IslamBooks.in
  • ഹോം
  • ഗ്രന്ഥങ്ങൾ
  • ലേഖനങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക
  • ഹോം
  • ഗ്രന്ഥങ്ങൾ
  • ലേഖനങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

ശനിയാഴ്ച ദിവസം അല്ലാഹു നിങ്ങൾക്കുമേൽ ഫർളാക്കിയതല്ലാത്ത ഒരു നോമ്പും നിങ്ങൾ എടുക്കരുത്

29/9/2017

0 Comments

 

عَنْ عَبْدِ اللهِ بْنِ بُسْرٍ، عَنْ أُخْتِهِ، أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: لاَ تَصُومُوا يَوْمَ السَّبْتِ إِلاَّ فِيمَا افْتَرَضَ اللَّهُ عَلَيْكُمْ، فَإِنْ لَمْ يَجِدْ أَحَدُكُمْ إِلاَّ لِحَاءَ عِنَبَةٍ أَوْ عُودَ شَجَرَةٍ فَلْيَمْضُغْهُ. ( رواه الترمذي وأبو دَاوُد وغيرهما وصححه الألباني )
َഅബ്ദുല്ലാഹിബ്നു ബുസ്‌ർ അദ്ദേഹത്തിന്റെ സഹോദരിയിൽ നിന്ന് രിവായത്തു ചെയ്യുന്നു,
നിശ്ചയം, അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു:
"ശനിയാഴ്ച ദിവസം അല്ലാഹു നിങ്ങൾക്കുമേൽ ഫർളാക്കിയതൊഴികെ ഒരു നോമ്പും നിങ്ങൾ എടുക്കരുത്. നിങ്ങളിലൊരാൾക്ക് ഒരു മുന്തിരിവള്ളിയോ, അല്ലെങ്കിൽ മരത്തിന്റെ കമ്പോ അല്ലാതൊന്നും കിട്ടിയില്ലെങ്കിൽ അതു ചവച്ചിറക്കട്ടെ അവൻ".

 • • • • •

ഇമാം അൽബാനി رحمه الله പറഞ്ഞു:
ഇബ്നുൽ ഖയ്യിം തഹ്ദീബുസ്സുനനിൽ പറഞ്ഞതുപോലെ, 'ഒറ്റക്കോ' 'മറ്റൊരു ദിവസത്തിന്റെ കൂടെ ചേർത്തോ' നോമ്പെടുകുകുന്നതിനെ വിലക്കുന്ന ദലീലാണിത്.
കാരണം "ഒഴികെ" എന്ന വാക്ക് എടുക്കാവുന്നത് ഏതുമാത്രമാണെന്ന് അറിയിക്കുന്നുണ്ട്.
അത് താൽപര്യപ്പെടുന്നത്,
നോമ്പിനുള്ള വിലക്ക് 'ഫർളാകുന്ന' രൂപമല്ലാത്ത മറ്റെല്ലാ രൂപത്തിനും ബാധകമാണെന്നാണ്.

'ഒറ്റക്കു' നോമ്പെടുക്കുന്നതിനെയാണ് വിലക്ക് ബാധകമാകുകയെങ്കിൽ പറയേണ്ടിയിരുന്നത്
ഇങ്ങനെയായിരുന്നു:
"ശനിയാഴ്ച ദിവസം നിങ്ങൾ നോമ്പെടുക്കരുത്; അതിന്റെ മുമ്പോ പിമ്പോ ഒരു ദിവസം കൂടി എടുത്തിട്ടല്ലാതെ"
വെള്ളിയാഴ്ച ദിവസത്തിന്റെ കാര്യത്തിൽ പറഞ്ഞതുപോലെ.

എന്നാൽ ശനിയാഴ്ചയുടെ കാര്യത്തിൽ അനുവാദം നൽകിയിട്ടുള്ള രൂപം 'ഫർളു' മാത്രമാണെന്നത്, അതല്ലാത്ത മറ്റെല്ലാ രൂപത്തിനും വിലക്കു ബാധകമാണെന്ന അറിവു നൽകുന്നതാണ്.
(ഇർവാഉൽ ഗലീൽ)

- അബൂ തൈമിയ്യ ഹനീഫ്‌ ബാവ

0 Comments

വെള്ളിയാഴ്ച മാത്രമായി നോമ്പനുഷ്ഠിക്കൽ

29/9/2017

0 Comments

 
ശൈഖ്‌ അൽ അല്ലാമ മുഹമ്മദ്‌ ബിൻ സ്വാലിഹ്‌ അൽ ഉഥൈമീൻ

വെള്ളിയാഴ്ച മാത്രമായി നോമ്പനുഷ്ഠിക്കുന്നത്‌ മക്‌റൂഹാണ്‌. പക്ഷെ ആ കറാഹത്ത്‌ നിരുപാധികമല്ല. വെള്ളിയാഴ്ച എന്ന പ്രത്യേക ലക്ഷ്യത്തിൽ അന്ന് മാത്രമായി നോമ്പനുഷ്ഠിക്കുന്നതാണ്‌  മക്‌റൂഹായ കാര്യം.

"വെള്ളിയാഴ്ച എന്ന ദിവസത്തെ, നോമ്പുകൊണ്ടും അതിന്റെ രാവിനെ നമസ്കാരം കൊണ്ടും നിങ്ങൾ പ്രത്യേകമാക്കരുത്‌" എന്ന നബിവചനമാണ് അതിന്നാധാരം.

എന്നാൽ ഒരാൾ സാധാരണയായി നോമ്പനുഷ്ഠിക്കുന്ന ദിവസവുമായി‌ വെള്ളിയാഴ്ച യോജിച്ചു വന്നാൽ യാതൊരു കുഴപ്പവുമില്ല. അതുപോലെ അതിന്റെ മുമ്പോ പിമ്പോ  നോമ്പനുഷ്ഠിക്കുന്നുണ്ടെങ്കിലും യാതൊരു കുഴപ്പവുമില്ല, കറാഹത്തുമില്ല.

ഒന്നാമത്തേതിന്റെ ഉദാഹരണം:
ഒരു മനുഷ്യന്റെ സ്ഥിരമായ സമ്പ്രദായമായി ഒരു ദിവസം നോമ്പും ഒരു ദിവസം നോമ്പില്ലാതെയും തുടരുന്നതാവുകയും എന്നിട്ട്‌ നോമ്പിന്റെ ദിവസവുമായി വെള്ളിയാഴ്ച യോജിച്ചുവരികയും ചെയ്താൽ നോമ്പെടുക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല.

അതുപോലെ അവന്റെ സമ്പ്രദായത്തിൽ പെട്ടതാണ്‌ അറഫാ ദിവസത്തിലെ നോമ്പ്, അത്‌ വെള്ളിയാഴ്ചയോട്‌ യോജിച്ചാൽ അന്ന് നോമ്പെടുക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല, അന്നു മാത്രമായി നോമ്പ് പരിമിതപ്പെടുത്തുന്നതിലും തെറ്റില്ല.

കാരണം അവൻ അന്ന് മാത്രമായി നോമ്പെടുത്തത്‌ വെള്ളിയാഴ്ചയായി എന്ന കാരണത്താലല്ല; അറഫാദിനം എന്ന കാരണത്താലാണ്‌.

അതുപോലെത്തന്നെയാണ്‌ ആ ദിവസം ആശൂറാഇനോട്‌ യോജിച്ചു വരികയും അന്ന് മാത്രമായി നോമ്പെടുക്കുകയും ചെയ്താലുള്ള അവസ്ഥയും, അതിലും യാതൊരു പ്രശ്നവുമില്ല; ആശൂറാഇന്റെ കൂടെ അതിന്റെ മുമ്പോ പിമ്പോ കൂടി പിടിക്കലാണ്‌ നല്ലതെങ്കിൽ പോലും.

രണ്ടാമത്തേതിനുള്ള ഉദാഹരണം:
വെള്ളിയാഴ്ചയുടെ കൂടെ വ്യാഴായ്ചയോ ശനിയാഴ്ചയോ നോമ്പെടുക്കൽ.

എന്നാൽ വെള്ളിയാഴ്ച ദിവസം വെള്ളിയാഴ്ച എന്നതല്ലാത്ത മറ്റൊരു കാരണവുമില്ലാതെ ഒരാൾ നോമ്പെടുത്താൽ അയാളോട്‌ നമുക്ക്‌ പറയാനുള്ളത്‌: നീ ശനിയാഴ്ചകൂടി നോമ്പെടുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നോമ്പ്‌ തുടർന്നോളൂ, അല്ല ശനിയാഴ്ച നോമ്പെടുക്കാൻ ഉദ്ദേശ്യമില്ല, വ്യാഴായ്ച നോമ്പെടുത്തിട്ടുമില്ല എങ്കിൽ, നബി കൽപ്പിച്ചതു പോലെ, നോമ്പു മുറിച്ചേക്കുക എന്നാണ്‌.
അല്ലാഹുവാണ്‌ തൗഫീഖ്‌ നൽകുന്നവൻ.

ചുരുക്കത്തിൽ :

വെള്ളി (താസൂആഅ്) നോമ്പെടുക്കാം.

ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞതുപൊലെ:

വെള്ളിയാഴ്ച മാത്രമായി നോമ്പനുഷ്ഠിക്കുന്നത്‌ മക്‌റൂഹാണ്‌ . പക്ഷെ ആ കറാഹത്ത്‌ നിരുപാധികമല്ല. വെള്ളിയാഴ്ച എന്ന പ്രത്യേക ലക്ഷ്യത്തിൽ അന്ന് മാത്രമായി നോമ്പനുഷ്ഠിക്കുന്നതാണ്‌  മക്‌റൂഹായ കാര്യം.

അതുപോലെ അവന്റെ സന്പ്രദായത്തിൽ പെട്ടതാണ്‌ അറഫാ ദിവസത്തിലെ നോമ്പ്‌, അത്‌ വെള്ളിയാഴ്ചയോട്‌ യോജിച്ചാൽ അന്ന് നോമ്പെടുക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല, അന്നു മാത്രമായി നോമ്പ് പരിമിതപ്പെടുത്തുന്നതിലും തെറ്റില്ല.
കാരണം അവൻ അന്ന് മാത്രമായി നോമ്പെടുത്തത് വെള്ളിയാഴ്ചയായി എന്ന കാരണത്താലല്ല ; അറഫാദിനം എന്ന കാരണത്താലാണ്‌.

(അറഫാദിനം പോലെ തന്നെയാണ് താസൂആഉം)

ശനി (ആശൂറാ) നമ്മൾ നോമ്പെടുക്കില്ല , കാരണം റസൂലുല്ല വിലക്കിയതിനാൽ :

"ശനിയാഴ്ച ദിവസം അല്ലാഹു നിങ്ങൾക്കുമേൽ ഫർളാക്കിയതല്ലാത്ത ഒരു നോമ്പും നിങ്ങൾ എടുക്കരുത്."

ആശൂറാ ഫർളല്ല.

അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുന്നതിലാണ് പ്രതിഫലം.
والله أعلم
وصلى الله على نبينا محمد وعلى آله وصحبه وسلم
والحمد لله رب العالمين

كتبه أخوكم أبو تيمية حنيف بن باوا

0 Comments

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    January 2020
    December 2019
    September 2019
    September 2018
    June 2018
    September 2017
    October 2015

    Categories

    All
    Untagged
    അഖീദ
    അബു മൂസ അനസ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അമാനത്ത്
    അഹങ്കാരം
    ആഹ്ലുല്‍ ബിദഅ
    ഇബാദാത്
    ഇല്മ്
    ഉമ്മ
    ഉലമാക്കൾ
    കടം
    കുടുംബം
    ഗ്രഹണം
    ​തൗഹീദ്
    ദിക്ർ
    ദു'ആ
    ദുല്‍ഹിജ്ജ
    നമസ്കാരം
    പകർച്ച വ്യാധികൾ
    പണ്ഡിതന്മാർ
    പാപങ്ങൾ
    പെരുന്നാൾ
    പ്രളയം
    ഫിത് ന
    ബഷീർ പുത്തൂർ
    ബിദ്അത്ത്
    മരണം
    മൻഹജ്
    മാതാപിതാക്കള്‍
    മുഹറം
    രാത്രി നമസ്കാരം
    രിസാലത്
    ലൈലത്തുൽ ഖദ്ർ
    വിത്ർ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    സകാത്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സുഹൃത്ത്‌
    സ്ത്രീ
    സ്വർഗ്ഗം
    സ്വദഖ
    സ്വഭാവം
    ഹദീസ്
    ഹിസ്‌ബിയ്യത്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2020. IslamBooks.in - All Rights Reserved.