അബൂഹുറയ്റഃ - رضي الله عنه - നിവേദനം. സ്വഹാബിമാരിൽ പെട്ട കുറച്ചാളുകൾ നബി ﷺയെ സമീപിച്ചുകൊണ്ട് ചോദിച്ചു: ഞങ്ങളിലൊരാൾക്ക് പറയാൻ പോലും കഴിയാത്ത ഗുരുതരമായ കാര്യങ്ങൾ ഞങ്ങൾക്ക് മനസ്സിൽ വരുന്നു? അവിടുന്ന് ചോദിച്ചു: നിങ്ങൾക്ക് അങ്ങനെ അനുഭവപ്പെടുന്നുണ്ടോ? അവർ പറഞ്ഞു: അതെ. അവിടുന്ന് പറഞ്ഞു: അത് തെളിഞ്ഞ വിശ്വാസമാണ്. (മുസ്ലിം സ്വഹീഹിൽ ഉദ്ധരിച്ചത്) ഇത്തരം വസ് വാസുകൾ തെളിഞ്ഞ ഈമാനിന്റെ ലക്ഷ ണമാണ്. വിശ്വാസികളെയാണ് പിശാച് പിടികൂടുക. - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് عن أبي هريرة قال: جاءَ ناسٌ مِن أصْحابِ النبيِّ ﷺ، فَسَأَلُوهُ: إنّا نَجِدُ في أنْفُسِنا ما يَتَعاظَمُ أحَدُنا أنْ يَتَكَلَّمَ به، قالَ: وقدْ وجَدْتُمُوهُ؟ قالوا: نَعَمْ، قالَ: ذاكَ صَرِيحُ الإيمانِ
[مسلم في صحيحه]
0 Comments
പ്രശസ്ത താബിഈവര്യൻ ബക്ർ ബിൻ അബ്ദില്ലാ അൽ മുസ്നി رحمه الله പറയുന്നു: "നോമ്പോ നമസ്കാരമോ വർദ്ധിപ്പിച്ചതുകൊണ്ടല്ല അബൂബക്ർ അവരെ മുൻകടന്നത്. മറിച്ച്, തന്റെ ഹൃദയത്തിൽ രൂഢമൂലമായ ഒന്നുകൊണ്ടാണ്." (ഇബ്നു റജബ് ലത്വാഇഫിൽ ഉദ്ധരിച്ചത്) - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് قال بكر بن عبد الله المزني رحمه الله
"ما سبقهم أبو بكر بكثرة صيام ولا صلاة، ولكن بشيء وقر في صدره" [ابن رجب في لطائف المعارف] “കാര്യം, ഈമാനിന്റെ നില ഒരു വ്യക്തിയിൽ താണുപോകുമ്പോഴെല്ലാം അവന്റെ ഐഹിക മോഹങ്ങൾ അതിരുകളില്ലാതെ നീണ്ടുപോകും. ഭൗതികമായ ആസക്തികളോടും ആസ്വാദന ങ്ങളോടുമുള്ള അവന്റെ അഭിനിവേശം വർദ്ധി ക്കുകയും ചെയ്യും." - അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് وقال قائل
إنه الإيمان؛ كلما انخفص مستواه في العبد طال أمله في الدنيا، وازدادت تطلعاته لملذات الدنيا وشهواتها ശൈഖ് മുഹമ്മദ് അൽ അഞ്ചരി حفظه الله മൊഴിമാറ്റം: അബൂ തൈമിയ്യ ഹനീഫ് ബാവ അല്ലാഹു പറയുന്നു: من عمل صالحا من ذكر أو أنثى وهو مؤمن فلنحيينه حياة طيبة ولنجزينهم أجرهم بأحسن ما كانوا يعملون (النحل 97 "സ്ത്രീ പുരുഷഭേദമന്യ ആർ സത്യവിശ്വാസത്തോടെ സൽകർമ്മം അനുഷ്ഠിക്കുന്നുവോ അവനു നാം വിശിഷ്ടമായ ഒരു ജീവിതം നൽകുക