أَقِيمُوا صُفُوفَكُمْ وتَراصُّوا، فَإنِّي أَراكُمْ مِنْ وَرَاءِ ظَهْرِي - رواهُ البُخَاريُّ ഇഖാമത് കൊടുത്തു കഴിഞ്ഞാൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സ്വഹാബത്തിനു നേരെ മുഖം തിരിച്ചു കൊണ്ട് പറയുമായിരുന്നു "നിങ്ങൾ, നിങ്ങളുടെ സ്വഫുകൾ നേരെയാക്കൂ, നിങ്ങൾ ചേർന്ന് നിൽക്കുകയും ചെയ്യൂ ! നിശ്ചയമായും ഞാൻ എന്റെ പിറകിലൂടെ നിങ്ങളെ കാണുന്നു" -ബുഖാരി سَوُّوا صُفُوفَكُمْ فَإِنَّ تَسْوِيَةَ الصُّفُوفِ مِنْ إِقَامَةِ الصَّلاَةِ - البخاري "നിങ്ങൾ നിങ്ങളുടെ സ്വഫുകൾ ശെരിപ്പെടുത്തൂ ! നിശ്ചയമായും സ്വഫുകൾ നേരെയാക്കൽ നമസ്കാരം നിലർത്തുന്നതിന്റെ ഭാഗമാണ് " - ബുഖാരി لَتُسَوُّنَّ صُفُوفَكُمْ، أَوْ لَيُخَالِفَنَّ اللَّهُ بيْنَ وُجُوهِكُمْ - البخاري "നിങ്ങൾ നിങ്ങളുടെ സ്വഫുകൾ നേരെയാക്കിയേ പറ്റൂ ! അല്ലാത്തപക്ഷം അല്ലാഹു നിങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകും" ബുഖാരി أَقِيمُوا صُفُوفَكم- البخاري "നിങ്ങൾ നിങ്ങളുടെ സ്വഫുകൾ നേരെയാക്കൂ" - ബുഖാരി أَقِيمُوا الصَّفَّ فِي الصَّلَاةِ، فَإِنَّ إِقَامَةَ الصَّفِّ مِنْ حُسْنِ الصَّلَاةِ - مسلم "നമസ്കാരത്തിൽ നിങ്ങൾ സ്വഫ് നേരെയാക്കൂ, നിശ്ചയമായും സ്വഫ് ശെരിപ്പെടുത്തൽ നമസ്കാരത്തിന്റെ ഭംഗിയിൽ പെട്ടതാണ്" മുസ്‌ലിം اسْتَوُوا، وَلَا تَخْتَلِفُوا، فَتَخْتَلِفَ قُلُوبُكُمْ- مسلم "നിങ്ങൾ നേരെ നിൽക്കൂ, നിങ്ങൾ ഭിന്നിക്കരുത്. അങ്ങിനെയാണെങ്കിൽ നിങ്ങളുടെ ഹൃദയങ്ങളിൽ ഭിന്നിപ്പുണ്ടാകും" മുസ്‌ലിം سَوُّوا صُفُوفَكُمْ، فَإِنَّ تَسْوِيَةَ الصَّفِّ، مِنْ تَمَامِ الصَّلَاةِ - مسلم "നിങ്ങൾ നിങ്ങളുടെ സ്വഫുകൾ നേരെയാക്കൂ, നിശ്ചയമായും സ്വഫ് ശെരിപ്പെടുത്തൽ നമസ്കാത്തിന്റെ പൂർണ്ണതയിൽപ്പെട്ടതാണ്" മുസ്‌ലിം أَتِمُّوا الصُّفُوفَ - مسلم "നിങ്ങൾ സ്വഫുകൾ പൂർത്തിയാക്കൂ" മുസ്‌ലിം اسْتَوُوا اسْتَوُوا اسْتَوُوا- النسائي "നിങ്ങൾ നേരെ നിൽക്കൂ, നിങ്ങൾ നേരെ നിൽക്കൂ , നിങ്ങൾ നേരെ നിൽക്കൂ," നസാഈ رَاصُّوا صُفُوفَكُمْ وَقَارِبُوا بَيْنَهَا، وَحَاذُوا بِالْأَعْنَاقِ - النسائي "നിങ്ങൾ നിങ്ങളുടെ സ്വഫുകൾ ചേർന്ന് നിൽക്കൂ,അവക്കിടയിൽ അടുത്ത് നിൽക്കൂ, കഴുത്തുകൾ നേരെയാക്കൂ" നസാഈ أَقِيمُوا الصُّفُوفَ وَحَاذُوا بَينَ المنَاكِب، وسُدُّوا الخَلَلَ، وَلِينُوا بِأَيْدِي إِخْوَانِكُمْ، وَلا تَذَرُوا فَرُجَاتٍ للشيْطانِ، ومَنْ وصَلَ صَفًّا وَصَلَهُ اللَّه، وَمَنْ قَطَعَ صَفًّا قَطَعهُ اللَّه - أبو داود "നിങ്ങൾ സ്വഫുകൾ നേരെയാക്കുക. ചുമലുകൾക്കിടയിൽ നേരെയാക്കുക. വിടവുകൾ നികത്തൂ. നിങ്ങളുടെ സഹോദരന്മാരുടെ കൈകളോട് മൃദുവായി ഇടപെടൂ. പിശാചിന് (കയറിവരാൻ) നിങ്ങൾ വിടവുകൾ വിട്ടേക്കരുത്. ആരെങ്കിലും സ്വഫ് ചേർത്തിയാൽ അല്ലാഹു അവനുമായി ചേർക്കും, ആരെക്കിലും സ്വഫ് മുറിച്ചാൽ അല്ലാഹു അവനുമായി ബന്ധം മുറിക്കും" അബൂ ദാവൂദ് لَّقَدۡ كَانَ لَكُمۡ فِی رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةࣱ لِّمَن كَانَ یَرۡجُوا۟ ٱللَّهَ وَٱلۡیَوۡمَ ٱلۡـَٔاخِرَ وَذَكَرَ ٱللَّهَ كَثِیرࣰا (الأحزاب-٢١) "തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ റസൂലിൽ ഉത്തമ മാതൃകയുണ്ട്. അതായത് അല്ലാഹുവിനെയും അന്ത്യദിനത്തേയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും അല്ലാഹുവിനെ കൂടുതലായി ഓർത്തു കൊണ്ടിരിക്കുകയും ചെയ്യുന്നവർക്ക്" അഹ്സാബ് -21
ജമാഅത് നമസ്കാരത്തിൽ വിത്യസ്ത പദാവലികളിലൂടെ, കൂടെ നമസ്കരിക്കുന്നവരുടെ സ്വഫുകൾ നേരെയാക്കാനും അടുത്ത് നിൽക്കാനും കൽപ്പിക്കുന്ന റസൂലിന്റെ ചര്യയിൽ നമുക്ക് മാതൃകയില്ലേ ? - ബഷീർ പുത്തൂർ
0 Comments
ഇമാം ബുഖാരി رحمه الله പറയുന്നു : തോളു തോളോടും കണങ്കാൽ കണങ്കാലിനോടും ഒട്ടിച്ചേർത്തുവെച്ച് സ്വഫ്'ഫിൽ നിൽക്കുന്നതിനെക്കുറിച്ച് വിവരിക്കുന്ന അദ്ധ്യായം നുഅ'മാന് ബ്'നു ബശീർ رضي الله عنه പറഞ്ഞു: നമ്മളിൽ ( സ്വഹാബത്തിൽ ) പെട്ട ഒരാൾ തന്‍റെ കണങ്കാൽ സഹോദരന്രെ കണങ്കാലിനോട് ഒട്ടിച്ചേർത്തുവെക്കുന്നത് ഞാൻ കണ്ടു. അനസ് ബ്'നു മാലികിൽ നിന്ന് നിവേദനം : നബി صلى الله عليه وسلم പറഞ്ഞു : നിങ്ങളുടെ സ്വഫ്'ഫുകൾ നേരെയാക്കുവീൻ , എന്‍റെ മുതുകിന്‍റെ പിന്നിലൂടെ ഞാൻ നിങ്ങളെ കാണുന്നുണ്ട് . അപ്പോൾ നമ്മളിൽ ( സ്വഹാബത്തിൽ ) പെട്ട ഒരാൾ തന്‍റെ തോൾ സഹോദരന്‍റെ തോളോടും കണങ്കാൽ സഹോദരന്‍റെ കണങ്കാലിനോടും ഒട്ടിച്ചേർത്തുവെക്കുമായിരുന്നു. ( സ്വഹീഹുൽ ബുഖാരി ) ഹാഫിള് ഇബ്'നു റജബ് رحمه الله പറഞ്ഞു : ബുഖാരി തഅ'ലീഖായി രിവായത്തു ചെയ്ത നുഅ'മാന്‍റെ ഹദീസ് അഹ'മദും അബൂദാവൂദും ഇബ്'നു ഖുസൈമ തന്‍റെ സ്വഹീഹിലും അബുൽ ഖാസിമുൽ ജദലിയിൽ നിന്ന് രിവായത്തു ചെയ്തിട്ടുണ്ട് . അദ്ദേഹം പറയുന്നു : നുഅ'മാന് ബ്'നു ബശീർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് : അല്ലാഹുവിന്‍റെ റസൂൽ ജനങ്ങൾക്ക് അഭിമുഖമായി തിരിഞ്ഞ് നിന്നുകൊണ്ട് " നിങ്ങൾ നിങ്ങളുടെ സ്വഫ'ഫുകൾ ശരിപ്പെടുത്തുവീൻ " എന്ന് മൂന്നു പ്രാവശ്യം പറഞ്ഞു. "അല്ലാഹുവാണ നിങ്ങൾ നിങ്ങളുടെ സ്വഫ'ഫുകൾ ശരിയാക്കുക തന്നെ വേണം, അല്ലങ്കിൽ നിങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ അല്ലാഹു ഭിന്നതയുണ്ടാക്കും ". നുഅ'മാൻ പറയുന്നു : അപ്പോൾ ഒരാൾ തന്‍റെ തോൾ സഹോദരന്‍റെ തോളിനോടും, കാൽ മുട്ട് സഹോദരന്‍റെ കാൽ മുട്ടിനോടും, കണങ്കാൽ സഹോദരന്‍റെ കണങ്കാലിനോടും ഒട്ടി നിൽക്കുന്നത് ഞാൻ കണ്ടു. ( ഫത്'ഹുൽബാരി ) - അബൂ തൈമിയ്യ ഹനീഫ് بَابُ إِلْزَاقِ المَنْكِبِ بِالْمَنْكِبِ وَالقَدَمِ بِالقَدَمِ فِي الصَّفِّ
وَقَالَ النُّعْمَانُ بْنُ بَشِيرٍ: رَأَيْتُ الرَّجُلَ مِنَّا يُلْزِقُ كَعْبَهُ بِكَعْبِ صَاحِبِهِ ٧٢٥ - حَدَّثَنَا عَمْرُو بْنُ خَالِدٍ، قَالَ: حَدَّثَنَا زُهَيْرٌ، عَنْ حُمَيْدٍ، عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: أَقِيمُوا صُفُوفَكُمْ، فَإِنِّي أَرَاكُمْ مِنْ وَرَاءِ ظَهْرِي، وَكَانَ أَحَدُنَا يُلْزِقُ مَنْكِبَهُ بِمَنْكِبِ صَاحِبِهِ، وَقَدَمَهُ بِقَدَمِهِ ( البخاري ) قال الحافظ ابن رجب وحديث النعمان الذي علقه البخاري، خرجه الإمام أحمد وأبو داود وابن خزيمة في ((صحيحه)) من رواية أبي القاسم الجدلي، قالَ: سمعت النعمان ابن بشير يقول أقبل رسول الله - صَلَّى اللهُ عَلَيْهِ وَسَلَّمَ - على الناس بوجهه، فقالَ: ((أقيموا صفوفكم)) - ثلاثا - ((والله لتقيمن صفوفكم، أو ليخالفن الله بين قلوبكم)) قالَ: فرأيت الرجل يلزق منكبه بمنكب صاحبه، وركبته بركبة صاحبه، وكعبه بكعبه ( فتح الباري ) നമസ്കാരത്തിൽ സ്വഫുകൾ നേരെയാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. തന്റെ യജമാനനായ അള്ളാഹുവിന്റെ മുമ്പിൽ വിനയാന്വിതനായി ഒരു അടിമ എങ്ങിനെയാണ് നിൽക്കേണ്ടത് എന്ന് അള്ളാഹുവിന്റെ റസൂൽ പഠിപ്പിച്ചിട്ടുണ്ട്.
ഓരോ നമസ്കാരത്തിനും നിൽക്കുമ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം സ്വഹാബികൾക്ക് നേരെ തിരിഞ്ഞു നിന്ന് ((നിങ്ങൾ സ്വഫുകൾ നേരെയാക്കുവിൻ, സ്വഫു നേരെയാക്കൽ നമസ്കാരത്തിന്റെ പൂർണതയുടെ ഭാഗമാണ് )) ((നിങ്ങൾ സ്വഫു ശെരിയാക്കൂ, വിടവുകൾ നികത്തൂ)) എന്നിങ്ങനെ നിരന്തരം പറയാറുണ്ടായിരുന്നു. കാലുകളും തോളുകളും, കഴുത്തുകളും മടമ്പുകളും പരസ്പരം ചേർത്ത് വെച്ച് സ്വഫ് നേരെയാക്കാൻ കൽപിച്ചു കൊണ്ട് ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. കാൽ വിരലുകൾ ഒപ്പിച്ചു കൊണ്ടാണ് സ്വഫ് ശെരിപ്പെടുത്തേണ്ടത് എന്നാണു പലരും ധരിച്ചു വെച്ചിട്ടുള്ളത്. എന്നാൽ കാലിന്റെ മടമ്പുകളാണ് ചേർത്ത് വെക്കേണ്ടത്. "ഞങ്ങളിലൊരാൾ തന്റെ തോളും, പാദവും തന്റെ അടുത്ത് നിൽക്കുന്ന ആളുമായി ചേർത്ത് വെക്കാറുണ്ടായിരുന്നു" വെന്ന് അനസ് റദിയള്ളാഹു അൻഹു പറയുന്നു. അള്ളാഹുവിന്റെ മുമ്പിൽ മലക്കുകൾ നിൽക്കുന്ന പോലെ നിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ എന്ന് റസൂലുള്ള അലൈഹി വസല്ലം അവരോടു ചോദിക്കാറുണ്ടായിരുന്നു. നിങ്ങൾ സ്വഫു നേരെയാക്കുന്നില്ലെങ്കിൽ സ്വഫിലെ വിടവിൽ ശൈത്വാൻ പ്രവേശിക്കും, നിങ്ങളിൽ അല്ലാഹു ഭിന്നത ഉണ്ടാക്കും എന്നെല്ലാം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം താക്കീത് ചെയ്യുകയുണ്ടായി. ചിലപ്പോഴൊക്കെ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം സ്വഫുകൾക്ക് ഇടയിലൂടെ സ്വഫ് നേരെയാക്കാൻ കൽപിച്ചു കൊണ്ട് വലത്തോട്ടും ഇടത്തോട്ടും നടക്കാറുണ്ടായിരുന്നു. പള്ളികളിലെ ഇമാമുമാരും ഖതീബുമാരുമെല്ലാം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പ്രാധാന്യ പൂർവ്വം പഠിപ്പിച്ച ഈ സുന്നത്ത് ജീവിപ്പിക്കുന്നതിൽ എത്ര മാത്രം ജാഗ്രത പുലർത്തുന്നു എന്നത് പരിശോധിക്കപ്പെടെണ്ടതുണ്ട്. - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|