നബിദിനാഘോഷം ബിദ്അത് ആയതിനാൽ അത് ആഘോഷിക്കുകയോ, അതിനോട് സഹകരിക്കുകയോ, നബിദിനാഘോഷത്തിൽ വേദി പങ്കിടുകയോ, അതിന്റെ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് മതപരമായി തെറ്റും നൂതനാചാരവുമാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മടവൂർ മുജാഹിദുകൾക്ക്, തികച്ചും തെറ്റും ബഹുദൈവ (ശിർക്ക്) വിശ്വാസത്തിൽ അധിഷ്ഠിതവും, കെട്ടുകഥകളിൽ നിലനിൽക്കുന്നതുമായ ഓണാഘോഷം മാനവികതയുടെയും ബഹുസ്വരതയുടെയും പേരിൽ അനുവദനീയവും അതിനോട് സഹകരിക്കൽ അഭിലഷണനീയവും ആയിത്തീരുന്നു. എന്തൊരു വിരോധാഭാസം !!
- ബഷീർ പുത്തൂർ
0 Comments
"സത്യനിഷേധികളുടെ പ്രത്യേകമായ ആഘോഷങ്ങളിൽ ആശംസിക്കുന്നത് ഹറാം ആണെന്നതിൽ അഭിപ്രായവ്യത്യാസമില്ല. അവരുടെ ആഘോഷങ്ങളിലും ഉപവാസങ്ങളിലും "നിങ്ങൾക്ക് അനുഗ്രഹം ഉണ്ടാകട്ടെ" എന്നത് പോലെയുള്ളവ സത്യനിഷേധത്തിൽ നിന്ന് സുരക്ഷിതനാവുമെങ്കിലും കുരിശിനു സുജൂദ് ചെയ്യുന്നത് പോലെ, നിഷിദ്ധമായ കാര്യമാണ്. എന്നല്ല, മദ്യപാനത്തെയും മനുഷ്യവധത്തെയും വ്യഭിചാരത്തെയും ആശംസിക്കുന്നതിനേക്കാൾ ഗുരുതരവും അള്ളാഹുവിനു കോപമുണ്ടാക്കുന്നതുമായ കാര്യമാണ്." അഹ്‌കാമു അഹ്‍ലിദ്ദിമ്മ - ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ 3/211 - ബഷീർ പുത്തൂർ قال ابن القيم - رحمه الله
وأما التهنىة بشعائر الكفر المختصة به: فحرام بالاتفاق، مثل أن يهنئهم بأعيادهم، وصومهم، فيقول : " عيد مبارك عليك " ، أو " تهنأ بهذا العيد " ، ونحوه ، فهذا إن سلم قائله من الكفر : فهو من المحرمات، وهو بمنزلة أن يهنئة بسجوده للصليب، بل ذلك أعظم إثما عند الله وأشد مقتا من التهنئة بشرب الخمر ، وقتل النفس، وارتكاب الفرج الحرام ، ونحوه أحكام أهل الذمة (٢١١/٣) "കളവിനു സാക്ഷിയാകാത്തവരും ദുർവൃത്തികൾ നടക്കുന്ന സ്ഥലത്തു കൂടി പോകുമ്പോൾ അവർ മാന്യന്മാരായി കടന്നു പോകുന്നവരുമാണ്" എന്ന സൂറത്തുൽ ഫുർഖാനിലെ 72-മത്തെ വചനത്തിനു ഇമാം മുജാഹിദ്, അബുൽ ആലിയ, ത്വാഊസ്, ഇബ്നു സീരീൻ, ദ്വഹാക്ക്, റബീഉ ബിൻ അനസ്, തുടങ്ങിയവർ നൽകിയ വ്യാഖ്യാനം
"സത്യ നിഷേധികളുടെ ആഘോഷങ്ങളിൽ സന്നിഹിതരാകാത്തവർ" എന്നാണ്. - ബഷീർ പുത്തൂർ "മുസ്ലിം സ്ത്രീ മുഖം മറക്കണമെന്നു വിശുദ്ധ ഖുർആനോ നബി ചര്യയോ പഠിപ്പിക്കുന്നില്ല. ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്ന് അതിനു യാതൊരു വിധ തെളിവും കണ്ടെത്തുക സാധ്യമല്ല".
" മുഖം മറക്കൽ നബി ചര്യയാണെന്നും നിർബന്ധമാണെന്നും ശഠിക്കുന്ന ചിലർ" " മുസ്‌ലിം സ്ത്രീ മുഖം മറക്കൽ നിർബന്ധമാണെന്ന വാദം മതവിരുദ്ധം തന്നെ." "സ്ത്രീകൾ മുഖം മറക്കുന്നത് മത വിരുദ്ധം" എന്ന പേരിൽ ജലീൽ മാമാങ്കര എന്ന മടവൂരി പയ്യന്റെ പേരിൽ സോഷ്യൽ മീഡിയയിൽ അനുയായികൾ പ്രചരിപ്പിച്ച ഒരു വാചകം വിശദീകരിച്ചു പണ്ടാരമടങ്ങിയതിലെ ചില വരികളാണ് മുകളിൽ കൊടുത്തത്. ഇവിടെ ചില കാര്യങ്ങൾക്ക് അയാൾ ഉത്തരം നൽകാൻ ബാധ്യസ്ഥനാണ്. മുസ്‌ലിം സ്ത്രീ മുഖം മറക്കണമെന്നു വിശുദ്ധ ഖുർആനോ നബി ചര്യയോ പഠിപ്പിക്കുന്നില്ലെങ്കിൽ " 1- അവർ അവരുടെ ശിരോവസ്ത്രങ്ങൾ അവരുടെ മാറിടത്തിലേക്കു താഴ്ത്തിയിട്ടു കൊള്ളട്ടെ" എന്ന ആയതു അവതരിച്ചപ്പോൾ, സഹാബീ വനിതകൾ ഒന്നടങ്കം, വസ്ത്രം കീറി മുഖം മറച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്? 2 - പ്രമാണങ്ങളിൽ അതിനു തെളിവില്ലെങ്കിൽ സ്വഹാബീ വനിതകൾ തെളിവില്ലാത്ത ഒരു കാര്യത്തിന്റെ പേരിൽ അമൽ ചെയ്തുവോ 3 -മുസ്‌ലിം സ്ത്രീകൾ മുഖം മറക്കൽ നിർബന്ധമാണെന്ന വാദം മത വിരുദ്ധമെങ്കിൽ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം ജീവിച്ചിരിക്കെ, സ്വഹാബി വനിതകൾ മത വിരുദ്ധമായ ഒരു കാര്യം ചെയ്തിട്ട് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം അതിനെ വിലക്കാതെ മൗനം പാലിച്ചുവോ? ഇബ്നു ഹാജർ ഫത് ഹുൽ ബാരിയിൽ പറയുന്നത് കാണുക. " പണ്ട് കാലത്തും ഇപ്പോഴും (ഇബ്നു ഹജർ ജീവിക്കുന്ന കാലത്തു) സ്ത്രീകൾ അന്യ പുരുഷന്മാരിൽ നിന്ന് മുഖം മറക്കുന്നവരാണ്. (ഫത് ഹുൽ ബാരി 9/ 324 ) മുസ്‍ലിം ലോകത്തു സ്ത്രീകൾ മുഖം മറക്കുന്ന വിഷയത്തിൽ അത് വാജിബാണോ അല്ലേ എന്നതിൽ മാത്രമാണ് തർക്കം നിലനിൽക്കുന്നത്. സുന്നത്താണ് എന്ന വിഷയത്തിൽ തർക്കമേയില്ല.!! - ബഷീർ പുത്തൂർ "സ്ത്രീകൾ മുഖം മറക്കണമെന്നു അള്ളാഹുവോ റസൂലോ പറഞ്ഞിട്ടില്ല. ചില വ്യാഖ്യാനമോ അഭിപ്രായമോ മാത്രമാണിത്." മുഖത്ത് കർട്ടനിടുന്ന പെണ്ണുങ്ങൾ എന്ന തലക്കെട്ടിൽ "ചിന്താ പ്രഭാതം" എന്ന പരമ്പരയിൽ മടവൂരി സഹയാത്രികൻ ശംസുദ്ധീൻ പാലക്കോട് എന്ന മൊയന്തു ( എല്ലാ മൊയന്തുകളും ക്ഷമിക്കുക) എഴുതിയ "ചിന്തകളിലെ" വരികളാണ് മുകളിൽ കൊടുത്തത്. സ്ത്രീകൾ മുഖം മറക്കുന്ന വിഷയത്തിൽ ആ വിഷയത്തിൽ സുന്നത്തിനെ പരിഹസിക്കുന്ന കൂട്ടത്തിൽ എഴുതിയതാണ്.
