അടുത്ത ശനിയാഴ്ച, ഇൻശാ അല്ലാഹ്, ബുക്ക് പ്രകാശനം ചെയ്യാനുദ്ദേശിക്കുന്നു. ബുക്കിന്റെ ഡിജിറ്റൽ പതിപ്പ് അന്ന് മുതൽ ഗ്രൂപ്പിൽ ലഭ്യമായിരിക്കും.
“മനുഷ്യരുടെ കഴിവിൽപെട്ട കാര്യങ്ങൾ അവരോട് ചോദിക്കുന്നതു പോലെയാണ് ജിന്നുകളുടെ കഴിവിൽപെട്ട കാര്യം അവരോട് ചോദിക്കുന്നത്. അത് അനുവദനീയമാണ്. അത് അഭൗതികമായ മാർഗ്ഗത്തിലുള്ള ചോദ്യമല്ലാത്തതിനാൽ ശിർക്കല്ല.” ഇങ്ങനെ ഒരു വാദഗതി സമൂഹത്തിൽ നിലനിൽക്കുന്നു. ഇത് പ്രചരിപ്പിക്കുന്നവരുണ്ട്. അത് ശരിയാണെന്ന് അംഗീരിക്കുന്നവരുണ്ട്. അതിനു നേരെ കുറ്റകരമായ മൗനം പാലിക്കുന്നവരുണ്ട്. അത് തെറ്റാണെന്ന് അറിയാമെങ്കിലും ഫലപ്രദമായി ഖണ്ഡിക്കാൻ കഴിയാത്തവരുണ്ട്. ഇരുട്ടിന്റെ വൈതാളികർക്ക് പാമരജനങ്ങളെ എളുപ്പത്തിൽ ആശയക്കുഴപ്പത്തിലാക്കാൻ കഴിയുന്ന വിഷയം. ജിന്നുകളോടുള്ള ചോദ്യം മനുഷ്യരോടുള്ള ചോദ്യം പോലെയല്ലേ? അൽപം താർക്കികമായി സംസാരിച്ചാൽ, ശക്തമായ ഭാഷയിൽ സംശയമുന്നയിച്ചാൽ കൃത്യമായി മറുപടി പറയാൻ കഴിയാതെ പോകുന്ന ഇടത്തരം പണ്ഡിതന്മാർ പോലുമുണ്ട്. ആകയാൽ, ഇത് സംബന്ധിച്ച് സംശയമുണ്ടെങ്കിൽ അറിവുള്ളവരോട് ചോദിക്കൂ. ഈ ഗ്രൂപ്പിൽ അമാനി മൗലവി, അബൂ തൈമിയ്യ, ബഷീർ പുത്തൂൽ പോലുള്ളവരുണ്ട്. അവരോടോ എന്നോടോ നേരിട്ട് സംസാരിച്ച് സംശയം ദൂരീകരിക്കുന്നതായിരിക്കും ഉചിതം. സംശയങ്ങൾ ഉണ്ടാകുമ്പോൾ അത് ചോദിക്കേണ്ടവരോട് ചോദിക്കാൻ മടികാണിക്കുന്ന ചിലരുണ്ട്. അവർ സാധാരണക്കാരോട് ചോദിക്കുകയും ചർച്ച നടത്തുകയും ചെയ്യും. നിങ്ങൾ നിഷ്‌പക്ഷരാണ്, അതുകൊണ്ടാണ് നിങ്ങളോട് പറയുന്നത് എന്നൊരു മുഖവുരയും ചേർക്കും. അങ്ങനെ സംശയരോഗം അവരുമായി പങ്കുവെക്കും. ഇത് ഒരു തെറ്റായ പ്രവണതയാണ്. അതിലൂടെ സംശയം ദൂരീകരിക്കാനാവില്ല. മറ്റൊരാളെ കൂടി സംശയത്തിലും ഇരുട്ടിലും തളച്ചിടാനേ ഉതകൂ. പുറമെ, ഗ്രൂപ്പിലുള്ളവർ കക്ഷിത്വമുള്ളവരാണ് എന്ന ഒരു ധ്വനി വേറെയും. തീർച്ചയായും ഈ നിലപാട് വേദനയുണ്ടാക്കുന്നതാണ്. ജിന്നിനോടുള്ള സഹായം തേടൽ ഇത്തരം രോഗങ്ങൾ ധാരാളം ഉടലെടുക്കാൻ സാധ്യതയുള്ള വിഷയമായതിനാൽ മുൻകൂട്ടി തന്നെ പറയട്ടെ, ചോദിക്കേണ്ടവരോട് ചോദിക്കൂ. ദയവായി മറ്റുള്ളവർക്ക് സംശയരോഗം കൈമാറാതിരിക്കൂ. സൗദിയിലുള്ള ഒരു ഇടത്തരം പണ്ഡിതനോട് ജിന്നിനോട് സഹായം തേടുന്നതിനെ കുറിച്ച് ഒരു മലയാളി സംശയം ചോദിച്ചു. അതിന് അദ്ദേഹം ഒരു മറുപടി നൽകി. ഇക്കാര്യം ശൈഖ് റബീഅ് -حَفِظَهُ اللهُ- യോട് ഒരാൾ ഉദ്ധരിച്ചു. അപ്പോൾ ഈ എളിയവനും ആ സദസ്സിലുണ്ടായിരുന്നു. ശൈഖ് വളരെയധികം ക്ഷോഭിച്ചു. ഇത്തരക്കാരോടാണോ ഇങ്ങനെയുള്ള സങ്കീർണ്ണമായ വിഷയങ്ങൾ ചോദിക്കേണ്ടത്? അത് നിങ്ങൾ മുതിർന്നവരോടല്ലേ ചോദിക്കേണ്ടത്? നിങ്ങൾ ബഹു. മുഫതിയോട് ചോദിക്കൂ, ശൈഖ് ഫൗസാനോട് ചോദിക്കൂ, ശൈഖ് ലുഹൈദാനോട് ചോദിക്കൂ.. അല്ലാതെ ഇത്തരം വിഷയങ്ങൾ ഇതു പോലുള്ളവരോടല്ല ചോദിക്കേണ്ടത് എന്ന് വളരെ ഗൗരവപൂർവ്വം താക്കീത് നൽകുകയും ചെയ്തു. ഇതൊരു ഗുണപാഠമാണ്. ഹൃദയമുള്ളവർക്ക് അത് ഉൾക്കൊള്ളാൻ കഴിയും. ഹൃദയശൂന്യർക്ക് കടിപിടി കൂടാൻ പിന്നെയും ഒരു വാൽക്കഷ്‌ണം ബാക്കിയുണ്ടാകും. വഴിതെറ്റാൻ ഉദ്ദശിക്കുന്നവർക്ക് അവരുടെ മുന്നിൽ ധാരാളം പഴുതകൾ കാണാനാകും എന്ന് ആദ്യമേ ഉണർത്തുന്നു. ഇത് ഒരു നസ്വീഹത്തായി കണ്ടാൽ മതി. വരികളിൽ തെളിയുന്ന വ്യക്തമായ ആശയങ്ങളേ ഇതിലുള്ളു. വരികൾക്കിടയിൽ ചികയാനൊന്നുമില്ല. നമുക്ക് ഏവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ. (സുബൈർ. എം)
0 Comments
അലി رضي الله عنه നിവേദനം. നബി صلى الله عليه وسلم പറയുന്നു: "അല്ലാഹുവേ, ഹറാമിലേക്ക് പോകാതെ ഹലാൽ കൊണ്ട് നീയെനിക്ക് മതിയാക്കണേ. നിന്റെ ഔദാര്യം കൊണ്ട് നീയല്ലാത്തവരിലേക്ക് പോകാതെ എന്നെ നീ ധന്യനാക്കേണമേ. (തിർമുദി സുനനിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈർ عَنْ عَلَى رضي الله عنه عَنِ النَّبِيِّ صلى الله عليه وسلم
«اللَّهُمَّ اكْفِنِي بِحَلَالِكَ عَنْ حَرَامِكَ، وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ » التِّرْمِذِيُّ فِي سُنَنِهِ وَحَسَّنَهُ الْأَلْبَانِيُّ ഇബ്നു മസ്ഊദ് رحمه الله നിവേദനം. നബി صلى الله عليه وسلم പറയുന്നു: അല്ലാഹുവേ, ഞാൻ നിന്നോട് കേഴുന്നു.. നിന്റെ ഔദാര്യത്തിൽനിന്ന്, നിന്റെ കാരുണ്യത്തിൽനിന്ന്.. നീയല്ലാതെ ആരും അത് അധീനപ്പെടുത്തുന്നില്ല. (ത്വബറാനി | അൽ മുഅ്ജമുൽ കബീർ) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عَنْ عَبْدِ اللهِ بْنِ مَسْعُودٍ، عَن النَّبِيِّ صلى الله عليه وسلم
اللهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ وَرَحْمَتِكَ فَإِنَّهُ لَا يَمْلِكُهَا إِلَّا أَنْتَ الطَّبَرَانِيُّ فِي الْكَبِيرِ وَصَحَّحَهُ الْأَلْبَانِيُّ അബ്ദുള്ളാഹി ബിൻ മസ്ഊദ് റദിയള്ളാഹു അൻഹു പറയുന്നു: "തന്റെ റബ്ബിനോട് ഇഖ്ലാസ് കാണിക്കുന്നവൻ മണലിൽ നടക്കുന്നവനെപ്പോലെയാണ്. അവന്റെ പാദസ്പർശം നീ കേൾക്കില്ല ; പക്ഷെ അതിന്റെ അടയാളം നിനക്ക് കാണാൻ പറ്റും". - ബഷീർ പൂത്തർ قال عبد الله بن مسعود رضي الله عنه : "المخلص لربه كالماشي على الرمل لا تسمع خطواته ولكن ترى آثاره
جامع العلوم والحكم (٢٠٣) പ്രമാണങ്ങൾക്ക് വിരുദ്ധമായ (പണ്ഡിതാ) ഭിപ്രായങ്ങളിലേക്ക് നോക്കപ്പെടാവതല്ല; അതെത്ര പ്രബലമാണെങ്കിലും. “അദ്ധേഹത്തിന് അതെങ്ങിനെ അറിയാതെ പോയി" എന്ന് പറയപ്പെടാവതുമല്ല. അല്ലാഹുവാണ് (ശരിയിലേക്ക്) ഉതവി നൽകുന്നവൻ (ഇബ്നു ഹജർ - ഫത്ഹുൽ ബാരി- പേജ് 26, വോള്യം -1) - ബഷീർ പൂത്തർ قال الحافظ ابن حجر في الفتح: لا يُلْتَفَتُ إلَى الْآرَاءِ وَلَوْ قُويَتْ مَعَ وُجُودِ سُنَةٍ تَخَالِفُهَا وَلَا يُقَالُ كَيْفَ خَفِي ذَا عَلَى فَلَانٍ وَاللَّهَ الْمُوَفِّقُ
(فتح الباري - الجزء الأول - صفحة ٢٦) അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: "നിങ്ങൾ ഇൽമു നേടണം; അത് പിടികൂടപ്പെടുന്നതിന് മുമ്പെ. അത് പിടികൂടപ്പെടുന്നത്, അതിന്റെ വാഹകരായ ആളുകൾ പോയിത്തീരലാണ്." (ഇബാനത്തുൽ കുബ്റാ - ഇബ്നു ബത്വ) - ബഷീർ പൂത്തർ عبد الله بْن مَسْعُودٍ رضي الله عنه قَالَ: عَلَيْكُمْ بِالْعِلْمِ قَبْلَ أَنْ يُقْبَضَ وَقَبْضُهُ ذَهَابُ أَهْلِهِ
الإبانة الكبرى - ابن بطة അബൂ മസ്ഊദ് رضي الله عنه നിവേദനം: ചിരന്തനമായ പ്രവാചക വചനങ്ങളിൽ നിന്നും ജനം ഓർമ്മയിൽ സൂക്ഷിച്ചു പോരുന്ന കാര്യങ്ങളിൽ പെട്ടതാണ്, നിനക്ക് ലജ്ജയില്ലെങ്കിൽ തോന്നിയ പോലെ ചെയ്തോളൂ എന്നത്. (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈർ قَالَ رَسُولُ اللهِ
إِنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلَامِ النُّبُوَّةِ الأولى: إِذَا لَمْ تَسْتَحْيِ فَاصْنَعْ مَا شِئْتَ الْبُخَارِيُّ فِي صَحِيحِهِ عَنْ أَبِي مَسْعُودٍ നബി صل الله عليه وسلم അലി رضي الله عنه വിനോട് പറഞ്ഞു : നീ മുഖേന ഒരാൾക്കെങ്കിലും അല്ലാഹു ഹിദായത് നൽകുന്നതാണ് നിനക്ക് ഒരു ചുവന്ന ഒട്ടകം ഉണ്ടാകുന്നതിനേക്കാളും ഗുണകരം. (ബുഖാരി, മുസ്ലിം) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قَالَ النَّبِيُّ صلى الله عليه وسلم لِعَلِي رَضِيَ اللَّهُ عَنْهُ
فَوَ اللهِ لَأَنْ يَهْدِيَ اللهُ بكَ رَجُلًا وَاحِدًا خَيْرٌ لَكَ مِنْ أَنْ يَكُونَ لَكَ حُمْرُ النَّعَمِ مُتَّفَقٌ عَلَيْهِ ശൈഖ് ആദിൽ മൻസൂർ അൽ ബാശാ - حفظه الله - പറയുന്നു: "പണ്ഡിതന്മാരുടെ ചരിതങ്ങളിൽ വന്ന പരാമർശങ്ങളെല്ലാം പിന്തുടരപ്പെടേണ്ടവയല്ല. അവയെ പ്രമാണവുമായി ഒത്തുനോക്കണം. പ്രമാണവുമായി യോജിക്കുന്നവ നാം സ്വീകരിക്കുക. സ്ഖലിതങ്ങളിൽ അവരോട് ക്ഷമിക്കുക." മർകസ് അബീ ബക്ർ അസ്സിദ്ദീഖിൽ നടത്തിയ പ്രഭാഷണത്തിൽ നിന്ന് - ഞായർ, 15/ദുൽഹിജ്ജ/1444 AH - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ذكر شيخنا عادل بن منصور الباشا حفظه الله
ليس كل ما يذكر في سير العلماء يقتدى به بل يعرض على الحق، فما وافق الحق قبلناه، ويعتذر لهم فيما أخطئوا فيه محاضرة لمركز أبي بكر الصديق رضي الله عنه الأحد ١٥/ذي الحجة/١٤٤٤هـ Your browser does not support viewing this document. Click here to download the document. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|