ഇബ്'നു ബാസ് رحمه الله പറഞ്ഞു
മനുഷ്യൻ അറിവിന്റെ സദസ്സുകളിൽ ന്നിഹിതനാവാതിരിക്കുന്നവനും, ഖുതുബകൾ ശ്രവിക്കാത്തവനും, പണ്ഡിതന്മാരിൽ നിന്ന് ലഭിക്കുന്ന കാര്യങ്ങൾ പരിഗണിക്കാത്തവനും ആണെങ്കിൽ; അവന്റെ അശ്രദ്ധ (വിമുഖത) വർധിക്കും, അതിലൂടെ ഒരുപക്ഷേ അവന്രെ ഹൃദയം കടുത്തുറച്ചുപോവുകയും അത് അടച്ചുപൂട്ടി സീൽ വെക്കപ്പെടുകയും ചെയ്തേക്കാം, അങ്ങിനെ അവൻ അല്ലാഹുവിനെ മറന്നു ജീവിക്കുന്നവരിൽ ആയിത്തീരുകയും ചെയ്യും ( ഫതാവാ 12/324 ) - അബു തൈമിയ്യ ഹനീഫ്
0 Comments
അല്ലാമ ശൈഖ് റബീഉ ബിൻ ഹാദീ അൽ മദ്ഖലീ ഹഫിദഹുള്ളാ പറയുന്നു "നിന്റെ സഹോദരനു ഒരു അബദ്ധം സംഭവിച്ചാൽ മാന്യമായ വിധത്തിൽ അവനെ നസ്വീഹത്ത് ചെയ്യുകയും തെളിവുകളും പ്രമാണങ്ങളും അവനെ ബോധ്യപ്പെടുത്തുകയും ചെയ്യുക. അള്ളാഹു അതുകൊണ്ട് അവനു ഗുണം നൽകിയേക്കാം. എന്നാൽ നീ കാത്തിരുന്ന് ഒരുത്തനു അബദ്ധം പറ്റുന്നതും തക്കം നോക്കിയിരിക്കുകയും, എന്നിട്ടത് അടിച്ചു പരത്തി അവിടെയുമിവിടെയും പ്രചാരണം നടത്തുകയും ചെയ്യുക എന്നത് സലഫികളുടെ മാർഗമല്ല, മറിച്ച് പിശാചുക്കളുടെ മാർഗമാണ് " - ബഷീർ പുത്തൂർ ﻗﺎﻝ ﺍلإمام ﺭﺑﻴﻊ ﺑﻦ ﻫﺎﺩﻱ ﺍﻟﻤﺪﺧﻠﻲ -ﺣﻔﻈﻪ ﺍﻟﻠﻪ
ﺇﺫﺍ ﺃﺧﻄﺄ ﺃﺧﻮﻙ ﻓﺎﻧﺼﺤﻪ ﺑﺎﻟﻠﻴﻦ ﻭﻗﺪﻡ ﻟﻪ ﺍﻟﺤﺠﺔ ﻭﺍﻟﺒﺮﻫﺎﻥ؛ ﻳﻨﻔﻌﻪ ﺍﻟﻠﻪ ﺑﺬﻟﻚ، ﺃﻣﺎ ﺃﻥ ﺗﺠﻠﺲ ﻭﺗﺘﺮﺑﺺ ﺃﻥ ﻳﺨﻄﺊ ﻓﻼﻥ ﻭﺗﻘﻮﻡ تشيع ﻫﻨﺎ ﻭﻫﻨﺎﻙ ﺃﻥ ﻓﻼﻧﺎً ﻓﻌﻞ ﻛﺬﺍ ﻭﻛﺬﺍ، ﻓﻬﺬﻩ ﻃﺮﻕ ﺍﻟﺸﻴﺎﻃﻴﻦ ﻭﻟﻴﺴﺖ ﻃﺮﻕ ﺍﻟﺴﻠﻔﻴﻴﻦ ﺑﻬﺠﺔ ﺍﻟﻘﺎﺭﻱ ( ﺹ ١٠٧ ) "സലഫീ മൻഹജിന്റെ വേഷം കെട്ടിയ സുന്നത്തിന്റെ ശത്രുക്കളായ ആളുകൾ ഒരുക്കുന്ന കെണിയിൽ പെടാതിരിക്കാൻ നിങ്ങൾ ജാഗ്രത കാണിക്കുക" - ശൈഖ് റബീഉ ബിൻ ഹാദീ അൽ മദ്ഖലീ ഹഫിദഹുള്ളാ - ബശീർ പുത്തൂർ حاذروا أن تقعوا في الأفخاخ التي ينصبها خصوم السنة اللابسين لباس المنهج السلفي
العلامة الإمام ربيع بن هادي المدخلي حفظه الله تعالى മുസൽമാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രസ്താവിക്കുന്നു.
ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടക വിരുദ്ധമാണ്" (മൗദൂദി : മതേതരത്വം ; ദേശീയത ; ജനാധിപത്യം : ഒരു താത്വിക വിശകലനം : പേജ് 35) ------------------------------------------------------- ജനാധിപത്യവും ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല. ഇസ്ലാമിക രാഷ്ട്ര വ്യവസ്ഥയെ കുറിച്ച് ജനാധിപത്യം എന്ന പ്രയോഗം തന്നെ ശരിയല്ല. ഹുകൂമത്തെ ഇലാഹി അഥവാ മതാധിപത്യം എന്ന പദമാണ് ഇസ്ലാമിക വ്യവസ്ഥക്ക് ഏറവും യോജിച്ചത്. (ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം : പേജ് :23;24) ------------------------------------------------------- പ്രജാധിപത്യമായാലും ജനാധിപത്യമായാലും ഫലത്തിൽ വ്യത്യാസമില്ല. രണ്ടും സൃഷ്ടികളുടെ ആധിപത്യം തന്നെ. തന്പുരാക്കളുടെ എണ്ണത്തിൽ മാത്രമാണ് വ്യത്യാസം. പ്രജാധിപത്യത്തിൽ ഒന്നിലധികം തന്പുരാക്കൾ ദിവ്യത്വം വാഴുകയും നിയമ വ്യവസ്ഥകൾ അവതരിപ്പിക്കുകയും ചെയുന്നു . എകാധിപത്യത്തിലാവട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടെയും ഉപദേഷ്ടാക്കളുടെയും സഹായത്തോടെ ദിവ്യത്വം നടത്തുന്നു . രണ്ടും "ശിർക്ക് " തന്നെ. ------------------------------------------------------- ( ശിർക്ക് അഥവാ ബഹുദൈവത്വം : അമീൻ അഹ്സൻ ഇസ്ലാഹി ) അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പിൽ ഭാഗവാക്കാകുന്നത് മുസ്ലിംകളെ സമ്പന്ധിച്ചിടത്തോളം നിഷിധമാനെന്നു ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു. അതിനാൽ ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ട് ചേർന്ന് ഭരണ നടത്തിപ്പിൽ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങൾക്ക് വോട്ട് നൽകുകയോ ചെയൽ ജമാഅത്തിന്റെ വീക്ഷണത്തിൽ അനുവദനീയമല്ല ". (പ്രബോധനം :1970 ജൂലൈ) ------------------------------------------------------- "ഒരാൾ ദൈവേതര ഭരണ വ്യവസ്ഥക്ക് കീഴിൽ, ദൈവേതര ഭരണ വ്യവസ്ഥ നടത്തേണ്ടതിനായി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അസംബ്ലിയിൽ പോകുകയും ചെയ്യുന്ന പക്ഷം, അത് തൗഹീദിനു വിരുദ്ധവും അനനുവദനീയവുമാണ്." (ഇന്ത്യൻ ജമാഅത്തെ 27 വർഷം) ------------------------------------------------------- സിലിണ്ടറുമായി വോട്ടു ചോദിക്കുകയും , ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ നയങ്ങളെ അനുകൂലിക്കുകയും ചെയ്യുന്ന, വിശ്വസിച്ച ആദർശങ്ങളോട് കൂറും ബഹുമാനവുമുള്ള, സത്യസന്ധരായ ആത്മ വഞ്ചകരല്ലാത്ത, അതിന്റെ സഹയാത്രികരോട് : 1- മുകളിൽ പ്രസ്താവിച്ച രൂപത്തിൽ, "ദൈവേതര ഭരണ വ്യവസ്ഥ നടത്തേണ്ടതിനാണോ സാധാരണ ഗതിയിൽ ഒരാൾ വോട്ടു ചെയ്യുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അസംബ്ലിയിൽ പോവുകയും ചെയ്യുന്നത്? 2- അന്ന്, ജമാഅത്തെ ഇസ്‌ലാമി അങ്ങിനെ വിശ്വസിച്ചിരുന്നുവെങ്കിൽ, ഇപ്പോൾ, ആ ധാരണ തിരുത്താൻ പ്രേരിപ്പിച്ച ഘടകം എന്താണ്? ഇവിടെയുള്ള വ്യവസ്ഥയിൽ വല്ല മാറ്റവും വന്നോ? 3- ജമാഅത്തെ ഇസ്‌ലാമിക്കാരല്ലാത്ത മറ്റെല്ലാവരും "ദൈവേതര ഭരണ വ്യവസ്ഥ നടത്തേണ്ടതിനായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അസംബ്ലിയിൽ പോവുകയും " ചെയ്യുന്നത് എന്ന ആരോപണത്തിന്റെ അടിസ്ഥാനമെന്താണ്? 4- ജമാഅത്തെ ഇസ്‌ലാമി വോട്ടു ചെയ്യുന്നത് മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനു (ശൈഖ് മുഹമ്മദ് കാരക്കുന്ന്) ആണെങ്കിൽ, തൗഹീദിനു വിരുദ്ധമായ (ശിർക്ക്) ചെയ്യാൻ അത് ന്യായമാണോ ? ജമാഅത്തെ ഇസ്‌ലാമിയുടെ ബഡായി കേട്ട് ഇന്ത്യയിലെ മുസ്ലിംകൾ ജനാധിപത്യ പ്രക്രിയയിൽ നിന്ന് മാറി നിന്നിരിന്നുവെങ്കിൽ പാക്കിസ്ഥാനിലല്ല, പരലോകത്ത് തന്നെയെത്തിയേനെ. |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|