ഖുർആനും ഹദീസുമാണ് പ്രമാണമെന്നു പറയുകയും മരം നട്ടും പിച്ചയെടുത്തും നടക്കുന്ന മടവൂർ മുജാഹിദുകളോട് ഖുർആനും ഹദീസും തെളിവായി പറഞ്ഞാൽ അനുഷ്ഠാന തീവ്രതയെന്നു ആക്ഷേപിക്കുകയും സ്വന്തം അഭിപ്രായങ്ങൾ ദീനായി പ്രചരിപ്പിക്കുകയും ചെയ്യും. സുന്നത്തിൽ സ്ഥിരപ്പെട്ട പല കാര്യങ്ങളോടും അവർക്കു വെറുപ്പും അനിഷ്ടവുമാണ്. സ്വന്തം താൽപര്യങ്ങൾക്കു അനുസൃതമായി അവരുടെ സംഘടനാ ആചാര്യന്മാരും എടവണ്ണക്കാരൻ ഒരു സലാം സുല്ലമിയുമാണ് ഇവരുടെ ആദർശ സ്രോദസ്സുകൾ. ആനുകാലികമായി കൂടുതൽ ചർച്ച ചെയ്യപ്പെട്ട തീവ്രവാദ ചർച്ചകളുടെ മറ പിടിച്ചു മുഖം മറക്കുന്നതടക്കമുള്ള സുന്നത്തുകളെ മൃഗീയമായി തമസ്കരിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. കേരളത്തിൽ മുജാഹിദ് പ്രസ്ഥാനം അതിന്റെ ദ്രംഷ്ടങ്ങൾ മുസ്‌ലിം സമൂഹത്തിൽ അടിച്ചേൽപ്പിക്കുന്നതിനു മുമ്പ് മുസ്‌ലിം സ്ത്രീകൾ മുഖം മറക്കുന്നവരായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അരീക്കോട് സുല്ലമുസ്സലാം അറബി കോളേജിൽ ആദ്യ കാലത്തു സ്ത്രീകൾ പഠിച്ചിരുന്നത് മുഖം മറച്ചു കൊണ്ടായിരുന്നുവെന്നു അനുഭവസ്ഥർ പറഞ്ഞു കേട്ടിട്ടുണ്ട്. താടി വളർത്തലും സ്ത്രീകൾ മുഖം മറക്കലുമൊക്കെ തീവ്രവാദത്തിന്റെ ബ്രാൻഡ് സിമ്പൽ ആയതു, മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളർപ്പിന് ശേഷം മടവൂർ മുജാഹിദുകളിലെ രണ്ടാം തലമുറ സംഘടനയിൽ പിടിമുറുക്കുകയും സലാം സുല്ലമിയെ ആസ്ഥാന പണ്ഡിതനായി വാഴിക്കുകയും ചെയ്തതിനു ശേഷമാണ്. മുസ്‌ലിം ലോകം പരക്കെ അംഗീകരിക്കുന്നതും തെളിവുകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നവുമായ ഏതാണ്ടെല്ലാ മസ് അലകളിലും അവർ വേർപിരിയുകയും സ്വന്തം "ഒരു മത"മായി വേറിട്ട് നിൽക്കാൻ മത്സരിക്കുകയും ചെയ്യുന്നു. അനുഷ്ഠാന തീവ്രത, പ്രമാണങ്ങളുടെ അക്ഷരവായന, നവ സലഫിസം, മത തീവ്രത, അക്ഷരപൂജ തുടങ്ങിയ വിശേഷണങ്ങളിലൂടെ ഇവർ ആക്ഷേപിക്കുന്നത് നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് സ്ഥിരപ്പെട്ട സുന്നത്തുകളെത്തന്നെയാണ്. മതത്തിൽ മൊത്തത്തിൽ വിലക്കപ്പെട്ട 'ഗുലുവ്വ്' അഥവാ അതിവായനകൾ അല്ലെങ്കിൽ അതിരു കവിയലുകളാണ് അത് കൊണ്ട് ഉദ്ദേശം എന്ന് വരുത്തിതീർത്തു പിന്തുണ നേടാൻ ചില ചോട്ടാ മൊല്ലകൾ ശ്രമിക്കുന്നുണ്ട്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സുന്നത്തിനു അതീതമായ രൂപത്തിൽ പ്രമാണങ്ങളുടെ മുൻകാല മാതൃകയില്ലാതെ, കൽപനക്കു വിരുദ്ധമായ നിലയിൽ വ്യാഖ്യാനിക്കപ്പെട്ട വ( ഗുലുവ്വ്) ആയിരുന്നു ഉദ്ദേശമെങ്കിൽ, താടി വളർത്തുന്നതും, നെരിയാണിക്കു മുകളിൽ വസ്ത്രമാകുന്നതും, സ്ത്രീകൾ മുഖം മറക്കുന്നതും, അറാക് കൊണ്ട് ദന്തശുദ്ധി വരുത്തുന്നതുമൊന്നും പ്രാമാണികമായി സ്ഥിരപ്പെട്ടതിനാൽ ഈ ഗണത്തിൽ വരുമായിരുന്നില്ല. ചുരുക്കത്തിൽ, മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് വേറിട്ട് പോയ മടവൂർ വിഭാഗം വ്യക്തമായ അജണ്ടകളോടെയാണ് കരുക്കൾ നീക്കുന്നത് എന്ന് വ്യക്തം. സുന്നത്തിന്റെയും ഇസ്‌ലാമിന്റെയും ശത്രുക്കൾ ഇസ്‌ലാമിന് പുറത്തുള്ള ഹൈന്ദവ തീവ്രവാദികളോ മീഡിയയോ ഒന്നുമല്ല. മറിച്ചു സുന്നത്തിനെ തെറ്റായി വ്യാഖ്യാനിക്കുകയും പരിഹസിക്കുകയും പ്രാമാണികത ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒറ്റുകാരാണ്. മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃത്വം കയ്യാളുകയും അതി വിദഗ്ദമായി അതിന്റെ ദിശ മാറ്റുകയും ചെയ്ത ഹുസൈൻ മടവൂർ സാഹിബ് അനുയായികളുടെ അമ്പരപ്പിക്കുന്ന പരിണാമം കണ്ടു എവിടെയോ ഇരുന്നു ഊറിച്ചിരിക്കുന്നുണ്ടാകണം. ! - ബഷീർ പുത്തൂർ തീവ്രവാദ ആരോപണത്തിന്റെയും മാധ്യമ വിചാരണയുടെയും സീസൺ ഏതാണ്ട് കഴിഞ്ഞെന്നു തോന്നുന്നു. അസ്തിത്വ ഭീഷണി നേരിടുന്ന നവോഥാന പ്രസ്ഥാനങ്ങൾ അജണ്ടകൾ പൊടിതട്ടിയെടുക്കുകയാണ്, മുഖം മിനുക്കാൻ.
ബഹുസ്വരത ! മാനവികതയെക്കാൾ പഞ്ചുള്ള പദം! രണ്ടായാലും ഒരു വിധക്കാർക്കൊന്നും തിരിയില്ല. പറഞ്ഞു വരുമ്പോൾ ഇതു മറ്റവൻ തന്നെ. എല്ലാവർക്കും ഒരുമിച്ചിരിക്കാൻ പറ്റിയ ഒരിടം : മർകസുദ്ദഅവ ! ആർക്കും അനിഷ്ടം തോന്നാൻ പാടില്ല : സലഫി എന്ന പേര് തന്നെ ഒഴിവാക്കണം. ശിർക്ക്-ബിദ്അത്‍ തുടങ്ങിയ കാര്യങ്ങൾ പറയുന്നത് ഒഴിവാക്കണം. ഖണ്ഡന-മണ്ഡനമുക്തമായ ദഅവത്ത് ആയിരിക്കണം ലക്ഷ്യം. ആശയ സമന്വയമാവാം; ആദർശ സംവാദമോ ആശയ സംഘട്ടനങ്ങളോ ഒരിക്കലും പാടില്ല. ഓണാഘോഷം, ക്രിസ്മസ് തുടങ്ങിയവയിലൊക്കെ സഹകരിക്കുന്നതിനു വിരോധമില്ല. ഇങ്ങിനെ മറ്റു മതങ്ങളുടെ വിശ്വാസാദർശ കർമ്മങ്ങളിൽ ലയിച്ചു ചേർന്നു ബഹുസ്വര സമൂഹ സാമ്പാറിലെ പരിപ്പായി അലിഞ്ഞു ചേരാം. മരം നടാനും സാമൂഹ്യക്ഷേമ പ്രവർത്തനം നടത്താനും ഭൂതകണ്ണാടി ഉപയോഗിച്ചു ആയതും ഹദീസും ദുർവ്യാഖ്യാനിക്കുന്ന ആളുകൾക്ക്, തെളിവുകൾ സമർപ്പിക്കുമ്പോൾ, അക്ഷര പുജകരാണെന്നു ആക്ഷേപം. നബിചര്യയെക്കുറിച്ചു പറയുമ്പോൾ, അനുഷ്ഠാന തീവ്രതയെന്ന് ആരോപണം. ഉലമാക്കളുടെ വാക്കുകൾ ഉദ്ധരിക്കുമ്പോൾ, ഞങ്ങൾ തഖ് ലീദിന് എതിരാണെന്ന്. ഞങ്ങൾ അക്ഷര പൂജകരോ, അനുഷ്ഠാന തീവ്രതയുള്ളവരോ, തീവ്ര ആത്മീയതയുള്ളവരോ അല്ല. ഖുർആനിന്റെ നിലവിലുള്ള വ്യാഖ്യാനങ്ങളിൽ ഞങ്ങൾ ഒതുങ്ങി നിൽക്കില്ല. സാമൂഹിക-സാഹചര്യങ്ങൾക്കനുസരിച്ചു ഞങ്ങൾ പുതിയ വ്യാഖ്യാനങ്ങൾ നടത്തും. സൗദി അറേബ്യയിലുള്ള ഇസ്‌ലാം അല്ല ഇവിടെ. ഓരോ നാട്ടുകാർക്കും ഓരോ ഇസ്‌ലാം ആണ്. അറിവ് നേടാൻ, പുറത്തേക്കൊന്നും പോകാൻ പാടില്ല. പ്രത്യേകിച്ച്, മതപരമായ അറിവ്. അതു ഞങ്ങൾ ഞങ്ങൾ തീരുമാനിക്കും, അനുയായികൾ അനുസരിക്കും. ഞങ്ങൾ വിധിക്കും, നിങ്ങൾ നടപ്പാക്കും. അറബികളുടെ ആദർശം ഞങ്ങളുടെ തലയിൽ കെട്ടി വെക്കാൻ നോക്കരുത്. പക്ഷെ, അറബികളുടെ പണം, എത്ര വേണമെങ്കിലും ഞങ്ങൾ ചുമക്കും. അതിനു സമ്മേളനം, പള്ളി, മദ്രസ തുടങ്ങിയ പേരും പറഞ്ഞു പാട്ടപ്പിരിവിന് വിമാനം കേറി ഞങ്ങൾ വരും. ഇതൊക്കെയാണ് ഞങ്ങൾ പറഞ്ഞ മുജാഹിദ് പ്രസ്ഥാനം.! അതിനു വേറെ ബ്രാഞ്ചുകൾ ഇല്ല !! - ബഷീർ പുത്തൂർ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ചര്യ, അഥവാ സുന്നത്ത് പിൻപറ്റുകയും അതിനു അനുസൃതമായി ജീവിതം ക്രമീകരിക്കുകയും ചെയ്യാൻ കൽപ്പിക്കപ്പെട്ടവരാണ് മുസ്‌ലിംകൾ.
