നിങ്ങള്‍ക്കറിയാമോ?
1) وضوء ചെയ്യുമ്പോള്‍ ഒരു പ്രാവശ്യമോ രണ്ടു പ്രാവശ്യമോ മുന്ന് പ്രാവശ്യമോ (തല ഒഴികെ ) അവയവങ്ങള്‍ തടവാമെന്നു? 2) നമസ്കാരത്തില്‍ إستعاذة ചൊല്ലുമ്പോള്‍ أعوذ بالله من الشيطان الرجيم من همزه ونفخه ونفثه എന്നാണു ചൊല്ലെണ്ടതെന്നു? 3) നമസ്കാരത്തില്‍ (തഷഹുതില്‍ ഒഴികെ ) സുജൂദ് ചെയ്യുന്ന സ്ഥലത്തേക്കാണ് നോക്കേണ്ടതെന്ന്? 4) تكبيرة الإحرام ന്‍റെ സമയത്ത് കൈകള്‍ രണ്ടും ചുമലിനു നേരെയോ ചെവിക്കു നേരെയോ ഉയര്‍ത്തണമെന്ന്? 5) تكبيرة الإحرام ന്‍റെ സമയത്ത് കൈകള്‍ ഉയര്‍ത്തുമ്പോള്‍ കൈവെള്ള ഖിബലക്ക് നേരെ ആവണമെന്ന് ? 6) രണ്ടാളുകള്‍ ജമായതായി നമസ്കരിക്കുമ്പോള്‍ രണ്ടു പേരും ഒരേ സ്വഫ്ഫിലാണ് നില്‍ക്കെണ്ടതെന്നു? 7) അല്ലാഹു ആകാശത്തില്‍ ആണെന്ന്? 8) ഖുര്‍ആനില്‍ പറയപ്പെട്ട كرسي എന്നാല്‍ അല്ലാഹു പാതങ്ങള്‍ വെക്കുന്ന ഇടമാണെന്ന്? 9) അല്ലാഹുവിന്‍റെ ഇരു കൈകളും വലം കൈയ്യാണെന്ന്? 10) അല്ലാഹുവിനെപ്പോലെ മറ്റാരുമില്ലെന്ന്? 11) നമസ്കാരത്തില്‍ തഷഹുതില്‍ ചുണ്ട് വിരല്‍ ഇളക്കണമെന്നു? (താഴോട്ടും മേലോട്ടും ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യലല്ല, മറിച്ചു മെല്ലെ അനക്കുക ) 12) തഷഹുതില്‍ ചുണ്ട് വിരലിലെക്കാണ് നോക്കേണ്ടതെന്ന്? 13) സ്ത്രീകള്‍ ജമായതായി നമസ്കരിക്കുമ്പോള്‍ ഇമാം സ്വഫ്ഫില്‍ തന്നെയാണ് നില്ക്കെണ്ടതെന്നു? 14 ) ഭക്ഷണം കഴിക്കുമ്പോള്‍ بسم الله എന്നാണു ചോല്ലെണ്ടതെന്നു? (ബിസ്മി മുഴുവനായി ചൊല്ലെണ്ടതില്ല) - ബഷീർ പുത്തൂർ
0 Comments
പൊതുജനങ്ങള്‍ക്കോ ഏതെങ്കിലും ഈര്‍കില്‍ പാര്ടികള്‍ക്കോ ജിഹാദിന് ആഹ്വാനം ചെയ്യാന്‍ അവകാശമില്ല. ജിഹാദ് തീരുമാനിക്കേണ്ടതും അതിനു ആഹ്വാനം ചെയ്യേണ്ടതും മുസ്ലിം ഭരണാധികാരിയാണ്. നല്ലവനായാലും അല്ലെങ്കിലും , ബൈ-അത് ചെയ്യപ്പെട്ട മുസ്ലിം ഭരണാധികാരിക്ക് കീഴില്‍ മാത്രമേ ഇസ്ലാമിലെ ജിഹാദ്സംഗതമാവുകകയുള്ളൂ. ജിഹാദിന് വേണ്ടി മുറവിളി കുട്ടുകയും ബദരിന്റെയും ഉഹുദി ന്റെയുമെല്ലാം പേര് പറഞ്ഞു പൊതുജനങ്ങളെ ഇക്കിളിപ്പെടുതുകയും പ്രലോപന - പ്രകോപനങ്ങള്‍ നടത്തുകയും ചെയ്യുന്ന ആളുകള്‍ ഇത് നിര്‍ബന്ധമായും മനസ്സിലാക്കേണ്ടതുണ്ട്. ഇന്ന് ലോകത്ത് ഇസ്ലാം മതം ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെടുകയും ആക്ഷേപങ്ങള്‍ക്ക് ശരവ്യമാവുകയും ചെയ്തത് , ഇസ്ലാമിലെ മഹത്തായ ഒരു ആരാധനയായ ജിഹാദിനെ, വിവരദോഷികളായ ആളുകള്‍ വികലമായി വ്യാഖ്യാനിച്ചത് മുലമാണ്. ഇന്ന് ലോകത്ത് പലയിടത്തും കാണുന്നത് പോലെ, ആള്‍ക്കുട്ടങ്ങളാല്‍ നയിക്കപ്പെടുന്ന വ്യവസ്ഥകള്‍ക്ക് വിധേയമല്ലാത്ത ഗുണ്ടായിസതിനും ഭീകരപ്രവര്തനതിനും ഇസ്ലാമിലെ മഹത്തായ പുണ്യമുള്ള ജിഹാദുമായി യാതൊരു ബന്ധവുമില്ല.
