0 Comments
അത്വാഅ' ഇബ്നു അബ്ബാസ് رضي الله عنهما യിൽ നിന്ന് രിവായത്തു ചെയ്യുന്നു: ഒരാൾ അദ്ദേഹത്തിന്റെയടുക്കൽ വന്നിട്ട് പറഞ്ഞു: ഞാനൊരു പെണ്ണിനെ വിവാഹമന്വേഷിച്ചു, ഞാനുമായുള്ള വിവാഹത്തിന് അവൾ വിസമ്മതിച്ചു. മറ്റൊരാൾ അവളെ വിവാഹമന്വേഷിച്ചു, അയാളെ വിവാഹം കഴിക്കാൻ അവൾ ഇഷ്ടപ്പെട്ടു. അപ്പോൾ എനിക്കവളോട് രോഷമായി, അവളെ ഞാൻ കൊന്നുകളഞ്ഞു. എനിക്ക് തൗബയുണ്ടോ? ഇബ്നു അബ്ബാസ് ചോദിച്ചു: നിന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടോ? അയാൾ പറഞ്ഞു: ഇല്ല. അദ്ദേഹം പറഞ്ഞു: അല്ലാഹുവിനോട് പശ്ചാതപിക്ക്, നിനക്ക് കഴിയുന്നത്ര നന്മകൾ ചെയ്ത് അവനിലേക്ക് അടുക്കാൻ ശ്രമിക്ക്. അത്വാഅ' പറയുന്നു: ഞാൻ ഇബ്നു അബ്ബാസിനോട് ചോദിച്ചു: താങ്കളെന്തിനാ അയാളുടെ ഉമ്മയുടെ ജീവനെക്കുറിച്ചു ചോദിച്ചത്? അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിലേക്ക് അടുക്കുവാൻ ഏറ്റവും നല്ല കർമ്മമായി ഉമ്മക്ക് പുണ്യം ചെയ്യുന്നപോൽ മറ്റൊന്ന് എനിക്കറിയില്ല. (ബുഖാരി അദബുൽ മുഫ്റദിൽ, അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തി.) - അബൂ തൈമിയ്യ ഹനീഫ് روى الإمام البخاري في الأدب المفرد عن عطاء عن ابن عباس رضي الله عنهما أَنَّهُ أَتَاهُ رَجُلٌ فَقَالَ إِنِّي خَطَبْتُ امْرَأَةً فَأَبَتْ أَنْ تَنْكِحَنِي وَخَطَبَهَا غَيْرِي فَأَحَبَّتْ أَنْ تَنْكِحَهُ فَغِرْتُ عَلَيْهَا فَقَتَلْتُهَا فَهَلْ لِي مِنْ تَوْبَةٍ؟ قَالَ أُمُّكَ حَيَّةٌ؟ قَالَ لَا، قَالَ تُبْ إِلَى اللَّهِ عَزَّ وَجَلَّ وَتَقَرَّبْ إِلَيْهِ مَا اسْتَطَعْتَ، فَذَهَبْتُ فَسَأَلْتُ ابْنَ عَبَّاسٍ لِمَ سَأَلْتَهُ عَنْ حَيَاةِ أُمِّهِ؟ فَقَالَ: (إِنِّي لَا أَعْلَمُ عَمَلًا أَقْرَبَ إِلَى الله عز وجل من بر الوالدة)
صحيح: «الصحيحة» (٢٧٩٩) നിന്റെ ഉമ്മക്ക് നീ ചെയ്തതെന്ത്?
ഒരു മനുഷ്യന് പാപവും നഷ്ടവുമായി മതിയാകും; തന്റെ ഉമ്മ ജീവനോടെയുള്ള അവസരം അവർക്ക് നന്മ ചെയ്യാതെ പാഴാക്കിക്കളയുക എന്നത്, അവർ വാർദ്ധക്യത്തിലെത്തുമ്പോൾ പ്രത്യേകിച്ചും! എന്റെ ഈ വരികൾ വായിക്കുന്നവനേ, നിന്റെ ഉമ്മയുടെ ജീവിതം പരിമിതമാണെന്ന കാര്യം നീ ഓർക്കുക. നിനക്കറിയില്ല, എപ്പോൾ അത് അവസാനിക്കുമെന്ന്! അവർ ജീവനോടെയുള്ള അവസരം അവർക്ക് നന്മയും പുണ്യവും ചെയ്ത് മുതലാക്കിയോ നീ? ഈ ദുനിയാവിലുള്ളവരിൽ വെച്ചേറ്റവുമധികം നന്മചെയ്തുകൊടുക്കാൻ അർഹത ആർക്കാണെന്ന കാര്യത്തിൽ മുഹമ്മദ് നബി صلى الله عليه وسلم യുടെ വാക്ക് നോക്കൂ: അദ്ദേഹം പറഞ്ഞു: "ഏറ്റവും അർഹത നിന്റെ ഉമ്മാക്ക്, പിന്നെ നിന്റെ ഉമ്മാക്ക്, പിന്നെ നിന്റെ ഉമ്മാക്ക്!" (ബുഖാരി) അദ്ദേഹം പറഞ്ഞു: "തന്റെ മാതാ പിതാക്കളെ, അല്ലെങ്കിൽ അവരിലൊരാളെ, കിട്ടിയിട്ട് അവരെക്കൊണ്ട് സ്വർഗ്ഗം ലഭിക്കാത്തവന് നാശം." എന്നല്ല, മുഹമ്മദ് നബി صلى الله عليه وسلم യുടെ ജീവിതകാലത്ത് നടന്ന ഒരു സംഭവം നീയൊന്നു ശ്രദ്ധിക്കൂ; വീഴ്ച വരുത്തിയവനാണ് നീയെങ്കിൽ ഖേദം കൊണ്ട് വിരൽ കടിച്ചുപോകും! ഒരാൾ നബിയുടെ അടുക്കൽ വന്നു, നമ്മുടെ നബിയുടെ കൂടെ ജിഹാദിനുദ്ദേശിച്ചാണ് അദ്ദേഹത്തിന്റെ വരവ്, എത്ര മഹത്തരമായ ഒരവസരമാണ് അദ്ദേഹത്തിന് കൈവന്നിരിക്കുന്നത്! പക്ഷെ, തന്റെ മാതാപിതാക്കളുടെ സമ്മതമില്ലാതെയാണ് അദ്ദേഹം അതിനുവേണ്ടി വന്നിരിക്കുന്നത്. എന്നിട്ട് നബിയോട് അക്കാര്യത്തിന്റെ വിധിയന്വേഷിച്ചു. തന്റെ അഭീഷ്ടമനുസരിച്ച് സംസാരിക്കാത്ത നബി صلى الله عليه وسلم മറുപടി പറഞ്ഞു: "നീ അവരുടെ അടുക്കലേക്ക് മടങ്ങിപ്പോവുക." അതുകൊണ്ട് മാത്രം നബി മതിയാക്കിയില്ല, തുടർന്ന് പറഞ്ഞു: "അവരെ രണ്ടുപേരെയും കരയിച്ചതുപോലെ, നീ തന്നെ അവരെ ചിരിപ്പിക്കണം." |
IslamBooks.inBooks and Articles on Islam, correct and pure. Archives
November 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2023. IslamBooks.in - All Rights Reserved.
|