|
നബി صلى اللّه عليه وسلم യുടെ പൗത്രനായ ഹസൻ ബിൻ അലി رضي اللّه عنهما നിവേദനം. താഴെ പറയുന്ന ഈ വചനങ്ങൾ വിത്റിൽ ചൊല്ലാൻ വേണ്ടി നബി صلى اللّه عليه وسلم യാണ് എനിക്ക് പഠിപ്പിച്ചു തന്നത്... Your browser does not support viewing this document. Click here to download the document. بسم الله الرحمن الرحيم عَن الْحَسَنِ بْنِ عَلِيٍّ ــ رَضِيَ اللهُ عَنْهُمَا ــ قَالَ : عَلَّمَنِي رَسُولُ اللهِ ــ صَلَّى اللهُ عَلَيْهِ وَسَلَّمَ ــ هَؤُلَاءِ الْكَلِمَاتِ فِي الْوِتْرِ اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ، وَبَارِكْ لِي فِيمَا أَعْطَيْتَ، وَقِنِي شَرَّ مَا قَضَيْتَ، فَإِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ، وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ، وَلَا يَعِزُّ مَنْ عَادَيْتَ تَبَارَكْتَ رَبَّنَا وَتَعَالَيْتَ، لَا مَنْجَا مِنْكَ إِلَّا إِلَيْكَ [انظر: أصل صفة صلاة النبي ــ صلى الله عليه وسلم ــ للإمام الألباني] സുബ്ഹ് നമസ്‌കാരത്തിലെ അവസാന റക്‌അത്തിൽ ഇഅ്‌തി-ദാലിനു ശേഷം സ്ഥിരമായി ഖുനൂത് ഓതുന്ന രീതി ശാഫിഈ മദ്ഹബിലുണ്ട്. അത് നബിചര്യയിൽ സ്ഥിരപ്പെട്ടതല്ല; ഒരു നൂതന കാര്യമാണ്. സുബ്ഹിലെ മേൽ ഖുനൂതിനോടുള്ള വിരോധത്തിൽ പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട വിത്റിലെ ഖുനൂതിനെ കൂടി നിഷേധിക്കുന്ന ഒരു പ്രവണത കേരളത്തിലെ മുജാഹിദുകൾക്കിടയിൽ സാർവ്വത്രികമാണ്. അത് പ്രമാണ വിരുദ്ധമായ നിലപാടാണ്; അതിരുവിട്ട നടപടിയാണ്. മുസ്‌ലിംകൾക്ക് വലിയ ആപത്ത് വരുമ്പോൾ അഞ്ചു നേരത്തെ നിർബ്ബന്ധ നമസ്‌കാരങ്ങളിലും അവസാന റക്‌അത്തിൽ റുകൂഇനു ശേഷം നടത്തുന്ന നാസിലത്തിന്റെ ഖുനൂതും നബിചര്യയിൽ സ്ഥിര-പ്പെട്ടിട്ടുള്ളതാണ്. ആചാര സംബന്ധമായ വലിയ വൈചിത്ര്യം തന്നെ ഖുനൂത്തിന്റെ കാര്യത്തിൽ കാണാൻ സാധിക്കും. വിത്ർ നമസ്‌കാരത്തിൽ റുകൂഇനു മുമ്പ് നടത്തേണ്ട ഖുനൂതിൽ ചൊല്ലാൻ നബി ﷺ തന്റെ പൗത്രനെ പഠിപ്പിച്ച ദുആയാണ് ശാഫിഇകൾ സുബ്ഹ് നമസ്‌കാ-രത്തിൽ ഇഅ്‌തിദാലിനു ശേഷം നടത്തുന്ന ഖുനൂതിൽ ചൊല്ലാൻ ഉപയോഗിക്കുന്നത്. അതേ സമയം ഹനഫികൾ, ഉമർ رضي الله عنه നാസിലത്തിന്റെ ഖുനൂത്തിൽ ചൊല്ലിയിരുന്ന ദുആയാണ് വിത്റിലെ ഖുനൂതിൽ ചൊല്ലാൻ ഉപയോഗിക്കുന്നത്. എന്നാൽ മുജാഹിദുകൾ വിതർ നമസ്ക്‌കാരത്തിലെ ഖുനൂതിനെ തന്നെ പാടെ നിഷേധിച്ച് തള്ളുകയും ചെയ്യുന്നു. ശാഫിഇകൾ വിഷയത്തിന്റെ ഒരറ്റത്തേക്ക് വ്യതിചലിക്കുന്ന, ഹനഫികൾ അതിന്റെ മറ്റേ അറ്റത്തേക്ക് തെന്നിപ്പോകുന്ന, മുജാഹിദ് കളത്തിന് പുറത്തേക്ക് തെറിച്ച് വീഴുന്ന ഈ കാഴ്‌ച വിചിത്രം തന്നെ! സുന്നത്ത് അനുസരിച്ച് ഖുനൂത് എടുക്കുന്നവർ വിരളം എന്നേ പറയേണ്ടൂ. അത് സത്യത്തിനു പറഞ്ഞതുമാണല്ലോ. ചുരുക്കത്തിൽ, വിത്റിലെ ഖുനൂത് നബിചര്യയിൽ സ്ഥിരപ്പെട്ടതാണ്. അത് റുകൂഇന് മുമ്പാണ് നിർവ്വഹിക്കേണ്ടത്. അതിനുള്ള ദുആ ഇപ്രകാരമാണ്: നബി ﷺ യുടെ പൗത്രനായ ഹസൻ ബിൻ അലി رضي الله عنه നിവേദനം. താഴെ പറയുന്ന ഈ വചനങ്ങൾ വിത്റിൽ ചൊല്ലാൻ വേണ്ടി നബി ﷺ യാണ് എനിക്ക് പഠിപ്പിച്ചു തന്നത്:
അല്ലാഹുവിനെ വിളിക്കാൻ 'യാ അല്ലാഹ് ' എന്നതിനു പകരം, അറബിയിൽ ഉപയോഗിക്കുന്ന മറ്റൊരു പദമാണ് 'അല്ലാഹുമ്മ' എന്നത്. തുടക്കത്തിലെ 'യാ' എന്ന അവ്യയം വിട്ടുകളയുകയും പകരമായി അന്ത്യത്തിൽ ദ്വിത്വത്തോടു കൂടിയ 'മീം' ചേർക്കുകയുമാണ് ചെയ്‌തിട്ടുള്ളത്. അല്ലാഹുവേ, നി എനിക്ക് സന്മാർഗ്ഗം വ്യക്തമാക്കിത്തരികയും (هِدَايَةُ الْبَيَانِ) അത് സ്വീകരിക്കാനുള്ള തൗഫീഖ് (هِدَايَةُ الْتَّوْفِيقِ) നല്കുകയും ചെയ്യണേ. അല്ലാഹുവിന്റെ ദൂതന്മാർ, അവരെ സത്യപ്പെടുത്തിയ സാത്വികരായ സ്വിദ്ദീഖുകൾ, സത്യത്തിന്റെ പ്രയോക്താക്കളും വാഹകരുമായ ശുഹദാക്കൾ, സജ്ജനങ്ങൾ പോലുള്ളവർക്കാണ് അല്ലാഹു ഹിദായത്ത് നൽകിയിട്ടുള്ളത്. അവരുടെ കൂട്ടത്തിലുൾപ്പെടുത്തി, എന്നെയും നീ ഹിദായത്ത് നൽകി അനുഗ്രഹി-ക്കേണമേ.
ഹിദായത്ത് കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ അനുഗ്രഹം ആഫിയ-ത്താണ്. ആഫിയത്ത് അഥവാ സൗഖ്യം ലഭിച്ച വ്യക്തിക്ക് കടുത്ത രോഗങ്ങളും വേദനകളുമില്ലാതെ, തീക്ഷ്‌ണമായ പരീക്ഷണങ്ങളും വിഷമ-ങ്ങളുമില്ലാതെ, സമാധാന പൂർണ്ണമായ വിശിഷ്‌ടജീവിതം നയിക്കാനുള്ള ഭാഗ്യമാണ് ലഭിക്കുന്നത്. ഇഹത്തിലും പരത്തിലും സംതൃപ്തമായ ജീവിതം! പരീക്ഷണങ്ങളും അവ സഹിക്കാനുള്ള ക്ഷമയും ലഭിക്കുന്നതിനെക്കാളും മധുരം ആഫിയത്തും അതിനു നന്ദി കാണിക്കാനുള്ള മനസ്സും ലഭിക്കു-ന്നതിനായിരിക്കും. അങ്ങനെ ഇഹത്തിലും പരത്തിലും ആഫിയത്ത് ലഭിച്ചിട്ടുള്ള, അതിന് അല്ലാഹുവിനോട് നന്ദി കാണിക്കുന്ന മഹാഭാഗ്യ-വാന്മാരുടെ ഗണത്തിൽ എന്നെ നീ ഉൾപ്പെടുത്തേണമേ.
അല്ലാഹു അവന്റെ ഇഷ്‌ടദാസന്മാർക്ക് നൽകുന്ന പ്രത്യേകമായ സഹായത്തിനും പിന്തുണക്കുമാണ് വിലായത്ത് എന്ന് പറയുന്നത്. ഏതൊരുവന് അല്ലാഹു വിലായത്ത് നൽകുന്നുവോ അവന്റെ കാര്യം അല്ലാഹു ഏറ്റെടുത്തു കഴിഞ്ഞു. അല്ലാഹു ഒരുവനെ ഏറ്റെടുത്താൽ അവനെ ആർക്കും അതിജയിക്കാനാവില്ല. അത് ഇഷ്ടദാസന്മാർക്ക് ലഭിക്കുന്ന വിശിഷ്‌ടമായ ഉബൂദിയ്യത്തിന്റെ പദവിയാണ്. ആ ഉൽകൃഷ്‌ടമായ പദവി ലഭിക്കുന്നവരുടെ കൂട്ടത്തിൽ റബ്ബേ, നീ എന്നെയും ഉൾപ്പെടുത്തേണമേ.
എന്ത് ലഭിച്ചു, എത്ര ലഭിച്ചു എന്നതിലല്ല കാര്യം, ലഭിച്ചതിൽ ബറകത്ത് ഉണ്ടോ എന്നതാണു പ്രശ്‌നം. പലതും വലിയ അളവിൽ ലഭിച്ച പലരെയും നാം കാണുന്നു. അത് സ്വസ്ഥമായി അനുഭവിക്കാനുള്ള ഭാഗ്യം അവർ-ക്കില്ല. അനുഭവിക്കാൻ കഴിയുന്നില്ല എന്നതു മാത്രമല്ല പലരുടെയും പ്രശ്‌നം. ലഭിച്ച കാര്യങ്ങൾ തന്നെ വലിയ പരീക്ഷണവും ദൗർഭാഗ്യ-ഹേതുവുമായിത്തീരുന്നു എന്നതു കൂടിയാണ്. അതിനാൽ അല്ലാഹു നൽകുന്നതെന്തോ അതിൽ ബറകത്ത് ചൊരിയണേ എന്നതായിരിക്കണം വിശ്വാസിയുടെ പ്രാർത്ഥന. അല്ലാഹു നൽകുന്ന ഒരു നന്മ. അത് വർദ്ധിത വീര്യത്തിലും നിലച്ചു പോകാത്ത നിലയിലും വ്യാപകമായ തോതിലും ലഭിക്കുന്നുവെങ്കിൽ അതിന് അറബിയിൽ ബറകത്ത് എന്ന് പറയും. അല്ലാഹുവേ, എനിക്കു നീ നൽകുന്നതിൽ നീ ബറകത്ത് ചൊരിയണേ, റഹ്‌മാനേ!
എല്ലാം അല്ലാഹുവിന്റെ ആദിയായ അറിവിൽ മുൻകഴിഞ്ഞിട്ടുള്ളതാണ്. അത് ലൗഹിൽ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. ലൗഹിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ തന്നെ പല ഘട്ടങ്ങളിലായി വീണ്ടും നിർണ്ണയം ചെയ്യപ്പെടുന്ന കാര്യം പ്രമാണങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഒരു ആയുസ് കാലത്തേക്കുള്ള നിർണ്ണയം, ഒരു വർഷത്തേക്കുള്ള നിർണ്ണയം.. അങ്ങ-നെയുള്ളവ ഉദാഹരണം. എല്ലാം അല്ലാഹുവിന്റെ നിർണ്ണയം. നന്മയും തിന്മയുമെല്ലാം അവനിൽ-നിന്നുള്ളത്. നന്മ, തിന്മ എന്നതു തന്നെ യഥാർത്ഥത്തിൽ ആപേക്ഷികവും. മനുഷ്യാനുഭവങ്ങളെ അപേക്ഷിച്ചാണ് ആ വേർതിരിവ്. അത് ഭാഗികവും താൽക്കാലികവും മാത്രമാണ്. നമുക്ക് തിന്മയായി അനുഭവപ്പെടുന്ന കാര്യങ്ങളിൽനിന്ന് രക്ഷയും കാവലും ചോദിക്കാം. നാം ചോദിക്കുമോ, ഇല്ലയോ? അത് സ്വീകരിക്കപ്പെടുമോ, ഇല്ലയോ? അക്കാര്യം അല്ലാഹു മുൻകൂട്ടി അറിയുന്നു അതതിന്റെ ഘട്ടങ്ങളിൽ അത് നിർണ്ണയിക്കപ്പെടുന്നു, രേഖപ്പെടുത്തപ്പെടുന്നു. « അല്ലാഹു താൻ ഉദ്ദേശിക്കുന്നത് മായ്ച്ചുകളയുന്നു, താൻ ഉദ്ദേശിക്കുന്നത് സ്ഥിരപ്പെടുത്തുന്നു. മൂലഗ്രന്ഥം അവന്റെറെ പക്കലുണ്ട് താനും.» (റഅദ്: 39) അതിനാൽ നാം കാവൽ തേടുക, നമുക്ക് ദോഷകരമായി അനുഭവ-പ്പെടുന്ന കാര്യങ്ങളെ കുറിച്ച്. അല്ലാഹു സൂക്ഷ്‌മമായി അറിയുന്നവനും എല്ലാറ്റിനും കഴിവുള്ളവനുമാണ്. കാര്യങ്ങൾ യഥാവിധം നിർണ്ണയിക്കുന്നതും നടപ്പിലാക്കുന്നതും അവനാണ്. അവന്റെ മേൽ വിധിക്കാൻ ആരുമില്ല. അവൻ്റെ വിധിയെ റദ്ദ് ചെയ്യാനോ വിളംബം വരുത്താനോ ആർക്കും സാധിക്കുകയുമില്ല. സർവ്വാധിപത്യവും അവനാണ്. അവന്റെ കാവലിലും കാരുണ്യത്തിലുമല്ലാതെ മറ്റെന്തിലാണ് നമുക്ക് പ്രതീക്ഷയർപ്പിക്കാനാവുക?
ദൃശ്യവും അദൃശ്യവുമായ, സൂക്ഷ്‌മവും സ്ഥൂലവുമായ, ജീവീയവും അജീവീയ-വുമായ, മൂർത്തവും അമൂർത്തവുമായ മുഴുവൻ അണ്ഡകടാഹങ്ങളുടെയും സ്രഷ്‌ടാവും അധിപനുമായ അല്ലാഹു, അവൻ ഒരുവനെ പിന്തുണച്ചാൽ അവനാണ് സുരക്ഷിതൻ. അവനാണ് അന്തസ്സുള്ളവൻ. അല്ലാഹു ഒരു-വനോട് വിരോധം വെക്കുന്നതു പോകട്ടെ, അവഗണിച്ചാൽ അവനാണ് നാണം കെട്ട പരാജിതൻ.