തന്നെ ചെയ്യും" (നഹ്ൽ 97) ശൻഖീത്വി رحمه الله ഇതിനെ വ്യാഖ്യാനിച്ചത് ഇപ്രകാരമാണ്: "പ്രസ്തുത സൂക്തത്തിലെ 'വിശിഷ്ടമായ ഒരു ജീവിതം' കൊണ്ടു വിവക്ഷിക്കുന്നത് അവന്റെ ഐഹിക ജീവിതം തന്നെയാണ്". "അവനു നാം വിശിഷ്ടമായ ഒരു ജീവിതം നൽകുക തന്നെ ചെയ്യും" എന്നതിന്റെ വ്യാഖ്യാനമായി ഇമാം ത്വബ്രി എ ഇബ്നു അബ്ബാസ് رضي الله عنه നെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞത്: "സന്തുഷ്ടി - السعادة" എന്നാണ്. താബിഈ വര്യനായ ഇബ്റാഹീം ഇബ്നു അദ്ഹം തന്റെ അനുചരന്മാരിൽ ഒരാളോട് പറഞ്ഞു: "രാജാക്കന്മാരോ രാജകുമാരന്മാരോ നാം അനുഭവിക്കുന്നതിനെ - അഥവാ ഈ ആനന്ദത്തെ - കുറിച്ച് മനസ്സിലാക്കിയിരുന്നുവെങ്കിൽ അവർ വാളെടുത്ത് നമ്മോട് പൊരുതുമായിരുന്നു. ആനന്ദം അല്ലാഹുവിന്റെ ഉതവിയാണ് (توفيق). അതിന്റെ പ്രഭവസ്ഥാനമോ മനുഷ്യഹൃദയവും. കുലീന ഹൃദയം അതിന്റെ അകത്തളത്തിൽനിന്ന് ആനന്ദത്തിന്റെ പരിമളം പരത്തുന്നു; അവന്റെ ജീവിതത്തിന് മനോഹാരിതയും ഉന്നതിയും ആഹ്ലാദവും നൽകുന്നു. ഒരാൾക്കുപോലും അയാൾ ആരുതന്നെയാകട്ടെ നിന്റെ ഹൃദയത്തിൽ ആനന്ദം സൃഷ്ടിക്കാനാവില്ല. നിന്റെ സന്തോഷത്തിന്റെ നിമിത്തം -അല്ലാഹുവിന്റെ ഉതവി കഴിഞ്ഞാൽ- നീ തന്നെയാണ്. ജീവിതത്തിന് അർത്ഥവും ആസ്വാദനവും പ്രദാനം ചെയ്യുന്ന വിശ്വാസത്തിന്റെ മാധുര്യമാണ് ആനന്ദം. മനുഷ്യഹൃദയത്തിൽ സന്തുഷ്ടവും വിശിഷ്ടവുമായ ജീവിതത്തെ സംസ്ഥാപിക്കുന്നത് സംതൃപ്തിയാണ്. സത്യവിശ്വാസിയെ തന്നേക്കാൾ മികച്ചവരിലേക്ക് കണ്ണും നീട്ടിയിരിക്കുന്നതിൽ നിന്ന് വിദൂരത്താക്കുന്നത് കിട്ടിയതിൽ തൃപ്തിയടയുക എന്ന സ്വഭാവമാണ്. നബി ﷺ പറഞ്ഞു: "നിങ്ങൾക്കു മീതെയുള്ളവരിലേക്ക് നോക്കരുത്." ജനങ്ങൾ വ്യത്യസ്ത തട്ടുകളിലായിരിക്കണം എന്നത് ആകാശഭൂമികൾ സൃഷ്ടിക്കുന്നതിനും അമ്പതിനായിരം വർഷങ്ങൾക്കു മുമ്പേ അല്ലാഹു തീരുമാനിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. ورفعنا بعضهم فوق بعض درجات ليتخذ بعضهم بعضا سخريا (الزخرف ٣٢) "അവരിൽ ചിലരെ മറ്റു ചിലരെക്കാൾ പല പടികൾ നാം ഉയർത്തിയിരിക്കുന്നു; ചിലർ മറ്റു ചിലരെ കീഴാളരാക്കി വെക്കുന്നതിനായിട്ട്.' (സുഖ്റുഫ് 32) അതിനാൽ മനുഷ്യരിൽ ചിലർ നിന്നെക്കാൾ മീതെയായിരിക്കും. ചിലർ നിന്നെക്കാൾ താഴെയും. ഒരാളും തന്നെക്കാൾ അല്ലാഹു മികവ് നൽകിയവരിലേക്ക് കൊതിപൂണ്ടിരിക്കരുത്. ولا تتمنوا ما فضل الله به بعضكم على بعض للرجال نصيب مما اكتسبوا وللنساء نصيب مما اكتسين واسألوا الله من فضله إن الله كان بكل شيء عليما (النساء ٣٢) "ചിലർക്ക് ചിലരെക്കാൾ അല്ലാഹു നൽകിയ മികവുകളോട് നിങ്ങൾക്ക് മോഹം തോന്നരുത്. പുരുഷന്മാർക്ക് അവർ സമ്പാദിച്ചതിന്റെ വിഹിതമുണ്ട്, സ്ത്രീകൾക്ക് അവർ സമ്പാദിച്ചതിന്റെയും. അവന്റെ ഔദാര്യത്തിനായി നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുവിൻ. തീർച്ചയായും അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണ്.' (നിസാഅ് 32)
ഇബ്നു അബ്ബാസ് رضي الله عنهما പറയുന്നു: "ഒരാളും കൊതിയനാകരുത്. എന്നിട്ട്, ഇന്ന മനുഷ്യന്റെ ധനവും കുടുംബവും പോലെ എനിക്കും ഉണ്ടായിരുന്നെങ്കിലെന്ന് പറയരുത്. അത് അല്ലാഹു വിലക്കി, പകരം അല്ലാഹുവിനോട് അവന്റെ ഔദാര്യം ചോദിക്കട്ടെ". ഇബ്നു കഥീർ رحمه الله പറയുന്നു: "അപ്രകാരം തന്നെയാണ് മുഹമ്മദ് ഇബ്നു സീരീൻ, ഹസൻ, ദഹ്ഹാക്, അത്വാഅ് തുടങ്ങിയവരും വ്യാഖ്യാനിച്ചത്. ആയത്തിന്റെ പ്രത്യക്ഷാർത്ഥവുമാണത്. ഒരു വിശ്വാസിയെന്നാൽ, അല്ലാഹുവിന്റെ വിധിയിൽ അതിലെ നന്മയിലും തിന്മയിലും വിശ്വസിക്കുന്നവനും, സംതൃപ്തനും, സന്തുഷ്ടനും, സത്യസന്ധമായി തനിക്ക് കിട്ടിയത് കൊണ്ട് മതിയാക്കിയവനുമാണ്. അതുകൊണ്ടുതന്നെ ആത്മസംയമനം പാലിക്കുന്നവനും വിശാല ഹൃദയനും പ്രസന്നവദനനും ലാളിത്യവും ഇണക്കവുമുള്ളവനായി നിനക്കവനെ കാണാം. അബ്ദുല്ല ഇബ്നുൽ ഹാരിസ് رضي الله عنه പറയുന്നു: "അല്ലാഹുവിന്റെ റസുലിനെപ്പോലെ അത്രയധികം പുഞ്ചിരിക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല". ഹസനുൽ ബസരി رحمه الله പറയുന്നു: "വിശിഷ്ടമായ ജീവിതമെന്നതുകൊണ്ടുള്ള വിവക്ഷ കിട്ടിയതിൽ സംതൃപ്തിയടയലാണ്". മുൻഗാമികളായ പണ്ഡിതരിലൊരാൾ പറയുന്നു: "വിശിഷ്ടമായ ജീവിതം സന്തുഷ്ടിയും, കിട്ടിയതിൽ സംതൃപ്തിയുമാണ്." അല്ലാഹു കണക്കാക്കിയ വിധിയും അവൻ നൽകിയ ദാനവും സന്തോഷത്തോടെ സ്വീകരിച്ച് അതിൽ സംതൃപ്തിയടയുക എന്നത്, സത്യവിശ്വാസിയായ ഒരു മനുഷ്യനെ അല്ലാഹുവിന്റെ ഉതവിയോടെ ദേഹേഛയെ പിന്തുടരൽ, അസൂയ, ദുർവ്വിചാരം, അഹങ്കാരം തുടങ്ങിയവയിൽ നിന്ന് മുക്തനാക്കും. കിട്ടിയതിൽ തൃപ്തിയടയൽ കരകാണാക്കടലായ വ്യാമോഹം അധികരിപ്പിക്കുന്നതിൽ നിന്ന് അവനെ മോചിതനാക്കും. ഉള്ളതിൽ തൃപ്തിയുള്ളവൻ ഐശ്വര്യവാനും സൗഭാഗ്യവാനും സന്തുഷ്ടനുമായിരിക്കും; അവൻ ഇല്ലായ്മക്കാരനായിരുന്നാൽ പോലും. കിട്ടിയതിൽ തൃപ്തിയില്ലാത്തവൻ ദരിദ്രനും അസന്തുഷ്ടനും സങ്കുചിത ഹൃദയത്താൽ കുടുസ്സനുഭവിക്കുന്നവനുമായിരിക്കും; ധാരാളം ഉള്ളവനായിരുന്നാൽ പോലും. വിശിഷ്ടവും സന്തുഷ്ടവുമായ ജീവിതം ദുനിയാവിലെ സ്വർഗ്ഗമാണ്. ഒരു മുസ്ലിമിന് ദുനിയാവിൽ ലഭിക്കുന്ന ആനന്ദകരമായ ജീവിതം പരലോകത്ത് അവനുള്ള പ്രതിഫലം കുറക്കുന്നില്ല എന്നത് അല്ലാഹുവിന്റെ ഔദാര്യമാണ്. ഇബ്നു തൈമിയ്യ رحمه الله പറയുന്നു: "ദുനിയാവിലൊരു സ്വർഗ്ഗമുണ്ട് അതിൽ കയറാത്തവൻ പരലോകത്തെ സ്വർഗത്തിൽ കയറില്ല." അദ്ദേഹം പറയുന്നു: "തന്റെ റബ്ബിൽ നിന്നു ഹൃദയം തടയപ്പെട്ടവനാണ് യഥാർത്ഥ തടവുകാരൻ. തന്റെ അഭീഷ്ടങ്ങളുടെ ബന്ധനത്തിലകപ്പെട്ടവനാണ് യഥാർത്ഥ ബന്ദി." ഇമാം ഇബ്നുൽ ഖയ്യിം തന്റെ ഗുരുവര്യനായ ഇബ്നു തൈമിയ്യ رحمهما الله യെക്കുറിച്ച് പറയുന്നത് നോക്കു: "തടവും പീഡനവും മർദ്ദനവുമൊക്കെ അനുഭവിക്കേണ്ടി വന്നിട്ടും, അദ്ദേഹം ജനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും സന്തുഷ്ടമായി ജീവിക്കുന്നവനും, ഏറെ ഹൃദയവിശാലതയുള്ളവനും, ഏറ്റവും കരുത്തുള്ള ഹൃദയമുള്ളവനും, ഏറ്റവും സന്തോഷമുള്ള മനസ്സുള്ളവനുമായിരുന്നു. ആനന്ദത്തിന്റെ സൗന്ദര്യം അദ്ദേഹത്തിന്റെ വദനത്തിൽ തിളങ്ങിനിൽക്കുമായിരുന്നു. ഞങ്ങൾക്ക് വല്ലാത്ത ഭയമോ, മനസ്സ് ചഞ്ചലമാവുകയോ, ഭൂമി കുടുസ്സാവുന്നതായോ അനുഭവപ്പെട്ടാൽ അദ്ദേഹത്തിന്റെയടുക്കൽ ചെല്ലും, അദ്ദേഹത്തെ ഒന്നു കണ്ട് ആ വാക്കുകൾ ഒന്ന് കേൾക്കേണ്ട താമസം അവയെല്ലാം ഞങ്ങളെവിട്ടു പോയിക്കഴിഞ്ഞിരിക്കും. അവയെല്ലാം വിശാലതയും കരുത്തും ദൃഢതയും സമാധാനവുമായി മാറിക്കഴിഞ്ഞിരിക്കും". നബി ﷺ പറയുന്നു: "ഒരു മുസ് ലിമിന് വല്ല ക്ഷീണമോ രോഗമോ ആവലാതിയോ ദുഃഖമോ ശല്യമോ മനസ്സംഘർഷമോ, അവന്റെ ദേഹത്ത് തറക്കുന്ന ഒരു മുള്ളാ പോലും ബാധിക്കുന്നില്ല; അല്ലാഹു അവന്റെ തെറ്റുകൾ മായ്ചുകൊടുത്തിട്ടല്ലാതെ. ഖദ്റ് രണ്ട് തരത്തിലാണ്.
ഒന്ന് : അള്ളാഹുവിന്റെ ശറഇയ്യായ ഉദ്ദേശവുമായി ബന്ധപ്പെട്ടുള്ളവ (الإرادة الشرعية) രണ്ട്: അള്ളാഹുവിന്റെ പ്രാപഞ്ചികമായ കാര്യങ്ങളിലുള്ള ഉദ്ദേശവുമായി ബന്ധപ്പെട്ടുള്ളവ (الإرادة الكونية) ഇതിൽ ഒന്നാമത് പറഞ്ഞ ശറഇയ്യായ ഉദ്ദേശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അള്ളാഹു ഉദ്ദേശിക്കുകയും അതോടൊപ്പം ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന കാര്യങ്ങളാണ്. അടിമകളോട് അള്ളാഹു അനുഷ്ഠിക്കാൻ കൽപിക്കുകയും പ്രോത്സാഹിപ്പിക്കുകയും പിന്തുടരാൻ പ്രേരണ നൽകുകയും ചെയ്‌ത മുഴുവൻ കാര്യങ്ങളും ഈയിനത്തിലാണ് ഉൾപ്പെടുക. ഇവ സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യാം. ഇതിലാണ് മനുഷ്യർക്ക് ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള വിവേചനാധികാരമുള്ളത്. അതായത് അള്ളാഹു മനുഷ്യരോട് അനുഷ്ഠിക്കാൻ കൽപിച്ച മതപരമായ ആജ്ഞാ നിർദേശങ്ങൾ അവർ സ്വീകരിച്ചിരിക്കണം. അല്ലെങ്കിൽ പരലോകത്തു അതിനുള്ള ശിക്ഷ ലഭിക്കും. എന്നാൽ അവ അവഗണിക്കുകയും സ്വീകരിക്കാതെ ധിക്കാരം കാണിക്കുകയും ചെയ്യാനുള്ള അവസരം മനുഷ്യനുണ്ട്. രണ്ടാമത്തെ ഇനം, അള്ളാഹുവിന്റെ പ്രാപഞ്ചിക കാര്യങ്ങളുമായി ബന്ധപ്പെട്ട ഉദ്ദേശമാണ്. ഇത് പ്രപഞ്ചത്തിൽ നടക്കുന്ന മുഴുവൻ കാര്യങ്ങളും ഇതിന്റെ പരിധിയിൽ വരുന്നു. ഇവ നിർബന്ധമായും സംഭവിക്കുന്നവയാണ്. ജനനം, മരണം രോഗം പ്രകൃതി ദുരന്തങ്ങൾ തുടങ്ങി, അക്രമം, അനീതി, കളവ് കൊല, വ്യഭിചാരം, ശിർക്ക് കുഫ്‌റ് വരെ മുഴുവൻ കാര്യങ്ങളും അള്ളാഹുവിന്റെ പ്രാപഞ്ചികമായ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവിക്കുന്നത്. അവയിൽ അള്ളാഹുവിന്റെ ഇഷ്ടവും തൃപ്തിയുമുള്ളവയാണെങ്കിൽ ഒന്നാമത്തെ ഇനത്തിലേക്ക് പോയിച്ചേരുമെന്നതാണ് ഇത് രണ്ടും തമ്മിലുള്ള അടിസ്ഥാനപരമായ വിത്യാസം. ഇവ രണ്ടിനവും അള്ളാഹുവിന്റെ അറിവിന്റെയും ഉദ്ദേശത്തിന്റെയും രേഖപ്പെടുത്തലിന്റെയും ഉണ്ടാവണമെന്ന് അവൻ ഉദ്ദേശിക്കുന്ന സമയത്ത് ഉണ്ടാക്കുക എന്നീ നാല് കാര്യങ്ങളിൽ ഉൾച്ചേർന്നവയാണ്. - ബശീർ പുത്തൂർ അള്ളാഹുവിലുള്ള വിശ്വാസത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് അവന്റെ വിധിയിലുള്ള വിശ്വാസം. അത് നാല് അടിസ്ഥാന കാര്യങ്ങളിലുള്ള വിശ്വാസത്തിലാണ് നിലനിൽക്കുന്നത്.
