ജാബിർ رضي الله عنه വിൽ നിന്ന്: അദ്ദേഹം പറഞ്ഞു "അല്ലാഹുവിന്റെ റസൂൽ ﷺ ഖബറുകളിൽ ചുണ്ണാമ്പു തേക്കുന്നതും അതിന്റെ മുകളിൽ ഇരിക്കുന്നതും അതിന്റെ മുകളിൽ കെട്ടിടം നിർമ്മിക്കുന്നതും വിലക്കി" (മുസ്‌ലിം) വിവ: ബശീർ പുത്തൂർ عن جابر رضي الله عنه، قال: نهى رسول الله صلى الله عليه وسلّم أن يجصص القبر، وأن يقعد عليه، وأن يبنى عليه (مسلم)
0 Comments
ആയിശ رضي الله عنها യിൽ നിന്ന് " ഉമ്മു ഹബീബ رضي الله عنها യും ഉമ്മു സലമ رضي الله عنها എത്യോപ്യയിൽ കണ്ട ചിത്രപ്പണികളോട് കൂടിയ ഒരു ചർച്ചിനെക്കുറിച്ചു പറഞ്ഞു. അത് ഞങ്ങൾ നബി ﷺ യോട് പറഞ്ഞു. അപ്പോഴദ്ദേഹം പറഞ്ഞു "തീർച്ചയായും അവരിലൊരു സ്വാലിഹായ മനുഷ്യൻ മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബറിന് മുകളിൽ അവർ പള്ളിയുണ്ടാക്കും. എന്നിട്ട് അവരതിൽ ആ ചിത്രങ്ങൾ വരക്കും. ഖിയാമത് നാളിൽ അല്ലാഹുവിന്റെ അരികിൽ അവരാകും ഏറ്റവും മോശം സൃഷ്ടികൾ " ബുഖാരി, മുസ്‌ലിം വിവ: ബശീർ പുത്തൂർ عن عائشةَ رَضِيَ اللهُ عنها، أنَّ أمَّ حبيبةَ وأمَّ سَلَمَة ذَكَرَتا كنيسةً رَأَيْنَها بالحبشَةِ فيها تصاويرُ، فذَكَرَتا ذلك للنبيِّ صلَّى الله عليه وسلَّم، فقال: إنَّ أولئك إذا كان فيهم الرَّجُلُ الصالحُ فمات، بَنَوْا على قَبرِه مسجدًا، وصَوَّرُوا فيه تلك الصُّوَر، وأولئك شِرارُ الخلْقِ عند الله يومَ القيامةِ (البخاري ومسلم)
സുന്നത്തിന്റെ (നബി ചര്യയുടെ) ആളുകൾ എന്നാണ് "അഹ്‌ലുസ്സുന്ന" എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. "വൽ ജമാഅഃ" എന്ന് പറഞ്ഞാൽ അതിൽ (സുന്നത്തിൽ) ഒരുമിച്ച് കൂടിയവർ എന്നാണ്.
അതായത്, വിശ്വാസത്തിലും മൻഹജിലും ഇടപാടുകളിലും മറ്റു വ്യവഹാരങ്ങളിലും സ്വഹാബത്തിന്റെ ധാരണ അനുസരിച്ചു കൊണ്ട് നബി ചര്യ പിന്തുടരുകയും അവ അനുഷ്ഠിച്ചു ജീവിക്കുകയും ചെയ്യുന്നവർക്കാണ് അഹ്‌ലുസ്സുന്ന എന്ന് പറയുന്നത്. അവരിൽ വീഴ്ചകളും പോരായ്മകളുമുണ്ടാകാം. അബദ്ധങ്ങളും തെറ്റുകളും സംഭവിക്കാം. ധാരണകളിൽ പിശകുകളുണ്ടാകാം. പക്ഷെ, വിശ്വാസ കാര്യങ്ങളിലോ (തൗഹീദ്/ഈമാൻ) നബി ചര്യ (സുന്നത്) സ്വീകരിക്കുന്നതിലോ സ്വന്തം താൽപര്യങ്ങളോ ഭൗതിക ലക്ഷ്യങ്ങളോ ഉണ്ടാകില്ല. "അഹ്‌ലുസ്സുന്ന" ഇന്ന് നിലനിൽക്കുന്നതോ അല്ലെങ്കിൽ കാലഹരണപ്പെട്ടതോ ആയ ഒരു സംഘടനയുടെയോ പാർട്ടിയുടേയോ ഒരു ഗ്രുപ്പിന്റെയോ മദ്ഹബിന്റെയോ പേരല്ല. മറിച്ച്, നബിചര്യ അംഗീകരിക്കുകയും അവ ഭൗതിക ലക്ഷ്യങ്ങളില്ലാതെ പിന്തുടരുകയും ചെയ്യുന്ന ആർക്കും അഹ്‌ലുസ്സുന്ന എന്ന് പറയാം. ഇസ്‌ലാമിന്റെ ഏറ്റവും അടിസ്ഥാന വിശ്വാസമായ തൗഹീദിൽ വെള്ളം ചേർക്കുകയും അല്ലാഹു അല്ലാത്തവരോട് ദുആ ചെയ്യുകയും ആഗ്രഹ സഫലീകരണത്തിനും രോഗശമനത്തിനും മഖ്ബറകളിലും ദർഗ്ഗകളിലും അഭയം തേടുകയും അവരോട് ആവലാതി ബോധിപ്പിക്കുകയും അവർ തങ്ങളുടെ പ്രയാസങ്ങൾ ദുരീകരിക്കുമെന്നു വിശ്വസിക്കുകയും നബി ചര്യക്ക് വിരുദ്ധമായ കർമ്മങ്ങൾ (ബിദ്‌അത്തുകൾ) അനുഷ്ഠിക്കുകയും ചെയ്യുന്ന ആളുകൾക്ക് അഹ്‌ലുസ്സുന്ന എന്ന് പറയില്ല. എന്നാൽ, കേരളത്തിലെ ഇരു സമസ്തകളും അല്ലാഹു അല്ലാത്തവരെ വിളിച്ചു ദുആ ചെയ്യുന്നവരും അതിനു ജനങ്ങളെ പ്രേരിപ്പിക്കുന്നവരും മഖ്‌ബറ വ്യവസായം നടത്തുന്നവരും ഖബറാളികളോട് ആവലാതി ബോധിപ്പിക്കുന്നവരും അവർ തങ്ങളെ സഹായിക്കുമെന്ന് വിശ്വസിക്കുന്നവരുമാണ്. പക്ഷെ ഇവർ ഞങ്ങൾ "അഹ്‌ലുസ്സുന്ന" ആണ് എന്ന് അവകാശവാദം ഉന്നയിക്കുന്നവരാണ്. എന്തു വിചിത്രമായ വാദമാണിത് ? ഇതെങ്ങനെയാണ് ശെരിയാവുക? കാലങ്ങളായി പവിത്രമായ ഈ പേര് ഉപയോഗിച്ച് സാധാരണ ജനങ്ങളെ ഇവർ വഞ്ചിക്കുന്നു. സത്യത്തിൽ ഇത്തരക്കാർക്കുള്ള പേര് "അഹ്‌ലുൽ അഹ് വാഇ വൽ ബിദഉ" എന്നാണ്. ശിർക്ക് ബിദ്‌അത്തുകളുടെ ബിസിനസ് കുത്തക അവകാശപ്പെടാനർഹതയുള്ള ഇവർ ഇനിയെങ്കിലും സ്വന്തം പേര് ഉപയോഗിക്കുകയും അഹ്‌ലുസ്സുന്ന എന്ന അവകാശവാദം അവസാനിപ്പിക്കുകയും വേണം. - ബശീർ പുത്തൂർ അബൂ ഹുറൈറ റദിയള്ളാഹു അൻഹുവിൽ നിന്ന് : നബി ﷺ പറഞ്ഞു " രണ്ടു കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് വിട്ടേച്ചു പോകുന്നു. അവക്ക് ശേഷം നിങ്ങൾ വഴി പിഴക്കുകയില്ല. അല്ലാഹുവിന്റെ കിതാബും എന്റെ സുന്നത്തും. അവ രണ്ടും ഹൗദിന്റെ അരികെ എന്റെ അടുത്ത് വരുന്നത് വരെ വേർപിരിയുകയില്ല" ഹാകിം ( അൽബാനി സ്വഹീഹ് എന്ന് വിധി പറഞ്ഞത്) - ഖുർആനിനെപ്പോലെ സുന്നത്തും പിൻപറ്റൽ വാജിബാണ് - നബി ചര്യ അവഗണിച്ചു കൊണ്ട് ഖുർആൻ കൊണ്ട് മാത്രം വിധി നിർണ്ണയിക്കുന്നത് അസ്വീകാര്യം - നബി ﷺ യുടെ സ്ഥിരപ്പെട്ട സുന്നത്തുകളെ ആക്ഷേപിക്കുന്നവർ പിഴച്ചവരാണ് വിവ: ബശീർ പുത്തൂർ عن أبي هريرة فال صلى الله عليه وسلم تركتُ فيكم شيئَينِ، لن تضِلوا بعدهما: كتابَ اللهِ، وسُنَّتي، ولن يتفرَّقا حتى يَرِدا عليَّ الحوضَ. رواه الحاكم وصححه الألباني. (صحيح الجامع ٢٩٣٧ )
فيه وجوب اتباع السنة كالقرآن فيه رد على من حكّم الكتاب دون السنة التي سنها الرسول صلى الله عليه وسلم فيه ضلال من طعن في السنة الثابتة عن النبي صلى الله عليه وسلم "സുന്നത്തിന്റെ ആളുകളിൽ വീഴ്ചയും പോരായ്മയുമുണ്ടാകാം, പക്ഷെ അഹ്‌ലുൽ അഹ്‌വാഇനെപ്പോലെ (ബിദ്അതിന്റെ ആളുകൾ) സത്യത്തെ ചതിക്കുകയില്ല" — ശൈഖ് അഹ്‌മദ് അസുബൈഇ വിവ: ബശീർ പുത്തൂർ قَد يُقصِّر صَاحب السُّنَّة ، وقَد يعصي ،لكِنَّه لا يَخُون الحَقَّ خيانَة أهل الأهواء
الشيخ أحمد السبيعي حفظه الله വാഇലു ബിൻ ഹുജർ رضي الله عنه വിൽ നിന്ന് "നബി ﷺ (നമസ്കാരത്തിൽ) റുകൂഇൽ തന്റെ വിരലുകൾ വിടർത്തി വെക്കുകയും സുജൂദിൽ വിരലുകൾ ചേർത്ത് വെക്കുകയും ചെയ്യാറുണ്ടായിരുന്നു" (സ്വഹീഹുൽ ജാമിഉ) - ബഷീർ പുത്തൂർ عن وائل بن حجر رضي الله عنه إنّ النبي صلى الله عليه وسلّم: كان إذا ركع فرج أصابعه وإذا سجد ضمّ أصابعه ( صحيح الجامع)
ആയിശ رضي الله عنها യിൽ നിന്ന് "നബി ﷺ യെ (ഒരു രാത്രിയിൽ) കാണാതായി. അദ്ദേഹം എന്റെ കൂടെ എന്റെ വിരിപ്പിലുണ്ടായിരുന്നു. പിന്നീട് ഞാനദ്ദേഹത്തെ കാൽ മടമ്പുകൾ ഖിബ് ലക്ക് നേരെയായി വിരലുകളുടെ അറ്റങ്ങൾ ചേർത്ത് വെച്ച നിലയിൽ സുജൂദ് ചെയ്യുന്ന അവസ്ഥയിൽ കണ്ടു. - സ്വഹീഹ് മുസ്ലിം നമസ്കാരത്തിൽ സുജൂദ് ചെയ്യുമ്പോൾ കാൽ വിരലുകൾ ഖിബ് ലക്ക് നേരെ ആക്കണമെന്നതിനും വിരലുകൾ ചേർത്ത് വെക്കണമെന്നതിനും ഈ ഹദീസ് തെളിവാണ് - ബശീർ പുത്തൂർ عن عائشة أم المؤمنين: فقدتُ رسول الله ﷺ وكان معي على فراشي فوجدتُه ساجدا راصًّا عقبيه مستقبلا بأطراف أصابعه القبلة • صحيح على شرط مسلم فقط
|
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|