ഏവർക്കും ലഭിക്കുന്ന, അളവറ്റ, നിലക്കാത്ത നന്മകളുടെ ഉടമയാണ് ഞങ്ങളുടെ റബ്ബ്. സർവ്വശ്വര്യങ്ങൾക്കും അഭിവൃദ്ധികൾക്കും ഉടയവൻ അവൻ മാത്രം. സൃഷ്ടിക്കും സമഷ്ടിക്കും നിർലോഭം വാരിക്കോരി കൊടു-ക്കുന്നവൻ. മഹത്വത്തിന്റെയും ഔന്നത്യത്തിൻ്റെയും ഉയരങ്ങളിൽ വാഴുന്നവൻ. അവനെ വാഴ്ത്താനുള്ള ഈ രണ്ട് ചെറുവചനങ്ങൾ ഉൾക്കൊള്ളുന്ന ആശയങ്ങളുടെ അടരുകൾ അപാരം തന്നെ. അല്ലാഹു-വിന്റെ അപദാനങ്ങൾ, മഹാകൃത്യങ്ങൾ, അവ വിളംബരം ചെയ്യുന്ന ഐശ്വര്യങ്ങൾ... ഇതെല്ലാമാണ് ഒന്നാമത്തെ വചനം ദ്യോതിപ്പിക്കുന്നത്. അവന്റെ സത്താപരവും ആശയപരവുമായ ഔന്നത്യം വിളിച്ചോതുന്ന, സൃഷ്ടികൾക്കതീതനായി, അർശിനും മീതെ, ഉയരങ്ങൾക്കെല്ലാം ഉപരിയിൽ വാഴുന്ന അല്ലാഹുവിന്റെ അതുല്യതയാണ് രണ്ടാമത്തെ വചനം ധ്വനിപ്പിക്കുന്നത്.
എല്ലാം അല്ലാഹുവിന്റെ മാത്രം സൃഷ്‌ടികൾ. നിർണ്ണയിക്കപ്പെട്ട കാലാവധി തീരുമ്പോൾ ഓരോരുത്തരും മടങ്ങേണ്ടതും ഒടുങ്ങേണ്ടതും അവനിലേക്കു തന്നെ. അവനെ കബളിപ്പിക്കാനാവില്ല. അവനിൽനിന്ന് കടന്നുകളയാനുമാവില്ല. അവന്റെ അടുക്കൽനിന്ന് ഓടിപ്പോകാൻ ഓരു അഭയകേന്ദ്രമോ സുരക്ഷാ താവളമോ ഇല്ല — അവനിൽനിന്ന് അവനി-ലേക്കു മാത്രം, മറ്റൊരിടവുമില്ല ചെന്നവസാനിക്കാൻ. അല്ലാഹു തന്നെ ചോദിക്കുന്നത്: « അപ്പോൾ നിങ്ങൾ എവിടേക്കാണ് പോവുക?! » (തക്വീർ : 26) എന്നാണ്. അതെ, നാം പറയുക: അവനിലേക്ക് മാത്രം!
ഖുനൂതിന്റെ വേളയിൽ കൈ ഉയർത്തുന്നതും, പിന്തുടർന്നു നമസ്‌കരി-ക്കുന്നവർ കൈ ഉയർത്തി ആമീൻ ചൊല്ലുന്നതും, അതു പോലെ ഖുനൂതിന്റെ അവസാനത്തിൽ നബി ﷺ യുടെ പേരിൽ (وَصَلَّى اللهُ عَلَى النَّبِيِّ الْأُمِّيِّ) പോലെ ചുരുങ്ങിയ വാക്കിൽ സ്വലാത് ചൊല്ലുന്നതും കൂടി സലഫുകളുടെ ചര്യയിൽ സ്ഥിരപ്പെട്ടിരിക്കുന്നു. ഉമർ رضي الله عنه തറാവീഹിന് ഇമാമായി നിശ്ചയിച്ച ഉബയ്യു ബിൻ കഅ്ബ് رضي الله عنه, അബൂ ഹലീമഃ മുആദുൽ ഖാരി رضي الله عنه എന്നീ സ്വഹാബിമാർ നടത്തിയ ഖുനൂതിനെ കുറിച്ചുള്ള വിവരണത്തിൽ ഇക്കാര്യം പ്രസ്‌താ-വിച്ചിട്ടുണ്ട്. — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله 27 റമദാൻ 1446 / 27 മാർച്ച് 2025
0 Comments
قال سماحة الشيخ ابن باز رحمه الله: نصيحتي للمسلمين جميعًا أن يتقوا الله جل وعلا، وأن يستقبلوا شهرهم العظيم بتوبة صادقة من جميع الذنوب، وأن يتفقهوا في دينهم وأن يتعلموا . أحكام صومهم وأحكام قيامهم؛ لقول النبي ﷺ: من يرد الله به خيرا يفقهه في الدين [مجموع فتاوى ومقالات سماحة الشيخ ابن باز 15/ 50] മുഴുവൻ മുസ്ലിമിങ്ങളോടുമുള്ള എന്റെ നസ്വീഹത്ത്: അവർ മഹോന്നതനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ. മുഴുപാപങ്ങളിൽ നിന്നും സത്യസന്ധമായ പശ്ചാത്താപം കൊണ്ട് അവരുടെ മഹത്തായ ഈ മാസത്തെ സ്വീകരിക്കട്ടെ. അവരുടെ ദീനിൽ ജ്ഞാനം നേടുകയും, അവരുടെ നോമ്പിന്റെയും രാത്രി നമസ്കാരത്തിന്റെയും വിധിവിലക്കുകളെ സംബന്ധിച്ച് പഠിക്കുകയും ചെയ്യട്ടെ. നബി ﷺയുടെ ഈ വചനപ്രകാരം: “ആർക്ക് അല്ലാഹു നന്മയുദ്ദേശിച്ചുവോ അവന് ദീനിൽ ജ്ഞാനം നൽകും - ശൈഖ് ഇബ്നു ബാസ് رحمه الله
മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ് കൃത്രിമത്വം (تَكَلُّف) വല്ലാത്തൊരു വിനയാണ്. അതുമൂലമാണ് ഇങ്ങനെ ഒരു സംശയം ഉടലെടുക്കുന്നത്. മുൻവിധിയില്ലാതെ, പക്ഷപാതമില്ലാതെ, സത്യം കണ്ടെത്തണം എന്ന സൽബുദ്ധിയോടെ, സഹൃദയത്വത്തോടെ, ശാന്തമായി കാര്യം വിലയിരുത്തൂ.
ഹിലാലിനെ കുറിച്ച് അവർ താങ്കളോട് ആരായും. പറഞ്ഞേക്കുക അത് ജനങ്ങൾക്ക് കാലവും ഹജ്ജും നിർണ്ണയിക്കാനുള്ളതാണ്. (ബഖറഃ 189) ദുൽഹിജ്ജ 8 യൗമുത്തർവിയഃ, ദുൽഹിജ്ജ 9 അറഫാ ദിനം, ദുൽഹിജ്ജ 10 യൗമുന്നഹ്ർ, തുടന്നുള്ള ദിനങ്ങൾ അയ്യാമുത്തശ്‌രീഖ്.. ഇങ്ങനെ ഹജ്ജിന്റെ കർമ്മങ്ങളും കാലവും നിർണ്ണയിക്കാനാണ് ഹിലാൽ. ഹാജിമാര്‍ അറഫയിൽ നിൽക്കുന്ന ദിവസമാണ് അറഫാ ദിനം. അത് ദുൽഹിജ്ജ ഒമ്പതിനാണ്. അറബി മാസം തീരുമാനിക്കുന്നത് മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. മാസപ്പിറവി ഒരോ വീട്ടിലും നാട്ടിലും പാടത്തും പറമ്പിലും മഹല്ലിലും ഫർഖയിലും ജില്ലയിലും സംസ്ഥാനത്തും രാജ്യത്തും പ്രത്യേകം പ്രത്യേകം കാണേണ്ടതില്ല. ലോകത്ത് എവിടെയെങ്കിലും ഒരിടത്ത് കാണുകയും, ആ കാഴ്ച ഒരു മുസ്‌ലിം ഭരണാധികാരി അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്താൽ ആ വിവരം യഥാസമായം ലഭിക്കുന്ന ഏതൊരാള്‍ക്കും അത് ബാധാകമായിരിക്കും. ഹജ്ജിൻെറ കർമ്മങ്ങൾ നടക്കുന്നത് മക്കയിലാണ്. അവിടുത്തെ ഭരണാധികാരി, ദുൽഹിജ്ജ മാസപ്പിറവി കണ്ടത് അംഗീകരിച്ച് പ്രഖ്യാപിക്കുകയും തദടിസ്ഥാനത്തില്‍ ദുൽഹിജ്ജ ഒമ്പതിന്ന് അറഫാ ദിനം നിശ്ചയിക്കുകയും ചെയ്യുന്നു. അന്നാണ് ഹാജിമാര്‍ അറഫയില്‍ നിൽക്കുന്നത്. മക്കയിലെ ഭരണാധികാരി മക്കയിലെ പ്രാദേശികമായ കാഴ്ച മാത്രമല്ല പരിഗണിക്കുക. ലോകത്ത് എവിടെ കണ്ടാലും, യോഗ്യരായ ആളുകള്‍ സാക്ഷ്യപ്പെടുത്തുന്ന പക്ഷം, അദ്ദേഹത്തിന് അത് അംഗീകരിച്ച് പ്രഖ്യാപിക്കാവുന്നതാണ്. ഉമര്‍ رضي الله عنه അങ്ങനെ ചെയ്തിരുന്നു എന്നത് സുവിദിതമാണല്ലോ. ഇത് സ്വാഭാവിക നടപടി. അതിൽ കൃത്രിമത്വം ഒട്ടുമില്ല ഇല്ല. അത് ഇസ്‌ലാമിന്റെ വഴി. നബിയും സ്വഹാബിമാരും പിന്തുടർന്ന മാർഗ്ഗം. ഇതിൽ തൃപ്തി വരാത്ത കുറേ റുവൈബിളമാർ കാലാകാലങ്ങളിൽ വന്നു പോയിക്കൊണ്ടിരിക്കും. കുനിഷ്ഠും കുന്നായ്മയും കൃത്രിമത്വവും കാട്ടിക്കൂട്ടലാദികളുമായി ജനങ്ങളെ സമീപിക്കും. മുന്നിലൂടെ വരും. പിന്നിലൂടെ വരും. ഇടതു ഭാഗത്തിലൂടെയും വലതു ഭാഗത്തിലൂടെയും സമീപിക്കും. അവസാനം പാവങ്ങളെ പറഞ്ഞു പറ്റിച്ച് നാശത്തിൽ വീഴ്‌ത്തിക്കളയും. ഇത് കൃത്രിമത്വമാണെന്ന് പറയാൻ കാരണം, അങ്ങനെ അറഫാ ദിനം അറിയിച്ചു കൊണ്ട് മക്കയിൽനിന്ന് മദീനയിലേക്കെങ്കിലും ഒരു ദൂതനെ അയക്കണമായിരുന്നുവത്രെ. മദീനയിലേക്ക് മാത്രം അയച്ചാൽ മതിയോ? പോരാ. എല്ലായിടങ്ങളിലേക്കും അയക്കേണ്ടി വരില്ലേ? അത്തരം ഒരു കൃത്രിമത്വം നബി യും സ്വഹാബിമാരും കാണിച്ചിട്ടില്ല. അതു തന്നെ മതി. പകരം അവർ കാണിച്ചു തന്നത് ഒട്ടും കൃത്രിമത്വമില്ലാത്ത സ്വാഭാവിക നടപടിയാണ്. അഥവാ ലോകത്ത് എവിടെയെങ്കിലും ഒരിടത്ത് കാണുകയും, ആ കാഴ്ച ഒരു മുസ്‌ലിം ഭരണാധികാരി അംഗീകരിച്ച് പ്രഖ്യാപിക്കുകയും ചെയ്താൽ ആ വിവരം യഥാസമായം ലഭിക്കുന്ന ഏതൊരാള്‍ക്കും അത് സ്വീകരിക്കണമെന്നുള്ളതാണ്. യഥാസമയം ആ വിവരം ലഭിക്കാത്തവർ വിട്ടുവീഴ്‌ച ലഭിച്ചവർ (مَعْذُور) ആണ്. ഈ വിട്ടു വീഴ്ച അറഫാ ദിനത്തിന്റെ കാര്യത്തിൽ മാത്രമല്ല, എല്ലാ വിഷയങ്ങളിലും അല്ലാഹു അനുവദിച്ചിട്ടുള്ളതുമാണ്. ഈ സ്വാഭാവികത മനസ്സിലാക്കാനും കൃത്രിമത്വം വെടിയാനും വലിയ തൗഫീഖ് വേണം. തൗഫീഖ് ലഭിക്കണമെങ്കിൽ صِدْق വേണം. പേരിനും പ്രശസ്തിക്കും വേണ്ടി നിലകൊള്ളരുത് ദീനു കൊണ്ട് ചെലവ് കഴിക്കാമെന്ന് കരുതുകയും അരുത്. - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: مَا رَأَيْتُ النَّبِيَّ صلى الله عليه وسلم يَتَحَرِّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ، إِلَّا هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ (يَعْنِي شَهْرَ رَمَضَانَ) ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിൽ നിന്ന്: അദ്ദേഹം പറയുന്നു: ഈ ദിവസത്തിനും അതായത് ആശൂറാഉ - ഈ മാസത്തിനും, അതായത് റമദാൻ - അല്ലാതെ, എതെങ്കിലും ഒരു നോമ്പിന് മറ്റൊന്നിനേക്കാൾ ശ്രേഷ്ഠത നൽകിക്കൊണ്ട്, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ജാഗ്രത പുലർത്തുന്നതായി ഞാൻ കണ്ടിട്ടില്ല. ബുഖാരി, മുസ്ലിം — ബഷീർ പുത്തൂർ അറഫാ നോമ്പ് സംബന്ധിച്ച് ചായക്കോപ്പയിൽ കൊടുങ്കാറ്റ് സൃഷ്ടിക്കാൻ വെമ്പുന്നവർക്കായി ബുഖാരി ഉദ്ധരിച്ച ഒരു ഹദീസിന്റെ അല്പഭാഗം വിനീതമായി ഒന്നു പകർത്തട്ടെ. പകരം അവർക്ക് എന്ത് വേണമെങ്കിലും തിരിച്ചുപറയാം. അതിനുള്ള സംസ്കാരവും സ്വാതന്ത്ര്യവും അവരുടേതാണല്ലോ.
അപ്പോൾ ചാരിയിരിക്കുകയായിരുന്ന ഇബ്നു മസ്ഊദ് رضي الله عنه എഴുന്നേറ്റിരിക്കുകയും കോപത്തോടു കൂടി ഇങ്ങനെ പറയുകയും ചെയ്തു: "അറിവുള്ളവൻ സംസാരിക്കട്ടെ, അറിവില്ലാത്തവൻ അല്ലാഹുവിന്നറിയാം എന്നു പറയട്ടെ. തനിക്ക് അറിയാത്ത കാര്യം എനിക്ക് അറിയില്ല എന്നു പറയുന്നത് തീർച്ചയായും അറിവിൽ പെട്ടതാണ്." അറിയാത്തവന് തനിക്ക് അറിവില്ലെന്ന അറിവെങ്കിലും ഉണ്ടായിരിക്കണം. അതിലും താഴേക്ക് പോയാലുള്ള ദുരവസ്ഥയാണ് ഇപ്പോൾ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ദയവായി ജനങ്ങളെ വിഡ്ഢിയാക്കുന്നത് അവസാനിപ്പിക്കൂ. അറഫാ നോമ്പ് ഹാജിമാർ അറഫയിൽ നിൽക്കുന്ന അതേ സമയം തന്നെ എടുക്കണമെന്ന് നബി ﷺ പറഞ്ഞിട്ടില്ല. അറഫ ദിവസം നോമ്പെടുക്കാനാ ണ് അവിടുന്ന് കൽപിച്ചിട്ടുള്ളത്. അറഫാ ദിവസം ദുൽഹിജ്ജ ഒമ്പതിനാണെന്ന് അറിയാത്ത ആരെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ അവർ മൗനം പാലിക്കട്ടെ. ദുൽഹിജ്ജ ഒമ്പതിന് നബി നോമ്പെടുത്തു എന്നു തന്നെയും ഹദീസുകളിൽ വന്നിട്ടുണ്ട്. ദുൽഹിജ്ജ മാസം ഒമ്പത് ഒന്നേയുള്ളു. അത് പറമ്പും പാടവും മഹല്ലും പ്രദേശവും മാറുന്നതിനനുസരിച്ച് മാറണം എന്ന് പറയുന്നവർ അറഫാ നോമ്പ് മാറി മാറി പിടിക്കേണ്ടി വരും. മോന്തായം വളഞ്ഞത് നിവർത്തി വെക്കൂ. അതുവരെ മന്ദബുദ്ധികളുടെ സംവാദങ്ങ ളെല്ലാം ഒന്ന് നിർത്തിവെക്കൂ. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് അടുത്തിടെ വായിച്ച പുസ്തകങ്ങളിൽ ഏറെ ഹൃദ്യവും ആകർഷണീയവുമായ കൈപ്പുസ്തകമാണ്, അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് എഴുതിയ "മാസപ്പിറവി, മന്‍ഹജും മസ്അലയും" എന്ന കൊച്ചു കൃതി.