- അതിൽ ഒന്നാമത്തേത്; അറിവ് (العلم) ആണ്. അതായത് അള്ളാഹുവിന് അവനെക്കുറിച്ചും അവന്റെ മുഴുവൻ സൃഷ്ട്ടികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും സംബൂർണ്ണവും വിശദവും അതിസൂക്ഷ്മവുമായ അറിവ് അനാദിയിൽ ആകാശഭൂമികളെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ഉണ്ട് എന്നുള്ള വിശ്വാസമാണ്. - രണ്ടാമത്തേത് : രേഖപ്പെടുത്തൽ (الكتابة) അതായത് അവന്റെ ഇൽമിലുള്ള മുഴുവൻ കാര്യങ്ങളും ലൗഹുൽ മഹ് ഫൂദിൽ അള്ളാഹു നേരത്തെ തന്നെ എഴുതി രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എന്ന വിശ്വാസമാണ്. - മൂന്നാമത്തേത് : ഉദ്ദേശം (المشيئة) അതായത് ലോകത്ത് സംഭവിക്കുന്ന മുഴുവൻ കാര്യങ്ങളും അള്ളാഹുവിന്റെ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വിശ്വസിക്കലാണ്. - നാലാമത്തേത് : സൃഷ്ട്ടി (الخلق والإيجاد) അതായത്, അള്ളാഹു അറിയുകയും രേഖപ്പെടുത്തുകയും ചെയ്ത കാര്യങ്ങൾ അവന്റെ ഉദ്ദേശത്തിന് വിധേയമായി അവൻ ഉദ്ദേശിക്കുന്ന സമയത്തും സ്ഥലത്തും അവൻ ഉദ്ദേശിച്ച വിധത്തിലും അവൻ ഉണ്ടാക്കുന്നു (സൃഷ്ട്ടിക്കുന്നു) എന്ന് വിശ്വസിക്കലുമാണ്. അള്ളാഹു ആദ്യമായി സൃഷ്ട്ടിച്ചത് പേനയാണ്. വിധിയുമായി ബന്ധപ്പെട്ട ഈ നാല് അടിസ്ഥാന വിശ്വാസത്തിൽ സംശയരഹിതമായി വിശ്വസിക്കാത്ത ഒരാളുടെ ഈമാനും പൂർണ്ണമാവുകയില്ല. - ബശീർ പുത്തൂർ
ഈമാന്‍ എന്നാല്‍ "നാവു കൊണ്ടു പറയലും, ഹൃദയം കൊണ്ടു വിശ്വസിക്കലും, ശരീരം കൊണ്ടു അമല്‍ ചെയ്യലുമാണ്. സല്‍കര്‍മങ്ങള്‍ കൊണ്ടു ഈമാന്‍ വര്‍ദിക്കുകയും, ദുഷ്കര്‍മങ്ങള്‍ കൊണ്ടു കുറയുകയും ചെയ്യും" കേവല വിശ്വാസം കൊണ്ടു മാത്രം ഈമാന്‍ പൂര്‍ണമാവുകയില്ല. എന്നാല്‍, മുര്‍ജിആക്കള്‍ക്ക് ഈമാന്‍ വെറും വിശ്വാസം മാത്രമാണ്. അമല്‍ ചെയ്തില്ലെന്കിലും ഈമാന്‍ പൂര്ണമാണെന്നാണ് അവര്‍ വാദിക്കുന്നത്. നാവു കൊണ്ടു പറയുക എന്ന് പറഞ്ഞാല്‍, കലിമതുതൌഹീദ് നാവു കൊണ്ടു ഉച്ചരിക്കുകയും, ആ മഹത്തായ വചനത്തിന്‍റെ തേട്ടതിനനുസൃതമായ്, തസ്ബീഹ്, തഹ്ലീല്‍, ഖുറാന്‍ പാരായണം, മറ്റു ദിക്റുകള്‍ തുടങ്ങിയവയാണ്. ഹൃദയം കൊണ്ടു വിശ്വസിക്കുക എന്ന് പറഞ്ഞാല്‍ നാവു കൊണ്ടു ഉച്ചരിച്ചു ഉറപ്പിച്ച കാര്യങ്ങള്‍ ഹൃദയം കൊണ്ടു വിശ്വസിക്കലാണ്. വെറും പറച്ചില്‍ മാത്രം മതിയാവില്ല എന്നര്‍ത്ഥം. പറച്ചില്‍ മാത്രമായാല്‍ അതാണ് നിഫാഖ്. നാവു കൊണ്ടു പറഞ്ഞ, ഹൃദയത്തില്‍ ഉറപിച്ച കാര്യങ്ങള്‍ ശരീരം കൊണ്ടു അമല്‍ ചെയ്യാത്തവനെ 'മുഅമിന്‍' എന്ന് പറയില്ല. മുര്‍ജിഅ 4 വിഭാഗമാണ്. ഒന്നു - നാവു കൊണ്ടു ഉച്ചരിച്ചാല്‍ മാത്രം ഈമാന്‍ പൂര്‍ണമായി. ഹൃദയം കൊണ്ടു വിശ്വസിച്ചില്ലെങ്കിലും. ഇവര്ക്ക് 'കറാമിയ്യ' എന്ന് പറയുന്നു. രണ്ടു - വിശ്വസിച്ചാല്‍ മാത്രം മതി. നാവു കൊണ്ടു ഉച്ചരിച്ചില്ലെങ്കിലും. ഇവരാണ് 'അശാഇറ'മൂന്നു - ഹൃദയം കൊണ്ടു അറിഞ്ഞാല്‍ മാത്രം മതി. വിശ്വസിച്ചില്ലെങ്കിലും. ഇവര്‍ക്ക് 'ജഹ്മിയ്യ' എന്ന് പറയുന്നു. മുര്ജിആക്കളിലെ ഏറ്റവും ദുഷിച്ചവര്‍ ഇവരാണ്. നാല്- നാവു കൊണ്ടു ഉച്ചരിക്കലും, ഹൃദയം കൊണ്ടു വിശ്വസിക്കലും. ശരീരം കൊണ്ടു അമല്‍ ചെയ്തില്ലെങ്കിലും. ഇവര്‍ക്ക് 'മുര്‍ജിഅതുല്‍ ഫുഖഹാ' എന്ന് പറയുന്നു. മുര്‍ജിയാക്കളിലെ താരതമ്യേന ഭേദപ്പെട്ട ഇവര്‍, അമലുകളെ ഈമാനില്‍ എണ്ണാറില്ല. - ബഷീർ പുത്തൂർ الإيمان في اللغة العربية معناه : التصديق ، أي : التصديق بالإخبار عن شيء غائب ، ويكون معه ائتمان للمخبر ، أي يكون المصدق قد أمن المصدق فيما أخبر به . أما الإيمان في الشرع فهو : " القول باللسان ، والتصديق بالقلب ، والعمل بالجوارح ، يزيد بالطاعة ، وينقص بالمعصية " ، فليس هو مجرد التصديق كما هو في اللغة . والذين يقولون : الإيمان هو التصديق فقط ، هم المرجئة ، وهؤلاء غالطون ، فالإيمان في الشرع يتكون من هذه الأمور المأخوذة من الأدلة ، وليس هو تعريفًا اصطلاحيًّا أو فكريًّا ، وإنما هو مأخوذ من الأدلة ، مستقرأ منها . ومعنى القول باللسان : أن ينطق بلسانه بشهادة أن لا إله إلا الله ، وأن محمدًا رسول الله ، ينطق بذلك ويعلن به ، ويدخل فيه أيضًا كل ما ينطق به اللسان من العبادات القولية ، كالتسبيح والتهليل ، وتلاوة القرآن وذكر الله عز وجل ، هذا كله قول باللسان ، وهو إيمان . وهو كذلك اعتقاد بالقلب ، فلا يكفي النطق باللسان ، فإن كان ينطق بلسانه ولا يعتقد بقلبه فهذا إيمان المنافقين الذين يقولون بألسنتهم ما ليس في قلوبهم ، وكذلك من صدق بقلبه ولم ينطق بلسانه فهذا ليس بمؤمن ؛ لأن المشركين والكفار يعتقدون بقلوبهم صدق الرسول -عليه الصلاة والسلام- ، لكن أبوا أن ينطقوا بألسنتهم لغرض من الأغراض ، إما لحمية على دينهم ، كما أمر الرسول - صلى الله عليه وسلم - كفار قريش أن يقولوا لا إله إلا الله فقالوا : أَجَعَلَ الْآلِهَةَ إِلَهًا وَاحِدًا فهم أبوا أن يقولوا لا إله إلا الله ويشهدوا بها حمية لدينهم وعبادتهم للأوثان ! ! فالتصديق بالقلب بدون نطق اللسان لا يكفي ، وليس هو الإيمان ، إنما