ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ തൂലികകളുടെ ഇനങ്ങൾ വിശതീകരിക്കവേ പറഞ്ഞു ; "പന്ത്രണ്ടാമത്തെ ഇനം പേന : സമഗ്രമായ പേനയാണ്. അത് ദുർവ്യാഖ്യാനക്കാരെപ്രതിരോധിക്കുന്നവയാണ്. സത്യവാദികളായ സുന്നത്തിനെ ഉയർത്തുന്നവയാണ്. വ്യത്യസ്തവുംവൈരുധ്യം നിറഞ്ഞതുമായ ദുർവ്യാഖ്യാനക്കാരുടെ ദുർവാദങ്ങൾ തുറന്നു കാട്ടുന്നവയും അവരുടെവൈരുധ്യങ്ങളും ആക്രോശങ്ങളും സത്യത്തിൽ നിന്നുള്ള അവരുടെ വ്യതിചലനവും പിഴച്ചമാർഗ്ഗത്തിലേക്കുള്ള അവരുടെ പ്രവേശനവും വിശതീകരിക്കുന്നവ. പേനകളിൽ ഈ പേന, പൊതുജനങ്ങളിൽ രാജാക്കന്മാർക്ക് തുല്യമാണ്. അതിന്റെ ആളുകൾ പ്രവാചകന്മാർ കൊണ്ടുവന്നതിനെ സഹായിക്കുന്നവരായ തെളിവിന്റെ അഹ്‌ലുകാരും അതിന്റെ ശത്രുക്കളോടു യുദ്ധംചെയ്യുന്നവരുമാണ്. അവർ , ഹിക്മത് കൊണ്ടും സദുപതേശം കൊണ്ടും ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരുംഅവന്റെ മാർഗ്ഗത്തിൽ നിന്ന് പുറത്തു പോയവരുമായി എല്ലാ വിധത്തിലുംവാഗ്വാദത്തിലേർപ്പെടുന്നവരുമാണ്. ഈ തൂലികയുടെ ആളുകൾ എല്ലാ പിഴച്ചവനുമായും യുദ്ധത്തിലും പ്രവാചകന്മാരോട് വിയോജിപ്പ്പ്രകദിപ്പിക്കുന്നവരുമായി ശത്രുതയിലുമാണ്. അവരുടെ താത്പര്യം ഒന്നും മറ്റു തൂലികാ വാഹകരുടെ താത്പര്യം മറ്റൊന്നുമാണ്" العلامة ابن القيم- التبيان في أقسام القرآن ( ص ١٣٢) - ബഷീർ പുത്തൂർ
0 Comments
അബ്ദുല്ല ബ്നു അംറ് رضي الله عنه നിവേദനം: നബി صلى الله عليه وسلم പറഞ്ഞു: "രണ്ട് ഗുണങ്ങൾ, അല്ലെങ്കിൽ സ്വഭാവങ്ങൾ: മുസ്‌ലിമായ ഒരു അടിമ അവയിൽ വീഴ്ചവരുത്താതെ സൂക്ഷിക്കുന്നുവെങ്കിൽ സ്വർഗത്തിൽ പ്രവേശിക്കാതിരിക്കില്ല. അവ രണ്ടും വളരെ എളുപ്പമാണ്, എന്നാൽ അവ പ്രാവർത്തികമാക്കുന്നവർ വളരെ കുറച്ചുമാത്രമാണ്. എല്ലാ നമസ്കാരശേഷവും പത്ത് തസ്ബീഹും, പത്ത് തഹ്‌മീദും, പത്ത് തക്ബീറും ചൊല്ലുക. അത് നാവിൽ നൂറ്റി അമ്പതും ത്രാസിൽ (മീസാനിൽ) ആയിരത്തി അഞ്ഞൂറുമാണ്. ഉറങ്ങാൻ കിടക്കുന്ന നേരത്ത് മുപ്പത്തിനാല് തക്ബീറും, മുപ്പത്തിമൂന്ന് തഹ്‌മീദും, മുപ്പത്തിമൂന്ന് തസ്ബീഹും ചൊല്ലുക. അത് നാവിൽ നൂറും ത്രാസിൽ ആയിരവുമാണ്." അബ്ദുല്ല رضي الله عنه പറയുന്നു: "അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم തന്റെ കൈകൊണ്ട് അവ എണ്ണം പിടിക്കുന്നത് ഞാൻ കണ്ടു." അവർ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ എങ്ങിനെയാണ് അവ രണ്ടും വളരെ എളുപ്പവും, എന്നാൽ അവ പ്രാവർത്തികമാക്കുന്നവർ വളരെ കുറച്ചുമാത്രവും ആകുന്നത്?" അദ്ദേഹം പറഞ്ഞു: ”നിങ്ങളിലൊരുത്തന്റെ അടുക്കൽ അവൻ - പിശാച് - ഉറങ്ങാൻ കിടക്കുന്ന നേരത്ത് വരും, എന്നിട്ട് അവ ഉരുവിടുന്നതിന്നു മുമ്പേ ഉറക്കിക്കളയും. നമസ്കാരസമയത്തു വരും, എന്നിട്ട് അവ ചൊല്ലുന്നതിന്നു മുമ്പേ വല്ല ആവശ്യവും ഓർപ്പെടുത്തും.” (അഹ്‌മദ്) • • • • • ഇബ്നു ഹിബ്ബാന്റെ രിവായത്തിൽ: "രണ്ട് ഗുണങ്ങൾ: മുസ്‌ലിമായ ഒരു മനുഷ്യൻ അവ ഇഹ്സാഅ' ചെയ്യുന്നുവെങ്കിൽ സ്വർഗത്തിൽ പ്രവേശിക്കാതിരിക്കില്ല. (ആശയം മനസ്സിലാക്കി പഠിച്ച് കർമപഥത്തിൽ സൂക്ഷിക്കലാണ് ഇഹ്സാഅ') അവ രണ്ടും വളരെ എളുപ്പമാണ്, എന്നാൽ അവ പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നവർ വളരെ കുറച്ചുമാത്രമാണ്. എല്ലാ നമസ്കാരശേഷവും പത്ത് തസ്ബീഹും, പത്ത് തഹ്‌മീദും, പത്ത് തക്ബീറും ചൊല്ലുക." • • • • • ഇമാം ബുഖാരി അദബുൽ മുഫ്‌റദിൽ ഉദ്ധരിച്ച രിവായത്തിൽ: "നിങ്ങളിൽ ആരാണ് ഒരു രാപ്പകലിൽ രണ്ടായിരത്തി അഞ്ഞൂറ് തിന്മകൾ ചെയ്യാറുള്ളത്?". • • • • • ഹദീസിൽ നിന്നുള്ള ചില പാഠങ്ങൾ: 1- നമസ്കാരശേഷമുള്ള ദിക്റുകളിലെ വ്യത്യസ്ത ഇനങ്ങളിൽ നിന്നും സ്ഥിരപ്പെട്ട ഒന്നിനെ കുറിച്ച ഉണർത്തൽ. 2- പത്തു തവണ വീതമെങ്കിലും അവ ചൊല്ലാൻ കഴിയാതെ പോകുന്നത് വലിയ നഷ്ടം തന്നെ. 3- ഹൃദയം തൊടാതെ നാവുകൊണ്ട് ശരവേഗത്തിൽ ഉരുവിട്ടുപോകുന്നതും ഗുണകരമല്ല എന്നതാണ് ഇബ്നു ഹിബ്ബാന്റെ രിവായത്തിൽ വന്ന احصاء എന്ന പദം അറിയിക്കുന്ന പാഠം. 4- احصاء എന്നാൽ: പദങ്ങൾ കൃത്യമായി പഠിക്കുകയും, അർത്ഥം ഗ്രഹിക്കുകയും, അവയിലടങ്ങിയ കർമങ്ങൾ ജീവിതത്തിലുടനീളം പ്രാവർത്തികമാക്കലുമാണ്. 5- നാവിനു വളരെ എളുപ്പമായ ഈ വാക്കുകൾ നാളെ നന്മയുടെ ത്രാസിൽ വലിയ കനം നൽകുന്നവയാണ്. 6- അല്ലാഹുവിന്റെ പരിശുദ്ധിയും മഹത്വവും. അവന്റെ ഏകത്വവും ഉൾക്കൊള്ളുന്ന അതി ബൃഹത്തായ വാക്കുകളാണവ എന്നതാണ് ത്രാസിൽ അവ കനപ്പെട്ടതാകാൻ കാരണം. 7- നന്മകൾക്ക് പത്തിരട്ടി പ്രതിഫലം. 8- നന്മകൾ തിന്മകളെ മായ്ക്കും. والله أعلم - അബൂ തൈമിയ്യ ഹനീഫ് عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «خَصْلَتَانِ، أَوْ خَلَّتَانِ لَا يُحَافِظُ عَلَيْهِمَا عَبْدٌ مُسْلِمٌ إِلَّا دَخَلَ الْجَنَّةَ، هُمَا يَسِيرٌ، وَمَنْ يَعْمَلُ بِهِمَا قَلِيلٌ، يُسَبِّحُ فِي دُبُرِ كُلِّ صَلَاةٍ عَشْرًا، وَيَحْمَدُ عَشْرًا، وَيُكَبِّرُ عَشْرًا، فَذَلِكَ خَمْسُونَ وَمِائَةٌ بِاللِّسَانِ، وَأَلْفٌ وَخَمْسُ مِائَةٍ فِي الْمِيزَانِ، وَيُكَبِّرُ أَرْبَعًا وَثَلَاثِينَ إِذَا أَخَذَ مَضْجَعَهُ، وَيَحْمَدُ ثَلَاثًا وَثَلَاثِينَ، وَيُسَبِّحُ ثَلَاثًا وَثَلَاثِينَ، فَذَلِكَ مِائَةٌ بِاللِّسَانِ، وَأَلْفٌ فِي الْمِيزَانِ» فَلَقَدْ رَأَيْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَعْقِدُهَا بِيَدِهِ، قَالُوا: يَا رَسُولَ اللَّهِ كَيْفَ هُمَا يَسِيرٌ وَمَنْ يَعْمَلُ بِهِمَا قَلِيلٌ؟ قَالَ: «يَأْتِي أَحَدَكُمْ - يَعْنِي الشَّيْطَانَ - فِي مَنَامِهِ فَيُنَوِّمُهُ قَبْلَ أَنْ يَقُولَهُ، وَيَأْتِيهِ فِي صَلَاتِهِ فَيُذَكِّرُهُ حَاجَةً قَبْلَ أَنْ يَقُولَهَا» (أحمد وأبو داود - وصححه الألباني) وفي رواية:"فَأَيُّكُمْ يَعْمَلُ فِي الْيَوْمِ وَاللَّيْلَةِ أَلْفَيْنِ وَخَمْسَمِائَةِ سَيِّئَةٍ؟" (البخاري في الأدب المفرد) وفي رواية: خَصْلَتَانِ لَا يُحْصِيهُمَا رَجُلٌ مُسْلِمٌ إِلَّا دَخَلَ الْجَنَّةَ هُمَا يَسِيرٌ وَمَنْ يَعْمَلُ بِهِمَا قَلِيلٌ يُسَبِّح اللَّهَ دُبُرَ كُلِّ صَلَاةٍ عَشْرًا ... (ابن حبان وصححه الألباني) وفي رواية:"فَأَيُّكُمْ يَعْمَلُ فِي الْيَوْمِ وَاللَّيْلَةِ أَلْفَيْنِ وَخَمْسَمِائَةِ سَيِّئَةٍ؟" (البخاري في الأدب المفرد)
ഖുർആൻ അല്ലാഹുവിൽ നിന്ന് അവതീർണമായ അവന്റെ വചനമാണ്. ഖുർആൻ അല്ലാഹുവിന്റെ ഒരു സൃഷ്ടിയല്ല അതിന്റെ അക്ഷരങ്ങളും ആശയങ്ങളും അല്ലാഹുവിൽ നിന്നുള്ളതാണ്. അവനിൽ നിന്നാണ് അത് തുടങ്ങിയത്; അതവനിലേക്ക് തന്നെ മടങ്ങുകയും ചെയ്യും! ഹഖായ നിലക്ക് അല്ലാഹു സംസാരിച്ചതാണ്. അല്ലാഹു ജിബ്‌രീൽ അലൈഹിസ്സലാം മുഖേന മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വസല്ലമക്ക് അത് വഹ്‌യ് (ബോധനം) ആയി ഇറക്കിയതാണ്. അറബി ഭാഷയിലുള്ള ആ മഹത്‌ഗ്രന്ഥം മുതവാതിറായ (വിശ്വസ്തരായ ഒരു സംഘം ആളുകളിൽ നിന്ന് വിശ്വസ്തരായ ഒരു സംഘം ആളുകളിലൂടെ) നിലയിൽ യാതൊരുവിധ ശങ്കക്കും സംശയത്തിനും ഇടയില്ലാത്ത വിധം നമ്മിലേക്ക് തലമുറകളായി എത്തിച്ചേർന്നതാണ്.
- ബഷീർ പുത്തൂർ
ബുദ്ധിശാലി നിറംമാറുന്നവനെ സത്യപ്പെടുത്തുകയില്ല; സ്ഥിരതയില്ലാത്തവനെ സഹോദരനായി കാണുകയുമില്ല.
(ابن حبان | روضة العقلاء) — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് നബി صلى الله عليه وسلم യുടെ ഒട്ടകം അള്ബാ..! മറ്റൊരു മൃഗത്തിനും അതിനെ മറികടക്കാൻ കഴിയുമായിരുന്നില്ല. ഒരു ഗ്രാമീണൻ തൻ്റെ വാഹനവുമായി അതിനെ മറികടന്നു. അനുയായികൾക്ക് അത് വിഷമമായി. നബി صلى الله عليه وسلم പറഞ്ഞു: إن حقا على الله أن لا يرفع شيئا من الدنيا إلا وضعه ഭൂലോകത്ത് ഏതൊന്നിനെ അല്ലാഹു ഉയർത്തിയാലും നിർബന്ധമായും അതിനെ അവൻ ഒന്ന് താഴ്ത്താതിരിക്കില്ല -അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|