"ജനം അനിശ്ചിതത്വത്തിലും ആശയക്കുഴപ്പങ്ങളിലും അകപ്പെടുമ്പോൾ ദീനും അറിവും യഥാതഥമായി വിവരിച്ചുകൊടുക്കുക എന്നത് അല്ലാഹുവിനുള്ള ഏറ്റവും ശ്രേഷ്ഠമായ ആരാധനയാണ്." (ഇബ്നു തൈമിയ്യ: | അർറദ്ദു അലസ്സുബുകി) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قَالَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ - رَحِمَهُ اللَّهُ - فِي الرَّد عَلَى السُّبُكِى
بَيَانُ الْعِلْمِ وَالدِّينِ عِنْدَ الْاشْتِبَاه وَالْالْتِبَاسِ عَلَى النَّاسِ أَفْضَلُ مَا عُبِدَ اللهُ بِهِ عَزَّ وَجَلَّ
0 Comments
ഇബ്നു ഹിബ്ബാൻ رحمه الله പറയുന്നു: ക്ഷമാപണം വ്യഥകൾ ഇല്ലാതാക്കും, ദുഃഖങ്ങൾ തീർക്കും, പകയെ പ്രതിരോധിക്കും, വൈമുഖ്യം അവസാനിപ്പിക്കും. (ഇബ്നു ഹിബ്ബാൻ | റൗളത്തുൽ ഉഖലാ) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قَالَ ابْنَ حِبْانَ رَحِمَهُ اللَّهِ
«الْاِعْتِذَارُ يُذْهِبُ الْهُمُومَ، وَيُجَلِّي الْأَحْزَانَ، وَيَدْفَعُ الْحِقْدَ، وَيُذْهِبُ الصَّدَّ» ابن حبان - رَوْضَةَ الْعُقَلَاء ശൈഖ് മുഹമ്മദ് ബിൻ ഉമർ ബാസ്മുൽ حفظه الله പറയുന്നു:
ശ്രദ്ധിക്കുക!! ഒരു വാക്ക്, കുവൈത്തിലെ ശൈഖ് മുഹമ്മദ് അൽ അഞ്ചരി حفظه الله എന്നോട് പറഞ്ഞുതന്നതാണത്. അദ്ദേഹം പറഞ്ഞതിൻ്റെ സാരാംശം ഇതാണ്: "അല്ലാഹുവിന്റെ റസൂലിന്റെ ഖുതുബകൾ ആഴ്ചതോറും ഉണ്ടായിരുന്നു, ഇൽമിൻ്റെയും ദറസുകളുടെയും സദസ്സുകൾ തുടർച്ചയായി നടന്നിരുന്നു, എന്നിരിക്കെ ഏറ്റവുമധികം ഹദീസുകൾ വന്നിട്ടുള്ളത് റസൂൽ അദ്ദേഹത്തിന്റെ സ്വഹാബത്തിൻ്റെ കൂടെ സഹവസിച്ചതിൽ നിന്നാണ്; ഖുതുബകളോ ദറസുകളോ അല്ല, പണ്ഡിതനും ത്വാലിബുൽ ഇൽമും തൻ്റെ ചുറ്റുമുള്ളവരുടെ കൂടെ സഹവസിക്കുന്നവനാകണമെന്നതിൻ്റെ പ്രാധാന്യത്തെ ബലപ്പെടുത്തുന്നതാണിത്. ദറസെടുക്കുക പിരിഞ്ഞുപോവുക എന്നതുമാത്രമല്ല കാര്യം, ഈയൊരു സഹവാസം അനിവാര്യമാണ്". അദ്ദേഹം حفظه الله പറഞ്ഞത് സത്യമാണ്. കാര്യം അദ്ദേഹം പറഞ്ഞതുപോലെത്തന്നെ, ജനങ്ങളോടൊപ്പം സഹവസിക്കലും അവരോട് ഇടപാടുകൾ നടത്തലും അവരോട് അടുപ്പമുണ്ടാകലും ദീനും ദഅ'വത്തും പ്രചരിപ്പിക്കുന്നതിലും, ജനങ്ങളെ പഠിപ്പിക്കുന്നതിലും പ്രത്യേകം ഗൗനിക്കേണ്ട അടിസ്ഥാനമാണ്. ഹദീസിൽ കാണാം: "ജനങ്ങളുമായി ഇടപഴകുകയും അവരിൽ നിന്നുണ്ടാകുന്ന പ്രയാസങ്ങൾ ക്ഷമിക്കുകയും