هذا عند المرجئة ، والمرجئة طائفة مخالفة لأهل السنة والجماعة ، لا عبرة بقولها . وكذلك من نطق بلسانه ، وصدق بقلبه ، ولم يعمل بجوارحه ، فليس بمؤمن إلا عند المرجئة أيضًا ؛ لأن بعض المرجئة -وهم مرجئة الفقهاء - يقولون : الإيمان هو : القول باللسان والتصديق بالقلب . ولا يدخلون أعمال الجوارح في الإيمان . والمرجئة أربع فرق : أ - فرقة يقولون : الإيمان هو ؛ القول باللسان فقط وهؤلاء هم الكرامية . ب - وفرقة يقولون : الإيمان هو : التصديق بالقلب فقط ، ولو لم ينطق ، وهذا قول الأشاعرة . ج - وفرقة يقولون : الإيمان : مجرد المعرفة بالقلب ولو لم يصدق ، فإذا عرف بقلبه ولو لم يصدق ، فإنه مؤمن وهذا قول الجهمية ، وهم شر فرق المرجئة . د - الفرقة الرابعة : الذين يقولون هو : القول باللسان ، والاعتقاد بالقلب ، وهؤلاء أخف فرق المرجئة ، ولذلك يسمون بمرجئة الفقهاء . أما جمهور أهل السنة والجماعة فإنه لا بد من هذه الحقائق في الإيمان : قول باللسان ، واعتقاد بالقلب ، وعمل بالجوارح ، يزيد بالطاعة وينقص بالمعصية ، فكلما عمل المرء طاعة زاد إيمانه ، وكلما عمل معصية نقص إيمانه ، فإذا أردت أن يزيد إيمانك فعليك بالطاعات ، فذكر الله يزيد في الإيمان ، وسماع القرآن يزيد في الإيمان ؛ قال تعالى : إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ ، وقال تعالى : وَيَزِيدُ اللَّهُ الَّذِينَ اهْتَدَوْا هُدًى . وقال تعالى : وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا فدل على أن الإيمان يزيد بالطاعة وينقص بالمعصية . كلما عصى الإنسان ربه نقص إيمانه ، حتى ربما أدى ذلك إلى أن يكون إيمانه ضعيفًا جدًا ، يكون إيمانه مثقال ذرة أو أقل ، فيضعف الإيمان حتى يكون قريبًا من الكفر ؛ كما قال تعالى : هُمْ لِلْكُفْرِ يَوْمَئِذٍ أَقْرَبُ مِنْهُمْ لِلْإِيمَانِ . فالمعاصي تنقص الإيمان ، فمن خاف على إيمانه من النقص تجنب المعاصي ، وإلا فليعلم أنها كلها على حساب الإيمان ، كلما عمل معصية فإنه ينقص إيمانه بذلك حتى ربما لا يبقى منه إلا القليل ، بل ربما يزول بالكلية ؛ لأن بعض المعاصي يزيل الإيمان بالكلية ، لا يبقى معه إيمان ، مثل الشرك بالله -عز وجل- والكفر به ، وترك الصلاة ، هذا يزيل الإيمان بالكلية . فهذا هو تعريف الإيمان عند أهل السنة والجماعة
|
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|