ആധുനിക മുസ്ലിം സമൂഹത്തില്‍ ഒരു പാട് പേര്‍ക്ക് തെറ്റ് പറ്റുകയും കാലിടറുകയും ചെയ്ത വിഷയമാണ് ജിഹാദ്. ജിഹാദ് എന്ന് പറഞ്ഞാല്‍ മുഴുവന്‍ കാഫിരുകളെയും എങ്ങനെയെങ്കിലും വകവരുത്താനുള്ള ആഹ്വാനമാനെന്നു തെറ്റിദ്ധരിക്കുകയും, അതിനുവേണ്ടി ആയുധമെടുക്കുകയും തങ്ങള്‍ക്കു സാധിക്കുന്നവരെയെല്ലാം അറുകൊല നടത്തുകയും ചെയ്യുന്ന വിഭാഗവും, കേവലമായ 'തീവ്ര പരിശ്രമം' ആണ് ജിഹാദ് എന്ന് പറഞ്ഞു കൊണ്ട് ആയുധമെടുത്തു അള്ളാഹുവിന്‍റെ കലിമത് ഉയര്‍ന്നു കാണാനുള്ള ശത്രുക്കളോടുള്ള സായുധ പോരാട്ടത്തെ (قتال) മരവിപ്പിക്കുകയും ചെയ്ത മറ്റൊരു വിഭാഗവും ഇവിടെയുണ്ട്. ചുരുക്കത്തില്‍,ജിഹാദ് എന്ന പരിശുദ്ധമായ പദം ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ച് യഥാര്‍ത്ഥ വസ്തുതയും ആശയവും എന്തെന്ന് പലര്‍ക്കും അറിയാത്ത അവസ്ഥയില്‍ ആയിട്ടുമുണ്ട്. അള്ളാഹുവിന്‍റെ കലിമത് ഭൂമിയില്‍ ഉയര്‍ന്നു കാണാന്‍ അവിശ്വാസികളോട് ആയുധമെടുത്തു കൊണ്ടുള്ള ധര്മസമരതിനാണ് ഷറ-ഇന്‍റെ ഭാഷയില്‍ ജിഹാദ് എന്ന് പറയുന്നത്. അത് മഹത്തായ പുണ്യമുള ഒരു ഇബാദത് ആണ് . സ്വലാത്ത്, സകാത്ത് , സ്വിയാം എന്നൊക്കെ പറയുമ്പോള്‍ സാങ്കേതികമായി ഉദേശിക്കുന്നത് എന്താണ് ? സ്വലാത്ത് എന്ന് പറഞ്ഞാല്‍ ഭാഷയില്‍ പ്രാര്‍ത്ഥന എന്നാണല്ലോ അര്‍ഥം ! പക്ഷെ സാങ്കേതികമായി സ്വലാത്ത് എന്ന് പറഞ്ഞാല്‍ تكبيرة الإحرام ഇല്‍ തുടങ്ങി سلام കൊണ്ട് അവസാനിക്കുന്ന പ്രത്യേക രൂപവും പ്രാര്‍ഥനകളും അടങ്ങിയ ആരാധനയാണ് ഉധെഷിക്കപ്പെടുന്നത്. അതുപോലെ ജിഹാദ് എന്നതിന് 'അള്ളാഹുവിന്‍റെ മാര്‍ഗത്തിലുള്ള ധര്‍മ സമരം' എന്നാണു വിവക്ഷ. ഇനി അത് മാത്രമാണോ ജിഹാദ് ? അല്ല . ജിഹാദിന് ഒരു പാട് ഇനങ്ങളുണ്ട്. സമ്പത്ത് കൊണ്ടുള്ള ജിഹാദ്, ശരീരം കൊണ്ടുള്ള ജിഹാദ്, ശൈത്താന് എതിരെയുള്ള ജിഹാദ്, മുനാഫികുകല്ക്കെതിരെയുല്ല ജിഹാദ്, ബിദ ഈ കക്ഷികള്‍ക്കെതിരെയുള്ള ജിഹാദ്, കുഴപ്പക്കാര്കെതിരെയുള്ള ജിഹാദ്, .... ഇങ്ങിനെ ഒരു പാട് ഇനങ്ങളുണ്ട്. ജിഹാദ് അന്ത്യ നാള്‍ വരെ നില നില്‍ക്കും . മുസ്ലിംകള്‍ ശക്തരാനെങ്കിലും, ആശക്തരാനെങ്കിലും. സത്യ നിഷേധികളായ ആളുകളോടുള്ള ജിഹാദ് പ്രധാനമായും രണ്ടു വിധമാണ്. 