|
അബ്ദു റഹ്‌മാൻ ബിൻ ശിബ് ല് رضي الله عنه നിവേദനം, ഞാൻ റസൂൽ ﷺ പറയുന്നത് കേട്ടു : അധർമ്മകാരികൾ അവർ നരകാവകാശികളാണ്. അവർ ചോദിച്ചു: ആരാകുന്നു ഈ അധർമ്മകാരികൾ? അവിടുന്നു പറഞ്ഞു: സ്ത്രീകളാകുന്നു . അവർ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! അവർ നമ്മുടെ മാതാക്കളും നമ്മുടെ പെൺമക്കളും നമ്മുടെ സഹോദരികളും നമ്മുടെ ഭാര്യമാരും അല്ലയോ ? അവിടുന്ന് പറഞ്ഞു: അതെ, എന്നാൽ അവർക്ക് വല്ലതും നൽകപ്പെട്ടാൽ നന്ദികാണിക്കില്ല , പരീക്ഷണത്തിന് വിധേയമായാൽ അവർ ക്ഷമിക്കുകയില്ല. (ഹാകിം, അഹ്മദ്, അൽബാനി സ്വഹീഹയിൽ രേഖപ്പെടുത്തിയത്) - അബൂ സ്വലാഹ് അബ്ദുൽ കരീം അമാനി قال رسول الله ﷺ : إنّ الفُسّاقَ هُمْ أهل النار
قیل: يا رسولَ اللهِ ومَنْ الفُسّاقُ؟ قال: النِّساء قال رجل: يا رسولَ اللهِ! أَوَلَسْنَ أُمَّهَاتِنَا وَأَخَوَاتِنَا وَ أَزْوَاجَنا؟ قال: بلى؛ ولَكِنَّهُنَّ إذا أُعْطِينَ لَمْ يَشْكُرْنَ، وَإِذَا ابْتُلِينَ لَمْ يَصْبِرْنَ الصحيحة ٣٠٤٨
0 Comments
അനസ് ബ്നു മാലിക് رضي الله عنه നിവേദനം നബി ﷺ ചോദിച്ചു: നിങ്ങളിലെ സ്വർഗസ്ഥരായ പുരുഷന്മാർ ആരെന്ന് ഞാൻ അറിയിച്ചുതരട്ടെയോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അറിയിച്ചു തന്നാലും. അദ്ദേഹം പറഞ്ഞു: നബിമാർ സ്വർഗത്തിലാണ്, സ്വിദ്ദീഖുകൾ സ്വർഗത്തിലാണ്, ശഹീദുകൾ സ്വർഗത്തിലാണ്, കുട്ടികൾ സ്വർഗത്തിലാണ്, പട്ടണത്തിന്റെ മറ്റൊരറ്റത്ത് താമസിക്കുന്ന തന്റെ സഹോദരനെ ഒരുത്തൻ സന്ദർശിക്കുന്നു, അല്ലാഹുവിന്നുവേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല അവനെ സന്ദർശിക്കുന്നത്, അവനും സ്വർഗത്തിലാണ്. നബി ﷺ ചോദിച്ചു: നിങ്ങളിലെ സ്വർഗസ്ഥരായ സ്ത്രീകൾ ആരെന്ന് ഞാൻ അറിയിച്ചുതരട്ടെയോ? ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അറിയിച്ചു തന്നാലും. അദ്ദേഹം പറഞ്ഞു: നന്നായി സ്നേഹിക്കുന്ന, നല്ലോണം പ്രസവിക്കുന്നവരെല്ലാം, അവൾക്കു ദേഷ്യം വന്നാലോ, അവളോട് ദേഷ്യപ്പെട്ടാലോ അവൾ പറയും: ഇതാ എന്റെ കൈ അത് നിങ്ങളുടെ കൈയിലാണ് (ഞാൻ നിങ്ങളുടെ പിടുത്തത്തിലാണ്). നിങ്ങളെന്നോട് പൊരുത്തപ്പെടാതെ ഒരുപോള കണ്ണടക്കില്ല ഞാൻ. — അബൂ തൈമിയ്യ ഹനീഫ് عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: «أَلَا أُخْبِرُكُمْ بِرِجَالِكُمْ فِي الْجَنَّةِ؟» قَلْنَا: بَلَى يَا رَسُولَ اللهِ. قَالَ: «النَّبِيُّ فِي الْجَنَّةِ، وَالصِّدِّيقُ فِي الْجَنَّةِ، وَالشَّهِيدُ فِي الْجَنَّةِ، وَالْمَوْلُودُ فِي الْجَنَّةِ، وَالرَّجُلُ يَزُورُ أَخَاهُ فِي نَاحِيَةِ الْمِصْرِ، لَا يَزُورُهُ إِلَّا اللَّهُ فِي الْجَنَّةِ، أَلَا أَخْبِرُكُمْ بِنِسَائِكُمْ فِي الْجَنَّةِ» قُلْنَا: بَلَى يَا رَسُولَ اللَّهِ قَالَ: كُلَّ وَدُودٍ وَلُودٍ إِذَا غَضِبَتْ أَوْ أَسِيءَ إِلَيْهَا قَالَتْ: هَذِهِ يَدِي فِي يَدِكَ، لَا أَكْتَجِلُ بِغَمْضِ حَتَّى تَرْضَى» (رواه الطبراني وحسنه الألباني) عَنْ عَائِشَةَ رضي الله عنها ، قَالَتْ جَاءَتْنِي مِسْكِينَةٌ تَحْمِلُ ابْنَتَيْنِ لَهَا، فَأَطْعَمْتُهَا ثَلَاثَ تَمْرَاتٍ، فَأَعْطَتْ كُلَّ وَاحِدَةٍ مِنْهُمَا تَمْرَةً وَرَفَعَتْ إِلَى فِيهَا تَمْرَةٌ لِتَأْكُلَهَا، فَاسْتَطْعَمَتْهَا ابْنَتَاهَا، فَشَقَّتْ الثَّمَرَةَ الَّتِي كَانَتْ تُرِيدُ أَنْ تَأْكُلَهَا بَيْنَهُمَا، فَأَعْجَبَنِي شَأْنُهَا، فَذَكَرْتُ الَّذِي صَنَعَتْ لِرَسُولِ اللَّهِ ، فَقَالَ: «إِنَّ اللَّهَ قَدْ أَوْجَبَ لَهَا بِهَا الْجَنَّةَ، أَوْ أَعْتَقَهَا بِهَا مِنَ النَّارِ رَوَاهُ مُسْلِمٌ فِي صَحِيحِه ആയിശ് رضي الله عنها പറയുന്നു:
ഒരു പാവം സ്ത്രീ അവരുടെ രണ്ടു പെൺകുട്ടികളുമായി എന്റെ അടുക്കൽ വന്നു. അവർക്ക് ഞാൻ മൂന്ന് കാരക്ക കൊടുത്തു. അവർ രണ്ടു പേർക്കും ഓരോ കാരക്ക വീതം നൽകി. ഒരെണ്ണം തനിക്ക് കഴിക്കാനായി വായിലേക്ക് നീട്ടി. അപ്പോൾ അതും അവർ രണ്ടുപേരും ആവശ്യപ്പെട്ടു. അവർ കഴിക്കാൻ ഉദ്ദേശിച്ച കാരക്കയും രണ്ടു കീറാക്കി അവർക്ക് കൊടുത്തു. ഇക്കാര്യം എന്നെ വല്ലാതെ അതിശയപ്പെടുത്തി. അവർ ചെയ്തത് ഞാൻ നബിയോട് വിശദീകരിച്ചു. അവിടുന്ന് പറഞ്ഞു: നിശ്ചയമായും അതു മുഖേന അല്ലാഹു അവർക്ക് സ്വർഗ്ഗം ഉറപ്പാക്കിയിരിക്കുന്നു. അല്ലെങ്കിൽ, മുഖന അവൻ അവരെ നരകത്തിൽനിന്ന് മോചിപ്പിച്ചിരിക്കുന്നു. (മുസ്ലീം സ്വഹീഹിൽ ഉദ്ധരിച്ചത്) ഹദീസ് നൽകുന്ന പാഠങ്ങൾ
- അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്
ഇബ്ൻ അബ്ബാസ് റളിയള്ളാഹു അൻഹുവിൽ നിന്ന്. അദ്ദേഹം പറഞ്ഞു: നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു : എനിക്ക് നരകം കാണിക്കപ്പെട്ടു അപ്പോഴതാ അതിൽ നന്ദികേടു കാരണം ഭൂരിഭാഗം പേരും സ്ത്രീകളാണ്. അള്ളാഹുവിനോടുള്ള കുഫ്ർ കൊണ്ടാണോ അതെന്നു ഒരാൾ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു. "ഭർത്താവിനോട് നന്ദികേടു കാണിക്കുക നിമിത്തം, ചെയ്തു കൊടുത്ത നന്മയോട് നന്ദി കേടു കാണിക്കുക നിമിത്തം. ജീവിത കാലം മുഴുവൻ നീ ഒരുവൾക്ക് നന്മ ചെയ്തിട്ട്, നിന്നിൽ നിന്നും വല്ലതും (വല്ല പോരായ്മയും) അവൾ കണ്ടാൽ, അവൾ പറയും ഇക്കാലമത്രയും നീയെനിക്കു ഒരു നന്മയും ചെയ്തിട്ടില്ലെന്ന്." (ബുഖാരിയും മുസ്ലിമും ഒരുമിച്ചു റിപ്പോർട്ട് ചെയ്തത്.) - ബഷീർ പുത്തൂർ عن ابن عباس - رضي الله عنهما - قال: قال رسول الله - صلى الله عليه وسلم -: "أُريت النار، فإذا أكثر أهلها النساء يكفرن قيل: أيكفرن بالله؟ قال: يكفرن العشير، ويكفرن الإحسان ، لو أحسنت إلى إحداهن الدهر ثم رأت منك شيئا قالت: ما رأيت منك خيرا قط". متفق عليه
|
IslamBooks.inBooks and Articles on Islam, correct and pure. Archives
July 2025
Categories
All
|
RSS Feed