നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു രണ്ടു വിശന്നു വലഞ്ഞ ചെന്നായകള്‍ ഒരാട്ടിന്‍ പറ്റത്തിലേക്ക് എത്തിയാല്‍ എങ്ങിനെ നശിപ്പിക്കപ്പെടുമോ അത് പോലെയാണ് സംബതിനോടും പദവികളോടുമുള്ള മനുഷ്യന്‍റെ ആര്‍ത്തി അവന്‍റെ ദീനിനെതന്നെ നശിപ്പിച്ചു കളയുന്നത്. (ആശയം) - ബഷീർ പുത്തൂർ قال رسول الله صلى الله عليه وسلم : " ما ذئبان جائعان أرسلا في غنم ؛ بأفسد لها من حرص المرء - على المال والشرف - لدينه "
0 Comments
പ്രവാചകന്റെ കാലത്ത് സ്ത്രീകൾ പൊതുരംഗത്ത് സജീവമായിരുന്നുവത്രേ.!
തികച്ചും നിരുത്തരവാദപരവും പ്രാമാണിക വിരുദ്ധവുമായ പ്രസ്താവനകൾ നടത്തി ശ്രദ്ധ നേടാനും സ്ത്രീ വിമോചകനായി പേരെടുക്കാനുമുള്ള ഇയാളുടെ തൊലിക്കട്ടി അപാരം തന്നെ. അന്യ സ്ത്രീ പുരുഷന്മാര പരസ്പരം കാണുകയും ഇടകലരുകയും ചെയ്യരുതെന്ന് കർശനമായി വിലക്കിയ,സ്ത്രീകൾ ഉള്ള ഇടങ്ങളിൽ പ്രവേശിക്കരുതെന്ന് കൽപിച്ച, ബനൂ ഇസ് റാഈലികളിൽ ഉണ്ടായ ഏറ്റവും വലിയ കുഴപ്പം അവരിലെ സ്ത്രീകൾ മുഖേനെയായിരുന്നു എന്ന് താക്കീത് നൽകിയ മുഹമ്മദ് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സ്വഹാബീ വനിതകളെ ക്കുറിച്ച് അപവാതം പറയുന്നതിനു ഇയാൾക്ക് ലജ്ജയില്ലേ? മഹതിയായ ആയിഷ റദിയള്ളാഹു അൻഹ സ്വയം ഖേദിക്കുകയും ആത്മവിമർശനം രേഖപ്പെടുത്തുകയും ചെയ്ത, ജമൽ യുദ്ധത്തിലെ അവരുടെ ഇടപെടൽ പ്രമാണമാക്കുന്ന നിങ്ങളുടെ ചരിത്രാവബോധത്തോട് സഹതാപമുണ്ട്. ഉമർ റദിയള്ളാഹു അൻഹു ഷിഫാഉ ബിൻത് അബ്ദുള്ളയെ മാർക്കെറ്റിന്റെ ചുമതലയേൽപിച്ചുവെന്ന വാദം, സ്വഹീഹായ ഒരു സനദ് കൊണ്ട് തെളിയിക്കാമോ? ബുഖാരിയിലെ ഹദീസുകൾ പോലും യുക്തിക്ക് യോജിക്കാത്തതെന്നു പറഞ്ഞു തള്ളിക്കളയുന്ന ഒരു പ്രസ്ഥാന നേതാവിന്റെ ദയനീയത ഒരിക്കൽ കൂടി മറനീക്കി പുറത്തു വരികയാണ്. - ബഷീർ പുത്തൂർ നിന്റെ ഉമ്മക്ക് നീ ചെയ്തതെന്ത്?
ഒരു മനുഷ്യന് പാപവും നഷ്ടവുമായി മതിയാകും; തന്റെ ഉമ്മ ജീവനോടെയുള്ള അവസരം അവർക്ക് നന്മ ചെയ്യാതെ പാഴാക്കിക്കളയുക എന്നത്, അവർ വാർദ്ധക്യത്തിലെത്തുമ്പോൾ പ്രത്യേകിച്ചും! എന്റെ ഈ വരികൾ വായിക്കുന്നവനേ, നിന്റെ ഉമ്മയുടെ ജീവിതം പരിമിതമാണെന്ന കാര്യം നീ ഓർക്കുക. നിനക്കറിയില്ല, എപ്പോൾ അത് അവസാനിക്കുമെന്ന്! അവർ ജീവനോടെയുള്ള അവസരം അവർക്ക് നന്മയും പുണ്യവും ചെയ്ത് മുതലാക്കിയോ നീ? ഈ ദുനിയാവിലുള്ളവരിൽ വെച്ചേറ്റവുമധികം നന്മചെയ്തുകൊടുക്കാൻ അർഹത ആർക്കാണെന്ന കാര്യത്തിൽ മുഹമ്മദ് നബി صلى الله عليه وسلم യുടെ വാക്ക് നോക്കൂ: അദ്ദേഹം പറഞ്ഞു: "ഏറ്റവും അർഹത നിന്റെ ഉമ്മാക്ക്, പിന്നെ നിന്റെ ഉമ്മാക്ക്, പിന്നെ നിന്റെ ഉമ്മാക്ക്!" (ബുഖാരി) അദ്ദേഹം പറഞ്ഞു: "തന്റെ മാതാ പിതാക്കളെ, അല്ലെങ്കിൽ അവരിലൊരാളെ, കിട്ടിയിട്ട് അവരെക്കൊണ്ട് സ്വർഗ്ഗം ലഭിക്കാത്തവന് നാശം." എന്നല്ല, മുഹമ്മദ് നബി صلى الله عليه وسلم യുടെ ജീവിതകാലത്ത് നടന്ന ഒരു സംഭവം നീയൊന്നു ശ്രദ്ധിക്കൂ; വീഴ്ച വരുത്തിയവനാണ് നീയെങ്കിൽ ഖേദം കൊണ്ട് വിരൽ കടിച്ചുപോകും! ഒരാൾ നബിയുടെ അടുക്കൽ വന്നു, നമ്മുടെ നബിയുടെ കൂടെ ജിഹാദിനുദ്ദേശിച്ചാണ് അദ്ദേഹത്തിന്റെ വരവ്, എത്ര മഹത്തരമായ ഒരവസരമാണ് അദ്ദേഹത്തിന് കൈവന്നിരിക്കുന്നത്! പക്ഷെ, തന്റെ മാതാപിതാക്കളുടെ സമ്മതമില്ലാതെയാണ് അദ്ദേഹം അതിനുവേണ്ടി വന്നിരിക്കുന്നത്. എന്നിട്ട് നബിയോട് അക്കാര്യത്തിന്റെ വിധിയന്വേഷിച്ചു. തന്റെ അഭീഷ്ടമനുസരിച്ച് സംസാരിക്കാത്ത നബി صلى الله عليه وسلم മറുപടി പറഞ്ഞു: "നീ അവരുടെ അടുക്കലേക്ക് മടങ്ങിപ്പോവുക." അതുകൊണ്ട് മാത്രം നബി മതിയാക്കിയില്ല, തുടർന്ന് പറഞ്ഞു: "അവരെ രണ്ടുപേരെയും കരയിച്ചതുപോലെ, നീ തന്നെ അവരെ ചിരിപ്പിക്കണം." ഇമാം ഹസനുൽ ബസ്വരി റഹിമഹുള്ളാ പറയുന്നു
"സുന്നത്ത് - ഏതൊരുവനാണോ ഇലാഹ് ആയിട്ടുള്ളവൻ അവൻ തന്നെ സത്യം- അതിരു വിട്ടവനും മുഖം തിരിച്ചവനും മദ്ധ്യേയാണ്. അതിനാൽ നിങ്ങൾ അതിന്മേൽ ക്ഷമ കാണിക്കുക, അള്ളാഹു നിങ്ങളിൽ റഹ് മത്ത് ചൊരിയട്ടെ. നിശ്ചയമായും, അഹ് ലുസ്സുന്ന കഴിഞ്ഞ കാലത്ത് എണ്ണത്തിൽ കുറവായിരുന്നു, വരും കാലത്തും അവർ എണ്ണത്തിൽ കുറവുള്ളവരാണ്. അവർ ദുർവൃത്തന്മാരുടെ ദുർവൃത്തികളുടെ കൂടെയോ, അഹ് ലുൽ ബിദ്അയുടെ ബിദ്അത്തിന്റെ കൂടെയോ പോയില്ല. അവർ അവരുടെ റബ്ബിനെ കണ്ടു മുട്ടുന്നതു വരെ അവരുടെ സുന്നത്തിൽ ക്ഷമയോടെ ഉറച്ചു നിന്നു. അതിനാൽ അപ്രകാരം നിങ്ങളും ആയിത്തീരുക" ശറഹുത്വഹാവിയ-ഇബ്നു അബിൽ ഇസ്- 2/362 - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|