ചെയ്യുന്ന വിശ്വാസിയാണ്, അവരോട് ഇടപഴകാത്ത അവരിൽ നിന്നുണ്ടാകുന്ന പ്രയാസങ്ങൾ ക്ഷമിക്കാൻ കഴിയാത്തവനേക്കാൾ വലിയ പ്രതിഫലത്തിനർഹൻ". (അൽബാനി | സ്വഹീഹ:939) - അബൂ തൈമിയ്യ ഹനീഫ് സഹ്ൽ ബിൻ ഹുനൈഫ് رضي الله عنه നിവേദനം. നബി ﷺ പറഞ്ഞിരിക്കുന്നു: ആർ സത്യസന്ധമായി അല്ലാഹുവിനോട് രക്തസാക്ഷ്യം ചോദിക്കുന്നുവോ, വിരിപ്പിൽ കിടന്നു മരിച്ചാലും അവനെ അല്ലാഹു ശുഹദാക്കളുടെ പദവികളിൽ എത്തിക്കും. [ഇമാം മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عن سهل بن حنيف أن النبي ﷺ قال: من سأل الله تعالى الشهادة بصدق بلغه الله منازل الشهداء وإن مات على فراشه
[مسلم في صحيحه] അബൂമൂസാ رضي الله عنه നിവേദനം. നബി ﷺ പറയുന്നു: എന്റെ ഈ സമുദായം വളരെ അനുഗൃഹീതമായ ഒരു സമുദായമാണ്. പരലോകത്ത് അവർക്ക് ശിക്ഷയില്ല. അവർക്കുള്ള ശിക്ഷ ഇഹലോകത്തു തന്നെയുള്ള ഫിത് നഃകളും ഭൂകമ്പങ്ങളും നരഹത്യകളുമാണ്. (അബൂദാവൂദ് സുനനിൽ രേഖപ്പെടുത്തിയത്) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عَنْ أَبِي مُوسَى قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : أُمَّتِي هَذِهِ أُمَّةٌ مَرْحُومَةٌ، لَيْسَ عَلَيْهَا عَذَابٌ فِي الْآخِرَةِ، عَذَابُهَا فِي الدُّنْيَا الْفِتَنُ وَالزَّلَازِلُ وَالْقَتْلُ
[رواه أبو داود في سننه وصححه الألباني] അബുദ്ദർദാഅ് رضي الله عنه പറഞ്ഞു:
"കപടഭക്തിയിൽ നിന്ന് നിങ്ങൾ അല്ലാഹുവിനോട് കാവൽതേടുക." എന്താണ് കപടഭക്തി എന്ന് അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. "ശരീരം ഭക്തികാണിക്കുകയും ഹൃദയം ഭക്തി കാണിക്കാതിരിക്കുകയും ചെയ്യുന്നതായി കണ്ടാൽ അതുതന്നയാണ് കപടഭക്തി" അദ്ദേഹം മറുപടി നൽകി. (ഇബ്നു അബീശൈബഃ മുസ്വന്നഫിൽ ഉദ്ധരിച്ചത് ) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് അബൂഹുറയ്റഃ - رضي الله عنه - നിവേദനം. സ്വഹാബിമാരിൽ പെട്ട കുറച്ചാളുകൾ നബി ﷺയെ സമീപിച്ചുകൊണ്ട് ചോദിച്ചു: ഞങ്ങളിലൊരാൾക്ക് പറയാൻ പോലും കഴിയാത്ത ഗുരുതരമായ കാര്യങ്ങൾ ഞങ്ങൾക്ക് മനസ്സിൽ വരുന്നു? അവിടുന്ന് ചോദിച്ചു: നിങ്ങൾക്ക് അങ്ങനെ അനുഭവപ്പെടുന്നുണ്ടോ? അവർ പറഞ്ഞു: അതെ. അവിടുന്ന് പറഞ്ഞു: അത് തെളിഞ്ഞ വിശ്വാസമാണ്. (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) ഇത്തരം വസ് വാസുകൾ തെളിഞ്ഞ ഈമാനിന്റെ ലക്ഷ ണമാണ്. വിശ്വാസികളെയാണ് പിശാച് പിടികൂടുക. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عن أبي هريرة قال: جاءَ ناسٌ مِن أصْحابِ النبيِّ ﷺ، فَسَأَلُوهُ: إنّا نَجِدُ في أنْفُسِنا ما يَتَعاظَمُ أحَدُنا أنْ يَتَكَلَّمَ به، قالَ: وقدْ وجَدْتُمُوهُ؟ قالوا: نَعَمْ، قالَ: ذاكَ صَرِيحُ الإيمانِ
[مسلم في صحيحه] ഫുളൈൽ ബിൻ ഇയാദ് - رحمه الله - പറയുന്നു :
▪️മുഅ്മിനാണെങ്കിൽ മറച്ചുപിടിച്ച് ഗുണദോഷിക്കും. ▪️എന്നാൽ തെമ്മാടി മറയെല്ലാം വലിച്ചുകീറി അധിക്ഷേപിക്കും. [ابن رجب في رسالته الفرق بين النصيحة والتعيير] - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ഇബ്നു ഹസം - رحمه الله - പറയുന്നു:
ഗുണദോഷിക്കുന്നത് രഹസ്യ മാക്കുക, പരസ്യമാക്കരുത്. കാര്യം വ്യംഗ്യമായി പറയുക, മനസ്സിലാകുന്നില്ലെങ്കിൽ മാത്രം വ്യക്തമായി പറയുക. തന്റെ ഉപദേശം സീകരിക്കണ മെന്ന് നിബന്ധന വെക്കാതിരിക്കുക. ഈവക കാര്യങ്ങൾ ലംഘിക്കുന്ന പക്ഷം നീ ഉപദേശകനല്ല, അക്രമിയാണ്. (ഇബ്നു ഹസം | അൽഅഖ്ലാഖു വസ്സിയർ) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് വിചാരണക്ക് ഹാജരാക്കപ്പെടുന്നത് ഏകാകിയായി, പിറന്നപടി, ഉടുതുണിയില്ലാതെ, നഗ്നപാദനായിട്ടായിരിക്കും. അന്തസ്ഥവും ആഗന്തുകവുമായ ലക്ഷ്യങ്ങളും സാക്ഷികളും അണി നിരന്നിരിക്കുന്നു. ഇടതും വലതും ആരുമില്ല. നേതാജി കീ അമർ രഹേ എന്ന് മുദ്രാവാക്യം വിളിക്കാൻ ലക്ഷം ലക്ഷം പിന്നാലെയില്ല. മുന്നോട്ട് നോക്കുമ്പോൾ കത്തിയാളുന്ന നരകം മാത്രം.! അന്ന് നോക്കുന്നത് ഹൃദയത്തിലേക്കാണ്. അവയിലുള്ളത് ചികഞ്ഞെടുത്താണ് വിചാരണ. يَوْمَ تُبْلَى السَّرَآئرُ രഹസ്യങ്ങൾ ചികഞ്ഞെടുത്ത് വിചാരണ ചെയ്യപ്പെടുന്ന ദിവസം. (ത്വാരിഖ് 9) وَحُصَّلَ مَا فِي الصُّدُورِ ഹൃദയാന്തരങ്ങളിലുള്ളത് ശേഖരിച്ച് ഹാജരാക്കുകയും ചെയ്താൽ. (ആദിയാത് 10) مَّنۡ خَشِیَ ٱلرَّحۡمَـٰنَ بِٱلۡغَیۡبِ وَجَاۤءَ بِقَلۡب مُّنِیبٍ മറഞ്ഞ നിലയിൽ റഹ്മാനായ അല്ലാഹുവിനെ ഭയപ്പെടുകയും അനുതപിക്കുന്ന ഹൃദയവുമായി വരുകയും ചെയ്തവന്ന്. (ഖാഫ് 33) إِلَّا مَنۡ أَتَى ٱللَّهَ بِقَلۡب سَلِیم കളങ്കരഹിത ഹൃദയവുമായി അല്ലാഹുവിങ്കൽ ചെന്നവർ ഒഴികെ. (ശുഅറാ 89)
- അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|