0 Comments
മാതാപിതാക്കളോടുള്ള എറ്റവും വലിയ നന്മകളിൽ പെട്ടതാണ് അവരെ തൌഹീദിലേക്ക് ക്ഷണിക്കൽ
ഇമാം ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: തീർച്ചയായും മാതാപിതാക്കളോടുള്ള എറ്റവും വലിയ നന്മകളിൽ പെട്ടതാണ് അവരെ അല്ലാഹുവിന്റെ തൌഹീദിലേക്കും അവന് പുണ്യങ്ങൾ ചെയ്യാനും ക്ഷണിക്കൽ. കാരണം അതിൽ അവരെ രണ്ടു പേരെയും നരകത്തിൽ നിന്ന് രക്ഷപ്പെടുത്തലുണ്ട്. നൂറുൻ അല ദർബ് -കാസറ്റ് നമ്പർ-303 - അബു തൈമിയ്യ ഹനീഫ് അത്വാഅ' ഇബ്നു അബ്ബാസ് رضي الله عنهما യിൽ നിന്ന് രിവായത്തു ചെയ്യുന്നു: ഒരാൾ അദ്ദേഹത്തിന്റെയടുക്കൽ വന്നിട്ട് പറഞ്ഞു: ഞാനൊരു പെണ്ണിനെ വിവാഹമന്വേഷിച്ചു, ഞാനുമായുള്ള വിവാഹത്തിന് അവൾ വിസമ്മതിച്ചു. മറ്റൊരാൾ അവളെ വിവാഹമന്വേഷിച്ചു, അയാളെ വിവാഹം കഴിക്കാൻ അവൾ ഇഷ്ടപ്പെട്ടു. അപ്പോൾ എനിക്കവളോട് രോഷമായി, അവളെ ഞാൻ കൊന്നുകളഞ്ഞു. എനിക്ക് തൗബയുണ്ടോ? ഇബ്നു അബ്ബാസ് ചോദിച്ചു: നിന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടോ? അയാൾ പറഞ്ഞു: ഇല്ല. അദ്ദേഹം പറഞ്ഞു: അല്ലാഹുവിനോട് പശ്ചാതപിക്ക്, നിനക്ക് കഴിയുന്നത്ര നന്മകൾ ചെയ്ത് അവനിലേക്ക് അടുക്കാൻ ശ്രമിക്ക്. അത്വാഅ' പറയുന്നു: ഞാൻ ഇബ്നു അബ്ബാസിനോട് ചോദിച്ചു: താങ്കളെന്തിനാ അയാളുടെ ഉമ്മയുടെ ജീവനെക്കുറിച്ചു ചോദിച്ചത്? അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിലേക്ക് അടുക്കുവാൻ ഏറ്റവും നല്ല കർമ്മമായി ഉമ്മക്ക് പുണ്യം ചെയ്യുന്നപോൽ മറ്റൊന്ന് എനിക്കറിയില്ല. (ബുഖാരി അദബുൽ മുഫ്റദിൽ, അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തി.) - അബൂ തൈമിയ്യ ഹനീഫ് روى الإمام البخاري في الأدب المفرد عن عطاء عن ابن عباس رضي الله عنهما أَنَّهُ أَتَاهُ رَجُلٌ فَقَالَ إِنِّي خَطَبْتُ امْرَأَةً فَأَبَتْ أَنْ تَنْكِحَنِي وَخَطَبَهَا غَيْرِي فَأَحَبَّتْ أَنْ تَنْكِحَهُ فَغِرْتُ عَلَيْهَا فَقَتَلْتُهَا فَهَلْ لِي مِنْ تَوْبَةٍ؟ قَالَ أُمُّكَ حَيَّةٌ؟ قَالَ لَا، قَالَ تُبْ إِلَى اللَّهِ عَزَّ وَجَلَّ وَتَقَرَّبْ إِلَيْهِ مَا اسْتَطَعْتَ، فَذَهَبْتُ فَسَأَلْتُ ابْنَ عَبَّاسٍ لِمَ سَأَلْتَهُ عَنْ حَيَاةِ أُمِّهِ؟ فَقَالَ: (إِنِّي لَا أَعْلَمُ عَمَلًا أَقْرَبَ إِلَى الله عز وجل من بر الوالدة)
صحيح: «الصحيحة» (٢٧٩٩) |
IslamBooks.inBooks and Articles on Islam, correct and pure. Archives
November 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2023. IslamBooks.in - All Rights Reserved.
|