സാധാരണയായി കുടെ ആളുകൾ കൂടുതലായി ഉണ്ട് എന്നത് സത്യം ആ പക്ഷത്തായിരിക്കും എന്നതിനുള്ള അടയാളമായിട്ടാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ വാസ്തവം അങ്ങിനെയല്ല. അനുയായികളുടെ ആധിക്യം, ഒരിക്കലും അവർ പിൻപറ്റുന്ന കാര്യം സത്യമാണ് എന്നതിനുള്ള അടിസ്ഥാനമേയല്ല. എന്നല്ല,പലപ്പോഴും സത്യത്തിന്റെ പക്ഷത്ത് അനുയായികൾ തുലോം വിരളമായിരുന്നു.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " എന്നെ ആളുകൾ വിശ്വസിച്ച അത്ര, ഒരു നബിയും വിശ്വസിക്കപ്പെട്ടിട്ടില്ല. തന്റെ ജനതയിൽ നിന്ന് ഒരാൾ മാത്രം വിശ്വസിച്ച നബിമാർ ഉണ്ടായിട്ടുണ്ട് " ഇബ്ൻ ഹിബ്ബാൻ (സഹീഹ് അൽബാനി) ഇമാം ഔസാഇ റഹിമഹുള്ളാ പറയുന്നു. " അത്വാഉ ബിന് അബീ റബാഹ് മരണപ്പെട്ടു. അദ്ദേഹം ജനങ്ങളിൽ ഏറ്റവും സ്വീകാര്യനായ വ്യക്തിയായിരുന്നു. എന്നിട്ടും അദ്ധേഹത്തിന്റെ സദസ്സിൽ സന്നിഹിതരായിരുന്നത് ആകെ എട്ടോ ഒമ്പതോ ആളുകൾ മാത്രമായിരുന്നു ( സിയർ-ദഹബി) ഇമാം അൽബാനി റഹിമഹുള്ളാ പറയുന്നു " ഒരു പ്രബോധകൻ, ഹഖിൽ ആണോ ബാത്വിലിൽ ആണോ എന്ന് അറിയാനുള്ള മാനദണ്ടമല്ല, അയാളുടെ അനുയായികളുടെ കുറവും ആധിക്യവും എന്നതിന് ഈ ഹദീസ് മതിയായ തെളിവാണ്. ആ പ്രവാചകന്മാർ, അവരുടെ ദീനും ദഅവത്തും ഒന്നായിരുന്നിട്ടുകൂടി, അവരുടെ അനുയായികളുടെ എണ്ണത്തിന്റെ ഏറ്റക്കുറച്ചിലിൽ അവർ വിത്യസ്തരായി. അവരിൽ ചിലരെ പിൻപറ്റിയത് ഒരാൾ മാത്രം, എന്നല്ല ചിലരുടെ കുടെ ആരുമില്ല. ഇക്കാലത്തുള്ള പ്രബോധകർക്ക് ഇതിൽ വലിയ പാഠമുണ്ട്. " - ബഷീർ പുത്തൂർ
0 Comments
സലഫികൾ പാപമുക്തരല്ല. പക്ഷെ അവരാണ് സത്യത്തിന്റെ ആളുകൾ, സുന്നത്തിന്റെ വാഹകർ. അഖീദയിലും മൻഹജിലും, ദീനിലും, അഖ്‌ലാഖിലും, അദബിലും, ഇൽമിലും അവർ ജനങ്ങളിൽ ഉത്തമരാണ്
ശൈഖ് റബീഉ ബിൻ ഹാദി അൽ മദ്ഖലീ ഹഫിദഹുള്ളാ - ബഷീർ പുത്തൂർ താബിഈ വര്യനായ സഈദു ബിൻ അൽ മുസയ്യിബ് റഹിമഹുള്ളായുടെ പത്നി പറയുന്നു
"നിങ്ങൾ, നിങ്ങളുടെ ഭരണാധികാരികളോട് സംസാരിക്കുന്നതു പോലെയായിരുന്നു ഞങ്ങൾ ഞങ്ങളുടെ ഭർത്താക്കന്മാരോട് സംസാരിക്കാറുണ്ടായിരുന്നത്, അള്ളാഹു നിങ്ങളെ നന്നാക്കട്ടെ, അള്ളാഹു നിങ്ങൾക്ക് ആഫിയത് നൽകട്ടെ" (ഹിൽ യ5/198) (ഭർത്താവിനോടുള്ള ബഹുമാനം, ആദരം) - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
December 2022
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2022. IslamBooks.in - All Rights Reserved.
|