ഇസ്വ്ലാഹിന്റെ മുദ്രാവാക്യവും ഉയർത്തിപ്പിടിച്ചു നടത്തുന്ന ഇഫ്സാദാണ് മനുഷ്യവംശം നേരിടുന്ന ഏറ്റവും അപകടകരമായ ഭീഷണി. {ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത് എന്ന് അവരോട് പറയപ്പെട്ടാൽ അവർ പറയും, ഞങ്ങൾ ഇസ്വ്ലാഹ് നടത്തുന്നവർ മാത്രമാണെന്ന്} ശൈഖ് അഹ്മദ് അസ്സുബൈഈ حفظه الله - അബൂ തൈമിയ്യ ഹനീഫ് الإفساد تحت شعار الإصلاح أخطر ما يهدّد البشرية
{وإذا قيل لهم لا تفسدوا في الأرض قالوا إنما نحن مصلحون} الشيخ أحمد السبيعي حفظه الله
0 Comments
മുസ്ലിം എന്ന് കരുതുന്ന ആരുടെ പിന്നിൽ നിന്നും നമസ്കാരം ശെരിയാകും എന്നതാണ് (ശെരിയോടു) ഏറ്റവും അടുത്തത്. الله أعلم അല്ലെങ്കിൽ (മുസ്ലിം ആയി കരുതുന്നില്ലെങ്കിൽ) ശെരിയാവുകയുമില്ല. ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്. ഇതാണ് ഏറ്റവും ശെരിയായിട്ടുള്ളതും. ~ ഷെയ്ഖ് ഇബ്നു ബാസ് റഹിമഹുള്ളാ - ഫതാവ - വോള്യം 12 - പേജ് 117 - ബഷീർ പൂത്തർ الأقرب والله أعلم أن كل من نحكم بإسلامه يصح أن نصلي خلفه ومن لا فلا، وهذا قول جماعة من أهل العلم وهو الأصوب
الشيخ ابن باز رحمه الله - مجموع فتاوى ومقالات متنوعة - الجزء ١٢ - ص ١١٧ ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുള്ള ശിർക്ക് ബിദ്‌അത്തുകൾക്കെതിരിൽ നടത്തിയ ശക്തമായ ചെറുത്തു നിൽപ്പിൽ അരിശം പുണ്ട ബിദ്അത്തിന്റെ സഹയാത്രികരും ഷിയാക്കളും റാഫിദികളും ആയ ആളുകൾ പ്രചരിപ്പിക്കുന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത ദുരാരോപണം മാത്രമാണിത്. ബിദ്അത്തിന്റ ആളുകളുടെ തോളിൽ കയ്യിട്ട് നടക്കുകയും സുന്നത്തിന്റെ ആളുകളെയും അതിന്റെ വാഹകരെയും വിമർശിക്കുകയും ആക്ഷേപിക്കുകയും മുസ്‌ലിം ഭരണാധികാരികൾക്കെതിരിൽ ഖുറൂജ് നടത്താൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഇഖ് വാനികളും ഈ വാദം കടമെടുത്തവരാണ്. ആശയപരമായി ഇഖ് വാനീ മാർഗ്ഗം പിന്തുടരുന്ന ജമാഅത്തെ ഇസ്‌ലാമിയും സ്വാഭാവികമായും ഇതേ നിലപാടുകാരാണ്. യഥാർത്ഥത്തിൽ മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് ഖുറൂജ് നടത്തുകയോ അതിന് ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്തതായി ഉള്ള ഒരു രേഖ കാണിക്കാൻ ആർക്കും സാധ്യമല്ല. ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ നിലപാട് അദ്ദേഹം തന്നെ തന്റെ പല ഗ്രന്ഥങ്ങളിലും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണാധികാരിക്കെതിരിൽ ഖുറൂജ് നടത്താൻ വ്യക്തമായി ആഹ്വാനം ചെയ്ത ഇഖ് വാനീ ആചാര്യൻ സയ്യിദ് ഖുതുബിന്റെ പിഴച്ച നിലപാടിനെ ന്യായീകരിക്കാൻ ചില ജമാഅത്ത് കുട്ടി സഖാക്കൾ മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുള്ളയെ തെറ്റായി ഉപയോഗിക്കാറുണ്ട്. അത് ഒരു നിലക്കും ശെരിയോ സത്യസന്ധമോ അല്ലായെന്ന് സൂചിപ്പിക്കാനാണ് ഇത്രയും എഴുതിയത്.
— ബഷീർ പുത്തൂർ ഈ വർഷം ഫെബ്രുവരി മാസത്തിൽ കൈറോയിൽ സ്വയം പൊട്ടിത്തെറിച്ച "ഇഖ്‌വാനീ ചാവേർ". (ഇമേജ് കാണുക)
മുല്ലപ്പൂ വിപ്ലവം എന്ന ഓമനപ്പേരിൽ സയ്യിദ് ഖുതുബിന്റെ വിപ്ലാവാഹ്വാനത്തിൽ വഞ്ചിതരായ ഒരു കൂട്ടം ചെറുപ്പക്കാർ അവർ തെറ്റായ നിലയിൽ ദീനെന്ന് മനസ്സിലാക്കിയ പിഴച്ച ചിന്തകളുടെ സ്വാധീനത്താൽ സ്വന്തം ജീവനും മുസ്‌ലിം ബഹുജനങ്ങളുടെ ജീവനും നശിപ്പിക്കുക മാത്രമല്ല, സർവ്വോപരി ഇസ്‌ലാമിന്റെ പേര് പോലും കളങ്കിതമാക്കുന്നു. അറബ് ലോകത്ത് ഇത്തരം ഇഖ് വാനീ ചാവേറാക്രമണങ്ങൾ സാർവത്രികമായിക്കഴിഞ്ഞു. നിരപരാധികളായ മുസ്‌ലിം സഹോദരങ്ങളെ കൊലക്കു കൊടുക്കുന്ന ഖാരിജീ ചിന്തയുടെ ആധുനിക കാലഘട്ടത്തിലെ വാഹകനായിരുന്നു സയ്യിദ് ഖുതുബ്. ഈ പിഴച്ച ചിന്തയുടെ ആചാര്യനായ സയ്യിദ് ഖുതുബിനെ ന്യായീകരിക്കാൻ വേണ്ടി മുആവിയ റദിയള്ളാഹു അന്ഹു അടക്കം പല സ്വഹാബികളിലും ഇബ്‌നു തീമിയ, ഇബ്‌നു അബ്ദിൽ വഹാബ് റാഹിമഹുമുള്ള തുടങ്ങിയ അഹ്‌ലുസ്സുന്നയുടെ പ്രാമാണിക പണ്ഡിതരിലും ഇഖ് വാനികളും അവരുടെ വിഴുപ്പു പേറുന്ന ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയും ഖാരിജി ചിന്ത അന്യായമായി കെട്ടി വെക്കുകയും, പിടി വീഴുമ്പോൾ തീവ്രവാദത്തിന്റെ ഉത്തരവാദിത്വം സലഫികളിൽ ചാർത്തി നൽകുകയും ചെയ്യുന്ന നികൃഷ്ടമായ നിലപാടാണ് ഇവർ പിന്തുടരുന്നത്. ഭരണാധികാരികൾക്കെതിരിൽ ഖുറൂജ് നടത്താനുള്ള സയ്യിദ് ഖുതുബിന്റെ ആഹ്വാനത്തിൽ ആകൃഷ്ടനായി നിരപരാധകളായ മുസ്ലിംകൾക്ക് നേരെ ചാവേറാക്രമണം നടത്തകയും സാമൂഹികാന്തരക്ഷം കലുഷിതമാകുകയും ചെയ്യുന്ന ഇഖ് വാനീ - ജമാഅത്ത് കൂട്ടുകെട്ട് ഈ തെമ്മാടിത്തത്തിന്റെ പ്രാമാണികത വ്യക്തമാക്കണം. യുവാക്കളിൽ തികച്ചും വിപ്ലവ ചിന്ത കുത്തിവെക്കുകയും ഖുറൂജ് നടത്താൻ പ്രചോദിപ്പിക്കുകയും ചെയ്യുന്ന സയ്യിദ് ഖുതുബിനെ ന്യായീകരിക്കുകയും ശഹീദ് എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ തൊലിയുരിച്ചു കാണിക്കാൻ പര്യാപ്തമാണ് ഈ സംഭവം( ഇമേജ് കാണുക) ജമാഅത്തെ ഇസ്‌ലാമീ അവരുടെ ഇരട്ട മുഖം അവസാനിപ്പിച്ചേ പറ്റൂ. ശാന്തമായ പ്രസന്നമായ പ്രത്യക്ഷ മുഖവും വികൃതമായ രക്തപങ്കിലമായ ഖുറൂജിന്റെ മുഖവും ഒരുമിച്ചു കൊണ്ട് പോകാൻ കഴിയില്ല ! സയ്യിദ് ഖുതുബിനെ ന്യായീകരിക്കുകയും ഖുറൂജിനെ താലോലിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് തീവ്രവാദിപ്പട്ടം അവകാശപ്പെട്ടത് തന്നെയാണ്. — ബഷീർ പുത്തൂർ അവസാനം ഐസിസും തീവ്രവാദ ചർച്ചകളും വഴിതെറ്റി, നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സുന്നത്തു അനുധാവനം ചെയ്യുന്ന സലഫികൾക്കു നേരെ എല്ലാ ഞാഞ്ഞുലുകളും പത്തി വിടർത്തി ആടുകയാണ്. മതത്തിനു രാഷ്ട്രീയ വ്യാഖ്യാനം നൽകുകയും പ്രമാണനങ്ങളെ പരിഹസിക്കുകയും ചെയ്യാറുള്ള ജമാഅത്തെ ഇസ്‌ലാമിയെപ്പോലുള്ള സംഘടനകൾക്ക് ഇപ്പോൾ സഹയാത്രികർ കൂടി എന്നതാണ് പുതിയ കാര്യം.
ഖുർആനും സുന്നത്തുമാണ് പിൻപറ്റുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്നത് എന്നു പറയുകയും, സ്വന്തം യുക്തിക്കു ബോധ്യപ്പെടാത്തവ സുന്നത്തിൽ സ്ഥിരപ്പെട്ടാലുംസ്വീകരിക്കാതിരിക്കുകയും തീവ്രവാദത്തിന്റെ അടയാളമായി രേഖപ്പെടുത്തുകയും ചെയ്യുക. അതായത്, ഒരേ സമയം ഇരയുടെ കൂടെ നിൽക്കുകയും വേട്ടക്കാരന്റെ കൂടെ ഓടുകയും ചെയ്യുക. ഹുസൈൻ മടവൂർ നേതൃത്വം നൽകുന്ന നദ് വത്തുൽ മുജാഹിദിനു നീളമുള്ള താടിയും നെരിയാണിക്ക് മുകളിലുള്ള വസ്ത്രവും സ്ത്രീകളുടെ മുഖാവരണവും തീവ്ര വാദത്തിന്റെ അടയാളമാണ്. നാലാം കിട കമ്മ്യുണിസ്റ്റു ചാനൽ തിണ്ണ നിരങ്ങികളും മുസ്‌ലിം വിരുദ്ധ ശക്തികളും നൽകുന്ന കുറിപ്പുകളാണ് ഇപ്പോൾ മിമ്പറുകളിൽ പോലും കേട്ടു കൊണ്ടിരിക്കുന്നത്. ശശികലയോ മറ്റോ ആയിരുന്നു ഇതെല്ലാം പറയുന്നതെങ്കിൽ, ഇസ്‌ലാമിനെ ഇതാ തകർക്കാൻ വരുന്നേ എന്നു പറഞ്ഞു എല്ലാ സംഘടനയും ഒറ്റക്കെട്ടായി സത്യാഗ്രഹം നടത്തിയേനെ. മടവൂരികളായതു കൊണ്ടു ആർക്കും ഒരു പരാതിയുമില്ല. ഒരു യഥാർത്ഥ മുസ്ലിമിനെ സംബന്ധിച്ചേടത്തോളം, സാക്കിർ നായിക്കിന് നേരെയുള്ള മാധ്യമ വിചാരണയോ, പ്രാച്ചിയുടെ ഇനാം പ്രഖ്യാപനയോ ഉണ്ടാക്കുന്ന അസ്വസ്ഥതയെക്കാൾ അപകടകരം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സുന്നത്തിനു നേരെയുള്ള നികൃഷ്ഠമായ കയ്യേറ്റങ്ങളാണ്. "നബിചര്യ മുറുകെപ്പിടിക്കുക" എന്നു പറഞ്ഞാൽ എന്താണ് അർത്ഥമാക്കുന്നത് എന്നു മുജാഹിദ് പ്രസ്ഥാനം ഇനിയും പഠിച്ചിട്ടില്ല. താടി വളർത്തൽ സ്വഹീഹ് ആയ ഹദീസുകൾ കൊണ്ടു അള്ളാഹുവിന്റെ ശറഇൽ സ്ഥിരപ്പെട്ട കാര്യമാണ്. സ്വഹാബികളിൽ താടിയില്ലാത്ത ഒരാൾ പോലും ഉണ്ടായിരുന്നില്ല. പിന്നെ ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിക്കുന്നു എന്നു അവകാശപ്പെടുന്നവർക്കു എങ്ങിനെയാണ് സ്ഥിരപ്പെട്ട ഒരു സുന്നത്തിനെ അവഹേളിക്കാൻ കഴിയുക? താടി വളർത്തുന്നതും വസ്ത്രം നെരിയാണിക്കു മുകളിലാവുകയെന്നതും സ്ത്രീകൾ മുഖാവരണം ധരിക്കുന്നതും എങ്ങിനെയാണ് തീവ്ര വാദമാവുക? നബിചര്യ നിങ്ങൾ അണപ്പല്ലുകൾ കൊണ്ടു കടിച്ചു പിടിക്കണമെന്ന് പറഞ്ഞാൽ, ഇവിടെയുള്ള മാധ്യമ ഹിജഡകളുടെ ആരോപണങ്ങൾക്ക് മുമ്പിൽ മുട്ടു മടക്കി സുന്നത്തിനെ പുറം കാലു കൊണ്ടു തട്ടുകയാണോ? അതാണോ നിങ്ങൾ മനസ്സിലാക്കിയ ആദർശ ധീരത? തീവ്രവാദത്തെക്കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഇതാണ് അവസ്ഥയെങ്കിൽ, നാളെ തൗഹീദിനെതിരിലും നമസ്കാരത്തിനെതിരിലും തീവ്രവാദം ആരോപിക്കപ്പെട്ടാൽ അവിടെയും നിങ്ങൾ വിട്ടുവീഴ്ച ചെയ്തു നല്ല പിള്ള ചമയുമോ? തീവ്രവാദം ഖാരിജി ചിന്തയുടെ ഉപോൽപ്പന്നമാണ്. അതു തിരിച്ചറിയാതെ, നബി ചര്യക്ക് നേരെ വാളോങ്ങുന്നതു ഇരുട്ടിൽ യുദ്ധം ചെയ്യുന്നതിന് തുല്യമാണ്. താടി വളർത്തുന്നതിലും, വസ്ത്രം നെരിയാണിക്കു മുകളിലാക്കുന്നതിലും, സ്ത്രീകൾ മുഖം മറക്കുന്ന വിഷയത്തിലും സ്വീകാര്യമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇസ്‌ലാമിന്റെ ശെരിയായ നിലപാട് എന്തെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ മടവൂർ വിഭാഗമടക്കമുള്ള എല്ലാ മുജാഹിദ് ഗ്രുപ്പുകളെയും വെല്ലു വിളിക്കുന്നു. സാഹചര്യത്തിന് അനുസൃതമായി നിലപാട് സ്വീകരിക്കാതെ, പ്രമാണനങ്ങൾക്കു പൊരുത്തപ്പെടുന്ന നിലപാടുകൾ സ്വീകരിക്കാൻ അനുയായികളെ പ്രേരിപ്പിക്കുന്നതിനു പകരം, കുനിയാൻ പറയുമ്പോൾ ഇഴയുന്ന സ്വഭാവക്കാരായ അവസരവാദികളായി മാത്രമേ നിങ്ങളെ കാണാനൊക്കൂ. - ബഷീർ പുത്തൂർ മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം യുദ്ധാർജിത സമ്പത്ത് വിഹിതം വെക്കുന്ന വേളയിൽ, സ്വഹാബികൾക്കിടയിൽ നിന്നൊരാൾ " മുഹമ്മദ്, നീ നീതി പാലിക്കണം" എന്ന് വിളിച്ചു പറയുന്നു. " ഞാൻ നീതി പാലിച്ചില്ലെങ്കിൽ, മറ്റാരാണ് നീതി പാലിക്കുക" ? എന്നു പ്രതിവചിച്ച പ്രവാചകനോട് ഉമർ റദിയള്ളാഹു അൻഹു " ഞാൻ അവന്റെ ഗളഛേദം നടത്തട്ടേ എന്നു ചോദിച്ചു? അതു വിലക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. "ഇവന്റെ മുതുകിൽ നിന്നു ഒരു വിഭാഗം വരാനുണ്ട്. വിശുദ്ധ ഗ്രന്ഥം അവർ പാരായണം ചെയ്യും. പക്ഷെ, അതവരുടെ കണ്ഡനാഡി വിട്ടുകടക്കില്ല. ദീനിൽ നിന്നു അവർ, ഒരു അസ്ത്രം അതിന്റെ ലക്ഷ്യസ്ഥാനം തുളച്ചു പുറത്തു പോകുന്നത് പോലെ അവർ പുറത്തു പോകും. ഞാൻ അവരെ കാണുകയാണെങ്കിൽ, തമൂദു ഗോത്രത്തെ നശിപ്പിച്ചത് പോലെ നശിപ്പിക്കുമായിരുന്നു".
കാലം പിന്നെയും കഴിഞ്ഞു. ഖലീഫയായ ഉസ്മാൻ റദിയള്ളാഹു അൻഹുവിന്റെ വധത്തോടെ ഈ വിഭാഗം അവരുടെ സായുധ വിപ്ലവം ആരംഭിച്ചു. അതിനു ശേഷം അലി റദിയള്ളാഹു അൻഹുവുമായി നടന്ന രക്തരൂക്ഷിത കലാപങ്ങൾ. പ്രമാണങ്ങൾ സ്വഹാബത് എങ്ങിനെ മനസ്സിലാക്കിയോ അങ്ങിനെ മനസ്സിലാക്കുന്നതിനു പകരം, അവർ അവരുടെ യുക്തിയെ ആശ്രയിക്കുകയും സ്വന്തമായ വ്യാഖ്യാനങ്ങൾ നൽകുകയും ചെയ്തു. ഖുർആനിൽ നിന്നുള്ള ഉദ്ധരണികൾ സന്ദർഭത്തിൽ നിന്നു അടർത്തി മാറ്റി അവർ സ്വഹാബത്തിനോട് യുദ്ധം ചെയ്തു. "നിങ്ങൾ പറഞ്ഞത് സത്യമാണെങ്കിലും, തെറ്റായ ലക്ഷ്യത്തിനു വേണ്ടി ദുർവ്യാഖ്യാനിച്ചു എന്ന അലി റദിയള്ളാഹുവിന്റെ പ്രസിദ്ധ വചനം ഇവരെക്കുറിച്ചാണ്. ഹറൂറികൾ എന്നു വിശേഷിപ്പിക്കട്ടെ ഇവരുടെ രക്തപങ്കിലമായ ചരിത്രം ഇസ്‌ലാമിക ഗ്രന്ഥങ്ങളിൽ സുവിദിതമാണ്. കാലം പിന്നെയും ഏറെ പിന്നോട്ടു പോയി. പല സംഭവങ്ങൾക്കും ലോകം സാക്ഷ്യം വഹിച്ചു. ഉസ്മാൻ റദിയള്ളാഹു അൻഹുവിനു നേരെ ഉയർത്തിയ വാൾത്തല പിന്നീട് ഉറയിലേക്കു മടങ്ങിയില്ല. ഖവാരിജുകൾക്കു പുതിയ പിന്മുറക്കാർ വന്നു. ആധുനിക ലോകത്തു, സയ്യിദ് ഖുതുബും മൗദുദിയും ഖവാരിജ് ആശയങ്ങൾ പൊടിതട്ടിയെടുത്തവരിൽ പ്രധാനികളാണ്. ഭരണാധികാരികളിലെ ന്യുനതകൾ പെരുപ്പിച്ചു കാണിക്കുകയും അവർക്കെതിരിൽ ശുദ്ധരായ സാധാരണ മനസ്സുകളെ വൈകാരികമായി പ്രകോപിപ്പിക്കുകയും ചെയ്യുക ഇവരുടെ പ്രധാന രീതിയാണ്. ഭരണകൂടങ്ങളുമായി സദാ ശീത സമരം നിലനിർത്തുന്ന ഇവർ തരം കിട്ടിയാൽ രക്തരൂക്ഷിത സായുധ സംഘട്ടനത്തിലേക്കു കടക്കുക പതിവാണ്. അടുത്തകാലത്തായി അറബ്-മുസ്‌ലിം രാജ്യങ്ങളിൽ " മുല്ലപ്പൂ വിപ്ലവമെന്നു" പേരിട്ടു വിളിച്ച ഭരണ വിരുദ്ധ വികാരങ്ങളുടെ വേലിയേറ്റത്തിൽ അക്ഷരാർത്ഥത്തിൽ ആധുനിക ഖവാരിജുകൾ നീന്തിത്തുടിച്ചു അഭിരമിക്കുകയായിരുന്നു. ഇന്ന്, നിരപരാധിത്വം തെളിയിക്കാൻ വിയർക്കുന്ന കേരളത്തിലെ നവോഥാന പ്രസ്ഥാനങ്ങളുടെ പ്രസംഗങ്ങളിലും പ്രസിദ്ധീകരണങ്ങളിലും വരെ "മുല്ലപ്പൂ വിപ്ലവ" ത്തിന്റെ പോരിശകൾ പാടിപുകഴ്ത്തപ്പെട്ടു. ഇസ്‌ലാമിക അധ്യാപനങ്ങൾക്കു തെറ്റായ വായന നടത്തുകയും അവ പ്രായോഗിക ബുദ്ധിക്കു അനുഗുണമായ വ്യാഖ്യാനിക്കുകയും ചെയ്യുന്ന മുഴുവൻ ആളുകളും അവസാനം ഖവാരിജിയ്യത്തിന്റെ ഏതെങ്കിലും ഒരു പോയെന്റിൽ ചെന്നു ചേരുമെന്നാണ് വസ്തുത. ഇപ്പോൾ പരക്കെ, ആക്ഷേപ ശരങ്ങൾ തിരിച്ചു വെച്ച " സലഫിസം" എന്നത് ഒരു പുകമറ മാത്രം. അക്ഷരാർത്ഥത്തിൽ ഖവാരിജുകളെ എന്നും തിരിച്ചറിയുകയും അവരുടെ വിശേഷണങ്ങൾ ചൂണ്ടികാട്ടുകയും പൊതുജനങ്ങൾക്ക് അവരുടെ അപകടത്തെക്കുറിച്ചു ശക്തമായി മുന്നറിയിപ്പ് നടത്തുകയും ചെയ്തത്, യഥാർത്ഥ സലഫികൾ മാത്രമാണ്. അതിനു ജീവിച്ചിരിക്കുന്ന തെളിവുകളാണ് സലഫി ഉലമാക്കളും അവരുടെ ബ്രഹത്തായ ഗ്രന്ഥങ്ങളും. ഇന്ന് ഐസിസിനെതിരിൽ വാചാലരാകുന്ന മിക്ക പ്രസ്ഥാനങ്ങളും ഒരിക്കലെങ്കിലും അവരുടെ ആശയം ചുമന്നവരോ അവരോടും അവരുടെ ആശയത്തോടും മൃദുല സമീപനം പുലർത്തിയവരോ ആണെന്നതിൽ തർക്കമേയില്ല. യൂസുഫുൽ ഖറദാവി തൊട്ടു ഇങ്ങേ തലയിൽ മഅദനി വരെ അതിലെ ഇനിയും വിസ്മരിക്കപ്പെടാത്ത കണ്ണികൾ മാത്രം. എന്നാൽ, എന്നാൽ, സലഫികൾക്കു എന്നും ഖവാരിജുകളുടെ വിഷയത്തിൽ ഒറ്റ നിലപാടേയുള്ളൂ. ചരിത്രപരമായിതന്നെ അവരെ വ്യവഛേദിക്കുകയും പ്രാമാണികമായി അവരുടെ തെറ്റായ ആശയങ്ങളെ ഖണ്ടിക്കുകയും ചെയ്യുന്നവർ സലഫികൾ മാത്രമാണ് എന്നു പരിശോധിച്ചാൽ ആർക്കും മനസ്സിലാകും. രാഷ്ട്രീയ വിഷയങ്ങളിൽ അമിതാവേശം കാണിക്കുകയും ഇപ്പോൾ ഐസിസ് ഇസ്‌ലാമല്ല എന്നു മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നവരും സഹയാത്രികരും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ഇനിയും വിയർക്കേണ്ടി വരും. - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|