ്ടായിരുന്നു. 1- നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയും, 2-ഇസ്തിഗ്ഫാറും (പശ്ചാത്താപവും). നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമ പോയി. ഇസ്തിഗ്ഫാർ ബാക്കിയായി ( തഫ്സീർ ഇബ്നു കഥീർ) - ബശീർ പുത്തൂർ
ഇമാം ആജുർരീ رحمه الله പറഞ്ഞു :
നിങ്ങൾ കാണുന്നില്ലേ, അല്ലാഹു നിങ്ങൾക്ക് റഹ്'മത്ത് ചെയ്യട്ടെ, ഔദാര്യവാനായ നിങ്ങളുടെ രക്ഷിതാവ് അവന്റെ കലാം ( വചനം ) ആലോചിച്ച് പഠിക്കുന്നതിന് തന്റെ സൃഷ്ടികളെ പ്രേരിപ്പിക്കുന്നത് എങ്ങിനെയാണെന്ന് ?! ആരാണോ അവന്റെ കലാം ആലോചിച്ചു പഠിക്കുന്നത്, ഏറ്റവും പ്രതാപിയും മഹോന്നതനുമായ റബ്ബിനെ അവൻ അറിയും. തന്റെമേൽ നിർബന്ധമായിട്ടുള്ളത് അവനുമാത്രം ആരാധന അർപ്പിക്കലാണെന്ന് അറിയും. അപ്പോൾ അവൻ തന്റെമേലുള്ള കടമ നിറവേറ്റാൻ നഫ്'സിനെ നിർബന്ധം ചെലുത്തും. ഔദാര്യവാനായ അവന്റെ രക്ഷിതാവ് താക്കീതു ചെയ്തതിനെ തൊട്ടെല്ലാം അവൻ നഫ്'സിനെ താക്കീതു ചെയ്യും. ഏതെല്ലാം കാര്യങ്ങൾക്ക് അവൻ പ്രേരണനൽകിയോ അവയിലേക്ക് അതിനെ പ്രേരിപ്പിക്കും. ഖുർആൻ പാരായണം ചെയ്യുമ്പോളും മറ്റൊരാളിൽ നിന്ന് ശ്രദ്ധയോടെ കേൾക്കുമ്പോളും ഏതൊരുത്തന്റെ വിശേഷണം ഇതാണോ അവന് ഖുർആൻ ശിഫാ ആയിരിക്കും. സമ്പത്തില്ലാതെ തന്നെ അവൻ ധന്യനാകും. ആൾബലമില്ലാതെ തന്നെ അവൻ പ്രതാപിയാകും. മറ്റുള്ളവർ വന്യമായി കാണുന്നവയോടുപോലും അവന് ഇണക്കമുണ്ടാകും. ഒരു സൂറത്ത് പാരായണം ചെയ്യാൻ തുടങ്ങുമ്പോൾ അവനെ അസ്വസ്ഥമാക്കുന്ന കാര്യം ; എപ്പോഴാണ് ഞാൻ പാരായണം ചെയ്യുന്നതിൽ നിന്നുള്ള ഉപദേശം ഉൾക്കൊള്ളുക എന്നതായിരിക്കും. എപ്പോഴാണ് ഞാൻ ഈ സൂറത്ത് തീർക്കുക എന്നതല്ല അവന്റെ ലക്ഷ്യം. അല്ലാഹുവിൽ നിന്നുള്ള അഭിസംബോധന എപ്പോഴാണ് തനിക്ക് ഗ്രഹിക്കാനാവുക എന്നതു മാത്രമാണ് അവന്റെ ലക്ഷ്യം. എപ്പോഴാണ് അവന്റെ വിലക്കുകളിൽ നിന്ന് വിട്ടുമാറുക? എപ്പോഴാണ് ഗുണപാഠമുൾക്കൊള്ളുക ? കാരണം അവന്റെ ഖുർആൻ പാരായണം ഇബാദത്ത് എന്ന നിലയിലാണ്. ഇബാദത്താകട്ടെ അശ്രദ്ധയിൽ ഉണ്ടാകുന്ന ഒന്നല്ല. അല്ലാഹുവാണ് തൌഫീഖ് നൽകുന്നവൻ. (അഖ്'ലാകു അഹ്'ലിൽ ഖുർആൻ) - അബൂ തൈമിയ്യ ഹനീഫ് ഖുര്‍ആന്‍ പാരായണ ശേഷം صدق الله العظيم എന്ന് ചൊല്ലുന്നതിനു സുന്നത്തില്‍ തെളിവില്ല.
സാധാരണ, ഖുര്‍ആന്‍ പാരായണം ചെയ്തു കഴിഞ്ഞാല്‍ പലരും صدق الله العظيم എന്ന് ചൊല്ലുക പതിവാണ്. ഇത് شرع ഇല്‍ അനുവതിക്കപ്പെട്ട കാര്യമാണോ എന്ന് ഇത് ചൊല്ലുന്നവര്‍ ആലോചിക്കാറില്ല. ബിദ്അത്തിനെ ശക്തിയുക്തം എതിര്‍ക്കുന്നവരും, സുന്നത് പിന്തുടരുന്നതില്‍ കണിശത പുലര്‍ത്തണം എന്ന് പറയുന്നവരുമൊക്കെ ചെയ്തു പോരുന്ന ഒരു ബിദ്അത്ത് അത്രേ ഇത്. യഥാര്‍ത്ഥത്തില്‍ ഒരു കാര്യം ഇബാദത് ആവണമെങ്കില്‍ അതിനു രണ്ടു നിബന്ധനകള്‍ ഉണ്ട്. ഒന്ന് - الإخلاص لله تعالى അതായത് അല്ലാഹുവിന്‍റെ وجه ആഗ്രഹിച്ചു കൊണ്ട് മാത്രമാവുക - അപ്പോള്‍ അല്ലാഹുവിന്‍റെ وجه ആഗ്രഹിച്ചു കൊണ്ടല്ലാതെ ചെയ്യപ്പെടുന്ന ഒരു അമലും ഇബാദതായി പരിഗണിക്കുകയില്ല. രണ്ടു - متابعة رسول الله صلى الله عليه وسلم അതായത് റസുലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലമയുടെ ചര്യ പിന്തുടരുക. - അപ്പോള്‍ ഏതൊരു അമലും എത്ര ഇഖലാസോട് കുടിയാണെങ്കിലും متابعة ഇല്ലെങ്കില്‍ അത് സുന്നത്തിന്‍റെ വൃത്തത്തില്‍ നിന്ന് പുറത്തു പോവുകയും ബിദ്അത്തിന്‍റെ കളത്തിലേക്ക് കടക്കുകയും ചെയ്യും. ഇത് അടിസ്ഥാനപരമായി ഓരോരുത്തരും മനസ്സിലാക്കിയിരിക്കേണ്ട വസ്തുതയാണ്. ഈ أصل അറിയാത്തത് കൊണ്ടോ, വേണ്ട വിധം മനസ്സിലാക്കാത്തത് കൊണ്ടോ, ആണ് പലരും അബദ്ധങ്ങളില്‍ ചെന്ന് ചാടുന്നത്. നബിദിനാഘോഷം ബിദ്അത് ആണ് എന്ന് മനസ്സിലാക്കിയവര്‍ صدق الله العظيم എന്ന് ചെല്ലുന്നത് എന്ത് കൊണ്ടാണ്? നബി സല്ലല്ലാഹു അലൈഹി വസല്ലം എപ്പോഴെങ്കിലും ഖുര്‍ആന്‍ പാരായണ ശേഷം صدق الله العظيم എന്ന് ചൊല്ലിയതായി സഹീഹായ ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ നബിദിനാഘോഷം എന്ത് കൊണ്ട് ബിദ്അത് ആയിതീരുമോ അക്കാരണം കൊണ്ട് തന്നെ ഖുര്‍ആന്‍ പാരായണം ചെയ്തു കഴിഞ്ഞതിനു ശേഷം صدق الله العظيم എന്ന് ചൊല്ലുന്നതും ബിദ്അത് ആയിത്തീരും. അതുപോലെ മുസ്ലിംകളില്‍ വളരെക്കുടുതല്‍ ആളുകള്‍ കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് ശേഷം കൈകള്‍ ഉയര്‍ത്തിക്കൊണ്ടു പ്രാര്‍ഥിക്കുകയും മുഖം തടവുകയും ചെയ്യുകയെന്നത്. സാധാരണ പള്ളികളില്‍ നിര്‍ബന്ധ നമസ്കാരം കഴിഞ്ഞാല്‍ വ്യാപകമായി കാണുന്ന ഒരു കാഴ്ചയാണിത്. പ്രാര്‍ത്ഥന സുന്നത്തില്‍ സ്ഥിരപ്പെട്ട കാര്യമാണ്. ചില പ്രാര്‍ത്ഥനകളില്‍ നബി തിരുമേനി കൈകള്‍ ഉയര്‍ത്തിയതായി വന്നിട്ടുമുണ്ട്. പക്ഷെ, നിര്‍ബന്ധ നമസ്കാര ശേഷം എപ്പോഴെങ്കിലും നബി സല്ലല്ലാഹു അലൈഹി വസല്ലമയോ സഹാബികളോ കൈകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചിരുന്നു എന്നോ അനന്തരം മുഖം തടവിയെന്നോ ഹദീസുകളില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ തെളിവില്ലാത്തതി൯റ പേരില്‍ നിരന്തരം എതിര്‍ത്ത് കൊണ്ടിരിക്കുന്ന നമസ്കാര ശേഷമുള്ള കുട്ടു പ്രാര്‍ത്ഥനയുടെ ഇനതിലല്ലേ ഇത് ഉള്‍പെടുക.? അപ്പോള്‍ ഏതൊരു അമലാകട്ടെ, അതിനു അല്ലാഹുവിന്‍റെ പ്രീതിയും പ്രതിഫഫലവും ലഭിക്കണമെങ്കില്‍ അതിനു മുകളില്‍ പറഞ്ഞ നിബന്ധന പുര്‍തിയായിരിക്കണം. അതില്‍ ഏതെങ്കിലും ഒന്ന് ഇല്ലാതെ പോയാല്‍ ആ അമല്‍ പ്രതിഫലാര്‍ഹാമായ ഇബാദത്തില്‍ ഉള്പെടുകയില്ല. - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|