IslamBooks.in
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക

​ബ്‌ളോഗ്

Pearls of Wisdom

ഖുർആനിലെ സൂക്തികൾ മുഴുവൻ തൗഹീദ് ഉൾകൊള്ളുന്നു

11/7/2024

0 Comments

 
Picture
സദ് വൃത്തരേ,

നിങ്ങളെ കാത്തിരിക്കുന്നു,
ഖുആനികാശയങ്ങളുടെ വെള്ളിവെളിച്ചം
ഇടതൂർന്ന നടപ്പാതകൾ,
അതിലൂടെ ഒരുല്ലാസ യാത്ര!

ജ്ഞാനികളുടെ കൂടെ നടക്കാം, അവരെ കേൾക്കാം,
അവരോട് സല്ലപിക്കാം, നല്ലതിനെ കുറിച്ചാലോചിക്കാം,
നല്ലതു കേട്ട് നല്ലതു പറയാം.
ഇബ് ‌നുൽ ഖയ്യിം رحمه الله യുടെ കൂടെ വരൂ..

അല്ലാഹു ഇറക്കിയ ഗ്രന്ഥങ്ങളിൽ ഏറ്റവും ബൃഹത്തായത് ഖുർആൻ. അതിൽ ഏറ്റവും മഹത്തായ അധ്യായം ഫാതിഹഃ. അതിലെ ഏറ്റവും സാരസമ്പൂർണ്ണമായ സൂക്തം ‘ഇയ്യാക്ക നഅ്ബുദു, വ ഇയ്യാക്ക നസ് തഈൻ’. അതിലടങ്ങിയ പ്രൗഢമായ ആശയാവലികളുടെ വിസ് മയാവഹമായ പടികൾ കേറാം, അവയുടെ ഒരു നേർവിവരണം കേൾക്കാം.

إنَّ كلَّ آيةٍ في القرآن فهي متضمِّنةٌ للتّوحيد، شاهدةٌ به، داعيةٌ إليه؛ فإنَّ القرآنَ إمّا خبرٌ عن الله وأسمائه وصفاته وأفعاله، فهو التَّوحيدُ العلميُّ الخبريُّ. وإمّا دعوةٌ إلى عبادته وحده لا شريك له، وخلعِ كلِّ ما يُعبَد من دونه، فهو التَّوحيدُ الإراديُّ الطّلبيُّ. وإمّا أمرٌ ونهيٌ وإلزامٌ بطاعته وأمره ونهيه، فهي حقوق التّوحيد ومكمِّلاته. وإمّا خبرٌ عن إكرامه لأهل توحيده وطاعته، وما فعَل بهم في الدُّنيا، وما يُكرمهم به في الآخرة؛ فهو جزاء توحيده. وإمَّا خبرٌ عن أهل الشِّرك، وما فعَلَ بهم في الدُّنيا من النَّكال، وما يحُلُّ بهم في العقبى من العذاب؛ فهو جزاءُ مَن خرج عن حكم التّوحيد، فالقرآن كلُّه في التّوحيد وحقوقه وجزائه. [ابن القيم في مدارج السالكين]

[ഖുർആനിലുള്ള സൂക്തികൾ മുഴുവനും തൗഹീദ് ഉൾക്കൊള്ളുന്നവയാണ്, അതിനെ സാക്ഷീകരിക്കുന്നവയാണ്, അതിലേക്ക് ക്ഷണിക്കുന്നവയാണ്.

ഖുർആൻ ഒന്നുകിൽ അല്ലാഹുവിനെ, അവന്റെ നാമങ്ങളെ, ഗുണവിശേഷങ്ങളെ, അപ ദാനങ്ങളെ കുറിച്ചുള്ള വൃത്താന്തങ്ങളാണ് - അത് ജ്ഞാനാത്മകവും വൃത്താന്തപരവുമായ തൗഹീദ്.

അല്ലെങ്കിൽ, ഒരു പങ്കാളിയുമില്ലാതെ ഏകനാക്കി, അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നതിലേക്കുള്ള ക്ഷണമാണ്; അവനു പുറമെ ആരാധിക്കപ്പെടുന്നവയെ എല്ലാം നിരാകരിക്കണം എന്നതിലേക്കുള്ള ക്ഷണമാണ് - അത് ലക്ഷ്യാത്മകവും ശാസനാപരവുമായ തൗഹീദ്.