ഖുർആനും സുന്നത്തും പിൻപറ്റുകയെന്നു പറഞ്ഞാൽ, നമുക്ക് താൽപര്യമുള്ള ചില വിഷയങ്ങൾ സ്വീകരിക്കുകയും മറ്റു വല്ല കാരണങ്ങളാലും അനിഷ്ടകരമായ തോന്നുന്നവ നിരാകരിക്കുകയും ചെയ്യുക എന്നതല്ല. മറിച്ച്, ദീൻ എന്ന നിലയിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മാതൃക കാണിക്കുകയും അനുഷ്ഠിക്കാൻ ആജ്ഞാപിക്കുകയും ചെയ്ത മുഴുവൻ കാര്യങ്ങളും സ്വീകരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുകയെന്നതാണ്. കേരളത്തിൽ, അവിഭക്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യകാല നിലപാടുകൾ ഇതു തന്നെയായിരുന്നുവെന്ന് പഴയ തലമുറയിലെ ആളുകൾക്കറിയാം. തൗഹീദിൽ തുടങ്ങി, നമസ്കാരത്തിൽ നെഞ്ചിൽ കൈ കെട്ടുക, ബിസ്മി പതുക്കെ ഓതുക, ഫജ്‌റിലെ ഖുനുത്ത്, നമസ്കാര ശേഷമുള്ള കൂട്ടുപ്രാർത്ഥന, തറാവീഹിന്റെ റക്അത്തുകളുടെ എണ്ണം, സ്ത്രീ പള്ളിപ്രവേശം തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ ധാരണ അവർക്കുണ്ടായിരുന്നുവെന്നത് വസ്തുതയാണ്. ഇതിൽ, മിക്കവയിലും വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ടെന്നാണ് അറിവ്. പ്രത്യേകിച്ചു, ബിസ്മി ഉറക്കെയോതുക, സ്ത്രീ പള്ളി പ്രവേശം തുടങ്ങിയ വിഷയങ്ങളിലുള്ള മുജാഹിദുകളുടെ നിലപാടിലെ "തീവ്രത" പരക്കെ പ്രസിദ്ധമാണ്. സ്ത്രീകൾ പള്ളിയിൽ പോകുന്നത് അനുവദനീയം എന്നതിൽ കവിഞ്ഞു, അതു സുന്നത്താണെന്ന് പോലും പ്രാമാണികമായി തെളിയിക്കാൻ സാധ്യമല്ലാതിരുന്നിട്ടു പോലും, കേവല അനുവാദത്തിനു വേണ്ടി നിരന്തര പോരാട്ടങ്ങൾ നടത്തിയ ഒരു പ്രസ്ഥാനം, ഇന്ന് നിലനിൽപ്പിന്നു വേണ്ടി പാടുപെടുകയാണ്. ബിസ്മി പതുക്കെയാണോ ഉറക്കെയാണോ ഓതേണ്ടത് എന്നു വാദപ്രതിവാദം നടത്തുകയും ചേരി തിരിഞ്ഞു പരസ്പരം തല്ലുകയും പള്ളികൾ പൂട്ടിക്കുകയും വരെ ചെയ്ത ഈ പ്രസ്ഥാനത്തിന്, പക്ഷെ, നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ താടി വളർത്താനുള്ള കൽപന, ഒരിക്കലും വാദപ്രതിവാദത്തിനു വിഷയമാവുകയോ ഏറ്റവും ചുരുങ്ങിയത്, നബിചര്യയായി പഠിപ്പിക്കപ്പെടുകയോ ചെയ്തില്ലായെന്നത് ഏറെ ആശ്ചര്യകരമാണ്. എന്നു മാത്രമല്ല, ഇപ്പോൾ താടി വളർത്തൽ "ആത്മീയ തീവ്രത" യുടെ ബ്രാൻഡ് സിമ്പൽ ആയി ചാപ്പ കുത്തുകയും ചെയ്തു. ഈ വരികൾ വായിക്കുന്ന, മുജാഹിദ് പ്രസ്ഥാനത്തിലെ, നേതാക്കളും, അനുയായികളും അണികളും, അഭ്യുദയകാംക്ഷികളും ശാന്തമായി ഒരു ആലോചനക്ക് തയ്യാറാകേണ്ടതുണ്ട്. കാരണം, "ഞങ്ങൾ സമൂഹത്തിനു മുമ്പിൽ നടന്ന പ്രസ്ഥാനമാണെന്നും, വിദ്യാഭ്യാസ സാമൂഹിക പുരോഗതികൾക്കു നാന്ദി കുറിച്ചത് ഞങ്ങളാണെന്നുമുള്ള 'ക്ലിഷേ' ഇനി നടക്കില്ല. അതൊക്കെ ഇവിടെ എല്ലാവരും ഇപ്പോൾ ചെയ്യുന്നു എന്നു മാത്രമല്ല, പ്രസ്ഥാനത്തെ മറ്റു പലരും സൂപ്പർസീഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയ പോലെ മനസ്സിലാക്കുന്നവരാണ് ഞങ്ങൾ എന്നു വാദിക്കാൻ ഇനി നിങ്ങൾക്കു കഴിയില്ല. ഏതാണ്ട്, കാൽ നൂറ്റാണ്ട് മുമ്പ്, ജമാഅത്തെ ഇസ്‌ലാമി " ശാഖാപരമായ വിഷയങ്ങളിൽ തീവ്രത പുലർത്തുന്നവർ" എന്നു ആക്ഷേപിച്ചത്, നെഞ്ചിൽ കൈ കെട്ടുന്ന വിഷയത്തിലും തറാവീഹിന്റെ വിഷയത്തിലും തല്ലുകൂടി കാലം കഴിച്ചു കൊണ്ടിരുന്ന മുജാഹിദ് പ്രസ്ഥാനത്തെയായിരുന്നു. അന്ന്, ഞങ്ങൾ, സുന്നത്തിന്റെ സംരക്ഷകരാണ് എന്നു പറഞ്ഞു അതിനെ ധീരമായി നേരിട്ട പ്രസ്ഥാനത്തിന്റെ പിന്മുറക്കാർ, നേരും നെറിയുമില്ലാത്ത മാധ്യമ ശിഘണ്ടികളുടെ കല്ലു വെച്ച നുണകൾക്ക് മുമ്പിൽ ആയുധം വെച്ചു കീഴടങ്ങിയിരിക്കുന്നു ! താടി വളർത്തുന്നതും നെരിയാണിക്കു മുകളിൽ വസ്ത്രം ആകുന്നതും തീവ്രവാദവും, നെഞ്ചിൽ കൈ കെട്ടുന്ന വിഷയവും ബിസ്മി ഉറക്കെ ഓതുന്നതും തറാവീഹിന്റെ റക്അത്തും ഒക്കെ മിതവാദവും ! ഈ നിലപാടിലെ അസന്തുലിതാവസ്ഥ വളച്ചു കെട്ടില്ലാതെ വിശദീകരിക്കേണ്ട ബാധ്യത മുജാഹിദ് പ്രസ്ഥാനത്തിനുണ്ട്. പിന്നെ, സ്ത്രീകൾ മുഖം മറക്കുന്ന വിഷയം, ഇതു വായിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിലെ പണ്ഡിതന്മാരോട് ഈ വിഷയത്തിൽ പ്രാമാണികമായ നിലപാട് എന്താണെന്നു തെളിവുകൾ സഹിതം പരിശോധിച്ചു ഉറപ്പു വരുത്തണമെന്ന് അപേക്ഷിക്കുകയുയാണ്. ഐസിസ് തൊട്ടു എൻഡി എഫ് വരെയുള്ള തീവ്രവാദ സംഘടനകളും സയ്യിദ് ഖുതുബ് തൊട്ടു ബിൻ ലാദൻ വരെയുള്ള അതിന്റെ ദാർശനികാചാര്യന്മാരും വിമർശിക്കപ്പെടണം. ഖാരിജി അഖീദയുടെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്തുകയും അതിനെതിരിൽ മുഴുവൻ മനുഷ്യരെയും ബോധവൽക്കരിക്കുകയും ചെയ്യണം. പക്ഷെ, അതൊന്നും ആദർശം പണയം വെച്ചു കൊണ്ടും സുന്നത്തിനെ അവഗണിച്ചു കൊണ്ടുമാകരുത്. വിഷയത്തിന്റെ മർമ്മം മനസ്സിലാക്കുന്നതിൽ മുജാഹിദ് പ്രസ്ഥാനത്തിന് വലിയ അബദ്ധം സംഭവിച്ചിട്ടുണ്ട്. സുന്നത്തിനെക്കുറിച്ചുള്ള അറിവും പക്വതയുമില്ലാത്ത നേതാക്കന്മാർ മാധ്യമപ്രചാരണങ്ങൾക്ക് മുന്നിൽ പകച്ചു പോവുകയും മൂലധനം പണയം വെക്കുകയും ചെയ്തു. അങ്ങിനെ കാലങ്ങളായി ജമാഅത്തുകാർ കുഴിച്ച കുഴിയിൽ, അറിഞ്ഞു കൊണ്ടു മടവൂരികളും അറിയാതെ കെ എന്നമ്മുകാരും വീണു എന്നതാണ് വസ്തുത. - ബഷീർ പുത്തൂർ ലോകത്തു സലഫിസം ചർച്ച ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. മുമ്പും പലവട്ടം പല രൂപത്തിൽ സാമൂഹിക വേദികളിൽ അതു ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ, അന്ധൻ ആനയെക്കണ്ട പോലെയാണ് പലപ്പോഴും പലരും വിലയിരുത്തിയത് എന്നു മാത്രം. സലഫുകൾ, അഥവാ സ്വഹാബത്ത് എങ്ങിനെ ദീനിനെ സ്വീകരിച്ചോ അതു പോലെ കലർപ്പില്ലാതെ സ്വീകരിക്കുകയും അമൽ ചെയ്യുകയും ചെയ്യാൻ ആഗ്രഹിക്കുന്നവർ, തീർച്ചയായും സമൂഹത്തിൽ അന്യവൽക്കരിക്കപ്പെടുകയും അപരിചിതത്വം നേരിടുകയും ചെയ്യും. അതു അവരുടെ കുഴപ്പമല്ല.
