0 Comments
അല്ലാഹു അവന്റെ റസൂലിനോട് പറഞ്ഞു: وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا...(طه ١٣٢) "താങ്കളുടെ കുടുംബത്തോട് നമസ്കാരത്തിനു കൽപ്പിക്കുകയും, അത് കർക്കശമായി പാലിക്കുകയും ചെയ്യുക." (ത്വാഹ 132) ഇസ്മാഈൽ നബി عليه السلام യെക്കുറിച്ച് പറഞ്ഞു: وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ...(مريم ٥٥) "അദ്ദേഹം തന്റെ കുടുംബത്തോട് നമസ്കാരത്തിനും സകാതിനും കൽപ്പിക്കുമായിരുന്നു." (മർയം 55) ലുഖ്മാൻ عليه السلام തന്റെ പുത്രനു നൽകിയ വസിയ്യത്തിൽ പെട്ടതായിരുന്നു: يَا بُنَيَّ أَقِمِ الصَّلَاةَ ...(لقمان ٢٧) "അല്ലയോ കുഞ്ഞു മകനേ, നീ നമസ്കാരം കൃത്യമായനുഷ്ഠിക്കുവീൻ." (ലുഖ്മാൻ 17) عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «رَحِمَ اللَّهُ رَجُلًا قَامَ مِنَ اللَّيْلِ فَصَلَّى، وَأَيْقَظَ امْرَأَتَهُ، فَإِنْ أَبَتْ، نَضَحَ فِي وَجْهِهَا الْمَاءَ، رَحِمَ اللَّهُ امْرَأَةً قَامَتْ مِنَ اللَّيْلِ فَصَلَّتْ، وَأَيْقَظَتْ زَوْجَهَا، فَإِنْ أَبَى، نَضَحت فِي وَجْهِهِ الْمَاءَ» (رواه أبو دَاوُدَ وصححه الألباني) അബൂ ഹുറൈറ رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "ഒരു പുരുഷന് അല്ലാഹു കരുണചെയ്യട്ടെ, രാത്രിയിൽ എഴുന്നേറ്റ് നമസ്കരിക്കുന്നു, തന്റെ ഇണയെ വിളിച്ചുണർത്തുന്നു, അവൾ വിസമ്മതിച്ചാൽ മുഖത്ത് വെള്ളം കുടയുന്നു. ഒരു സ്ത്രീക്ക് അല്ലാഹു കരുണചെയ്യട്ടെ, രാത്രിയിൽ എഴുന്നേറ്റ് നമസ്കരിക്കുന്നു, തന്റെ ഇണയെ വിളിച്ചുണർത്തുന്നു, അവൻ വിസമ്മതിച്ചാൽ മുഖത്ത് വെള്ളം കുടയുന്നു." (അബൂ ദാവൂദ്) وَعَنْ أَبِي سَعِيدٍ وَأَبِي هُرَيْرَةَ قَالَا: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «إِذا أَيْقَظَ الرَّجُلُ أَهْلَهُ مِنَ اللَّيْلِ فَصَلَّيَا أَوْ صَلَّى رَكْعَتَيْنِ جَمِيعًا كُتِبَا فِيالذَّاكِرِينَ وَالذَّاكِرَاتِ» . (رَوَاهُ أَبُو دَاوُد وَابْن مَاجَه وصححه الألباني) അബൂ സഈദും അബൂ ഹുറൈറയും رضي الله عنهما നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "ഒരുത്തൻ തന്റെ ഇണയെ രാത്രിയിൽ വിളിച്ചുണർത്തുകയും എന്നിട്ട് അവർ രണ്ടുപേരും ഒന്നിച്ച് രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്താൽ, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷൻമാരിലും സ്ത്രീകളിലും അവർ രേഖപ്പെടുത്തപ്പെടും." (അബൂ ദാവൂദ്, ഇബ്നു മാജ:) عَنْ عَائِشَةَ، قَالَتْ: كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي مِنَ اللَّيْلِ، فَإِذَا أَوْتَرَ، قَالَ: قُومِي فَأَوْتِرِي يَا عَائِشَةُ (رواه مسلم) ആഇശ رضي الله عنها നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم രാത്രികളിൽ നമസ്കരിക്കുമായിരുന്നു, വിത്റാക്കാനുദ്ദേശിക്കുമ്പോൾ പറയുമായിരുന്നു: "എഴുന്നേൽക്കൂ, എന്നിട്ട് വിത്റ് നമസ്കരിക്കൂ ആഇശാ!" (മുസ്'ലിം) - അബൂ തൈമിയ്യ ഹനീഫ് ഇമാം ദഹബി رحمه الله അല്‍ -കബാഇറില്‍ രേഖപ്പെടുത്തുന്നു.