അല്ലെങ്കിൽ, അല്ലാഹുവിനും അവന്റെ കല്പനാവിലക്കുകൾക്കും വഴിപ്പെടാനുള്ള നിർബ്ബന്ധമാണ് - അത് തൗഹീദിന്റെ അവകാശങ്ങളും പൂരകങ്ങളുമാണ്.

അല്ലെങ്കിൽ, മുവഹിദുകൾക്കും അവനു വഴിപ്പെടുന്നവർക്കും അവൻ കൽപിക്കുന്ന ആദരവുകളെ കുറിച്ച്, ഇഹലോകത്ത് അവർക്ക് എന്തു ചെയ് തുകൊടുത്തു, പരലോകത്ത് അവർക്ക് എന്ത് ചെയ് തുകൊടുക്കാൻ പോകുന്നു എന്നതിനെ കുറിച്ചുള്ള വൃത്താന്തങ്ങളാണ് - അത് തൗഹീദിനു നൽകുന്ന പ്രതിഫലം.

അല്ലെങ്കിൽ, ശിർക്കന്മാരെ കുറിച്ച്, ഇഹത്തിൽ അവർക്കു നൽകിയ ഗുണപാഠത്തെ കുറിച്ച്, പരലോകത്ത് അവർക്ക് വരാനിരിക്കുന്ന ശിക്ഷയെ കുറിച്ച് നൽകുന്ന വൃത്താന്തങ്ങളാണ് - അത് തൗഹീദിൽനിന്ന് പുറത്തു പോയവർക്കുള്ള ശിക്ഷ.

അപ്പോൾ ഖുർആൻ മുഴുവനും തൗഹീദിനെയും അതിന്റെ അവകാശങ്ങളെയും അതിനുള്ള പ്രതിഫലത്തെയും സംബന്ധിച്ചാണ്; ശിർക്കിനെയും അതിന്റെ ആളുകളെയും അവർക്കുള്ള ശിക്ഷയെയും സംബന്ധിച്ചാണ്.]

— ഇബ് നുൽ ഖയ്യിം  رحمه الله | മദാരിജുസ്സാലികീനിൽ
 വിവ: അബൂ ത്വാരിഖ് സുബൈർ حفظه الله

  04 മുഹർറം 1446 / 10 ജൂലൈ 2024

• • • • •

Your browser does not support viewing this document. Click here to download the document.
Download Article (PDF)
0 Comments

വിസ്ഡം വേണ്ട, സ്വബോധമുള്ളവരുണ്ടെങ്കിൽ അവരുടെ അറിവിലേക്കായി

23/2/2023

0 Comments

 
വിസ്ഡം വേണ്ട, സ്വബോധമുള്ളവരുണ്ടെങ്കിൽ അവരുടെ അറിവിലേക്കായി
Download PDF Here
0 Comments

തൗഹീദിന്റെ സ്ഥാനം

18/10/2020

0 Comments

 
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മുആദ് ബിൻ ജബൽ റദിയള്ളാഹു അൻഹുവിനോട് പറഞ്ഞു :" ആരാണോ ഒന്നിനെയും പങ്ക്‌ ചേർക്കാത്ത നിലയിൽ അല്ലാഹുവിനെ കണ്ടു മുട്ടിയത് അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു" ബുഖാരി ഹാഫിദ് ഇബ്നു ഹജർ റഹിമഹുള്ളാ പറയുന്നു : " ആരാണോ തന്റെ ഹൃദയം കൊണ്ട് തൗഹീദ് സാക്ഷാൽക്കരിക്കുകയും അതിൽ നിന്ന് അല്ലാഹു അല്ലാത്ത എല്ലാവരോടുമുള്ള സ്നേഹവും ആദരവും ബഹുമാനവും ഗാംഭീര്യവും ഭയവും പ്രതീക്ഷയും ഭരമേൽപ്പിക്കലും പുറത്താക്കുകയും ചെയ്തത് , അപ്പോൾ അവന്റെ മുഴുവൻ തെറ്റുകളും പാപങ്ങളും കരിച്ചു കളയപ്പെടും . അത് കടലിലെ പത പോലെ ഉണ്ടായിരുന്നാലും. ചിലപ്പോൾ അവ നന്മകളായി മാറ്റപ്പെടാം. കാരണം ഈ തൗഹീദ് അതിഗംഭീരമായ മാന്ത്രികവടിയാണ്. അതിൽ നിന്നൊരു ഉറുമ്പിന്റെ അത്ര പാപങ്ങളുടെയും തിന്മകളുടെയും പർവ്വതങ്ങളിൽ വെക്കപ്പെട്ടാൽ അവ നന്മകളായി മാറ്റപ്പെടും. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞതായി ഉമ്മു ഹാനിഇൽ നിന്ന് മുസ്നദിലും അല്ലാത്തവയിലും വന്നത് പോലെ " ലാ ഇലാഹ ഇല്ലള്ളാ ഒരു പാപത്തെയും ഒഴിവാക്കുകയില്ല ; ഒരു അമലും അതിനെ മുൻകടക്കുകയുമില്ല"

