ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു : മുത്തഖീങ്ങളാകാൻ അവരിൽ ഒരു തെറ്റും സംഭവിക്കരുതെന്നോ തെറ്റു കുറ്റങ്ങളിൽ നിന്നും സുരക്ഷിതരാകണമെന്നോ നിബന്ധനയൊന്നും ഇല്ല. അങ്ങനെയായിരുന്നു കാര്യമെങ്കിൽ ഈ സമുദായത്തിൽ ഒരു മുത്തഖിയും ഉണ്ടാകുമായിരുന്നില്ല. എന്നാൽ ആരാണോ തന്റെ പാപങ്ങങ്ങളിൽ നിന്നും പശ്ചാത്തപിച്ച് മടങ്ങുകയും തിന്മകൾ മായ്ച്ചു കളയുന്ന നന്മകളില് ഏർപ്പെടുകയും ചെയ്യുന്നത് അവൻ മുത്തഖീങ്ങളിൽ ഉൾപ്പെടുന്നതാണ്. [മിൻഹാജുസ്സുന്ന:7/82] - അബൂ സ്വലാഹ് അബ്ദുൽ കരീം അമാനി قال شيخ الإسلام ابن تيمية رحمه الله
ليس من شرط المُتقِين ونحوهم أن لا يقع منهم ذنب ، ولا أن يكونوا معصومين من الخطأ والذنوب؛ فإن هذا لو كان كذلك لم يكن في الأمة مُتَّقٍ بل من تاب من ذنوبه دخل في المُتقِين ، ومن فعل ما يُكفِّر سيئاته دخل في المُتَّقِين [ منهاج السنة | (٨٢/٧) ]
0 Comments
ഇമാം മാലിക് റഹിമഹുള്ളാ പറയുന്നു: "ഒരു മനുഷ്യൻ ഭൂമി നിറയെ പാപവുമായി അള്ളാഹുവിനെ കണ്ടു മുട്ടിയാലും, സുന്നത്തോട് കൂടിയാണ് അള്ളാഹുവിനെ അവൻ കണ്ടു മുട്ടുന്നതെങ്കിൽ, അവൻ നബിമാരുടെയും സ്വാലിഹീങ്ങളുടെയും സ്വിദ്ദീഖീങ്ങളുടെയും ശുഹദാക്കളുടെയും കൂടെ സ്വർഗത്തിൽ ആയിരിക്കും, അവർ സഹവാസത്തിന് നല്ലവരാണ്. (ദമ്മുൽ കലാമി വ അഹ് ലിഹി - 5/76-77) - ബഷീർ പൂത്തർ قَالَ مَالِكُ بْنُ أَنَسٍ : " لَوْ لَقِيَ اللَّهَ رَجُلٌ بِمِلْءِ الْأَرْضِ ذُنُوبًا ، ثِمَّ لَقِيَ اللَّهَ بِالسُّنَّةِ ، لَكَانَ فِي الْجَنَّةِ مَعَ النَّبِيِّينَ وَالصِّدِيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ، وَحَسُنَ أُولَئِكَ رَفِيقًا " .(ذم الكلام و أهله)
"സുന്നത്തിന്റെ ആളുകളിൽ വീഴ്ചയും പോരായ്മയുമുണ്ടാകാം, പക്ഷെ അഹ്ലുൽ അഹ്വാഇനെപ്പോലെ (ബിദ്അതിന്റെ ആളുകൾ) സത്യത്തെ ചതിക്കുകയില്ല" — ശൈഖ് അഹ്മദ് അസുബൈഇ വിവ: ബശീർ പുത്തൂർ قَد يُقصِّر صَاحب السُّنَّة ، وقَد يعصي ،لكِنَّه لا يَخُون الحَقَّ خيانَة أهل الأهواء
الشيخ أحمد السبيعي حفظه الله സത്യത്തിന്റെ പ്രഭ വിതറുന്നവർ ദുർബലമാവുമ്പോഴെല്ലാം അസത്യത്തിന്റെ ശക്തിയും അതിന്റെ അന്ധകാരവും വർദ്ധിക്കും. അപ്പോൾ സുവ്യക്തമായ സത്യത്തിന്റെ ധ്വജം ഉയർത്തിപ്പിടിക്കുകയും സുന്നത്തിനെ പുനരുജ്ജീവിപ്പിക്കുകയും ബിദ്അത്തിനെ തീർത്തുകളയുകയും ചെയ്യുകയെന്നത് അഹ്ലുസ്സുന്നത്തിന്റെ നിർബന്ധ ബാധ്യതയായിത്തീരുന്നു. - ശൈഖ് മുഹമ്മദ് അൽ അഞ്ജരി വിവ: ബഷീർ പുത്തൂർ كلما ضعف القائمون بنور الفرقان إزدادت قوة الباطل وظلمته ، فكان لزاماً على أهل السنة القيام بواجب رفع راية الفرقان المبين بإحياء السنة وإماتة البدعة
" الشيخ محمد العنجري حفظه الله " ഇമാം അഹ്മദ് ബിൻ ഹമ്പൽ റഹിമഹുള്ളാ പറഞ്ഞു : നമ്മുടെ പക്കൽ ( അഹ്ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ അരികിൽ) സുന്നത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ എന്നാൽ :- 1- നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സ്വഹാബത് ഏതൊന്നിലായിരുന്നുവോ അതിനെ അവലംബിക്കലും 2- അവരെ (സ്വഹാബത്തിനെ) പിൻപറ്റലും (മത കാര്യങ്ങളിൽ) 3- ബിദ്അത്തുകൾ വെടിയലും 4- ബിദ്അത്തുകൾ എല്ലാം വഴികേടാണ് - 5- ബിദ്അത്തിന്റെ ആളുകളുടെ കൂടെ ഇരിക്കാതിരിക്കലും തർക്കങ്ങൾ ഒഴിവാക്കലും 6- മതത്തിൽ കുതർക്കങ്ങളിലും വാഗ്വാദങ്ങളിലും വാദ -പ്രതിവാദങ്ങളിലും ഏർപ്പെടാതിരിക്കലുമാണ്.7 - നമ്മുടെ പക്കൽ സുന്നത്ത് എന്നാൽ : റസൂലുള്ളാഹി സല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്നുള്ള അസറുകൾ ( ഹദീസുകൾ) ആണ്. 8- സുന്നത്ത്, ഖുർആനിന്റെ വിശദീകരണമാണ്. അത് ഖുർആനിന്റെ ദലീലുകളാണ്. 9- സുന്നത്തിൽ (ബുദ്ധിപരമായ) താരതമ്യങ്ങളോ, ഉദാഹരണങ്ങളോ പാടില്ല. അവ (സുന്നത്ത്) ബുദ്ധി കൊണ്ട് ഉൾക്കൊള്ളാൻ കഴിയുന്നതുമല്ല. മറിച്ച്, അവ ബുദ്ധിപരമായ നിഗമനങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള "ഇത്തിബാഉ" മാത്രമാണ്. ( ഉസൂലുസ്സുന്ന - ഇമാം അഹ്മദ് റഹിമഹുള്ളാ ) - ബഷീർ പുത്തൂർ قال عبدوس بن مالك العطار - رحمه الله - : سمعت أبا عبدالله أحمد بن حنبل - رضى الله عنه - يقول
" أصول السنة عندنا ________________ 1 - التمسك بما كان عليه أصحاب الرسول - صلى الله عليه وسلم 2 - و الإقتداء بهم 3 - وترك البدع 4 - وكل بدعة فهي ضلالة 5 - وترك الخصومات والجلوس مع أصحاب الأهواء 6 - وترك المراء والجدال والخصومات في الدين 7- والسنة عندنا آثار رسول الله - صلى الله عليه وسلم 8 - والسنة تفسر القرآن، وهي دلائل القرآن 9 - وليس في السنة قياس، ولا تضرب لها الأمثال، ولا تدرك بالعقول والأهواء. إنما هو الاتباع وترك الهوى പൊതുജനം സുന്നത്തുകളോട് വൈരുദ്ധ്യം പുലർത്തുന്നതിൽ അത്ഭുതമില്ല. കാരണം, അവർ സുന്നത്തിൽ നിന്നും എത്രയോ അകലെയാണ്. പക്ഷെ, ശെരിക്കും വിചിത്രമായ കാര്യം സുന്നത്ത് അവകാശപ്പെടുന്നവരും, അതിനുവേണ്ടി പ്രതിരോധം തീർക്കുന്നവരും അതിനുവേണ്ടി അങ്ങേയറ്റം പോരാടുന്നവരും അതിനോട് വൈരുദ്ധ്യം പുലർത്തുന്നതിലാണ്. സിൽസിലതുൽ ഹുദാ വന്നൂർ - (630) ശൈഖ് നാസിറുദ്ദീൻ അൽബാനി - ബഷീർ പുത്തൂർ لا غرابة أن يخالف السنة جماهير الناس لأنهم بعيدون كل البعد عن السنة لكن الغرابة حقاً أن يقع في مخالفة السنة من ينتمي إليها ويدافع عنها ويذب كل الذب في سبيل الدفاع عنها (الشيخ ناصر الدين الألباني - الهدى والنور ٦٣٠) പൂർണമായ അർത്ഥത്തിൽ, അഹ്ലുൽ ബിദ് അയേയും കക്ഷിത്വത്തേയും വെടിയുകയും, പ്രത്യക്ഷമായും പരോക്ഷമായും, അഖീദയിലും മൻഹജിലും വാക്കിലും പ്രയോഗത്തിലും, ഇബാദത്തിലും അഖ് ലാക്കിലും നയ-നിലപാടുകളിലും സലഫുസ്സ്വാലിഹുകൾ ഏതൊന്നിലായിരുന്നോ അതിനെ അവലംബിക്കുകയും ചെയ്യാതെ, ഒരാളിലും സലഫിയ്യത്തും സുന്നിയ്യത്തും സാക്ഷാൽക്കരിക്കപ്പെടുകയില്ല.
( ഷെയ്ഖ് റബീഉ ബിൻ ഹാദീ അൽ മദ്ഖലീ - മജ്മൂഅത്തു റുദൂദ്-വോള്യം 4- പേജ് 13 ) - ബഷീർ പുത്തൂർ
ഇമാം ഇബ്നു റജബ് അൽ ഹമ്പലി റഹിമഹുള്ളാ പറഞ്ഞു "അവസാന കാലത്ത് ശുബ് ഹത്തിന്റെയും ശഹ് വത്തിന്റെയും ദൂഷിദ വലയത്തിൽ അകപ്പെട്ട ആളുകൾക്കിടയിൽ സത്യവിശ്വാസി അവന്റെ ഗുർബതു കൊണ്ട് അപമാനിതനാകും. അവർ ഏതൊരാദർശത്തിലാണോ അതിനോടും അവർ നിലകൊള്ളുന്ന മാർഗത്തോടും ലക്ഷ്യത്തോടും വൈരുദ്ധ്യം പുലർത്തുന്നുവെന്ന കാരണത്താൽ അവരെല്ലാം അവനെ വെറുക്കുകയും ഉപദ്രവിക്കുകയും ചെയ്യും". (കഷ്ഫുൽ ഗുർബ 24) - ബഷീർ പുത്തൂർ قال ابن رجب رحمه الله
إنما ذل المؤمن آخر الزمان بغربته بين أهل الفساد من أهل الشبهات والشهوات فكلهم يكرهه ويؤذيه لمخالفة طريقته لطريقتهم و مقصوده لمقصودهم ومباينته لما هم عليه كشف الكربة 24 ഇസ്ലാമിക പ്രമാണങ്ങൾ തെറ്റായി മനസ്സിലാക്കുകയും സലഫുകളുടെ ധാരണക്ക് വിരുദ്ധമായ ഒറ്റപ്പെട്ട അഭിപ്രായങ്ങൾ ദീനിന്റെ പേരിൽ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് നിസ്സാര കാര്യമല്ല. ഇൽമുള്ള ആളുകളിൽ നിന്ന് നേരിട്ട് പഠിക്കാനും വിഷയങ്ങൾ അതിന്റെ യഥാർത്ഥ താൽപര്യമെന്തെന്നു മനസ്സിലാക്കാനും കഴിയാത്ത ആളുകൾ വരുത്തി വെക്കുന്ന ദുരന്തം ചെറുതല്ല. ഇമാം ഇബ്നുൽ മുബാറക് റഹിമഹുള്ളാ പറഞ്ഞു. " ആദ്യത്തെ അറിവ് : നിയ്യത്തും, പിന്നെ സശ്രദ്ധം ശ്രവിക്കലും മൂന്നാമത്തേത് അത് മനസ്സിലാക്കലുമാണ് - ജാമിഉ ബയാനിൽ ഇൽമി വ ഫദ് ലിഹി 1/ 118 കാര്യങ്ങൾ വേണ്ട വിധം മനസ്സിലാക്കാൻ സാധിക്കുകയെന്നത് അള്ളാഹുവിൽ നിന്നുള്ള മഹത്തായ അനുഗ്രഹമാണ്. ഭൂരിഭാഗം ആളുകൾക്കും അബദ്ധം സംഭവിച്ചത് വിഷയങ്ങൾ തെറ്റായി മനസ്സിലാക്കിയത് കൊണ്ടാണ്. ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ തന്റെ ഇഅലാമുൽ മുവഖിഈൻ എന്ന ഗ്രന്ഥത്തിൽ പറയുന്നത് കാണുക صِحَّةُ الْفَهْمِ وَحُسْنُ الْقَصْدِ مِنْ أَعْظَمِ نِعَمِ اللَّهِ الَّتِي أَنْعَمَ بِهَا عَلَى عَبْدِهِ، بَلْ مَا أُعْطِيَ عَبْدٌ عَطَاءً بَعْدَ الْإِسْلَامِ أَفْضَلُ وَلَا أَجَلُّ مِنْهُمَا ، بَلْ هُمَا سَاقَا الْإِسْلَامِ ، وَقِيَامُهُ عَلَيْهِمَا ، وَبِهِمَا يَأْمَنُ الْعَبْدُ طَرِيقَ الْمَغْضُوبِ عَلَيْهِمْ الَّذِينَ فَسَدَ قَصْدُهُمْ وَطَرِيقُ الضَّالِّينَ الَّذِينَ فَسَدَتْ فُهُومُهُمْ ، وَيَصِيرُ مِنْ الْمُنْعَمِ عَلَيْهِمْ الَّذِينَ حَسُنَتْ أَفْهَامُهُمْ وَقُصُودُهُمْ وَهُمْ أَهْلُ الصِّرَاطِ الْمُسْتَقِيمِ الَّذِينَ أُمِرْنَا أَنْ نَسْأَلَ اللَّهَ أَنْ يَهْدِيَنَا صِرَاطَهُمْ فِي كُلِّ صَلَاةٍ ، وَصِحَّةُ الْفَهْمِ : نُورٌ يَقْذِفُهُ اللَّهُ فِي قَلْبِ الْعَبْدِ ، يُمَيِّزُ بِهِ بَيْنَ الصَّحِيحِ وَالْفَاسِدِ ، وَالْحَقِّ وَالْبَاطِلِ ، وَالْهُدَى وَالضَّلَالِ ، وَالْغَيِّ وَالرَّشَادِ ، وَيَمُدُّهُ : حُسْنَ الْقَصْدِ، وَتَحَرِّي الْحَقَّ، وَتَقْوَى الرَّبِّ فِي السِّرِّ وَالْعَلَانِيَة ، وَيَقْطَعُ مَادَّتُهُ : اتِّبَاعَ الْهَوَى، وَإِيثَارَ الدُّنْيَا، وَطَلَبَ مَحْمَدَةِ الْخَلْقِ، وَتَرْكَ التَّقْوَى "കാര്യങ്ങൾ ശെരിയായി മനസ്സിലാക്കലും അതിൽ സദുദ്ദേ ശം വെച്ചു പുലർത്തലും ഒരു അടിമക്ക് അള്ളാഹു നൽകിയ മഹത്തായ അനുഗ്രഹങ്ങളിൽപ്പെട്ടതാണ്. എന്നല്ല, ഒരടിമക്ക് ഇസ്ലാമിനു ശേഷം അതിനേക്കാൾ മഹത്തരമോ ഉൽകൃഷ്ഠമോ ആയ ഒരു ഔദാര്യം നൽകപ്പെട്ടിട്ടില്ല. അത് രണ്ടും ഇസ്ലാമിനെ നിലനിർത്തുന്ന രണ്ടു സ്തംഭങ്ങൾ ആണ്. ഒരടിമക്ക് അവ രണ്ടും ലക്ഷ്യം പിഴച്ചു പോയതിന്റെ പേരിൽ അള്ളാഹുവിന്റെ കോപത്തിന് പാത്രീപൂതരായ ആളുകളിൽ നിന്നും തെറ്റായി മനസ്സിലാക്കിയതിന്റെ പേരിൽ വഴി പിഴച്ചു പോയ ആൾക്കാരിൽ നിന്നുമുള്ള നിർഭയത്വമാണ്. അങ്ങിനെയവൻ ലക്ഷ്യവും ധാരണയും നന്നായ അനുഗ്രഹീതരിൽ ആയിത്തീരുന്നു. അങ്ങിനെയുള്ളവരുടെ മാർഗത്തിൽ ആയിത്തീരാൻ അള്ളാഹുവിനോട് ചോദിക്കാൻ കൽപിക്കപ്പെട്ടവരാണ് നാം. ശെരിയായി മനസ്സിലാക്കുകയെന്നത് : അള്ളാഹു ഒരു അടിമയുടെ ഹൃദയത്തിൽ നിക്ഷേപിക്കുന്ന പ്രകാശമാണ്. ശെരിയും തെറ്റും അവനതു കൊണ്ട് വേർതിരിച്ചു മനസ്സിലാക്കുന്നു. സത്യവും മിഥ്യയും, സന്മാർഗവും ദുർമാർഗവും വിവേകവും അവിവേകവും അവൻ മനസ്സിലാക്കുന്നു. അത് സദുദ്ദേശത്തിലേക്ക് അവനെ എത്തിക്കുന്നു. സത്യം എവിടെയെന്നു അന്വേഷിക്കാനും പരസ്യ-രഹസ്യങ്ങളിലെല്ലാം അള്ളാഹുവിൽ തഖ് വ കാണിക്കാനും അവനെ പ്രചോദിപ്പിക്കുന്നു. അതിന്റെ സത്ത, ദുനിയാവിനെ തെരഞ്ഞെടുക്കുന്നതിൽ നിന്നും, ഹവ പിൻ പറ്റുന്നതിൽ നിന്നും പ്രശംസാ വാക്കുകൾ തേടുന്നതിൽ നിന്നും തഖ് വ ഉപേക്ഷിക്കുന്നതിൽ നിന്നും അവനെ തടയിടുന്നു."
മതപരമായ അറിവിന്റെ അഭാവം, വിഷയങ്ങളെ തെറ്റായ വിധത്തിൽ മനസ്സിലാക്കൽ തുടങ്ങിയ കാരണത്താൽ ചെറിയ ഒരു വിഭാഗം ആളുകളെങ്കിലും ഫിത് നയിൽ അകപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. അതിനോട് കൂടെ ദുരുദ്ദേശവും കൂടിയുണ്ടെങ്കിൽ സ്വയം നശിക്കുകയും മറ്റുള്ളവരെ വഴികേടിലാക്കി നശിപ്പിക്കുകയും ചെയ്യുമെന്നതിൽ സംശയമില്ല. സുന്നത്തിനോട് കൂറും അത് പിൻപറ്റാനുള്ള പ്രതിപത്തിയും ഉണ്ടായത് കൊണ്ട് മാത്രം ഒരാൾ സ്വഹാബത്തിന്റെ മാർഗത്തിൽ എത്തിച്ചേർന്നുവെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. മറിച്ചു, അവർ എങ്ങിനെ പ്രമാണങ്ങൾ സ്വീകരിക്കുകയും അമൽ ചെയ്യുകയും ചെയ്തുവോ അങ്ങിനെത്തന്നെ മനസ്സിലാക്കുകയും അമൽ ചെയ്യുകയും വേണം. വിഷയങ്ങളെ തെറ്റായി മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ അമൽ ചെയ്തു പിഴച്ചു പോയവരുടെ ഉദാഹരണം നസ്വാറാക്കളാണ്. ആധുനിക ഖവാരിജുകളും ഹദ്ദാദികളും അവരുടെ പിൻമുറക്കാരാണ്. അവർ പ്രമാണങ്ങളെ അവർക്ക് തോന്നിയ പോലെ തെറ്റായി മനസ്സിലാക്കുകയും അതിനു അനുസൃതമായി പണ്ഡിതന്മാരുടെ വാക്കുകൾ ദുർവ്യാഖ്യാനിക്കുകയും അവരുടെ ധാരണക്ക് കരുത്തു പകരാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇവിടെയാണ് സുന്നത്തിനെ ജീവിപ്പിക്കാനും സ്വഹാബത്തിന്റെ മാർഗം പിൻതുടരാനും ആഗ്രഹിക്കുന്നവർ ഉണർന്നു പ്രവർത്തിക്കേണ്ടത്. സുന്നത്ത് നമ്മുടെ മൂലധനമാണ്. ദീനിന്റെ ബാലപാഠങ്ങൾ പോലുമറിയാത്ത നവ ഹദ്ദാദികളുടെ മൂഡധാരണകളുടെ മുന സുന്നത്തു കൊണ്ടും ഭുവനപ്രശസ്തരായ ഉലമാക്കളുടെ വാക്കുകൾ കൊണ്ടും അരിഞ്ഞെടുക്കണം. സത്യം അന്വേഷിക്കുകയോ അതാഗ്രഹിക്കുകയോ ചെയ്യാത്ത ആളുകൾക്ക് തന്നിഷ്ടം കാണിക്കാനുള്ളതല്ല, അള്ളാഹുവിന്റെ ദീൻ. - ബഷീർ പുത്തൂർ അല്ലാമ ശൈഖ് റബീഉ ബിൻ ഹാദീ അൽ മദ്ഖലീ ഹഫിദഹുള്ളാ പറയുന്നു "നിന്റെ സഹോദരനു ഒരു അബദ്ധം സംഭവിച്ചാൽ മാന്യമായ വിധത്തിൽ അവനെ നസ്വീഹത്ത് ചെയ്യുകയും തെളിവുകളും പ്രമാണങ്ങളും അവനെ ബോധ്യപ്പെടുത്തുകയും ചെയ്യുക. അള്ളാഹു അതുകൊണ്ട് അവനു ഗുണം നൽകിയേക്കാം. എന്നാൽ നീ കാത്തിരുന്ന് ഒരുത്തനു അബദ്ധം പറ്റുന്നതും തക്കം നോക്കിയിരിക്കുകയും, എന്നിട്ടത് അടിച്ചു പരത്തി അവിടെയുമിവിടെയും പ്രചാരണം നടത്തുകയും ചെയ്യുക എന്നത് സലഫികളുടെ മാർഗമല്ല, മറിച്ച് പിശാചുക്കളുടെ മാർഗമാണ് " - ബഷീർ പുത്തൂർ ﻗﺎﻝ ﺍلإمام ﺭﺑﻴﻊ ﺑﻦ ﻫﺎﺩﻱ ﺍﻟﻤﺪﺧﻠﻲ -ﺣﻔﻈﻪ ﺍﻟﻠﻪ
ﺇﺫﺍ ﺃﺧﻄﺄ ﺃﺧﻮﻙ ﻓﺎﻧﺼﺤﻪ ﺑﺎﻟﻠﻴﻦ ﻭﻗﺪﻡ ﻟﻪ ﺍﻟﺤﺠﺔ ﻭﺍﻟﺒﺮﻫﺎﻥ؛ ﻳﻨﻔﻌﻪ ﺍﻟﻠﻪ ﺑﺬﻟﻚ، ﺃﻣﺎ ﺃﻥ ﺗﺠﻠﺲ ﻭﺗﺘﺮﺑﺺ ﺃﻥ ﻳﺨﻄﺊ ﻓﻼﻥ ﻭﺗﻘﻮﻡ تشيع ﻫﻨﺎ ﻭﻫﻨﺎﻙ ﺃﻥ ﻓﻼﻧﺎً ﻓﻌﻞ ﻛﺬﺍ ﻭﻛﺬﺍ، ﻓﻬﺬﻩ ﻃﺮﻕ ﺍﻟﺸﻴﺎﻃﻴﻦ ﻭﻟﻴﺴﺖ ﻃﺮﻕ ﺍﻟﺴﻠﻔﻴﻴﻦ ﺑﻬﺠﺔ ﺍﻟﻘﺎﺭﻱ ( ﺹ ١٠٧ ) അല്ലാമ സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാ പറഞ്ഞു :
"മനുഷ്യൻ തന്റെ ജീവിതത്തിന്റെ അന്ത്യനിമിഷം വരെ ഫിത്നയുടെ കൂടെ ജീവിക്കേണ്ടിവരും ; എന്നല്ല ഖബറിൽ വെച്ചുകഴിഞ്ഞാലും ശരി . അതുകൊണ്ട് ഈ കാര്യം വളരെയധികം ഗൗനിക്കേണ്ടതാണ്. ഫിത്നയിൽ നിന്നുള്ള രക്ഷ : ഒന്നാമതായി , അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കലാണ് . പക്ഷെ അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കുക എന്നത് അല്ലാഹുവിന്റെ ദീനിൽ ഫിഖ്ഹ് നേടുന്നതിലൂടെയല്ലാതെ സാധ്യമാവില്ല . അല്ലാഹുവിന്റെ ദീനിൽ ഫിഖ്ഹ് നേടലാകട്ടെ ; വെറുതെയോ , വ്യാമോഹം കൊണ്ടോ സാധ്യമാവില്ല . അല്ലാഹു പറഞ്ഞതു പോലെ : " അവരുടെ കൂട്ടത്തിൽ ഉമ്മിയ്യുകളുണ്ട് , കിതാബ് അവർക്ക് അറിയില്ല ; വെറും വ്യാമോഹങ്ങളല്ലാതെ , അവർ വെറുതെ ഊഹിക്കുക മാത്രമാണ് ." ( അൽ ബഖറ : 78 ) ഇൽമ് എന്നത് വായനയുടെ ആധിക്യം കൊണ്ടോ , പുസ്തകങ്ങളുടെ ആധിക്യം കൊണ്ടോ ലഭ്യമാവില്ല . അല്ലെങ്കിൽ കുറേ റഫർ ചെയ്യുന്നതിലുമല്ല, അതുകൊണ്ടൊന്നും ഇൽമ് ലഭിക്കില്ല . അഹ്ലുൽ ഇൽമിന്റെ അടുക്കലിരുന്ന് പഠിക്കുന്നതിലൂടെ മാത്രമേ ഇൽമ് ലഭിക്കുകയുള്ളൂ . ഉലമാക്കളിൽ നിന്ന് മുഖദാവിൽ സ്വീകരിക്കുന്നതിലൂടെ മാത്രമാണ് ഇൽമുണ്ടാവുക . നേർക്കുനേർ പണ്ഡിതനിൽ നിന്ന് ഏറ്റുവാങ്ങുന്നതാണ് ഇൽമ് . ഇന്ന് ചിലർ കരുതുന്നപോലെ ; സ്വയം സഹജമാകുന്നതല്ല . ഇപ്പോൾ ചില ആളുകളുണ്ട് അവർ കുറച്ച് കിതാബുകൾ സംഘടിപ്പിക്കും , എന്നിട്ട് ഹദീസിന്റെയും ജർഹ് തഅദീലിന്റെയും ഗ്രന്ഥങ്ങളും തഫ്സീറുമൊക്കെ സ്വന്തമായി വായിക്കും , അതിലൂടെ അവർക്ക് ഇൽമ് ലഭിച്ചു എന്ന് ജൽപ്പിക്കുകയും ചെയ്യും . ഇല്ല , അത് അടിസ്ഥാനമില്ലാത്തതും അടിത്തറയിൽ പടുത്തുയർത്തപ്പെടാത്തതുമായ അറിവുമാത്രമാണ് ; കാരണം അത് പണ്ഡിതന്മാരിൽ നിന്ന് ഏറ്റുവാങ്ങിയതല്ല . അതിനാൽ ഇൽമിന്റെ സദസ്സുകളിലും ക്ലാസ്സ് റൂമുകളിലും , അദ്ധ്യാപകരും ഫുഖഹാക്കളും ഉലമാക്കളുമായവരുടെകൂടെ ഇരിക്കൽ അനിവാര്യമാണ്. ഇൽമ് അന്വേഷിക്കുന്നതിൽ ക്ഷമ അനിവാര്യമാണ് ". (അൽ ഫിഖ്ഹു ഫിദ്ദീൻ ഇസ്മതുൻ മിനൽ ഫിതൻ പേ:21) - അബൂ തൈമിയ ഹനീഫ്. ലോകത്ത്, പലപ്പോഴും കാര്യങ്ങൾ നിശ്ചയിക്കുന്നത് ഭൂരിപക്ഷത്തെ ആശ്രയിച്ചാണ്. എന്നാൽ, ഇത് പോലെ, ജാതി മത വർഗ വർണ ലിംഗ വിശ്വാസ വിവേചനമില്ലാതെ തലയെണ്ണി തീരുമാനം എടുക്കുന്ന തല തിരിഞ്ഞ രാഷ്ട്രീയ സമീപനമല്ല ഇസ്ലാമിന്റെത്. മറിച്ച്, കറകളഞ്ഞ വിശ്വാസത്തിന്റെ താൽപര്യം പരിഗണിച്ചു കൊണ്ട് സത്യത്തിന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തിൽ മാത്രമാണ് ഒരു കാര്യം ശെരിയാണോ തെറ്റാണോ എന്ന് നിശ്ചയിക്കപ്പെടുന്നത്. ആളുകളുടെയും, അനുയായികളുടെയും എണ്ണവും ആധിക്യവും ഇവിടെ ഒരു നിലക്കും പ്രസക്തമാവുന്നില്ല.
എന്നാൽ, ആധുനിക മുസ്ലിം സംഘടനകളിൽ പലപ്പോഴും അനുയായികളുടെ ആധിക്യം പ്രമാണമായി പരിഗണിക്കുന്നതായി കണ്ടു വരുന്നു. പ്രബോധന പ്രവർത്തനത്തിന്റെ പേരിൽ സംഘടിപ്പിക്കപ്പെടുന്ന പരിപാടികളിൽ ജനപങ്കാളിത്തം വലിയ ഒരു അജണ്ടയാണ് അവർക്ക്. ഭൂരിപക്ഷം തങ്ങളോടൊപ്പമാണ് എന്ന് സ്ഥാപിക്കാൻ തറ വേലകൾ ചെയ്യുന്ന ആളുകൾ പോലും അവരിലുണ്ട്. സത്യത്തിൽ, ഒരു നിലക്കും ന്യായീകരണം അർഹിക്കാത്ത തീർത്തും തെറ്റായ ഒരു സമീപനമാണിത്. ഇക്കാര്യം മനസ്സിലാക്കുന്നവർ വിരളമാണെങ്കിലും. അളളാഹു പറയുന്നു : നീ അങ്ങേയറ്റം ആഗ്രഹിച്ചാലും ധാരാളം ആളുകളും സത്യവിശ്വാസികൾ ആവുകയില്ല. - യൂസുഫു -103 "ഭൂമിയിലുള്ള ഭൂരിഭാഗം പേരെ നീ അനുസരിക്കുന്ന പക്ഷം അള്ളാഹുവിന്റെ മാർഗത്തിൽ നിന്ന് അവർ നിന്നെ പിഴപ്പിച്ചു കളയും" -അൻആം - 116 ഇമാം ഫുദൈൽ ബിൻ ഇയാദ് പറയുന്നു " സത്യത്തിന്റെ മാർഗത്തിൽ നീ പ്രവേശിച്ചു കൊള്ളുക, അതിൽ പ്രവേശിക്കുന്നവരുടെ എണ്ണക്കുറവ് നിനക്കൊരു ദോഷവും വരുത്തില്ല. വഴിപിഴച്ച മാർഗങ്ങൾ നീ സൂക്ഷിക്കണം, നശിക്കാൻ തീരുമാനിച്ചവരുടെ ആധിക്യം നിന്നെ വഞ്ചിക്കാതിരിക്കട്ടെ" സലഫുകൾ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് എന്തായിരുന്നുവെന്ന് ഇമാം ഫുദൈലിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം. ഒരിക്കലും ആൾക്കൂട്ടം എവിടെ നിൽക്കുന്നുവന്നത് അവർ പരിഗണിക്കുകയോ പരിശോധിക്കുകയോ ചെയ്തിരുന്നില്ല. അപ്പോൾ, ദീനിനെക്കുറിച്ചോ സുന്നത്തിനെക്കുറിച്ചോ അറിവും ധാരണയുമില്ലാത്ത പൊതുജനങ്ങളുടെ ആധിക്യവും പങ്കാളിത്തവും ആരെയും വഞ്ചിതരാക്കരുത്. മറിച്ച് ഏതൊരു വിഷയത്തിലും നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യയും അതിൽ സ്വഹാബത്തിന്റെ ധാരണയും ഏതെന്നു കണ്ടെത്തുകയും മനസ്സിലാക്കുകയും അത് പിന്തുടരുകയുമാണ് രക്ഷയാഗ്രഹിക്കുന്ന ആളുകൾ ചെയ്യേണ്ടത്, അതിന്റെ ആളുകൾ കുറവും, അനുയായികൾ എണ്ണത്തിൽ വിരളവുമാണെങ്കിലും. സാധാരണയായി കുടെ ആളുകൾ കൂടുതലായി ഉണ്ട് എന്നത് സത്യം ആ പക്ഷത്തായിരിക്കും എന്നതിനുള്ള അടയാളമായിട്ടാണ് പലരും മനസ്സിലാക്കിയിട്ടുള്ളത്. എന്നാൽ വാസ്തവം അങ്ങിനെയല്ല. അനുയായികളുടെ ആധിക്യം, ഒരിക്കലും അവർ പിൻപറ്റുന്ന കാര്യം സത്യമാണ് എന്നതിനുള്ള അടിസ്ഥാനമേയല്ല. എന്നല്ല,പലപ്പോഴും സത്യത്തിന്റെ പക്ഷത്ത് അനുയായികൾ തുലോം വിരളമായിരുന്നു.
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു " എന്നെ ആളുകൾ വിശ്വസിച്ച അത്ര, ഒരു നബിയും വിശ്വസിക്കപ്പെട്ടിട്ടില്ല. തന്റെ ജനതയിൽ നിന്ന് ഒരാൾ മാത്രം വിശ്വസിച്ച നബിമാർ ഉണ്ടായിട്ടുണ്ട് " ഇബ്ൻ ഹിബ്ബാൻ (സഹീഹ് അൽബാനി) ഇമാം ഔസാഇ റഹിമഹുള്ളാ പറയുന്നു. " അത്വാഉ ബിന് അബീ റബാഹ് മരണപ്പെട്ടു. അദ്ദേഹം ജനങ്ങളിൽ ഏറ്റവും സ്വീകാര്യനായ വ്യക്തിയായിരുന്നു. എന്നിട്ടും അദ്ധേഹത്തിന്റെ സദസ്സിൽ സന്നിഹിതരായിരുന്നത് ആകെ എട്ടോ ഒമ്പതോ ആളുകൾ മാത്രമായിരുന്നു ( സിയർ-ദഹബി) ഇമാം അൽബാനി റഹിമഹുള്ളാ പറയുന്നു " ഒരു പ്രബോധകൻ, ഹഖിൽ ആണോ ബാത്വിലിൽ ആണോ എന്ന് അറിയാനുള്ള മാനദണ്ടമല്ല, അയാളുടെ അനുയായികളുടെ കുറവും ആധിക്യവും എന്നതിന് ഈ ഹദീസ് മതിയായ തെളിവാണ്. ആ പ്രവാചകന്മാർ, അവരുടെ ദീനും ദഅവത്തും ഒന്നായിരുന്നിട്ടുകൂടി, അവരുടെ അനുയായികളുടെ എണ്ണത്തിന്റെ ഏറ്റക്കുറച്ചിലിൽ അവർ വിത്യസ്തരായി. അവരിൽ ചിലരെ പിൻപറ്റിയത് ഒരാൾ മാത്രം, എന്നല്ല ചിലരുടെ കുടെ ആരുമില്ല. ഇക്കാലത്തുള്ള പ്രബോധകർക്ക് ഇതിൽ വലിയ പാഠമുണ്ട്. " - ബഷീർ പുത്തൂർ സലഫികൾ പാപമുക്തരല്ല. പക്ഷെ അവരാണ് സത്യത്തിന്റെ ആളുകൾ, സുന്നത്തിന്റെ വാഹകർ. അഖീദയിലും മൻഹജിലും, ദീനിലും, അഖ്ലാഖിലും, അദബിലും, ഇൽമിലും അവർ ജനങ്ങളിൽ ഉത്തമരാണ്
ശൈഖ് റബീഉ ബിൻ ഹാദി അൽ മദ്ഖലീ ഹഫിദഹുള്ളാ - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|