അല്ലാമ ശൈഖ് റബീഉ ബിന് ഹാദീ അൽ മദ്ഖലി حفظه الله പറയുന്നു: "പ്രവാചകനെ അനന്തരമെടുക്കാനും ഇൽമ് വഹിക്കാനും എല്ലാവർക്കും കഴിയുന്ന കാര്യമല്ല. ജിഹാദ് ചെയ്യാൻ ഇൽമ് ഇല്ലാത്തവർക്കും സാധിക്കും. എന്നാൽ ഇൽമുമായി ബന്ധപ്പെട്ട് ഇടപെടാൻ ജനങ്ങളിൽ സവിശേഷരായ ആളുകൾക്കേ പറ്റൂ" - ബഷീർ പൂത്തർ قال العلامة ربيع بن هادي المدخلي
ليس كلُّ واحدٍ يصلُح لحمل العلم وحمل ميراث النبوة، الجهاد يخوض فيه الجاهل والعالم، لٰكن العلم لا يخوض فيه إلا خواصُّ الناس ------- [من يرد الله به خيراً يفقهه في الدين - ص٢٧]
0 Comments
ഇമാം മാലിക് റഹിമഹുള്ളാ പറയുന്നു: "ഒരു മനുഷ്യൻ ഭൂമി നിറയെ പാപവുമായി അള്ളാഹുവിനെ കണ്ടു മുട്ടിയാലും, സുന്നത്തോട് കൂടിയാണ് അള്ളാഹുവിനെ അവൻ കണ്ടു മുട്ടുന്നതെങ്കിൽ, അവൻ നബിമാരുടെയും സ്വാലിഹീങ്ങളുടെയും സ്വിദ്ദീഖീങ്ങളുടെയും ശുഹദാക്കളുടെയും കൂടെ സ്വർഗത്തിൽ ആയിരിക്കും, അവർ സഹവാസത്തിന് നല്ലവരാണ്. (ദമ്മുൽ കലാമി വ അഹ് ലിഹി - 5/76-77) - ബഷീർ പൂത്തർ قَالَ مَالِكُ بْنُ أَنَسٍ : " لَوْ لَقِيَ اللَّهَ رَجُلٌ بِمِلْءِ الْأَرْضِ ذُنُوبًا ، ثِمَّ لَقِيَ اللَّهَ بِالسُّنَّةِ ، لَكَانَ فِي الْجَنَّةِ مَعَ النَّبِيِّينَ وَالصِّدِيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ، وَحَسُنَ أُولَئِكَ رَفِيقًا " .(ذم الكلام و أهله)
നമ്മൾ, വ്യക്തികൾക്ക് അപ്രമാദിത്വം കൽപിക്കുകയോ, അമിത പ്രാധാന്യം നൽകുകയോ ചെയ്യില്ല, മറിച്ച് ഉലമാക്കളോട് കാണിക്കേണ്ട അദബ് കാണിക്കുകയും, അവരുടെ നിലവാരം അറിഞ്ഞു (ഇടപെടുകയും) ചെയ്യും. ~ ശൈഖ് റബീഉ അൽ മദ്ഖലി حفظه الله - ബഷീർ പൂത്തർ قال الشيخ ربيع المدخلي -حفظه الله
نحن ليس عندنا تقديس للأشخاص والغلو فيهم ولكن عندنا الأدب ومعرفة قدر العلماء المجموع 63/1 മുസ്ലിം എന്ന് കരുതുന്ന ആരുടെ പിന്നിൽ നിന്നും നമസ്കാരം ശെരിയാകും എന്നതാണ് (ശെരിയോടു) ഏറ്റവും അടുത്തത്. الله أعلم അല്ലെങ്കിൽ (മുസ്ലിം ആയി കരുതുന്നില്ലെങ്കിൽ) ശെരിയാവുകയുമില്ല. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്. ഇതാണ് ഏറ്റവും ശെരിയായിട്ടുള്ളതും. ~ ഷെയ്ഖ് ഇബ്നു ബാസ് റഹിമഹുള്ളാ - ഫതാവ - വോള്യം 12 - പേജ് 117 - ബഷീർ പൂത്തർ الأقرب والله أعلم أن كل من نحكم بإسلامه يصح أن نصلي خلفه ومن لا فلا، وهذا قول جماعة من أهل العلم وهو الأصوب
الشيخ ابن باز رحمه الله - مجموع فتاوى ومقالات متنوعة - الجزء ١٢ - ص ١١٧ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|