- ബഷീർ പുത്തൂർ
​
 فَمَنْ تَحَقَّقَ بِكَلِمَةِ التَّوْحِيدِ قَلْبُهُ، أَخْرَجَتْ مِنْهُ كُلَّ مَا سِوَى اللَّهِ مَحَبَّةً وَتَعْظِيمًا وَإِجْلَالًا وَمَهَابَةً، وَخَشْيَةً، وَرَجَاءً وَتَوَكُّلًا، وَحِينَئِذٍ تُحْرَقُ ذُنُوبُهُ وَخَطَايَاهُ كُلُّهَا وَلَوْ كَانَتْ مِثْلَ زَبَدِ الْبَحْرِ، وَرُبَّمَا قَلَبَتْهَا حَسَنَاتٍ، كَمَا سَبَقَ ذِكْرُهُ فِي تَبْدِيلِ السَّيِّئَاتِ حَسَنَاتٍ، فَإِنَّ هَذَا التَّوْحِيدَ هُوَ الْإِكْسِيرُ الْأَعْظَمُ، فَلَوْ وُضِعَ مِنْهُ ذَرَّةً عَلَى جِبَالِ الذُّنُوبِ وَالْخَطَايَا، لَقَلَبَهَا حَسَنَاتٍ كَمَا فِي " الْمُسْنَدِ " وَغَيْرِهِ، عَنْ أُمِّ هَانِئٍ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: «لَا إِلَهَ إِلَّا اللَّهُ لَا تَتْرُكُ ذَنْبًا، وَلَا يَسْبِقُهَا عَمَلٌ» . جامع العلوم والحكم (٤١٧/٤١٦
0 Comments

കലിമതു തൗഹീദിന്റെ പ്രകാശം

16/10/2020

0 Comments

 
ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു :- " ലാ ഇലാഹ ഇല്ലള്ളാ" എന്നതിന്റെ കിരണങ്ങൾ പാപങ്ങളുടെ മേഘക്കീറുകളെയും മുകിലുകളെയും അതിന്റെ ശക്തിയുടെയും ബലഹീനതയുടെയും തോതനുസരിച്ചു വിഘടിപ്പിച്ചു കളയും എന്ന കാര്യം നീ മനസ്സിലാക്കണം. അതിനൊരു പ്രഭയുണ്ട്. ആ പ്രഭയുടെ ബലത്തിലും ബലഹീനതയിലും അതിന്റെ ആളുകൾ വിത്യസ്ത തലങ്ങളിലാണ്. അത് അല്ലാഹുവിനല്ലാതെ മറ്റാർക്കും തിട്ടപ്പെടുത്താൻ സാധ്യമല്ല. ജനങ്ങളിൽ ഈ വചനത്തിന്റെ പ്രഭ സൂര്യനെപ്പോലെ ഹൃദയത്തിലേറ്റിയ കുറച്ചാളുകളുണ്ട്. വേറേ കുറച്ചാളുകളുടെ ഹൃദയത്തിൽ അതിന്റെ പ്രഭ ജ്വലിക്കുന്ന ഒരു നക്ഷത്രം പോലെയാണ്. മറ്റു ചിലർക്ക് അതിന്റെ പ്രകാശം അവരുടെ ഹൃദയത്തിൽ വലിയ ഒരു ജ്വാല പോലെയാണ്. മറ്റൊരു കൂട്ടർക്ക് അത് പ്രകാശം പരത്തുന്ന വിളക്ക് പോലെയാണ്. വേറെ ചിലർക്ക് മുനിഞ്ഞു കത്തുന്ന വിളക്ക് പോലെയാണ്. ഇതിനാലാണ് പരലോകത്ത് അവരുടെ മുമ്പിലും വലതുവശങ്ങളിലും പ്രകാശങ്ങൾ പ്രകടമാവുന്നത്. അവരുടെ ഹൃദയങ്ങളിലുള്ള അറിവിനാലും കർമ്മത്താലും അവസ്ഥയാലും തിരിച്ചറിവിനാലുമുള്ള ഈ പ്രകാശത്തിന്റെ കണക്കും തോതുമനുസരിച്ചത്രെയത്." ​( മദാരിജ് 1/339)

​- ബഷീർ പുത്തൂർ

 يقول الإمام ابن القيم رحمه الله اعْلَمْ أَنَّ أَشِعَّةَ لَا إِلَهَ إِلَّا اللَّهُ تُبَدِّدُ مِنْ ضَبَابِ الذُّنُوبِ وَغُيُومِهَا بِقَدْرِ قُوَّةِ ذَلِكَ الشُّعَاعِ وَضَعْفِهِ، فَلَهَا نُورٌ، وَتَفَاوُتُ أَهْلِهَا فِي ذَلِكَ النُّورِ - قُوَّةً، وَضَعْفًا - لَا يُحْصِيهِ إِلَّا اللَّهُ تَعَالَى. فَمِنَ النَّاسِ مِن نُورُ هَذِهِ الْكَلِمَةِ فِي قَلْبِهِ كَالشَّمْسِ. وَمِنْهُمْ مَنْ نُورُهَا فِي قَلْبِهِ كَالْكَوْكَبِ الدُّرِّيِّ. وَمِنْهُمْ مَنْ نُورُهَا فِي قَلْبِهِ كَالْمَشْعَلِ الْعَظِيمِ. وَآخَرُ كَالسِّرَاجِ الْمُضِيءِ، وَآخَرُ كَالسِّرَاجِ الضَّعِيفِ. وَلِهَذَا تَظْهَرُ الْأَنْوَارُ يَوْمَ الْقِيَامَةِ بِأَيْمَانِهِمْ، وَبَيْنَ أَيْدِيهِمْ، عَلَى هَذَا الْمِقْدَارِ، بِحَسَبِ مَا فِي قُلُوبِهِمْ مِنْ نُورِ هَذِهِ الْكَلِمَةِ، عِلْمًا وَعَمَلًا، وَمَعْرِفَةً وَحَالًا
​١/٣٣٩ مدارج السالكين
0 Comments

മാതാപിതാക്കൾക്ക് ചെയ്തുകൊടുക്കേണ്ട ഏറ്റവും വലിയ നന്മ തൗഹീദിലേക്ക് ക്ഷണിക്കൽ.

7/8/2020

0 Comments

 
ഇമാം ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു:

"തീർച്ചയായും മാതാപിതാക്കൾക്ക് ചെയ്തുകൊടുക്കേണ്ട ഏറ്റവും വലിയ നന്മകളിൽ പെട്ടതാണ് അവരെ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്കും (തൗഹീദ്), അവനുവേണ്ടി പുണ്യകർമങ്ങൾ അനുഷ്ഠിക്കുന്നതിലേക്കും ക്ഷണിക്കൽ. കാരണം ആ പ്രവർത്തിയിൽ അവരെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തലുണ്ട്. അതാണ് അവർക്ക് സമ്പത്തു നൽകിയും, ചെലവുകൾ നോക്കിയും, ശരീരം കൊണ്ടു സേവനമനുഷ്ഠിച്ചും മറ്റും അവർക്ക് ചെയ്തുകൊടുക്കുന്ന നന്മകളേക്കാളെല്ലാം ഏറ്റവും മികച്ചത്."

- അബൂ തൈമിയ്യ ഹനീഫ്
قال الامام ابن عثيمين رحمه الله تعالى

من أبر البر بالوالدين أن يدعوهما إلى توحيد الله عزوجل ، وإلى طاعته؛ فإن في ذلك إنقاذا لهما من النار ، وهو أبلغ من برهما بإعطاء المال، والنفقات، والخدمة البدنية وغير ذلك
(نور على الدرب - شريط رقم ۳۰ )
0 Comments

ശക്തമായ പ്രതിരോധ മാർഗങ്ങൾ - 2

17/4/2020

0 Comments

 
» നുഅ'മാൻ ബ്നു ബശീർ പറഞ്ഞു:
തീർച്ചയായും നാശമാണ്, മുഴുനാശമാണ്, പരീക്ഷണ കാലത്ത് നീ തിന്മചെയ്യുന്നത്.
(അൽ ബിദായ വന്നിഹായ)

» ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:
അബ്ദുല്ല ഇബ്നു മസ്ഊദ് رضي الله عنه  പറയാറുള്ളതുപോലെ:
ആരാണ് ഹൃദയം മരിച്ചവൻ എന്നറിയുമോ?
​'മരിക്കുകയും ആശ്വാസമടയുകയും ചെയ്തവനല്ല മയ്യിത്ത്!
മയ്യിത്തെന്നാൽ ജീവിച്ചിരിക്കുന്നവരിലെ മരണപ്പെട്ടവർ മാത്രമാണ്'. എന്ന് പറയാറുള്ളത് അവനെക്കുറിച്ചാണ്.
അവർ ചോദിച്ചു: ആരാണ് അവൻ?
അദ്ദേഹം പറഞ്ഞു: നന്മയെ നന്മയായി തിരിച്ചറിഞ്ഞ് ഉൾകൊള്ളാത്തവൻ,
തിന്മയെ തിന്മയാണെന്ന് മനസ്സിലാക്കി നിരാകരിക്കാത്തവൻ.

» ഇമാം സഅ'ദീ പറഞ്ഞു:
ദുനിയാവിലും ആഖിറത്തിലും ഏതെല്ലാം ഗുണങ്ങളുണ്ടോ, അത് മുഴുവൻ തൌഹീദിന്റെ ഫലത്തിൽ പെട്ടതാണ്. ദുനിയാവിലും ആഖിറത്തിലും ഏതെല്ലാം ദോഷങ്ങളുണ്ടോ, അത് മുഴുവൻ ശിർക്കിന്റെ ഫലത്തിൽ പെട്ടതാണ്.
(അൽ ഖവാഇദുൽ ഫിഖ്ഹിയ്യ)

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله
: ومن كلام النعمان بن بشير رَضِيَ اللَّهُ عَنْهُ قَوْلُه
إِنَّ الْهَلَكَةَ كُلَّ الهلكة أن تعمل السيئات فِي زَمَانِ الْبَلَاء
(البداية والنهاية)

: قال الإمام ابن القيم رحمه الله
 كَمَا قَالَ عَبْدُ اللَّهِ بْنُ مَسْعُودٍ أَتَدْرُونَ مَنْ مَيِّتُ الْقَلْبِ الَّذِي قِيلَ فِيهِ لَيْسَ مَنْ مَاتَ فَاسْتَرَاحَ بِمَيِّتٍ... إِنَّمَا الْمَيِّتُ مَيِّتُ الْأَحْيَاءِ
قَالُوا: وَمَنْ هُوَ؟
قَالَ: الَّذِي لَا يَعْرِفُ مَعْرُوفًا وَلَا يُنْكِرُ مُنْكَرًا
(مدارج السالكين)

: قال الإمام السعدي رحمه الله
فكل خير في الدنيا والآخرة فهو من ثمرة التوحيد، وكل شر في الدنيا والآخرة فهو من ثمرة الشرك
(القواعد الفقهية ص: ١٩)


0 Comments

ശക്തമായ പ്രതിരോധ മാർഗങ്ങൾ - 1

17/3/2020

0 Comments

 
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:
തൗഹീദുപോലെ മറ്റൊന്നുകൊണ്ടും ദുനിയാവിലെ കഠിന പ്രയായങ്ങൾ പ്രതിരോധിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെയാണ് കഠിന പ്രയാസ ഘട്ടങ്ങളിൽ ചെയ്യേണ്ട ദുആ തൗഹീദുകൊണ്ടായതും. മത്സ്യത്തിന്റെ ആൾ (യൂനുസ് നബി عليه الصلاة والسلام) ചെയ്ത ദുആ -അതുകൊണ്ട് ഒരാൾ ദുആ ചെയ്താൽ അവന്റെ ദുരിതങ്ങൾക്ക് ആശ്വാസം ലഭിക്കാതിരിക്കല്ല- അതും തൗഹീദുകൊണ്ടുള്ളതാണ്.

കഠിന ദുരിതങ്ങളിൽ അകപ്പെടുത്തുന്നത് ശിർക്കല്ലാതെ മറ്റൊന്നുമല്ല. അവയിൽ നിന്ന് കരകയറ്റുക തൗഹീദ് മാത്രമാണ്. തൗഹീദാണ് പടപ്പുകളുടെ ആശ്വാസകേന്ദ്രവും, അഭയസ്ഥാനവും, സുരക്ഷയുടെ കോട്ടയും, സഹായകേന്ദ്രവും. അല്ലാഹുവിനോട് മാത്രം തൗഫീഖ് തേടുന്നു.