ആനുകാലിക സമൂഹത്തിലെവിടെയും സലഫികൾ ആളെക്കൊല്ലുകയോ ബോമ്പ് സ് ഫോടനം നടത്തുകയോ ചെയ്യുന്നത് പോയിട്ടു ഒരു ഉറുമ്പിനെ പോലും നോവിച്ചു വിട്ടതായി ഒരു "മാധ്യമ" ഹിജഡയും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിട്ടും തീർത്താൽ തീരാത്ത അന്തിചർച്ചകളിലും അന്വേഷണങ്ങളിലും കുഴിച്ചിട്ടാൽ കുരുക്കാത്ത പെരും നുണകളിലൂടെ സലഫികൾ വേട്ടയാടപ്പെടുകയാണ്! ഐസിസിൽ തുടങ്ങിയ അന്വേഷണങ്ങൾ ഒടുവിൽ ചെന്നവസാനിക്കുന്നത് നിരുപദ്രവകാരികൾ എന്നു അവർ തന്നെ ആണയിടുന്ന സലഫികളിലാണ് എന്നത് ഒട്ടധികം ആശ്ചര്യജനകം തന്നെ. തീർത്തും നിരുപദ്രവകാരിയും ചിരപരിചിതവുമായ ആട് എന്ന ജീവിയും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. ഐസിസോ അൽജെ ഖാഇദയോ ആടിനെ വളർത്തുന്നതായി കേട്ടിട്ടില്ല. കേരളത്തിൽ ചില ആളുകൾ നബിയുടെ മാതൃക പിന്തുടർന്നു ആടുവളർത്തലിലേക്കു തിരിഞ്ഞിട്ടുണ്ടെങ്കിൽ, അതിനു ഭീകരവാദവുമായി എന്താണ് ബന്ധം എന്ന കാര്യവും അറിയില്ല. ആടിനെ വളർത്തുന്നത് പ്രത്യേകം പുണ്യകരമാണെന്നോ ഒട്ടകപ്പുറത്തു മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂവെന്നോ ഗോതമ്പും ബാർലിയും ഒട്ടകപ്പാലും ചോളവും കാരക്കയുമൊക്കെയാണ് മുസ്‌ലിമിന്റെ ഭക്ഷണമെന്നോ ബ്രഷിനു പകരം അറാക്കു മാത്രം ഉപയോഗിക്കുകയും കണ്ണട, അണ്ടർവയർ അടക്കം എല്ലാം ഉപേക്ഷിക്കണം എന്നും ഒരു മുസ്‌ലിമും നാളിതുവരെ പറഞ്ഞതായി എവിടെയും വായിച്ചിട്ടുമില്ല. സത്യസന്ധതയും ആത്മാർത്ഥതയും ആത്മാഭിമാനവുമില്ലാത്ത ഇവിടെയുള്ള മാധ്യമ പിമ്പുകൾ പകലന്തിയോളം വിളമ്പിത്തരുന്ന വിസർജ്യങ്ങൾ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന എഭ്യന്മാർ പറയുന്നത് മാത്രം വിശ്വസിക്കുന്നവരുണ്ടാകും. അവർക്കുള്ള ആ സ്വാതന്ത്ര്യം വക വെച്ചു കൊണ്ടു തന്നെ പറയട്ടെ, എല്ലാവരും അങ്ങിനെ ആവില്ല. കാറ്റും കോളുമടങ്ങുകയും കാര്യങ്ങൾ, അതു മനസ്സിലാക്കണം എന്നുള്ളവർക്കു തിരിയുകയും ചെയ്യുന്ന സമയം വരും. ഇതു ഒരു നിശ്ചിത സമയത്തിന്റെ മാത്രം പ്രശ്നമാണ്. നമുക്ക് പറയാനുള്ളത് ഇന്ന് ഏതു രൂപത്തിൽ പറയാമോ അതേ രൂപത്തിൽ നാളെയും പറയും. പറയണം. ദീൻ എന്നു പറഞ്ഞാൽ ആളുകളെ പൊട്ടീസാക്കാനും പൊതു ജനത്തിന്റെ കയ്യടി വാങ്ങാനുമുള്ളതല്ല. ഇന്ന് സലഫിസത്തെ പ്രതിക്കൂട്ടിൽ നിർത്തി കല്ലെറിയുകയും കൂടെ കൂക്കുകയും ചെയ്യുന്നവർക്കു ഇത്രയൊക്കെ മാത്രമേ കാണൂ. പക്ഷെ, അവർക്കു മറക്കാൻ പാടില്ലാത്ത ചില സത്യങ്ങളുണ്ട്. വളരെ പണ്ടൊന്നുമല്ലാത്ത ഒരു സമയത്തു, ജമാഅത്തെ ഇസ്‌ലാമിയുടെ മീഡിയ " ഊശാൻ താടിയും മുട്ടിനു താഴെ പെട്ടെന്നവസാനിക്കുന്ന വസ്ത്രവും കയ്യിൽ ഒരു മരക്കൊള്ളിയും " എന്നു സലഫിസത്തെ കൊച്ചാക്കി വിശേഷിപ്പിച്ചപ്പോഴും ശ്മശാന വിപ്ലവക്കാർ എന്നു പരിഹസിച്ചപ്പോഴും ഒന്നിച്ചെതിർത്ത ആളുകൾ ഇന്ന് സലഫിസത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുകയും അതിൽ നിന്നു നിരപരാധിത്വം തെളിയിക്കാൻ പാടുപെടുകയുമാണ്. ഈ സാധുക്കൾക്കറിയില്ലല്ലോ സലഫിസമെന്നു വിളിച്ചു ഇവർ എതിർത്തു തോൽപിക്കാൻ ശ്രമിക്കുന്നത് യഥാർത്ഥ സുന്നത്തിനെയാണെന്ന്! ഇന്ന് താടിയെയും നീളം കുറഞ്ഞ വസ്ത്രത്തെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർ, കഴിഞ്ഞു പോയ ഇന്നലെകൾ മറന്നു പോകരുത്. തെളിവായി വെറും "ഹസൻ" ആയ (ഹസൻ ആയ ഹദീസുകൾ തെളിവിനു എന്തു കൊണ്ടും മതിയായതാണ്) ഹദീസ് വെച്ചു കൊണ്ടു, നമസ്കാരത്തിൽ നെഞ്ചിലാണ് കൈ കെട്ടേണ്ടത് എന്ന് സ്ഥാപിക്കാൻ വാദപ്രതിവാദം വരെ നടത്തിയ ആളുകളുടെ പിന്മുറക്കാർക്കു, സ്വഹീഹായ പരശ്ശതം ഹദീസുകൾ തെളിവായുള്ള താടി വെക്കാനുള്ള കൽപനയോട് എന്താണിത്ര പുഞ്ഞം ? പൊതു മനസ്സിൽ ഇടം നേടാൻ നവോദ്ധാന പ്രസ്ഥാനങ്ങളും അതിന്റെ നേതാക്കളും കാണിക്കുന്ന അടവുകൾ മനസ്സിലാകുന്നവർ ഉണ്ട് എന്ന കാര്യം നിങ്ങൾ മറന്നു പോകരുത്. രാഷ്ട്രീയ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ സമീപനങ്ങൾ മുജാഹിദ് പ്രസ്ഥാനത്തിന് പഥ്യമായിതുടങ്ങി. ഓണാഘോഷവും, ക്രിസ്മസും നിലവിളക്കും തുടങ്ങി മദ്യവർജ്ജന സമിതികളിൽ വരെയുള്ള നേതാവിന്റെ സാന്നിധ്യം മത നേതാവ് എന്ന നിലയിൽ നിന്നു ഒരു സാമൂഹ്യ നേതാവിന്റെ കുപ്പായത്തിലേക്കുള്ള ദൂരമാണ്. അപ്പോൾ പിന്നെ സലഫിസത്തെ താങ്ങാൻ കിട്ടുന്ന ഒരവസരവും ഒഴിവാക്കുമെന്ന് കരുതേണ്ട. ചുരുക്കത്തിൽ, ആനുകാലിക തീവ്രവാദ-ഭീകരവാദ ചർച്ചകളുടെ മുന സലഫിസത്തിനു നേരെ തിരിച്ചു വെച്ചവർ ഒന്നോർക്കുക. നിങ്ങൾ തെറ്റായ ദിശയിലാണു. മീഡിയക്ക് ഇതു ഒരു അന്തിചർച്ചയുടെയോ ഒരാഴ്ച വരെ നീളുന്ന റിപ്പോർട്ടിന്റെയോ മരുന്ന് മാത്രം. ഒരു യഥാർത്ഥ മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം, അവന്റെ ഊർജവും വായുവുമാണ്. സലഫിസം ഇസ്‌ലാം ദീൻ തന്നെയാണ്. ശത്രുക്കളുടെ കൂടെ നിന്നു കല്ലെറിയുന്ന കഷ്മലന്മാരെ, നിങ്ങൾക്കു മാപ്പില്ല. - ബഷീർ പുത്തൂർ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ പ്രഥമസംബോധിതരായ അനുചരന്മാർ, അഥവാ സ്വഹാബത്ത്, മതം എന്ന നിലയിൽ, മനസ്സിലാക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്ത കാര്യങ്ങൾ അതിന്റെ പൂർണമായ വിശുദ്ധിയിൽ സ്വീകരിക്കുകയും അതു അതു പോലെ തിരുത്തലില്ലാതെ സ്വീകരിക്കുകയും ചെയ്യുന്നവരാണ് സാങ്കേതികമായി സലഫികൾ എന്നത് കൊണ്ടു വിവക്ഷിക്കപ്പെടുന്നത്.
ഖുർആൻ, ഹദീസ് (നബിചര്യ) തുടങ്ങിയ പ്രമാണവാക്യങ്ങളുടെ വായനയിലും പ്രയോഗവൽക്കരണത്തിലുമുള്ള വൈരുധ്യങ്ങൾ നിമിത്തമാണ് ഇന്ന് മുസ്‌ലിംകളിൽ നിലനിൽക്കുന്ന ഭിന്നവീക്ഷണങ്ങൾ ഉടലെടുത്തത്. ഒരാൾക്ക് ഞാൻ നബിചര്യയാണ് പിൻപറ്റുന്നത് എന്നു പറയാൻ കാര്യമായ പ്രയാസം ഉണ്ടാവില്ല. പക്ഷെ, സൂക്ഷ്മമായി വിഷയം വിലയിരുത്തുമ്പോൾ അതത്ര എളുപ്പമല്ല, എന്നു മാത്രമല്ല, മഹാഭൂരിപക്ഷത്തിന്റെ സഹകരണം കിട്ടുകയുമില്ല എന്നു മനസ്സിലാക്കാം. വ്യക്തിയുടെ താൽപര്യങ്ങളും ചേഷ്ടകളും മാറ്റി വെച്ചു നബിയുടെ അനുചരന്മാർ ദീനിനെ എങ്ങിനെ മനസ്സിലാക്കുകയും അമൽ ചെയ്തു ആചരിക്കുകയും ചെയ്തു എന്നു കണ്ടെത്തുകയും അതു ജീവിതധർമമായി അനുഷ്ഠിക്കുകയും ചെയ്യുന്നത് പുണ്യകരമാണ് എന്നതിൽ സംശയത്തിന് അവകാശമേയില്ല. ഇക്കാര്യം കൃത്യമായി മനസ്സിലാക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്നതിലാണ് പലരും പരാജയപ്പെടുകയും പിന്നാക്കം പോവുകയും ചെയ്തത്. കേരളത്തിൽ, മുസ്‌ലിം നവോദ്ധാനരംഗത്തു ഒരു കാലത്തു നിറഞ്ഞു നിന്ന ഇസ്‌ലാഹീ പ്രസ്ഥാനം എന്ന മുജാഹിദ് പ്രസ്ഥാനം ഏറെക്കുറെ, ഖുർആനും സുന്നത്തും സ്വഹാബത്തിന്റെ ധാരണക്ക് അനുസൃതമായി പിന്തുടരുന്ന രീതി സ്വീകരിച്ചവരായിരുന്നു. എന്നാൽ പുതിയ കാലത്തെ സാഹചര്യത്തിന്റെ സാമൂഹിക സമ്മർദ്ദങ്ങളും ബഹുസ്വര സമൂഹത്തിന്റെ സ്വാധീനവും മതപരമായ വിഷയങ്ങളിലുള്ള സൂക്ഷ്മമായ ധാരണക്കുറവും നിമിത്തം ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത വിധം അതു അതിന്റെ ആദ്യ കാല ലക്ഷ്യങ്ങളിൽ നിന്നും പിറകോട്ടു പോയി. മാത്രമല്ല, പലവുരു പിളർന്നു തളർന്നു പോയ പ്രസ്തുത പ്രസ്ഥാനത്തിന്റെ ഒരു വലിയ വിഭാഗം, നബിചര്യയിൽ നിന്നും വിട്ടകന്നു "മതേതര ഇസ്‌ലാമിന്റെ" വക്താക്കളായി മാറിയെന്നതു ആശ്ചര്യകരം മാത്രമല്ല, ഏറെ സങ്കടകരം കൂടിയാണ്. 'മതേതര ഇസ്‌ലാം' എന്നത് കൊണ്ടു ഉദ്ദേശിച്ചത് സ്വഹാബത്ത് മനസ്സിലാക്കിയ പോലെ ദീൻ സ്വീകരിക്കുകയെന്ന ശെരിയായ നിലപാടിന് വിരുദ്ധമായി, സ്വന്തം ബുദ്ധിയുടെയും താൽപര്യത്തിന്റെയും സാമൂഹിക സാഹചര്യങ്ങളുടേയുമൊക്കെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ശറഇന്റെ താൽപര്യങ്ങൾ സൗകര്യപൂർവ്വം ബലി കഴിക്കുകയും, സലഫുകൾ അങ്ങിനെയായിരുന്നുവെന്നു തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുക. പല വിഷയങ്ങളിലും മുസ്‌ലിം ലോകത്തു, പ്രാമാണിക പണ്ഡിതന്മാർ സ്വീകരിച്ച പൊതുനിലപാടിനെ നിരാകരിക്കുകയും സ്വന്തമായ രീതികളും നിലപാടുകളും തീർത്തു അപനിർമാണം നടത്തുകയും ചെയ്യുന്നത് ബോധപൂർവ്വം തന്നെയാണ്. ഉദാഹരണത്തിന് പുരുഷന്മാർ താടി വളർത്തുകയും, വസ്ത്രം കണങ്കാലിന് മുകളിലാക്കുകയും ചെയ്യുക, സ്ത്രീകൾ മുഖാവരണം ധരിക്കുക, തുടങ്ങിയ, സലഫുകളുടെ ജീവിതത്തിൽ അഭിപ്രായവ്യത്യാസം പോലുമില്ലാത്ത വിഷയങ്ങൾ സ്വീകരിക്കുന്ന ആളുകളെ, "തീവ്ര നിലപാടുകാരും" "അനുഷ്ഠാന" വിഷയങ്ങളിൽ അസഹിഷ്ണുക്കളും ആണെന്ന് പ്രചരിപ്പിക്കുക. ഇത്തരം പ്രസ്താവനകളിലൂടെ സാധാരണക്കാരായ അനുവാചകരെ തെറ്റിദ്ധരിപ്പിക്കാനാണ് അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം വിഷയങ്ങൾ പരിശോധനക്ക് വിധേയമാക്കുമ്പോൾ, ഇതു സത്യസന്ധമോ വസ്തുതാപരമോ അല്ലായെന്നു എളുപ്പം ബോധ്യപ്പെടും. സത്യത്തിൽ മുജാഹിദ് പ്രസ്ഥാനത്തിൽ ഇത്തരം അടിസ്ഥാനരഹിതവും പ്രമാണത്തിന്റെ താൽപര്യങ്ങൾക്കു നിരക്കാത്തതുമായ നിലപാടുകൾക്ക് മേൽകൈ ലഭിക്കാനുള്ള ഒരു കാരണം, കേരളക്കരയിലേക്കു ഇസ്‌ലാമികാദർശങ്ങൾ കടന്നു വന്ന ഈജിപ്ത്യൻ കൈവഴിയുടെ വിശുദ്ധമല്ലാത്ത ഉറവിടമാണ്. മുകളിൽ പറഞ്ഞതിനോട് സമാനമോ അതിനേക്കാൾ അപകടകരമോ പല നിലപാടുകളും ഈ പ്രസ്ഥാനം "ഐസിസ്" കാലത്തു വ്യാപകമായി മാർക്കെറ്റ് ചെയ്യുന്നുണ്ട്. "തീവ്ര സലഫിസമെന്നോ" "അസഹിഷ്ണുത"യെന്നോ ഇങ്ങിനെ എന്തു പേരിട്ടു വിളിച്ചാലും ശെരി, സത്യം ഊതിക്കെടുത്താൻ കഴിയില്ലെന്നും, നിലനിൽക്കുന്ന അശാന്തിയുടെ നാളങ്ങൾ അടങ്ങുമെന്നും, ആത്യന്തിക വിജയം സലഫുകളുടെ മൻഹജ് പിന്തുടരുന്നവർക്കായിരിക്കുമെന്നും സവിനയം ഓർമപ്പെടുത്തുന്നു. - ബഷീർ പുത്തൂർ ഖബറുൽ വാഹിദ് ആയ ഹദീസുകൾ കൊണ്ട് വിശ്വാസ കാര്യങ്ങൾക്ക് തെളിവ് പിടിക്കാൻ പാടില്ലെന്ന് മുജാഹിദ് (മടവൂർ) ഹദീസ് സെമിനാറിൽ ഒരു "വലിയ" പണ്ഡിതൻ ഖബറുൽ വാഹിദ് ആയ ഹദീസുകൾ കൊണ്ട് വിശ്വാസ കാര്യങ്ങൾക്ക് തെളിവ് പിടിക്കാൻ പാടില്ലെന്ന വാദം ബിദ്അത്തും അഹ് ലുസുന്നയുടെ ഇജ്മാഇനു എതിരുമാണെന്ന് വിശ്വസ്തരായ ഉലമാക്കൾ. അപ്പോൾ ഈ (മടവൂർ) മുജാഹിദുകൾ ആരായി? عدم الإحتجاج بحديث الآحاد في العقيدة بدعة محدثة وبالجملة فأدلة الكتاب والسنة وعمل الصحابة وأقوال العلماء تدل دلالة قاطعة - على ما شرحنا - من وجوب الأخذ بحديث الآحاد في كل أبواب الشريعة سواء كان في الإعتقاديات أو العمليات وأن التفريق بينهما بدعة لا يعرفها السلف ولذلك قال العلامة ابن القيم رحمه الله تعالى ( 3 / 412 ) وهذا التفريق باطل بإجماع الأمة فإنها لم تزل تحتج بهذه الأحاديث في الخبريات العلميات ( يعني العقيدة ) كما تحتج بها في الطلبيات العمليات ولا سيما والأحكام العملية تتضمن الخبر عن الله بأنه شرع كذا وأوجبه ورضيه دينا فشرعه ودينه راجع إلى أسمائه وصفاته ولم تزل الصحابة والتابعون وتابعوهم وأهل الحديث والسنة يحتجون بهذه الأخبار في مسائل الصفات والقدر والأسماء والأحكام ولم ينقل عن أحد منهم البتة أنه جوز الاحتجاج بها في مسائل الأحكام دون الأخبار عن الله وأسمائه وصفاته فأين سلف المفرقين بين البابين ؟ نعم [ 62 ] (من كتاب الحديث حجة بنفسه في العقائد والأحكام للمؤلف العلامة المحدث محمد ناصر الدين الألباني رحمه الله) - ബഷീർ പുത്തൂർ
വലിയ ശിർക്കിൽ അകപ്പെട്ട ഇമാമിന്റെ പിന്നിൽ വെച്ചുള്ള നമസ്കാരം
(ശൈഖ് നാസ്വിറുദ്ദീൻ അൽബാനി റഹിമഹുള്ളാ) ചോദ്യം : ശിർക്കിലും ബിദ്അത്തിലും അകപ്പെട്ട ഖബറിലേക്ക് നമസ്കരിക്കുന്നതു പോലെ പല ഖുറാഫാത്തുകളും ചെയ്യുന്ന ഇമാമിന്റെ പിന്നിൽ മുവഹിദ് ആയ ഒരാൾക്ക് നമസ്കാരം അനുവദനീയമാണോ ?( ഷൈഖ് ചിരിക്കുന്നു) ഇത്തരം തെറ്റായ കാര്യങ്ങളാൽ അറിയപ്പെട്ട ഇമാമുമാർ നമസ്കരിക്കുന്ന പള്ളിയിൽ അവരുടെ പിന്നിൽ വെച്ച് നമസ്കരിക്കാമോ? ഉത്തരം : കാഫിറെന്നു വിശ്വസിക്കപ്പെടുന്ന ഒരാളുടെ പിന്നിൽ വെച്ചും ഒരു മുസ്ലിമിന്റെ നമസ്കാരം ശെരിയാകില്ല എന്നത് വളരെ വ്യക്തമായ കാര്യമാണ്. അള്ളാഹു അല്ലാത്ത വരോട് വിളിച്ചു തേടുന്നുവെന്നും, അള്ളാഹു അല്ലാത്തവർക്ക് ഇബാദത് ചെയ്യുന്നുവെന്നും മുഷ് രിക്കെന്നുമൊക്കെ നിങ്ങളീ പറയുന്ന ആളുകൾ സംശയമില്ലാത്ത വിധത്തിൽ ശിർക്കിൽ അകപ്പെട്ടിട്ടുണ്ട്. എന്നാൽ, നമുക്കവരെ തക് ഫീർ (കാഫിർ ആണെന്ന് വിധി പറയാൻ) നടത്താൻ പറ്റുമോ? ഇസ്‌ലാം ദീനിൽ നിന്ന് നമുക്കവരെ പുറത്താക്കാൻ സാധിക്കുമോ? ഒരാൾ വലിയ ശിർക്കിലോ കുഫ് റിലോ അകപ്പെട്ടുവെന്നതിന്റെ പേരിൽ, അയാൾ മതത്തിൽ നിന്ന് പുറത്തു പോയ ആൾ ആണെന്ന് വിധിക്കപ്പെടാൻ പറ്റില്ല എന്ന കാര്യം നിങ്ങൾക്കറിയാമായിരിക്കും. ഇഖാമതുൽ ഹുജ്ജക്ക് (ഒരു വ്യക്തിക്ക് ശിർക്കും കുഫ് റും എന്തെന്ന് പ്രമാണങ്ങൾ നിരത്തി ബോധ്യപ്പെടുത്താൻ മാത്രം അറിവും പ്രാപ്തിയുമുള്ള ആൾ, വകതിരിച്ചു വിശദീകരിച്ചു വ്യക്തത വരുത്തുകയും സംശയം ദുരീകരിക്കുകയും ചെയ്തതിനു) ശേഷമല്ലാതെ അത് (തക് ഫീർ)അനിവാര്യമാവുകയില്ല. ഇക്കാര്യം വ്യക്തമാണ് എന്നാണ് ഞാൻ കരുതുന്നത്. ഇഖാമതുൽ ഹുജ്ജ അനിവാര്യമാണ്. അതായത്, ഉദാഹരണത്തിന്, ഒരു ദിവസം റസൂൽ സ്വല്ലള്ളാഹു അലൈഹി വ സല്ലം പ്രസംഗിച്ചു കൊണ്ടിരിക്കെ, ഒരു സ്വഹാബി എഴുന്നേറ്റു നിന്ന് " ما شاء الله وشئت يا رسول الله " (അള്ളാഹുവിന്റെ റസൂലേ, അള്ളാഹുവും താങ്കളും ഉദ്ദേശിച്ചത്) എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം അദ്ദേഹത്തോട് " താങ്കൾ എന്നെ അള്ളാഹുവിനോട് തുല്യനാക്കിയോ? "അള്ളാഹു മാത്രം ഉദ്ദേശിച്ചത്" എന്ന് പറയൂ. അദ്ദേഹം (നബി) "താങ്കൾ എന്നെ അള്ളാഹുവിനോട് തുല്യനാക്കിയോ?" എന്ന് ചോദിച്ച സമയത്ത്, " പോയി നിന്റെ ഇസ്‌ലാം പുതുക്കി വാ എന്നോ, വിവാഹ ബന്ധം പുതുക്കാനോ ഒന്നും എന്ത് കൊണ്ട് കൽപിച്ചില്ല? കാരണം, " അള്ളാഹുവും മുഹമ്മദും ഉദ്ദേശിച്ചത്" എന്ന വാക്ക് ഷിർക്കാണെന്ന കാര്യം അദ്ദേഹത്തിനു ( ആ സ്വഹാബിക്ക്) അതിനു മുന്പ് അറിയുമായിരുന്നില്ല. അതിനാൽ തന്നെ, അദ്ദേഹം നിരപരാധിയാണ്. പക്ഷേ അദ്ധേഹത്തിൽ ശിർക്ക് സംഭവിച്ചു. അപ്പോൾ ഒരു മനുഷ്യനിൽ ശിർക്ക് സംഭവിക്കുകയെന്നതു ഒരു കാര്യവും, അദ്ദേഹത്തെ "മുഷ് രിക്ക്" എന്ന് വിധി പറയുന്നത് മറ്റൊരു കാര്യവുമാണ്. ഇതൊരു പോയിന്റാണ്. നമ്മുടെ സഹോദരന്മാരായ ധാരാളം ശൈഖുമാർ ഇക്കാര്യം വേർതിരിച്ചു പറയാത്തതിനാൽ ഞാൻ പറയുന്നു. "താങ്കൾ ആ ഇമാമിന്റെ കൂടെ ഇരുന്നു ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മുസ്‌ലിം ഇമാമുമാരുടെ വാക്കുകളിൽ നിന്നും തെളിവുകൾ ഉദ്ധരിച്ചു ഇഖാമതുൽ ഹുജ്ജത് നടത്തുകയും അയാൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യം വലിയ ശിർക്കാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തിട്ട് അതിൽ നിന്ന് അയാൾ ( ആ ഇമാം ) പുറം തിരിഞ്ഞു കളയുകയും ചെയ്തതാണെങ്കിൽ അപ്പോൾ, അയാളുടെ പിന്നിൽ നിന്ന് നമസ്കാരം ശെരിയാവുകയില്ല. തിരിഞ്ഞോ? ചോദ്യകർത്താവ് : തിരിഞ്ഞു. http://www.alalbany.net/play.php?catsmktba=19780 - ബഷീർ പുത്തൂർ സ്വൂഫിയെന്നു പറയപ്പെടുന്ന ഇമാമിന്റെ പിന്നിൽ നിന്നുള്ള നമസ്കാരം - ശൈഖ് അൽബാനി റഹിമഹുള്ളാ ചോദ്യം: ഷെയ്ഖ്, സ്വൂഫികളുടെ പിന്നിൽ നിന്നുള്ള നമസ്കാരം, ഇമാം സ്വൂഫിയാണെങ്കിൽ എന്താണ് താങ്കളുടെ അഭിപ്രായം? ശൈഖ് : ഇമാം സ്വൂഫിയാണോ ? ചോദ്യകർത്താവ് : സ്വൂഫിയാണ്. ഷെയ്ഖ് : അയാൾ മുസ്‌ലിമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അതല്ല കാഫിർ ആണെന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്? ചോദ്യകർത്താവ് : മുസ്‌ലിം ഷെയ്ഖ് : മുസ്‌ലിമിനെ തുടർന്ന് നമസ്കരിക്കൽ അനുവദനീയമാണ്. ചോദ്യകർത്താവ് : അപ്പോൾ അഖീദയൊ? ഷെയ്ഖ് : അള്ളാഹു താങ്കൾക്കു ഹിദായത് നൽകട്ടെ. ഒന്നുകിൽ അഖീദ കൊണ്ട് കാഫിറാവാം, അല്ലെങ്കിൽ കാഫിർ ആവാതിരിക്കാം. കാഫിറായാൽ (നമസ്കാരം) അനുവദനീയം അല്ല. - ബഷീർ പുത്തൂർ http://www.alalbany.net/play.php?catsmktba=19089 السائل : شيخ, الصلاة وراء الصوفية ؟ وكان الإمام صوفي فما هو رأيك ؟
الشيخ : الإمام صوفي ؟ السائل : صوفي الشيخ : تعتقد أنه مسلم وإلا كافر ؟ السائل : مسلم الشيخ : مسلم تجوز الصلاة خلفه السائل : والعقيدة يا شيخ ؟ الشيخ : الله يهديك, إما أن يكفر بالعقيدة وإما أن لا يكفر, فإن كان كفر فلا يجوز ലോക ചരിത്രത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ ജീവിതം പോലെ സത്യസന്ധമായി രേഖപ്പെടുത്തപ്പെട്ട മറ്റൊരു ജീവ ചരിത്രമില്ല. ജനനം തൊട്ടു ശൈശവവും ബാല്യവും യുവത്വവും, വാർദ്ധക്യവും മരണവും വരെ, അതിൽ യുദ്ധവും സമാധാനവും നേതാവും പ്രജകളും വൈവാഹിക കൌടുംബിക വസ്തുതകളും ഇഴമുറിയാതെ ഒപ്പിയെടുത്ത മഹത്തായ മനോഹര ജീവ ചരിത്രം. അതിൽ, വിത്യസ്ഥ സാഹചര്യങ്ങളിലും വിവധ രൂപത്തിലുമായി നടന്ന നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ വിവാഹങ്ങൾ മുസ്‌ലിം ഉമ്മത്തിന് മാത്രമല്ല മാനവരാശിക്ക് തന്നെ ഒരു പാട് നല്ല പാഠങ്ങൾ തുന്നിച്ചേർത്തവയാണ്. വസ്തുത, ഇതായിരിക്കെ ഈയിടെയായി ചില ഭോഷന്മാർ, ഗവേഷണത്തിന്റെയും ചരിത്ര പഠനത്തിന്റെയും മറ പിടിച്ചു നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സ്വകാര്യ ജീവിതത്തെയും വിശിഷ്യ ആയിഷ റദിയള്ളാഹു അൻഹായുമായുള്ള വിവാഹത്തെയും സംബന്ധിച്ച് സ്ഥിരപ്പെട്ട ചരിത്ര സത്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ എഴുതി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ "പ്രബോധനം" വാരികയിൽ ഇവ്വിഷയകമായി വന്ന ഒരു ലേഖനം തുടങ്ങുന്നത് തന്നെ" വിജ്ഞാന കുതുകികൾ ഗവേഷണ പഠനങ്ങൾ നടത്തി മുസ്‌ലിം സമൂഹത്തിൽ പ്രചരിച്ചു വന്ന പല ധാരണകളും തിരുത്തിയിട്ടുണ്ട്. ഇങ്ങിനെ പുനർവിചിന്തനത്തിന് വിധേയമായ അനിവാര്യമായും തിരുത്തേണ്ട ഒരു ധാരണയുടെ കഥയാണ് ഇവിടെ ചർച്ചക്കെടുക്കുന്നത്" എന്നാണ് . ഒരു വസ്തുത, നിഷേധിക്കുകയും ജന മനസ്സുകളിൽ നില നിൽക്കുന്ന ഒരു സത്യം എങ്ങിനെ തന്ത്രപരമായി പൊളിച്ചടക്കുകയും ചെയ്യാം എന്ന് മനസ്സിലാകണമെങ്കിൽ മുകളിലെ വരികൾ മാത്രം വായിച്ചാൽ മതി. ഈ വിഷയത്തിൽ ആയിഷ റദിയള്ളാഹു അൻഹ പറയുന്നത് ഇങ്ങിനെയാണ്. حدثني فروة بن أبي المغراء حدثنا علي بن مسهر عن هشام عن أبيه عن عائشة رضي الله عنها قالت تزوجني النبي صلى الله عليه وسلم وأنا بنت ست سنين فقدمنا المدينة فنزلنا في بني الحارث بن خزرج فوعكت فتمرق شعري فوفى جميمة فأتتني أمي أم رومان وإني لفي أرجوحة ومعي صواحب لي فصرخت بي فأتيتها لا أدري ما تريد بي فأخذت بيدي حتى أوقفتني على باب الدار وإني لأنهج حتى سكن بعض نفسي ثم أخذت شيئا من ماء فمسحت به وجهي ورأسي ثم أدخلتني الدار فإذا نسوة من الأنصار في البيت فقلن على الخير والبركة وعلى خير طائر فأسلمتني إليهن فأصلحن من شأني فلم يرعني إلا رسول الله صلى الله عليه وسلم ضحى فأسلمتني إليه وأنا يومئذ بنت تسع سنين (صحيح البخاري 3681 ) എനിക്ക് ആറ് വയസ്സുള്ളപ്പോൾ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം എന്നെ വിവാഹം കഴിച്ചു. അങ്ങിനെ ഞങ്ങൾ മദീനയിൽ എത്തി ബനൂ ഹാരിസ് ബനൂ ഖസ് റജിന്റെ അടുക്കൽ താമസിച്ചു. എനിക്ക് പനി പിടി പെടുകയും മുടി കൊഴിയുകയും ചെയ്തു. പിന്നീട് മുടിയെല്ലാം മുളച്ചു. ഒരു ദിവസം ഞാൻ ഊഞ്ഞാലിൽ ആയിരിക്കെ എന്റെ ഉമ്മ ഉമ്മു റുമ്മാൻ എന്നെ ഉച്ചത്തിൽ വിളിച്ചു. എന്റെ കുടെ എന്റെ കൂട്ടുകാരികളും ഉണ്ടായിരുന്നു. ഞാൻ അടുത്ത് പോയി. എന്താണ് എന്നെ ചെയ്യാൻ ഉദേശിക്കുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. അവർ എന്റെ കൈ പിടിച്ചു വാതിൽക്കൽ നിർത്തി. എനിക്ക് കിതപ്പ് ഉണ്ടായെങ്കിലും അൽപം കഴിഞ്ഞപ്പോൾ ആശ്വാസം ഉണ്ടായി. എന്റെ ഉമ്മ കുറച്ചു വെള്ളമെടുത്തു എന്റെ മുഖവും തലയും തടവി. പിന്നെ വീട്ടിനകത്ത് ഉണ്ടായിരുന്ന അൻസ്വാരീ സ്ത്രീകളുടെ അടുത്തേക്ക് എന്നെ കൊണ്ട് പോയി. അവർ നന്മക്കായി പ്രാർഥിച്ചു. പിന്നീട് എന്നെ അവരെ ഏൽപിച്ചു. അവർ എന്നെ അണിയിച്ചൊരുക്കി. ദുഹായുടെ നേരമായപ്പോൾ റസൂൽ സ്വല്ലള്ളാഹു അലൈഹി വ സല്ലം വന്നത് മാത്രമാണ് എന്നെ അതിശയിപ്പിച്ചത്. അവർ എന്നെ റസൂൽ സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ ഏൽപിച്ചു. അന്നെനിക്ക് ഒന്പത് വയസ്സായിരുന്നു പ്രായം" ബുഖാരി - മുസ്‌ലിം
ഇതാണ് സംഭവം. ഇത്, മഹതിയായ ആയിഷ റദിയള്ളാഹു അൻഹാ അവരുടെ വിവാഹത്തെ ക്കുറിച്ച് പറഞ്ഞത് ഇമാം ബുഖാരിയും മുസ്‌ലിമും രേഖപ്പെടുത്തിയതാണ്. മുസ്‌ലിം ലോകം നിരാക്ഷേപം സ്വീകരിച്ച ഈ ചരിത്രത്തെ ഖണ്ഡിക്കാൻ പ്രബോധനത്തിലെ ഒരു വാറോലക്കും കഴിയില്ല. ഈ ഹദീസിന്റെ സനദിൽ ഹിഷാം ബിന് ഉർവ എന്ന താബിഈ ഉള്ളതിനാൽ അത് അസ്വീകാര്യമാണ് എന്നാണ് ലേഖകൻ അവകാശപ്പെടുന്നത്. ഈ റാവീ ആരാണ് എന്ന് പരിശോധിക്കുന്നതിന് മുമ്പ്, അദ്ധേഹത്തിന്റെ അവകാശ വാദം ഒന്ന് പരിശോധിക്കാം. അദ്ദേഹം പറയുന്നു. "ഈ ഹദീസുകളുടെയെല്ലാം ഉറവിടം പരിശോധിച്ചാൽ എല്ലാ പരമ്പരകളും ചെന്നെത്തുന്നത് ഹിഷാം ബിൻ ഉർവ എന്ന താബിഇയിൽ ആണെന്ന് കാണാം" വാദത്തിനു വേണ്ടി ഹിഷാം അസ്വീകാര്യനാണെന്ന് സമ്മദിച്ചാൽ തന്നെ മുകളിലെ ഉദ്ധരണി തീർത്തും തെറ്റാണെന്ന് കാണാം. ഹിഷാം ഇല്ലാത്ത സനദിലൂടെ ഈ ഹദീസ് സ്വഹീഹ് ആയി വന്നിട്ടുണ്ട്. 1 - ആയിഷ റദിയള്ളാഹു അൻഹായിൽ നിന്ന് ഉർവയും അധേഹത്തിൽ നിന്ന് സുഹ് രിയും 2- ആയിഷ റദിയള്ളാഹു അൻഹായിൽ നിന്നും അസ് വദും വഴി (രണ്ടും സ്വഹീഹ് മുസ്ലിമിൽ) 3- ആയിഷ റദിയള്ളാഹു അൻഹായിൽ യഹ് യ ബിൻ അബീ ഹാത്വിബ് (അബൂ ദാവുദ് ) 4- ആയിഷ റദിയള്ളാഹു അൻഹായിൽ നിന്ന് അബൂ സലമ ( നസാഇ) 5- അബ്ദുള്ള ഇബ്ൻ മസ് ഊദ് വഴി ( ഇബ്ൻ മാജ ) 6- യസീദ് ബിൻ ജാബിർ തന്റെ പിതാവിൽ നിന്ന് ( മുസ്തദ്റക് ) 7- ഖാസിം ഇബ്ൻ മുഹമ്മദ് വഴി ആയിഷ റദിയള്ളാഹു അൻഹായിൽ നിന്ന് ( മുഉജം അൽ കബീർ) ഇങ്ങിനെ ധാരാളം സനദിലൂടെ രിവായത് വരികയും മുസ്‌ലിം ഉമ്മത്ത് ഒരേ സ്വരത്തിൽ സ്വീകരിക്കുകയും ചെയ്ത ഒരു ഹദീസിനെ ഏതെങ്കിലും ശിഘണ്ടികളുടെ വാക്ക് കേട്ട് തള്ളാൻ കഴിയുമോ? ഇയാൾ നടത്തിയെന്ന് അവകാശപ്പെടുന്ന ഗവേഷണത്തിന്റെയും പഠനത്തിന്റെയും വാസ്തവം എന്തായിരിക്കും? ഐ പി എച്ചിന്റെ പുസ്തകച്ചന്തയിലോ വെള്ളിമാട് കുന്നിലെ പ്രബോധനത്തിന്റെ ആപ്പീസിലോ കയറി തപ്പുന്നതിനാണോ ഗവേഷണം എന്ന് പറയുന്നത്? ഇതാണോ ചരിത്ര പഠനം? ഇവിടെ, ഒരുത്തൻ, ഒരു പെരും കള്ളം ഗവേഷണത്തിന്റെ മറവിൽ എഴുതുകയും ഒരു പരിശോധനയും കൂടാതെ അത് പ്രബോധനം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഈ കൊലച്ചതിയുടെ പേരെന്താണ്? ഇതാണോ സത്യസന്ധമായ ചരിത്രം തിരുത്തൽ? പിന്നെ ആയിഷ റദിയള്ളാഹു അൻഹയുടെ സഹോദരി അസ്മാ റദിയള്ളാഹു അൻഹയുടെ വയസ്സുമായി താരതമ്യം ചെയ്യുമ്പോൾ കണക്കുകൾ തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്ന ഒരിക്കലും സ്വീകാര്യമല്ല. കാരണം, ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ട കണക്കുകളിൽ ഏറ്റപ്പറ്റുകൾ ഉണ്ട്. അത് രേഖപ്പെടുത്തിയതിൽ സ്ഖലിതങ്ങൾ ഉണ്ടായിട്ടുണ്ട്. ഹദീസുകൾ ശേഖരിക്കുകയും ക്രോഡീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നതിൽ കാണിച്ച ജാഗ്രതയും സൂക്ഷമതയും മറ്റു ചരിത്രങ്ങൾ രേഖപ്പെടുത്തുന്നതിൽ ഉണ്ടായിട്ടില്ല. അതൊരു വസ്തുതയാണ്. പക്ഷെ, ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും അവരുടെ സ്വഹീഹുകളിൽ ഉൾപ്പെടുത്തിയ ഹദീസുകൾ കുറ്റമറ്റതും കുറവുകൾ ഇല്ലാത്തതുമാകാൻ അങ്ങേയറ്റം കഠിനമായി പ്രയത്നിച്ചിട്ടുണ്ട്.അതിനാൽ തന്നെ, സ്വഹീഹുൽ ബുഖാരിയിലോ സ്വഹീഹ് മുസ്ലിമിലോ വന്ന ഒരു ഹദീസിനെ ദുർബലപ്പെടുത്താൻ മാത്രം ബലം ഒരു ചരിത്ര രേഖക്കും ഉണ്ടാവില്ല. മാത്രമല്ല, എക്കാലത്തെയും മഹാരഥന്മാരായ ഹദീസ് നിദാന ശാസ്ത്രത്തിന്റെ വിമർശകന്മാർ ഈ ഹദീസ് ഗ്രന്ഥങ്ങൾ സ്വീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഇനി ഹിഷാം ബിൻ ഉർവയെക്കുറിച്ച് ചില കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ട് നിർത്തുകയാണ്. ആയിഷ റദിയള്ളാഹു അൻഹയുടെ സഹോദരി അസ്മാ റദിയള്ളാഹു അൻഹയുടെ പൌത്രനാണ് ഹിഷാം ബിൻ ഉർവ ബിൻ സുബൈർ അൽ അവ്വാം റദിയള്ളാഹു അൻഹും. ഹദീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അദ്ദേഹം ചില്ലറക്കാരനല്ല. ഇമാം ബുഖാരി, ഇമാം മുസ്‌ലിം, അബൂ ഹാത്തിം, ഇമാം അഹ്മദ്, ഇബ്ൻ ഹജർ, ഇമാം ദഹബി, ഇബ്ൻ സഅദ് തുടങ്ങി പരശ്ശതം ഭുവന പ്രശസ്തരായ മുഹദ്ധിസുകൾ അദ്ദേഹം സ്വീകാര്യനാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല,അദ്ദേഹം നൂറിലധികം ഹദീസുകൾ രിവായത് ചെയ്യുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ, കൂലിക്ക് കോളമെഴുതുന്ന ഏതെങ്കിലും ഭിക്ഷാംദേഹികളുടെ നിഗമനങ്ങൾക്ക് മുസ്‌ലിം ഉമ്മത്ത് ഇജ്മാഓടെ സ്വീകരിച്ച യാഥാർത്ഥ്യങ്ങളെ തമസ്കരിക്കാൻ കഴിയില്ല. സത്യസന്ധമായ ചരിത്രം എന്ന് കരുതി ജമാഅത്തുകാരന്റെ വിഴുപ്പുകൾ വിഴുങ്ങുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവർ വെറും വിഡ്ഢികളല്ല, മറിച്ചു വിഡ്ഢികളുടെ സ്വർഗത്തിലെ കിരീടം വെക്കാത്ത രാജാക്കന്മാരാണ്. - ബഷീർ പുത്തൂർ മാതൃഭൂമി ദിനപത്രത്തിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെക്കുറിച്ച് പ്രസിദ്ധീകരിച്ച കുറിപ്പിന്റെ പേരിൽ വിവാദങ്ങൾ നടക്കുന്നതിനിടയിൽ ഹുസൈൻ മടവൂർ മാതൃഭൂമിയിൽ തന്നെ മറ്റൊരു ലേഖനം പ്രസിദ്ധീകരിച്ചു. പലരും വലിയ എന്തോ സംഭവം പോലെ പ്രചരിപ്പിച്ച പ്രസ്തുത ലേഖനത്തിൽ വലിയ ഒരു ചതിയുണ്ടായിരുന്നു. വിവാഹ സമയത്ത് ആയിഷ റദിയള്ളാഹു അൻഹയുടെ പ്രായം 18 ആണ് എന്ന് തോന്നിപ്പിക്കുകയും ഏറ്റവും കുറഞ്ഞത്, അതൊരു അഭിപ്രായവിത്യാസമുള്ള വിഷയമാക്കി നിലനിർത്തുകയെങ്കിലും ചെയ്യുക എന്ന ദുഷ്ടലാക്ക് അതിന്റെ പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ട അവസ്ഥയിലാണ്. കാരണം, പ്രസ്തുത ലേഖനവുമായി ബന്ധപ്പെട്ടു അദ്ധേഹത്തോട് നേരിട്ടുള്ള ചോദ്യത്തിൽ (ശബ്ദ ലേഖനം എത്ര മാത്രം സത്യസന്ധമാണ് എന്ന്അറിയില്ലെങ്കിലും, സാഹചര്യതെളിവുകൾ വെച്ച് നോക്കുമ്പോൾ അദ്ദേഹത്തിന്റെതു തന്നെയാകാനാണ് സാധ്യത. അല്ലെങ്കിൽ അദ്ദേഹം തിരുത്ത് കൊടുക്കുമല്ലോ )
മതപരമായ ഒരു വിഷയം സംസാരിക്കുമ്പോൾ പുലർത്തേണ്ട മിനിമം മര്യാദ അദ്ദേഹം കാണിച്ചിട്ടില്ല. ഇത് ഞാൻ വെറുതെ പറയുന്നതല്ല. ആയിഷ റദിയള്ളാഹു അൻഹയുടെ വിവാഹ പ്രായം 18 ആണ് എന്ന് സംശയം പ്രകടിപ്പിക്കാൻ അവലംബിച്ച ആധാരം എന്താണ് എന്ന ചോദ്യത്തിന് "ഞാൻ ഏതോ നെറ്റിൽ കണ്ടതാണ്" എന്ന തികച്ചും നിരുത്തരവാദപരവും ആശയക്കുഴപ്പം ജനിപ്പിക്കുന്നതുമായ മറുപടി അതാണ് സൂചിപ്പിക്കുന്നത്. അതായത്, മുസ്‌ലിം ഉമ്മത്ത് ഏകസ്വരത്തിൽ സ്വീകരിക്കുകയും അംഗീകരിക്കും ചെയ്ത സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും വന്ന ഒരു ചരിത്ര സത്യത്തെ തിരസ്കരിക്കാനും തമസ്കരിക്കാനും സംശയം ജനിപ്പിക്കാനും ആശ്രയിച്ച അവലംബം വിശ്വാസ്യതയുടെ നാലയലത്ത് പോലും വെക്കാൻ കൊള്ളാത്ത ഇന്റർനെറ്റിലെ ഒരു റിപ്പോര്ട്ട്!! ഇത് തന്നെയല്ലേ മാതൃഭൂമിയും ചെയ്തത്? മാതൃഭൂമി ചെയ്തത് മഹാ പാതകവും മടവൂർ ചെയ്തത് സൽകർമ്മവുമാകുന്നതെങ്ങിനെ? അള്ളാഹുവിൽ വിശ്വസിക്കാത്ത, മുഹമ്മദ് നബിയുടെ നുബുവ്വത് അംഗീകരിക്കാത്ത, ഇസ്ലാമിനെ ദീനായി സ്വീകരിക്കാത്ത ആളുകൾ ഇസ്‌ലാമിനെയും നബിയെയും മോശമായി പറയുന്നതാണോ കൂടുതൽ അപകടകരവും അധർമ്മവുമായിട്ടുള്ളത് ? അതല്ല, നവോദ്ധാന നായകനായി സ്വയം അവരോധിതനാവുകയും മുസ്‌ലിം പ്രശ്നങ്ങളിൽ ഇടപെട്ടു മുസ്ലിംകളുടെ ഭാഗത്ത് നിലയുറപ്പിച്ചു പ്രമാണങ്ങളിൽ തിരിമറി നടത്തുകയും ചെയ്യുന്നതാണോ ? വായനക്കാർ വിലയിരുത്തുക. ആയിഷ റദിയള്ളാഹു അൻഹയുടെ വിവാഹ പ്രായം മുസ്‌ലിം ലോകത്ത്, ഒരു കാലത്തും ചർച്ചയായിട്ടില്ല. മഹതിയായ അവർ തന്നെ അവരുടെ വിവാഹ -ദാമ്പത്യ കാര്യങ്ങൾ വിശദീകരിക്കുകയും, ഖുർആൻ കഴിഞ്ഞാൽ മുസ്‌ലിം ഉമ്മത് നിരാക്ഷേപം സ്വീകരിക്കുകയും ചെയ്ത സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹ് മുസ്ലിമിലും ഇക്കാര്യം സവിസ്തരം പ്രതിപാദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈയിടെയായി ഇൽമു കൊണ്ടോ ഫഹ് മു കൊണ്ടോ ഒരു നിലക്കും പരിഗണിക്കാൻ കഴിയാത്ത ചില അൽപന്മാർ ഇത്തരം വിഷയങ്ങളിൽ ഗവേഷണം നടത്തുകയാണ്. കുടുംബ ജീവിതത്തിനോ മാന്യമായ ലൈംഗികതക്കോ യാതൊരു മൂല്യവും കൽപിക്കാത്ത, ലൈംഗിക അരാജകത്വത്തിലും വൈകൃത്വത്തിലും അഭിരമിക്കുന്ന പാശ്ചാത്യൻ പ്രഭ്രുതികളെ തൃപ്തിപ്പെടുത്താൻ അടിയാധാരം തിരുത്തുന്ന നവോദ്ധാന പ്രസ്ഥാനങ്ങളും അതിന്റെ നായകന്മാരും !! എന്തൊരു വിരോധാഭാസം! ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിച്ചവർക്ക് എന്ന് തൊട്ടാണ് നെറ്റും ചന്ദ്രികയുമൊക്കെ പ്രമാണമായത്? വികലമായ അഭിപ്രായം എന്തിനു കൊടുത്തുവെന്ന ചോദ്യത്തിനു പറയുന്ന മറുപടി "രണ്ടും കൊടുത്തുവെന്നാണ്" അതാണോ ഒരു മുസ്‌ലിം സ്വീകരിക്കേണ്ട നീതിബോധം? ബുഖാരിയിലും മുസ്ലിമിലും വന്ന ചരിത്ര വസ്തുതക്ക് പകരം വെക്കാവുന്നതോ തുലനം ചെയ്യാവുന്നതോ ആണോ ഏതോ ഒരു ഗവേഷകൻ എഴുതിയ അടിസ്ഥാനരഹിതമായ ഒരു ലേഖനം? മുസ്‌ലിം സമൂഹത്തിന്റെ വൃത്തത്തിനു പുറത്തു നിന്നുള്ള അപനിർമാണങ്ങൾ എല്ലാവരും കാണുകയും ജാഗ്രത പുലർത്തുകയും ചെയ്യും. എന്നാൽ മുസ്‌ലിം സമൂഹത്തിന്റെ ഉള്ളിൽ നിന്നുള്ള ദുർവ്യാഖ്യാനങ്ങൾ പലരും കണ്ടില്ലെന്നു വരും. പുറത്തു നിന്ന് കള്ളന്മാർ പ്രവേശിക്കാതിരിക്കാൻ വീടുകൾക്ക് ബലിഷ്ഠമായ താഴുകൾ ഉണ്ടാക്കാം. വീട്ടിലുള്ളവർ തന്നെ കക്കാൻ തുടങ്ങിയാലെന്തു ചെയ്യും? ഒരു വസ്തുത എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ അതിന്റെ സത്യാവസ്ഥ അന്വേഷിക്കുകയും ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് ലളിതമായ മാന്യതയാണ്. അതിനു പ്രയാസമുള്ളവർ ഇത്തരം കാര്യങ്ങൾക്ക് മുതിരരുത്. ചുരുക്കത്തിൽ, ആയിഷ റദിയള്ളാഹു അൻഹയുടെ വിവാഹ പ്രായത്തിൽ ആർക്കാണ് തെറ്റു പറ്റിയത് എന്നതിന് കൂടുതൽ തെളിവന്വേഷിച്ചു പോകേണ്ടതില്ല. - ബഷീർ പുത്തൂർ |
IslamBooks.inBooks and Articles on Islam, correct and pure. Archives
August 2024
Categories
All
|