നിര്‍ബ്ബന്ധമായും സ്ത്രീ ഇക്കാര്യങ്ങള്‍ കൂടി പാലിച്ചിരിക്കണം: ‣ ഭര്‍ത്താവിനോട് എപ്പോഴും ലജജകാണിക്കണം, അദ്ദേഹത്തിന്റെ മുന്നില്‍ മിഴി താഴ്ത്തണം, കല്‍പനകള്‍ അനുസരിക്കണം, സംസാരിക്കുമ്പോള്‍ മൗനം പാലിക്കണം, വരുമ്പോള്‍ എഴുന്നേറ്റു ചെന്ന് സ്വീകരിക്കണം. ‣ അദ്ദേഹത്തെ പ്രകോപിപ്പിക്കുന്ന കാര്യങ്ങളില്‍നിന്നെല്ലാം മാറിനില്‍ക്കണം, പുറത്ത് പോകുമ്പോള്‍ കൂടെ എഴുന്നേറ്റു ചെല്ലണം, കിടക്കുമ്പോള്‍ സ്വദേഹം സമര്‍പ്പിക്കണം, അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വിരിപ്പിലും വീട്ടിലും സ്വത്തിലും വഞ്ചനയരുത്. ‣ സുഗന്ധം നിലനിര്‍ത്തണം, ദന്തസ്നാനം ചെയ്തു വായ പരിപാലിക്കണം, കസ്തൂരിയും മറ്റു സുഗന്ധദ്രവ്യങ്ങളും ഉപയോഗിക്കണം, അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ എപ്പോഴും ഭംഗിയായി നില്‍ക്കണം, അദ്ദേഹത്തെ കുറിച്ച് അപവദിക്കരുത്, വീട്ടുകാരെയും ബന്ധുക്കളെയും ആദരിക്കണം, അദ്ദേഹത്തില്‍നിന്ന് കിട്ടുന്ന ഏതു ചെറുതും വലുതായി കാണണം. വാല്‍ക്കഷ്ണം: ഇങ്ങനെ ചെയ്യുന്ന പെണ്ണാണ് പെണ്ണ്. പെണ്ണില്‍നിന്ന് ഇതു വാങ്ങാന്‍ കഴിവുള്ള ഉയര്‍ന്ന മാന്യതയുടെ പേരാണ് ആണ്. അല്ലാത്തവര്‍ പെണ്‍കോന്തന്മാരും. اللهم اغفر للزبيز واستر عوراته .... آمين മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ്
അല്ലാഹു അവന്റെ റസൂലിനോട് പറഞ്ഞു: وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا...(طه ١٣٢) "താങ്കളുടെ കുടുംബത്തോട് നമസ്കാരത്തിനു കൽപ്പിക്കുകയും, അത് കർക്കശമായി പാലിക്കുകയും ചെയ്യുക." (ത്വാഹ 123) ഇസ്മാഈൽ നബി عليه السلام യെക്കുറിച്ച് പറഞ്ഞു: وَكَانَ يَأْمُرُ أَهْلَهُ بِالصَّلَاةِ وَالزَّكَاةِ...(مريم ٥٥) "അദ്ദേഹം തന്റെ കുടുംബത്തോട് നമസ്കാരത്തിനും സകാതിനും കൽപ്പിക്കുമായിരുന്നു." (മർയം 55) ലുഖ്മാൻ عليه السلام തന്റെ പുത്രനു നൽകിയ വസിയ്യത്തിൽ പെട്ടതായിരുന്നു: يَا بُنَيَّ أَقِمِ الصَّلَاةَ ...(لقمان ٢٧) "അല്ലയോ കുഞ്ഞു മകനേ, നീ നമസ്കാരം കൃത്യമായനുഷ്ഠിക്കുവീൻ." (ലുഖ്മാൻ 17) عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «رَحِمَ اللَّهُ رَجُلًا قَامَ مِنَ اللَّيْلِ فَصَلَّى، وَأَيْقَظَ امْرَأَتَهُ، فَإِنْ أَبَتْ، نَضَحَ فِي وَجْهِهَا الْمَاءَ، رَحِمَ اللَّهُ امْرَأَةً قَامَتْ مِنَ اللَّيْلِ فَصَلَّتْ، وَأَيْقَظَتْ زَوْجَهَا، فَإِنْ أَبَى، نَضَحت فِي وَجْهِهِ الْمَاءَ» (رواه أبو دَاوُدَ وصححه الألباني) അബൂ ഹുറൈറ رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "ഒരു പുരുഷന് അല്ലാഹു കരുണചെയ്യട്ടെ, രാത്രിയിൽ എഴുന്നേറ്റ് നമസ്കരിക്കുന്നു, തന്റെ ഇണയെ വിളിച്ചുണർത്തുന്നു, അവൾ വിസമ്മതിച്ചാൽ മുഖത്ത് വെള്ളം കുടയുന്നു. ഒരു സ്ത്രീക്ക് അല്ലാഹു കരുണചെയ്യട്ടെ, രാത്രിയിൽ എഴുന്നേറ്റ് നമസ്കരിക്കുന്നു, തന്റെ ഇണയെ വിളിച്ചുണർത്തുന്നു, അവൻ വിസമ്മതിച്ചാൽ മുഖത്ത് വെള്ളം കുടയുന്നു." (അബൂ ദാവൂദ്) وَعَنْ أَبِي سَعِيدٍ وَأَبِي هُرَيْرَةَ قَالَا: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «إِذا أَيْقَظَ الرَّجُلُ أَهْلَهُ مِنَ اللَّيْلِ فَصَلَّيَا أَوْ صَلَّى رَكْعَتَيْنِ جَمِيعًا كُتِبَا فِيالذَّاكِرِينَ وَالذَّاكِرَاتِ» . (رَوَاهُ أَبُو دَاوُد وَابْن مَاجَه وصححه الألباني) അബൂ സഈദും അബൂ ഹുറൈറയും رضي الله عنهما നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: "ഒരുത്തൻ തന്റെ ഇണയെ രാത്രിയിൽ വിളിച്ചുണർത്തുകയും എന്നിട്ട് അവർ രണ്ടുപേരും ഒന്നിച്ച് രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്താൽ, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷൻമാരിലും സ്ത്രീകളിലും അവർ രേഖപ്പെടുത്തപ്പെടും." (അബൂ ദാവൂദ്, ഇബ്നു മാജ:) عَنْ عَائِشَةَ، قَالَتْ: كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي مِنَ اللَّيْلِ، فَإِذَا أَوْتَرَ، قَالَ: «قُومِي فَأَوْتِرِي يَا عَائِشَةُ» (رواه مسلم) ആഇശ رضي الله عنها നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم രാത്രികളിൽ നമസ്കരിക്കുമായിരുന്നു, വിത്റാക്കാനുദ്ദേശിക്കുമ്പോൾ പറയുമായിരുന്നു: "എഴുന്നേൽക്കൂ, എന്നിട്ട് വിത്റ് നമസ്കരിക്കൂ ആഇശാ!" (മുസ്'ലിം) - അബൂ തൈമിയ്യ ഹനീഫ് حفظه الله പെണ്‍കൊടിമാരോടുള്ള സ്നേഹം സവിശേഷമാകുന്നതെന്തുകൊണ്ട്? അവര്‍ പ്രത്യേക സ്നേഹ ഭാജനങ്ങളായിത്തിരുന്നു; കാര്യമെന്താണ്? • കൂട്ടാളികളിൽ ആര്‍ക്കെങ്കിലും പെണ്‍കുഞ്ഞുണ്ടായ വിവരമറിഞ്ഞാല്‍ ഇമാം അഹ്മദ് പറയുമായിരുന്നു: "അദ്ദേഹത്തോട് പറയൂ, നബിമാരെല്ലാം പെണ്‍കൊടിമാരുടെ ഉപ്പമാരായിരുന്നു." ആണ്‍കുട്ടികള്‍ നൂറു മേനി വിളഞ്ഞാലും പെണ്‍ൺതരികൾ പൊടിയുന്നതു വരെ ഒരാൾ ഷണ്ഡനായി തന്നെ തുടരും. പെണ്‍തരികൾ കാരുണ്യത്തിന്റെ കരുതല്‍ ശേഖരമാണ്, കലവറയില്ലാത്ത സ്നേഹത്തിന്റെ അക്ഷയ പാത്രങ്ങളാണ്, നിവര്‍ത്തിയും സാഫല്യവുമാണ്. പെണ്‍കൊടിമാരിറങ്ങും കുടുംബങ്ങളും തുല്യമാണ്, താരങ്ങളലങ്കരിച്ചാകാശങ്ങളും വിപത്തുകള്‍ താണ്ഡവമാടുമ്പോള്‍ ജീവനും ജീവിതവും അവരാണ്, അന്തരാളങ്ങളില്‍ അരിച്ചു കേറുന്ന താരങ്ങളും • മുആവിയഃ رضي الله عنهയുടെ മുന്നിൽ മകള്‍ ആയിശയുള്ളപ്പോള്‍ അംറ് ബ്നുല്‍ ആസ് رضي الله عنه സന്ദര്‍ശകനായെത്തുന്നു. അംറ് : "ഇതാര്?" മുആവിയ : "ഇത് മനസ്സിന്റെ കനി! അല്ലാഹുവാണ് സത്യം, രോഗമായല്‍ ശുശ്രൂഷിക്കാന്‍, മരിച്ചാൽ അനുശോചിക്കാന്‍, ദുഃഖങ്ങളിലും വിഷമങ്ങളിലും സഹായിക്കാന്‍ അവരെ പോലെ മറ്റൊരാളില്ല." • പെണ്‍കൊടിമാരോടുള്ള പിതൃവാത്സല്യത്തിന്റെ ഏറ്റവും മനോഹരമായ ആവിഷ്കാരം നബി صلى الله عليه وسلم പ്രിയ പുത്രി ഫാത്വിമഃ رضي الله عنهاയെ കുറിച്ച് പറഞ്ഞ വാക്കുകളില്‍ കാണാം: “എന്റെ ജീവാംശം തന്നെയാണ് എന്റെ മകള്‍. അവരെ ആശങ്കപ്പെടുത്തുന്നതെന്നും എന്നെയും അലോസരപ്പെടുത്തും. അവരെ അസ്വസ്ഥമാക്കുന്നതെന്തും എന്നെയും അലട്ടിക്കൊണ്ടിരിക്കും." (ഉദ്ധരണം: മുസ്‌ലിം) • യൂസുഫിന്റെ കൂടപ്പിറപ്പുകളില്‍ സഹോദരിമാരുണ്ടായിരുന്നെങ്കിൽ ആ പെൺകൊടിമാര്‍ അദ്ദേഹത്തിനു പ്രതിരോധം തീര്‍ത്തിട്ടുണ്ടാകുമായിരുന്നു. അവര്‍ അദ്ദേഹത്തെ - പൊട്ടക്കിണറിന്റെ ആഴങ്ങളിലല്ല - ഹൃദയത്തിന്റെ അടിത്തട്ടിൽ കാത്തുസൂക്ഷിക്കുമായിരുന്നു. പക്ഷെ, അത് അല്ലാഹുവിന്റെ മറ്റൊരു ഹിക്മത്ത്... യൂസുഫ് عليه السلام ന്റെ ഉടപ്പിറപ്പുകളില്‍ ഒരു സഹോദരിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ... മൂസാ عليه السلام യൂടെ സഹോദരി ചെയ്ത പോലെ, മണംപിടിച്ച് പിറകിൽ പോയി അദ്ദേഹത്തെ ഉമ്മയുടെ മടിത്തട്ടിൽ തിരിച്ചെത്തിക്കുമായിരുന്നു. സഹോദരിമാര്‍ക്കും പെണ്‍കൊടിമാര്‍ക്കും പൊട്ടക്കിണറ്റിലേക്കുള്ള വഴി അറിയുകയേ ഇല്ല; അവര്‍ക്ക് അറിയാവുന്നത് സ്നേഹത്തിന്റെ വഴി മാത്രമാണ്. • നബി صلى الله عليه وسلم പറഞ്ഞു: "പെൺകുട്ടികളെ വെറുക്കരുതാരും. അവര്‍ വിലമതിക്കാനാവാത്ത അനുനേയവതികളാണ്." (ഉദ്ധരണം: ത്വബ്റാനി, അല്‍ബാനി സ്വഹീഹയില്‍ ഉള്‍പ്പെടുത്തിയത്) മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى
|
IslamBooks.inBooks and Articles on Islam, correct and pure. Archives
December 2020
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2020. IslamBooks.in - All Rights Reserved.
|