ഹസൻ ബസ്വ് രി رحمه الله പറയുന്നു: മർദ്ദകവീരൻ ഹജ്ജാജ് പ്രജകളുടെമേൽ അല്ലാഹു ഇറക്കിയ ഒരു ശിക്ഷ തന്നെയായിരുന്നു. അല്ലാഹുവിന്റെ ശിക്ഷ പശ്ചാത്താപവും പാപമോചനവും കൊണ്ടല്ലാതെ വാളുകൊണ്ട് തടുക്കാനാവില്ല. വാൽക്കഷ്ണം: ഭരണകൂടഭീകരതയും തഥൈവ - അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്
0 Comments
فاقد الشيء لا يعطيه "ഇല്ലാത്തോന് അക്കാരൃം കൊടുക്കാനാവില്ല." ജാഹിൽ പഠിപ്പിച്ചാൽ വിവരം കിട്ടൂല!
ശൈഖുൽ ഇസ്'ലാം ഇബ്നു തൈമിയ്യ പറഞ്ഞു: ഫിത്ന വന്നുഭവിച്ചാൽ ബുദ്ധിയുള്ളവർ വിഡ്ഢികളെ അതിൽ നിന്ന് തടുക്കാൻ അശക്തരായിത്തീരും. തലമുതിർന്ന പണ്ഡിതന്മാർ പോലും ഫിത്'നയെ അണക്കാനും അതിന്റെ ആളുകളെ തടുക്കാനും അശക്തരാകും. ഇതാണ് ഫിത്'നകളുടെ കാര്യം. അല്ലാഹു പറഞ്ഞതുപോലെ തന്നെ: "ഒരു ഫിത്'നയെ നിങ്ങൾ സൂക്ഷിക്കുവീൻ, അത് നിങ്ങളിലെ അക്രമികളെ മാത്രമല്ല ബാധിക്കുക."(അൽ അൻഫാൽ:25) ഫിത്'ന വന്നുഭവിച്ചാൽ അല്ലാഹു സുരക്ഷ നൽകിയവരല്ലാത്ത മറ്റാരും അതിന്റെ അഴുക്ക് പുരളാതെ രക്ഷപ്പെടില്ല. - അബു തൈമിയ്യ ഹനീഫ് قال شيخ الإسلام ابن تيمية رحمه الله
وَالْفِتْنَةُ إِذَا وَقَعَتْ عَجَزَ الْعُقَلَاءُ فِيهَا عَنْ دَفْعِ السُّفَهَاءِ، فَصَارَ الْأَكَابِرُ عَاجِزِينَ عَنْ إِطْفَاءِ الْفِتْنَةِ وَكَفِّ أَهْلِهَا. وَهَذَا شَأْنُ الْفِتَنِ كَمَا قَالَ تَعَالَى: {وَاتَّقُوا فِتْنَةً لَا تُصِيبَنَّ الَّذِينَ ظَلَمُوا مِنْكُمْ خَاصَّةً} [سُورَةُ الْأَنْفَالِ: ٢٥] وَإِذَا وَقَعَتِ الْفِتْنَةُ لَمْ يَسْلَمْ مِنَ التَّلَوُّثِ بِهَا إِلَّا مَنْ عَصَمَهُ اللَّهُ (منهاج السنة النبوية) ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: അബ്ദുല്ല ഇബ്നു മസ്ഊദ് പറയാറുള്ളതുപോലെ: ആരാണ് ഹൃദയം മരിച്ചവൻ എന്നറിയുമോ? 'മരിക്കുകയും ആശ്വാസമടയുകയും ചെയ്തവനല്ല മയ്യിത്ത്! മയ്യിത്തെന്നാൽ ജീവിച്ചിരിക്കുന്നവരിലെ മരണപ്പെട്ടവർ മാത്രമാണ്.' എന്ന് പറയാറുള്ളത് അവരെക്കുറിച്ചാണ്. അവർ ചോദിച്ചു: ആരാണ് അവൻ? അദ്ദേഹം പറഞ്ഞു: നന്മയെ നന്മയായി തിരിച്ചറിഞ്ഞ് ഉൾകൊള്ളാത്തവൻ, തിന്മയെ തിന്മയാണെന്ന് മനസ്സിലാക്കി നിരാകരിക്കാത്തവൻ. - അബൂ തൈമിയ്യ ഹനീഫ് قال الإمام ابن القيم رحمه الله
كَمَا قَالَ عَبْدُ اللَّهِ بْنُ مَسْعُودٍ أَتَدْرُونَ مَنْ مَيِّتُ الْقَلْبِ الَّذِي قِيلَ فِيهِ لَيْسَ مَنْ مَاتَ فَاسْتَرَاحَ بِمَيِّتٍ ... إِنَّمَا الْمَيِّتُ مَيِّتُ الْأَحْيَاءِ قَالُوا: وَمَنْ هُوَ؟ قَالَ: الَّذِي لَا يَعْرِفُ مَعْرُوفًا وَلَا يُنْكِرُ مُنْكَرًا (مدارج السالكين)
ഇമാം അൽബാനി رحمه الله അദ്ദേഹത്തിന്റെ ചില വർക്കുകളെ കട്ടെടുത്ത് അദ്ദേഹത്തിലേക്ക് ചേർക്കാതെ ഉദ്ധരിക്കുന്ന ചില കള്ളന്മാർക്ക് മറുപടി നൽകവേ ഇബ്നു അബ്ദിൽ ബർറിന്റെ ഈ വാചകത്തെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു: لأنّ في ذلك ترفّعا عن التزوير الذي أشار إليه النبيّ صلّى الله عليه وسلّم في قوله : المتشبّع بما لم يعط كلابس ثوبي زور متفق عليه [ مقدمة تحقيق " الكلم الطيب " ص 11 ] കാരണം അതിൽ നബി صلى الله عليه وسلم തന്റ ഈ വാക്കിലൂടെ സൂചിപ്പിച്ച കള്ളം കെട്ടിച്ചമക്കുന്ന അവസ്ഥയിൽ നിന്നുള്ള രക്ഷയുണ്ട്.
"തനിക്ക് ലഭിക്കാത്തത് ഉണ്ടെന്നു കാണിക്കുന്നവൻ കട്ടെടുത്ത രണ്ടു വസ്ത്രങ്ങൾ ധരിച്ചവനെപ്പോലെയാണ്" (മുത്തഫഖുൻ അലൈഹി). - അബു തൈമിയ്യ ഹനീഫ്
ശൈഖുൽ ഇസ്'ലാം മുഹമ്മദ് ബ്നു അബ്ദിൽ വഹാബ് رحمه الله പറഞ്ഞു: അല്ലാഹു പറയുന്നു: {رِجَالٌ لا تُلْهِيهِمْ تِجَارَةٌ وَلا بَيْعٌ عَنْ ذِكْرِ اللَّهِ} "കച്ചവടമോ ഇടപാടുകളോ അല്ലാഹുവിനെക്കുറിച്ച സ്മരണയിൽ നിന്ന് തിരിച്ചുകളയാത്തവരായ ആളുകൾ" അവർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു, എന്നാൽ അല്ലാഹുവിന്റെ കൽപ്പന മുന്നിൽവന്നാൽ അതിന് പ്രാമുഖ്യം നൽകുന്നു. മത്വർ അൽവർറാഖ് رحمه الله പറഞ്ഞു: അവർ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു, എന്നാൽ അവരിലൊരാൾ ബാങ്കു കേൾക്കുമ്പോൾ അവന്റെ കയ്യിൽ ത്രാസുണ്ടെങ്കിൽ അത് താഴെ വെക്കും, എന്നിട്ട് നിസ്കരിക്കാൻ പോകും. (തഫ്സീർ ഇബ്നു കഥീർ) - അബു തൈമിയ്യ ഹനീഫ് قال شيخ الإسلام محمد بن عبد الوهاب رحمه الله
قوله: {رِجَالٌ لا تُلْهِيهِمْ تِجَارَةٌ وَلا بَيْعٌ عَنْ ذِكْرِ اللَّهِ} يبيعون ويشترون، لكن إذا جاء أمر الله قدّموه (تفسير آيات من القرآن الكريم) وَقَالَ مَطَرٌ الوَرَّاق رحمه الله كَانُوا يَبِيعُونَ وَيَشْتَرُونَ، وَلَكِنْ كَانَ أَحَدُهُمْ إِذَا سَمِعَ النِّدَاءَ وميزانُه فِي يَدِهِ خَفَضَهُ، وَأَقْبَلَ إِلَى الصلاة (تفسير ابن كثير) |
IslamBooks.inBooks and Articles on Islam, correct and pure. Archives
February 2023
Categories
All
|
ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ് അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ. സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി. |
© 2022. IslamBooks.in - All Rights Reserved.
|