ദശാബ്ദങ്ങളായി കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ കുറഞ്ഞത്, വർഷത്തിൽ രണ്ടു തവണയെങ്കിലും വാഗ്‌പോരിനും സംവാദങ്ങൾക്കും വഴിമരുന്നിടാറുള്ള മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഈ കൊച്ചു പുസ്തകം സമഗ്രമാണ്; വൈജ്ഞാനികമാണ്. പിറവി ദർശനം സ്ഥിരീകരിക്കാനും പ്രയോഗവൽക്കരിക്കാനുമുള്ള മാനദണ്ഡങ്ങൾ എന്താണെന്ന് അതി സൂക്ഷ്മവും കൃത്യവുമായ പ്രമാണങ്ങൾ കൊണ്ട് സ്ഥാപിക്കുന്ന പ്രസ്തുത കൃതി, ഇവ്വിഷയകമായി സത്യം എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്ന ഏതൊരു നിഷ്പക്ഷമതിയായ ഏതൊരു അന്വേഷകനും വ്യക്തമായ അവബോധം നൽകാൻ പര്യാപ്തമാണെന്ന് നിസ്സംശയം പറയാം. മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് പാർട്ടീ താൽപര്യങ്ങളും സംഘടനാ സങ്കുചിതത്വവും തൊട്ടു തീണ്ടാത്ത, തികച്ചും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെയും സ്വഹാബത്തിന്റെയും നിലപാട് പച്ചയായി പ്രതിഫലിപ്പിക്കുകയും, അത് പ്രയോഗവൽക്കരിക്കുന്നതിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വരച്ചു കാണിക്കുകയും ചെയ്യുന്നതിൽ ലേഖകൻ വിജയിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. ഓരോ ദേശക്കാർക്കും പ്രത്യേകം പ്രത്യേകം പിറവി ദർശനം വേണം എന്ന അതിരുവിട്ട നിലപാടിനെയും , പിറവി ദർശനം നിർണ്ണയിക്കാൻ, കാഴ്ചക്ക് പകരം കണക്കിനെ അവലംബിക്കാമെന്ന വികല വാദത്തെയും വ്യക്തമായ പ്രമാണങ്ങൾ കൊണ്ട് ഖണ്ഡിക്കുകയും, ലോകത്ത് എവിടെ പിറവി ദർശനം സ്ഥിരീകരിക്കപ്പെടുകയും ഒരു മുസ്‌ലിം ഭരണാധികാരി അത് തുല്യം ചാർത്തുകയും ചെയ്‌താൽ ആ വിവരമറിയുന്ന എല്ലാവരും തദടിസ്ഥാനത്തിലുള്ള അമല് ചെയ്യാൻ നിർബന്ധിതരാണെന്ന വസ്തുത തെളിവുകൾ സഹിതം പ്രസ്തുത ഗ്രന്ഥത്തിൽ പ്രസ്താവിക്കുന്നു. കുറൈബ് റദിയള്ളാഹു അൻഹുവിന്റെ ഹദീസിൽ വന്ന ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിന്റെ വാക്ക് മനസ്സിലാക്കുന്നതിൽ നവവിക്ക് സംഭവിച്ച അബദ്ധം ഈ വിഷയത്തിലെ സങ്കീർണ്ണതക്ക് ആക്കം കൂട്ടി എന്ന ലേഖകന്റെ നിരീക്ഷണം പക്വവും അതിലേറെ സംഗതവുമാണ്. മുസ്‌ലിം പണ്ഡിതന്മാർക്കിടയിലും വിശിഷ്യാ ശാഫിഈ മദ്ഹബിലും അപനിർമാണത്തിനു വലിയ പങ്കു വഹിച്ച പ്രസ്തുത നിലപാട് അസ്വീകാര്യവും പ്രമാണങ്ങളോട് പൊരുത്തപ്പെടാത്തതുമാണ് എന്ന് ഈ കൃതി വിളിച്ചോതുന്നു. ചുരുക്കത്തിൽ മാസപ്പിറവി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള മുസ്ലിംകളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങൾ ദുരീകരിക്കാനും, ഈ വിഷയത്തിൽ ഏറ്റവും കുറ്റമറ്റതും സത്യസന്ധവും പ്രമാണബദ്ധവുമായ നിലപാട് ഏതെന്ന് തിരിച്ചറിയാനും ഈ ലഘു കൃതി സഹായിക്കും എന്നതിൽ രണ്ടു പക്ഷമില്ല. - ബശീർ പുത്തൂർ ഇമാം അൽബാനി رحمه الله പറയുന്നു: പള്ളികളിൽ ഭക്ഷണം വിളമ്പലും, അതൊരു സ്ഥിരം പരിപാടിയാക്കലും പാടില്ലാത്തതാണ്. കാരണം സ്വഹീഹായ ഹദീസിൽ വന്നതുപോലെ, "നിശ്ചയമായും പള്ളികൾ പടുത്തുയർത്തപ്പെട്ടിരിക്കുന്നത് ഇതിനുവേണ്ടിയല്ല". എന്നാൽ ഒരു അടിയന്തിര സമയത്ത്, അന്നപാനീയങ്ങൾക്ക് വകയില്ലാത്ത വലിയൊരു സംഘം ദരിദ്രരായ ആളുകൾ ഒന്നിച്ചൊരു നാട്ടിൽ വന്നിറങ്ങുകയും, ഏതെങ്കിലും കാരണവശാൽ അവരെ മുഴുവൻ ഉൾകൊള്ളാവുന്ന മറ്റൊരു വീടോ ഒഴിഞ്ഞ സ്ഥലമോ ഒന്നും കണ്ടെത്താൻ കഴിയാതെ വരികയും, ഇങ്ങനെയൊരു പ്രത്യേക സാഹചര്യം കാരണം പള്ളിയിൽ കയറിയിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്താൽ തെറ്റില്ല. എന്നാൽ പള്ളി ഒരു ഹോട്ടൽ പോലെയാക്കൽ, അതും ചില മാസം മുഴുവനായും അങ്ങനെ, ഉദാഹരണമായി റമദാൻ മാസം ഇന്ന് ചില പള്ളികളിൽ അവർ ചെയ്യുന്നത് പോലെ; ഒന്നാമതായി അതിന് സലഫുകളുടെ മാതൃകയില്ല. പിന്നെയത് നബി ﷺ യുടെ ഈ വചനം ഉൾക്കൊള്ളുന്ന അടിസ്ഥാന തത്വത്തിനും എതിരാണ്: "നിശ്ചയമായും പള്ളികൾ പടുത്തുയർത്തപ്പെട്ടിരിക്കുന്നത് ഇതിനുവേണ്ടിയല്ല". - അബൂ തൈമിയ്യ ഹനീഫ് الإفطارُ الجَماعي في المَسجِد قال الإمام الألباني رحمه الله: اتِّخاذُ الطَّعامِ في المسجدِ وجَعلُ ذلك عادةً هذا لا يجوز!! لأنَّ المَساجِدَ لم تُبنَ لهذا، كما جاء في الحديث الصحيح، لكن إذا دَفَّت دَافَّةٌ ونَزَلَت جَماعَةٌ كثيرةٌ، وهم فقراءُ وبحاجةٍ إلى طَعامٍ وشَرابٍ، ولا يُمكِنُ إنزالُهُم لسببٍ أو آخر في دارٍ، لضيقِ الدُّورِ، أو في العَراءِ؛ فيدخلون المَسجِدَ ويأكلون لهذا الأمر العارض! أمَّا أن يُصيَّرَ المَسجِدُ كمطعمٍ، ولو في بعضِ الأشهُرِ كرمضانَ -مثلًا- وكما يفعلون في بعض المساجد؛ فهذا مِمَّا لم يَكُن عليه عَمَلُ السَّلَفِ أولًا، ثُمَّ هو يُنافي مَبدَأ قَولِ النَّبيِّ ﷺ (إنَّ المَساجِدَ لَم تُبنَ لِهَذا) [سلسلة الهدى والنور: الشريط: (1071)] Your browser does not support viewing this document. Click here to download the document. അബു ത്വാലിബ് رحمه الله പറയുന്നു:
അഹ്‌മദ് ബിൻ ഹൻബൽ رحمه الله എന്നോട് പറഞ്ഞു: അതിന്റെ പൈസ കൊടുക്കാൻ പാടില്ല. അദ്ദേഹത്തോട് പറയപ്പെട്ടു: ഉമർ ഇബ്നു അബ്ദിൽ അസീസ് പൈസ സ്വീകരിച്ചിരുന്നുവെന്ന് ഒരു കൂട്ടർ പറയുന്നുണ്ടല്ലോ?! അദ്ദേഹം പ്രതിവചിച്ചു: അല്ലാഹുവിന്റെ റസൂലിന്റെ വാക്ക് തള്ളുകയും എന്നിട്ട് ആ ആൾ പറഞ്ഞിരിക്കുന്നു എന്നും പറയുന്നുവോ! ഇബ്നു ഉമർ رضي الله عنهما പറയുന്നു: “അല്ലാഹുവിന്റെ റസൂൽ നിർബന്ധമാക്കിയിരിക്കുന്നു..” എന്ന് അല്ലാഹു പറയുന്നു: “നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുവീൻ റസൂലിനെ അനുസരിക്കുവീൻ” എന്ന് സുന്നത്തുകളെ തള്ളിക്കളഞ്ഞുകൊണ്ട് ഈകൂട്ടർ പറയുന്നു അയാൾ പറഞ്ഞിരിക്കുന്നു മറ്റെയാൾ പറഞ്ഞിരിക്കുന്നു എന്ന് [ഇബ്നു ഖുദാമ മുഗ്നിയിൽ ഉദ്ധരിച്ചത്] - അബൂ തൈമിയ്യഃ ഹനീഫ് അനസ് റളിയള്ളാഹു അൻഹുവിൽ നിന്ന്: നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ സഅദ് ബിൻ ഉബാദ റദിയള്ളാഹു അൻഹുവിന്റെ അരികിൽ വന്നു. അപ്പോൾ അവിടെ റൊട്ടിയും വെണ്ണയും കൊണ്ട് വന്നു. അദ്ദേഹം അത് കഴിച്ചു. എന്നിട്ട് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ദുആ ചെയ്തു "നോമ്പുകാർ നിങ്ങളുടെ അടുത്ത് നിന്ന് നോമ്പ് തുറന്നിരിക്കുന്നു. സുകൃതവാന്മാർ നിങ്ങളുടെ ഭക്ഷണം ഭുജിച്ചിരിക്കുന്നു. നിങ്ങളുടെ മേൽ മലക്കുകൾ പ്രാർത്ഥിച്ചിരിക്കുന്നു" عَنْ أَنَسٍ ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ جَاءَ إِلَى سَعْدِ بْنِ عُبَادَةَ، فَجَاءَ بِخُبْرٍ وَزَيْتٍ، فَأَكَلَ ثُمَّ قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلّمَ أَفْطَرَ عِنْدَكُمُ الصَّائِمُونَ، وَأَكَلَ طَعَامَكُمُ الْأَبْرَارُ، وَصَلَّتْ عَلَيْكُمُ الْمَلَائِكَةُ أبو داود ആതിഥേയന് വേണ്ടി റമദാനിലും അല്ലാത്ത സമയത്തും ഈ ദുആ ചെയ്യാവുന്നതാണ് — ബഷീർ പുത്തൂർ ഉസാമതു ബ്നു സൈദ് رضي الله عنه പറയുന്നു: ഞാൻ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ശഅ'ബാനിൽ നോമ്പെടുക്കുന്നപോലെ മറ്റൊരു മാസവും താങ്കൾ നോമ്പെടുക്കുന്നതായി ഞാൻ കണ്ടിട്ടില്ലല്ലോ?! അദ്ദേഹം പറഞ്ഞു: റജബിന്നും റമദാനിനുമിടയിൽ ജനങ്ങൾ അശ്രദ്ധരാകുന്ന മാസമാണത്. അതാണ് സർവ്വലോകങ്ങളുടെയും റബ്ബിലേക്ക് കർമ്മങ്ങൾ ഉയർത്തപ്പെടുന്ന മാസം. നോമ്പുകാരനായ നിലയിൽ എന്റെ കർമ്മങ്ങൾ ഉയർത്തപ്പെടുന്നതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. (നസാഈ-അൽബാനി:ഹസൻ) ഇമാം ഇബ്'നു ബാസ് رحمه الله പറഞ്ഞു : നബി صلى الله عليه وسلم ശഅ'ബാൻ മുഴുവനും , അൽപമൊഴികെ ഏതാണ്ട് മുഴുവനായി നോമ്പു നോൽക്കാറുണ്ടായിരുന്നു. എന്നാൽ ശഅ'ബാൻ പകുതിയായിക്കഴിഞ്ഞാൽ നോമ്പെടുക്കുന്നതിനെ വിലക്കുന്ന ഹദീസോ? അത് നമ്മുടെ സഹോദരൻ അല്ലാമാ ശൈഖ് നാസിറുദ്ദീൻ അൽബാനി പറഞ്ഞതുപോലെ സ്വഹീഹാണ് . അതുകൊണ്ടുദ്ദേശിക്കുന്നത് ശഅ'ബാൻ പകുതി കഴിഞ്ഞിട്ട് നോമ്പു തുടങ്ങുന്നതിനുള്ള വിലക്കാണ് . എന്നാൽ ആരാണോ ആ മാസത്തിലെ അധികം ദിവസങ്ങളും അല്ലെങ്കിൽ മാസം മുഴുക്കെ നോമ്പെടുക്കുന്നത് അവൻ സുന്നത്തിനോട് യോജിച്ചവനാകും. - അബൂ തൈമിയ്യ ഹനീഫ് عن أُسَامَة بْن زَيْدٍ، قَالَ : قُلْتُ : يَا رَسُولَ اللَّهِ، لَمْ أَرَكَ تَصُومُ شَهْرًا مِنْ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ، قَالَ : ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ ، وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ، فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ ( النسائي , وحسنه الألباني) قال الإمام ابن باز رحمه الله تعالى كان النبي ﷺ يصوم شعبان كله وربما صامه إلا قليلًا .أما الحديث الذي فيه النهي عن الصوم بعد انتصاف شعبان فهو صحيح ، كما قال الأخ العلامة الشيخ ناصر الدين الألباني ، والمراد به النهي عن ابتداء الصوم بعد النصف .أما من صام أكثر الشهر أو الشهر كله فقد أصاب السنة » . [ مجموع الفتاوى (٣٨٥/١٥) ] മുഹറം പത്ത് അല്ലാഹു മൂസാ عليه السلام നെയും അനുയായികളെയും ഫറോവയിൽനിന്ന് രക്ഷപ്പെടുത്തിയ ദിവസം. ആ ദിനം ജൂതന്മാർ നോമ്പെടുക്കുമായിരുന്നു. മൂസാ നബിയോട് കൂടുതൽ ആദർശ ബന്ധമുള്ളവർ മുസ് ലിംകളായതിനാൽ ആ ദിനം അവരോട് നോമ്പ് പിടിക്കാൻ നബി صلى الله عليه وسلم കൽപിച്ചു. കൂടാതെ വ്യതിരിക്തതക്കായി ഒമ്പതിനും നോമ്പ് പിടിക്കാൻ പറഞ്ഞു. ഈ നോമ്പ് ഏറെ ശ്രേഷ്ടമാണെന്നും അറിയിച്ചു. ഈ വർഷം ബുധനും വ്യാഴവുമാണ് മുഹറം ഒമ്പതും പത്തും, സംശയം വേണ്ട.
- അബു ത്വാരിഖ് സുബൈർ അബൂഖതാദ റളിയല്ലാഹുഅന്‍ഹുവില്‍ നിന്ന്‍ നിവേദനം: അറഫാ ദിവസത്തെ നോമ്പിനെ കുറിച്ച് നബി സല്ലല്ലാഹു അലൈഹി വസല്ലം ചോദിക്കപ്പെട്ടു. അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കപ്പെടും. (മുസ്‌ലിം) — ബഷീർ പുത്തൂർ عن أبي قتادة رضي الله عنه: .. سئل رسول الله صلى الله عليه و سلم عن صوم يوم عرفة ؟ قال : يكفر السنة الماضية والباقية
നോമ്പും പെരുന്നാളും അനുഷ്ടിക്കുന്നതിന് അല്ലാഹുവിന്റെ റസൂൽ നിശ്ചയിച്ച അടിസ്ഥാനം ചന്ദ്രപ്പിറവി ദർശ്ശിക്കലും അധികാരമുള്ള ഒരു അതോറിറ്റി ആ സാക്ഷ്യം സ്വീകരിച്ച് പ്രഖ്യാപിക്കലുമാണ്. എവിടെ കണ്ടാൽ എവിടെ വരെയുള്ളവർക്ക് സ്വീകരിക്കാം എന്ന പരിധി റസൂലുല്ലാഹി വെച്ചിട്ടില്ല.
പിന്നെ അതിന്റെ മാനദണ്ഡമെന്ത് ? ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യയെപ്പോലുള്ള മുഹഖിഖുകൾ സുന്നത്തിൽ നിന്നും സ്വഹാബത്തിന്റെ നടപടിക്രമത്തിൽ നിന്നും മനസ്സിലാക്കിപ്പറഞ്ഞതാണ് അതിന്റെ മാനദണ്ഡം : "പരിഗണിക്കേണ്ട കാര്യം ; ഉപകരിക്കുന്ന സമയത്തിനുള്ളിൽ വിവരം എത്തുക എന്നതാണ്." റസൂലുല്ലയും സ്വഹാബത്തും മദീനയിൽ നോമ്പു മുപ്പതു പൂർത്തിയാക്കാൻ അൽപ്പനേരം മാത്രം ബാക്കി നിൽക്കുന്ന നേരത്ത് , മദീനയുടെ പുറത്തുനിന്ന് വന്ന യാത്രാസംഘം തെലേന്ന് രാത്രി മാസപ്പിറവി കണ്ട വിവരം അറിയിച്ചപ്പോൾ , ദൂരപരിധിയുടെ അളവുചോദിക്കാതെ സ്വീകരിക്കുകയും തന്റെ സ്വഹാബത്തിനെ വിളിച്ച് നോംമ്പ് അവസാനിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്ത കാര്യം സ്ഥിരപ്പെട്ട സുന്നത്താണ്. ഇതു തന്നെയാണ് ഖലീഫ ഉമർ ഹജ്ജിന്റെ ദിവസങ്ങൾ നിശ്ചയിക്കാനും അറഫയും നഹ്‌റും തീരുമാനിക്കാനും സ്വീകരിച്ച മാനദണ്ഡം. ദൂരെ നിന്നു വരുന്ന ഹാജിമാരോട് മാസപ്പിറവി കണ്ട വിവരം അന്വേഷിക്കും , അവരിൽ ആദ്യം കണ്ട കാഴ്ചക്കാരുടേത് പരിഗണിച്ച് തീരുമാനമെടുക്കും , ദൂരവും രാജ്യവും പരിധിയും ചോദിക്കാറുണ്ടായിരുന്നില്ല. അന്നു കിട്ടിയ വിവര സാങ്കേതികതയുടെ അടിസ്ഥാനത്തിൽ ലഭിച്ച വിവരം സ്വീകരിച്ച് നബിയും ഖലീഫമാരുമെടുത്ത തീരുമാനം ബിദ്-അത്തായിരുന്നില്ല; മറിച്ച് അതാണ് സുന്നത്ത് . "പരിഗണിച്ച കാര്യം; ഉപകരിക്കുന്ന സമയത്തിനുള്ളിൽ വിവരം എത്തുക എന്നതാണ്." ഒരു കാര്യം റസൂലുല്ലയും സ്വഹാബത്തും കാണിച്ചു തന്നാൽ അതേ കാര്യത്തിന് അതാതു കാലത്തു കിട്ടാവുന്ന സൗകര്യങ്ങൾ ഉപയോഗിച്ചാൽ ബിദ്-അത്തായി തീരുമെന്ന് കണ്ടെത്തിയ ജാഹിലുകൾക്ക് ബിദ്-അത്ത് എന്താണെന്ന തിരിച്ചറിവില്ല എന്നതാണു യാഥാർത്ഥ്യം . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലില്ലാത്ത ചില മാറ്റങ്ങൾ കേരള മഹാരാജ്യത്തെ മുസ്‌ലിമീങ്ങളിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ബോധപൂർവ്വം ചിലർ മറന്നുപോകുന്നുണ്ട് . 968 വരെ കൊളച്ചിൽ ( തിരുവനന്ത പുരം ) മുതൽ ചേറ്റുവ ( ചാവക്കാടിനിപ്പുറം ) വരെയായിരുന്നു ഒരു മർഹല , 974 മുതൽ ഏതാണ്ട് 84 വരെ അത് തലശ്ശേരി വരെ നീണ്ടു. കൊച്ചുകേരളക്കാർ തന്നെ രണ്ട് അറഫാ നോമ്പും മൂന്ന് പെരുന്നാളുമൊക്കെ കഴിച്ചിരുന്ന ദൂരപരിധി അമേരിക്കയിലെ രാത്രിയുടേതായിരുന്നുവോ ?! ഇപ്പോൾ ഇരുപതാം നൂറ്റാണ്ടല്ല പ്രശ്നക്കാരനെന്ന് തിരിച്ചറിയാൻ ഒന്നു കൂടി ആലോചിച്ചോളൂ : തമിഴ് നാട്ടിലെ നീലഗിരി ജില്ലയിൽ കിടക്കുന്ന ഗൂഡല്ലൂർ , പന്തല്ലൂർ , ചേരമ്പാടി പോലുള്ളിടങ്ങളിലും, കോയമ്പത്തൂരിലും, കർണ്ണാടകത്തിലെ മംഗലാപുരത്തുമൊക്കെ അൽപ്പം മലയാളം മനസ്സിലാകുന്ന കെ.എൻ.എം - എസ്.എസ്.