|
سَمِعْتُ أَحْمَدَ، " سُئِلَ عَنْ إِمَامٍ، قَالَ لِقَوْمٍ: أُصَلِّي بِكُمْ رَمَضَانَ بِكَذَا وَكَذَا دِرْهَمًا؟ قَالَ: أَسْأَلُ اللَّهَ الْعَافِيَةَ، مَنْ يُصَلِّي خَلْفَ هَذَا؟ (مسائل الإمام أحمد) അബൂ ദാവൂദ് رحمه الله പറയുന്നു:
ഒരുകൂട്ടം ആളുകളോട്, നിങ്ങൾക്ക് ഇത്ര ദിർഹമിന് റമദാനിൽ ഞാൻ നിസ്കരിച്ചു തരാം എന്ന് പറയുന്ന ഒരു ഇമാമിനെക്കുറിച്ച് അഹ്'മദ് رحمه الله ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിനോട് ഞാൻ ആഫിയത്ത് ചോദിക്കുന്നു, അവന്റെയൊക്കെ പിന്നിൽ ആര് നിസ്കരിക്കാനാണ്?! - അബൂ തൈമിയ്യ ഹനീഫ്
0 Comments
وَالْمُرَادُ بِالْحِسَابِ هُنَا حِسَابُ النُّجُومِ وَتَسْييرِهَا وَلَمْ يَكُونُوا يَعْرِفُونَ مِنْ ذَلِكَ أَيْضًا إِلَّا النَّزْرَ الْيَسِيرَ فَعَلَّقَ الْحُكْمَ بِالصَّوْمِ وَغَيْرِهِ بِالرُّويَةِ لِرَفْعِ الْحَرَجِ عَنْهُمْ فِي مُعَانَاةِ حِسَابِ التَّسْييرِ وَاسْتَمَرَّ الْحَكْمُ فِي الصَّوْمِ وَلَوْ حَدَثَ بَعْدَهُمْ مَنْ يَعْرِفُ ذَلِكَ بَلْ ظَاهِرُ السياق يُشْعِرُ بِنَفْيِ تَعْلِيقِ الْحُكْمِ بِالْحِسَابِ أَصْلًا وَيُوَضَحَهُ قَولُهُ فِي الْحَدِيثِ الْمَاضِي فَإِنْ غُمَّ عَلَيْكُمْ فَأَكْمِلُوا الْعِدَّةَ ثَلَاثِينَ. وَلَمْ يَقُلْ فَسَلُوا أَهْلَ الْحِسَابِ وَالْحِكْمَةُ فِيهِ كَوْنُ الْعَدَدِ عِنْدَ الْإِغْمَاءِ يَسْتَوِي فِيهِ الْمُكَلَّفُونَ فَيَرْتَفِعُ الاخْتِلَافُ وَالنِّزَاعُ عَنْهُمْ. وَقَدْ ذَهَبَ قَوْمُ إِلَى الرُّجُوعِ إِلَى أَهْلِ التَّسْييرِ فِي ذَلِكَ وَهُمُ الرَّوَافِضُ وَنُقِلَ عَنْ بَعْضِ الْفُقَهَاءِ مُوَافَقَتُهُمْ قَالَ الْبَاحِيُّ وَإِجْمَاعُ السَّلَفِ الصَّالِحِ حجة عَلَيْهِم وَقَالَ بن بَزِيزَةَ وَهُوَ مَذَهَبٌ بَاطِلُ فَقَدْ نَهَتِ الشَّرِيعَةُ عَنِ الْخَوْضِ فِي عِلْمِ النُّجُومِ لِأَنَّهَا حَدسٌ وَتَخمِينُ لَيْسَ فِيهَا قَطع وَلَا ظَن غَالِب مَعَ أَنَّهُ لَوِ ارْتَبَطَ الْأَمْرُ بِهَا لَضَاقَ إِذْ لَا يَعْرِفُهَا إِلَّا الْقَلِيلُ. ( الجزء ٤- صفحة ١٢٧) ഫത്ഹുൽ ബാരിയിൽ ഇമാം ഇബ്നു ഹജർ റഹിമഹുള്ള മാസപ്പിറവിയുടെ ഹദീസിനെ ശറഹ് ചെയ്യുന്നേടത്ത് പറയുന്നു ".......ഹിസാബ് എന്നതിന്റെ ഉദ്ദേശം ഇവിടെ, ഗോള ശാസ്ത്ര കണക്കും അതിന്റെ സഞ്ചാരവുമാണ്. വളരെക്കുറച്ചു മാത്രമേ അവർക്കതിനെക്കുറിച്ചു അറിവുണ്ടായിരുന്നുള്ളൂ. അതിനാൽ തന്നെ, ഗോളശാസ്ത്ര സംബന്ധമായ വൈഷമ്യങ്ങൾ ദൂരീകരിക്കാൻ നോമ്പും അല്ലാത്തതുമായവയിൽ 'കാണുക' എന്നതിലേക്ക് ബന്ധിപ്പിച്ചു. പിൽക്കാലത്തു ഗോളശാസ്ത്രപരിജ്ഞാനമുള്ളവർ ഉണ്ടായാൽ പോലും, നോമ്പിന്റെ വിധി അതേ അവസ്ഥയിൽ തുടർന്നു പോന്നു. എന്നല്ല, പ്രത്യക്ഷത്തിൽ (ഹദീസിന്റെ) സന്ദർഭം, അടിസ്ഥാനപരമായി അതിന്റെ (നോമ്പിന്റെ) വിധി ഗോളശാസ്ത്ര കണക്കുമായി ബന്ധം നിരാകരിക്കുന്നതിനെ ദ്യോതിപ്പിക്കുന്നുണ്ട്. 'ഇനി നിങ്ങൾക്കത് മറക്കപ്പെട്ടാൽ, അപ്പോൾ മുപ്പത് എണ്ണം നിങ്ങൾ പൂർത്തീകരിച്ചു കൊള്ളുക' എന്ന കഴിഞ്ഞ ഹദീസിലെ അദ്ദേഹത്തിന്റെ (നബിയുടെ) വാക്ക് അത് വ്യക്തമാക്കുകയും ചെയ്യുന്നു. 'അപ്പോൾ നിങ്ങൾ ഗോളശാസ്ത്രക്കാരോട് ചോദിച്ചോളൂ എന്നദ്ദേഹം (നബി) പറഞ്ഞുമില്ല.' അതിലെ ഹിക്മത് 'മറക്കപ്പെടുന്ന സമയത്ത് അതിലെ എണ്ണം എല്ലാവർക്കും ഒരു പോലെയാകാൻ വേണ്ടിയാണ്. അപ്പോൾ പിന്നെ അതിൽ തർക്കവും അഭിപ്രായ വ്യത്യാസവും നിലനിൽക്കുകയുമില്ല. എന്നാൽ വേറെ കുറച്ചാളുകൾ ഈ വിഷയത്തിൽ ഗോളശാസ്ത്ര കണക്കുകളുടെ പിന്നാലെ പോയിട്ടുണ്ട്. അവർ റാഫിദികളാണ്. ചില ഫുഖഹാക്കൾ അവരെ പിന്തുടർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ബാജി പറയുന്നു: സലഫുകളുടെ ഇജ്മാഉ അവർക്കെതിരായ തെളിവാണ്. ഇബ്നു ബസീസ പറഞ്ഞു : അവരുടേത് തെറ്റായ നിലപാടാണ്. ഗോളശാസ്ത്രത്തിലേക്കുള്ള പോക്ക് ശർഉ വിലക്കിയ കാര്യമാണ്. കാരണം അത് ഊഹവും ഖണ്ഡിതമല്ലാത്തതുമായ പ്രാഥമിക നിഗമനങ്ങളുമാണ്. എന്ന് മാത്രമല്ല അതുമായി വിഷയത്തെ ബന്ധിപ്പിച്ചു കഴിഞ്ഞാൽ അതിനെക്കുറിച്ചു ധാരണയില്ലാത്തവർക്കെല്ലാം പ്രയാസമായിത്തീരുകയും ചെയ്യും" (ഫത്ഹുൽ ബാരി, വോള്യം 4, പേജ് 127 ഇബ്നു ഹജർ അസ്ഖലാനി റഹിമഹുള്ളാ) — ബഷീർ പുത്തൂർ الْمُعْتَمِدُ عَلَى الْحِسَابِ فِي الْهِلَالِ كَمَا أَنَّهُ ضَالٌّ فِي الشَّرِيعَةِ، مُبْتَدِعٌ فِي الدِّينِ، فَهُوَ مُخْطِئُ فِي الْعَقْلِ وَعِلْمِ الْحِسَابِ مجموع فتاوى شيخ الإسلام ابن تيمية[٢٥/ ٢٠٧] "മാസപ്പിറവിയിൽ കണക്കിനെ അവലംബമാക്കിയവൻ ഷർഇൽ പിഴച്ചവനെപ്പോലെയാണ്. അവൻ ദീനിൽ ബിദ്അത് ഉണ്ടാക്കുന്നവനും ബുദ്ധിയുടെ കാര്യത്തിലും ഗോളശാസ്ത്രത്തിലും അബദ്ധം പിണഞ്ഞവനുമാണ്" ഫതാവാ ശൈഖുൽ ഇസ്ലാം ഇബ്നു തീമിയ റഹിമഹുള്ള (25/207) — ബഷീർ പുത്തൂർ قال الشيخ محمد بن صالح العثيمين رحمه الله علينا أن لا نيأس لكثرة الأعداء وقوة من يقاوم الحق، فإن الحق منصور ممتحن شرح كشف الشبهات ص64-65 ശൈഖ് സ്വാലിഹുൽ ഉസൈമീൻ റഹിമഹുമുള്ള പറഞ്ഞു
"ശത്രുക്കളുടെ ആധിക്യമോ, സത്യത്തെ പ്രതിരോധിക്കുന്നവരുടെ ശക്തിയോ നമ്മെ നിരാശരാക്കരുത്, കാരണം സത്യം പരീക്ഷിക്കപ്പെടുന്നതും സഹായിക്കപ്പെടുന്നതുമാണ്" ശർഹു കശ്ഫിശുബ്ഹാത് -പേജ് 64-65 — ബഷീർ പുത്തൂർ " أنا أحفظكم لصلاة رسول الله، وفيه : " فإذا سجد وضع يديه غير مفترش ولا قابضهما، واستقبل بأطراف أصابع رجليه القبلة رواه البخاري ഇമാം ബുഖാരി റഹിമഹുള്ളാ അബൂ ഹുമൈദിൽ നിന്ന് രിവായത് ചെയ്യുന്ന ഹദീസിൽ അദ്ദേഹം പറയുന്നു "......നിങ്ങളിൽ നബി صلى الله عليه وسلمയുടെ നമസ്കാരം ഏറ്റവും നന്നായി ഹൃദിസ്ഥമാക്കിയത് ഞാനാണ്. അദ്ദേഹം സുജൂദിലേക്കു പോയാൽ തന്റെ രണ്ട് കൈകളും അധികം പരത്താതെയും എന്നാൽ ചുരുട്ടാതെയുമാണ് വെച്ചിരുന്നത്. തന്റെ രണ്ടു കാൽവിരലുകളുടെയും അഗ്രങ്ങൾ ഖിബ്ലക്ക് നേരെ തിരിച്ചു വെക്കുകയും ചെയ്തു" ബുഖാരി — ബഷീർ പുത്തൂർ قال العلامة محمد ناصر الدين الألباني رحمه الله : «أمرنا باتباع السلف الأول ألا وهم الصحابة الكرام رضي الله عنهم، لأنهم كانوا أوعى فهما للإسلام وأحرص على تطبيقه كما تلقوه من فم الرسول صلى الله عليه وسلم غضا طريا سلسلة الهدى والنور (١٠) ഇമാം അൽബാനി റഹിമഹുള്ളാ പറഞ്ഞു: “പ്രഥമ സംബോധിതരായ സലഫുകളെ പിൻപറ്റാനാണ് നാം കൽപ്പിക്കപ്പെട്ടത്. അറിയുക: അവർ, അല്ലാഹു തൃപ്തിപ്പെട്ട സമാദരണീയരായ സ്വഹാബത്താണ്. കാരണം നബി صلى الله عليه وسلم യുടെ ചുണ്ടിൽ നിന്ന് അവർക്ക് കിട്ടിയത് പോലെ, ചൂടോടെ ഇസ്ലാമിനെ ഏറ്റവും നന്നായി മനസ്സിലാക്കിയവരും, അത് ജീവിതത്തിൽ പ്രയോഗവൽക്കരിക്കുന്നതിൽ അങ്ങേയറ്റം ആഗ്രഹമുള്ളവരുമായിരുന്നു അവർ" സിൽസിലതുൽ ഹുദാ വന്നൂർ 10 — ബഷീർ പുത്തൂർ Your browser does not support viewing this document. Click here to download the document. അല്ലാഹു പറയുന്നു: كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَمَا الْحَيَاةُ الدُّنْيَا إِلا مَتَاعُ الْغُرُورِ (آل عمران ١٨٥) “എല്ലാ ആത്മാവും മരണം ആസ്വദിക്കും. നിങ്ങളുടെ പ്രതിഫലം തീർത്ത് നൽകപ്പെടുന്നത് അന്ത്യനാളിലാണ്. അപ്പോൾ ആരാണോ നരകത്തിൽനിന്ന് അകറ്റപ്പെടുകയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നത്, തീർച്ചയായും അവൻ വിജയിച്ചു. ഈ ദുനിയാവിലെ ജീവിതം കബളിപ്പിക്കുന്ന വെറുമൊരു കച്ചവടവസ്‌തു മാത്രം.” (ആലു ഇംറാൻ 185) ഇബ്‌നു കഥീർ رحمه الله പറയുന്നു: وَهَذِهِ الآيَةُ فِيهَا تَعْزِيَةٌ لِجَمِيعِ النَّاسِ، فَإِنَّهُ لَا يَبْقَى أَحَدٌ عَلَى وَجْهِ الْأَرْضِ حَتَّى يَمُوتَ [تفسير ابن كثير] ഈ ആയത്തിൽ എല്ലാ മനുഷ്യർക്കുമുള്ള ആശ്വാസവാക്കുണ്ട്; മരിക്കാതെ ആരും ഈ ഭൂമുഖത്ത് ബാക്കിയാവില്ലെന്ന്. [തഫ്‌സീർ ഇബ്നു കഥീർ] قال ابن كثير في عمر بن الخطاب رضي الله عنه وكان نقش خاتمه كفى بالموت واعظاً يا عمر [البداية والنهاية] ഉമർ ബിനുൽ ഖത്വാബ് رضي الله عنه വിനെക്കുറിച്ച് ഇബ്‌നു കഥീർ رحمه الله രേഖപ്പെടുത്തുന്നു, അദ്ദേഹത്തിന്റെ മോതിരത്തിലെ മുദ്ര ഇപ്രകാര-മായിരുന്നു: ഉപദേശിയായി മരണം തന്നെ മതി ഉമറേ! [അൽ ബിദായ വന്നിഹായഃ] قَالَ ابْنُ مَسْعُودٍ: كَفَى بِالْمَوْتِ وَاعِظًا، وَكَفَى بِالْيَقِينِ غِنًى، وَكَفَى بِالْعِبَادَةِ شُغُلًا [نعيم بن حماد في زوائد الزهد لابن المبارك] ഇബ്നു മസ്ഊദ് رضي الله عنه പറയുന്നു: ഉപദേശിയായി മരണം തന്നെ മതി, ധന്യതയായി ദൃഢവിശ്വാസം തന്നെ മതി, നിരതമാകാൻ ഇബാദത്തു തന്നെ മതി. [നുഐം ബിൻ ഹമ്മാദ്, ഇബ്നുൽ മുബാറകിന്റെ സുഹ്‌ദിന്റെ സവാഇദിൽ ഉദ്ധരിച്ചത്] عَنْ شُرَحْبِيلَ، أَنَّ أَبَا الدَّرْدَاءِ، كَانَ إِذَا رَأَى جَنَازَةً قَالَ: اغْدُوا فَإِنَّا رَائِحُونَ، أَوْ رُوحُوا فَإِنَّا غَادُونَ، مَوْعِظَةً بَلِيغَةً، وَغَفْلَةً سَرِيعَةً، كَفَى بِالمَوْتِ وَاعِظاً، يَذْهَبُ الْأَوَّلُ فَالْأَوَّلُ، ويَبْقَى الآخِرُ لا حِلْمَ لَهُ [أبو نعيم في الحلية] ശുറഹ്ബീൽ رحمه الله നിവേദനം. അബുദ്ദർദാഅ് رضي الله عنه ഒരു ജനാസ കണ്ടാൽ പറയുമായിരുന്നു: “നിങ്ങൾ രാവിലെ പുറപ്പെടൂ, ഞങ്ങൾ വൈകുന്നേരം വന്നേക്കാം. അല്ലെങ്കിൽ നിങ്ങൾ വൈകുന്നേരം പുറപ്പെടൂ, ഞങ്ങൾ രാവിലെ വന്നേക്കാം. അതിശക്തവും സ്പഷ്ടവുമായൊരു സാരോപദേശമാണ് മരണം, അതിവേഗം പിടിപെടുന്ന അശ്രദ്ധയും. ഉപദേശിയായി മരണം തന്നെ മതി, ആദ്യമാദ്യം പോകേണ്ടവൻ പോകു-ന്നു, മറ്റൊരുത്തൻ ബാക്കിയാകുന്നു; അവനുണ്ടോ വല്ല തിരിച്ചറിവും! ” [അബൂ നുഐം ഹിൽയയിൽ ഉദ്ധരിച്ചത്] അതൊരു കാലം! സലഫുകളുടെ കാലം!! قَالَ ثَابِتٌ الْبُنَانِيُّ: لَقَدْ كُنَّا نَتْبَعُ الْجِنَازَةَ فَمَا نَرَى حَوْلَ السَّرِيرِ إِلَّا مُتَقَنِّعًا بَاكِيًا أَوْ مُتَفَكِّرًا كَأَنَّمَا عَلَى رُءُوسِهِمِ الطَّيْرُ [مصنف ابن أبي شيبة] ഥാബിത് അൽ ബുനാനി رحمه الله പറയുന്നു: ഞങ്ങൾ ജനാസയെ പിന്തുടരുമായിരുന്നു. മയ്യിത്തു കട്ടിലിനു ചുറ്റും തലതാഴ്ത്തിനിന്ന് കണ്ണീരൊഴുക്കുന്നവനെയും, തലയിലൊരു പക്ഷിയിരിക്കും പോലെ ചിന്തയിൽ മുഴുകിയവനെയുമല്ലാതെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. [ഇബ്നു അബീ ശൈബ മുസന്നഫിൽ ഉദ്ധരിച്ചത്] عَنِ الْأَعْمَشِ قَالَ: إِنْ كُنَّا لَنَحْضُرُ الْجِنَازَةَ, فَمَا نَدْرِي مَنْ نُعَزِّي مِنْ وَجْدِ الْقَوْمِ [مصنف ابن أبي شيبة] അബൂ ഹുറയ്റ رضي الله عنه നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ ധാരാളമായി പറയുമായിരുന്നു: “ആസ്വാദനങ്ങളെയെല്ലാം തകർത്തെറിയുന്ന മരണത്തെക്കുറിച്ച സ്മരണ നിങ്ങൾ അധികരിപ്പിക്കുവീൻ.” [ഇബ്‌നു ഹിബ്ബാൻ ഉദ്ധരിച്ചത്] عن أبِي هُرَيْرَةَ عَنِ النَّبِيِّ ﷺ قَالَ: «أَكْثِرُوا ذِكْرَ هَاذِمِ اللَّذَّاتِ فَمَا ذَكَرَهُ عَبْدٌ - قطُّ - وَهُوَ فِي ضَيقٍ إِلا وَسَّعَهُ عَلَيْهِ وَلَا ذَكَرَهُ وَهُوَ فِي سَعَةٍ إِلَّا ضَيَّقَهُ عليه » [ابن حبان، وحسنه الألباني] അബൂ ഹുറയ്റ رضي الله عنه നിവേദനം. നബി ﷺ പറയുന്നു: “ആസ്വാദനങ്ങളെയെല്ലാം തകർത്തെറിയുന്നതിനെക്കുറിച്ച സ്‌മരണ നിങ്ങൾ അധികരിപ്പിക്കുവീൻ. ഏതൊരു അടിയൻ ഞെരുക്കത്തിലായിരിക്കവേ അതിനെ ഓർക്കുന്നുവോ അവനത് വിശാലത വരുത്താതിരിക്കില്ല. സൗകര്യങ്ങളിലായിരിക്കവേ അതിനെ ഓർക്കുന്നുവോ അവനെയൊന്ന് ഞെരുക്കാതിരിക്കില്ല.” [ഇബ്നു ഹിബ്ബാൻ ഉദ്ധരിച്ചത്] മരണത്തെക്കുറിച്ച ഓർമയെന്നാൽ അതിനു ശേഷമുള്ളതിനു വേണ്ടിയുള്ള ഒരുക്കമാണ്. عَنِ ابن عمر أَنَّهُ قَالَ : كُنْتُ مَعَ رَسُولِ اللّٰهِ ﷺ، فَجَاءَهُ رَجُلٌ مِنَ الأَنْصَارِ، فَسَلَّمَ عَلَى النَّبِيِّ ﷺ، ثُمَّ قَالَ : يَا رَسُولَ اللّٰه، أَيُّ الْمُؤْمِنِينَ أَفْضَلُ؟ قَالَ : " أَحْسَنُهُمْ خُلُقًا ". قَالَ : فَأَيُّ الْمُؤْمِنِينَ أَكْيَسُ؟ قَالَ : " أَكْثَرُهُمْ لِلْمَوْتِ ذِكْرًا، وَأَحْسَنُهُمْ لِمَا بَعْدَهُ اسْتِعْدَادًا، أُولَئِكَ الأَكْيَاسُ" [ابن ماجه وحسنه الألباني] ഇബ്നു ഉമർ رضي الله عنه പറയുന്നു: ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ കൂടെയായിരുന്നു. അപ്പോൾ അൻസാറുകളിൽപ്പെട്ട ഒരാൾ വന്ന് നബി ﷺ യോട് സലാം പറഞ്ഞു. എന്നിട്ട് അദ്ദേഹം ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, വിശ്വാസികളിലാരാണ് ഏറ്റവും ശ്രേഷ്‌ഠൻ? നബി ﷺ പ്രതിവചിച്ചു: “അവരിലേറ്റവും നല്ല സ്വഭാവമുള്ളവൻ.” അദ്ദേഹം ചോദിച്ചു: വിശ്വാസികളിലാരാണ് ഏറ്റവും ബുദ്ധിമാൻ? നബി ﷺ പ്രതിവചിച്ചു: “അവരിലേറ്റവുമധികം മരണത്തെ ഓർക്കുന്ന-വൻ, അതിനു ശേഷമുള്ളതിന് വേണ്ടി അവരിലേറ്റവും നന്നായി ഒരുങ്ങിയിട്ടുള്ളവൻ, അവർ തന്നെയാണ് ബുദ്ധിമാന്മാർ.” [ഇബ്‌നു മാജഃ സുനനിൽ ഉദ്ധരിച്ചത്] عَنْ ثَابِتٍ قَالَ: كَانَ يُقَالُ: مَا أَكْثَرُ أَحَدٌ ذِكْرَ المَوْتِ إلا رُئِيَ ذَلِكَ فِي عَمَلِهِ [ابن أبي شيبة] അഅ്‌മശ് رحمه الله പറയുന്നു: ഞങ്ങൾ ജനാസക്ക് പങ്കെടുത്തിരുന്നപ്പോൾ, ആരെയാണ് ആശ്വസി-പ്പിക്കേണ്ടതെന്ന് ഞങ്ങൾക്ക് മനസ്സിലാകുമായിരുന്നില്ല; എല്ലാ ആളുകളും വേദനയോടെ നിൽക്കുന്നതിനാൽ. [ഇബ്നു അബീ ശൈബ മുസന്നഫിൽ ഉദ്ധരിച്ചത്] അവരെല്ലാം മരണത്തെക്കുറിച്ചോർത്ത് വിഷമത്തിലാണ്. വീട്ടുകാ-രെന്നോ നാട്ടുകാരെന്നോ വ്യത്യാസമില്ലാതെ. അവനവന്റെ മരണത്തെക്കുറിച്ചുള്ള ചിന്തയിലാണവർ. നാളെയെക്കുറിച്ചോർത്ത് വേദനയിലാണവർ. ഉപദേശിയായി മരണം തന്നെ മതി. عَنِ الْبَرَاءِ، قَالَ: كُنَّا مَعَ رَسُولِ اللهِ ﷺ فِي جِنَازَةٍ، فَجَلَسَ عَلَى شَفِيرِ الْقَبْرِ، فَبَكَى، حَتَّى بَلَّ الثَّرَى، ثُمَّ قَالَ: « يَا إِخْوَانِي لِمِثْلِ هَذَا فَأَعِدُّوا » [ابن ماجه، وحسنه الألباني] ബറാഅ് رضي الله عنه പറയുന്നു: ഞങ്ങൾ നബി ﷺ യോടൊപ്പം ഒരു ജിനാസയിലായിരുന്നു, അപ്പോൾ അദ്ദേഹം ഖബറിന്റെ ഓരത്ത് ഇരുന്നു. മണ്ണ്നനയും വിധം കരഞ്ഞു, എന്നിട്ട് പറഞ്ഞു: “എന്റെ സഹോദരങ്ങളേ, ഇതുപോലൊരു നാളിലേക്കായി തയ്യാറെടുത്തോളു.” [ഇബ്നു മാജഃ സുനനിൽ ഉദ്ധരിച്ചത്] عَنْ أَبِي هُرَيْرَةَ قَالَ: كَانَ رَسُولُ اللّٰهِ ﷺ يُكْثِرُ أَنْ يَقُولَ: «أَكْثِرُوا من ذِكْرِ هاذمِ اللَّذَّاتِ » [ابن حبان، وحسنه الألباني] ഥാബിത് رحمه الله പറയുന്നു: “സലഫുകൾ പറയുമായിരുന്നു, യാതൊരുവൻ മരണത്തെക്കുറിച്ച ഓർമ അധികരിപ്പിക്കുന്നുവോ, അവന്റെ കർമ്മങ്ങ-ളിൽ അത് കാണാതിരിക്കില്ല.” [ഇബ്നു അബീ ശൈബ മുസന്നഫിൽ ഉദ്ധരിച്ചത്] അവന്റെ എല്ലാ ചലനവും അടക്കവും വാക്കും പ്രവർത്തിയും ഒന്ന് ഓർത്തുകൊണ്ടായിരിക്കും: മരണശേഷം എന്താകും?! وصلى الله على نبينا محمد وعلى آله وصحبه وسلم والحمد لله رب العالمين كفى بالموت واعظاً ഉപദേശിയായി മരണം തന്നെ മതി. — അബൂ തൈമിയ്യ ഹനീഫ് ബാവ حفظه الله 18 ശഅബാൻ 1444 / 10 മാർച്ച് 2023 മുഹമ്മദ് ബിൻ സീരീൻ رحمه الله പറയുന്നു: അല്ലാഹു تعالى ഒരു അടിയന് നന്മയുദ്ദേശിച്ചാൽ അവന്റെ ഹൃദയത്തിൽ നിന്നു തന്നെ ഒരു ഉപദേശിയെ നിശ്ചയിച്ചുകൊടുക്കും; അവനോട് നന്മകൽപ്പിക്കുന്ന, തിന്മവിലക്കുന്ന. (അബൂ നുഐം ഹിൽയയിൽ ഉദ്ധരിച്ചത്) - അബൂ തൈമിയ്യ ഹനീഫ് عَنِ ابْنِ سِيرِينَ قَالَ: إِذَا أَرَادَ اللّٰهُ تَعَالَى بِعَبْدٍ خَيْرًا جَعَلَ لَهُ وَاعِظًا مِنْ قَلْبِهِ يَأْمُرُهُ وَيَنْهَاهُ
(الحلية لأبي نعيم) ശൈഖ് അബ്ദുൽ അസീസ് ഇബ്നു ബാസ് റഹിമഹുള്ളാ പറഞ്ഞു : "എന്റെ മുസ്ലിം സഹോദരാ, മുഴുവൻ ഊർജ്ജത്തോടെയും ശക്തിയോടെയും ഇൽമ് പ്രചരിപ്പിക്കുന്നതിൽ നീ അതിയായി ആഗ്രഹിക്കൽ അനിവാര്യമാണ് . അധർമ്മകാരികൾ ബാത്വിലിൽ സജീവമാവാതിരിക്കാനും , മുസ്ലിംകളുടെ ഇഹ പര ഗുണത്തിന് വേണ്ടിയും നീ അങ്ങേയറ്റം തൽപരനാവുകയും വേണം" (മജ്മൂഉൽ ഫതാവാ 6/67) قال الشيخ عبد العزيز بن باز رحمه الله ((أخي المسلم يجب أن تحرص على نشر العلم بكل نشاط وقوة؛ وألا يكون أهل الباطل أنشط في باطلهم؛ وأن تحرص على نفع المسلمين في دينهم ودنياهم مجموع الفتاوى (67/6)] — ബഷീർ പുത്തൂർ
|
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed