0 Comments
വുഹൈബ് ബ്നുൽ വർദിൽ നിന്നു നിവേദനം : അദ്ദേഹം പാരായണം ചെയ്തു: وإذ يرفع إبراهيم القواعد من البيت وإسماعيل ربنا تقبل منا "ഇബ്രാഹീമും ഇസ്മാഈലും ആ ഭവനത്തിന്റെ അടിത്തറ കെട്ടി ഉയർത്തുന്ന സന്ദർഭമോർക്കുക! ഞങ്ങളുടെ റബ്ബേ, ഞങ്ങളിൽ നിന്നും നീ സ്വീകരിക്കണേ!" എന്നിട്ട് കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: റഹ്'മാനായവന്റെ ചങ്ങാതീ, റഹ്'മാനായവന്റെ ഭവനത്തിന്റെ എടുപ്പുകൾ താങ്കൾ പടുത്തുയർത്തുന്നു; അതാകട്ടെ, താങ്കളിൽ നിന്നും സ്വീകരിക്കില്ലയോ എന്നു പേടിച്ചു കൊണ്ട്. - അബൂ തൈമിയ്യ ഹനീഫ് عن وهيب بن الورد: أنه قرأ : {واذ يرفع إبراهيم القواعد من البيت وإسماعيل ربنا تقبل منا} ثم يبكي ويقول: يا خلیل الرحمن، ترفع قوائم بیتالرحمن وانت مشفق أن لا يتقبل منك. (ابن کثیر)
ശൈഖ് നാസ്വിറുദ്ധീൻ അൽബാനി رحمه الله പറയുന്നു:
"നബി صلى الله عليه وسلم-യിൽ നിന്ന് ഇപ്രകാരം വന്നിട്ടുണ്ട് ; അദ്ദേഹം പറഞ്ഞു: "ഏ കുട്ടീ, നീ ഭക്ഷണം കഴിക്കുകയാണെങ്കിൽ ബിസ്മില്ലാ എന്ന് പറയുകയും നിന്റെ വലത് കൈ കൊണ്ട് നീ ഭക്ഷിക്കുകയും നിന്റെ അടുത്തുള്ളതിൽ നിന്ന് (പാത്രത്തിൽ തന്റെ അടുത്ത ഭാഗത്തു നിന്ന്) കഴിക്കുകയും ചെയ്യുക." ഭക്ഷണം കഴിക്കുമ്പോൾ ബിസ്മി ചൊല്ലുന്ന വിഷയത്തിൽ "ബിസ്മില്ലാ" എന്ന് മാത്രം (പറയുന്നതാണ്) സുന്നത്ത് എന്നതിന് ഹദീസിൽ തെളിവുണ്ട്. ഇത് പോലെ ആയിഷ رضي الله عنها-യിൽ നിന്നുള്ള മർഫൂആയ ഹദീസിലും വന്നിട്ടുണ്ട്: "നിങ്ങളിലാരെങ്കിലും ഭക്ഷണം കഴിക്കുകയാണെങ്കിൽ, അപ്പോൾ " بسم الله (ബിസ്മില്ലാ)" എന്ന് പറയട്ടെ. ഇനി മറന്നു പോകുന്നപക്ഷം بسم الله في أوله وآخره എന്ന് പറഞ്ഞു കൊള്ളട്ടെ." » ഹാഫിദ് ( ഇബ്‌നു ഹജർ) رحمه الله പറഞ്ഞു: "ഇമാം നവവി رحمه الله തന്റെ آداب الأكل من الأذكار എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ബിസ്മി ചൊല്ലുന്നതിന്റെ രൂപം അതിപ്രധാനമായി അറിഞ്ഞിരിക്കേണ്ട ഒന്നാണ്. അതിൽ ഏറ്റവും ഉത്തമം بسم الله الرحمن الرحيم എന്ന് ചൊല്ലലാണ്. ഇനി അരെങ്കിലും بسم الله എന്നത് കൊണ്ട് മതിയാക്കിയാൽ അത് മതി, അവന് സുന്നത്ത് ലഭിച്ചു." (ഇമാം നവവിയുടെ അഭിപ്രായത്തെ ഇമാം ഇബ്‌നു ഹജർ رحمه الله ഖണ്ഡിച്ചു കൊണ്ട് പറയുന്നു): "അദ്ദേഹം (നവവി), 'ഉത്തമമായത്' എന്ന് അവകാശപ്പെടുന്ന കാര്യത്തിന് പ്രത്യേകമായ ഒരു തെളിവും ഞാൻ കണ്ടിട്ടില്ല." "ഞാൻ (ശൈഖ് അൽബാനി رحمه الله) പറയട്ടെ: നബി صلى الله عليه وسلم-യുടെ ചര്യയെക്കാൾ ഉത്തമമായ മറ്റൊന്നില്ല തന്നെ! മാർഗ്ഗത്തിൽ ഏറ്റവും ഉത്തമമായത് മുഹമ്മദ് നബി صلى الله عليه وسلم-യുടെ മാർഗ്ഗമാണ്. ഭക്ഷണവേളയിൽ ബിസ്മി ചൊല്ലുന്ന വിഷയത്തിൽ بسم الله എന്നല്ലാതെ മറ്റൊന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ലെങ്കിൽ, അതിൽ വർദ്ധനവ് വരുത്തുന്നത് ഉത്തമമാവുന്നത് പോയിട്ട് വർദ്ധനവ് വരുത്താൻ തന്നെ പാടില്ല. കാരണം അങ്ങിനെ (വർദ്ധനവ് വരുത്തുന്നത് ഉത്തമമാണ് എന്ന്) പറയുന്നത് നേരത്തെ നാം ചൂണ്ടിക്കാണിച്ച 'മാർഗ്ഗത്തിൽ ഏറ്റവും ഉത്തമമായത് മുഹമ്മദ് നബി صلى الله عليه وسلم-യുടെ മാർഗ്ഗമാണ്' ഹദീസിൽ വന്നതെന്താണോ അതിന് (താൽപര്യത്തിന്) എതിരാണ്." (സിൽസിലതുൽ അഹാദീസിസ്വഹീഹ - 344) വിവ: ബശീർ പുത്തൂർ ഫജ്‌റിന്റെ മുമ്പുള്ള രണ്ട് റക്അത് റവാത്തിബ് നമസ്കാരം
1. നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു: "ഫജ്‌റിന്റെ (മുമ്പുള്ള) രണ്ട് റക്അത് ദുനിയാവിനെക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ്." (മുസ്‌ലിം) 2. ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന്, അവർ പറഞ്ഞു: "നബി സ്വല്ലള്ളാഹു അലൈഹി വസല്ലം ഫജ്‌റിന്റെ (മുമ്പുള്ള) രണ്ട് റക്അത്തിൽ പുലർത്താറുണ്ടായിരുന്നതിനേക്കാൾ ശ്രദ്ധ, സുന്നത്തായ ഒരു കാര്യത്തിലും, കാണിച്ചിരുന്നില്ല." 3. ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന്: "ഫജ്‌റിനു മുമ്പുള്ള രണ്ട് റക്അത് നമസ്കാരത്തിന്റെ കാര്യത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു: 'അവ രണ്ടും എനിക്ക് ദുനിയാവിലുള്ള എല്ലാറ്റിനേക്കാളും ഇഷ്ടമാണ്'." (മുസ്‌ലിം) » ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറഞ്ഞു: "അദ്ദേഹം അത് ഉപേക്ഷ വരുത്താറുണ്ടായിരുന്നില്ല - ഫജ്‌റിന്റെ സുന്നത്തും, വിത്റും - യാത്രയിലായാലും അല്ലാത്ത സന്ദർഭങ്ങളിലും. യാത്രയിൽ അദ്ദേഹം ഫജ്‌റിന്റെ സുന്നത്തിലും വിത്റിലും, മറ്റു ഐച്ഛിക നമസ്കാരങ്ങളിലൊന്നിലും കാണിക്കാത്ത ജാഗ്രത കാണിച്ചിരുന്നു. അദ്ദേഹം തന്റെ ഒരു യാത്രയിലും അവ രണ്ടുമല്ലാത്ത റാതിബതായ ഒരു സുന്നത് നമസ്കാരവും നിർവ്വഹിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല." (സാദുൽ മആദ് 1/135) അതിന്റെ രൂപം • ഫജ്‌റിന്റെ മുമ്പുള്ള രണ്ട് റക്അത് നമസ്കാരം ലഘുവായിട്ടാണ് നിർവഹിക്കേണ്ടത്. » ആയിഷ റദിയള്ളാഹു അൻഹയിൽ നിന്ന്, അവർ പറഞ്ഞു: "നബി സ്വല്ലള്ളാഹു അലൈഹി വസല്ലം, സുബ്ഹിനു തൊട്ടു മുമ്പുള്ള രണ്ട് റക്അത് നമസ്കാരം ലഘുവായിട്ടായിരുന്നു നിർവ്വഹിച്ചിരുന്നത്. അദ്ദേഹം സൂറത്തുൽ ഫാതിഹ ഓതിയോ എന്ന് (പോലും) ഞാൻ പറഞ്ഞു പോകുന്നത്ര (ലഘുവായി)." (ബുഖാരി) അതിൽ ഓതേണ്ട സൂറത്തുകൾ (1) • ഒന്നാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ കാഫിറൂൻ (ഖുൽ യാ അയ്യുഹൽ കാഫിറൂൻ) • രണ്ടാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ ഇഖ്‌ലാസ്വും (ഖുൽ ഹുവള്ളാഹു അഹദ്). അല്ലെങ്കിൽ, (2) • ഒന്നാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തുൽ ബഖറയിലെ 136-മത്തെ ആയത്തും (ഖൂലൂ ആമന്നാ ബില്ലാഹി...) • രണ്ടാമത്തെ റക്അത്തിൽ ഫാതിഹയും സൂറത്തു ആലു ഇംറാനിലെ 64-മത്തെ ആയത്തും (ഖുൽ യാ അഹ്‌ലൽ കിതാബി...) ഇവ രണ്ടിൽ ഏത് സൂറത്തും ഓതാം. ഒന്ന് മാത്രം ഓതാതെ ഇടയ്ക്കിടയ്ക്ക് മാറിമാറി ഓതിയാൽ രണ്ടിന്റെയും സുന്നത് ലഭിക്കും إن شاء الله — ബശീർ പുത്തൂർ بسم الله الرحمن الرحيم • ശൂന്യാവസ്ഥയില്‍ (البراءة الأصلية) ഇബാദത്ത് എല്ലാം വിലക്കപ്പെട്ടതാണ്.
• അല്ലാഹുവോ നബി صلى الله عليه وسلمയോ കല്‍പിച്ചെങ്കില്‍ മാത്രമേ ഇബാദത്ത് പാടുള്ളൂ. • വീട്ടിൽ വെച്ച് പെരുന്നാള്‍ നമസ്കരിക്കാന്‍ ഖുര്‍ആനില്‍ കല്‍പനയില്ല. • വീട്ടിൽ വെച്ച് പെരുന്നാള്‍ നമസ്‌കരിക്കാന്‍ നബി صلى الله عليه وسلمയും കല്‍പിച്ചില്ല. ✓ ഇതോടെ തെളിവ് ബലഹീനമായിത്തീരുന്നു. • അനസ് رضي الله عنه ന്റെ നടപടി ഉണ്ട്. ✓ അത് വിശകലനം ചെയ്യേണ്ടതായി വരുന്നു. • പ്രസ്തുത രിവായത്ത് ഹസൻ മാത്രമാണ്. ✓ പ്രബലമല്ല. സ്വീകരിക്കാം എന്നു മാത്രം. • അത് അദ്ദേഹം നബി صلى الله عليه وسلم യിൽനിന്ന് മനസ്സിലാക്കിയതാവാം. ✓ സാധ്യത മാത്രം; ഉറപ്പില്ല. തെളിവ് വീണ്ടും ബലഹീനമായിത്തീരുന്നു. • അത് അദ്ദേഹം ഇജ്തിഹാദ് ചെയ്തതാവാം. ✓ സാധ്യതയുണ്ട്. എങ്കിൽ തെളിവ് യോഗ്യമല്ലാതായിത്തീരുന്നു. • അത് ഖളാഅ് ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ✓ കൊറോണക്കാലത്ത് നമസ്കരിക്കാനുള്ള തെളിവില്ലാതാവുന്നു. • അത് അദാഅ് ആവാൻ ചെറിയ സാധ്യത പറയപ്പെടുന്നു. ✓ എങ്കിൽ യാത്രക്കാരനും ഒറ്റപ്പെട്ടു കഴിയുന്നവർക്കും ആവാം. അങ്ങനെ ഒരു മുൻമാതൃകയില്ല; ആരും പറഞ്ഞിട്ടുമില്ല. • ഇത്രയും ബലഹീനമായിത്തീരുന്ന ഒരു കാര്യത്തിനു പിന്നിൽ പോകണോ? ✓ ഉത്തരം: സുന്നത്തിൽ നിന്നുകൊണ്ട് മിതത്വം പാലിക്കുക. അതാണ് ബിദ്അത്തിൽ പോയി കഠിനാധ്വാനം ചെയ്യുന്നതിനേക്കാൾ നല്ലത്. (ഇബ്നു മസ്ഊദ്) — അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله تعالى കർഫ്യു കാരണമോ മറ്റു ജോലി സംബന്ധമായ തടസ്സങ്ങൾ മൂലമോ വീട്ടിൽ വെച്ചോ ജോലി സ്ഥലത്തു വെച്ചോ പെരുന്നാൾ നമസ്കാരം നിർവ്വഹിക്കാൻ പറ്റുമോ ?
പെരുന്നാൾ നമസ്കാരം മുസ്‌ലിം പൊതുജനങ്ങൾ ജമാഅത്തായി നിർവ്വഹിക്കേണ്ടതാണ്. അത് ഫർദ് കിഫായിൽ പെട്ട കാര്യമാണ്. ജുമുഅ ജമാഅത്തുകൾ മൂലമുണ്ടാകുന്ന തിരക്കിൽ കൊറോണ വൈറസിന്റെ വ്യാപത്തിന് കാരണമാകുന്ന വിധത്തിൽ ഈ വർഷത്തെ പോലെ അത് നിർവ്വഹിക്കാൻ വല്ല തടസ്സവും നേരിട്ടാൽ, പള്ളിയിൽ വെച്ചുള്ള ജുമുഅ ജമാഅത്തുകൾ ഉപേക്ഷിച്ചത് പോലെ പെരുന്നാൾ നമസ്കാരവും അതിന്റെ തുടർച്ചയാണെന്നു നിസ്സംശയം പറയാം. പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിന് വേണ്ടി നേരത്തെ പറഞ്ഞത് പോലെയുള്ള സാഹചര്യങ്ങളിൽ പെരുന്നാൾ നമസ്കാരം ഉപേക്ഷിക്കപ്പെട്ടാൽ അത് വീട്ടിൽ വെച്ച് നിർവ്വഹിക്കേണ്ടതില്ല. അതുപോലെ ഖദാഉ വീട്ടേണ്ടതുമില്ല. അത് നിർവ്വഹിക്കൽ മുസ്‌ലിംകളുടെ മേൽ ഫർദ് കിഫ ആയ നിലയിൽ ഉള്ള കാര്യമാണ്. മുകളിൽ പറഞ്ഞ കാരണം കൊണ്ട് ഒരു നാട്ടിൽ അത് നിർവ്വഹിക്കാൻ തടസ്സം നേരിട്ടാൽ പിന്നീട് വൈയക്തികമായി ഓരോരുത്തരും ഖദാ ആയി നിർവ്വഹിക്കേണ്ടതില്ല. അള്ളാഹുവിന്റെ കിതാബിലോ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യയിലോ വീട്ടിൽ വെച്ച് അത് നിർവ്വഹിച്ചതായി സ്ഥിരപ്പെട്ടു വന്നിട്ടില്ല. പള്ളികളിൽ വെച്ച് നമസ്കരിക്കുന്നതിനു പകരം പെരുന്നാൾ നമസ്കാരം വീട്ടിൽ വെച്ച് നിർവ്വഹിക്കാൻ പാടില്ല. അടിസ്ഥാനപരമായി ഇബാദത്തുകൾ നിർണ്ണിതങ്ങളാണ്. അവ നിയമമാക്കപ്പെട്ട വിധത്തിൽ മാത്രമേ നിർവ്വഹിക്കപ്പെടാൻ പാടുള്ളൂ. മുകളിൽ പറഞ്ഞ കാരണം മൂലം പെരുന്നാൾ നമസ്കാരത്തിന് തടസ്സം നേരിടുന്ന പക്ഷം അത് വീട്ടിൽ വെച്ച് നിർവ്വഹിക്കപ്പെടാവതല്ല. കാരണം അത് നബിയിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടില്ല. അബ്‌ദുല്ലാഹിബിനു മസ്‌ഊദ് റദിയള്ളാഹു അൻഹുവിൽ നിന്നും അനസ് റദിയള്ളാഹു അൻഹുവിൽ നിന്നും വന്നിട്ടുള്ള പെരുന്നാൾ നമസ്കാരം നഷ്ട്ടപ്പെട്ടവന്റെ വിഷയത്തിലുള്ള അസർ നബിയിലേക്ക് ചേർക്കപ്പെട്ടവയല്ല. ഇബാദത്തുകൾ അള്ളാഹുവിന്റെ നിർണ്ണിതങ്ങളായ കാര്യമാണ്. മാത്രവുമല്ല, പെരുന്നാൾ നമസ്കാരം നഷ്ട്ടപ്പെട്ട ആൾക്ക് വീട്ടിൽ വെച്ച് അത് നിർവ്വഹിക്കുക എന്നതും അനുവദനീയമല്ല. കാരണം നേരത്തെ നാം സൂചിപ്പിച്ചത് പോലെ ഇബാദത്തുകൾ നിർണ്ണിതങ്ങളാണ്. നിശ്ചിതമായ ഇബാദത്തുകൾ താരതമ്യം ചെയ്യാൻ പാടില്ല. അലി റദിയള്ളാഹു അൻഹു പറഞ്ഞു : "മതം യുക്തിയുടെ അടിസ്ഥാനത്തിലായിരുന്നുവെങ്കിൽ പാദ രക്ഷയുടെ മുകൾ ഭാഗത്തേക്കാൾ തടവാൻ കടപ്പെട്ടത് അടിഭാഗമായിരുന്നു" പിന്നെ, പെരുന്നാൾ നമസ്കാരത്തിന് പകരമായി മറ്റൊന്നില്ല. അതിന് തടസ്സം നേരിടുമ്പോൾ ജുമുഅയുമായി താരതമ്യം ചെയ്യപ്പെടാവുന്നതുമല്ല. ഇതിൽ നിന്ന് വ്യക്തമാവുന്നത് പെരുന്നാൾ നമസ്കാരം വീട്ടിൽ വെച്ച് നിർവ്വഹിക്കാൻ പാടില്ല എന്ന് തന്നെയാണ് الله أعلم. — ശൈഖ് അബ്ദുള്ള ബിൻ ഖുനൈൻ ഹഫിദഹുള്ളാ (ഉന്നത പണ്ഡിത സഭ മെമ്പർ - സൗദി അറേബ്യ) മൊഴിമാറ്റം : ബശീർ പുത്തൂർ
ഇത് ഇമാം ബുഖാരി റഹിമഹുള്ളാ, തന്റെ സ്വഹീഹിൽ അബ്ദുല്ലാഹിബ്നു അബ്ബാസ് റദിയള്ളാഹു അൻഹുവിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസാണ്. ഇബ്നു അബ്ബാസ് റദിയള്ളാഹു അൻഹു മഴയുള്ള ഒരു ദിവസം തന്റെ മുഅദ്ദിനിനോട് പറയുന്നു: "നീ أشهد أن محمدًا رسول الله എന്ന് പറഞ്ഞു കഴിഞ്ഞാൽ حي على الصلاة എന്ന് പറയുന്നതിന് പകരം صلوا في بيوتكم (നിങ്ങൾ വീട്ടിൽ വെച്ച് നമസ്കരിക്കുക) എന്ന് പറയുക." ഇത് കേട്ട് ജനങ്ങൾക്ക് പ്രയാസമുണ്ടായപ്പോൾ അദ്ദേഹം പറഞ്ഞു: "എന്നെക്കാൾ ഉത്തമനായ ആൾ (നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം) ഇത് ചെയ്തിട്ടുണ്ട്. നിർശ്ചയം ജുമുഅ നിർബന്ധ കർമ്മമാണ് (ഈ സംഭവം ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു) എന്നാൽ ചെളിയിലും മണ്ണിലും നടന്ന് നിങ്ങൾക്കു പ്രയാസം ഉണ്ടാവുന്നത് എനിക്ക് വെറുപ്പാണ്. " ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്ന കാര്യങ്ങൾ :-
— ബഷീർ പുത്തൂർ ചോദ്യകർത്താവ്: അല്ലാഹു താങ്കൾക്ക് നന്മചെയ്യട്ടെ, പിരിവു നടത്തുന്ന സംഘടനകൾ, ശൈഖേ അവർ സകാത്ത് പൈസയായി വാങ്ങുന്നു, എന്നിട്ട് അതുകൊണ്ട് ഫിത്ർ സകാത്ത് വാങ്ങുന്നു, എന്നിട്ട് അവർ അത് വിതരണം ചെയ്യുന്നു? ശൈഖ് സ്വാലിഹ് അൽ ഫൌസാൻ: ആദ്യത്തെ കാര്യം, ആരാണ് ഈ സംഘടനകളെ ഇതിന് ചുമതലപ്പെടുത്തിയത്? ദാറുൽ ഇഫ്തായിൽ നിന്ന് അവർക്ക് വല്ല വിധിയും ലഭിച്ചുവോ? ആരാണ് ഈ കാര്യത്തിന് അവരെ ഏൽപ്പിച്ചത്? ഇത്തരം കാര്യങ്ങളിൽ കയറി ഇടപെടാൻ അവർക്ക് അനുവാദമില്ല. മുസ്ലിമീങ്ങൾ ചെയ്യേണ്ടത് അവർ ഓരോരുത്തരും തന്റെ സകാത്ത് അവനവൻ തന്നെ സ്വന്തം പ്രവർത്തിയാലെ കൊടുക്കലാണ്. അവർ (സംഘടനകൾ) അതിൽ ഇടപെടാൻ പാടില്ല. അവരുടെ ആ ഇടപെടലിലൂടെ അവർ അബദ്ധമാണ് ചെയ്യുന്നത്. ചോദ്യകർത്താവ്: പക്ഷേ, - ബഹുമാന്യനായ ശൈഖേ, അല്ലാഹു താങ്കൾക്ക് നന്മ ചെയ്യട്ടെ- അവർ പറയുന്നത് കിബാറുൽ ഉലമാ കമ്മറ്റിയിലെ ഒരു അംഗത്തിന്റെ ഫത്'വ അവരുടെ അടുക്കൽ ഉണ്ടെന്നാണ്. ശൈഖ് സ്വാലിഹ് അൽ ഫൌസാൻ: നമുക്ക് പറയാനുള്ള മറുപടി ഇതാണ്, ഫത്'വ ശരിയുമാകാം തെറ്റുമാകാം. നമ്മുടെ അടുക്കലുള്ളത് ദലീൽ (തെളിവ്) ആണ്. വിവ: അബൂ തൈമിയ്യ ഹനീഫ് ബാവ നിങ്ങള്‍ക്കറിയാമോ?
1) وضوء ചെയ്യുമ്പോള്‍ ഒരു പ്രാവശ്യമോ രണ്ടു പ്രാവശ്യമോ മുന്ന് പ്രാവശ്യമോ (തല ഒഴികെ ) അവയവങ്ങള്‍ തടവാമെന്നു? 2) നമസ്കാരത്തില്‍ إستعاذة ചൊല്ലുമ്പോള്‍ أعوذ بالله من الشيطان الرجيم من همزه ونفخه ونفثه എന്നാണു ചൊല്ലെണ്ടതെന്നു? 3) നമസ്കാരത്തില്‍ (തഷഹുതില്‍ ഒഴികെ ) സുജൂദ് ചെയ്യുന്ന സ്ഥലത്തേക്കാണ് നോക്കേണ്ടതെന്ന്? 4) تكبيرة الإحرام ന്‍റെ സമയത്ത് കൈകള്‍ രണ്ടും ചുമലിനു നേരെയോ ചെവിക്കു നേരെയോ ഉയര്‍ത്തണമെന്ന്? 5) تكبيرة الإحرام ന്‍റെ സമയത്ത് കൈകള്‍ ഉയര്‍ത്തുമ്പോള്‍ കൈവെള്ള ഖിബലക്ക് നേരെ ആവണമെന്ന് ? 6) രണ്ടാളുകള്‍ ജമായതായി നമസ്കരിക്കുമ്പോള്‍ രണ്ടു പേരും ഒരേ സ്വഫ്ഫിലാണ് നില്‍ക്കെണ്ടതെന്നു? 7) അല്ലാഹു ആകാശത്തില്‍ ആണെന്ന്? 8) ഖുര്‍ആനില്‍ പറയപ്പെട്ട كرسي എന്നാല്‍ അല്ലാഹു പാതങ്ങള്‍ വെക്കുന്ന ഇടമാണെന്ന്? 9) അല്ലാഹുവിന്‍റെ ഇരു കൈകളും വലം കൈയ്യാണെന്ന്? 10) അല്ലാഹുവിനെപ്പോലെ മറ്റാരുമില്ലെന്ന്? 11) നമസ്കാരത്തില്‍ തഷഹുതില്‍ ചുണ്ട് വിരല്‍ ഇളക്കണമെന്നു? (താഴോട്ടും മേലോട്ടും ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യലല്ല, മറിച്ചു മെല്ലെ അനക്കുക ) 12) തഷഹുതില്‍ ചുണ്ട് വിരലിലെക്കാണ് നോക്കേണ്ടതെന്ന്? 13) സ്ത്രീകള്‍ ജമായതായി നമസ്കരിക്കുമ്പോള്‍ ഇമാം സ്വഫ്ഫില്‍ തന്നെയാണ് നില്ക്കെണ്ടതെന്നു? 14 ) ഭക്ഷണം കഴിക്കുമ്പോള്‍ بسم الله എന്നാണു ചോല്ലെണ്ടതെന്നു? (ബിസ്മി മുഴുവനായി ചൊല്ലെണ്ടതില്ല) - ബഷീർ പുത്തൂർ ഭാഷയില്‍ , കീഴൊതുക്കം, വണക്കം, വഴിപ്പെടെല്‍ എന്നൊക്കെയാണ് ഇബാദത്ത് എന്ന അറബി പദത്തിന്‍റെ അര്‍ഥം. طريق معبّد എന്ന് പറഞ്ഞാല്‍ 'നടന്നു വഴക്കം ചെന്ന വഴി' .
എന്നാല്‍ സാങ്കേതികമായി, ഇബാദത്ത് എന്ന് പറഞ്ഞാല്‍ " അങ്ങേയറ്റത്തെ ഇഷ്ടവും അങ്ങേയറ്റത്തെ വിധേയത്വവും പ്രകടിപ്പിക്കലാണ്. അതിന് അപ്പുറം ഒരു വിധേയത്വം ഇല്ല. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ റഹിമഹുല്ലാഹ് പറഞ്ഞതു ഈ വിഷയത്തില്‍ സമഗ്രമാണ്. " അള്ളാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന മുഴുവന്‍ വാക്കുകളുടെയും ബാഹ്യവും ആന്തരികവുമായ പ്രവര്‍ത്തനങ്ങളുടെയും മൊത്തത്തിലുള്ള പേരാണു ഇബാദത്ത്". അപ്പോള്‍ അല്ലാഹുവിനു ഇഷ്ടവും ത്രിപ്തിയുമുള്ള എല്ലാ അമലുകള്‍ക്കും, ഖൌലുകള്‍ക്കും ഇബാദത്ത് എന്ന് പറയാം. ചില രാഷ്ട്രീയ മതക്കാര്‍ പ്രചരിപ്പിക്കുന്നത് പോലെ ആര്‍കും നിര്‍വചനചനമറിയാത്ത, ആശയക്കുഴപ്പമുള്ള ഒരു പതമല്ല ഇതു. സലഫുകള്‍ക്ക് ഈ പദത്തെ നിര്‍വചിക്കുന്നതില്‍ അശേഷം അഭിപ്രായ വിത്യാസം ഉണ്ടായിരുന്നില്ല. ഏതൊരു ഇബാദത്തിലും, അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ ഭയവും, പ്രതിഫലത്തെക്കുറിച്ചുള്ള പ്രതീക്ഷയും, അങ്ങേയറ്റത്തെ ഇഷ്ടവും അന്തര്‍ലീനമാണ്. ഈ മൂന്നില്‍ ഏതെങ്കിലുമൊന്നു ഇല്ലാതായാല്‍ ഇബാദത്തിന്‍റെ ചൈതന്യം നഷ്ടപ്പെടും. - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|