മുഹമ്മദ് ബ്നു ജഹ്ശ് رضي الله عنه പറയുന്നു: ഞങ്ങൾ റസൂൽ صلى الله عليه وسلم യുടെ സമീപം ഇരിക്കുന്ന സന്ദർഭം റസൂൽ صلى الله عليه وسلم അവിടത്തെ തല ആകാശത്തേക്ക് ഉയർത്തി, പിന്നീട് തന്റെ ഉള്ളൻ കൈ തന്റെ നെറ്റിത്തടത്തിൽ വെച്ചു, എന്നിട്ട് അവിടുന്ന് പറഞ്ഞു: "സുബ്ഹാനല്ലാഹ് ! എന്ത് കഠിനപ്രയാസമാണ് ഇറക്കപ്പെട്ടിരിക്കുന്നത്?" അപ്പോൾ നമ്മൾ മൗനം പാലിക്കുകയും ഭയപ്പാടിലാകുകയും ചെയ്തു. പിറ്റേ ദിവസം ഞാൻ നബിയോട് ചോദിച്ചു: "അല്ലാഹുവിന്റ റസൂലേ , ഈ ഇറക്കപ്പെട്ട പ്രയാസം എന്താണ്?" അവിടുന്ന് പറഞ്ഞു: "എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! ഒരു മനുഷ്യൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെട്ടു പിന്നീട് അദ്ദേഹത്തിന് ജീവൻ നല്കപ്പെട്ടു, പിന്നേയും അദ്ദേഹം വധിക്കപ്പെട്ടു, പിന്നേയും അദ്ദഹത്തിനു ജീവൻ നല്കപ്പെട്ടു, പിന്നേയും അദ്ദേഹം വധിക്കപ്പെട്ടു, എന്നാൽ അവന്റെ മേൽ കടബാദ്ധ്യത ഉണ്ടായിരിന്നു, അവന്റെ കടം വീട്ടപ്പെടും വരെ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതല്ല.“ (നസാഈ 4367. അൽബാനി ഹസൻ എന്ന പദവി നല്കി) - അബൂ സ്വലാഹ് അബ്ദുൽകരീം അമാനി عَنْ مُحَمَّدِ بْنِ جَحْشٍ رضي الله عنه قَالَ كُنَّا جُلُوسًا عِنْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَرَفَعَ رَأْسَهُ إِلَى السَّمَاءِ ، ثُمَّ وَضَعَ رَاحَتَهُ عَلَى جَبْهَتِهِ ثُمَّ قَالَ "سُبْحَانَ اللَّهِ ! مَاذَا نُزِّلَ مِنَ التَّشْدِيدِ؟" فَسَكَتْنَا وَفَزِعْنا، فَلَمَّا كَانَ مِنَ الْغَدِ سَأَلْتُهُ "يَا رَسُولَ اللَّهِ ، مَا هَذَا التَّشْدِيدُ الَّذِي نُزِّلَ؟" فَقَالَ: "وَالَّذِي نَفْسِي بِيَدِهِ ! لَوْ أَنَّ رَجُلا قُتِلَ فِي سَبِيلِ اللَّهِ ثُمَّ أُحْيِيَ، ثُمَّ قُتِلَ، ثُمَّ أُحْيِيَ، ثُمَّ قُتِلَ، وَعَلَيْهِ دَيْنٌ مَا دَخَلَ الْجَنَّةَ حَتَّى يُقْضَى عَنْهُ دَيْنُهُ (حسنه الألباني في صحيح النسائي ٤٣٦٧)
0 Comments
|
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|