സഅ'ദ്  رضي الله عنه നിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു:
മത്സ്യത്തിന്റെ ആളുടെ ദുആ, മത്സ്യത്തിന്റെ വയറിനകത്തായിരിക്കെ അദ്ദേഹം ദുആചെയ്തത്:
لاَ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ
ന്യായമായും ആരാധനക്കർഹനായി നീയല്ലാതെ മറ്റാരുമില്ല, (എല്ലാ കുറവുകളിൽ നിന്നും) നിന്നെ ഞാൻ പരിശുദ്ധപ്പെടുത്തി വാഴ്ത്തുന്നു. തീർച്ചയായും ഞാൻ അക്രമികളിൽ പെട്ടുപോയിരിക്കുന്നു.

ഈ വാക്കുകൾ കൊണ്ട് മുസ്'ലിമായ ഒരു മനുഷ്യനും, തന്റെ ഏതൊരു കാര്യത്തിലും ദുആ ചെയ്താൽ അവന്ന് അല്ലാഹു ഉത്തരം നൽകാതിരിക്കില്ല.
(അഹ്'മദ്, തിർമിദി. അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തി.)

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله
قال الإمام ابن القيم رحمه الله
فَمَا دفعت شَدَائِد الدُّنْيَا بِمثل التَّوْحِيد وَلذَلِك كَانَ دُعَاء الكرب بِالتَّوْحِيدِ ودعوة ذِي النُّون الَّتِي مَا دَعَا بهَا مكروب إِلَّا فرّج الله كربه بِالتَّوْحِيدِ فَلَا يلقى فِي الكرب الْعِظَام إِلَّا الشّرك وَلَا يُنجي مِنْهَا إِلَّا التَّوْحِيد فَهُوَ مفزع الخليقة وملجؤها وحصنها وغياثها وَبِاللَّهِ التَّوْفِيق
(الفوائد)

عَنْ سَعْدٍ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
دَعْوَةُ ذِي النُّونِ إِذْ دَعَا وَهُوَ فِي بَطْنِ الحُوتِ: لاَ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ، فَإِنَّهُ لَمْ يَدْعُ بِهَا رَجُلٌ مُسْلِمٌ فِي شَيْءٍ قَطُّ إِلاَّ اسْتَجَابَ اللَّهُ لَهُ
(رواه أحمد والترمذي وصححه الألباني)

0 Comments

​മാതാപിതാക്കളോടുള്ള എറ്റവും വലിയ നന്മകളിൽ പെട്ടതാണ്...

21/9/2018

0 Comments

 
​മാതാപിതാക്കളോടുള്ള എറ്റവും വലിയ നന്മകളിൽ പെട്ടതാണ് അവരെ തൌഹീദിലേക്ക് ക്ഷണിക്കൽ

ഇമാം ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു:

തീർച്ചയായും മാതാപിതാക്കളോടുള്ള എറ്റവും വലിയ നന്മകളിൽ പെട്ടതാണ് അവരെ അല്ലാഹുവിന്റെ തൌഹീദിലേക്കും അവന് പുണ്യങ്ങൾ ചെയ്യാനും ക്ഷണിക്കൽ. കാരണം അതിൽ അവരെ രണ്ടു പേരെയും നരകത്തിൽ നിന്ന് രക്ഷപ്പെടുത്തലുണ്ട്.

​നൂറുൻ അല ദർബ് -കാസറ്റ് നമ്പർ-303

- അബു തൈമിയ്യ ഹനീഫ്
0 Comments

തൌഹീദിന്റെ ഫലം

1/5/2018

0 Comments

 
ഇമാം സഅ'ദീ رحمه الله പറഞ്ഞു:

ദുനിയാവിലും ആഖിറത്തിലും ഏതെല്ലാം ഗുണങ്ങളുണ്ടോ, അത് മുഴുവൻ തൌഹീദിന്റെ ഫലത്തിൽ പെട്ടതാണ്.
ദുനിയാവിലും ആഖിറത്തിലും ഏതെല്ലാം ദോഷങ്ങളുണ്ടോ, അത് മുഴുവൻ ശിർക്കിന്റെ ഫലത്തിൽ പെട്ടതാണ്.

(അൽ ഖവാഇദുൽ ഫിഖ്ഹിയ്യ)

- അബൂ തൈമിയ്യ
قال الإمام السعدي رحمه الله
​

فكل خير في الدنيا والآخرة فهو من ثمرة التوحيد
وكل شر في الدنيا والآخرة فهو من ثمرة الشرك
(القواعد الفقهية ص: ١٩)
0 Comments

പ്രവാചകന്മാരുടെ അനന്തര സ്വത്ത്

30/3/2015

0 Comments

 
ശൈഖ് റബീഉൽ മദ്ഖലി:

ആരെങ്കിലും പ്രവാചകന്മാരുടെ അനന്തര സ്വത്തിൽ നിന്നു 
സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ തൗഹീദ് പഠിക്കട്ടെ,  ശിർക്കിൻറെ ഇനങ്ങള്‍ അറിയട്ടെ, അതിനെ അവൻ സൂക്ഷിക്കുകയും മറ്റുളളവരെ താക്കീത് ചെയ്യുകയും ചെയ്യട്ടെ.
​

(മർഹബൻ യാ ത്വാലിബൽ ഇൽമ്‌)
فمن أراد أن يكون وارثاً للأنبياء
فعليه أن يتعلم توحيد الله
ويدرك أنواع الشرك
ليحذر منه ، ويحذر الناس منه
مرحبا يا طالب العلم - صفحة١٢٠

0 Comments

    IslamBooks.in

    Books and Articles on Islam, correct and pure.

    Archives

    June 2025
    May 2025
    April 2025
    March 2025
    February 2025
    January 2025
    December 2024
    November 2024
    October 2024
    September 2024
    August 2024
    July 2024
    June 2024
    April 2024
    February 2024
    January 2024
    December 2023
    November 2023
    October 2023
    September 2023
    August 2023
    July 2023
    June 2023
    May 2023
    April 2023
    March 2023
    February 2023
    January 2023
    December 2022
    November 2022
    October 2022
    September 2022
    July 2022
    June 2022
    May 2022
    April 2022
    March 2022
    February 2022
    January 2022
    December 2021
    November 2021
    October 2021
    September 2021
    August 2021
    July 2021
    June 2021
    May 2021
    April 2021
    March 2021
    February 2021
    January 2021
    December 2020
    November 2020
    October 2020
    September 2020
    August 2020
    July 2020
    June 2020
    May 2020
    April 2020
    March 2020
    February 2020
    January 2020
    December 2019
    September 2019
    August 2019
    May 2019
    April 2019
    March 2019
    December 2018
    September 2018
    August 2018
    June 2018
    May 2018
    April 2018
    February 2018
    January 2018
    October 2017
    September 2017
    July 2017
    June 2017
    May 2017
    April 2017
    March 2017
    January 2017
    December 2016
    November 2016
    September 2016
    August 2016
    July 2016
    June 2016
    May 2016
    March 2016
    February 2016
    January 2016
    November 2015
    October 2015
    September 2015
    June 2015
    May 2015
    April 2015
    March 2015
    February 2015
    January 2015
    December 2014
    November 2014
    October 2014
    September 2014
    August 2014
    July 2014
    June 2014
    May 2014
    March 2014
    February 2014
    December 2013
    November 2013
    October 2013
    August 2013
    June 2013
    May 2013
    February 2013
    January 2013
    November 2012
    October 2012
    September 2012
    March 2012
    November 2011
    November 2010
    August 2010
    April 2010
    February 2010
    December 2009
    July 2009
    March 2009
    February 2009
    January 2009

    Categories

    All
    Untagged
    അഖീഖ
    അഖീദ
    അഖ്വാളുകൾ
    അബു മൂസ അനസ്
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ അബ്ദില്ല ബഷീർ പുത്തൂർ
    അബൂ ഉസ്മാൻ മുനീബ്
    അബൂ തൈമിയ്യ ഹനീഫ്
    അബൂ ത്വാരിഖ് സുബൈർ
    അബൂ മുബീന്‍ മുഹമ്മദ്‌ കൊടിയത്തൂര്‍
    അബ്ദുൽ കരീം അമാനി
    അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും
    അവസാന നാളുകൾ
    അസൂയ
    അഹങ്കാരം
    അറഫാ
    അറബി ഭാഷ
    ആശ്വാസം
    ആഹ്ലുല്‍ ബിദഅ
    ആഹ്ലുസ്സുന്ന
    ഇഖ്‌വാനുൽ മുസ്ലിമൂൻ
    ഇബാദാത്
    ഇല്മ്
    ഈമാന്‍
    ഉമ്മ
    ഉലമാക്കൾ
    കച്ചവടം
    കടം
    കണ്ണേറ്
    കലിമത്തുശഹാദ
    കുടുംബം
    കൂട്ടുകാര്‍
    കെ എൻ എം
    ഖബറുൽ വാഹിദ്
    ഖവാരിജ്
    ഖുര്‍ആന്‍
    ഖുർആൻ
    ഗുർബത്
    ഗ്രഹണം
    ജിന്ന്
    ജിഹാദ്
    ജൂതന്മാർ
    തക്ഫീർ
    തവക്കുൽ
    തേന്
    തൌബ
    ​തൗഹീദ്
    ദഅവത്ത്
    ദിക്ർ
    ദു'ആ
    ദുനിയാവ്
    ദുല്‍ഹിജ്ജ
    നമസ്കാരം
    നരകം
    നസീഹ
    നോമ്പ്
    പകർച്ച വ്യാധികൾ
    പള്ളികള്‍
    പാപങ്ങൾ
    പെരുന്നാൾ
    പ്രവചനങ്ങൾ
    പ്രളയം
    ഫിത് ന
    ബലികർമ്മം
    ബിദ്അത്ത്
    ഭരണാധികാരികൾ
    ഭൂകമ്പം
    മൻഹജ്
    മരണം
    മാതാപിതാക്കള്‍
    മാസപ്പിറവി
    മുഹറം
    യഹൂദികൾ
    യുക്തി
    രാത്രി നമസ്കാരം
    രോഗം
    വിത്ർ
    വിധി വിശ്വാസം
    വിശദീകരണങ്ങൾ
    വെള്ളിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശഅ'ബാൻ
    ശനിയാഴ്ച സുന്നത്ത്‌ നോമ്പ്
    ശവ്വാൽ
    ശാസ്ത്രം
    ശിര്‍ക്ക്
    സത്യം
    സത്യസന്ധത
    സലഫുകൾ
    സിഹ്ർ
    സുന്നത്ത്
    സുഹൃത്ത്‌
    സ്ത്രീ
    സ്വദഖ
    സ്വഫ്
    സ്വഭാവം
    സ്വർഗ്ഗം
    സ്വഹാബികൾ
    ഹജ്ജും ഉംറയും
    ഹദീസ്
    ഹിജാബ്
    ഹിസ്‌ബിയ്യത്
    റജബ്
    റമളാൻ

    RSS Feed

ഇസ്ലാം ബുക്ക്സ്
ഖുർആനും സുന്നത്തും സലഫുകളുടെ മൻഹജ്‌ അനുസരിച്ചു മനസ്സിലാക്കാനും പഠിക്കാനും മലയാളികൾക്ക് അവസരമൊരുക്കുക എന്നതാണ് ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. വിശ്വസ്തരായ സലഫീ ഉലമാക്കളുടെ ഗ്രന്ഥങ്ങളും കഴമ്പുള്ള ലേഖന സമാഹാരങ്ങളും മൊഴിമാറ്റം ചെയ്ത് കേരളീയ മുസ്‌ലിം സംവേദനത്തിനു പരിചയപ്പെടുത്താനുള്ള എളിയ ശ്രമമാണിവിടെ.
സാധാരണക്കാരായ മുസ്‌ലിം യുവതക്ക് സലഫുകളുടെ ഫഹമു അനുസരിച്ച് ഇസ്‌ലാമിക വിഷയങ്ങളിലുള്ള നിലപാടുകൾ മനസ്സിലാക്കാനും അവ പഠിക്കാനും ജീവിതത്തിൽ പ്രയോഗവൽക്കരിക്കാനും സാധിച്ചാൽ ഞങ്ങൾ കൃതാർത്ഥരായി.

Malayalam Books • Articles • Arabic Texts • Blog
© 2025. IslamBooks.in - All Rights Reserved.
  • ഹോം
  • ലേഖനങ്ങൾ
  • ഗ്രന്ഥങ്ങൾ
    • A Basic Course on Islam
    • Asking Jinn (Arabic) - إعانة الرحمن في إثبات شركية الاستعانة
    • View All Books »
  • كتب
    • أصول
    • عقيدة
    • منهج
    • علم
    • تفسير
    • حديث
    • عبادة
  • ബ്‌ളോഗ്
  • ബന്ധപെടുക