0 Comments
ബിദ്അത്തുകൾ ഒഴിവാക്കി സുന്നത്തിനെ മുറുകെ പിടിച്ചാൽ സമയവും ലാഭിക്കാം, ജീവനും രക്ഷിക്കാം; ഇരു ലോകങ്ങളിലും. قال رسول الله صلى الله عليه وسلم، يقول: إن طول صلاة الرجل، وقصر خطبته، مئنة من فقهه، فإطيلوا الصلاة، وقصروا الخطبة، وإن من البيان السحر (رواه مسلم) "തീര്‍ച്ചയായും ഒരാളുടെ നമസ്കാരത്തിൻ്റെ ദൈർഘ്യവും ഖുതുബയുടെ ചുരുക്കവും അവൻ്റെ അറിവിന്റെ അടയാളത്തിൽ പെട്ടതാണ്." (മുസ്'ലിം)
സുന്നത്തിലേക്ക് മടങ്ങുന്നത് എത്ര നല്ല കാര്യം. ആ നിയ്യത്തിലായിരുന്നെങ്കിൽ ഈ സമയം ചുരുക്കലുകൾ!! - അബൂ തൈമിയ്യ ഹനീഫ് ശ്രദ്ധിക്കുക!
കാര്യം അതീവ രഹസ്യമാണ്. സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ. അമേരിക്കൻ ചാര സംഘടനയായ സി.ഐ.എ യുടെ തലപ്പത്തിരിക്കുന്നവർക്കോ, പെൻറഗൺ ആസ്ഥാനത്തുള്ളവർക്കോ അറിയാത്ത രഹസ്യമാണിത്. റഷ്യൻ ചാര സംഘടനയായ കെ.ജി.ബിക്കോ, ഇസ്രയേലിൻറെ മൊസാദിനോ ഇതു വരെ ലഭിച്ചിട്ടില്ലാത്ത രഹസ്യം. ഇന്ത്യയുടെ റോ, ഐ.ബി പോലുള്ള ഏജൻസികൾക്കോ, ചൈന, ജപ്പാൻ, കൊറിയ, നാറ്റോ സഖ്യ രാഷ്ട്രങ്ങൾ തുടങ്ങി... ആർക്കും ഇന്നോളം കിട്ടാത്ത രഹസ്യം. ട്രംപ് മുതൽ പുടിൻ വരെയുള്ളവർക്കും, അലി ഖാംനഈ മുതൽ നെതന്യാഹു വരെയുള്ളവർക്കും, മോദി മുതൽ അമിത് ഷാ വരെയുള്ളവർക്കും ഈ രഹസ്യം മനസ്സിലായിരുന്നുവെങ്കിൽ ലോകത്തിൻറെ ചിത്രം തന്നെ മാറുമായിരുന്നു. കീഴ്ലോകത്തെ, ചെറു ഭൂഖണ്ഡങ്ങളെ കുറിച്ചുള്ള നശ്വരമായ പാഴ്സ്വപ്നങ്ങൾ വിട്ട്, ഉപരിലോകത്തെ, അതിരുകളില്ലാത്ത അനശ്വര സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ ഏവരെയും പ്രാപ്തരാക്കുന്ന ഈ പ്രപഞ്ച രഹസ്യത്തിനു വേണ്ടി പൊരുതുമായിരുന്നു അവർ. കാര്യം ചുരുക്കിപ്പറയാം: ഏതാണ്ട് ഒന്നര സഹസ്രാബ്ദം മുമ്പ്, ഏഴാകാശങ്ങൾക്കും ഉപരിയിൽനിന്ന് ഒരു ദൂതൻ കനത്ത കാവലിൽ കീഴ് ലോകത്തേക്ക് വരുന്നു. ഭൂലോകത്ത് അന്ന് സർവ്വർക്കും വിശ്വസ്തനായിരുന്ന അൽഅമീനിന് ഒരു ദൂത് കൈമാറുന്നു. വല്ലാത്ത ഒരു പ്രപഞ്ച രഹസ്യം തന്നെയായിരുന്നു അത്. അവിടുന്ന് അത് തൻറെ അനുചരന്മാർക്ക് പകർന്നുകൊടുക്കുന്നു. കൈമോശം സംഭവിക്കാതിരിക്കാനായി ഋജ്ജുമാനസനും ബുദ്ധിമാനുമായിരുന്ന ഇബ് നു മസ്ഊദ് സത്യസന്ധമായ നിലയിൽ തന്നെ അർഹരായ ചിലർക്കത് കൈമാറ്റം ചെയ്യുന്നു. അത് ഇപ്രകാരം സംഗ്രഹിക്കാം: “അല്ലാഹു നിങ്ങൾക്കിടയിൽ വിഭവങ്ങൾ വീതംവെച്ചതു പോലെ സ്വഭാവങ്ങളും വീതംവെച്ചു തന്നിരിക്കുന്നു. നിശ്ചയം, അല്ലാഹു അവൻ സ്നേഹിക്കുന്നവർക്കും സ്നേഹിക്കാത്തവർക്കും ഭൌതിക നേട്ടങ്ങൾ നൽകിക്കൊണ്ടിരിക്കും. എന്നാൽ, അവൻ സ്നേഹിക്കുന്നവർക്ക് മാത്രമേ ഈമാൻ നൽകുകയുള്ളു. ആർക്കെങ്കിലും ധനം ചെലവഴിക്കാൻ പിശുക്ക് തോന്നുന്നുവെങ്കിൽ, ജിഹാദ് ചെയ്യാൻ ശത്രുവിനെ കുറിച്ച് പേടിയാണെങ്കിൽ, പരിത്യാഗം ചെയ്യാൻ രാവിനെ കുറിച്ച് ഭീതിയാണെങ്കിൽ, ഈ അപദാനങ്ങൾ ആവർത്തിച്ച് അധികരിപ്പിച്ച് ഉരുവിട്ടുകൊള്ളട്ടെ: [ سبحان الله ] ഞാൻ അല്ലാഹുവിൻറെ വിശുദ്ധി ഉയർത്തിപ്പിടിച്ച് അവൻറെ മഹത്വം വാഴ്ത്തുന്നു. [ الحمد لله ] സ്തോത്രങ്ങളെല്ലാം അല്ലാഹുവിന് [ لا إله إلا الله ] ന്യായമായും ആരാധിക്കപ്പെടേണ്ടവൻ അല്ലാഹു മാത്രം [ الله أكبر ] ഏറ്റവും വലിയവൻ അല്ലാഹു നിശ്ചയം, ഇവയാണ് സേനാമുഖത്തെ മുന്നണിപ്പോരാളികൾ, ഇടതും വലതുമുള്ള കാവൽ പോരാളികൾ, മാറി മാറി പടപൊരുതുന്ന സേനാ വിഭാഗങ്ങൾ. ഇവ തന്നെയാണ് ഉദാത്തമായ അവശേഷിപ്പുകൾ”. [ ഉദ്ധരണം: അൽബാനി, സ്വഹീഹഃ 6/482 ] - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: തൗഹീദുപോലെ മറ്റൊന്നുകൊണ്ടും ദുനിയാവിലെ കഠിന പ്രയായങ്ങൾ പ്രതിരോധിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെയാണ് കഠിന പ്രയാസ ഘട്ടങ്ങളിൽ ചെയ്യേണ്ട ദുആ തൗഹീദുകൊണ്ടായതും. മത്സ്യത്തിന്റെ ആൾ (യൂനുസ് നബി عليه الصلاة والسلام) ചെയ്ത ദുആ -അതുകൊണ്ട് ഒരാൾ ദുആ ചെയ്താൽ അവന്റെ ദുരിതങ്ങൾക്ക് ആശ്വാസം ലഭിക്കാതിരിക്കല്ല- അതും തൗഹീദുകൊണ്ടുള്ളതാണ്. കഠിന ദുരിതങ്ങളിൽ അകപ്പെടുത്തുന്നത് ശിർക്കല്ലാതെ മറ്റൊന്നുമല്ല. അവയിൽ നിന്ന് കരകയറ്റുക തൗഹീദ് മാത്രമാണ്. തൗഹീദാണ് പടപ്പുകളുടെ ആശ്വാസകേന്ദ്രവും, അഭയസ്ഥാനവും, സുരക്ഷയുടെ കോട്ടയും, സഹായകേന്ദ്രവും. അല്ലാഹുവിനോട് മാത്രം തൗഫീഖ് തേടുന്നു. സഅ'ദ് رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു: മത്സ്യത്തിന്റെ ആളുടെ ദുആ, മത്സ്യത്തിന്റെ വയറിനകത്തായിരിക്കെ അദ്ദേഹം ദുആചെയ്തത്: لاَ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ ന്യായമായും ആരാധനക്കർഹനായി നീയല്ലാതെ മറ്റാരുമില്ല, (എല്ലാ കുറവുകളിൽ നിന്നും) നിന്നെ ഞാൻ പരിശുദ്ധപ്പെടുത്തി വാഴ്ത്തുന്നു. തീർച്ചയായും ഞാൻ അക്രമികളിൽ പെട്ടുപോയിരിക്കുന്നു. ഈ വാക്കുകൾ കൊണ്ട് മുസ്'ലിമായ ഒരു മനുഷ്യനും, തന്റെ ഏതൊരു കാര്യത്തിലും ദുആ ചെയ്താൽ അവന്ന് അല്ലാഹു ഉത്തരം നൽകാതിരിക്കില്ല. (അഹ്'മദ്, തിർമിദി. അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തി.) വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله قال الإمام ابن القيم رحمه الله فَمَا دفعت شَدَائِد الدُّنْيَا بِمثل التَّوْحِيد وَلذَلِك كَانَ دُعَاء الكرب بِالتَّوْحِيدِ ودعوة ذِي النُّون الَّتِي مَا دَعَا بهَا مكروب إِلَّا فرّج الله كربه بِالتَّوْحِيدِ فَلَا يلقى فِي الكرب الْعِظَام إِلَّا الشّرك وَلَا يُنجي مِنْهَا إِلَّا التَّوْحِيد فَهُوَ مفزع الخليقة وملجؤها وحصنها وغياثها وَبِاللَّهِ التَّوْفِيق (الفوائد) عَنْ سَعْدٍ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَعْوَةُ ذِي النُّونِ إِذْ دَعَا وَهُوَ فِي بَطْنِ الحُوتِ: لاَ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ، فَإِنَّهُ لَمْ يَدْعُ بِهَا رَجُلٌ مُسْلِمٌ فِي شَيْءٍ قَطُّ إِلاَّ اسْتَجَابَ اللَّهُ لَهُ (رواه أحمد والترمذي وصححه الألباني)
അബൂബക്ർ അൽ ബസ്'രീ പറയുന്നു: എന്റെ കയ്യിൽ മഷിക്കുപ്പിയുമായി സഹ്'ല് ബിൻ അബദില്ലയുടെ അടുക്കൽ ഞാൻ ചെന്നു.
അദ്ദേഹം ചോദിച്ചു: എഴുതുമോ ? ഞാൻ പറഞ്ഞു: അതേ. അദ്ദേഹം പറഞ്ഞു: നീ എഴുതുക, നിന്റെ കയ്യിൽ മഷിക്കുപ്പിയുമായി അല്ലാഹുവിനെ കണ്ടുമുട്ടാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുക. (ബൈഹഖി-ശുഅബുൽ ഈമാൻ) - അബൂ തൈമിയ്യ ഹനീഫ് |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|