IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക
  • ഹോം
  • ലേഖനങ്ങൾ
    • സമ്മൂ ലനാ രിജാലകും
    • ഇസ് ലാമിന് സേവനം ചെയ്ത മഹതികൾ
    • സലഫിയ്യത്തിലേക്ക് മടങ്ങിയവരോട്
    • വിമർശകരോട്
    • നന്ദിയുള്ള അടിമകളാവുക ; ശരിയായ സലഫികളാവുŎ
    • അറിവിൻറ പ്രാധാന്യം
    • നമസ്കാരത്തിലെ സുത്റ
    • നബി ﷺക്ക് സിഹ്ർ ബാധിച്ചുവോ?
    • ആദ്യം പറയേണ്ടത് തൗഹീദ് തന്നെ
    • സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യന
    • നിങ്ങൾ നന്ദികാണിച്ചാൽ ഞാൻ വർധനവുനൽകുക തന
    • ഉലമാക്കളുടെ വേർപാട്
    • തൗഹീദിന്റെ പ്രാധാന്യം
    • ​തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട്
    • മുജാഹിദ് പ്രസ്ഥാനം സലഫിയ്യത്തിലല്ല
    • മുജാഹിദ് ഐക്യം - വിസ്മരിക്കാൻ പാടില്ലാത്Ő
    • സലഫിയ്യത്ത് അഥവാ സ്വഹാബത്തിന്റെ പാത
    • സമ്മേളനങ്ങൾ എന്ന ഉത്സവങ്ങൾ
  • ഗ്രന്ഥങ്ങൾ
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

സമ്മൂ ലനാ രിജാലകും

22/1/2016

0 Comments

 
ഇമാം ഇബ്ൻ സീരീൻ രഹ്മതുല്ലാഹി അലൈഹി പറയുന്നു:
​

​അവർ (സലഫുകൾ) (ആദ്യകാലത്ത്) ഇസ്നാദിനെക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നില്ല, എന്നാൽ ഫിത്‌ ന സംഭവിച്ചപ്പോൾ "നിങ്ങളുടെ ആളുകളുടെ പേര് പറയൂ" എന്നവർ പറയാൻ തുടങ്ങി. എന്നിട്ട് അഹ്ലുസ്സുന്നയിൽ പെട്ടവരാണെങ്കിൽ ഞങ്ങൾ സ്വീകരിക്കുകയും അഹ് ലുൽ ബിദ് അയിൽ പെട്ടവരാണെങ്കിൽ തള്ളുകയും ചെയ്യും"
عَنِ ابْنِ سِيرِينَ أيضا , قَالَ : " كَانُوا لا يَسْأَلُونَ عَنِ الإِسْنَادِ , فَلَمَّا وَقَعَتِ الْفِتْنَةُ ،قَالُوا : سَمُّوا لَنَا رِجَالَكُمْ , فَنُنْظُرَ إِلَى أَهْلِ السُّنَّةِ فَيُؤْخَذُ مِنْهُمْ ,وإِلَى أَهْلِ الْبِدْعَةِ فَلا يُؤْخَذُ مِنْهُمْ
അതിനാൽ, അള്ളാഹു അല്ലാത്തവരോട് ദുആ ചെയ്യാൻ ഖുർആനിൽ തെളിവുണ്ടെന്ന് വാദിച്ചു ഖുർആനിൽ നിന്ന് തന്നെ ആയത്ത് ഉദ്ധരിച്ച കാന്തപുരത്തോടും, മുത് അ വിവാഹത്തിന് ഖുർആനിൽ തെളിവുണ്ടെന്ന് പറഞ്ഞു ആയത്തോതുന്ന ശിയാക്കളോടും "ഇയ്യാക നഅബുദു" എന്ന ആയത്തിന് "നിന്നോട് മാത്രം ഞങ്ങൾ അടിമ വേല ചെയ്യുന്നു" എന്ന് അർഥം നൽകിയ മൗദൂദിയോടും, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന ഹദീസിനെ നിഷേധിക്കാൻ ഖുർആനിൽ നിന്ന് ആയത്തോതുന്ന മടവൂരികളോടും നമുക്ക് ചോദിക്കാനുള്ളത് ഒന്ന് മാത്രം ! (( സമ്മൂ ലനാ രിജാലകും )) !!!

- ബഷീർ പുത്തൂർ ​
0 Comments

​ജമാഅത്തെ ഇസ്‌ലാമി

4/11/2015

0 Comments

 
മുസൽമാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രസ്താവിക്കുന്നു.
ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടക വിരുദ്ധമാണ്‌"
(മൗദൂദി : മതേതരത്വം ; ദേശീയത ; ജനാധിപത്യം : ഒരു താത്വിക വിശകലനം : പേജ് 35)
-------------------------------------------------------
ജനാധിപത്യവും ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല.
ഇസ്ലാമിക രാഷ്ട്ര വ്യവസ്ഥയെ കുറിച്ച് ജനാധിപത്യം എന്ന പ്രയോഗം തന്നെ ശരിയല്ല.
ഹുകൂമത്തെ ഇലാഹി അഥവാ മതാധിപത്യം എന്ന പദമാണ് ഇസ്ലാമിക വ്യവസ്ഥക്ക് ഏറവും യോജിച്ചത്.
(ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം : പേജ് :23;24)
-------------------------------------------------------
പ്രജാധിപത്യമായാലും ജനാധിപത്യമായാലും ഫലത്തിൽ വ്യത്യാസമില്ല.
രണ്ടും സൃഷ്ടികളുടെ ആധിപത്യം തന്നെ.
തന്പുരാക്കളുടെ എണ്ണത്തിൽ മാത്രമാണ് വ്യത്യാസം.
പ്രജാധിപത്യത്തിൽ ഒന്നിലധികം തന്പുരാക്കൾ ദിവ്യത്വം വാഴുകയും നിയമ വ്യവസ്ഥകൾ അവതരിപ്പിക്കുകയും ചെയുന്നു .
എകാധിപത്യത്തിലാവട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടെയും ഉപദേഷ്ടാക്കളുടെയും സഹായത്തോടെ ദിവ്യത്വം നടത്തുന്നു .
രണ്ടും "ശിർക്ക് " തന്നെ.
-------------------------------------------------------
( ശിർക്ക് അഥവാ ബഹുദൈവത്വം : അമീൻ അഹ്സൻ ഇസ്ലാഹി )
അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പിൽ ഭാഗവാക്കാകുന്നത് മുസ്ലിംകളെ സമ്പന്ധിച്ചിടത്തോളം നിഷിധമാനെന്നു ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു. അതിനാൽ ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ട് ചേർന്ന് ഭരണ നടത്തിപ്പിൽ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങൾക്ക്‌ വോട്ട് നൽകുകയോ ചെയൽ ജമാഅത്തിന്റെ വീക്ഷണത്തിൽ അനുവദനീയമല്ല ".
(പ്രബോധനം :1970 ജൂലൈ)
-------------------------------------------------------

​​"ഒരാൾ ദൈവേതര ഭരണ വ്യവസ്ഥക്ക് കീഴിൽ, ദൈവേതര ഭരണ വ്യവസ്ഥ നടത്തേണ്ടതിനായി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അസംബ്ലിയിൽ പോകുകയും ചെയ്യുന്ന പക്ഷം, അത് തൗഹീദിനു വിരുദ്ധവും അനനുവദനീയവുമാണ്."
(ഇന്ത്യൻ ജമാഅത്തെ 27 വർഷം)
-------------------------------------------------------
​
സിലിണ്ടറുമായി വോട്ടു ചോദിക്കുകയും , ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ നയങ്ങളെ അനുകൂലിക്കുകയും ചെയ്യുന്ന, വിശ്വസിച്ച ആദർശങ്ങളോട് കൂറും ബഹുമാനവുമുള്ള, സത്യസന്ധരായ ആത്മ വഞ്ചകരല്ലാത്ത, അതിന്റെ സഹയാത്രികരോട്‌ :

1- മുകളിൽ പ്രസ്താവിച്ച രൂപത്തിൽ, "ദൈവേതര ഭരണ വ്യവസ്ഥ നടത്തേണ്ടതിനാണോ  സാധാരണ ഗതിയിൽ ഒരാൾ വോട്ടു ചെയ്യുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അസംബ്ലിയിൽ പോവുകയും ചെയ്യുന്നത്?

2- അന്ന്, ജമാഅത്തെ ഇസ്‌ലാമി അങ്ങിനെ വിശ്വസിച്ചിരുന്നുവെങ്കിൽ, ഇപ്പോൾ, ആ ധാരണ തിരുത്താൻ പ്രേരിപ്പിച്ച ഘടകം എന്താണ്? ഇവിടെയുള്ള വ്യവസ്ഥയിൽ വല്ല മാറ്റവും വന്നോ?

3- ജമാഅത്തെ ഇസ്‌ലാമിക്കാരല്ലാത്ത മറ്റെല്ലാവരും "ദൈവേതര ഭരണ വ്യവസ്ഥ നടത്തേണ്ടതിനായിട്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അസംബ്ലിയിൽ പോവുകയും " ചെയ്യുന്നത് എന്ന ആരോപണത്തിന്റെ അടിസ്ഥാനമെന്താണ്‌?

4- ജമാഅത്തെ ഇസ്‌ലാമി വോട്ടു ചെയ്യുന്നത് മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനു (ശൈഖ് മുഹമ്മദ്‌ കാരക്കുന്ന്) ആണെങ്കിൽ, തൗഹീദിനു വിരുദ്ധമായ (ശിർക്ക്) ചെയ്യാൻ അത് ന്യായമാണോ ?
​
ജമാഅത്തെ ഇസ്‌ലാമിയുടെ ബഡായി കേട്ട് ഇന്ത്യയിലെ മുസ്ലിംകൾ ജനാധിപത്യ പ്രക്രിയയിൽ നിന്ന് മാറി നിന്നിരിന്നുവെങ്കിൽ പാക്കിസ്ഥാനിലല്ല, പരലോകത്ത് തന്നെയെത്തിയേനെ.

​
0 Comments

സയ്യിദ്‌ ഖുതുബ്, ബന്ന, മൌദൂദി തുടങ്ങിയവരുടെ മൻഹജും സലഫീ മൻഹജും ഒരിക്കലും സമ്മേളിക്കുകയില്ല

20/9/2015

0 Comments

 
((......അള്ളാഹുവാണ് സത്യം, സയ്യിദ്‌ ഖുതുബ്, ബന്ന, മൌദൂദി തുടങ്ങിയവരുടെ മൻഹജും സലഫീ മൻഹജും ഒരിക്കലും സമ്മേളിക്കുകയില്ല. സന്മാർഗവും വഴികേടും ഒരിക്കലും ചേരില്ല. യുവാക്കൾ ഇക്കാര്യം ഉൾക്കൊള്ളണം. നിങ്ങൾ സലഫുസ്സ്വാലിഹീങ്ങളുടെ മൻഹജാണ് പിന്തുടരേണ്ടത്. അള്ളാഹുവാണ് സത്യം, ഈ ഉമ്മത്ത്‌, അതിന്റെ പരാധീനതകളിൽ നിന്നും ശോചനീയാവസ്ഥയിൽ നിന്നുമുള്ള മോചനത്തിനു, ഖവാരിജുകളുടെ വിഷയത്തിലും അല്ലാത്തവയിലും അള്ളാഹുവിന്റെ കിത്താബിലേക്കും റസൂലിന്റെ സുന്നത്തിലേക്കും, സലഫുസ്സ്വാലിഹീങ്ങളുടെ ഫിഖ്ഹിലേക്കും മടങ്ങാതെ തരമില്ല.))

​- ബഷീർ പുത്തൂർ
"قال ربيع السنة"
والله ﻻ يجتمع منهج سيد قطب والبنا والمودودي مع مع المنهج السلفي أبداً ﻻ يجتمعان أبداً فلا يجتمع الضلال والهدى فافهموا يا أيها الشباب وعليكم بمنهج السلف الصالح والله ﻻ تخرج الأمة من مشاكلها وما تعيش فيه من ذل وهوان إلا بالرجوع إلى كتاب الله و سنة الرسول وفقه السلف الصالح في
قضايا الخوارج وقضايا غيرهم

الذريعة إلى بيان مقاصد كتاب الشريعة
الجزء: 1/صفحة : 97
0 Comments

തൗഹീദുൽ ഹാകിമിയ്യ

7/11/2014

0 Comments

 
ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങളുടെ ആധാരമായ തൗഹീദ്, തൗഹീദുൽ ഉലൂഹിയ്യ, തൗഹീദു-റുബൂബിയ്യ, തൗഹീദുൽ അസ്മാഇ വസ്സ്വിഫാത്ത് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഖുർആനിന്റെ നസ്സ്വുകളിൽ നിന്ന് അഹ്-ലുസ്സുന്നയുടെ ഉലമാക്കൾ ഏകകണ്ഠമായി നിർദ്ധാരണം ചെയ്തെടുത്തതാണ് ഈ വിഭജനം. സലഫുകൾ പിന്തുടർന്ന ഈ വിഭജനത്തിനു വിരുദ്ധമായി ആധുനികരായ ചില തൽപരകക്ഷികൾ തൗഹീദിനു, പ്രമാണത്തിന്റെ പിൻബലമോ, സലഫുകളുടെ മാതൃകയോ ഇല്ലാത്ത " തൗഹീദുൽ ഹാകിമിയ്യ " എന്ന ഒരു നൂതന വിഭജനം സ്വയം ഉണ്ടാക്കുകയും നാലാമത്തെ വിഭാഗമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഇസ്ലാമിന്‌ കേവല രാഷ്ട്രീയ വ്യാഖ്യാനം നൽകാൻ ശ്രമിച്ച ഇന്ത്യൻ രാഷ്ട്രീയക്കാരനായ, ജമായത്തെ ഇസ്‌ലാമിയുടെ നേതാവ് മൌദൂദിയോ, ഈജിപ്തിലെ ഇഖ് വാനുൽ മുസ്ലിമീന്റെ ദാർശനികാചാര്യനായിരുന്ന സയ്യിദ് ഖുത്വുബോ ആണ് "തൗഹീദുൽ ഹാകിമിയ്യയുടെ" ഉപജ്ഞാതാക്കൾ.
ജനങ്ങൾക്ക്‌ ദീൻ വിശദീകരിച്ചു കൊടുത്ത നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോ, നബിയിൽ നിന്ന് നേരിട്ട് ദീൻ പഠിക്കുകയും മനസ്സിലാക്കുകയും അമൽ ചെയ്യുകയും ചെയ്ത സ്വഹാബത്തോ, അഹ്-ലുസ്സുന്നത്തിന്റെ സച്ചരിതരായ അഇമ്മത്തോ വിശദീകരിക്കുകയോ പഠിപ്പിക്കുകയോ ചെയ്യാത്ത ഈ പുതിയ വിഭജനം, വാസ്‌തവത്തിൽ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങൾക്ക് നേരെയുള്ള കടുത്ത കയ്യേറ്റമായിരുന്നു
കഴിഞ്ഞ നൂറ്റാണ്ടിൽ, ഇവർ പ്രചരിപ്പിച്ച ഈ തെറ്റായ വ്യാഖ്യാനത്തെ അഹ്-ലുസ്സുന്നതിന്റെ ഉലമാക്കൾ ശക്തിയുക്തം എതിർക്കുകയും അതി നിശിതമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്.
എന്താണ് തൗഹീദുൽ ഹാകിമിയ്യ ?
പ്രമാണ വാക്യങ്ങൾക്ക് സലഫുകൾ നൽകിയ വിശദീകരണത്തിന് അതീതമോ വിരുദ്ധമോ ആയ ഒരു വ്യാഖ്യാനം നൂതനമായി നൽകാനുള്ള അവകാശമോ അധികാരമോ ആർക്കുമില്ല. കാരണം പ്രമാണങ്ങൾ ഏറ്റവും സൂഷ്മമായി മനസ്സിലാക്കിയവരാണ് സലഫുകൾ. അവർ മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്യാത്ത ഒരു കാര്യം ഇസ്‌ലാമിൽ പിൽക്കാലക്കാർക്കു മനസ്സിലാക്കാൻ ഇല്ല. പ്രമാണങ്ങളുടെ വെളിച്ചത്തിൽ തൗഹീദിനെ മൂന്നു വിഭാഗമായാണ് സലഫുകൾ വിഭജിച്ചത്. അല്ലാഹുവിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടു തൗഹീദിനു നാലാമതൊരു വിഭജനം ആവശ്യമായിരുന്നുവെങ്കിൽ, അത് സലഫുകൾ നിർവ്വഹിക്കുമായിരുന്നു. " ഹാകിമിയ്യ എന്ന പേരിലുള്ള ഈ നാലാം വിഭജനം എന്തെന്ന് അറിയാതെ മുസ്ലിംകൾ നൂറ്റാണ്ടുകൾ പിന്നിടുകയും, അത് മുസ്ലിംകൾക്ക് വിശദീകരിച്ചു തരാൻ മൗദൂദി നിയുക്തനാവുകയും ചെയ്തു എന്നു പറഞ്ഞാൽ, പ്രമാണങ്ങൾക്കും സാമാന്യ ബുദ്ധിക്കും വായിക്കാൻ കഴിയാത്ത പ്രഹേളികയായി അവശേഷിക്കുകയെയുള്ളൂ.
നായ തൊട്ട കലം പോലെ വേറിട്ട്‌ നിൽക്കുന്ന, ഈ വിഭജനത്തെ, ജമായത്തെ ഇസ്ലാമിയും, ഇഖ് വാനുൽ മുസ്ലിമൂനും മുസ്‌ലിം ബഹു ജനങ്ങൾക്കിടയിൽ മത്സരിച്ചു പ്രചരിപ്പിച്ചുവെന്നത് ഒരു വസ്തുതയാണ്. തങ്ങളുടെ കുടില ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി, ഇസ്‌ലാമിക പ്രമാണങ്ങളെ ദാക്ഷിണ്യമന്യേ ദുർവ്യാഖ്യാനിച്ച ഇവർ, സാക്ഷാൽ ഖവാരിജുകളുടെ ആശയങ്ങൾ അനന്തരമെടുത്തവരാണ്.
ഇബാദത്തിന്റെ അവകാശത്തിലും, സൃഷ്ടി കർതൃത്വ-സംഹാരത്തിലും, പ്രപഞ്ച സംവിധാനത്തിലും, പരിപാലനത്തിലും എല്ലാം അള്ളാഹു ഏകനാണ്. എക്കാലത്തുമുണ്ടായിരുന്ന ആളുകൾ നിഷേധിച്ചിരുന്നത് പ്രധാനമായും അള്ളാഹുവിന്റെ ഉലൂഹിയ്യത്ത്‌ അഥവാ ആരാധനയിലുള്ള ഏകത്വത്തെയായിരുന്നു. ഈ പ്രപഞ്ചം, അതിലെ സൂഷ്മവും സ്ഥുലവും, ചേതനവും, അചേതനവുമായ കോടാനുകോടി സൃഷ്ടികളെ ഉടമപ്പെടുത്തുന്നവൻ അള്ളാഹുവാണ്. അവയുടെയെല്ലാം പരമാധികാരം അവനു മാത്രം പരിമിതമാണ്. മറ്റൊരു വ്യക്തിക്കോ ശക്തിക്കോ അത് അവകാശപ്പെടാൻ കഴിയില്ല. യഥാർത്ഥത്തിൽ ഈ പരമാധികാരമാണ് ഹാകിമിയ്യ. ഇത് ഏതെങ്കിലും ഒരു ഭൂപ്രദേശത്തെ രാഷ്ട്രീയാധികാരത്തിൽ പരിമിതമല്ല. അള്ളാഹുവിന്റെ ഈ പരമാധികാരത്തെ കേവല രാഷ്ട്രീയമാധികാരമായി ദുർവ്യാഖ്യാനിക്കുകയും, സ്വന്തമായ നിയമനിർമ്മാണം നടത്തുക വഴി മുസ്‌ലിം ഭരണാധികാരികളെല്ലാം, അള്ളാഹുവിന്റെ പരമാധികാരത്തിൽ ശിർക്ക് ചെയ്യുന്നുവെന്ന് വരുത്തി മുസ്‌ലിം ഭരണാധികാരികൾക്കെതിരിൽ ജനങ്ങളെ ഇളക്കി വിടുകയാണ് അവർ ചെയ്തത്.
യഥാർത്ഥത്തിൽ, അല്ലാഹുവിന്റെ എല്ലാ അധികാരങ്ങളും, വിധികളും ഒരു പോലെ മാനിക്കേണ്ടതും, വഴിപ്പെടേണ്ടതുമാണ്. അവനെ മാത്രം ഇബാദത്തു ചെയ്യുകയും, അവനിൽ ഒരാളെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുകയെന്നത് അള്ളാഹുവിന്റെ കൽപനകളിൽ ഏറ്റവും ശക്തവും അവന്റെ വിധികളിൽ ഏറ്റവും അലംഘനീയവുമാണ്‌. പ്രവാചക നിയോഗങ്ങൾക്കും, ജിഹാദിനും, കുടുംബ-ബന്ധ വിഛെദനത്തിനും ഹേതുവായ, തൗഹീദുൽ ഉലൂഹിയ്യ അഥവാ അള്ളാഹുവിന്റെ ആരാധനാപരമായ ഏകത്വം അതി ശോചനീയമായ വിധത്തിൽ അവഗണിക്കുകയും, തൗഹീദുൽ ഉലൂഹിയ്യയുടെ തന്നെ ഭാഗമായ അള്ളാഹുവിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട ഭാഗത്തിന് മാത്രമായി പ്രത്യേക പരിഗണന നൽകുകയും ചെയ്യുന്നത് സദുദ്ദേശപരമായാൽ പോലും, മുൻമാതൃകയോ, പ്രാമാണികാടിത്തറയോ ഇല്ലാത്തതിന്റെ പേരിൽ നിരാകരിക്കപ്പെടുകയും അതിന്റെ സ്വീകാര്യത ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.
ദുനിയാവിലെ ഏതെങ്കിലും ഒരു ഭൂപ്രദേശത്തിന്റെ അധികാരം തനിക്കാണെന്നോ, തന്റെ അധികാര പരിധിയിൽ താൻ നടത്തുന്ന വിധി, ദൈവികമോ, ദൈവിക വിധിക്ക് തുല്യമോ ആണെന്ന് ഏതെങ്കിലും ഭരണാധികാരി വിചാരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് അള്ളാഹുവിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട തൗഹീദിൽ പങ്കു ചേർക്കലാണ്. എന്നാൽ, തന്റെ ഇഛക്ക് വഴങ്ങിയിട്ടോ, മറ്റാരുടെയെങ്കിലും താൽപര്യം പരിഗണിച്ചോ, താൽക്കാലിക ലാഭം പ്രതീക്ഷിച്ചോ അള്ളാഹുവിന്റെ വിധിക്ക് എതിരായി വിധി നടത്തുകയോ, നിയമ നിർമാണം നിർവ്വഹിക്കുകയോ ചെയ്‌താൽ, അയാളെക്കുറിച്ച് ശിർക്ക് ചെയ്തുവെന്ന് പറയാൻ പ്രാമാണികമായി കഴിയില്ല, അയാൾ ചെയ്തത്, അനീതിയും അതിക്രമവുമാണെങ്കിൽ പോലും. ! ഇവിടെയാണ്‌ ജമായത്തെ ഇസ്ലാമിക്കും സഹയാത്രികർക്കും അബദ്ധം സംഭവിച്ചത്. പ്രമാണങ്ങൾ, സലഫുകൾ എങ്ങിനെ മനസ്സിലാക്കി എന്ന് പരിശോധിക്കുന്നതിന് പകരം, ആത്മീയാചാര്യനായ മൌദൂദി എങ്ങിനെ മനസ്സിലാക്കിയെന്നാണ് അവർ അന്വേഷിച്ചത്. അക്കാരണത്താൽ തന്നെ, മൗദൂദിയുടെ പിഴച്ച ആശയം ജനങ്ങളിൽ വ്യാപിച്ചു, കുറഞ്ഞ തോതിലാണെങ്കിലും.
അള്ളാഹു വിലക്കിയ മദ്യപാനം, ഒരാൾ ഹലാലാണെന്ന് വിചാരിച്ചാൽ അവൻ കാഫിറായി. ഒരു തുള്ളി പോലും അവൻ കുടിച്ചിട്ടില്ലെങ്കിലും. കാരണം, അല്ലാഹുവിന്റെ വിധിയെ അവൻ നിരാകരിക്കുകയും, അള്ളാഹു നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുകയും ചെയ്തുവന്നതിന്റെ പേരിൽ. നേരെ മറിച്ച്, മുഴുക്കുടിയനായ ഒരാൾ മദ്യം ഹലാലാണെന്ന് വിശ്വസിക്കാത്ത കാലത്തോളം അവൻ കാഫിറാവുകയുമില്ല. അള്ളാഹുവിന്റെ വിധിക്കെതിരിൽ വിധിക്കുകയോ, അള്ളാഹുവിന്റെ വിധി സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്ന ഭരണാധികാരിയുടെ അവസ്ഥയും ഇത് തന്നെയാണ്.
അള്ളാഹു മനുഷ്യ വംശത്തോട്‌ അനുഷ്ഠിക്കാൻ കൽപിച്ച മുഴുവൻ കാര്യങ്ങളും, മുഴുവൻ വിരോധങ്ങളും അവന്റെ നിയമങ്ങളും മറികടക്കുകയോ, അവഗണിക്കുകയോ ചെയ്യുന്നവരുടെയെല്ലാം വിധി ഇങ്ങിനെത്തന്നെ. പ്രമാണങ്ങളെ മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കാതിരിക്കുമ്പോൾ അബദ്ധം സംഭവിക്കുക സ്വാഭാവികമാണ്. എന്നാൽ, അബദ്ധങ്ങൾ സത്യമാണെന്ന് തെറ്റിദ്ധരിക്കുകയും അത് സത്യമാണെന്ന് മറ്റുള്ളവരിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് അതിനേക്കാൾ വലിയ ദ്രോഹവും അക്രമവുമാണ്.
0 Comments

ഇസ്ലാമിലെ ജിഹാദും ഈജിപ്തിലെ ഇഖ്-വാനുൽ മുസ്ലിമൂനും-2

19/8/2013

0 Comments

 
ഒന്ന് -
يا أيها الذين آمنوا أطيعوا الله وأطيعوا الرسول وأولي الأمر منكم
സത്യ വിശ്വാസികളെ, നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ റസൂലിനേയും, നിങ്ങളിൽ നിന്നുള്ള കൈകാര്യ കർത്താക്കളെയും (ഭരണാധികാരികൾ) അനുസരിക്കുക
രണ്ടു-
اسْمَعُوا وَأَطِيعُوا وَإِنْ اسْتُعْمِلَ عَلَيْكُمْ عَبْدٌ حَبَشِيٌّ كَأَنَّ رَأْسَهُ زَبِيبَةٌ - رواه البخاري
നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു " നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുവിൻ. ഉണങ്ങിയ മുന്തിരി പോലെ തലമുടിയുള്ള ഒരു എത്യോപ്യൻ അടിമയാണ് നിങ്ങളുടെ മേൽ അധികാരസ്ഥനായി വരുന്നതെങ്കിൽ പോലും!
മൂന്നു-
سَأَلَ سَلَمَةُ بْنُ يَزِيدَ الْجُعْفِيُّ رَسُولَ اللهِ فَقَالَ: يَا نَبِيَّ اللهِ أَرَأَيْتَ إِنْ قَامَتْ عَلَيْنَا أُمَرَاءُ يَسْأَلُونَا حَقَّهُمْ وَيَمْنَعُونَا حَقَّنَا فَمَا تَأْمُرُنَا. فَأَعْرَضَ عَنْهُ، ثُمَّ سَأَلَهُ، فَأَعْرَضَ عَنْهُ، ثُمَّ سَأَلَهُ فِي الثَّانِيَةِ أَوْ فِي الثَّالِثَةِ، فَجَذَبَهُ الْأَشْعَثُ بْنُ قَيْسٍ فَقَالَ رَسُولُ اللهِ صلى الله عليه وسلم
"اسْمَعُوا وَأَطِيعُوا، فَإِنَّمَا عَلَيْهِمْ مَا حُمِّلُوا وَعَلَيْكُمْ مَا حُمِّلْتُمْ
സലമതു ബിൻ യസീദ് അൽ ജുഹഫീ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയോടു ചോദിച്ചു " അല്ലാഹുവിന്റെ ദൂതരെ, ഭരണാധികാരികൾ അവരുടെ അവകാശങ്ങൾ ഞങ്ങളിൽ നിന്ന് ചോദിച്ചു വാങ്ങുകയും, അവരിൽ നിന്ന് ഞങ്ങൾക്ക് കിട്ടേണ്ട അവകാശങ്ങൾ തടഞ്ഞു വെക്കുകയും ചെയ്യുന്നുണ്ടെങ്കിൽ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്? അദ്ദേഹം (നബി) അതിൽ നിന്ന് മുഖം തിരിച്ചു കളഞ്ഞു.(ആ ചോദ്യത്തോടുള്ള അനിഷ്ടം കാരണം) വീണ്ടും അദ്ദേഹം ചോദിച്ചു വീണ്ടും നബി മുഖം തിരിച്ചു. രണ്ടാം തവണയോ മൂന്നാം തവണയോ ചോദിച്ചപ്പോൾ അഷ്അത് ബിന് ഖൈസ് അദ്ധേഹത്തെ (ചോദ്യ കർത്താവിനെ) പിടിച്ചു വലിച്ചു. അപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു "നിങ്ങൾ കേള്ക്കുകയും അനുസരിക്കുകയും ചെയ്യുവിൻ. അവരോടു (ഭരണാധികാരികളോട്) ഏൽപിക്കപ്പെട്ടത് അവരിൽ ഉണ്ട്. നിങ്ങളിൽ ഏൽപിക്കപ്പെട്ടത് നിങ്ങളിലും. (അതായത് ഭരണാധികാരികളുടെ ചുമതലയെക്കുരിച്ചും ഉത്തരവാതത്തെക്കുറിച്ചും ഭരണാധികാരികളോടും , ഭരണീയരുടെ ബാധ്യതയും കടമകളെയും സംബന്ധിച്ച് പ്രജകളോടും അല്ലാഹു ചോദിക്കുമെന്ന്)
നാല്-
وقال رسول الله صلى الله عليه وسلم لحذيفة بن اليمان - تَسْمَعُ وَتُطِيعُ لِلْأَمِيرِ وَإِنْ ضُرِبَ ظَهْرُكَ وَأُخِذَ مَالُكَ فَاسْمَعْ وَأَطِعْ - رواه مسلم
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ഹുദൈഫ രദിയല്ലാഹു അന്ഹുവിനോട് പറഞ്ഞു. " അമീറിനെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. നിന്റെ മുതുകിൽ അടിച്ചാലും, നിന്റെ ധനം കൊള്ളയടിച്ചാലും, നീ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക
അഞ്ചു-
"إِنَّهُ يُسْتَعْمَلُ عَلَيْكُمْ أُمَرَاءُ فَتَعْرِفُونَ وَتُنْكِرُونَ، فَمَنْ كَرِهَ فَقَدْ بَرِئَ وَمَنْ أَنْكَرَ فَقَدْ سَلِمَ وَلَكِنْ مَنْ رَضِيَ وَتَابَعَ»قَالُوا: يَا رَسُولَ اللهِ، أَلَا نُقَاتِلُهُمْ؟ قَالَ «لَا مَا صَلَّوْا» أَيْ مَنْ كَرِهَ بِقَلْبِهِ وَأَنْكَرَ بِقَلْبِهِ. رواه مسلم
നിശ്ചയം, ചില ആളുകൾ നിങ്ങളിൽ ഭരണാധികാരികൾ ആയി വരും. നിങ്ങൾ ഇഷ്ടപ്പെടുന്നതും വെറുക്കുന്നതും അവരിൽ ഉണ്ടാകും. അപ്പോൾ, ആര് ( തിന്മയെ) (മനസ്സ് കൊണ്ട്) വെറുത്തോ, അവൻ ഒഴിവായി (അതിന്റെ പാപ ഭാരത്തിൽ നിന്ന്) ആര് അനിഷ്ടം കാണിച്ചോ (മനസ്സ് കൊണ്ട്) അവൻ സുരക്ഷിതനായി. എന്നാൽ ആരാണോ അതിനോട് തൃപ്തി കാണിക്കുകയും അതിനെ പിന്തുടരുകയും ചെയ്തത് (അവനു അതിന്റെ പാപഭാരമുണ്ട്)
അവർ ചോദിച്ചു "അല്ലാഹുവിന്റെ ദൂതരെ, ഞങ്ങൾ അവരോടു (അത്തരം ഭരണാധികാരികളോട് ) യുദ്ധം ചെയ്യട്ടെയോ? നബി പറഞ്ഞു " പാടില്ല, അവർ നമസ്കാരം നിലനിർത്തുന്ന കാലത്തോളം" ! (അതായത് മനസ് കൊണ്ട് വെറുക്കുകയും മനസ് കൊണ്ട് അനിഷ്ടം കാണിക്കുകയും ചെയ്തവന്)
ആറു-
وعن عُبَادَةَ بْنِ الصَّامِتِ قَالَ: دَعَانَا النَّبِيُّ صلى الله عليه وسلم فَبَايَعْنَاهُ، فَقَالَ فِيمَا أَخَذَ عَلَيْنَا أَنْ بَايَعَنَا عَلَى السَّمْعِ وَالطَّاعَةِ فِي مَنْشَطِنَا وَمَكْرَهِنَا وَعُسْرِنَا وَيُسْرِنَا وَأَثَرَةً عَلَيْنَا، وَأَنْ لَا نُنَازِعَ الْأَمْرَ أَهْلَهُ، إِلَّا أَنْ تَرَوْا كُفْرًا بَوَاحًا عِنْدَكُمْ مِنْ اللهِ فِيهِ بُرْهَانٌ» رواه البخاري ومسل
ഉബാദതു ബിന് സ്വാമിത് രദിയല്ലാഹു അന്ഹുവിൽ നിന്ന്, അദ്ദേഹം പറഞ്ഞു " നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഞങ്ങളെ ക്ഷണിക്കുകയും ഞങ്ങൾ ബൈഅത്തു ചെയ്യുകയും ചെയ്തു. ഞങ്ങൾ ബൈഅത്തു ചെയ്തവയിൽ പെട്ടതാണ് സന്തോഷാവസരത്തിലും ദുഖത്തിലും, ഞെരുക്കത്തിലും അല്ലാത്തപ്പോഴും, ഞങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്താലും (ഭരണാധികാരികളെ) കേള്ക്കുകയും അനുസരിക്കുകയും ചെയ്യുമെന്നതും. (ഭരണ)കാര്യത്തിൽ അതിന്റെ അവകാശികളുമായി വക്കാണം നടത്തില്ല എന്നതും അല്ലാഹുവിൽ നിന്ന് വ്യക്തമായ തെളിവോടു കൂടി, അവരിൽ പ്രകടമായ നിഷേധം (വ്യാഖ്യാനത്തിനു ഒരു പഴുതുമില്ലാത്ത വിധത്തിൽ) കണ്ടാലല്ലാതെ. (അതു തന്നെ നിബന്ധനകൾക്ക് വിധേയമാണ്. ഭരണാധികാരി വ്യക്തമായ കുഫ്റിൽ അകപ്പെട്ടു എന്ന കാര്യം അവിതർക്കിതമായി തെളിയണം. അത് അഹ്ലുസ്സുന്നയുടെ അക്കാലത്ത് ജീവിക്കുന്ന കിബാറുകളായ ഉലമാക്കൾ സ്ഥിരീകരിക്കണം. കാഫിറായ ഭരണാധികാരിക്ക് ഉള്ളത് പോലെയോ അതിൽ കൂടുതലോ ആയ നിലക്കുള്ള സന്നാഹവും ശക്തിയും കഴിവും ഉണ്ടായിരിക്കണം. വ്യക്തമായ നേതൃത്വം ഉണ്ടാവണം etc )

ഏഴു-

മുകളിൽ പറഞ്ഞ കാര്യങ്ങൾ കണ്ണുള്ളവരെല്ലാം കാണണം. കാതുള്ളവരെല്ലാം കേൾക്കണം. വായിക്കാൻ അറിയുന്നവരെല്ലാം വായിക്കണം. എത്തിക്കാൻ കഴിയുന്നവർക്കെല്ലാം എത്തിക്കണം. കണ്ടതും കേട്ടതും കാളമൂത്രവും പ്രചരിപ്പിക്കുകയും, ഇഖ്-വാനികളുടെ ഉച്ചിഷ്ടവും ജമായത്തെ ഇസ്ലാമിയുടെ അമേധ്യവും തോളിലേറ്റി ജിഹാദ് ജിഹാദെന്നു വിളിച്ചു കൂവുന്ന ഏഴാം കൂലികൾ നിർബന്ധമായും ഭരണാധികാരികളുടെ വിഷയത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞതെന്തെന്നറിയണം.

അല്ലെങ്കിൽ, നഷ്ടം മറ്റാർക്കുമായിരിക്കില്ല എന്ന് മനസ്സിലാക്കാനുള്ള പ്രായോഗിക ബുദ്ധി ആരോടെങ്കിലും കടം വാങ്ങുക !!
0 Comments

ഇസ്ലാമിലെ ജിഹാദും ഈജിപ്തിലെ ഇഖ് വാനുൽ മുസ്ലിമുനും - 1

16/8/2013

0 Comments

 
ഒന്ന് -

ഭരണകർത്താക്കൾ, തെമ്മാടികളും ധിക്കാരികളും സുഖലോലുപരും പ്രജാ വൽസലരല്ലാത്തവരും തന്നിഷ്ടക്കാരും, സ്വാർഥരും, അതിക്രമാകാരികളും ആയാലും, അവരെ അനുസരിക്കുകയും, അവർക്കെതിരിൽ പടപ്പുറപ്പാട് നടത്താതിരിക്കുകയും ചെയ്യണമെന്നതാണ് ഇസ്ലാമിന്റെ കല്പന. എന്നാൽ ആധുനിക ഖവാരിജുകളും അവരുടെ  വാലുകളായി ആടുന്ന ആളുകളും ഈ നിര്ദേശം അന്ഗീകരിക്കാത്തവരോ സ്വീകരിക്കാത്തവരോ ആണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ ഈജിപ്തിൽ അരങ്ങേരിക്കൊണ്ടിരിക്കുന്നത്. ഇസ്ലാമിന്റെ പേരില് അതിനു കാർമികത്വം വഹിക്കുന്നതാകട്ടെ ഇഖ് വാനുൽ മുസ്ലിമുനും !!

രണ്ട്-

ഖലീഫയായ ഉസ്മാൻ റദിയല്ലാഹു അന്ഹുവിനെതിരിൽ പടപ്പുറപ്പാട് നടത്തുകയും അദ്ധേഹത്തെ ഉപരോധിച്ചു അതി നിഷ്ടുരമായി കൊലപ്പെടുത്തുകയും ചെയ്ത ഖവാരിജുകളാണ് ഇവരുടെ ആദർശ പിതാക്കൾ. ഭരണകർത്താക്കൾക്കെതിരിൽ പൊതു  ജനങ്ങളെ ഇളക്കിവിടുകയും പ്രധിശേധങ്ങൾ സംഘടിപ്പിക്കുകയും അതിനു വേണ്ടി ആഹ്വാനം ചെയ്യുകയും ചെയ്യുന്നവർ നബി ചര്യയുടെ വക്താക്കളോ അതിന്റെ പിന്തുടര്ച്ച അവകാശപ്പെടാൻ യോഗ്യരോ അല്ല.

മൂന്ന് -

ഇസ്ലാമിന്റെ ബാനർ ഉയർത്തിപ്പിടിച്ചു അതിന്റെ മറവിൽ  ആധുനിക       ഖവാരിജീ ചിന്ത മുസ്ലിം ബഹു ജനങ്ങളിൽ ഇസ്ലാമിക ദർശനമായി പ്രചരിപ്പിക്കുകയും അതിൽ കൊല്ലപ്പെടുന്നവരെ ധീരയോധാക്കളായി വാഴ്ത്തുകയും ചെയ്യുക. അതിനു വശം വതരാവാത്ത ആളുകളെ ഭീരുക്കളും ഭരണ കർത്താക്കളുടെ ഉപചാപക വ്രിന്തവുമായി ചിത്രീകരിക്കുക. ഇങ്ങിനെ പോകുന്നു ആധുനിക ഖവാരിജുകളുടെ വീക്ഷണ വൈകല്യങ്ങൾ.

നാല് -

നബി ചര്യയിലോ , സ്വഹാബതിന്റെ ജീവിതത്തിലോ ഭരണ കർത്താക്കൾക്കെതിരിൽ പൊതുജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തുകയോ സമരം നയിക്കുകയോ ചെയ്തതായി യാതൊരു രെഖയുമില്ല. ദീനും ദുനിയാവുമറിയാത്ത " റുവൈബിദകളാണ്" ഇതിന്റെ വക്താക്കളും പ്രയോഗതാക്കളും . ദീൻ അവർ പഠിച്ചിരുന്നുവെങ്കിൽ അവർ സുന്നത് പിന്തുടർന്ന് അച്ചടക്കം പാലിക്കുമായിരുന്നു. ദുനിയാവ് അവർക്കരിയുമായിരുന്നുവെങ്കിൽ, സർവായുധ വിഭുഷിതരായ ഭരണ കര്താക്കൾക്കെതിരിൽ നിരായുധരായി ഇറങ്ങി പുരപ്പെടില്ലായിരുന്നു, സ്ത്രീകളോടും കുട്ടികളോടും തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്യില്ലായിരുന്നു.

അഞ്ചു -

തുനീശ്യയിൽ ഗനുഷിക്കും ഈജിപ്തിൽ മുര്സിക്കും ഭരണം കിട്ടിയപ്പോൾ ഈ അഭിനവ ഇസ്ലാമിസ്റ്റുകൾ ശരീഅത് നടപ്പാക്കാനല്ല ശ്രമിച്ചത്. അത് ഈജിപ്തിൽ നടപ്പാക്കാൻ കഴിയില്ല എന്നാണു മുർസി പറഞ്ഞത്. അധികാരത്തിന്റെ ചക്കരക്കുടത്തിൽ കയ്യീട്ടു വാരാൻ മാത്രമേ ഇവർ ഇസ്ലാമിനെ ഉപയോഗിക്കുന്നുള്ളൂ. അധികാരം കിട്ടിക്കഴിയുമ്പോൾ ഇവർ പഴയതെല്ലാം മറക്കുന്നു.

ആറ്-

ഇപ്പോൾ മുര്സിയെ, സീസി ആട്ടിപുറത്താക്കിയപ്പോൾ ഇഖ് വാനികൾ ജനാധിപത്യത്തെക്കുറിച്ച് വാചാലരാവുന്നു. അതിന്റെ കാവല ഭടന്മാരായി വേഷം കെട്ടുന്നു. !! എന്തൊരു വിരോധാഭാസം !! ഇഖ് വാനികളുടെ കേരള പതിപ്പായ ജമായത്തെ ഇസ്ലാമി, കേരളത്തിൽ "റാബിയ അദവിയ" തീർത്തു. അതും റമദാൻ മാസത്തിലെ അവസാനത്തെ പത്തിൽ !! സ്ത്രീകളെയും കുട്ടികളെയും പൊതു ജനങ്ങളെയും രമദാനിന്റെ രാ പകലുകളിൽ പൊതുസ്ഥലത്ത് ഒരുമിച്ചു കൂട്ടി, ഈജിപ്തിൽ മഴ പെയ്തതിന് കേരളത്തിൽ കുട ചുടി ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു !!. റമദാനിലെ അവസാന പത്തിലെ നബി ചര്യ ഇതല്ലെന്ന് കേരളത്തിലെ ഉമ്മാമമാർക്കു പോലും അറിയാം. പക്ഷെ ജമകൾക്കറിയില്ല !! അല്ലെങ്കിലും ഇവർക്കെന്നാണ് ജനാധിപത്യം "പഞ്ചാര" യായത്‌?

ഏഴ് -

നിരായുധരായ ആബാലവ്രിന്ദം ജനങ്ങളെ തോക്കിൻ കുഴലിനു മുന്നിലേക്ക്‌ ആട്ടിതെളിച്ച് , അരുംകൊലക്കു കൂട്ടു നിന്ന ഇഖ് വാനി പ്രഭ്രിതികൾ പട്ടാളം കൊല്ലുന്നേ എന്ന് ആർപ്പു വിളിക്കുന്നതിൽ എന്ത് ആത്മാര്തതയാണ് ഉള്ളത്? സത്യത്തിനോട്‌ അവര്ക്ക് ഒരാളപമെങ്കിലും കൂറ് ഉണ്ടായിരുന്നെങ്കിൽ, സുന്നതിനോട് അവര്ക്ക് പ്രതിപത്തി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഖവാരിജുകളുടെ വിഴുപ്പുകൾ അവർ ഏറ്റെടുക്കുമായിരുന്നില്ല. പ്രതിഷേധ സമരത്തിന്റെ കുത്തൊഴുക്കിൽ പരിശുദ്ധമായ ഒരു മാസം ഒലിച്ചു പോയത് പോലും നവ ഖവാരിജുകൾ അറിഞ്ഞില്ല.

എട്ട് -

ഇല്ല, നിങ്ങൾക്കിതിനെ ജിഹാദെന്നു വിളിക്കാൻ കഴിയില്ല. ഇസ്ലാമിക ജിഹാദിന് നിയതമായ നിയമമുണ്ട്. ഭരണാധികാരിക്കെതിരിൽ പടപ്പുറപ്പാട് നടത്തുകയും അതിൽ കൊല്ലപ്പെടുകയും ചെയ്യുന്നതിന് പറയുന്ന പേരല്ല ജിഹാദ് എന്നത്. മുസ്ലിം നാടുകളിൽ മുഴുവൻ അറബ് വിപ്ലവമെന്ന് പറഞ്ഞു ഇഖ് വാനികൾ നടത്തുകയും പാശ്ചാത്യ ഇസ്ലാമിക വിരുദ്ധ ശക്തികൾ ഒത്താശ ചെയ്യുകയും ചെയ്ത തെമ്മാടിത്തത്തിനു ജിഹാദെന്നു പറഞ്ഞാൽ, അല്ലാഹുവിന്റെ കലിമതു ഉയര്ന്നു നില നില്ക്കാൻ നബിയും സ്വഹാബതും നടത്തിയ വിശുദ്ധ ധർമ യുദ്ധത്തിനു എന്ത് പേര് പറയും ? 

- ബഷീർ പുത്തൂർ
0 Comments

തൌഹീദുല്‍ ഹാകിമിയ്യ വിശദീകരണം

2/11/2010

0 Comments

 
തക്ഫീരികള്‍ ഭരണാധികാരികളെ തക്ഫീര്‍ ചെയ്യാന്‍ സ്വീകരിക്കുന്ന അവലംബം ഏതാണ്? 

ജവാബ് : തൌഹീദുല്‍ ഹാകിമിയ്യ എന്നത് നുതനമായ ഒരു സാങ്കേതിക ശബ്ദമാണ്.
തൌഹീദില്‍ അടിസ്താനപരമായിട്ടുള്ളത്, റബ്ബാനികളായ ഉലമാക്കള്‍ അതിനു നല്‍കിയ വിഭജനമാണ്. അതാണ്‌ യഥാര്‍ത്ഥ അവലംബം.
അതില്‍ തൌഹീദുല്‍ ഉലുഹിയ ആണ് അതി പ്രധാനം. ശാരീരികമോ സാമ്പത്തികമോ ആയ എല്ലാ ഇബാദതുകളും അവനു മാത്രമാക്കലാണ് അത്.
ജീവിപ്പിക്കുന്നവനും, മരിപ്പിക്കുന്നവനും, മുഴുവന്‍ വസ്തുക്കളുടെയും നിയന്താവും, അന്നതാതാവും, സൃഷ്ടികളുടെ മുഴുവന്‍ കൈകാര്യ കര്‍ത്താവും ഏകനായ അല്ലാഹു മാത്രമാണെന്ന് വിശ്വസിക്കലാണ് തൌഹീദ് രുബുബിയ്യ. കാരണം അവനാണ് അവരുടെ റബ്ബും മാലിക്കും, ഖാലികും. 'ഹാകിമിയ്യ' രുബുബിയ്യയുടെ ഭാഗമാണ്. മുന്നാമാതെത് തൌഹീദുല്‍ അസ്മാഇ വ സ്സ്വിഫാത് ആണ്. മറ്റൊന്നിനോട് സാദ്രിശ്യപ്പെടുതുകയോ, ഉപമിക്കുകയോ, മരവിപ്പിക്കുകയോ, കോട്ടിമാട്ടുകയോ, വ്യാഖ്യാനിക്കുകയോ ചെയ്യാത്ത തരത്തില്‍, അവന്‍റെ മഹത്വത്തിന് ചേര്‍ന്ന രൂപത്തിലുള്ള ഉന്നതമായ വിശേഷണങ്ങളും, മനോഹരമായ നാമങ്ങളും അല്ലാഹുവിന്നു ഉണ്ടെന്ന ഉറച്ച വിശ്വാസമാണ് അത്. എന്നാല്‍ ഈ മഹത്തായ അസ്വിലിനെക്കുറിച്ചും, ഇബാദതിനെക്കുറിച്ചും, മനസിലാക്കിയിട്ടില്ലാത്തവര്‍ പ്രാധാന്യം കൊടുക്കുന്ന തൌഹീദുല്‍ ഹാകിമിയ്യയെക്കുറിച്ച് പറയാനുള്ളത്, അത് തൌഹീദ് രുബുബിയ്യയ്യില്‍ പെട്ടതാണ് എന്നാണു.

ഇതില്‍ നിന്ന് മനസ്സിലാവുന്ന കാര്യങ്ങള്‍

" തൌഹീദുല്‍ ഹാകിമിയ്യ " എന്നാ വിഭജനം ബിധ്അതാണ്‌, അടിസ്ഥാന രഹിതമാണ്.

തൌഹീദിന്നു പ്രാമാണികരായ ഉലമാക്കള്‍ നല്‍കിയ വിഭജനത്തെ വിശദീകരിക്കല്‍.

തൌഹീദുല്‍ ഹാകിമിയ്യ തൌഹീദ് രുബുബിയ്യയുടെ ഭാഗം.

​- ബഷീർ പുത്തൂർ
0 Comments

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    December 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    March 2019
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    June 2017
    May 2017
    April 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    February 2013
    January 2013
    November 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖവാരിജ്
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബഷീർ പുത്തൂർ
    ബിദ്അത്ത്
    മരണം
    മൻഹജ്
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വർഗ്ഗം
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വഹാബികൾ
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2022. IslamBooks.in - All Rights Reserved.