1 - جهاد الطلب والدعوة (ശതുര്‍ക്കളോട് അങ്ങോട്ട് പോയി യുദ്ധം ചെയ്യല്‍ ) ഇതിനു നിബന്ധനകള്‍ ഉണ്ട് എ) നിയമാനുസ്രിതമായ മുസ്ലിം ഭരണാധികാരിക്ക് കീഴില്‍, അദ്ധേഹത്തിന്റെ, അറിവോടെയും സമ്മതത്തോടെയും ആയിരിക്കണം. ബി) അങ്ങോട്ട് പോയി യുദ്ധം ചെയ്യാനുള്ള ശേഷിയുണ്ടായിരിക്കണം. ഇത് فرض كفاية ( മുസ്ലിംകളില്‍ നിന്ന് ഒരു വിഭാഗം ചെയ്താല്‍ എല്ലാവരും കുറ്റത്തില്‍ നിന്ന് രക്ഷപ്പെടും ) ആണ്. 2 - جهاد الدفع ( ശത്രു സൈന്യം മുസ്ലിം നാട്ടില്‍ പ്രവേശിച്ചാല്‍ അവരുമായുള്ള പോരാട്ടം ) ഇതിനു പ്രത്യേകിച്ച് നിബന്ധനകള്‍ ഇല്ല. മറിച്ചു ഇത് فرض عين ( മുസ്ലിമായ ഓരോ മുസ്ലിമിനും നിര്‍ബന്ധമായത് ) ആണ്. കഴിവിന്‍റെ പരമാവധി ഓരോരുത്തരും ശത്രുവിന്നെതിരെ പൊരുതുക. ഇന്ന് ലോകത്ത് ജിഹാദിന്‍റെ പേരില്‍ പല സന്ഖടനകളും ഗ്രൂപുകളും നടത്തുന്ന കലാപങ്ങളെ ഒരു നിലക്കും ജിഹാദ് എന്ന് പറയാന്‍ കഴിയില്ല. ആള്കുട്ടങ്ങള്‍ നടത്തുന്ന സായുധാമോ അല്ലാത്തതോ ആയ കലാപങ്ങളുടെ പേരല്ല ജിഹാദ് എന്നത്. - ബഷീർ പുത്തൂർ ലോകത്ത് അഹ്ലുസ്സുന്നക്ക് ഒരു പള്ളി പോലുമില്ലാത്ത രാജ്യ തലസ്ഥാനം ഏതെന്നു അറിയാമോ? അഹ്ലുസ്സുന്നക്ക് , ലോകത്ത് എല്ലാ രാജ്യ തലസ്ഥാനങ്ങളിലും പള്ളിയുണ്ട്. الحمد لله എന്നാല്‍ أبو بكر رضي الله عنه ، عمر بن الخطاب رضي الله എന്നിവരുടെ പേര് കേള്‍ക്കുമ്പോള്‍ ശാപ പ്രാര്‍ത്ഥന നടത്തുന്നവരുടെ നാടായ, ഇറാന്‍ തലസ്ഥാന നഗരിയില്‍ (തഹ്രാനില്‍) അഹ്ലുസ്സുന്നക്ക് ഒരൊറ്റ പള്ളിയുമില്ല. ! കാരണം رافضي കള്‍ പള്ളിയില്‍ കയറി നമസ്കരിക്കാറില്ല അവര്‍ 'ഖബര്‍' ഉള്ള مشهد കളില്‍ മാത്രമേ നമസ്കരിക്‍കാറുള്ളൂ അമുസ്ലിം നാടുകളുടെ തലസ്ഥാനങ്ങളില്‍ പോലും പള്ളിയുണ്ട് ! തഹ്രാനില്‍ ചര്‍ച്ചും, യഹുദ ദേവാലയവും , മജുസികളുടെ (അഗ്നി ആരാധകര്‍) അമ്പലവുമുണ്ട് ! പള്ളി നിര്‍മിക്കാന്‍ മാത്രം അനുവാതമില്ല ! സൌദിയുടെ എമ്ബസിയിലും , ഒരു പാകിസ്ഥാനി സ്കൂളിലുമാണ് അവിടെ സുന്നികള്‍ ജുമുഅ നിര്‍വഹിക്കുന്നത് والله المستعان من دين الروافض سابي أبي بكر وعمر رضي الله عنهما - ബഷീർ പുത്തൂർ
|
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|