അനസ് ബ്നു മാലിക് رضي الله عنه നിവേദനം നബി ﷺ ചോദിച്ചു: നിങ്ങളിലെ സ്വർഗസ്ഥരായ പുരുഷന്മാർ ആരെന്ന് ഞാൻ അറിയിച്ചുതരട്ടെയോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അറിയിച്ചു തന്നാലും. അദ്ദേഹം പറഞ്ഞു: നബിമാർ സ്വർഗത്തിലാണ്, സ്വിദ്ദീഖുകൾ സ്വർഗത്തിലാണ്, ശഹീദുകൾ സ്വർഗത്തിലാണ്, കുട്ടികൾ സ്വർഗത്തിലാണ്, പട്ടണത്തിന്റെ മറ്റൊരറ്റത്ത് താമസിക്കുന്ന തന്റെ സഹോദരനെ ഒരുത്തൻ സന്ദർശിക്കുന്നു, അല്ലാഹുവിന്നുവേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല അവനെ സന്ദർശിക്കുന്നത്, അവനും സ്വർഗത്തിലാണ്. നബി ﷺ ചോദിച്ചു: നിങ്ങളിലെ സ്വർഗസ്ഥരായ സ്ത്രീകൾ ആരെന്ന് ഞാൻ അറിയിച്ചുതരട്ടെയോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അറിയിച്ചു തന്നാലും. അദ്ദേഹം പറഞ്ഞു: നന്നായി സ്നേഹിക്കുന്ന, നല്ലോണം പ്രസവിക്കുന്നവരെല്ലാം, അവൾക്കു ദേഷ്യം വന്നാലോ, അവളോട് ദേഷ്യപ്പെട്ടാലോ അവൾ പറയും: ഇതാ എന്റെ കൈ അത് നിങ്ങളുടെ കൈയിലാണ് (ഞാൻ നിങ്ങളുടെ പിടുത്തത്തിലാണ്). നിങ്ങളെന്നോട് പൊരുത്തപ്പെടാതെ ഒരുപോള കണ്ണടക്കില്ല ഞാൻ. — അബൂ തൈമിയ്യ ഹനീഫ് عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «أَلَا أُخْبِرُكُمْ بِرِجَالِكُمْ فِي الْجَنَّةِ؟» قَلْنَا: بَلَى يَا رَسُولَ اللهِ. قَالَ: «النَّبِيُّ فِي الْجَنَّةِ، وَالصِّدِّيقُ فِي الْجَنَّةِ، وَالشَّهِيدُ فِي الْجَنَّةِ، وَالْمَوْلُودُ فِي الْجَنَّةِ، وَالرَّجُلُ يَزُورُ أَخَاهُ فِي نَاحِيَةِ الْمِصْرِ، لَا يَزُورُهُ إِلَّا اللَّهُ فِي الْجَنَّةِ، أَلَا أَخْبِرُكُمْ بِنِسَائِكُمْ فِي الْجَنَّةِ» قُلْنَا: بَلَى يَا رَسُولَ اللَّهِ قَالَ: كُلَّ وَدُودٍ وَلُودٍ إِذَا غَضِبَتْ أَوْ أَسِيءَ إِلَيْهَا قَالَتْ: هَذِهِ يَدِي فِي يَدِكَ، لَا أَكْتَجِلُ بِغَمْضِ حَتَّى تَرْضَى» (رواه الطبراني وحسنه الألباني)
0 Comments
قال علقمة بن قيس النّخعي - رحمه الله : قدمت الشّام فصليت ركعتيْنِ ، ثُمّ قُلتُ اللهم يسر لي جليسًا صالحًا، فأتيتُ قومًا فجلستُ إليهم ، فإذا شيخ قد جاءَ حتى جلسَ إلى جنبي، قلتُ : مَن هذا؟ قالوا : أبو الدرداء رضي الله عنه - الجامع الصحيح، للبخاري، (٥/٢٥) അൽഖമ റഹിമഹുള്ളാ പറഞ്ഞു "ഞാൻ ശാമിൽ വന്നു, അങ്ങിനെ രണ്ട് റക്അത് നമസ്കരിച്ചു. എന്നിട്ട് ഞാൻ ഇങ്ങിനെ ദുആ ചെയ്തു
"അല്ലാഹുവേ സുകൃതനായ ഒരു സഹചാരിയെ എനിക്ക് നീ എളുപ്പമാക്കിത്തരണേ" അനന്തരം ഒരു കൂട്ടം ആളുകളുടെ അടുത്ത് ഞാനെത്തുകയും അവരിലേക്ക് ഇരിക്കുകയും ചെയ്തു. അപ്പോഴതാ ഒരു ശൈഖ് എന്റെ അടുത്തായി വന്നിരുന്നു. ആരാണിതെന്ന് ഞാൻ ചോദിച്ചു : അവർ പറഞ്ഞു "അബുദ്ദർദാഉ റദിയള്ളാഹു അൻഹു” — ബഷീർ പുത്തൂർ
ബുദ്ധിശാലി നിറംമാറുന്നവനെ സത്യപ്പെടുത്തുകയില്ല; സ്ഥിരതയില്ലാത്തവനെ സഹോദരനായി കാണുകയുമില്ല.
(ابن حبان | روضة العقلاء) — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
June 2025
Categories
All
|