എഫ് കാർക്കും കേരളീയക്കാഴ്ചമതിയാകാറുണ്ട് . ഈ പരിധികൾ ആരുടെ സുന്നത്തിൽ നിന്ന് സ്വീകരിച്ചു ഇവർ ?! നിലവിലുള്ള വിവര സാങ്കേതികതകൾ കൊണ്ട് കേരളത്തെ - ഒപ്പം അൽപ്പം അയൽ പ്രദേശങ്ങളെയും - കൂട്ടിപ്പിടിക്കാൻ നടത്തിയ ശ്രമങ്ങളേക്കാൾ വിജയകരമായി സുന്നത്ത് മുറുകെ പിടിച്ചാൽ ലോക മുസ്‌ലിമീങ്ങളുടെ നോമ്പും പെരുന്നാളും ഒന്നിക്കും , ഇൻ ശാ അല്ലാ.. കഴിയുന്നതിനനുസരിച്ച് അല്ലാഹുവിനെ സൂക്ഷിച്ചാൽ ഭിന്നിപ്പുകൾ ഒഴിവാകും. കഴിയാത്ത അവസ്ഥവരുമ്പോൾ മാത്രമേ അതിലുള്ള ഇളവുകൾ സ്വീകരിക്കേണ്ടതുള്ളൂ . പിന്നെ അമേരിക്ക ഒരു തുരുപ്പുചീട്ടായി പറയാൻ നല്ല രസമാണ്. ഒരു ദിവസം ലോകത്തെല്ലായിടത്തും ഒന്നു തന്നെയായി വരുന്നതിന് മണിക്കൂറുകളുടെവ്യത്യാസം തടസ്സമല്ല. ഗൾഫ് രാജ്യങ്ങളുടെ കൂടെ വർഷങ്ങളായി നോമ്പും പെരുന്നാളും ഒന്നിച്ചനുഷ്ടിക്കുന്ന അമേരിക്കക്കാർക്കില്ലാത്ത കൺഫ്‌യൂഷ്യനുകളാണ് ഇവിടുത്തെ ചില അൽപ്പ ബുദ്ധികളുടെ പ്രധാന പ്രശ്നം !! ന്യൂ ഇയർ ദിനം ലോകത്ത് ഒന്നിച്ചാഘോഷിക്കുമ്പോൾ ഇങ്ങനെ ഒരു പ്രശ്നം ഇവർക്കാർക്കുമില്ലല്ലോ ?! അത് അമേരിക്കയിലും ഇന്ത്യയിലും ആഫ്രിക്കയിലും ചൈനയിലും ഒരു ദിവസം തന്നെയാണല്ലോ ?!! അറഫാ ദിവസം നോമ്പ് പിടിക്കാനാണ് നാം കൽപ്പിക്കപ്പെട്ടിട്ടുള്ളത് , അറഫാ ദിവസം അറഫയിൽ ഹാജിമാർ സമ്മേളിക്കുന്ന ദിവസമാണ്. ഹാജിമാർ ആ ദിവസത്തിൽ നിൽക്കുന്ന മിനുട്ട് കണക്കാക്കാൻ കൽപ്പനയില്ല. അല്ലാഹുവിന്റെ ശറ-അ് മനസ്സിലാക്കി പ്രമാണങ്ങളുടെ കൂടെ നിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് കാര്യം എളുപ്പത്തിൽ മനസ്സിലാക്കം . കുതർക്കികൾക്ക് മനസ്സിലായാലും അംഗീകരിക്കാൻ അവരുടെ അഹങ്കാരവും പക്ഷപാതവും അനുവദിക്കില്ല. അല്ലാഹുവാണ് തൗഫീഖ് നൽകുന്നവൻ . - അബു തൈമിയ്യ ഹനീഫ്
ഷെയ്ഖ് ഇബ്നു ബാസ് (റഹിമഹുല്ല)യോടുള്ള ചോദ്യം: വെള്ളിയായ്ച്ച അറഫ ദിവസമായി വന്നു, ഞാൻ വ്യഴായ്ച്ച നോമ്പ് നോക്കാതെ അറഫാ ദിവസമായ വെള്ളിയായ്ച്ച മാത്രം നോമ്പ് നോക്കി, എന്റെ മേൽ വല്ല കുറ്റവുമുണ്ടോ? ശൈഖ് നല്കിയ മറുപടി:താങ്കളുടെമേൽ കുറ്റമൊന്നുമുണ്ടാവില്ല എന്നാണു നമ്മൾ പ്രതീക്ഷിക്കുന്നത്, കാരണം (വെള്ളിയായ്ച്ച) മാത്രമായി നോമ്പ് നോല്ക്കുക എന്നതല്ല താങ്കള് ഉദ്ദേശിച്ചത്. അന്ന് അറഫാ ദിവസമാണ് എന്ന കാരണത്താൽ മാത്രമാണ് താങ്കള് നോമ്പ് നോക്കിയത്. എന്നാൽ താങ്കള് വ്യാഴായ്ച്ച കൂടി നോമ്പ് നോക്കിയിരുന്നുവെങ്കിൽ അതായിരുന്നു സൂഷ്മതയുള്ളത് . കാരണം വെള്ളിയായ്ച്ച മാത്രമായി സുന്നത്ത് നോമ്പ് എടുക്കുന്നത് നബി സല്ലല്ലാഹു അലൈഹി വ സല്ലം വിലക്കിയിട്ടുണ്ട്. താങ്കളുടെ (അറഫാ ദിവസത്തെ നോമ്പ്) സുന്നത്ത് നോമ്പാണ് താനും.അതിനാൽ വെള്ളിയായ്ച്ചയോട് ചേര്ത്ത് വ്യാഴായ്ച്ചയും നോമ്പ് നോല്ക്കുന്നതാണ് അഭികാമ്യം. താങ്കളുടെ ഉദ്ദേശം അറഫാ നോമ്പാണെങ്കിലും, നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ(ചര്യയോടും) അവിടുത്തെ കലപ്പനകളോടും പരമാവധി യോജിക്കാൻ ശ്രമിക്കുന്നവനായിരിക്കണം ഒരു മുഅമിൻ. എന്നാൽ വെള്ളിയായ്ച്ചയുടെ ഫള്ൽ ഉദ്ദേശിച്ചു കൊണ്ടാണ് നോമ്പ് നോൽക്കുന്നതെങ്കിൽ അത് അനുവദനീയമല്ല; കാരണം നബി സല്ലള്ളാഹു അലൈഹി സല്ലം (വെള്ളിയായ്ച്ച മാത്രമായി നോമ്പു നോൽക്കുന്നത്) വിരോദിച്ചിട്ടുണ്ട്. എന്നാൽ അന്ന് അറഫാ ദിവസമായതുകൊണ്ടാണ് നോമ്പ് നോറ്റത് എങ്കിൽ അയാളുടെ മേൽ കുഴപ്പമൊന്നുമുണ്ടാവില്ല എന്നാണു നാം പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും വെള്ളിയായ്ച്ചയോടൊപ്പം വ്യാഴായ്ചയും നോമ്പ്നോൽക്കുകയാണെങ്കിൽ അതാണ് സുരക്ഷിതത്വമുള്ളത്.. (ഷെയ്ഖ് ഇബ്നു ബാസ് (റഹിമഹുല്ല)യോടുള്ള ചോദ്യവും അദ്ദേഹം അതിനു നല്കിയ മറുപടിയും -ആശയ വിവർത്തനം - ) - ബശീർ പുത്തൂർ السؤال
تقول: لقد جاء يوم عرفة في يوم جمعة، وصمت يوم الجمعة الذي هو يوم عرفة، ولم أصم يوم الخميس، فهل علي إثم؟ الجواب نرجو أن لا إثم عليك؛ لأنك ما قصدت صومه مفردًا، وإنما صمتيه لأجل أنه يوم عرفة فقط، ولكن لو صمت معه الخميس يكون أحوط؛ لأن الرسول ﷺ نهى عن إفراد الجمعة بالصوم في حق المتنفل، فأنت متنفلة، فإذا صمت معه الخميس؛ يكون أحوط، وإن كان قصدك لأجل عرفة، لكن كون المؤمن يتحرى موافقة النبي ﷺ وامتثال ما أمر به أحوط أما صومه مفردًا لقصد فضله هذا لا يجوز؛ لأن الرسول ﷺ نهى عن ذلك، لكن إذا صامه من أجل أنه يوم عرفة؛ فنرجو أن يكون لا شيء عليه، لكن لو احتاط، وصام معه الخميس؛ يكون أسلم، نعم المقدم: جزاكم الله خيرًا، وأحسن إليكم http://www.binbaz.org.sa/mat/13717 |
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed